കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ഡ്രൈ​വ​ർ​ക്ക് സീ​റ്റ് ബെ​ൽ​റ്റ്; ഡ്രൈവർമാർക്ക് ബോധവത്ക്കരണ ക്ലാസ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. സെപ്റ്റംബർ ഒന്നു മുതൽ ഇത് നടപ്പാക്കും. എല്ലാ ബസുകളിലും ഡ്രൈവർ സീറ്റിൽ ബെൽറ്റ് സ്ഥാപിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. വലിയ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് കെഎസ്ആർടിസിയും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത്. ജില്ലാ വർക്ക് ഷോപ്പുകളിൽ ഇതിനുള്ള നടപടികൾക്ക് തുടക്കമായി. എല്ലാ ബസുകളിലും സീറ്റ് ബെൽറ്റ് സ്ഥാപിച്ചു എന്ന് ഉറപ്പു വരുത്താനും ഡ്രൈവർമാർക്ക് ബോധവത്ക്കരണം നടത്താനും ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ മുതൽ മുകളിലുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നല്കിയിട്ടുണ്ട്.

Read More

പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി; മാതാവിന്‍റെ പരാതിയിൽ മു​ൻ എം​എ​ൽ​എ​യ്ക്കും മ​ക്ക​ൾ​ക്കു​മെ​തി​രേ കേ​സ്

സോ​ൻ​ഭ​ദ്ര(​ഉ​ത്ത​ർ​പ്ര​ദേ​ശ്): രാ​ജ്ഗ​ഢ് ഗ്രാ​മ​ത്തി​ൽ​നി​ന്നു യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന കേ​സി​ൽ മു​ൻ എം​എ​ൽ​എ​യ്ക്കും ര​ണ്ടു മ​ക്ക​ൾ​ക്കു​മെ​തി​രേ ‌പോ​ലീ​സ് കേ​സെ​ടു​ത്തു. ദു​ഡ്ഡി​യി​ലെ അ​പ്നാ ദ​ൾ(​എ​സ്) എം​എ​ൽ​എ ആ​യി​രു​ന്ന ഹ​രി​റാം ചെ​റോ, മ​ക്ക​ളാ​യ മം​ഗ​ലം, രാ​ഹു​ൽ ഇ​വ​രു​ടെ കൂ​ട്ടാ​ളി​ക​ളാ​യ പ്രി​യാം​ശു, രാം​പൂ​ജ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ജൂ​ലൈ ഒ​ന്നി​ന് അ​ർ​ധ​രാ​ത്രി അ​ഞ്ചു​പേ​ർ ചേ​ർ​ന്ന് ത​ന്‍റെ വി​വാ​ഹി​ത​യാ​യ മ​ക​ളെ (19) ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണു പോ​ലീ​സ് ന​ട​പ​ടി. ഇ​തു​വ​രെ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. 2017-2022 കാ​ല​ഘ​ട്ട​ത്തി​ലെ ദു​ഡ്ഡി എം​എ​ൽ​എ ആ​യി​രു​ന്നു ഹ​രി​റാം ചെ​റോ.  

Read More

‘സ്വ​പ്‌​ന സു​രേ​ഷ് മു​ഖ്യ​മ​ന്ത്രി​യു​ടെ ബെ​സ്റ്റ് ഗേ​ള്‍​ഫ്ര​ണ്ട്’ എ​ന്ന് പ​രാ​മ​ര്‍​ശം ! കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​മം ന​ട​ത്തി​യ​തി​ന്റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രേ കേ​സ്. എ​ഐ​സി​സി സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ന്‍ പെ​രു​മാ​ളി​നെ​തി​രെ​യാ​ണ് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ന​യ​ത​ന്ത്ര ബാ​ഗേ​ജി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഗേ​ള്‍​ഫ്ര​ണ്ടാ​ണ് എ​ന്ന് പ്ര​സം​ഗി​ച്ച​തി​നാ​ണ് കേ​സ്. ജി​ല്ലാ പൊ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് ഡി​സി​സി ന​ട​ത്തി​യ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് വി​ശ്വ​നാ​ഥ​ന്‍ പെ​രു​മാ​ള്‍ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ഐ​പി​സി 153 പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന്റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന നേ​താ​വാ​ണ് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള വി​ശ്വ​നാ​ഥ​ന്‍ പെ​രു​മാ​ള്‍. പെ​രു​മാ​ളി​ന്റെ പ്ര​സം​ഗം ഇ​ങ്ങ​നെ…’​പി​ണ​റാ​യി സ​ര്‍, താ​ങ്ക​ളു​ടെ കേ​ര​ള​ത്തി​ലെ ബെ​സ്റ്റ് ഗേ​ള്‍​ഫ്ര​ണ്ടാ​യ സ്വ​പ്നാ സു​രേ​ഷി​ന് എ​ങ്ങ​നെ​യു​ണ്ട് ? മു​ഖ്യ​മ​ന്ത്രി​ക്കും കാ​ബി​ന​റ്റി​ലു​ള്ള​വ​ര്‍​ക്കും ഇ​ല്ലാ​ത്ത​വ​ര്‍​ക്കു​മെ​തി​രെ തു​ട​ര്‍​ച്ച​യാ​യി വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തു​ക​യാ​ണ്. ലൈം​ഗി​ക​പീ​ഡ​ന ആ​രോ​പ​ണം വ​രെ​യു​ണ്ടാ​യി. ട​ണ്‍ ക​ണ​ക്കി​നു സ്വ​ര്‍​ണം ക​ട​ത്തി​യ​തു പി​ണ​റാ​യി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ലാ​ണ്. ഇ​ഡി​യും സി​ബി​ഐ​യും ഇ​ന്‍​കം…

