എം.​കെ. മു​നീ​റി​ന്‍റെ വീ​ടി​നു ജ​പ്തി നോ​ട്ടീ​സ്, മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം ഇ​ട​പെ​ടു​ന്നു

കോ​ഴി​ക്കോ​ട്: മു​സ്‍​ലിം ലീ​ഗ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എം.​കെ. മു​നീ​റി​ന്‍റെ വീ​ട് ജ​പ്തി ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം ഇ​ട​പെ​ടു​ന്നു. വീ​ട് ന​ഷ്ട​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​സ്‍​ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി​യും കോ​ഴി​ക്കോ​ട് സൗ​ത്ത് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ഫൈ​സ​ൽ ബാ​ബു പ​റ​ഞ്ഞു. മു​നീ​ർ സാ​ഹി​ബി​ന്‍റെ സ​ങ്ക​ടം ന​മ്മ​ളു​ടേ​ത് കൂ​ടെ​യാ​ണ്, ആ ​സ​ങ്ക​ടം അ​വ​ശേ​ഷി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. “ക്ര​സ​ന്‍റ് ഹൗ​സ്’ എ​ന്ന​ത് ഡോ ​എം.​കെ. മു​നീ​ർ സാ​ഹി​ബി​ന്‍റെ മാ​ത്രം വീ​ട​ല്ല, അ​ത് ന​മ്മ​ൾ ഒ​രോ​രു​ത്ത​രു​ടെ​യും വീ​ടാ​ണ്. പ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി സാ​ഹി​ബും ല​ക്ഷോ​പ​ല​ക്ഷം അ​ണി​ക​ളും നേ​തൃ​ത്വം ന​ൽ​കു​ന്ന ഈ ​പാ​ർ​ട്ടി മു​നീ​ർ സാ​ഹി​ബി​നെ​യും കു​ടും​ബ​ത്തെ​യും അ​വ​സാ​ന ശ്വാ​സം വ​രെ അ​ന്ത​സോ​ടെ സം​ര​ക്ഷി​ക്കും. വീ​ട് ന​ഷ്ട​പ്പെ​ടു​ക എ​ന്ന​ല്ല, വീ​ട് ന​ഷ്ട​പ്പെ​ടും എ​ന്ന ച​ർ​ച്ച​യ്ക്ക് പോ​ലും ഇ​നി പ്ര​സ​ക്തി​യി​ല്ലെ​ന്നും ഫൈ​സ​ൽ ബാ​ബു പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ല്‍…

Read More

‘ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​നം അ​നു​സ​രി​ക്കാ​നും അം​ഗീ​ക​രി​ക്കാ​നും ക​ട​മ​യു​ണ്ട്, പൂ​ര്‍​ണ മ​ന​സോ​ടെ​യ​ല്ല നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം ഉ​ള്‍​ക്കൊ​ണ്ട​ത്: എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന നി​ബ​ന്ധ​ന ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ നേ​തൃ​ത്വ​ത്തി​നു വീ​ഴ്ച’; കെ.​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ബ​ന്ധ​ന ത​ന്നെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ നേ​തൃ​ത്വ​ത്തി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ന്‍. നാ​ല് ദി​വ​സ​ത്തെ അ​നി​ശ്ചി​ത​ത്വ​ത്തി​നു കാ​ര​ണം ഇ​താ​ണ്. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​നം അ​നു​സ​രി​ക്കാ​നും അം​ഗീ​ക​രി​ക്കാ​നും ത​നി​ക്കു ക​ട​മ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ പൂ​ര്‍​ണ മ​ന​സോ​ടെ​യ​ല്ല നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം ഉ​ള്‍​ക്കൊ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ണ്ണൂ​രി​ല്‍ പാ​ര്‍​ട്ടി​യെ വ​ള​ര്‍​ത്താ​ന്‍ ഒ​രു​പാ​ടു ത്യാ​ഗം സ​ഹി​ച്ച താ​ന്‍ പാ​ര്‍​ട്ടി വി​ടാ​നൊ​രു​ങ്ങു​ന്നു​വെ​ന്ന തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ ത​ന്നെ വേ​ദ​നി​പ്പി​ച്ചു. പാ​ര്‍​ട്ടി വി​ടു​ന്ന കാ​ര്യം ചി​ന്തി​ക്കാ​ന്‍ പോ​ലും സാ​ധി​ക്കി​ല്ല. യു​ഡി​എ​ഫ് ന​ല്ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തും. താ​ന്‍ സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ല്‍ തി​രി​കെ​യെ​ത്തു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ള്‍ അ​ഭി​പ്രാ​യം പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ല. ക​ണ്ണൂ​രി​ല്‍ സി​പി​എ​മ്മി​നെ ത​ക​ര്‍​ത്ത് കോ​ണ്‍​ഗ്ര​സ് മി​ക​ച്ച വി​ജ​യം നേ​ടും. സി​പി​എ​മ്മി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ല്‍ നി​ന്നു​ള്ള പി​ന്നോ​ട്ടു​പോ​ക്കാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും ആ​ദ​ര്‍​ശ ധീ​ര​രാ​യ നേ​താ​ക്ക​ള്‍ പാ​ര്‍​ട്ടി വി​ടാ​ന്‍ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു…

