കേ​ര​ള​ത്തി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; 40 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത; ജനങ്ങൾ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഏ​ഴു​വ​രെ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​. 30 മു​ത​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തിൽ കാറ്റുണ്ടാകും. മുന്നറിയിപ്പുമായി കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പ് . ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യു​ടെ സാ​​ധ്യ​ത മു​ന്‍​നി​ര്‍​ത്തി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. ഇ​ടി​മി​ന്ന​ല്‍ ല​ക്ഷ​ണം ക​ണ്ടാ​ല്‍ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ല്‍​ക്ക​രു​ത്. ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ട​ണം. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​ണം.​ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മെ​ങ്കി​ല്‍ കു​ട്ടി​ക​ളെ തു​റ​സാ​യ സ്ഥ​ല​ത്തും, ടെ​റ​സി​ലും ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ടെ​റ​സി​ലോ, മു​റ്റ​ത്തോ പോ​ക​രു​ത്. ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ലും നി​ല്‍​ക്ക​രു​ത്. ജ​ലാ​ശ​യ​ത്തി​ല്‍ മീ​ന്‍ പി​ടി​ക്കാ​നും കു​ളി​ക്കാ​നും ഇ​റ​ങ്ങ​രു​ത്. ഇ​ടി​മി​ന്ന​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​മെ​ന്ന​തി​നാ​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ അ​തി​നു​ള്ളി​ല്‍ തു​ട​ര​ണം. വാ​ഹ​ന​ങ്ങ​ള്‍ മ​ര​ച്ചു​വ​ട്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​രു​ത്. സൈ​ക്കി​ള്‍, ബൈ​ക്ക്, ട്രാ​ക്ട​ര്‍ എന്നീ വാ​ഹ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും…

Read More

ക​രി​പ്പൂ​രി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട ! ഉം​റ തീ​ര്‍​ത്ഥാ​ട​ത്തി​നു പോ​യ നാ​ലം​ഗ​സം​ഘം മൂ​ന്ന​ര​ക്കി​ലോ സ്വ​ര്‍​ണ​വു​മാ​യി പി​ടി​യി​ല്‍…

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. ഉം​റ തീ​ര്‍​ത്ഥാ​ട​ന​ത്തി​നു പോ​യ നാ​ലം​ഗ​സം​ഘ​ത്തി​ല്‍ നി​ന്ന് മൂ​ന്ന​ര​ക്കി​ലോ സ്വ​ര്‍​ണ​മാ​ണ് ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത​ത്. അ​ബ്ദു​ള്‍ ഖാ​ദ​ര്‍, സു​ഹൈ​ബ്, മു​ഹ​മ്മ​ദ് സു​ബൈ​ര്‍, യൂ​ന​സ് അ​ലി എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ ജി​ദ്ദ​യി​ല്‍ നി​ന്ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​രാ​യി​രു​ന്നു ഇ​വ​ര്‍. പി​ടി​യി​ലാ​യ​വ​രി​ല്‍ ര​ണ്ട് പേ​ര്‍ കോ​ഴി​ക്കോ​ട് കാ​ര​ന്തൂ​ര്‍ മ​ര്‍​ക്ക​സ് വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഉം​റ യാ​ത്ര​യ്ക്ക് ചെ​ല​വാ​യ ഒ​രു ല​ക്ഷം രൂ​പ തി​രി​കെ പി​ടി​ക്കു​ന്ന​തി​നാ​യി സ്വ​ര്‍​ണം ക​ട​ത്തി​യ യൂ​ന​സി​നെ ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു. മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു ഇ​യാ​ളു​ടെ സ്വ​ര്‍​ണ​ക്ക​ട​ത്ത്.

