കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പാലോട് എത്തിച്ചാണ് കുട്ടിയെ പീഡിപ്പിക്കുന്നത്. പ്രതികളായ ജസീറും നൗഫലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കുണ്ടറ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടതോടെ കുണ്ടറയിലെത്തിയ പെണ്‍കുട്ടിയെ, പ്രതികള്‍ കാറില്‍ പാലോടുള്ള വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ ജസീര്‍ കഠിനംകുളം പോലീസ് സ്റ്റേഷനില്‍ കൊലപാതകം പിടിച്ചുപറി അടക്കമുള്ള കേസുകളില്‍ പ്രതിയാണ്. പാലോടുള്ള വീട് പ്രതികള്‍ മുമ്പും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Read MoreCategory: Loud Speaker
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളില ജപ്തി: ന്യൂനപക്ഷ വേട്ടയാക്കി പ്രതിരോധിക്കാൻ സമസ്തയും ലീഗും
കോഴിക്കോട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവിൽ പൊതുമുതൽ നശിപ്പിച്ചതിനെ തുടർന്ന് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള കോടതി ഉത്തരവിനെയും സർക്കാർ നടപടിയെയും പരോക്ഷമായി വിമർശിച്ച് സമസ്തയും മുസ് ലിം ലീഗും. എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ തന്റെ ഫേസ്ബുക്കിലാണ് കോടതി ഉത്തരവിനെയും സർക്കാർ നടപടിയെയും അതിരൂക്ഷമായി വിമർശിച്ച് പോസ്റ്റിട്ടത്. കേരളത്തിൽ പോപ്പുലർ ഫ്രണ്ട് മാത്രമല്ല ഹർത്താൽ നടത്തിയിട്ടുള്ളതെന്നും പോപ്പുലർ ഫ്രണ്ട് ഹർത്താലോടെ ഇത് അവസാനിക്കില്ലെന്നും സത്താർ പന്തല്ലൂർ പറയുന്നു. ‘പൊതുമുതൽ നശിപ്പിച്ചാൽ അത് ബന്ധപ്പെട്ടവരിൽനിന്ന് തിരിച്ചുപിടിക്കാൻ കോടതിയും സർക്കാറും ജാഗ്രത കാണിക്കുന്നത് ശുഭസൂചനയാണ്. എന്നാൽ പോപ്പുലർ ഫ്രണ്ട് മാത്രമാണോ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചിട്ടുളളത്. ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചിട്ടുണ്ട്. ഇതിലൊന്നും കാണിക്കാത്ത ജാഗ്രതയ്ക്ക് പിന്നിലുള്ള താത്പര്യം എന്താണ്’? ഇതായിരുന്നു സത്താർ പന്തല്ലൂർ തന്റെ ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം…
Read Moreകാര്യക്ഷമവും വേഗതയുള്ളതുമായ യാത്രയ്ക്ക് സില്‍വര്‍ലൈന്‍ പദ്ധതി ആവശ്യം; കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അതേപടി വായിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: കാര്യക്ഷമവും വേഗതയുള്ളതുമായ യാത്രയ്ക്ക് സില്‍വര്‍ലൈന്‍ പദ്ധതി ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍. ഡിപിആര്‍ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം നയപ്രഖ്യാപന പ്രസംഗം ഒരു മണിക്കൂര്‍ 14 മിനിറ്റ് നീണ്ടു. സംസ്ഥാനസര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ എണ്ണിയെണ്ണിപറഞ്ഞുകൊണ്ടായിരുന്നു