പരവൂര്‍: ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം പൂര്‍ണമായും ഡിജിറ്റല്‍ യുഗത്തിലേക്ക് മാറുന്നു. രാജ്യത്തെ ആകെ റിസര്‍വേഷന്‍ ടിക്കറ്റുകളില്‍ 88 ശതമാനവും ഇപ്പോള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയാണ് നടക്കുന്നത്. റെയില്‍വേയുടെ പുതിയ സംയോജിത മൊബൈല്‍ ആപ്ലിക്കേഷനായ ‘റെയില്‍ വണ്‍ ‘ ചുരുങ്ങിയ കാലയളവിനുള്ളില്‍ വന്‍ വിജയമായതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകം. ഐആര്‍സിടിസി വെബ്സൈറ്റും ആപ്പും വഴിയുള്ള ബുക്കിംഗും ഇതിന് പുറമെ സജീവമായി തുടരുന്നു.ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്കൊപ്പം സാധാരണക്കാര്‍ക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതിനായി വിവിധ ഏജന്റുമാരെയും റെയില്‍വേ നിയമിച്ചിട്ടുണ്ട്. ഹാള്‍ട്ട് ഏജന്റുമാര്‍, ജന്‍ സാധാരണ് ടിക്കറ്റ് ബുക്കിംഗ് സേവകര്‍, സ്റ്റേഷന് ടിക്കറ്റ് ബുക്കിംഗ് ഏജന്റുമാര്‍ എന്നിവര്‍ വഴിയും ടിക്കറ്റുകള്‍ ലഭിക്കും. തൊഴിലില്ലാത്ത യുവാക്കള്‍ക്കും മറ്റും ഇത്തരം ഏജന്‍സി തസ്തികകളിലേക്ക് അപേക്ഷിക്കാം. എന്നാല്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ കൈകാര്യം ചെയ്യുന്ന യാത്രി ടിക്കറ്റ് സുവിധാ കേന്ദ്രങ്ങള്‍ക്ക് ഈ രംഗത്ത് ചുരുങ്ങിയത് രണ്ട്…
Read MoreCategory: Loud Speaker
വെന്തുരുകി കേരളം: സംസ്ഥാനത്ത് ചൂട് കൂടുതൽ; അൾട്രാവയലറ്റ് രശ്മികൾ കൂടുതൽ പതിച്ചത് ഈ ജില്ലകളിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് പാലക്കാട് ജില്ലയിലെ തൃത്താലയിലാണ്. അൾട്രാവയലറ്റ് സൂചികയിൽ ഒമ്പത് രേഖപ്പെടുത്തിയ ഇവിടെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (എട്ട്), പത്തനംതിട്ട ജില്ലയിലെ കോന്നി (എട്ട്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (എട്ട്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (എട്ട്), ഇടുക്കി ജില്ലയിലെ മൂന്നാർ (എട്ട്), തൃശൂർ ജില്ലയിലെ ഒല്ലൂർ (എട്ട്), മലപ്പുറം ജില്ലയിലെ പൊന്നാനി (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണുള്ളത്. കൂടാതെ, എറണാകുളം ജില്ലയിലെ കളമശേരി (ഏഴ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ഏഴ്), വയനാട് ജില്ലയിലെ മാനന്തവാടി (ഏഴ്), കണ്ണൂർ ജില്ലയിലെ ധർമടം (ആറ്), കാസർഗോഡ് ജില്ലയിലെ…
Read Moreടി.എൻ. പ്രതാപനെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ
തൃശൂർ: മണലൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ ടി.എൻ. പ്രതാപനെതിരെ പോസ്റ്ററുകൾ ഒട്ടിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ ഒട്ടിച്ചവരാണ് പിടിയിലായത്. പ്രതാപന്റെയും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെയും പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പോസ്റ്റർ ഒട്ടിച്ചവരെ പിടികൂടിയത്. മാർച്ച് 10 നാണ് പ്രതാപനെതിരെ തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രസ് ക്ലബിന് മുൻപിലും മുരളീമന്ദിരത്തിന് മുൻപിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്ററുകൾ ഒട്ടിച്ചവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ഒറ്റപ്പാലത്തെ ഒരു പരസ്യ കമ്പനി ജീവനക്കാരായ വി.