ന​രേ​ന്ദ്ര മോ​ദി​യു​ടെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തിൽ പ​ഴു​ത​ട​ച്ച സു​ര​ക്ഷ; കൊ​ച്ചി​യി​ല്‍ 2060 പോ​ലീ​സു​കാ​ർ; നിയന്ത്രണം എസ്പിജി ഏറ്റെടുത്തു

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​യി​ല്‍ പ​ഴു​ത​ട​ച്ച സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​ക്ക് വ​ധ​ഭീ​ക്ഷ​ണി ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലും സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ള്‍ ചോ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലും വ​ന്‍ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് പോ​ലീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​രി​ക്കു​ന്ന​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ആ​റ് എ​സ്പി​മാ​ര്‍​ക്കാ​ണ് സു​ര​ക്ഷ ചു​മ​ത​ല. 26 ഡി​വൈ​എ​സ്പി​മാ​രെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഏ​കോ​പ​ന​ത്തി​നാ​യി നി​യോ​ഗി​ച്ചു. 2060 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ന​ഗ​ര​ത്തി​ലാ​കെ മോ​ദി​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ വി​വി​ധ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കൊ​പ്പം മി​ക​ച്ച സു​ര​ക്ഷാ ഏ​ജ​ന്‍​സി​യാ​യ സ്‌​പെ​ഷ​ല്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഗ്രൂ​പ്പി​ന്‍റെ (എ​സ്പി​ജി) മേ​ല്‍​നോ​ട്ട​വും ഉ​ണ്ടാ​കും. പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ര്‍​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ നി​യ​ന്ത്ര​ണ​വും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ എ​സ്പി​ജി ഏ​റ്റെ​ടു​ത്തു. ഐ​ജി സു​രേ​ഷ് രാ​ജ് പു​രോ​ഹി​ത് കേ​ര​ള​ത്തി​ല്‍ എ​ത്തി​ട്ടു​ണ്ട്. സ്ഥി​തി​ഗ​തി​ക​ള്‍ എ​സ്പി​ജി ത​ല​വ​ന്‍ അ​രു​ണ്‍ കു​മാ​ര്‍ സി​ന്‍​ഹ നേ​രി​ട്ടാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ഇ​തോ​ടൊ​പ്പം ഡി​ജി​പി അ​നി​ല്‍​കാ​ന്തും സം​സ്ഥാ​ന…

Read More

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് കൊ​ച്ചി​യിൽ; ഏ​ഴ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലിൽ; ന​ഗ​ര​ത്തി​ല്‍ ര​ണ്ടു ദി​വ​സം ഗ​താ​ഗ​ത നി​യ​ന്ത്രണം

കൊ​ച്ചി: ര​ണ്ട് ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദ​ക്ഷി​ണ നാ​വി​ക​സേ​നാ ആ​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ മ​ന്ത്രി പി. ​രാ​ജീ​വ്, മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍, പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍​കാ​ന്ത്, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് എ​ന്നി​വ​ര്‍ സ്വീ​ക​രി​ക്കും. തു​ട​ര്‍​ന്ന് ബി​ജെ​പി സം​ഘ​ടി​പ്പി​ക്കു​ന്ന യു​വം 2023 കോ​ണ്‍​ക്ലേ​വ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി തേ​വ​ര കോ​ള​ജി​ലേ​ക്ക് റോ​ഡ് മാ​ര്‍​ഗം പോ​കും. വൈ​കു​ന്നേ​രം ആ​റി​ന് തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജ് മൈ​താ​ന​ത്തു ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി യു​വാ​ക്ക​ളു​മാ​യി സം​വ​ദി​ക്കും. തേ​വ​ര ജം​ഗ്ഷ​നി​ല്‍​നി​ന്ന് മെ​ഗാ റോ​ഡ് ഷോ ​ആ​യി​ട്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി യു​വം വേ​ദി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. പ​രി​പാ​ടി​യി​ല്‍ കെ.​സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ന്‍, അ​ടു​ത്തി​ടെ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന അ​നി​ല്‍ ആ​ന്‍റ​ണി ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ക്കും. ഏ​ഴ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കൊ​ച്ചി…