Read More

അൾട്രാവയലറ്റ് രശ്മികൾ സൂക്ഷിക്കുക! കൂടുതൽ പതിച്ച ജില്ലകൾ ഇവ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി.​സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​തി​ച്ച​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി, ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​ർ, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക​യി​ൽ ഒ​മ്പ​ത് രേ​ഖ​പ്പെ​ടു​ത്തി​യ ഇ​വി​ട​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ, കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര (എ​ട്ട്), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ (എ​ട്ട്), കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശേ​രി (എ​ട്ട്), മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി (എ​ട്ട്) എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. അ​തേ​സ​മ​യം, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ള​മ​ശേ​രി (ഏ​ഴ്), തൃ​ശൂ​ർ ജി​ല്ല​യി​ലെ ഒ​ല്ലൂ​ർ (ഏ​ഴ്), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബേ​പ്പൂ​ർ (ആ​റ്), വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി (ആ​റ്) എ​ന്നി​വി​ട​ങ്ങ​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക 11ന് ​മു​ക​ളി​ലാ​ണെ​ങ്കി​ൽ…

Read More

നി​ല​വി​ലെ ഊ​ര്‍​ജ പ്ര​തി​സ​ന്ധി 1970 ക​ളി​ലെ എ​ണ്ണ പ്ര​തി​സ​ന്ധി​യേ​ക്കാ​ള്‍ ഭീ​ക​ര​മെ​ന്ന് ഊ​ര്‍​ജ ഏ​ജ​ന്‍​സി

ന്യൂ​ഡ​ൽ​ഹി: എ​ണ്ണ ല​ഭ്യ​ത​യ്‌​ക്കൊ​പ്പം ഇ​ന്ത്യ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ ക​ടു​ത്ത ക്ഷാ​മം. യു​ദ്ധം കാ​ര​ണം ഇ​റ​ക്കു​മ​തി നി​ല​ച്ച​തോ​ടെ രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​ത് പ്ര​തി​ഫ​ലനമുണ്ട്. നി​ല​വി​ലെ ഊ​ര്‍​ജ പ്ര​തി​സ​ന്ധി 1970ക​ളി​ലെ എ​ണ്ണ പ്ര​തി​സ​ന്ധി​യേ​ക്കാ​ള്‍ ഭീ​ക​ര​മാ​ണെ​ന്ന് രാ​ജ്യാ​ന്ത​ര ഊ​ര്‍​ജ ഏ​ജ​ന്‍​സി മേ​ധാ​വി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​. ഇ​റാ​ന്‍- ഇ​സ്ര​യേ​ല്‍ യു​ദ്ധം മൂ​ലം ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള എ​ണ്ണ നീ​ക്കം ത​ട​സ​പ്പെ​ട്ട​ത് ഇ​ന്ത്യ​യെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​യ​ല്‍​രാ​ജ്യം കൂ​ടി​യാ​യ ഇ​റാ​നി​ല്‍ നി​ന്ന് എ​ണ്ണ​യും പാ​ച​ക​വാ​ത​ക​വും വേ​ഗ​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ക​യാ​ണ്.