ബി. ജിബിൻ, യദു കൃഷ്ണ, ശാന്തിമൂർത്തി എന്നിവരാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയാണ് ശാന്തിമൂർത്തി. വി.ബി. ജിബിൻ, യദുകൃഷ്ണ എന്നിവർ തൃശൂർ സ്വദേശികളാണ്. ആർക്ക് വേണ്ടിയാണ് പരസ്യ കമ്പനിക്കാർ പോസ്റ്റർ ഒട്ടിച്ചത് എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. പ്രതാപനെതിരെ രാഷ്ട്രീയ പരാമർശങ്ങൾ അടങ്ങുന്നതായിരുന്നു പോസ്റ്ററുകൾ. ലീഡറുടെ കുടുംബത്തെ ചതിച്ച യൂദാസ് പ്രതാപന് മാപ്പില്ല,…
Read Moreസുസജ്ജം യുഡിഎഫ്: സംസ്ഥാനത്ത് ആദ്യമായി മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിശ്ചയിച്ചതിന്റെ ക്രെഡിറ്റ് യുഡിഎഫിന്
തിരുവനന്തപുരം: സ്ഥാനാർഥിനിർണയം അനിശ്ചിതമായി നീണ്ടു പോയതിന്റെ പേരുദോഷം കേട്ടപ്പോഴും സംസ്ഥാനത്ത് ആദ്യമായി മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിശ്ചയിച്ചതിന്റെ ക്രെഡിറ്റും യുഡിഎഫിനുതന്നെ. വ്യാഴാഴ്ച രാത്രി കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക കൂടി പ്രസിദ്ധീകരിച്ചതോടെ യുഡിഎഫിനു 140 മണ്ഡലങ്ങളിലും സ്ഥാനാർഥികളായി. കഴിഞ്ഞ തവണ 93 മണ്ഡലങ്ങളിൽ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ മൂന്നു സ്വതന്ത്രരെ ഉൾപ്പെടെ 95 പേരെ മത്സരിപ്പിക്കുന്നു. ഇവരിൽ തളിപ്പറന്പിൽ ടി.കെ. ഗോവിന്ദൻ, ഒറ്റപ്പാലത്ത് പി.കെ. ശശി, അന്പലപ്പുഴയിൽ ജി. സുധാകരൻ എന്നീ മുൻ സിപിഎം നേതാക്കളുണ്ട്. കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗ് ഇത്തവണയും 27 സീറ്റിൽ തന്നെ മത്സരിക്കുന്നു. കഴിഞ്ഞ തവണ പത്തു സീറ്റിൽ മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ എട്ടു സീറ്റു മാത്രമേ ലഭിച്ചുള്ളു. ആർഎസ്പിക്ക് ഇത്തവണയും അഞ്ചു സീറ്റ് ലഭിച്ചു. സിപിഎമ്മിൽനിന്നു പുറത്തുവന്ന് പയ്യന്നൂരിൽ മത്സരിക്കുന്ന…
Read Moreഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലിലെ ക്യാപ്റ്റന്‍ ദാരുണാന്ത്യം; നടപടി ആവശ്യപ്പെട്ട് കുടുംബം
റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചി സ്വദേശിയായ മർച്ചന്റ് നേവി ക്യാപ്റ്റൻ ഹോർമുസ് കടലിടുക്കിനു സമീപം ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. ക്യാപ്റ്റൻ രാകേഷ് രഞ്ജൻ (43) ആണ് മാർച്ച് 18നു രണ്ടിനു മരിച്ചത്. സ്വകാര്യ കന്പനി കപ്പലായ എഎസ്പി ആവണ-ആർപിഎസ്എൽ-എംയുഎം-172 ൽ ഫെബ്രുവരി രണ്ടിനാണ് രഞ്ജൻ ചേർന്നത്. പശ്ചിമേഷ്യൻ യുദ്ധം മൂലം ഫെബ്രുവരി 28 മുതൽ കപ്പൽ ഹോർമുസ് കടലിടുക്കിൽ കുടങ്ങിയിരിക്കുകയാണ്. രാകേഷ് രഞ്ജന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം ചെയ്യണമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് കുടുംബം അഭ്യർഥിച്ചു.