Read More

തീ​വ​യ്പ് കേ​സ്; എ​ന്‍​ഐ​എയ്ക്ക് ​കൈ​മാ​റി കേ​ര​ള പോ​ലീ​സ് ഉ​ത്ത​ര​വി​റ​ക്കി; ഷാ​റൂ​ഖി​ന്‍റെ അ​ന്ത​ര്‍​സം​സ്ഥാ​ന​ബ​ന്ധ​ങ്ങ​ള്‍ അന്വേഷിക്കും

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വെ​യ്പ് കേ​സ് എ​ന്‍​ഐ​എ യ്ക്ക് ​കൈ​മാ​റി പോ​ലീ​സ് ഉ​ത്ത​ര​വി​റ​ക്കി. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ഫ​യ​ലു​ക​ള്‍ അ​ടി​യ​ന്തി​ര​മാ​യി കൈ​മാ​റാ​നും നി​ര്‍​ദേ​ശം ന​ല്‍​കി.​ പ്ര​തി​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി​യ​തോ​ടെ​യാ​ണ് കേ​സി​ല്‍ എ​ന്‍​ഐ​എ അ​ന്വേ​ഷ​ണ​ത്തി​നും വ​ഴി​തു​റ​ന്ന​ത്. ഷാ​റൂ​ഖി​ന്‍റെ അ​ന്ത​ര്‍​സം​സ്ഥാ​ന​ബ​ന്ധ​ങ്ങ​ള്‍, കേ​സി​ല്‍ ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന, ഭീ​ക​ര​വാ​ദ​സ്വാ​ധീ​നം ഉ​ള്‍​പ്പെ​ടെ എ​ന്‍​ഐ​എ അ​ന്വേ​ഷി​ക്കും. നേ​ര​ത്തെ രാ​ജ്യ​ത്ത് ന​ട​ന്ന സ​മാ​ന​സം​ഭ​വ​ങ്ങ​ളു​മാ​യി ഈ ​കേ​സി​നു​ള്ള ബ​ന്ധ​വും അ​ന്വേ​ഷി​ക്കും. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ ഘ​ട്ട​ത്തി​ല്‍​ത​ന്നെ എ​ന്‍​ഐ​എ ഉ​ള്‍​പ്പെ​ടെ​യു​ള​ള കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി​യി​രു​ന്നു.​ ട്രെ​യി​ന്‍ തീ​വെ​യ്പ് ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു .ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സി​ല്‍ യു​എ​പി​എ ചു​മ​ത്തി​യ​തെ​ന്നും പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. കേ​സി​ലെ പ്ര​തി​യാ​യ ഷാ​റൂ​ഖ് സെ​യ്ഫി​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​രു​തെ​ന്നും കോ​ഴി​ക്കോ​ട് ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.  

Read More

പോ​ലീ​സ് ക​ള്ള​നാ​യി; ക​വ​ർ​ന്ന​തു ല​ക്ഷ​ങ്ങ​ൾ, അഞ്ചുപേർ അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

  ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ മോ​ഷ​ണ​ക്കു​റ്റ​ത്തി​ന് നാ​ല് പോ​ലീ​സു​കാ​ര്‍ ഉ​ള്‍​പ്പ​ടെ അ​ഞ്ചു പേ​ര്‍ അ​റ​സ്റ്റി​ലാ​യി. സാ​ഗ​ര്‍​പു​ര്‍ മേ​ഖ​ല​യി​ലാ​ണു സം​ഭ​വം. പോ​ലീ​സു​കാ​രാ​യ വി​ജ​യ് ശ​ര്‍​മ, ദീ​പ​ക് യാ​ദ​വ്, മ​ന്‍​ജേ​ഷ് റാ​ണ, ക​സാ​ന എ​ന്നി​വ​രും രോ​ഹി​ണി നി​വാ​സി​യാ​യ മ​നീ​ഷ് റാ​ണ എ​ന്ന​യാ​ളു​മാ​ണു പി​ടി​യി​ലാ​യ​ത്. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലെ രാ​ത്രി​യി​ൽ ര​ജ​നി​ഷ് എ​ന്ന​യാ​ളു​ടെ വ​സ​തി​യി​ലാ​ണു ക​വ​ർ​ച്ച ന​ട​ന്ന​ത്. നാ​ലു പേ​ർ ത​ന്‍റെ വീ​ട്ടി​ൽ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി 10.40 ല​ക്ഷം രൂ​പ​യു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​താ​യി ര​ജ​നി​ഷ് ആ​രോ​പി​ക്കു​ന്നു. ര​ജ​നി​ഷി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ക​വ​ർ​ച്ച​യ്ക്ക് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണ​ത്തി​നി​ടെ നാ​ല് ഡ​ൽ​ഹി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പി​ടി​കൂ​ടു​ക​യും പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​താ​യി ഒ​രു മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. പ്ര​തി​ക​ളു​ടെ പ​ക്ക​ൽ​നി​ന്നും ക​വ​ർ​ച്ച ചെ​യ്ത വ​സ്തു​ക്ക​ളും കു​റ്റ​കൃ​ത്യം ന​ട​ത്തു​മ്പോ​ൾ ഉ​പ​യോ​ഗി​ച്ച ര​ണ്ട് കാ​റു​ക​ളും ക​ണ്ടെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഇ​നി അ​മ്മ​യ്ക്കൊ​പ്പം; ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ 12 തു​ഗ്ല​ക് ലൈ​ന്‍ ഒ​ഴി​ഞ്ഞ് രാ​ഹു​ൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ 12 തു​ഗ്ല​ക് ലൈ​ന്‍ ഒ​ഴി​യും. അ​മ്മ സോ​ണി​യാ ഗാ​ന്ധി​യു​ടെ വ​സ​തി​യാ​യ 10 ജ​ന്‍​പ​ഥി​ലേ​ക്കാ​ണു മാ​റു​ന്ന​ത്. അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ സൂ​റ​ത്ത് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വി​ധി​ക്കെ​തി​രേ ന​ല്‍​കി​യ അ​പ്പീ​ല്‍ ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ല്‍ ഔ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​യാ​ന്‍ തീ​രു​മാ​നി​ച്ച​ത്. വ​സ​തി ഒ​ഴി​യാ​ന്‍ ലോ​ക്‌​സ​ഭാ ഹൗ​സിം​ഗ് പാ​ന​ല്‍ ഞാ​യ​റാ​ഴ്ച വ​രെ​യാ​ണ് രാ​ഹു​ലി​നു സ​മ​യം ന​ല്‍​കി​യി​രു​ന്ന​ത്.2004 മു​ത​ൽ രാ​ഹു​ൽ ഗാ​ന്ധി തു​ഗ്ല​ക് ലെ​യ്നി​ലെ ബം​ഗ്ലാ​വി​ലാ​ണ് ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച വ​സ​തി​യി​ൽ​നി​ന്ന് സാ​ധ​ന​സാ​മ​ഗ്രി​ക​ൾ മാ​റ്റി​യി​രു​ന്നു. രാ​ഹു​ൽ വ​സ​തി ഒ​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ നി​ര​വ​ധി പാ​ർ​ട്ടി നേ​താ​ക്ക​ൾ വ​സ​തി ന​ൽ​കാ​ൻ ത​യാ​റാ​യി​രു​ന്നു. എ​ന്നാ​ൽ സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ലെ 10 ജ​ൻ​പ​ഥി​ൽ അ​മ്മ സോ​ണി​യ​യു​ടെ വ​സ​തി​യി​ൽ ക​ഴി​യാ​നാ​ണ് രാ​ഹു​ൽ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

Read More

ഭീ​ഷ​ണി, ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രം; യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റി​നെ​തി​രേ കേ​സ്

ന്യൂ​ഡ​ൽ​ഹി: വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബി.​വി. ശ്രീ​നി​വാ​സി​നെ​തി​രേ ആ​സാം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു, ഭീ​ഷ​ണി​പ്പെ​ടു​ത്തി, ലൈം​ഗി​ക​ച്ചു​വ​യു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ചു എ​ന്ന​ത​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ര്‍​ന്നാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ആ​സാ​മി​ലെ വ​നി​താ നേ​താ​വ് അ​ങ്കി​ത ദ​ത്ത ആ​ണ് പ​രാ​തി​ക്കാ​രി. ശ്രീ​നി​വാ​സ് ത​ന്നോ​ട് ലിം​ഗ​വി​വേ​ച​നം കാ​ട്ടി​യെ​ന്നും ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ മോ​ശ​മാ​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നും ദി​സ്പു​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ങ്കി​ത ആ​രോ​പി​ച്ചി​ട്ടു​ണ്ട്. പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തോ​ടു പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ആ​സാം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​യാ​യ അ​ങ്കി​ത, ആ​സാം പി​സി​സി മു​ന്‍ അ​ധ്യ​ക്ഷ​നും മ​ന്ത്രി​യു​മാ​യ അ​ഞ്ജ​ന്‍ ദ​ത്ത​യു​ടെ മ​ക​ളു​മാ​ണ്. അ​ങ്കി​ത​യു​ടെ ട്വീ​റ്റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദേ​ശീ​യ വ​നി​താ ക​മ്മി​ഷ​നും സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​റ്റൊ​രു യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വാ​യ വ​ർ​ധ​ൻ യാ​ദ​വി​നെ​തി​രെ​യും അ​ങ്കി​ത ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, അ​ങ്ക​തി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​വും…