Read More

അ​ക്ര​മി ല​ക്ഷ്യ​മി​ട്ട​ത് കൂ​ട്ട​ക്കു​രു​തി​യോ? ആ​ക്ര​മ​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത സ്ഥ​ലം പാ​ല​ത്തി​നു സ​മീ​പം; അക്രമിയെക്കുറിച്ച് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പറയുന്നതിങ്ങനെ

  കോ​ഴി​ക്കോ​ട് (കൊ​യി​ലാ​ണ്ടി): എ​ല​ത്തൂ​രി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഓ​ടു​ന്ന ട്രെ​യി​നി​ല്‍ അ​ക്ര​മി തീ​യി​ടു​ക​യും പ്രാ​ണ​ര​ക്ഷാ​ര്‍​ഥം ട്രാ​ക്കി​ലേ​ക്കു ചാ​ടി​യ​വ​രി​ൽ പി​ഞ്ചു​കു​ഞ്ഞ​ട​ക്കം മൂ​ന്നു പേ​ർ മ​രി​ക്കു​ക​യും ഒ​മ്പ​ത് പേ​ര്‍​ക്ക് പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ തീ​വ്ര​വാ​ദ​ബ​ന്ധ​വും അ​ന്വേ​ഷി​ക്കു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത സ്ഥ​ലം പാ​ല​ത്തി​നു സ​മീ​പ​മാ​ണെ​ന്ന​ത് കൂ​ട്ട​ക്കു​രു​തി​യാ​ണ് അ​ക്ര​മി ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്ന സം​ശ​യം ഉ​യ​ർ​ത്തു​ന്നു. ഡി-2 ​കോ​ച്ചി​ൽ​നി​ന്നു ഡി-1​ലേ​ക്കു വ​ന്ന അ​ക്ര​മി, നേ​രേ ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. പെ​ട്രോ​ൾ ആ​ളു​ക​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് സ്പ്രേ ​ചെ​യ്ത ശേ​ഷം തീ ​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി മ​ധ്യ​വ​യ​സ്ക്ക​നാ​ണെ​ന്ന വി​വ​ര​മാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ ന​ൽ​കു​ന്ന​ത്. ടി​ക്ക​റ്റ് എ​ടു​ക്കാ​തെ​യാ​ണ് ഇ​യാ​ൾ ടെ​യി​നി​ൽ ക​യ​റി​യ​തെ​ന്നും അ​റി​യു​ന്നു.ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ട ബൈ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. അ​ക്ര​മി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. അ​ക്ര​മി​യെ ക​ണ്ടെ​ത്താ​ൻ കേ​ര​ള പോ​ലീ​സും റെ​യി​ൽ​വേ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് അ​ന്വേ​ഷ​ണം. സം​ഭ​വം ന​ട​ന്ന ഡി​വ​ണ്‍, ഡി2 ​കോ​ച്ചു​ക​ള്‍ സീ​ല്‍ ചെ​യ്തു.അ​ക്ര​മി ബാ​ഗ് ഉ​പേ​ക്ഷി​ച്ച് പോ​യ​ത് കേ​സ്…

