കണ്ണൂര്‍: വിവാദങ്ങള്‍ക്കൊടുവിൽ പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് നൽകി. കണ്ണൂർ സർവകലാശാല മലയാളം പഠനവകുപ്പിൽ അസോസിയേറ്റ് പ്രഫസറായാണ് നിയമന ഉത്തരവ്. സർവകലാശാല നീലേശ്വരം കാന്പസിലാണ് നിയമനം. 15 ദിവസത്തിനകം ചുമതലയേൽക്കാനാണ് നിർദേശം. വെള്ളിയാഴ്ചയാണ് സർവകലാശാല ഉത്തരവ് നൽകിയത്. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ ആയി നിയമിക്കുന്നതിനു പ്രിയ വർഗീസിന് യോഗ്യതയില്ലെന്നും പ്രയ ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്നുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ സർവകലാശാല നിയമോപദേശം തേടിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമന ഉത്തരവ് നൽകിയത്. അതേ സമയം കണ്ണൂർ സർവകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിക്കും.
Read MoreCategory: Loud Speaker
സിഗ്നൽ തകരാർ; ട്രെയിനുകൾ വൈകിയോടുന്നു; തിരുവനന്തപുരം-ന്യൂ ഡൽഹി കേരള സൂപ്പർ ഫാസ്റ്റ് ആറുമണിക്കൂർ വൈകും
തിരുവനന്തപുരം: സംസ്ഥാനത്തുനിന്ന് ഇന്ന് പുറപ്പെടേണ്ട രണ്ടു ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ അറിയിച്ചു. ഇന്ന് ഉച്ചക്ക് 12.30 ന് തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ന്യൂ ഡൽഹി കേരള സൂപ്പർ ഫാസ്റ്റ് ആറു മണിക്കൂർ വൈകി വൈകിട്ട് 06.30 ന് മാത്രമേ തിരുവനന്തപുരത്ത് നിന്നും പുറപ്പെടുക ഉള്ളൂവെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. കൂടാതെ ഇന്ന് പുലർച്ചെ 02.15 ന് എറണാകുളം സൗത്തിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന എറണാകുളം -പൂനെ സൂപ്പർ ഫാസ്റ്റ് പത്തര മണിക്കൂർ വൈകി ഉച്ചക്ക് 12.45 ന് മാത്രമായിരിക്കും പുറപ്പെടുക. ഓച്ചിറയിൽ സിഗ്നൽ തകരാർ മൂലം വന്ദേഭാരത് എക്സ്പ്രസ്, മൈസുരു-കൊച്ചുവേളി എക്സ്പ്രസ് എന്നിവ പിടിച്ചിട്ടുണ്ട്. ഓച്ചിറയിൽ സിഗ്നൽ തകരാർ ഉണ്ടായതോടെ കായംകുളം ഭാഗത്തേക്ക് പോകേണ്ട, ജനശതാബ്ദി, പരശുറാം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകുമെന്നാണ് റിപ്പോർട്ട്. ഓച്ചിറയിൽ സിഗ്നൽ തകരാർ ഉണ്ടായതിനാൽ ഇന്നും ട്രെയിനുകൾ വൈകി. ഇന്ന് രാവിലെ…
Read Moreമഴക്കാലം: സ്കൂളുകള്‍ക്ക് തലേ ദിവസം അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി
കോട്ടയം: മഴയുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തലേ ദിവസം തന്നെ അവധി പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. രാവിലെ അവധി പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ക്ക് നിരവധി അസൗകര്യങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം രാഷ്ട്രീയ പ്രശ്നമായി കാണേണ്ടതില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഇവിടെ സീറ്റ് ക്ഷാമമുണ്ടാകുന്നത് ആദ്യമായല്ല. സര്‍ക്കാര്‍ വേണ്ട പരിഹാരം കണ്ടിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അതിനുള്ള അവസരം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു
Read Moreകേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തങ്ങളിലെ പരസ്യം ! കൊമ്പുകോര്‍ത്ത് സച്ചിദാനന്ദനും അബൂബക്കറും
കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളിലെ പരസ്യം പുതിയ വിവാദത്തിന് വഴി തെളിച്ചിരിക്കുകയാണ്. അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരസ്യം അച്ചടിച്ചു വച്ചതാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ഈ വിഷയത്തെ ന്യായീകരിച്ച് അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ അത് തള്ളി പ്രസിഡന്റ് കെ സച്ചിദാനന്ദന് രംഗത്തെത്തിയതോടെ വിവാദം പുതിയ തലത്തിലെത്തിയത്. സാഹിത്യകാരനെയും ആയാളുടെ സൃഷ്ടിയെയും അപമാനിക്കുന്ന പ്രവര്‍ത്തിയാണിതെന്നും കലയെത്തന്നെ ദുരുദ്ദേശപരമായി ആശയപ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ അല്ലാതെ മറ്റാരുടെ പരസ്യമാണ് കൊടുക്കേണ്ടതെന്നായിരുന്നു അക്കാദമി സെക്രട്ടറി സി.