നയപ്രഖ്യാപനം. സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. അഭിമാനകരമായ സാമ്പത്തിക വളര്‍ച്ചയാണ് സംസ്ഥാനം നേടിയത്. അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. നീതി ആയോഗ് കണക്കുകളില്‍ കേരളം മുന്നിലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നയപ്രഖ്യാപനത്തിന്റെ രണ്ട് ഭാഗത്തായുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഗവര്‍ണര്‍ അതേപടി വായിച്ചു. കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള കേന്ദ്ര ശ്രമം വികസനത്തിന് തടയിടുന്നതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കിഫ്ബിയുടെ കടം സംസ്ഥാന സര്‍ക്കാരിന്റെ കടമായി കണക്കാക്കുന്ന കേന്ദ്ര നിലപാടിനെതിരെയുള്ള പ്രതിഷേധവും ഗവര്‍ണര്‍ അറിയിച്ചു.അതേസമയം കേന്ദ്രത്തിനെതിരെ കാര്യമായ…
Read Moreഭക്ഷ്യസുരക്ഷാ മുന്നറിയിപ്പ് നല്കിയിട്ടില്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ചു ! പുതിയ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…
സംസ്ഥാനത്ത് നിരവധിപേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും നിരവധി ഹോട്ടലുകളില്‍ നിന്ന് പഴകിയതും വൃത്തിഹീനമായതുമായ ഭക്ഷണം പിടികൂടുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ ഉത്തരവുമായി ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍. ഇതുപ്രകാരം ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ക്ക് നിരോധിച്ചിരിക്കുകയാണ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം. പാകംചെയ്ത് ഹോട്ടലുകളില്‍ നിന്ന് നല്കുന്ന ഭക്ഷണപ്പൊതികള്‍ക്കാണ് ഉത്തരവ് ബാധകം. ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍… ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഭക്ഷണം എത്തിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്. പാലും പാല് ഉത്പന്നങ്ങളും ഇറച്ചിയും ഇറച്ചിയുത്പന്നങ്ങളും മീനും മീന്‍ ഉത്പന്നങ്ങളുമാണ് ഈ വിഭാഗത്തില്‍പെടുന്നത്. ബില്‍ ഇല്ലാത്ത ചെറുകിട ഹോട്ടലുകള്‍ പൊതിയിലെ സ്റ്റിക്കറ്റില്‍…
Read Moreഗുണ്ടാബന്ധമുള്ള പോലീസുകാർക്കെതിരേ വിജിലൻസ് അന്വേഷണം; തലസ്ഥാനത്തുമാത്രമല്ല മറ്റു ജില്ലകളിലെ പോലീസുകാർക്കെതിരേയും നടപടി
തിരുവനന്തപുരം: ഗുണ്ടാ-മാഫിയ ബന്ധമുള്ള പോലീസുകാർക്കെതിരേ കൂടുതൽ നടപടികൾ. രണ്ട് ഡിവൈഎസ്പിമാരടക്കം 25 പൊലീസുകാര്‍ക്കെതിരേ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. പത്ത് സിഐമാർ, ഏഴ് എസ്ഐമാർ, 6 സിവിൽ പോലീസ് ഓഫീസർമാർ എന്നിവർക്കെതിരെയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. നിലവിൽ തലസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണമെങ്കിലും മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ആലോചന. ഗുണ്ടകളുമായുള്ള ബന്ധം വഴി അനധികൃത സ്വത്ത് സന്പാദനം നടത്തിയെന്ന വിലയിരുത്തലിലാണ് വിജിലൻസ് അന്വേഷണം. അതേസമയം ഗുണ്ടാ- മാഫിയ ബന്ധത്തെത്തുടർന്ന് പോലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ തിരുവനന്തപുരം മംഗലപുരം പൊലീസിൽ സ്റ്റേഷനിൽ റൂറൽ എസ്.