Read More

വനിതാകണ്ടക്ടറെ സ്ഥലംമാറ്റിയ സംഭവം; തൊഴിലാളിയെ നാടുകടത്തുന്നത് പിണറായി മോഡൽ കമ്യൂണിസമെന്ന് വി. മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: ജോ​ലി​ക്ക് കൂ​ലി​യാ​വ​ശ്യ​പ്പെ​ട്ട​തി​ന് തൊ​ഴി​ലാ​ളി​യെ നാ​ടു​ക​ട​ത്തു​ന്ന​താ​ണ് പി​ണ​റാ​യി മോ​ഡ​ൽ ക​മ്യൂണി​സ​മെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ. ശ​മ്പ​ളം വൈ​കി​യ​തി​ന് യൂ​ണി​ഫോ​മി​ല്‍ പ്ര​തി​ഷേ​ധ ബാ​ഡ്ജ് ധ​രി​ച്ച് പ്ര​തി​ഷേ​ധി​ച്ച വ​നി​താക​ണ്ട​ക്ട​റെ സ്ഥ​ലം മാ​റ്റി​യ​തി​ലു​ള്ള പ്ര​തി​ക​ര​ണ​മാ​യി ഫേ​സ്ബു​ക്കി​ലാ​ണ് വി.​ മു​ര​ളീ​ധ​ര​ന്‍ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ ജാ​ഥ​യി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ പോ​കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തും ഇ​തേ സി​പി​എം ത​ന്നെ​യെ​ന്നും തൊ​ഴി​ലാ​ളി വ​ർ​ഗ പാ​ർ​ട്ടി​യെ​ന്ന​തി​നെ​ക്കാ​ൾ “തൊ​ഴി​ലാ​ളി വി​രു​ദ്ധ പാ​ർ​ട്ടി’​യെ​ന്ന​താ​ണ് സി​പി​എ​മ്മി​ന് ചേ​രു​ന്ന ത​ല​വാ​ച​ക​മെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റി​ച്ചു. സ​മ​ര​ങ്ങ​ളു​ടെ പേ​രി​ൽ നി​യ​മ​സ​ഭ​യ​ട​ക്കം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച ച​രി​ത്ര​മു​ള്ള പാ​ർ​ട്ടി ന​യി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് പ്ര​തി​ഷേ​ധ ബാ​ഡ്ജ് ധ​രി​ച്ച​തി​ന് തൊ​ഴി​ലാ​ളി​ക്കെ​തിരേ പ്ര​തി​കാ​ര ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പ​ണി​യെ​ടു​ത്തു കൊ​ണ്ടാ​ണ് വ​നി​താ ക​ണ്ട​ക്ട​ർ പ്ര​തി​ഷേ​ധി​ച്ച​ത്.​തൊ​ട്ട​തി​നും പി​ടി​ച്ച​തി​നും ദേ​ശീ​യ​പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച് ജ​ന​ത്തെ പെ​രു​വ​ഴി​യി​ലാ​ക്കു​ന്ന ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ക​ണ്ടു പ​ഠി​ക്കേ​ണ്ട പ്ര​തി​ഷേ​ധ രീ​തി. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും വി​ദേ​ശ​യാ​ത്ര​യ്ക്കും ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ​ക്കും യു​വ​ജ​ന ക​മ്മി​ഷ​ൻ…

Read More

വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷം: സി.​കെ. ആ​ശ​യെ ഒ​ഴി​വാ​ക്കി​യ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രേ സി​പി​ഐ; ജില്ലാ ഘടകത്തെ തള്ളി കാനം രാജേന്ദ്രൻ

കോ​​ട്ട​​യം: വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്‍ഫ​​ര്‍മേ​​ഷ​​ന്‍ ആ​​ന്‍ഡ് പ​​ബ്ലി​​ക് റി​​ലേ​​ഷ​​ന്‍ വ​​കു​​പ്പ് പു​​റ​​ത്തി​​റ​​ക്കി​​യ സ​​പ്ലി​​മെ​​ന്‍റി​​ല്‍ വൈ​​ക്ക​​ത്തി​​ന്‍റെ എം​​എ​​ല്‍എ​​യാ​​യ സി.​​കെ. ആ​​ശ​​യെ ഒ​​ഴി​​വാ​​ക്കി​​യ സ​​ര്‍ക്കാ​​ര്‍ ന​​ട​​പ​​ടി​​ക്കെ​​തി​​രേ സി​​പി​​ഐ. എം​​എ​​ല്‍എ​​യെ അ​​വ​​ഗ​​ണി​​ച്ച ന​​ട​​പ​​ടി​​ക്കെ​​തി​​രേ സി​​പി​​ഐ ജി​​ല്ലാ നേ​​തൃ​​ത്വം സ​​ര്‍ക്കാ​​രി​​നു രേ​​ഖാ​​മൂ​​ലം പ​​രാ​​തി ന​​ല്‍കി. ശ​​താ​​ബ്ദി സ​​മ്മേ​​ള​​ന​​ദി​​വ​​സം വൈ​​കു​​ന്നേ​​രം​​ത​​ന്നെ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലൂ​​ടെ സി​​പി​​ഐ നേ​​താ​​ക്ക​​ള്‍ പ്ര​​തി​​ഷേ​​ധം ഉ​​യ​​ര്‍ത്തി​​യി​​രു​​ന്നു. പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ത്തി​​ല്‍പെ​​ട്ട എം​​എ​​ല്‍എ​​യെ അ​​വ​​ഗ​​ണി​​ച്ചെ​​ന്നാ​​യി​​രു​​ന്നു പോ​​സ്റ്റു​​ക​​ള്‍. സ​​മ്മേ​​ള​​ന​​ത്തി​​ല്‍ എം​​എ​​ല്‍എ​​യ്ക്ക് അ​​ര്‍ഹ​​മാ​​യ പ്രാ​​തി​​നി​​ധ്യം കി​​ട്ടി​​യെ​​ന്നും പി​​ആ​​ര്‍ഡി പ​​ര​​സ്യ​​ത്തി​​ല് സി.​​കെ. ആ​​ശ​​യു​​ടെ പേ​​ര് ഉ​​ണ്ടാ​​കേ​​ണ്ട​​താ​​യി​​രു​​ന്നു​​വെ​​ന്നും സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി വി.​​ബി. ബി​​നു പ​​റ​​ഞ്ഞു. സ​​ര്‍ക്കാ​​രി​​നെ പ​​രാ​​തി അ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും വി.​​ബി. ബി​​നു പ​​റ​​ഞ്ഞു. അ​​തേ​​സ​​മ​​യം ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ഒ​​രു പ​​രാ​​തി​​യും വ​​ന്നി​​ട്ടി​​ല്ലെ​​ന്നാ​​ണ് സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ സം​​ഘാ​​ട​​ക സ​​മി​​തി ചെ​​യ​​ര്‍മാ​​ന്‍കൂ​​ടി​​യാ​​യ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ പ്ര​​തി​​ക​​രി​​ച്ച​​ത്. ഒ​​രു വി​​വാ​​ദ​​ത്തി​​നും അ​​വ​​സ​​രം ന​​ല്‍കാ​​തെ ഒ​​രു കു​​റ്റ​​വും ഇ​​ല്ലാ​​തെ​​യാ​​ണ് പ​​രി​​പാ​​ടി ന​​ട​​ന്ന​​തെ​​ന്നും പി​​ആ​​ര്‍ഡി​​ക്ക്…

