കോട്ടയം: ഇടതു സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മുഖ്യമന്ത്രി പിണറായി വിജയന് നാളെ ജില്ലയില്‍ എത്തും. ഇടുക്കി ജില്ലയിലെ പര്യടനത്തിനുശേഷം കുട്ടിക്കാനത്തു തങ്ങുന്ന മുഖ്യമന്ത്രി നാളെ രാവിലെ 10ന് കാഞ്ഞിരപ്പള്ളിയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസായ യെച്ചൂരി ഭവനില്‍ എത്തും. തുടര്‍ന്ന് പത്രസമ്മേളനം. പത്രസമ്മേളനത്തിനുശേഷം പേട്ടക്കവലയില്‍ 11ന് പൊതുസമ്മേളനം. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകുന്നേരം നാലിനു ചങ്ങനാശേരിയിലാണ് രണ്ടാമത്തെ പൊതുസമ്മേളനം. അഞ്ചിന് ഏറ്റുമാനൂര്‍ കോവില്‍പാടം മൈതാനത്തും ആറിന് പാലാ കൊട്ടാരമറ്റം ബസ്സ്റ്റാന്‍ഡിലും ചേരുന്ന പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പ്രസംഗിക്കും. സമ്മേളനങ്ങളില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥികളും എത്തും. പാലായിലെ സമ്മേളനത്തോടെ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി എറണാകുളം ജില്ലയിലേക്ക് തിരിക്കും. തിങ്കളാഴ്ച രാവിലെ തിരുവല്ലയില്‍നിന്നാണ് മുഖ്യമന്ത്രിയുടെ സംസ്ഥാനതല തെരഞ്ഞെടുപ്പ് പര്യടനത്തിനു തുടക്കമായത്. ജില്ലയില്‍ പത്രിക നൽകിയത് 76 പേര്കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ ജില്ലയില്‍ 76 പേര്…
Read MoreCategory: Loud Speaker
‘അപ്പോഴത്തെ ആവേശത്തില്‍ ചോദിച്ച് പോയതാണ്, ചോദ്യം ചോദിച്ചത് തെറ്റായിപ്പോയി, അത് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാന്‍ കാരണമായി’: ദാസ് പി. ജോര്‍ജ്
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി ക്ഷുഭിതനായ സംഭവത്തിൽ പ്രതികരണവുമായി കോന്നി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ദാസ് പി. ജോര്‍ജ്. താന്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ചോദ്യം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാന്‍ കാരണമായി. ആ അവസരത്തില്‍ താന്‍ ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു. അപ്പോഴത്തെ ആവേശത്തില്‍ ചോദിച്ച് പോയതാണെന്നും ദാസ് മാധ്യമങ്ങളോട് പറഞ്ഞു. “20,000 കോടി രൂപയുടെ വികസനം ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി സംസാരിച്ചത് ഇതാണ്. മുന്നോട്ടുള്ള വികസനം ചെയ്യാന്‍ ഫണ്ട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തടസപ്പെടുത്തി വച്ചിരിക്കുകയാണ്. എങ്ങനെ മുന്നോട്ടുള്ള ഫണ്ട് കണ്ടെത്തുമെന്ന ഒരു ചോദ്യമാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇത് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താന്‍ കാരണമായിട്ടുണ്ട്. ആ അവസരത്തില്‍ ഞാന്‍ ചോദിക്കാന്‍ പാടില്ലായിരുന്നു. അന്നത്തെ ആവേശത്തില്‍ ചോദിച്ച് പോയി. അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്താന്‍ പാടില്ലായിരുന്നു. ഞാന്‍ ചെയ്തത് തെറ്റായിരുന്നു. ഞാൻ ഏറെ…
Read Moreജമാഅത്തെ ഇസ്ലാമിയുമായി വി.ഡി.സതീശന് എന്ത് ഡീലാണുള്ളതെന്ന് വെളിപ്പെടുത്തണം; ഗുരുരത ആരോപണവുമായി ബി.ഗോപാലകൃഷ്ണൻ
തൃശൂർ: ഗുരുവായൂരിൽ വർഷങ്ങളായി ഹിന്ദു എംഎൽഎയില്ലെന്ന പരാമർശത്തിൽ വിശദീകരണവുമായി എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. താൻ നടത്തിയ പരാമർശങ്ങളിൽനിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും പറഞ്ഞകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗ് മതേതരമാണെങ്കിൽ താനും മതേതരവാദിയാണ്. ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്ന വി.ഡി.സതീശനും കോൺഗ്രസും മതേതരവാദികളാണെങ്കിൽ താനും മതേതരവാദിയാണ്. പോപ്പുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്ന പിണറായി വിജയന്റെ എൽഡിഎഫ് മതേതരമാണെങ്കിൽ താനും മതേതരവാദിയാണെന്നും പരിഹാസരൂപേണ അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി വി.ഡി.സതീശന് എന്ത് ഡീലാണുള്ളതെന്ന് വെളിപ്പെടുത്തണം. എൻഡിഎഫിനും പോപ്പുലർ ഫ്രണ്ടിനും കേരളത്തിൽ പ്രവർത്തിക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് പിണറായി വിജയനാണെന്ന ആരോപണവും ഗോപാലകൃഷ്ണൻ ഉന്നയിച്ചു.