Read More

വേ​ദ​ന​യി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് അ​വ​ൻ മ​ട​ങ്ങി; ഇ​ന്ത്യ​യി​ലെ ആ​ദ്യ ‘നി​ഷ്ക്രി​യ ദ​യാ​വ​ധം’; 13 വ​ർ​ഷ​ത്തി​നൊ​ടു​വി​ൽ ഹ​രീ​ഷ് റാ​ണ വി​ട​വാ​ങ്ങി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​യ​മ​പ​ര​മാ​യി ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച ആ​ദ്യ വ്യ​ക്തി​യാ​യ ഹ​രീ​ഷ് റാ​ണ (32) അ​ന്ത​രി​ച്ചു. ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഹ​രീ​ഷ്, സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​നാ​യ​ത്. മ​രു​ന്നു​ക​ളും ഭ​ക്ഷ​ണ​വും പി​ൻ​വ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന് ഹ​രീ​ഷ് വി​ട​വാ​ങ്ങി​യ​ത്. 2013-ൽ ​ച​ണ്ഡീ​ഗ​ഢി​ലെ പ​ഞ്ചാ​ബ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി.​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ​യാ​ണ് ഹ​രീ​ഷി​ന്‍റെ ജീ​വി​തം മാ​റി​മ​റി​ഞ്ഞ​ത്. താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​രീ​ഷ് അ​ന്നു​മു​ത​ൽ ‘പെ​ർ​സി​സ്റ്റ​ന്റ് വെ​ജി​റ്റേ​റ്റീ​വ് സ്റ്റേ​റ്റ്’ എ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. 13 വ​ർ​ഷ​ത്തോ​ളം അ​ബോ​ധാ​വ​സ്ഥ​യി​ൽ ട്യൂ​ബു​ക​ളി​ലൂ​ടെ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ത്തെ​യും മ​രു​ന്നു​ക​ളെ​യും ആ​ശ്ര​യി​ച്ചാ​ണ് അ​ദ്ദേ​ഹം ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്. ഹ​രീ​ഷി​ന്‍റെ ദു​രി​താ​വ​സ്ഥ ക​ണ്ട മാ​താ​പി​താ​ക്ക​ൾ, മ​ക​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന കൃ​ത്രി​മ സം​വി​ധാ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. മാ​ർ​ച്ച് 11-ന് ​ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​രീ​ഷി​ന്…

Read More

പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ: പു​തി​യ ട്രെ​യി​ൻ ടി​ക്ക​റ്റ് റീ​ഫ​ണ്ട് മാ​റ്റ​ങ്ങ​ൾ അ​റി​യാം, ടി​ക്ക​റ്റ് കാ​ൻ​സ​ൽ ചെ​യ്താ​ൽ എ​ത്ര രൂ​പ മ​ട​ക്കി ല​ഭി​ക്കും?

ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി അ​ശ്വി​നി വൈ​ഷ്‌​ണ​വ്. റെ​യി​ൽ​വേ ശൃം​ഖ​ല ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നും യാ​ത്രാ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള പ​രി​ഷ്‌​കാ​ര​ങ്ങ​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ടി​ക്ക​റ്റ് കാ​ൻ​സ​ൽ ചെ​യ്യു​ന്ന​തി​ലും പ​രി​ഷ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. യാ​ത്ര​യ്ക്ക് 72 മ​ണി​ക്കൂ​ർ മു​ൻ​പ് ക്യാ​ൻ​സ​ൽ ചെ​യ്യു​ന്ന​വ​ർ​ക്ക് പ​ര​മാ​വ​ധി റീ​ഫ​ണ്ട് ല​ഭി​ക്കും .24 മ​ണി​ക്കൂ​ർ മു​ൻ​പ് ക്യാ​ൻ​സ​ൽ ചെ​യ്യു​ന്ന​വ​ർ​ക്ക് 25% ചാ​ർ​ജ് ഈ​ടാ​ക്കും. എ​ട്ടു മ​ണി​ക്കൂ​ർ മു​ൻ​പ് വ​രെ 50% ചാ​ർ​ജ് ഈ​ടാ​ക്കും. എ​ട്ടു മ​ണി​ക്കൂ​റി​ൽ കു​റ​വ് ഒ​രു തു​ക​യും കി​ട്ടി​ല്ല.​റീ​ഫ​ണ്ട് തു​ക ന​ൽ​കു​ന്ന ന​ട​പ​ടി​ക​ളും എ​ളു​പ്പ​ത്തി​ലാ​ക്കി. യാ​ത്ര തു​ട​ങ്ങു​ന്ന​തി​ന് 30 മി​നി​റ്റ് മു​ൻ​പ് വ​രെ ട്രാ​വ​ൽ ക്ലാ​സ് അ​പ്ഗ്രേ​ഡ് ചെ​യ്യാം. നേ​ര​ത്തെ ചാ​ർ​ട്ട് വ​രു​ന്ന​തി​ന് മു​ൻ​പ് ചെ​യ്യ​ണ​മാ​യി​രു​ന്നു. ബോ​ർ​ഡിം​ഗ് പോ​യി​ന്‍റും 30 മി​നി​റ്റ് മു​മ്പു വ​രെ മാ​റ്റാം. ഇ​നി അ​ടു​ത്തു​ള്ള ഏ​ത് സ്റ്റേ​ഷ​നി​ൽ നി​ന്നും ബോ​ർ​ഡിം​ഗ് മാ​റ്റി ക​യ​റാ​മെ​ന്നും റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. ച​ര​ക്ക്…

