ഐശ്വര്യറായിയുടെ മകൾ ആരാധ്യക്കെതിരെ വ്യാജ വാർത്ത; നീക്കാൻ ഗൂഗിളിനു കോടതി നിർദേശം

സ്വ​ന്തം ലേ​ഖ​ക​ൻന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ​യും ഐ​ശ്വ​ര്യറാ​യ് ബ​ച്ച​ന്‍റെ​യും മ​ക​ൾ ആ​രാ​ധ്യ​ക്കെ​തി​രാ​യ വ്യാ​ജ വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ഗൂ​ഗി​ളി​നു കോ​ട​തി നി​ർ​ദേ​ശം. ആ​രാ​ധ്യ​യു​ടെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ചു ചി​ല യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ ന​ൽ​കി​യ വ്യാ​ജ വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യാ​ണ് ഗൂ​ഗി​ളി​നോ​ടു നി​ർ​ദേ​ശി​ച്ച​ത്. വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ ആ​രാ​ധ്യ​ത​ന്നെ ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ആ​രാ​ധ്യ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ ന​ൽ​കി​യ വാ​ർ​ത്ത. ഇ​തി​നെ​തി​രേ​യാ​ണു ആ​രാ​ധ്യ ബ​ച്ച​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ചു തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. കു​ട്ടി​ക​ളെ ബ​ഹു​മാ​ന​ത്തോ​ടെ മാ​ത്ര​മേ കൈ​കാ​ര്യം ചെ​യ്യാ​വൂ​വെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Read More

മോട്ടോർ വാഹനവകുപ്പിന്‍റെ എഐ കാമറകൾ മിഴി തുറന്നു..! ഒരു മാസത്തേക്ക് പിഴയില്ല, ബോധവത്കരണം

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന എഐ കാമറകൾ സംസ്ഥാന ത്തൊട്ടാകെ മിഴി തുറന്നു. 726 അത്യാധുനിക നിരീക്ഷണ കാമറകളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. ഗതാഗതമന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിച്ചു. റോഡപകടം മൂലമുള്ള മരണങ്ങള്‍ സംസ്ഥാനം നേരിടുന്ന ദുരന്തമായി കണ്ട് അതിനെ ചെറുക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ടതു ണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പദ്ധതിയിൽ ആദ്യത്തെ ഒരു മാസം നിയമലംഘനത്തിന് ബോധവത്കരണം മാത്രമായിരിക്കും ഉണ്ടാകുക, പിഴ ഈടാക്കില്ല. നിയമ ലംഘനം നടത്തുന്നവർക്ക് ഫോൺ സന്ദേശം വരും. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും എഐ കാമറകൾ നിലവിലുളള സ്ഥലത്ത് നിന്നും മറ്റിടങ്ങളിലും മാറ്റി സ്ഥാപിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

Read More

ജാ​ക്കീ പി​ടി​ച്ചോ​ടാ ! ഗാ​ര്‍​ഹി​ക പീ​ഡ​ന​പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രെ പ​ട്ടി​യെ അ​ഴി​ച്ചു​വി​ട്ട് ക​ടി​പ്പി​ച്ചു…

