കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. സാക്ഷികൾക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികൾ തുടങ്ങി. തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരമാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ള പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെന്റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെടുന്നു.കേസിൽ ബാലചന്ദ്രകുമാർ, ഹാക്കർ സായ് ശങ്കർ അടക്കമുള്ളവരെ ആദ്യ ഘട്ടം വിസ്തരിച്ചു. ബാലചന്ദ്ര കുമാറിന്റെ പ്രതിഭാഗം ക്രോസ് വിസ്താരം ഉടൻ പൂർത്തിയാകും. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സായ് ശങ്കറിനെ വിസ്തരിച്ചത്. രണ്ട് വർഷമായി തുടരുന്ന വിചാരണ നടപടികൾ ഫ്രെബ്രുവരി അവസാന വാരത്തോടെ പൂർത്തിയാക്കി മാർച്ചിൽ വിധി പ്രസ്താവിക്കുമെന്നാണ്…
Read MoreCategory: Loud Speaker
എന്നാലും എന്റെ പൊന്നേ…സ്വർണവില സർവകാല റിക്കാർഡിൽ; ഗ്രാമിന് അയ്യായിരം രൂപ പിന്നിട്ടപ്പോൾ ഒരുപവന്‍റെ വിലകേട്ടാൽ ഞെട്ടും
സീമ മോഹൻലാൽകൊച്ചി: സ്വർണവില സർവകാല റിക്കാർഡിലേക്ക്. പവന് 42,000 രൂപ കടന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണിത്. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 5,270 രൂപയും പവന് 42,160 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 81.63 ലുമാണ്. 50 വർഷത്തെ സ്വർണ വില പരിശോധിക്കുകയാണെങ്കിൽ ലോകത്ത് മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഇതിനു മുന്‍പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമായിരുന്നു. 2020ൽ അന്താരാഷ്ട്ര സ്വർണ വില റിക്കാർഡിലായിരുന്നു. 2077 ഡോളർ. രൂപയുടെ വിനിമയ നിരക്ക് 74 ലുമായിരുന്നു.1973 ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു. പവൻ വില 220…
Read Moreഅപർണ ബാലമുരളിയോടു മോശം പെരുമാറ്റം; സദസിലിരുന്നവരുടെ വളിച്ച ചിരി കണ്ട് അവജ്ഞ തോന്നിയെന്ന് പി.കെ. ശ്രീമതി
തിരുവനന്തപുരം: എറണാകുളം ലോ കോളേജിൽ ചലച്ചിത്രതാരം അപർണ ബാലമുരളിക്ക് ഒരു വിദ്യാർഥിയിൽനിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്ന സംഭവത്തിൽ പ്രതികരണവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അധ്യക്ഷ പി.കെ. ശ്രീമതി. താരത്തിനെതിരെ മോശം പെരുമാറ്റം ഉണ്ടായപ്പോൾ സദസിലിരുന്നവരുടെ മുഖത്തെ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി എന്ന് പി.കെ. ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു. വീഡിയോ കാണാൻ വൈകിയതിനാലാണ് പോസ്റ്റ് വൈകിയത് എന്നും ശ്രീമതി കുറിച്ചു.ചടങ്ങിൽ വേറെ ആരുതന്നെ മുഖ്യാതിഥിയായിരുന്നാലും സ്റ്റേജിൽ വച്ച് കഴുത്തിലൂടെ കൈയി ടാൻ ആർക്കെങ്കിലും ധൈര്യം വരുമോ? പെൺകുട്ടിയോടെന്തും ചെയ്യാം എന്നല്ലേ? കോളജിലെ ഔദ്യോഗിക പരിപാടി അലങ്കോലപ്പെടാതിരിക്കാൻ അപർണ അത്ഭുതപ്പെടുത്തുന്ന ആത്മസംയമനത്തോടെയും ഔചിത്യ ബോധത്തോടെയുമാണ് നിലപാടെടുത്തത്. ശക്തമായി പ്രതികരിക്കാൻ അറിയാത്തത് കൊണ്ടായിരിക്കില്ലല്ലോ അപർണ അപ്പോൾ സൗമ്യമായി പ്രതികരിച്ചത്. എന്നാൽ സദസിലിരുന്നവരുടെയെല്ലാം മുഖത്ത് വിരിഞ്ഞ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി. ഒന്ന്…