Read Moreതിരുവനന്തപുരം സെന്‍ട്രലിൽ സുധീര്‍ കരമന ഇടത് സ്വതന്ത്രൻ; വിജയപ്രതീക്ഷയുണ്ടെന്ന് സുധീര്‍ കരമന
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലിലെ ഇടത് സ്വതന്ത്രനായി സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പൊതു സ്വതന്ത്രനെ തേടി ദിവസങ്ങള്‍ക്കു ശേഷമാണ് സുധീര്‍ കരമനയെ സിപിഎം കണ്ടെത്തിയത്. ജനാധിപത്യ കേരള കോണ്‍ഗ്രസിനായിരുന്നു സീറ്റ് നല്‍കിയിരുന്നത്. ആന്റണി രാജുവിന് അയോഗ്യത വന്നതോടെ വേറെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായില്ല.അതോടെ സിപിഎം സീറ്റ് എടുക്കുകയും ഇടതുപക്ഷ അനുഭാവിയായ സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായുമായിരുന്നു. ചലച്ചിത്ര നടന് കരമന ജനാര്ദനന് നായരുടെ മകനാണ് സുധീര്‍ കരമന. സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതോടെ തിരുവനന്തപുരം സെന്‍ട്രലിലെ മത്സരചിത്രം തെളിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിഎംപിയിലെ സി.പി. ജോണും എൻഡിഎ സ്ഥാനാർഥിയായി ബിജെപിയിലെ കരമന ജയനുമാണ് ജനവിധി തേടുന്നത്. താന്‍ ജനിച്ച് വളര്‍ന്ന സ്ഥലമാണ് തിരുവനന്തപുരം. ഇവിടത്തെ ഓരോ മുക്കും മൂലയും പരിചിതമാണ്. തീരപ്രദേശങ്ങളിലെ വികസനകാഴ്ചപ്പാടും ജനങ്ങളുടെ ആവശ്യങ്ങളും നന്നായി തനിക്കറിയാം. അതിനെല്ലാം പരിഹാരം കണ്ടെത്താന്‍ സാധിക്കും- സുധീര്‍…
Read Moreഎറണാകുളത്ത് ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ച നിലയില്‍; മരിച്ചവർ തിരുവനന്തപുരം സ്വദേശികൾ
കൊച്ചി: എറണാകുളം വടുതല കര്‍ഷക റോഡ് ഗ്രീന്‍ ഗാര്‍ഡനില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു സ്ത്രീകളും മൂന്നു കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം വിളപ്പില്‍ശാല കാരുവിള കനക വിഹാറില്‍ സുരേന്ദ്രന്‍നായരുടെ ഭാര്യ ശ്രീകുമാരി (57), മകള്‍ അശ്വതി. എസ്. നായര്‍ (37), ഇവരുടെ മക്കളായ കാര്ണിവന് (11), എട്ടു വയസുള്ള ആണ്‍കുട്ടി, അഞ്ചു വയസുള്ള പെണ്‍കുട്ടി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീകുമാരിയും അശ്വതിയും ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മക്കള്‍ രണ്ടു മുറികളില്‍ മരിച്ചുകിടക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ട്. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയ്ക്കായി എത്തിയ ഇവര്‍ ഇവിടെ രണ്ടു മാസമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. എറണാകുളം നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും എത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്നവരും മറ്റും വാടകയ്ക്ക് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റാണ് ഗ്രീന്‍ ഗാര്ഡന്. അപ്പാര്‍ട്ട്മെന്റിന്റെ…
Read Moreകൊച്ചിയിൽ നടക്കാനിറങ്ങിയ നടിക്ക് നേരെ ലൈംഗീകാതിക്രമം; ഐടി ജീവനക്കാരൻ അറസ്റ്റിൽ