Read Moreകേരള കോണ്‍ഗ്രസ് -ആര് എന്ന വിഭാഗമില്ല; മന്ത്രി പദവിയില്‍ തുടരാനില്ല, ജയിച്ചാൽ ജോസ് കെ. മാണി മന്ത്രിയെന്ന് റോഷി
തൊടുപുഴ: മന്ത്രി പദവിയില്‍ തുടര്‍ച്ച ആഗ്രഹിക്കുന്നില്ലെന്ന് ഇടുക്കി നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ റോഷി അഗസ്റ്റിന്. സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് റോഷിയുടെ വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ ജോസ് കെ.മാണി വിജയിക്കുകയും എല്‍ഡിഎഫിന് അധികാരം ലഭിക്കുകയും ചെയ്താല്‍ അദ്ദേഹത്തിന് മന്ത്രി സ്ഥാനം ലഭിക്കും. കേരള കോണ്‍ഗ്രസ് -ആര് എന്ന വിഭാഗമില്ലെന്നും കെ.എം.മാണിയെപ്പോലെ തന്നെയുള്ള ആത്മബന്ധമാണ് ജോസ് കെ. മാണിയുമായി ഉള്ളതെന്നും റോഷി അഗസ്റ്റിന് പറഞ്ഞു. ആറാമത്തെ തവണയും ഇടുക്കി മണ്ഡലത്തില്‍ നിന്നും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും റോഷി അഗസ്റ്റിന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും പാലായില്‍ ജോസ് കെ.മാണി പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് റോഷി അഗസ്റ്റിന് മന്ത്രി സ്ഥാനം ലഭിച്ചത്. കേരള കോണ്‍ഗ്രസ് -എം യുഡിഎഫിലേക്കി തിരികെ മടങ്ങുകയാണെന്ന് ഏതാനും മാസം മുമ്പ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനായി ജോസ്…
Read Moreതെരഞ്ഞെടുപ്പു പ്രചാരണത്തിന് പത്തനംതിട്ടയിൽ തുടക്കം; പ്രകടനപത്രിക ചവറ്റുകൊട്ടയിലെറിയുന്ന സമീപനം ഇന്നില്ലെന്നു മുഖ്യമന്ത്രി
തിരുവല്ല: കഴിഞ്ഞ പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കു തുടക്കമിട്ടു.തെരഞ്ഞെടുപ്പ് പ്രകടന പത്രിക അധികാരത്തിലെത്തിയാല്‍ ചവറ്റുകൊട്ടയിലിടുന്ന സമീപനം ഇന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് മുന്നോട്ടുവച്ച പ്രകടന പത്രിക പൂര്‍ണമായും നടപ്പാക്കാനായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായ വളര്‍ച്ചയാണ് ഇന്നു രാവിലെ തിരുവല്ലയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രധാനമായും എടുത്തുകാട്ടിയത്. ക്ഷേമ പെന്‍ഷനുകള്‍ നല്കിയതും ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ സര്‍ക്കാര്‍ മുന്കൈയെടുത്തതുമടക്കമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി. കേരളത്തിലെ ജനങ്ങളുടെ ചികിത്സാ ചെലവില്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ 60 ശതമാനത്തിനന്റെ കുറവുണ്ടായി. പത്ത് കരള്‍ മാറ്റ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെ ഇതിനോടകം നടപ്പാക്കി. ജില്ലാ ആശുപത്രികളില്‍ കാത്ത്ലാബുകള്‍ നിലവില്‍ വന്നു.പുരോഗതിയുടെ അടുത്ത തലത്തിലേക്ക് കേരളത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം. ജനം ഒറ്റക്കെട്ടായി എല്‍ഡിഎഫിനൊപ്പമുണ്ട്. അസ്വരസ്യങ്ങള്‍ പ്രചരിപ്പിച്ചും വര്‍ഗീയതയെ കൂട്ടുപിടിച്ചും…