Read More

ഉ​ത്ത​രം മു​ട്ടി​യ​പ്പോ​ള്‍ പാ​ട്ടെ​ഴു​തി വി​ദ്യാ​ര്‍​ഥി; വൈ​റ​ല്‍ മ​റു​പ​ടി ന​ല്‍​കി ടീ​ച്ച​റും! വി​ദ്യാ​ര്‍​ഥി​യും ടീ​ച്ച​റും ന​ല്ല വൈ​ബു​ള്ള​വ​ര്‍​ത​ന്നെയെന്ന് കമന്റ്‌

പ​രീ​ക്ഷ ഹാ​ള്‍ മി​ക്ക​വ​രു​ടെ​യും പ​രീ​ക്ഷ​ണ​ശാ​ല കൂ​ടി​യാ​ണ്. കൈ​യി​ലേ​ക്ക് ഭ​വ്യ​ത​യോ​ടെ ഏ​റ്റു​വാ​ങ്ങു​ന്ന ചോ​ദ്യ​ക്ക​ട​ലാ​സ് പൊ​ള്ളി​ക്കു​ന്ന​ത് മി​ക്ക​പ്പോ​ഴും അ​ത് വാ​യി​ച്ചു​നോ​ക്കു​മ്പോ​ഴാ​ണ്. എ​വി​ടെ​യോ ക​ണ്ടു​മ​റ​ന്ന മു​ഖ​ങ്ങ​ളെ പോ​ലെ ഉ​ത്ത​ര​ങ്ങ​ള്‍ ചി​ന്ത​യു​ടെ ക​ണ്‍​വെ​ട്ട​ത്ത് കി​ട​ന്ന് ക​റ​ങ്ങും. അ​തി​നെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ച്ച് ഒ​ടു​വി​ല്‍ പ​ല​രും പ​ല​തും അ​ങ്ങെ​ഴു​തും. ചി​ല വി​രു​ത​ന്മാ​ര്‍ ഈ ​സ​മ​യം ക​ലാ​കാ​ര​ന്‍​മാ​രാ​യി മാ​റും. അ​വ​ര്‍ ക​ഥ​ക​ളും പാ​ട്ടു​മൊ​ക്കെ കു​ത്തി​ക്കു​റി​ക്കും. അ​ത്ത​ര​ത്തി​ല്‍ സ്വ​ന്തം ഉ​ത്ത​ര​ക്ക​ട​ലാ​സി​ല്‍ സി​നി​മാ​പ്പാ​ട്ടെ​ഴു​തി എ​യ​റി​ലാ​യ ഒ​രു വി​ദ്യാ​ര്‍​ഥി​യു​ടെ കാ​ര്യ​മാ​ണി​ത്.ച​ണ്ഡീ​ഗ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു​ള്ള ഒ​രു വി​ദ്യാ​ര്‍​ഥി​യാ​ണ് ക​ക്ഷി. പ​രീ​ക്ഷ​യി​ല്‍ ഉ​ത്ത​രം ഒ​ന്നു​മ​റി​യാ​ത്ത ടി​യാ​ന്‍ ആ​കെ മൂ​ന്ന് ചോ​ദ്യ​ങ്ങ​ള്‍​ക്കാ​ണ് ഉ​ത്ത​രം എ​ഴു​തി​യ​ത്. എ​ന്നാ​ല്‍ ഈ ​ഉ​ത്ത​ര​ങ്ങ​ളൊ​ക്കെ ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ളാ​യി​രു​ന്നു. ആ​ദ്യ​ത്തെ ഉ​ത്ത​രം ത്രീ ​ഇ​ഡി​യ​റ്റ്സ് എ​ന്ന സി​നി​മ​യി​ലെ ഗീ​വ് മീ ​സം സ​ണ്‍​ഷൈ​ന്‍, ഗീ​വ് മീ ​സം റെ​യ്ന്‍ എ​ന്ന ഗാ​ന​ത്തി​ന്‍റെ വ​രി​ക​ളാ​ണ്. ര​ണ്ടാ​മ​ത്തെ ഉ​ത്ത​രം അ​ധ്യാ​പി​ക​യെ ഒ​ന്ന് പു​ക​ഴ്ത്തി​യ​താ​ണ്. താ​ങ്ക​ള്‍ മി​ക​ച്ച…

Read More

ക​ലാ​ല​യ കാ​ലം ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള​തു​ത​ന്നെ..! കു​ക്ക​റും ബ​ക്ക​റ്റും ഹാം​ഗ​റു​മാ​യി പ​ഠി​ക്കാ​നെ​ത്തു​മ്പോ​ള്‍; കാ​ര​ണ​മി​താ​ണ്…

ഒ​രു ​മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തി​ലെ ന​ല്ല​യോ​ര്‍​മ​ക​ള്‍ മി​ക്ക​പ്പോ​ഴും അ​വ​ന്‍റെ പ​ഠ​ന​കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​കും. ജീ​വി​ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും മു​മ്പ് സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഒ​രു ഘ​ട്ടം എ​ന്ന നി​ല​യി​ല്‍ പ​ല​രും ഈ ​കാ​ല​യ​ള​വി​നെ കാ​ണാ​റു​ണ്ട്. വ്യ​ത്യ​സ്ത ആ​ശ​യ​ങ്ങ​ളും ചി​ന്താ​ഗ​തി​ക​ളും വി​പ്ല​വ​ങ്ങ​ളും പൊ​ട്ടി​ത്തെ​റി​യും ഒക്കെ ​ഇ​ക്കാ​ല​യ​ള​വി​ല്‍ ഉ​ട​ലെ​ടു​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ഒ​രു​കൂ​ട്ടം വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ “നോ ​ബാ​ഗ് ഡേ’ ​കൊ​ണ്ടാ​ടു​ന്ന​താ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ചെ​ന്നൈ​യി​ലെ വി​മ​ന്‍​സ് ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥിനി​ക​ളാ​ണ് ബാ​ഗി​ല്ലാ​തെ കോ​ള​ജി​ല്‍ എ​ത്തു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​വ​ര്‍ ബാ​ഗി​ന് പ​ക​രം കു​ക്ക​റും, ട്രോ​ളി​യും ഹാം​ഗ​റു​മൊ​ക്കെ ആ​യി​ട്ടാ​ണ് എ​ത്തു​ന്ന​ത്. ഈ ​കാ​ഴ്ച നെ​റ്റി​സ​ണി​ലും ചി​രി​പ​ട​ര്‍​ത്തി. നി​ര​വ​ധി​പേ​ര്‍ വി​ദ്യാ​ര്‍​ഥിനി​ക​ളു​ടെ ക്രി​യേ​റ്റി​വി​റ്റി​യെ പ്ര​ശം​സി​ച്ച് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി. “ക​ലാ​ല​യ കാ​ലം ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള​തു​ത​ന്നെ. പ​ഠ​ന​ത്തി​നൊ​പ്പം ഇ​ത്ത​രം ഭാ​വ​ന​ക​ളും ചേ​ര്‍​ക്കു​മ്പോ​ള്‍ കോ​ള​ജ് ഡേ​യ്‌​സ് മ​നോ​ഹ​ര​മാ​യി​രി​ക്കും’ എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ചി​ട്ടു​ള്ള​ത്.