ഗാ​ര്‍​ഹി​ക പീ​ഡ​ന​പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ള​ര്‍​ത്തു​പ​ട്ടി​യെ അ​ഴി​ച്ചു വി​ട്ട് ക​ടി​പ്പി​ച്ച് യു​വാ​വ്. വ​യ​നാ​ട് ജി​ല്ലാ വ​നി​താ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ മാ​യ എ​സ്. പ​ണി​ക്ക​ര്‍, കൗ​ണ്‍​സി​ല​ര്‍ നാ​ജി​യ ഷി​റി​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വ​ള​ര്‍​ത്തു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. മേ​പ്പാ​ടി തൃ​ക്കൈ​പ്പ​റ്റ നെ​ല്ലു​മാ​ളം സ്വ​ദേ​ശി ജോ​സ് എ​ന്ന​യാ​ളാ​ണ് നാ​യ​യെ തു​റ​ന്നു​വി​ട്ട് ക​ടി​പ്പി​ച്ച​ത്. മാ​യ​യ്ക്ക് കാ​ലി​ല്‍ ര​ണ്ടി​ട​ത്ത് ക​ടി​യേ​റ്റു. പേ​ടി​ച്ചോ​ടു​ന്ന​തി​നി​ടെ നി​ല​ത്തു​വീ​ണ കൗ​ണ്‍​സി​ല​റെ പ​ട്ടി ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ജോ​സ് നി​ര​ന്ത​രം ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന് ജോ​സി​ന്റെ ഭാ​ര്യ വ​നി​താ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ല്‍ ക​ഴി​ഞ്ഞ​മാ​സം പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, പ​ല​ത​വ​ണ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​ട്ടും ഇ​വ​രെ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് മാ​യ​യും നാ​ജി​യ​യും നേ​രി​ട്ട് വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ത്തി​ന് എ​ത്തി​യ​താ​ണെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ ‘ജാ​ക്കി പി​ടി​ച്ചോ​ടാ’ എ​ന്നു​പ​റ​ഞ്ഞ് ജോ​സ് പ​ട്ടി​യെ തു​റ​ന്നു​വി​ടു​ക​യാ​യി​രു​ന്നു. പ​ട്ടി നേ​രെ മാ​യ​യെ ആ​ക്ര​മി​ച്ചു. പ​ത്തു​മി​നി​റ്റു​നേ​രം പ​ട്ടി​യു​മാ​യി മ​ല്‍​പ്പി​ടു​ത്തം ന​ട​ത്തേ​ണ്ടി​വ​ന്നെ​ന്ന് മാ​യ…

Read More

വീ​ട്ടു​മു​റ്റ​ത്തു നി​ന്ന കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ ശ്ര​മം ! യു​വാ​വ് പി​ടി​യി​ല്‍…

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ട​ര​വ​യ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് ആ​റോ​ടെ കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് മൂ​ന്നു​മു​ക്കി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. മൂ​ന്നു​മു​ക്ക് സ്വ​ദേ​ശി ര​തീ​ഷി​ന്റെ മ​ക​ന്‍ വീ​ട്ടു​മു​റ്റ​ത്തി​രു​ന്നു ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ സ​മീ​പ​ത്തെ​ത്തി​യ യു​വാ​വ് കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​ക​ണ്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​തീ​ഷ് ബ​ഹ​ളം വെ​ച്ച​തോ​ടെ ഓ​ടി​യ​ക​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ന്തു​ട​ര്‍​ന്ന് ത​ട​ഞ്ഞു​വെ​ച്ച് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. 30 വ​യ​സ് തോ​ന്നു​ന്ന തെ​ലു​ങ്ക്, ക​ന്ന​ഡ, ത​മി​ഴ് ഭാ​ഷ​ക​ളി​ല്‍ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി സം​സാ​രി​ക്കു​ന്ന യു​വാ​വി​നെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ള്‍ രാ​വി​ലെ മു​ത​ല്‍ പ്ര​ദേ​ശ​ത്ത് ക​റ​ങ്ങി​ന​ട​ക്കു​ന്ന​ത് ക​ണ്ടി​രു​ന്ന​താ​യും വ​ന​ത്തി​ന് സ​മീ​പ​ത്തെ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് എ​ത്തി​യി​രു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Read More

ഞാ​നും ഒ​ന്ന് കു​ളി​ര​ട്ടെ ! എ​സി മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ യു​വാ​വി​നാ​യി വ​ല​വി​രി​ച്ച് പോ​ലീ​സ്…