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടക്കാനിറങ്ങിയ സിനിമാ നടിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. കൊച്ചി കത്രിക്കടവ് സ്വദേശി വിപിൻ റോയ്(39)ആണ് അറസ്റ്റിലായത്. എംബിഎ ബിരുദധാരിയായ ഇയാൾ ഐടി സ്ഥാപനത്തിലെ മാനേജരാണ്. വ്യാഴാഴ്ചയാണ് സംഭവം. വൈകിട്ട് നടക്കാനിറങ്ങിയ നടിയെ ശല്യം ചെയ്ത ഇയാൾ, ശരീരത്തിൽ കയറി പിടിക്കുകയായിരുന്നു. സംഭവത്തിൽ പാലാരിവട്ടം പോലീസിൽ പരാതി നൽകിയ നടിയുടെ മൊഴി പോലീസ് എടുത്തു. ശല്യം ചെയ്തതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള വിപിൻ റോയിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
Read Moreസന്ദീപ് വാര്യരെ തോല്പിക്കാൻ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടുചെയ്യണം: വൈറലായി സൈബറിടങ്ങളിലെ പോസ്റ്റ്
കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ മുൻ ബിജെപി നേതാവ് സന്ദീപ് വാര്യരെ തോല്പിക്കാൻ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടുചെയ്യണമെന്ന് സൈബർ ഹാൻഡിലുകളിലും ഗ്രൂപ്പുകളിലുംനിന്ന് വ്യാപക പ്രചാരണം. സന്ദീപ് വാര്യരുടെ പോസ്റ്ററും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടുനിലയും വച്ചുകൊണ്ടാണു പ്രചാരണം നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ടി.വി. ഷിബിന്‍ ലഭിച്ചത് 10,961 വോട്ടുകളാണ്. ഇതിൽ ഒരൊറ്റ വോട്ടും പാഴാക്കാതെ എല്ലാം അരിവാളിനു ചെയ്യണമെന്നും എൽഡിഎഫ് സ്ഥാനാർഥിക്കു ലഭിക്കുന്ന വോട്ടുകൾ 10,962ൽ നിന്ന് എണ്ണിത്തുടങ്ങിയാൽ മതിയാകുമെന്നുമാണു പ്രചാരണം. ഇത്തവണ തൃക്കരിപ്പൂരിൽ ബിജെപിക്ക് സ്വന്തമായി സ്ഥാനാർഥിയില്ല. എൻഡിഎ സഖ്യകക്ഷിയായ ട്വന്റി-20 യുടെ സ്ഥാനാർഥിയായി രവി കുളങ്ങരയാണു മത്സരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടുമറിക്കണമെന്ന് ബിജെപിയുടെ ഔദ്യോഗിക പേജുകളിലൊന്നും പറയുന്നില്ലെങ്കിലും അണികളുടെ പൊതുവികാരമെന്ന നിലയിലാണ് സൈബർ ഗ്രൂപ്പുകൾ പ്രചാരണം നടത്തുന്നത്.
Read Moreസർവം ഷിയാസ്: കൊച്ചിയിൽ മുഹമ്മദ് ഷിയാസിനെ വിജയപ്പിക്കണം; വോട്ട് അഭ്യർഥിച്ച് ദീപ്തി മേരി വർഗീസ്
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിന് വോട്ട് അഭ്യർഥിച്ച് ദീപ്തി മേരി വർഗീസ്. ഫെയ്സ്ബുക്കിൽ ഷിയാസിന്റെ ചിത്രം പങ്ക് വച്ചാണ് ദീപ്തിയുടെ വോട്ടഭ്യർഥന. കൊച്ചി സീറ്റിൽ ദീപ്തിയെയും പരിഗണിച്ചിരുന്നു. കൊച്ചിയെ തിരിച്ചു പിടിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തനായ സാരഥി മുഹമ്മദ് ഷിയാസിനെ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു എന്ന് ദീപ്തി കുറിച്ചു. അതേസമയം കൊച്ചിയിൽ ഇത്തവണ മികച്ച വിജയം നേടാനാകുമെന്ന് കോൺഗ്രസ് സ്ഥാനാര്‍ഥി മുഹമ്മദ് ഷിയാസ് പറഞ്ഞു. ജില്ലയെ ഒറ്റക്കെട്ടായി നയിച്ചതിനുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച സ്ഥാനാർഥിത്വമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ജില്ലയിലെ 14 മണ്ഡലങ്ങളിലും യുഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വിവിധ വശങ്ങൾ പരിശോധിച്ചശേഷമാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്നും പാർട്ടിക്കുള്ളിൽ ഉയർന്ന പ്രതിഷേധങ്ങൾ ഉൾപ്പെടെ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More