Read More

ഞാന്‍ സത്യസന്ധനാ… അവളെ നന്നായി പരിപാലിക്കും.! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ വി​വാ​ഹം ചെ​യ്തു; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ചി​റ്റൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ വി​വാ​ഹം ചെ​യ്ത അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ലെ ഗം​ഗാ​വ​രം മ​ണ്ഡ​ല​ത്തി​ലാ​ണ് സം​ഭ​വം. 17കാ​രി​യാ​യ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് ഇ​യാ​ൾ വി​വാ​ഹം ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ൻ ച​ല​പ​തി (33)ക്കെ​തി​രെ കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണ നി​യ​മ (പോ​ക്‌​സോ) പ്ര​കാ​രം കേ​സെ​ടു​ത്തു. പ്ര​തി വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​ണ്. ബു​ധ​നാ​ഴ്ച പ​രീ​ക്ഷ ക​ഴി​ഞ്ഞ​തി​ന് ശേ​ഷം പ്ര​തി പെ​ൺ​കു​ട്ടി​യെ ക​ള്ളം പ​റ​ഞ്ഞ് തി​രു​പ്പ​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. താ​ൻ സ​ത്യ​സ​ന്ധ​നാ​ണെ​ന്നും ത​ന്നെ വി​ശ്വ​സി​ക്ക​ണ​മെ​ന്നും താ​ൻ അ​വ​ളെ പ​രി​പാ​ലി​ക്കു​മെ​ന്നും പ്ര​തി പെ​ൺ​കു​ട്ടി​യോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​വി​ടെ​യു​ള്ള ഒ​രു അ​മ്പ​ല​ത്തി​ൽ​വ​ച്ച് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ച​ല​പ​തി​യു​ടെ പെ​രു​മാ​റ്റ​ത്തി​ലെ മാ​റ്റം ശ്ര​ദ്ധി​ച്ച പെ​ൺ​കു​ട്ടി, സം​ഭ​വം മു​ഴു​വ​ൻ മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യും മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം പെ​ൺ​കു​ട്ടി ഗം​ഗാ​വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പരാതി നൽകുകയും ചെ​യ്തു. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

തീർത്തും തോറ്റുപോയ അവസ്ഥ! ആ സമയത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു; മാനസിക പിന്തുണ നൽകിയത് രാഹുൽ ഗാന്ധി; വെളിപ്പെടുലുമായി നടി