Read Moreപോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ; സിപിഎം ജനപ്രതിനിധികൾ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയത് തിരിച്ചുപിടിച്ചോയെന്ന് കെ.എം. ഷാജി
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടി നീതിയല്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. തീവ്രവാദത്തിന്‍റെ കനലിൽ എണ്ണയൊഴിക്കുന്നതാണ് സർക്കാർ നടപടിയെ ന്നും ഷാജി കുറ്റപ്പെടുത്തി. പൊതുമുതല്‍ നശിപ്പിച്ച എല്ലാവരുടെയും സ്വത്ത് കണ്ടുകെട്ടുമോയെന്നും ഷാജി ചോദിച്ചു. കേരളത്തി ൽ സിപിഎം പോലെ പൊതുമുതൽ നശിപ്പിച്ച ഒരു പാർട്ടിയുമില്ല. സിപിഎം ജനപ്രതിനിധികൾ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയത് തിരിച്ചുപിടിച്ചോ?. നിരപരാധികളായ ഭാര്യയും മക്കളും അമ്മയും നോക്കിനില്‍ക്കെ ഒരു സുപ്രഭാതത്തില്‍ സ്വത്ത് കണ്ടുകെ ട്ടാനുള്ള നടപടി സാര്‍വത്രികമായ നീതിയാണോ. ആണെങ്കില്‍ ഞങ്ങള്‍ കൂടെ നില്‍ക്കാം. എല്ലാവര്‍ക്കും ഈ നീതിയുണ്ടോയെന്നും ഷാജി ചോദിച്ചു.
Read Moreആക്രിയോടൊപ്പം ലഭിച്ച എടിഎം കാർഡും, പിൻനമ്പരും ഉപയോഗിച്ച് വിദേശ മലയാളിയുടെ ലക്ഷങ്ങൾ തട്ടി! യുവാവ് പിടിയിൽ
ആക്രി സാധനങ്ങൾക്കൊപ്പം പെട്ടുപോയ എടിഎം കാർഡ് ഉപയോഗിച്ച് വിദേശ മലയാളിയുടെ ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിലായി. ചെങ്ങന്നൂർ പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിയുടെ അക്കൗണ്ടിൽ നിന്നാണ് പണം ആറ് ലക്ഷത്തിലേറെ രൂപ നഷ്ടമായത്. ആക്രി സാധനങ്ങൾക്കൊപ്പം ലഭിച്ച എടിഎം കാർഡും ഇതോടൊപ്പം ഉണ്ടായിരുന്ന സ്വകാര്യ പിൻ നമ്പറും ഉപയോഗിച്ച് തമിഴ്നാട് സ്വദേശിയാണ് പണം തട്ടിയത്. സംഭവത്തിൽ തെങ്കാശി സ്വദേശി ബാലമുരുകൻ പൊലീസ്പി ടിയിലായി. 61 തവണകളായി 6.31 ലക്ഷം രൂപയാണ് പ്രതി പിൻവലിച്ചത്. ഷാജിയുടെ എസ്ബിഐ ചെങ്ങന്നൂർ ശാഖയിലെ ബാങ്ക് അക്കൗണ്ടിന്റെ എടിഎം കാർഡാണ് നഷ്ടമായത്. 2018 ൽ എടിഎം കാർഡ് ലഭിച്ചിരുന്നെങ്കിലും, വിദേശത്തേക്ക് പോയതിനാൽ ഷാജി കാർഡ് ഉപയോഗിച്ചിരുന്നില്ല. 2018 ലുണ്ടായ പ്രളയത്തിൽ ഷാജിയുടെ വീട്ടിലും വെള്ളം കയറി. കഴിഞ്ഞ ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി വീട്ടിലെ ഉപയോഗശൂന്യമായ സാധനങ്ങൾ ആക്രിവിലയ്ക്ക് വിറ്റു. ഇതിനൊപ്പം കാർഡും…
Read Moreആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ 13 കാരന്‍ ശ്രമിച്ചു; ചെറുത്തു നിന്നപ്പോള്‍ കല്ലുകൊണ്ട് ഇടിച്ച് കൊന്നു…!!