Read More

ത​മി​ഴ്നാ​ട് സർക്കാർ ഇടപെട്ടു തമിഴ് ജനതയ്ക്ക് തങ്കാളി 60 രൂ​പ​യ്ക്ക് !  കേ​ര​ള​ത്തി​ൽ 160 രൂ​പ

ചെ​ന്നൈ: ത​ക്കാ​ളി വി​ല കു​തി​ച്ച​തോ​ടെ പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി കി​ലോ​യ്ക്ക് 60 രൂ​പ നി​ര​ക്കി​ൽ ത​ക്കാ​ളി ല​ഭ്യ​മാ​ക്കി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ. ത​ക്കാ​ളി വി​ല കു​തി​ച്ച് 120 രൂ​പ വ​രെ എ​ത്തി​യ​തോ​ടെ​യാ​ണു വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ചെ​ന്നൈ, കോ​യ​ന്പ​ത്തൂ​ർ, സേ​ലം, ഈ​റോ​ഡ്, വെ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത പ​ച്ച​ക്ക​റി വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി 60 രൂ​പ​യ്ക്കു ത​ക്കാ​ളി ല​ഭ്യ​മാ​ക്കി​ത്തു​ട​ങ്ങി​യ​താ​യി മ​ന്ത്രി കെ.​ആ​ർ. പെ​രി​യ​ക​റു​പ്പ​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ത​ക്കാ​ളി​ക്ക് 140 മു​ത​ൽ 160 രൂ​പ വ​രെ​യാ​ണു വി​ല. പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്കു വി​ല കു​തി​ച്ചു​യ​രു​ന്പോ​ഴും സം​സ്ഥാ​ന​ത്തു വി​ല നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളൊ​ന്നും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്നി​ല്ല.  

Read More

യു​വ​തി​യി​ല്‍നി​ന്ന് 27 ല​ക്ഷം രൂ​പ ത​ട്ടി​യ സംഭവം; പി​ടി​യി​ലാ​യ സി​നി​മ നി​ര്‍​മാതാ​വ് കൂടുതൽ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ? അന്വേഷണം ആരംഭിച്ച് പോലീസ്

കൊ​ച്ചി: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി യു​വ​തി​ല്‍ നി​ന്നും 27 ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യ ശേ​ഷം തി​രി​കെ ന​ല്‍​കാ​തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സി​നി​മാ നി​ര്‍​മാ​താ​വ് സ​മാ​ന​രീ​തി​യി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം കീ​ഴും​പ​റ​മ്പ് സ്വ​ദേ​ശി എം.​കെ. ഷ​ക്കീ​ര്‍ (46) ആ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വ​തി​യെ നാ​യി​ക​യാ​യി തീ​രു​മാ​നി​ച്ച സി​നി​മ​യി​ല്‍ പ​ണ​ത്തിന്‍റെ കു​റ​വ് മൂ​ലം ചി​ത്രീ​ക​ര​ണം മു​ട​ങ്ങു​മെ​ന്ന് ധ​രി​പ്പി​ച്ച് തി​രി​കെ കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് യു​വ​തി​യി​ല്‍ നി​ന്നും 27 ല​ക്ഷം രൂ​പ വാ​ങ്ങി​യ​ത്. പി ​ന്നീ​ട് യു​വ​തി പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഇ​യാ​ള്‍ യു​വ​തി​യെ ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ യു​വ​തി പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​ഴി​ക്കോ​ട് നി​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍…