ആത്മഹത്യയെ കുറിച്ച് ചിന്തിച്ച സമയത്ത് മാനസിക പിന്തുണ നൽകി ഒപ്പം നിന്ന ആളാണ് രാഹുൽ ​ഗാന്ധിയെന്ന് നടിയും മുൻ എംപിയുമായി ദിവ്യാ സ്പന്ദന. തന്റെ പിതാവ് മരിച്ചപ്പോഴാണ് ഈ അവസ്ഥയിലൂടെ കടന്നുപോയതെന്നും ദിവ്യ പറയുന്നു.  “ അമ്മയായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം. ഇതിനുശേഷം അച്ഛനാണ്. മൂന്നാമത് രാഹുൽ ഗാന്ധിയും. അച്ഛനെ നഷ്ടപ്പെട്ട അവസരത്തിൽ ഞാൻ ഒരുപാട് തളർന്നുപോയി. ജീവിതം അവസാനിപ്പിക്കുവാൻ വരെ ആലോചിച്ചിരുന്നു. തീർത്തും തോറ്റുപോയ അവസ്ഥയിൽ ആയിരുന്നു ഞാൻ. വലിയ രീതിയിലുള്ള സങ്കടം അനുഭവിച്ച കാലഘട്ടമായിരുന്നു അത്. ആ സമയത്ത് എനിക്ക് തിരിച്ചുവരാനുള്ള സഹായവും വൈകാരികമായ എല്ലാ പിന്തുണയും നൽകിയത് രാഹുൽ ഗാന്ധിയാണ്”, എന്നാണ് ദിവ്യ പറയുന്നത്. 

Read More

ഇങ്ങോട്ട് യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണം! മാ​ര​ക​മാ​യ മാ​ർ​ബ​ർ​ഗ് വൈ​റ​സ് പി​ടി​പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു​മാ​യി സി​ഡി​സി

ന്യൂ​യോ​ർ​ക്ക്: മാ​ര​ക​മാ​യ മാ​ർ​ബ​ർ​ഗ് വൈ​റ​സ് പി​ടി​പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു​മാ​യി സി​ഡി​സി. ഗി​നി​യ​യി​ലേ​ക്കും ടാ​ൻ​സാ​നി​യ​യി​ലേ​ക്കും യാ​ത്ര ചെ​യ്യു​ന്ന​വ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ യു​എ​സ് സെ​ന്‍റ​ർ​സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ (സി​ഡി​സി) അ​ഭ്യ​ർ​ഥി​ച്ചു. രോ​ഗം പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്ന​ത് ത​ട​യു​ന്ന​തി​നു സ​ഹാ​യി​ക്കാ​ൻ സി​ഡി​സി ആ​ഫ്രി​ക്ക​യി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ അ​യ​യ്ക്കു​ന്നു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു​എ​ച്ച്ഒ) അ​ഭി​പ്രാ​യ​ത്തി​ൽ ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്ക് ഉ​ള്ള​തും പ​ക​ർ​ച്ച​വ്യാ​ധി സാ​ധ്യ​ത​യു​ള്ള​തു​മാ​യ വൈ​റ​സാ​ണ് മാ​ർ​ബ​ർ​ഗ്. ഗി​നി​യ​യി​ലെ​യും ടാ​ൻ​സാ​നി​യ​യി​ലെ​യും യാ​ത്ര​ക്കാ​രോ​ട് പ​ക​ർ​ച്ച​വ്യാ​ധി പൊ​ട്ടി​പ്പു​റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​രോ​ഗ്യ പ​രി​പാ​ല​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും പ്ര​ദേ​ശം വി​ട്ട​തി​ന് ശേ​ഷം മൂ​ന്നാ​ഴ്ച​ത്തേ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും സി​ഡി​സി അ​ഭ്യ​ർ​ഥി​ച്ചു. ഫെ​ബ്രു​വ​രി​യി​ൽ, ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ വൈ​റ​സി​ന്‍റെ ആ​ദ്യ​ത്തെ സ്ഥി​രീ​ക​ര​ണം പ്ര​ഖ്യാ​പി​ച്ചു, അ​തി​നു​ശേ​ഷം രാ​ജ്യം ഔ​ദ്യോ​ഗി​ക​മാ​യി ഒ​മ്പ​ത് കേ​സു​ക​ൾ കൂ​ടാ​തെ 20 സാ​ധ്യ​ത​യു​ള്ള കേ​സു​ക​ലും ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് അ​വ​രെ​ല്ലാം മ​രി​ച്ചു​വെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ​റ​യു​ന്നു. ഏ​ക​ദേ​ശം 1,800 മൈ​ൽ അ​ക​ലെ, ടാ​ൻ​സാ​നി​യ​യും മാ​ർ​ബ​ർ​ഗ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.…

Read More