Read Moreമൈസൂരുവിൽ വാഹനാപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലേക്കു പോയ സ്വകാര്യ ബസ്
മൈസൂരു: കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. മൈസൂരു എക്സ്പ്രസ് ഹൈവേയിൽ മദ്ദൂരിനും ചന്നപട്ടണയ്ക്കും ഇടയിലായിരുന്നു അപകടം. തിങ്കളാഴ്ച പുലർച്ചെ 4.10 നുണ്ടായ സംഭവത്തിൽ കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ മുൻവശത്തെ ടയർ പൊട്ടി നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട് ബസിന്റെ മുൻവശം തകർന്നു. 36 യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന കൂടുതൽപ്പേരും മലയാളികളാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്; 10 ദിവസം മുൻപുവരെ അപേക്ഷിച്ചവർക്ക് ഇത്തവണ വോട്ട് ചെയ്യാം
തിരുവനന്തപുരം: മാർച്ച് 15 വരെ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിച്ചവർക്ക് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ, ഇന്നുവരെ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും 10 ദിവസം മുൻപുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നത്. അപേക്ഷ സ്വീകരിച്ച് വോട്ടർപട്ടികയിൽ ഇടംപിടിക്കുന്നതുവരെ നീളുന്ന നടപടിക്രമം പൂർത്തിയാക്കാൻ പരമാവധി 10 ദിവസം വേണം. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപന ശേഷമാണ്, ഇനി പുതിയ അപേക്ഷകൾ സ്വീകരിക്കുകയോ മാർച്ച് 15നു ശേഷം ലഭിച്ച അപേക്ഷകളിൽ നടപടി സ്വീകരിക്കുകയോ ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.
Read More‘മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനമുണ്ട്, എ. വിജയ രാഘവൻ ഇവിടെ വന്ന് പത്ത് മിനിറ്റ് സംസാരിച്ചാല്‍ എനിക്ക് അയ്യായിരം വോട്ട് കൂടും’: ജി. സുധാകരന്
ആലപ്പുഴ: സിപിഎം നേതാവ് എ. വിജയരാഘവന് മറുപടിയുമായി അമ്പലപ്പുഴിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജി. സുധാകരന്. ആലപ്പുഴയെ കുറിച്ച് വിജയരാഘന് ഒന്നും അറിയില്ല. ഇവിടെ വന്ന് പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടുമെന്ന് സുധാകരന് പറഞ്ഞു. മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനമുണ്ടെന്നും സുധാകരന് കൂട്ടിച്ചേർത്തു. ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ചെറ്റ് എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ചെറ്റപ്പുരകളെയാണ്. പതിനെട്ടു വയസുവരെ താന്‍ ജീവിച്ചത് ചെറ്റപ്പുരയിലാണ്. മുഖ്യമന്ത്രി നിഘണ്ടുവായിക്കാത്തതുകൊണ്ട് മലയാളത്തിന്റെ അര്‍ഥഭേദങ്ങള്‍ അറിയില്ല. മുഖ്യമന്ത്രിയെ വിമര്‍ശിക്കും. പക്ഷെ ചീത്ത പറയില്ല. അതെന്റെ ഗുരുത്വമെന്നും സുധാകരന് വ്യക്തമാക്കി. ‘അദ്ദേഹം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നേരെ പിടിച്ചു വായിച്ചതുകൊണ്ടാണ് അങ്ങനെ ആയത്. അദ്ദേഹം ഇവിടെ വന്ന് പത്ത് മിനിറ്റ് സംസാരിച്ചാല്‍ എനിക്ക് അയ്യായിരം വോട്ട് കൂടും. അതാ അദ്ദേഹത്തിന്റെ പ്രസംഗം. അമ്പലപ്പുഴയൊന്നും വിജയരാഘവന് അറിയില്ല. കമ്മിറ്റി കൂടാന്‍ മാത്രമാണ് വന്നിട്ടുള്ളത്. എന്റെ…