Read More

വെള്ളിയാഴ്ച മുതൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും മ​ഴ​മു​ന്ന​റി​യി​പ്പ്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. അ​തേ​സ​മ​യം, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ അ​ടു​ത്ത അ​ഞ്ചു ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ സാ​ധ്യ​താ പ്ര​വ​ച​നം അ​നു​സ​രി​ച്ച് ഒ​രു ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പി​ല്ല. കൂ​ടാ​തെ, കേ​ര​ള – ക​ർ​ണാ​ട​ക – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Read More

ആ​റ് മാ​സം മു​ൻ​പ് നാ​യ ക​ടി​ച്ചു: കു​ത്തി​വ​യ്ക്കു​ന്ന​ത് പേ​ടി ആ​യ​തി​നാ​ൽ എ​ടു​ത്തി​ല്ല; ഒ​ൻ​പ​ത് വ​യ​സു​കാ​രി പേ​വി​ഷ​ബാ​ധ‍‍​യേ​റ്റ് മ​രി​ച്ചു

മും​ബൈ: കു​ത്തി​വ​യ്പ്പി​നോ​ടു​ള്ള പേ​ടി കാ​ര​ണം കു​ത്തി​വ​യ്പ്പ് എ​ടു​ക്കാ​തി​രു​ന്ന ഒ​മ്പ​ത് വ​യ​സു​കാ​രി പേ​വി​ഷ​ബാ​ധ‍‍​യേ​റ്റ് മ​രി​ച്ചു. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കാ​ശി​ഷ് സ​ഹാ​നി​യാ​ണ് മ​രി​ച്ച​ത്. ആ​റ് മാ​സം മു​മ്പ് കാ​ശി​ഷ് മു​ത്ത​ച്ഛ​നോ​ടൊ​പ്പം ന​ട​ക്കാ​ൻ പോ​കു​ന്പോ​ഴാ​യി​രു​ന്നു തെ​രു​വ് നാ​യ കു​ട്ടി​യു​ടെ കൈ​യി​ൽ മാ​ന്തു​ക​യും മു​റി​വു​ണ്ടാ​ക്കു​ക​യും ചെ​യ്ത​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കാ​ശി​ഷി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും കു​ട്ടി ഇ​ഞ്ച​ക്ഷ​നെ​യും സൂ​ചി​ക​ളെ ഭ​യ​പ്പെ​ടു​ക​യും ചെ​യ്ത​തി​നാ​ൽ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മു​റി​വ് വേ​ഗ​ത്തി​ൽ ഭേ​ദ​മാ​യ​തി​നാ​ൽ ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കാ​ൻ വീ​ട്ടു​കാ​രും നി​ർ​ബ​ന്ധി​ച്ചി​ല്ല. കു​റ​ച്ചു​ദി​വ​സം മു​ന്പ് കാ​ശി​ഷി​ന്‍റെ ആ​രോ​ഗ്യം മോ​ശ​മാ​യി. ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​ഴി​ക്കു​ന്ന​ത് നി​ർ​ത്തി, ക​ണ്ണു​ക​ൾ ചു​വ​പ്പ് നി​റ​ത്തി​ലാ​യി. കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ക​ണ്ട കു​ടും​ബം ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. നാ​യ്ക്ക​ളി​ൽ നി​ന്നോ പൂ​ച്ച​ക​ളി​ൽ നി​ന്നോ ഏ​ൽ​ക്കു​ന്ന ചെ​റി​യ പോ​റ​ലു​ക​ൾ പോ​ലും അ​വ​ഗ​ണി​ക്ക​രു​തെ​ന്നും ഉ​ട​ൻ ത​ന്നെ കൃ​ത്യ​മാ​യ ചി​കി​ത്സ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

Read More

പ​രാ​ജ​യ​ഭീ​തി കാ​ര​ണം മു​ഖ്യ​മ​ന്ത്രി​ക്കു സ​മ​നി​ല തെ​റ്റി; ബാ​ര്‍ ലൈ​സ​ന്‍​സ് പു​തു​ക്കി ന​ല്‍​കി​യ​ത് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍

തി​രു​വ​ന​ന്ത​പു​രം: ബാ​ര്‍ ലൈ​സ​ന്‍​സ് പു​തു​ക്ക​ലി​നു പി​ന്നി​ല്‍ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ഴി​മ​തി​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. ബാ​റു​ക​ളു​ടെ ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ തീ​രു​മാ​നി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ധൃ​തി പി​ടി​ച്ച് ബാ​ര്‍ ലൈ​സ​ന്‍​സ് പു​തു​ക്കി ന​ല്‍​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പുകാ​ല​ത്തെ വ്യ​ക്ത​മാ​യ അ​ഴി​മ​തി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​റു​ട​മ​ക​ളി​ല്‍ നി​ന്നു കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ കൈ​ക്കൂ​ലി​ വാ​ങ്ങി​യി​ട്ടാ​ണ് ലൈ​സ​ന്‍​സ് പു​തു​ക്കി ന​ല്‍​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യും എ​ക്‌​സൈ​സ് മ​ന്ത്രി​യും ഇ​തി​ന് മ​റു​പ​ടി പ​റ​യ​ണം. ഇ​ന്ന​ലെ കോ​ന്നി​യി​ലെ പ​രി​പാ​ടി​യി​ല്‍ ചോ​ദ്യം ചോ​ദി​ച്ച പ്ര​വ​ര്‍​ത്ത​ക​നെ​തി​രെ രോ​ഷ​ത്തോ​ടെ സം​സാ​രി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് തെ​റ്റാ​ണ്. പ​രാ​ജ​യ​ഭീ​തി കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ​നി​ല തെ​റ്റി​യെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ല്‍ ഡീ​ലു​ണ്ട്. ര​ണ്ട് പാ​ര്‍​ട്ടി​ക​ളി​ലെ​യും അ​ണി​ക​ളെ വ​ഞ്ചി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഡീ​ലി​ലു​ടെ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

സു​ര​ക്ഷി​ത ട്രെ​യി​ൻ യാ​ത്ര​യ്ക്ക് രാ​ജ്യ​ത്ത് 16, 398 കി​ലോ​മീ​റ്റ​ർ വേ​ലി സ്ഥാ​പി​ച്ച് റെ​യി​ൽ​വേ

പ​ര​വൂ​ർ: ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ​യും ട്രാ​ക്കി​നു സ​മീ​പം താ​മ​സി​ക്കു​ന്ന​വ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ രാ​ജ്യ​ത്തു​ട​നീ​ളം 16,398 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ൽ വേ​ലി സ്ഥാ​പി​ച്ചു. ട്രെ​യി​നു​ക​ൾ ത​ട്ടി ക​ന്നു​കാ​ലി​ക​ൾ ചാ​വു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​യി ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തും ത​ട​യു​ക ല​ക്ഷ്യ​മി​ട്ടാ​ണ് ന​ട​പ​ടി. ഇ​തി​നൊ​പ്പം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ക​ന്നു​കാ​ലി​ക​ൾ​ക്കും ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കാ​ൻ സ​ബ്‌​വേ​ക​ളും റെ​യി​ൽ​വേ നി​ർ​മി​ക്കു​ന്നു​ണ്ടെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ണി​ക്കൂ​റി​ൽ 110 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ ട്രെ​യി​നു​ക​ൾ ഓ​ടു​ന്ന പാ​ത​ക​ളി​ലും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ലു​മാ​ണ് വേ​ലി കെ​ട്ടു​ന്ന​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ഉ​ത്ത​ര മ​ധ്യ റെ​യി​ൽ​വേ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ദൂ​ര​ത്തി​ൽ വേ​ലി സ്ഥാ​പി​ച്ച​ത്-2,721 കി​ലോ​മീ​റ്റ​ർ. കേ​ര​ളം ഉ​ൾ​പ്പെ​ടു​ന്ന ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ 827 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ വേ​ലി കെ​ട്ടി​യി​ട്ടു​ണ്ട്. വ​ട​ക്കു​കി​ഴ​ക്ക​ൻ അ​തി​ർ​ത്തി റെ​യി​ൽ​വേ​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് (153 കി.​മീ). മ​ഹാ​രാ​ഷ്ട്ര​യി​ലെ ലോ​ണാ​വാ​ല-​പു​നെ- ദൗ​ണ്ട് പാ​ത​യി​ൽ 209.38 കോ​ടി രൂ​പ ചെ​ല​വി​ൽ 290 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ വേ​ലി നി​ർ​മാ​ണം…

Read More