പി. ഡി.ശിൽപ്പ കൂടുതൽ നടപടികളിലേക്ക് കടന്നു. ആരോപണം ഉയർന്ന പ്രധാനപ്പെട്ട കേസുകളുടെ ഫയലുകൾ എസ്പി വിളിച്ചുവരുത്തി പരിശോധന തുടങ്ങി. സാന്പത്തിക, തൊഴിൽ തട്ടിപ്പ് തർക്ക കേസുകളുടേയും പിടിച്ചുപറി കേസുകളുടേയും ഫയലുകളാണ് വീണ്ടും പരിശോധിക്കുന്നത്. ഗുണ്ടാ മാഫിയ ബന്ധമുള്ള പോലീസുകാർക്കെതിരെല കൂടുതൽ നടപടികളുണ്ടാകുമെന്ന് കഴിഞ്ഞ…
Read Moreമയക്കുവെടി സംഘമെത്തി, പിടി 7 ഉൾക്കാട്ടിലേക്കു വലിഞ്ഞു; പിന്നാലെ ദൗത്യസംഘവും; പിടിച്ചാൽ പൂട്ടാനുള്ള കൂടും മരന്നും ഒരുക്കി ഉദ്യോഗസ്ഥരും
സ്വന്തം ലേഖകൻപാലക്കാട്: ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തുന്ന ഒറ്റയാൻ പിടി 7നെ പിടികൂടാനുള്ള ദൗത്യസംഘം കാട്ടാനയുടെ പിന്നാലെ. കാട്ടാനയെ മയക്കുവെടിവയ്ക്കാനുള്ള ദൗത്യസംഘത്തിന്റെ നീക്കങ്ങൾ ഇന്നുഅതിരാവിലെ നാലോടെ തുടങ്ങിയെങ്കിലും ആന ഉൾക്കാട്ടിലേക്കു നീങ്ങിയതാണ് ദൗത്യസംഘത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ കുങ്കിയാനകളുടെ സഹായത്തോടെ സാഹചര്യങ്ങൾ അനുകൂലമാക്കി ആനയെ മയക്കുവെടി വയ്ക്കാനുള്ള നീക്കങ്ങളാണ് ദൗത്യസംഘം ഒരുക്കിയിട്ടുള്ളതെങ്കിലും പലതവണ ഓടിച്ചീട്ടും ഉൾക്കാട്ടിലേക്കു പോകാത്ത പിടി7 ഇന്ന് പതിവിനു വിരുതമായി ഉൾക്കാട്ടിലേക്കു വലിഞ്ഞതാണ് ഇവരെ ചുറ്റിക്കുന്നത്. ഉൾകാട്ടിനകത്തുവച്ച് പിടി7നെ മയക്കുവെടി വയ്ക്കാനും സാധിക്കുകയില്ല. വെടിയേറ്റ ആന ഉൾക്കാട്ടിലേക്കു ഓടിപ്പോയാൽ ആനയെ കണ്ടെത്തി തിരിച്ചുകൊണ്ടുവരുന്നത് ദൗത്യസംഘത്തിനു ദുഷ്കരമായിരിക്കും. ഇതിനാൽ കുങ്കിയാനകളുടെ സഹായത്തോടെ ഉൾക്കാട്ടിൽ നിന്നു പുറത്തുകൊണ്ടുവന്ന് വെടിവയ്ക്കാനാണ് ദൗത്യസംഘം ശ്രമിക്കുന്നത്. ഏതെങ്കിലും കാരണവശാൽ ഇന്ന് ദൗത്യം നടന്നില്ലെങ്കിൽ അടുത്തദിവസങ്ങളിൽ തന്നെ ആനയെ വെടിവയ്ക്കാനാണ് ദൗത്യസംഘത്തിന്റെ…
Read Moreകെ.ആർ. നാരായണൻ ഇസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം; മുഖ്യമന്ത്രിയെ വിമർശിച്ച് എഫ്ബി പോസ്റ്റിട്ട പോലീസുകാരനെതിരേ നടപടി
കോഴിക്കോട്: കെ.ആർ. നാരായണൻ ഇസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം നടക്കുന്നുവെന്ന പരാതിയെത്തുടർന്നുണ്ടായ വിവദത്തിൽ മുഖ്യമന്ത്രിയെയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയെയും പരോക്ഷമായി വിമർശിച്ച പോലീസുകാരനെതിരേ നടപടി. വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയ കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷനിലെ സിപിഒ ഉമേഷ് വള്ളിക്കുന്നിനെതിരേയാണ് നടപടി. ഉമേഷിനെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയതായാണ് വിവരം. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ഉമേഷിന് നൽകും. കഴിഞ്ഞ ദിവസമാണ് ഉമേഷ് കെ.ആർ. നാരായണൻ ഇസ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങളിൽ ഫേസ് ബുക്ക് പോസ്റ്റിട്ടത്. ഇത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ആവുകയും ചെയ്തിരുന്നു. സർക്കാരിനെ പ്രകീർത്തിച്ചും പോലീസിനുള്ളിലെ അസമത്വങ്ങൾക്കെതിരെയും ഉമേഷ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കാറുണ്ട്. വിമർശനങ്ങൾ പലപ്പോഴും ഉമേഷിന്റെ ഔദ്യോഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാറുണ്ട്. ഉമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: “നായ്ക്കാട്ടം കഴുകിയാ നന്നാവൂല’ എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്. കഴുകാൻ മെനക്കെട്ടാൽ…
Read Moreരാവിലെ കമിതാക്കളുടെ കാമരസം, സന്ധ്യമയങ്ങിയാൽ യുവാക്കളും കുട്ടികളും കിറുങ്ങാനെത്തുന്ന സ്ഥലം; ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാഴ്ചകൾ ഇങ്ങനെ…
അമ്പലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരം മദ്യ, മയക്കുമരുന്ന് വില്പന സംഘത്തിന്റെ പിടിയിൽ. എക്സൈസ്, പോലീസ് വിഭാഗങ്ങളെ വിവരം അറിയിച്ചിട്ടും നടപടിയില്ലെന്നു നാട്ടുകാരുടെ ആരോപണം. അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനു മുന്നിൽ കൂട്ടിയിട്ടുള്ള മെറ്റൽ, ഗ്രാവൽ കൂമ്പാരങ്ങളുടെ മറവിലും പരിസരങ്ങളിലെ കുറ്റിക്കാടുകൾ കേന്ദ്രീകരിച്ചുമാണ് സംഘം വിലസുന്നത്.ട റെയിൽവേ വികസന പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ഇവിടെ സാമഗ്രികൾ ഇറക്കിയിട്ടുള്ളത്. അധികൃതർ ശ്രദ്ധിക്കാത്തതിനാൽ മറ്റു പ്രദേശങ്ങളിൽനിന്നുള്ളവരും ഇവിടേക്ക് എത്തുന്നുണ്ട്. കുട്ടികളും എത്തുന്നുരാത്രികാലങ്ങളിലും ഇവിടെ നിരവധി പേരെത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പോലീസ് വലപ്പോഴും എത്തിയാൽ സംഘങ്ങൾ ഒാടി രക്ഷപ്പെടും. മയക്കുമരുന്ന് ഉപയോഗിക്കാൻ സ്കൂൾ കുട്ടികളും എത്തുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. നാട്ടുകാർ ചോദ്യം ചെയ്താൽ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. വിദ്യാർഥികളായ കമിതാക്കളുടെയും താവളമായി ഇതു മാറിയിട്ടുണ്ട്. മദ്യപസംഘങ്ങളുംകുറ്റിക്കാടുകളാണ് മദ്യപാനികൾ താവളമാക്കിയിട്ടുള്ളത്. കാടിനുള്ളിൽ വട്ടമിട്ടിരിക്കാനുള്ള ഇടം പ്രത്യേകം ഒരുക്കിയിട്ടുണ്ട്. വരുന്നവർക്ക് ഒഴിക്കാനുള്ള ഗ്ലാസും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കണ്ണെത്താത്ത തരത്തിൽ…
Read Moreദുരന്തകാരണം വിമാനച്ചിറകിലെ പുറംപാളികൾ വിന്യസിക്കുന്നതിലെ തകരാർ! വിദഗ്ധരുടെ അനുമാനം ഇങ്ങനെ….