Read More

ക​ണ്ണൂ​ര്‍ അ​ര്‍​ബ​ന്‍ നി​ധി നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്; പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ സ​ർ​ക്കാ​ർ ക​ണ്ടുകെ​ട്ടി

ന​വാ​സ് മേ​ത്ത​ർത​ല​ശേ​രി: ക​ണ്ണൂ​ര്‍ താ​വ​ക്ക​ര​യി​ലെ അ​ര്‍​ബ​ന്‍​നി​ധി നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളു​ടെ സ്ഥ​ല​വും കെ​ട്ടി​ട​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വ​ത്തുവ​ക​ക​ൾ സ​ർ​ക്കാ​ർ ക​ണ്ടു കെ​ട്ടി. ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം റ​വ​ന്യൂ വ​കു​പ്പാ​ണ് ക​ണ്ണൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലു​ള്ള സ്വ​ത്തു​ക്ക​ൾ ക​ണ്ട് കെ​ട്ടി​യ​ത്. ക​മ്പ​നി​യു​ടെ ക​ണ്ണൂ​രി​ലെ ഓ​ഫീ​സ്, ഡ​യ​റ​ക്ട​റാ​യ ഷൗ​ക്ക​ത്ത​ലി​യു​ടെ ഭാ​ര്യ കെ.​പി.​ജ​സീ​ന​യു​ടെ പേ​രി​ൽ പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​ര​ത്തു​ള്ള വീ​ടും സ്ഥ​ല​വും, ക​മ്പ​നി​യു​ടെ ജ​ന​റ​ൽ മാ​നേ​ജ​ർ എം.​ജെ. ജീ​ന​യു​ടെ തൃ​ശൂ​ർ കി​ളി​മം​ഗ​ല​ത്തെ വീ​ടും സ്ഥ​ല​വും, ഷൗ​ക്ക​ത്ത​ലി​യു​ടെ ബെ​ൻ​സ് കാ​റ്, മ​റ്റൊ​രു പ്ര​തി​യു​ടെ ഇ​ന്നോ​വ കാ​ർ, ഷൗ​ക്ക​ത്ത​ലി​യു​ടെ വി​വി​ധ ബാ​ങ്കു​ക​ളി​ലു​ള​ള ല​ക്ഷ​ങ്ങ​ളു​ടെ നി​ക്ഷേ​പം, എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യാ​ണ് ക​ണ്ടു കെ​ട്ടി​യി​ട്ടു​ള്ള​ത്.​ ബാ​നിം​ഗ് ഓ​ഫ് അ​ൺ റ​ഗു​ലേ​റ്റ​ഡ് ഡെ​പോ​സി​റ്റി​സ് സ്കീം ​ആ​ക്ട് പ്ര​കാ​ര​മാ​ണ് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു കെ​ട്ടി​യി​ട്ടു​ള്ള​ത്. ക്രൈം​ബ്രാ​ഞ്ച് എ​സ്പി പ്ര​ദീ​പ്കു​മാ​ർ, ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ് പി ​ജ​യ​ൻ…

Read More

ആ​ണ്‍​സു​ഹൃ​ത്തി​നെ വി​ളി​ച്ചു വ​രു​ത്തി മ​ര്‍​ദ്ദി​ച്ച​ശേ​ഷം ന​ഗ്ന​നാ​ക്കി മു​ള​കു​പൊ​ടി വി​ത​റി റോ​ഡി​ല്‍ ത​ള്ളി ! യു​വ​തി​യ്‌​ക്കെ​തി​രേ കേ​സ്