Read Moreസുധാകരന് മരിക്കുന്നത് വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹം, അത് നടക്കാത്തത് കൊണ്ടാണ് പാർട്ടി വിട്ടത്: പരിഹസിച്ച് എ. വിജയരാഘവൻ
ആലപ്പുഴ: ജി സുധാകരനെ പരിഹസിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. ജി . സുധാകരന് മരിക്കുന്നത് വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹം. അത് നടക്കാത്തത് കൊണ്ടാണ് പാർട്ടി വിട്ടത്. സുധാകരന്റെ ദുരാഗ്രഹത്തിനൊപ്പം പാർട്ടിക്ക് നിൽക്കാൻ കഴിയില്ലെന്ന് വിജയരാഘവൻ പറഞ്ഞു. സഹതാപത്തിന്റെ ഒരു കണിക പോലും സുധാകരൻ അർഹിക്കുന്നില്ല. ചരിത്രത്തിലാദ്യമായാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാൾ വലതു പക്ഷത്തേക്ക് പോകുന്നത്. സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായിട്ടാണെന്നും വിജയരാഘവൻ പരിഹസിച്ചു. സുധാകരൻ തെറ്റായ വഴിക്കു പോകുന്നു എന്ന് തോന്നിപ്പോൾ മുഖ്യമന്ത്രി മൂന്നു തവണ അദ്ദേഹത്തെ വിളിച്ചു. എന്നാൽ സുധാകരൻ വി. ഡി സതീശന്റേയും കെ. സി വേണുഗോപാലിന്റേയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോൺ എടുക്കാതിരുന്നത്. ഒന്നും കിട്ടിയില്ലെങ്കിലും വിഷമിക്കാതിരിക്കുന്ന ദശലക്ഷം കമ്മ്യൂണിസ്റ്റുകാരുണ്ട്. അത്യപൂർവമായി മാത്രമേ ഇതുപോലെയുള്ള എതിരാളികൾ ഉണ്ടാവുകയുള്ളൂ എന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്: എഐ വ്യാജ വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പ്രചരിപ്പിക്കരുത്; സമൂഹമാധ്യമ ഉപയോഗത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നു മുന്നറിയിപ്പ്
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സമൂഹമാധ്യമ ഉപയോഗത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നു പോലീസ് മുന്നറിയിപ്പ്. സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ വരുന്ന മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ അഡ്മിന്മാര് കൃത്യമായി നിരീക്ഷിക്കണം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചു നിര്‍മിച്ച വ്യാജ വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള എഐ- ജനറേറ്റഡ് എന്ന ലേബല്‍ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കു നിയമനടപടികള്‍ നേരിടേണ്ടതായി വരും. ജാതി, മതം, വര്‍ഗം, കമ്യൂണിറ്റി എന്നിവയുടെ പേരില്‍ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ബിഎന്‍എസ് 196 പ്രകാരം ഇതു കുറ്റകരമാണ്. വോട്ടെടുപ്പു തീയതി, സ്ഥാനാര്‍ഥികള്‍, വര്‍ഗീയ സംഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് തുടങ്ങുന്ന സൈലന്‍സ് പീരീഡില്‍ ഒരുവിധത്തിലുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങളും…
Read More