പി അബൂബക്കറിന്റെ പ്രതികരണം. രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് 30 പുസ്തകങ്ങള്‍ കേരള സാഹിത്യ അക്കാദമി ഇറക്കിയതെന്നും അതില്‍ സര്‍ക്കാരിന്റെ പരസ്യം നല്‍കിയതിനോട് ആര്‍ക്കാണ് വിമര്‍ശനമെന്നുമായിരുന്നു സെക്രട്ടറിയുടെ വിശദീകരണം. എന്നാല്‍ സെക്രട്ടറിയുടെ ന്യായീകരണത്തെത്തള്ളി അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന് എത്തുകയായിരുന്നു. ഇക്കാര്യത്തില്‍ പരസ്യമായിത്തന്നെ പരസ്യമായി…
Read Moreമുന്‍വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനു നേരെ വീട്ടമ്മയുടെ പീഡനപരാതി ! ചെയ്യാത്ത കുറ്റത്തിന് 45 ദിവസം ജയിലില്‍ കിടന്നെന്ന് യുവാവിന്റെ കുടുംബം
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അയല്‍വാസിയായ വീട്ടമ്മ വ്യാജ പീഡനപരാതിയില്‍ കുടുക്കിയതായി ആരോപണം. ഇതേത്തുടര്‍ന്ന് ഇയാളെ 45 ദിവസം അന്യായമായി ജയിലില്‍ അടച്ചെന്ന പരാതിയുമായി യുവാവിന്റെ കുടുംബവും പ്രദേശവാസികളും രംഗത്തെത്തി. യുവാവിന് നീതി ലഭിക്കാനായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ പൗരസമിതിയും രൂപീകരിച്ചു. സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അയല്‍വാസിയായ വീട്ടമ്മ നല്കിയ പരാതിയില്‍ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി പ്രജേഷാണ് ജയിലില്‍ പോയത്. വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ ഏപ്രില്‍ 18നാണ് യുവാവിനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 24ന് പീഡനം നടന്നതായാണ് പരാതിയില്‍ പറയുന്നത്. പരാതിപ്രകാരം വീട്ടിലെത്തിയ കഞ്ഞിക്കുഴി പോലീസ് യുവാവിനെ കൂട്ടിക്കൊണ്ട് പോകുകയും സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. 45 ദിവസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്.എന്നാല്‍ പീഡനം നടന്നെന്ന് പരാതിയില്‍ ആരോപിക്കുന്ന സമയം യുവാവ്…
Read Moreയുവതിയുടെ മൃതദേഹം വീട്ടിലെ ഫ്രീസറില്‍ ! യുവതിയുടെ മരണം മഞ്ഞപ്പിത്തം ബാധിച്ചെന്ന് ഭര്‍ത്താവ്; കൊലപാതകമെന്ന് സഹോദരന്
മധ്യപ്രദേശില്‍ വീട്ടിനകത്ത് മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത. രേവാ ജില്ലയിലാണ് സംഭവം. യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ഭാര്യാസഹോദരന്‍ ആരോപിച്ചു. 40 വയസുള്ള സുമിത്രിയുടെ മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്. സുമിത്രിയുടെ സഹോദരന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ പോലീസ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി. അതേസമയം സുമിത്രി, മഞ്ഞപിത്തം വന്ന് മരിച്ചതാണെന്നാണ് ഭരത് മിശ്ര അവകാശപ്പെടുന്നത്. മുംബൈയിലുള്ള മകന് വീട്ടില്‍ വരുന്നത് വരെ മോര്‍ച്ചറി ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നുവെന്നും ഭരത് മിശ്ര പറയുന്നു. അതേസമയം സഹോദരി മരിച്ച കാര്യം ഭരത് മിശ്ര അറിയിച്ചില്ലെന്നും സുമിത്രിയുടെ സഹോദരന് അഭയ് തിവാരിയുടെ പരാതിയില്‍ പറയുന്നു. സ്ഥിരമായി സഹോദരിയെ മിശ്ര മര്‍ദ്ദിക്കാറുണ്ടെന്നും മര്‍ദ്ദനത്തിനിടെ സുമിത്രി മരിച്ചതാകാമെന്നും അഭയ് തിവാരിയുടെ പരാതിയില്‍ പറയുന്നു. പരാതി…