ആ​ണ്‍​സു​ഹൃ​ത്തി​നെ കൊ​ള്ള​യ​ടി​ച്ച ശേ​ഷം ന​ഗ്ന​നാ​ക്കി മ​ര്‍​ദ്ദി​ച്ച് റോ​ഡി​ല്‍ ത​ള്ളി​യെ​ന്ന പ​രാ​തി​യി​ല്‍ യു​വ​തി​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്ത ്‌പോ​ലീ​സ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഷ​ഹാ​പു​ര്‍ സ്വ​ദേ​ശി​യാ​യ ഭാ​വി​ക(30)​യ്ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​വ​രു​ടെ കൂ​ട്ടാ​ളി​ക​ളാ​യ നാ​ലു​യു​വാ​ക്ക​ളും കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്. ഭാ​വി​ക​യും മ​റ്റു നാ​ലു​പേ​രും ചേ​ര്‍​ന്ന് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത് ആ​രോ​പി​ച്ച് ഷ​ഹാ​പു​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഹാ​ഠ്ഗാ​വ് ഹൈ​വേ​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ യു​വ​തി, പി​ന്നീ​ട് മ​റ്റു​നാ​ലു​പേ​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്ന് ത​ന്നെ മ​ര്‍​ദി​ച്ചെ​ന്നാ​ണ് യു​വാ​വി​ന്റെ ആ​രോ​പ​ണം. ജൂ​ണ്‍ 28-ാം തീ​യ​തി​യാ​യി​രു​ന്നു സം​ഭ​വം. ഭാ​വി​ക​യും പ​രാ​തി​ക്കാ​ര​നാ​യ യു​വാ​വും ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​മാ​യി അ​ടു​പ്പ​ത്തി​ലാ​ണ്. ജൂ​ണ്‍ 28ന് ​വൈ​കി​ട്ട് നാ​ല​ര​യോ​ടെ ഭാ​വി​ക ആ​ണ്‍​സു​ഹൃ​ത്തി​നെ ഹൈ​വേ​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ഇ​രു​വ​രും യു​വാ​വി​ന്റെ കാ​റി​ലി​രു​ന്ന് സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഭാ​വി​ക​യു​ടെ കൂ​ട്ടാ​ളി​ക​ളാ​യ നാ​ലു​യു​വാ​ക്ക​ള്‍ കാ​റി​ന​ടു​ത്തെ​ത്തു​കു​യം കാ​റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​യാ​ളെ മ​ര്‍​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി​ക​ള്‍ ആ​ദ്യം യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. തു​ട​ര്‍​ന്ന് അ​ക്ര​മി​സം​ഘ​ത്തി​ലൊ​രാ​ള്‍ കാ​ര്‍ സ്റ്റാ​ര്‍​ട്ട്…

Read More

കനത്ത മ​ഴ; തൃശൂരിൽ ഭൂ​മി​ക്ക​ടി​യി​ൽ നിന്നും മു​ഴ​ക്കം; ഭീ​തി​യി​ൽ നാ​ട്ടു​കാ​ർ

തൃ​ശൂ​ർ: മു​കു​ന്ദ​പുരം താ​ലൂ​ക്കി​ലെ ക​ല്ലൂ​ർ, പു​തു​ക്കാ​ടി​ന് സ​മീ​പം ആ​മ്പ​ല്ലൂ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​രി​യ ഭൂ​ച​ല​നം. മു​ള​യം, മ​ണ്ണൂ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ലി​യ രീ​തി​യി​ലു​ള്ള മു​ഴ​ക്കം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ന് രാ​വി​ലെ 8.17-നാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ രാ​ത്രി മു​ത​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഭൂ​മി​ക്ക് വി​റ​യ​ലും തു​ട​ര്‍​ന്നു മു​ഴ​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​മി​ക്ക​ടി​യി​ൽ നി​ന്നും വ​ലി​യ മു​ഴ​ക്കം കേ​ട്ട​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നാ​ട്ടു​കാ​ർ വി​വ​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​eറി​യി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കും.

Read More

കേ​ന്ദ്ര​മ​ന്ത്രി​സ​ഭയിലേക്ക് സു​രേ​ഷ് ഗോ​പി​യോ, കെ. സു​രേ​ന്ദ്ര​നോ? ബി​ജെ​പി​യി​ല്‍ ച​ര്‍​ച്ച കൊ​ഴു​ക്കു​ന്നു