മോ​ഷ്ടാ​ക്ക​ള്‍ പ​ല​വി​ധ​മു​ണ്ടെ​ങ്കി​ലും ചൂ​ടു​കാ​ല​ത്ത് ഏ​റ്റ​വും പ്ര​യോ​ജ​ന​മു​ള്ള എ​സി മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ ക​ള്ള​നാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ചാ​വി​ഷ​യം. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ലാ​ണ് മോ​ഷ​ണം. പ​ട്ടാ​പ്പ​ക​ല്‍ എ ​സി ഇ​ന്‍​ഡോ​ര്‍ യൂ​ണി​റ്റ് മോ​ഷ്ടി​ച്ച് യു​വാ​വ് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. വ​ളാ​ഞ്ചേ​രി സി​റ്റി ചോ​യ്സി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം ന​ട​ന്ന​ത്. മോ​ഷ്ടാ​വി​നാ​യി വ​ളാ​ഞ്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ​ളാ​ഞ്ചേ​രി ടൗ​ണി​ലെ സി​റ്റി ചോ​യ്സി​ല്‍ ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പ​ക​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. എ.​സി ഇ​ന്‍​ഡോ​ര്‍ യൂ​ണി​റ്റു​മാ​യി യു​വാ​വ് ന​ട​ന്നു വ​രു​ന്ന​തും ഓ​ട്ടോ​റി​ക്ഷ​യെ കൈ​കാ​ട്ടി വി​ളി​ച്ച് അ​തി​ല്‍ ക​യ​റി പോ​കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. വ​ളാ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

റ​മ​ദാ​ൻ സ​ഹാ​യ വി​ത​ര​ണം; യെ​മ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും 85 മ​ര​ണം; മരിച്ചവരിൽ സ്ത്രീകളും കുട്ടികളും

സ​ന: യെ​മ​നി​ൽ റ​മ​ദാ​ൻ സ​ഹാ​യ​വി​ത​ര​ണ പ​രി​പാ​ടി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും എ​ൺ​പ​തി​ലേ​റെ ആ​ളു​ക​ൾ മ​രി​ച്ചു. അ​ഞ്ഞൂ​റി​ലേ​റെ​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു. യു​ദ്ധ​ബാ​ധി​ത​മാ​യ യെ​മ​നി​ൽ ഈ​ദു​ൽ ഫി​ത്ത​റി​നു മു​ന്നോ​ടി​യാ​യു​ള്ള സൗ​ജ​ന്യ​വി​ത​ര​ണം ന​ട​ക്കു​ന്പോ​ൾ ആ​ളു​ക​ൾ ഇ​ര​ച്ചെ​ത്തി​യ​താ​ണു ദു​ര​ന്ത​ത്തി​നു കാ​ര​ണം. മ​രി​ച്ച​വ​രി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. മ​രി​ച്ച​വ​രെ​യും പ​രി​ക്കേ​റ്റ​വ​രെ​യും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി.രാ​ജ്യ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​രി​റ്റി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സൗ​ജ​ന്യ​വി​ത​ര​ണം ന​ട​ന്ന​ത്. പ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള റ​മ​ദാ​ൻ കി​റ്റ് ആ​ണു വി​ത​ര​ണ​ത്തി​ന് ഒ​രു​ക്കി​യി​രു​ന്ന​ത്. ഒ​രു സ്കൂ​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി. ആ​യി​ര​ണ​ക്കി​ന് ആ​ളു​ക​ൾ ഇ​ര​ച്ചെ​ത്തി​യ​പ്പോ​ൾ ഹൂ​തി സൈ​ന്യം ആ​കാ​ശ​ത്തേ​ക്കു വെ​ടി​ച്ച​താ​ണു ദു​ര​ന്ത​ത്തി​നു വ​ഴി​വ​ച്ച​തെ​ന്നു ചി​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വെ​ടി​വ​ച്ച​തു വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി പൊ​ട്ടി​ത്തെ​റി​ച്ച​പ്പോ​ളു​ണ്ടാ​യ ഭ​യാ​ന​ക​മാ​യ ശ​ബ്ദം കേ​ട്ടു പ​രി​ഭ്രാ​ന്ത​രാ​യി ജ​നം ചി​ത​റി​യോ​ടു​ക​യാ​യി​രു​ന്നു.