Read More

വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച കാ​ള​ക്കു​ട്ടി ദേ​ഹ​ത്ത് വീ​ണ് റി​ട്ടയേർഡ് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ന് ദാരുണാന്ത്യം

ജ​യ്പു​ർ: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച കാ​ള​ക്കു​ട്ടി ദേ​ഹ​ത്തു​പ​തി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. റി​ട്ട. റെ​യി​ൽവേ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശി​വ​ദ​യാ​ൽ ശ​ർ​മ​യാ​ണ് (82) മ​രി​ച്ച​ത്. രാ​ജ​സ്ഥാ​നി​ലെ  അ​ൽ​വാ​റി​ലെ ആ​ര​വ​ലി വി​ഹാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 8.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. ശി​വ ദ​യാ​ൽ ശ​ർ​മ, കാ​ള​ക്കു​ട്ടി​യെ ട്രെ​യി​ൻ ത​ട്ടി​യ സ്ഥ​ല​ത്തു​നി​ന്നും 30 മീ​റ്റ​ർ അ​ക​ലെ​യാ​ണ് നി​ന്നി​രു​ന്ന​ത്. ട്രെ​യി​ൻ ഇ​ടി​ച്ച​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ കാ​ള​ക്കു​ട്ടി​യു​ടെ ശ​രീ​ര​ഭാ​ഗം തെ​റി​ച്ച് ശി​വ​ദ​യാ​ൽ ശ​ർ​മ​യു​ടെ മു​ക​ളി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ശി​വ​ദ​യാ​ൽ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. കാ​ള​ക്കു​ട്ടി​യും ച​ത്തു. ഡ​ൽ​ഹി-​ജ​യ്പൂ​ർ-​അ​ജ്മീ​ർ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ട്രെ​യി​ൻ‌ യാ​ത്ര തു​ട​ർ​ന്നു.

Read More

കിണറ്റില്‍ വീണ കരടി ചത്ത സംഭവം; നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം; വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടിയെന്ന് വനംമന്ത്രി

തിരുവനന്തപുരം: വെള്ളനാട് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ ഉദ്യോഗ സ്ഥര്‍ക്ക് വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വനംമന്ത്രി എം.കെ.ശശീന്ദ്രന്‍. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമഗ്രമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. മുങ്ങാന്‍ സാധ്യതയുള്ള ജീവികളെ മയക്കുവെടി വയ്ക്കരുതെന്ന വനംവകുപ്പിന്‍റെ സറ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജ്യര്‍ പാലിക്കപ്പെട്ടില്ല. മയക്കുവെടിയേറ്റ ജീവി അപകടസാഹചര്യത്തിലേക്ക് നീങ്ങിയാല്‍ മറുമരുന്ന് പ്രയോഗിക്കാമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ലെന്നും വിമർശനമുണ്ട്.

Read More

ക​ളി​ക്ക​ള​ങ്ങ​ളും രാ​സ​ല​ഹ​രിയുടെ പിടിയിൽ; ആദ്യം ഫ്രീയായി നൽകി വശത്താക്കും; പിന്നെ കു​ട്ടി​ക​ൾ വാ​ഹ​ക​രും വ്യാ​പാ​രി​ക​ളുമാകും