കാഠ്മണ്ഡു: നേപ്പാൾ വിമാനദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. ഇറങ്ങുന്നതിനു തൊട്ടുമുന്‍പ് വിമാനത്തിന്റെ ചിറകിലെ പുറംപാളികൾ പൂർണമായും വിന്യസിക്കുന്നതിൽ പൈലറ്റ് പരാജയപ്പെട്ടതാകാം ദുരന്തകാരണമെന്ന് വിദഗ്ധർ അനുമാനിക്കുന്നു. വിമാനം ലാൻഡ് ചെയ്യുന്ന ഘട്ടത്തിൽ ചിറകുകൾക്കു പിന്നിൽ പുറംപാളികൾ (ഫ്ളാപ്) പൂർണമായും താഴ്ത്തും. വേഗത കുറയുന്ന ഘട്ടത്തിലെ നിയന്ത്രണത്തിനും വിമാനം തെന്നിമറിയുന്നത് തടയുന്നതിനുമാണിത്. ഈ പ്രക്രിയ നടന്നിട്ടില്ല എന്നാണ് അനുമാനം. എന്നാൽ, ഫ്ളൈറ്റ് ഡാറ്റ റിക്കാർഡറും ബ്ലാക് ബോക്സും പരിശോധിച്ചശേഷമേ അന്തിമനിഗമനത്തിൽ എത്താനാകൂ എന്നും വിശദീകരണമുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിനു സമീപം യതി എയർലൈൻസിന്റെ വിമാനം തകർന്നുവീണത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തരവിമാനത്താവളത്തില്‍നിന്നു രാവിലെ 10:33 ന് പറന്നുയര്‍ന്ന 9 എന്‍-എഎന്‍സി എടിആര്‍-72 വിമാനം പതിനൊന്നരയോടെയാണ് മലയിടുക്കിൽ തകർന്നുവീണത്. അപകടകാരണം പരിശോധിക്കാൻ ഫ്രാൻസിൽനിന്നുള്ള ഒന്‍പതംഗ സംഘം നേപ്പാളിൽ എത്തിയിട്ടുണ്ട്. 72 സീറ്റുള്ള വിമാനത്തിൽ 68 യാത്രക്കാരും നാല് ജീവനക്കാരുമാണുണ്ടായിരുന്നത്. 71 പേരുടെ…
Read Moreബുദ്ധപ്രതിമയ്ക്കുള്ളില്‍ സന്യാസിയുടെ ശരീരാവശിഷ്ടം! അന്പരപ്പ് മാറാതെ ഗവേഷകർ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ബുഡാപെസ്റ്റ്: ആയിരം വര്‍ഷം പഴക്കമുള്ള ഒരു ബുദ്ധപ്രതിമ പരിശോധിച്ച ശാസ്ത്രലോകത്തിന്റെ അമ്പരപ്പ് മാറുന്നില്ല. പ്രതിമയുടെ സിടി സ്കാന്‍ എടുത്തപ്പോൾ പ്രതിമയ്ക്കുള്ളില് കണ്ട മനുഷ്യശരീരാവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുന്പോൾ അതിപുരാതനകാലത്തേക്കുള്ള കവാടങ്ങൾ ഓരോന്നായി തുറന്നുവരികയാണ്. പ്രതിമയ്ക്കുള്ളില് മമ്മിഫൈ ചെയ്തനിലയിൽ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ ഒരു ബുദ്ധസന്യാസിയുടേതാണെന്നു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പക്ഷേ, ഗവേഷകരുടെ മുന്നിൽ ചോദ്യങ്ങളുടെ വന്‍തിരകള്‍തന്നെ ഉയര്‍ന്നുവന്നു. എന്തിനായിരിക്കാം ബുദ്ധപ്രതിമയ്ക്കുള്ളില്‍ സന്യാസിയുടെ ശരീരം മമ്മിഫൈ ചെയ്തത്? എന്തുതരം അനുഷ്ടാനമായിരിക്കാം അത്? ആരായിരിക്കാം ഈ ബുദ്ധസന്യാസി? ചൈനയുടെ കൈവശമുണ്ടായിരുന്ന ഈ ബുദ്ധപ്രതിമ കേടുപാടുകള്‍ പരിഹരിക്കാനാണ് നെതര്‍ലന്‍ഡ്സിലെ മ്യൂസിയത്തിലേക്ക് എത്തിക്കുന്നത്. കേടുപാടുകള്‍ കണ്ടെത്താനായി പ്രതിമയുടെ സിടി സ്കാന്‍ എടുത്തപ്പോഴാണ് സന്യാസിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ന്നു നടത്തിയ വിശദമായ പരിശോധനയിൽ സന്യാസിയുടെ ശരീരത്തില്‍നിന്ന് ആന്തരീകാവയവങ്ങള്‍ നീക്കം ചെയ്തതായി മനസിലായി. പകരം കടലാസുകള്‍ നിറച്ചിരിക്കുന്നതാണ് കണ്ടത്. കടലാസില്‍ ചൈനീസ് ലിഖിതങ്ങള്‍ ഉണ്ടായിരുന്നു. ചൈനീസ് മെഡിറ്റേഷന്‍ സ്കൂളിലെ ലിയുക്വാന്‍…
Read More