Read More

വ​ന്ദേ ഭാ​ര​ത്: ഉ​ദ്ഘാ​ട​ന ദി​വ​സം വി​ദ്യാ​ർ​ഥി​ക​ളുമായി മോദിയുടെ സംവാദം; തെരഞ്ഞെടുക്കപ്പെട്ടവർക്കു സൗജന്യയാത്രയും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും. 12 മു​ത​ല്‍ 18വ​രെ പ്രാ​യ​പ​രി​ധി​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവർ ക്കാണു പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി സം​വ​ദി​ക്കാ​നും വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാ​നും അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ര്‍​ഥിക​ളു​ടെ പേ​രു​ക​ള്‍ ന​ല്‍​കാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് അ​റി​യി​പ്പ് ന​ല്‍​കി. സ്‌​കൂ​ളി​ലെ ക​ലാ​രം​ഗ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പ​ടെ മി​ക​വ് പു​ല​ര്‍​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍നി​ന്നു തെര​ഞ്ഞെ​ടു​ക്കാ​നാ​ണ് റെ​യി​ല്‍​വേ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്യാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്ന​താ​യും റെ​യി​ല്‍​വേ സ്‌​കൂ​ളു​ക​ള്‍​ക്ക​യ​ച്ച ക​ത്തി​ല്‍ പ​റ​യു​ന്നു. ഏ​പ്രി​ല്‍ 25 നാ​ണ് വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന​ത്.

Read More

കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ  ഇനിയില്ല; പ​ക​രം കെ ​സ്വി​ഫ്റ്റ്; സിം​ഗി​ൾ ലേ​ഡി സം​വി​ധാ​നത്തിന് പകരം  സ്ത്രീ​ക​ൾ​ക്കാ​യി പി​ങ്ക് സീ​റ്റ്

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ അ​ഭി​മാ​ന​മാ​യ ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ൾ ഘ​ട്ടം ഘ​ട്ട​മാ​യി മ​തി​യാ​ക്കും. പ​ക​രം ഈ ​റൂ​ട്ടു​ക​ളി​ൽ സ്വ​ത​ന്ത്ര സ്ഥാ​പ​ന​മാ​യ കെ ​സ്വി​ഫ്റ്റി​ന്‍റെ ബ​സു​ക​ൾ ഓ​ടും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ളു​ടെ ബു​ക്കിം​ഗ് കെ ​സ്വി​ഫ്റ്റ് ഏ​റ്റെ​ടു​ത്തു. മേ​യ് ഒ​ന്നു മു​ത​ൽ ബു​ക്കിം​ഗ് പൂ​ർ​ണ​മാ​യും കെ ​സ്വി​ഫ്റ്റാ​യി​രി​ക്കും ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി പു​തി​യ വെ​ബ്സൈ​റ്റും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും ക​ഴി​ഞ്ഞ 17 – ന് ​നി​ല​വി​ൽ വ​ന്നു. കെ​എ​സ്ആ​ർ​ടി​സി​യു​ടെ സൂ​പ്പ​ർ ഫാ​സ്റ്റ്, എ​ക്സ്പ്ര​സ്, ഡീ​ല​ക്സ് തു​ട​ങ്ങി​യ​വ​ൻ വ​രു​മാ​നം നേ​ടി കൊ​ണ്ടി​രി​ക്കു​ന്ന സ​ർ​വീ​സു​ക​ളാ​ണ് കെ ​സ്വി​ഫ്റ്റി​ന് കൈ​മാ​റു​ന്ന​ത്. ഇ​ത് പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളും ഓ​ർ​ഡി​ന​റി​ക​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ​ർ​വീ​സു​ക​ൾ ചു​രു​ങ്ങും.കെ​എ​സ്ആ​ർ​ടി​സി യു​ടെ ബു​ക്കിം​ഗ് സം​വി​ധാ​നം പു​തി​യ പ്ലാ​റ്റ്ഫോ​മി​ലേ​യ്ക്ക് മാ​റ്റു​ക​യാ​ണ് എ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. www.onlineksrtcswift.com എ​ന്ന​താ​ണ് പു​തി​യ വെ​ബ്ബ് അ​ഡ്ര​സ്. ഒ​രേ സ​മ​യം 12 ടി​ക്ക​റ്റു​ക​ൾ​വ​രെ ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ്…

Read More

മോ​ദി പ​രാ​മ​ർ​ശം; രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​ന്ന് നി​ർ​ണാ​യ​ക​ദി​നം; അ​പ​കീ​ർ​ത്തി​കേ​സി​ൽ കോ​ട​തി വി​ധി ഇ​ന്ന്