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ കേ​ര​ള​ത്തി​ല്‍​നി​ന്ന് ആ​ര് മ​ന്ത്രി​സ്ഥാ​ന​ത്തെ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ച​ര്‍​ച്ച കൊ​ഴു​ക്കു​ന്നു. കേ​ര​ള​ത്തി​ൽ​നി​ന്ന് പു​തി​യ ഒ​രാ​ളെ കേ​ന്ദ്ര​മ​ന്ത്രി​യാ​ക്കു​ക വ​ഴി വ​രു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ലി​യ​രീ​തി​യി​ലു​ള്ള ച​ല​ന​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്. പാ​ര്‍​ട്ടി​യു​ടെ നി​ല​വി​ലെ ക്രൗ​ഡ് പു​ള്ള​റാ​യ സു​രേ​ഷ് ഗോ​പി​യെ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലേ​ക്കു പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നേ​ര​ത്തെ​ത്ത​ന്നെ പു​റ​ത്തു​വ​ന്നി​രു​ന്നു. അ​തി​നി​ടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നെ ത​ത് സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി നി​ല​വി​ൽ കേ​ന്ദ്ര​മ​ന്ത്രി​യാ​യ വി. ​മു​ര​ളീ​ധ​ര​നെ അ​ധ്യ​ക്ഷ​നാ​ക്കു​മെ​ന്നും പ​ക​രം സു​രേ​ന്ദ്ര​നെ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലെ​ടു​ക്കു​മെ​ന്നും വാ​ർ​ത്ത​ക​ൾ വ​രു​ന്നു​ണ്ട്. നേ​ര​ത്തേ വി. ​മു​ര​ളീ​ധ​ര​നെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​പ​ദ​വി​യി​ല്‍​നി​ന്നു മാ​റ്റി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി​സ്ഥാ​നം ന​ല്‍​കി​യ​ത്. കേ​ര​ള​മു​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ബി​ജെ​പി​ക്ക് പു​തി​യ നേ​തൃ​ത്വ​മു​ണ്ടാ​യേ​ക്കു​മെ​ന്ന് ജെ.​പി. ന​ഡ്ഡ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. നേ​തൃ​മാ​റ്റ​മു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ലും ച​ര്‍​ച്ച സ​ജീ​വ​മാ​ണ്.

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ പി​എ​ച്ച്ഡി വ്യാ​ജ​മെ​ന്ന് ആ​രോ​പ​ണം; പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങി കെ​എ​സ്‌​യു 

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും അ​ക്കാ​ഡ​മി​ക് ഉ​പ​ദേ​ശ​ക സ്ഥാ​നം വ​ഹി​ക്കു​ന്ന ര​തീ​ഷ് കാ​ളി​യാ​ട​ന്‍റെ പി​എ​ച്ച്ഡി വ്യാ​ജ​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍. കോ​പ്പി​യ​ടി​ച്ച പി​എ​ച്ഡി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​സാം യൂ​ണി​വേ​ഴ്‌​സി​റ്റി​ക്കും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷം ആ​വ​ശ്യ​പ്പെ​ട്ട് യു​ജി​സി​ക്കും പ​രാ​തി ന​ല്‍​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കെ​എ​സ്‌​യു നേ​തൃ​ത്വം. ര​തീ​ഷ് കാ​ളി​യാ​ട​ന്‍ കേ​ര​ള​ത്തി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്ത കാ​ല​യ​ള​വി​ലാ​ണ് ആ​സാം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് പി​എ​ച്ച്ഡി നേ​ടി​യ​താ​യി രേ​ഖ​യി​ലു​ള്ള​ത്. ഇ​വി​ടെ ജോ​ലി ചെ​യ്യു​മ്പോ​ള്‍ അ​ദേ​ഹ​ത്തി​ന് എ​ങ്ങ​നെ ആ​സാ​മി​ല്‍ പോ​യി പി​എ​ച്ച്ഡി ഗ​വേ​ഷ​ണം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞു​വെ​ന്ന​ത് ദു​രൂ​ഹ​മാ​ണ്. പി​എ​ച്ച്ഡി ചെ​യ്യാ​ന്‍ കു​റ​ഞ്ഞ​ത് മൂ​ന്നു വ​ര്‍​ഷം എ​ങ്കി​ലും വേ​ണ​മെ​ന്ന യു​ജി​സി നി​ബ​ന്ധ​ന ഉ​ള്ള​പ്പോ​ള്‍ ര​തീ​ഷ് കാ​ളി​യാ​ട​ന്‍ ര​ണ്ടു​വ​ര്‍​ഷം​കൊ​ണ്ട് പി​എ​ച്ച്ഡി പൂ​ര്‍​ത്തി​യാ​ക്കി. മാ​ത്ര​മ​ല്ല യു​ജി​സി നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന കോ​ഴ്‌​സ് വ​ര്‍​ക്ക് ഇ​ദേ​ഹം ചെ​യ്തി​ട്ടി​ല്ല. ഇ​ന്‍റ​ര്‍​നെ​റ്റ്, പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ നി​ന്നാ​ണ് ഇ​ദേ​ഹം പ്ര​ധാ​ന​മാ​യും…

Read More