Read Moreഅതിതീവ്ര മഴ: എറണാകുളത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു; 12 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്; കാലവർഷ കാറ്റ് ശക്തി പ്രാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. എറണാകുളം ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കിയിലും കണ്ണൂരും റെഡ് അലർട്ട് 12 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപനത്തെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ദുരന്തനിവാരണ വിഭാഗം മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കി. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് എല്ലാ സജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 5ന് തീവ്ര മഴയ്ക്ക് സമാനമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴി, കേരള ഗുജറാത്ത് തീരം വരെയുള്ള ന്യുന മർദപാത്തി എന്നിവയുടെ സ്വാധീനത്തിൽ കാലവർഷ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. മൂന്ന് മുതൽ ഒൻപതുവരെയുളള ദിവസങ്ങളിൽ കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനമെങ്കിലും അതു ഒറ്റപ്പെട്ട സ്ഥലത്തെ അതിശക്തമായ…
Read Moreവന്ദേഭാരതിൽ കേരളം സൂപ്പർ സ്റ്റാർ ; യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമത്; ശരാശരി ഒക്യുപെന്‍സി 176 ശതമാനം
കോട്ടയം: വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതായി കേരളം. രാജ്യത്താകെ 23 ജോഡി വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഇവയില്‍ കാസര്‍ഗോഡുനിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരതിന്റെ ഒക്യുപെന്‍സി 183 ശതമാനമാണ്. ഈ സർവീസാണ് രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത്. തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോട്ടേക്കുള്ള വന്ദേഭാരതിനാണ് രണ്ടാം സ്ഥാനം. ശരാശരി ഒക്യുപെന്‍സി 176 ശതമാനം. തൊട്ടുപിന്നാലെയുള്ള ഗാന്ധി നഗര്‍-മുംബൈ വന്ദേഭാരതിന്റെ ഒക്യുപെന്‍സി 134 ശതമാനം മാത്രമാണ്. ഇടയ്ക്കുള്ള ദൂരങ്ങളില്‍ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി വിലയിരുത്തുന്നത്.
Read Moreകൈതോലപ്പായയിൽ കോടികൾകടത്തിയെന്ന ആരോപണം; പ്രാഥമിക അന്വേഷണം നടത്താൻ നിർദേശം
തിരുവനന്തപുരം: ഒരു ഉന്നത സിപിഎം നേതാവ് കൈതോലപ്പായയിൽ 2.35 കോടി രൂപ കടത്തിയെന്ന ദേശാഭിമാനി മുൻ പത്രാധിപസമിതിയംഗം ജി.ശക്തിധരന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രാഥമികഅന്വേഷണം നടത്താൻ കന്റോൺമെന്റ് പോലീസിന് നിർദേശം നൽകി. ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് നിർദേശം നൽകിയിരിക്കുന്നത്.വെളിപ്പെടുത്തൽ നടത്തിയ ജി. ശക്തിധരന്റെയും ഈ വിഷയത്തിൽപരാതി നൽകിയ കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാൻ എംപിയുടെയും മൊഴിയെടുക്കും. ഇരുവരുടെയും സൗകര്യം കണക്കിലെടുത്തായിരിക്കും മൊഴിയെടുപ്പ് നടത്തുക. കന്റോൺമെന്റ് അസിസ്റ്റന്റ്കമ്മീഷണറോടാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻനിർദേശം നൽകിയിരിക്കുന്നത്.
Read Moreജനങ്ങൾ തീരുമാനിച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും; മറിച്ചാണ് തീരുമാനമെങ്കിൽ, ശോഭ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ…
തിരുവനന്തപുരം: ജനങ്ങൾ തീരുമാനിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സംസ്ഥാനത്തെ ഒരു മണ്ഡലത്തിലും പാർട്ടിയുടെ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. ജനങ്ങളിൽ വിവിധ പാർട്ടിയിൽപ്പെട്ടവരുണ്ടാകുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പൊതുജനങ്ങൾ തീരുമാനിച്ചാൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. എന്നാൽ, മറിച്ചാണ് ജനങ്ങളുടെ തീരുമാനമെങ്കിൽ താൻ മത്സരരംഗത്ത് ഉണ്ടാവില്ല. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാനില്ലെന്നും അവർ വ്യക്തമാക്കി. കസേരയിൽ ഇരുന്നില്ലെങ്കിലും ജോലി ചെയ്യാനാകും. രാഷ്ട്രീയപ്രവർത്തകർ അതത് രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കണം. അണിയറിയിൽ ഒരുങ്ങുന്ന അവിശുദ്ധ രാഷ്ട്രീയ സഖ്യം കേരളത്തിന്റെ മണ്ണിൽ ഉണ്ടാകാൻ പാടില്ലെന്നും ശോഭ കൂട്ടിച്ചേർത്തു.
Read More