സൂ​റ​ത്ത്: മോ​ദി പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്ന് എം​പി സ്ഥാ​നം ന​ഷ്ട​മാ​യ രാ​ഹു​​ൽ ഗാ​ന്ധി​ക്ക് ഇ​ന്ന് നി​ർ​ണാ​യ​ക ദി​നം. ക്രി​മി​ന​ൽ മാ​ന​ന​ഷ്ട​കേ​സി​ൽ സൂ​റ​ത്ത് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ വി​ധി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ൽ സൂ​റ​ത്ത് സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് വി​ധി പ്ര​സ്താ​വി​ക്കും. ജ​ഡ്ജി ആ​ർ.​എ​സ്. മൊ​ഗേ​ര​യാ​ണ് അ​പ്പീ​ലി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച വി​ശ​ദ​മാ​യ വാ​ദം കേ​ട്ട ശേ​ഷം വി​ധി പ​റ​യു​ന്ന​ത്. കു​റ്റ​ക്കാ​ര​നെ​ന്ന വി​ധി​ക്ക് സ്റ്റേ ​ല​ഭി​ച്ചാ​ൽ രാ​ഹു​ലി​ന് എം​പി സ്ഥാ​നം തി​രി​കെ ല​ഭി​ക്കും. സ്റ്റേ ​ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പും രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക സം​ഘം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​പ്പി​ല്ലാ​ത്ത കേ​സി​ലാ​ണ് സൂ​റ​ത്ത് സി​ജെ​എം കോ​ട​തി വി​ധി പ​റ​ഞ്ഞ​തെ​ന്നാ​ണ് രാ​ഹു​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്.

Read More

ആ​വ​ശ്യ​ത്തി​ന് ദോ​ശ ഉ​ണ്ടാ​ക്കി കൊ​ടു​ത്തി​ല്ല ! വീ​ട്ട​മ്മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ഭ​ര്‍​ത്താ​വ്…

ആ​വ​ശ്യ​ത്തി​ന് ദോ​ശ ഉ​ണ്ടാ​ക്കി ന​ല്‍​കാ​ഞ്ഞ​തി​ന്റെ പേ​രി​ല്‍ വീ​ട്ട​മ്മ​യെ വെ​ട്ടി​ക്കൊ​ന്ന ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. കൃ​ഷ്ണ​ഗി​രി ജി​ല്ല​യി​ലെ മാ​ത്തൂ​രി​ന​ടു​ത്ത് എ​ന്‍ മോ​ട്ടൂ​ര്‍ ഗ്രാ​മ​ത്തി​ല്‍ മാ​താ​മ്മാ​ള്‍ (50) ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വ് ഗ​ണേ​ശ​നെ (60) അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 11ന് ​ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ഗ​ണേ​ശ​ന്‍ ഭാ​ര്യ​യോ​ട് ദോ​ശ ഉ​ണ്ടാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. മാ​താ​മ്മാ​ള്‍ മൂ​ന്ന് ദോ​ശ ഉ​ണ്ടാ​ക്കി ഭ​ര്‍​ത്താ​വി​നു ന​ല്‍​കി. പി​ന്നാ​ലെ, പാ​ച​ക​വാ​ത​കം തീ​ര്‍​ന്നു. ഗ​ണേ​ശ​ന്‍ വീ​ണ്ടും മൂ​ന്നു ദോ​ശ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഗ്യാ​സ് തീ​ര്‍​ന്ന​തി​നാ​ല്‍ ദോ​ശ ഉ​ണ്ടാ​ക്കാ​നാ​കി​ല്ലെ​ന്ന് മാ​താ​മ്മാ​ള്‍ പ​റ​ഞ്ഞു. ഇ​തി​ല്‍ കു​പി​ത​നാ​യ ഗ​ണേ​ശ​ന്‍ ഭാ​ര്യ​യു​ടെ ത​ല​യി​ലും ക​ഴു​ത്തി​ലും ക​യ്യി​ലും വെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ത​ട​യാ​ന്‍ ശ്ര​മി​ച്ച മ​രു​മ​ക​ള്‍ വി​ജ​യ​ല​ക്ഷ്മി, പേ​ര​ക്കു​ട്ടി ത​നി​ഷ (2) എ​ന്നി​വ​ര്‍​ക്കും ഗു​രു​ത​ര പ​രു​ക്കേ​റ്റു. പോ​ലീ​സെ​ത്തി​യാ​ണ് മൂ​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Read More