പ​ത്ത​നം​തി​ട്ട: ക​ളി​ക്ക​ള​ങ്ങ​ളി​ൽ ഒ​ത്തു​കൂ​ടു​ന്ന കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് രാ​സ​ല​ഹ​രി​ക​ളു​ടെ കൈ​മാ​റ്റ​വും വി​ല്പ​ന​യും ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. ഹ ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളാ​ണ് പ​ന്ത​ള​ത്ത് ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ​യും പ​ന്ത​ളം പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത നീ​ക്ക​ത്തി​ൽ കു​ടു​ങ്ങി​യ​ത്. ഇ​വ​രി​ൽനി​ന്ന് ഒ​രു ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു, വി​ല്പ​ന​യ്ക്കാ​യി വാ​ങ്ങി​കൊ​ണ്ടു​വ​ര​വേ​യാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സി​നെ ക​ണ്ട് സ്കൂ​ട്ട​ർ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച കൗ​മാ​ര​ക്കാ​രെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ബം​ഗ​ളൂ​രു​വി​ൽനി​ന്നു എം​ഡി​എം​എ​യു​മാ​യി എ​ത്തി​യ യു​വാ​വി​ൽനി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ൽ ക​ളി​ക്ക​ള​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ർ​ശ​ന നി​രീ​ക്ഷ​ണം തു​ട​രാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കു​ള​ന​ട പെ​ട്രോ​ൾ പ​മ്പി​ന​ടു​ത്തു​നി​ന്നാ​ണ് രാ​സ​ല​ഹ​രി​യു​മാ​യി കു​ട്ടി​ക​ൾ പോ​ലീ​സ് വ​ല​യി​ലാ​യ​ത്. കു​ട്ടി​ക​ൾ വാ​ഹ​ക​രും വ്യാ​പാ​രി​ക​ളും കു​ട്ടി​ക​ൾത​ന്നെ ഉ​പ​ഭോ​ക്താ​ക്ക​ളും വാ​ഹ​ക​രു​മാ​യി മാ​റു​ന്ന ഗു​രു​ത​ര സ്ഥി​തി​വി​ശേ​ഷം നി​ല​വി​ലു​ണ്ട്. വി​ൽ​ക്കാ​ൻ കി​ട്ടു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ളി​ൽനി​ന്ന് ഇ​വ​ർ​ക്ക് സ്വ​ന്തം…

Read More

കി​ണ​റ്റി​ൽ ക​ര​ടി വീ​ണ​തു​പോ​ലെ​യാ​ണ് താ​ൻ വ​നം മ​ന്ത്രി​യാ​യ​തെ​ന്ന് എ.​കെ. ശശീ​ന്ദ്ര​ൻ

ക​ട്ട​പ്പ​ന: കി​ണ​റ്റി​ൽ ക​ര​ടി വീ​ണ​തു​പോ​ലെ​യാ​ണ് താ​ൻ വ​നം വ​കു​പ്പി​ന്‍റെ മ​ന്ത്രി​യാ​യ​തെ​ന്ന് എ.​കെ. ശ​ശീ​ന്ദ്ര​ൻ. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​ങ്ങ​ളു​ടെ ശ​ത്രു​ക്ക​ളാ​ണെ​ന്ന ധാ​ര​ണ മാ​റ്റു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്ന വ​നസൗ​ഹൃ​ദ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ ക​ണ്ടെ​ത്താനും ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നു​മാ​ണ് വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന സൗ​ഹൃ​ദ സ​ദ​സ് സം​ഘ​ടി​പ്പി​ച്ച​ത്. ഉ​ടു​മ്പ​ൻ​ചോ​ല , ഇ​ടു​ക്കി, തൊ​ടു​പു​ഴ താ​ലൂ​ക്കു​ക​ൾ​ക്കാ​യാ​ണ് ക​ട്ട​പ്പ​ന ടൗ​ൺ ഹാ​ളി​ൽ സ​ദ​സ് സം​ഘ​ടി​പ്പി​ച്ച​ത്.ന​ട്ടു​ന​ന​ച്ച് വ​ള​ർ​ത്തി​യ മ​ര​ങ്ങ​ൾ ക​ർ​ഷ​ക​ന് മു​റി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കും. ഇ​തി​നാ​യി നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​മെ​ന്നും വ​നം മ​ന്ത്രി അ​റി​യി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, എം.​എം. മ​ണി എം എ​ൽഎ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു​ക്കി​ടാ​വ് ച​ത്ത വാ​ഴ​വ​ര ക​ണ്ട​ത്തി​ൽ ജോ​ൺ ദേ​വ​സ്യ​ക്ക് ഉ​ൾ​പ്പെ​ടെ…

Read More