ഗസിയാബാദ്: ബലാത്സംഗ ശ്രമം ചെറുത്തപ്പോള്‍ 13 കാരന്‍ ആറു വയസ്സുകാരിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. പെണ്‍കുട്ടി രക്തം വാര്‍ന്നു കിടക്കുമ്പോള്‍ തൊട്ടടുത്തുള്ള കുഴല്‍ക്കിണറില്‍ കൈകള്‍ കഴുകിയ ശേഷം വസ്ത്രം മാറി ആണ്‍കുട്ടി സ്‌കൂളിലേക്ക് പോയി. മോഡിനഗര്‍ ഗ്രാമത്തില്‍ മറ്റു കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കെ ശനിയാഴ്ച രാവിലെ പെണ്‍കുട്ടിയെ കാണാതായിരുന്നു. മുറിവുകളോടെ വീടിന്റെ പുറകിലെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. മാതാപിതാക്കള്‍ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടിരുന്നു. വീടിന്റെ പുറകില്‍ ഒരു പെണ്‍കുട്ടി ചോരയില്‍ കുളിച്ചു കിടക്കുന്നതായി ഗ്രാമത്തിലുള്ള മറ്റൊരാള്‍ പറഞ്ഞാണ് തങ്ങള്‍ അറിഞ്ഞതെന്നും പെട്ടെന്നു തന്നെ ആശുപത്രിയില്‍ എത്തിച്ച് അത്യാഹിത വാര്‍ഡില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ തലയുംമുഖവും കൂര്‍ത്തിരിക്കുന്ന എന്തോ വസ്തുകൊണ്ട് തകര്‍ത്ത നലിയലായിരുന്നെന്നും അത് ഇഷ്ടികയോ കല്ലോ ആയിരിക്കാമെന്നും റൂറല്‍ ഡിസിപി രവികുമാര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ പെണ്‍കുട്ടിക്കൊപ്പം അയല്‍ക്കാരായ ഏതാനും കുട്ടികളും…
Read Moreപഴനിയിൽപോകാൻ കാണിക്ക വേണമെന്ന് പറഞ്ഞെത്തി! യുവാവ് പത്താം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ചു; പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍
തിരുവനന്തപുരം: പഴനി ക്ഷേത്രത്തിൽ പോകാൻ കാണിക്ക വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ യുവാവ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ വീട് തെണ്ടി കാണിക്ക ചോദിച്ചെത്തുന്ന ഭാവേന എത്തിയ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മനഃസ്ഥെെര്യം വിടാതെ അക്രമിയെ തള്ളിമാറ്റി ഓടിയ പെൺകുട്ടി അയൽവീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ പ്രതി രക്ഷപ്പെട്ടു. വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സ്‌കൂളിന് സമീപം ശനിയാഴ്ച ഉച്ചയ്‌ക്ക് 12.30നായിരുന്നു സംഭവം. കുട്ടിയും ഇതേ സ്കൂളിലെ വിദ്യാർത്ഥിയാണ്. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഹോട്ടലിൽ ഇരിക്കുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. പ്രതിയെക്കുറിച്ച് കുറിച്ച് അറിയുന്നവർ ഉടൻ…
Read Moreവ്യാജരേഖ ചമച്ച് താമസം! ബെംഗളൂരുവില്‍ പാക് പെണ്‍കുട്ടി അറസ്റ്റില്‍
ബെംഗളൂരു: ബെംഗളൂരുവില്‍ വ്യാജ രേഖകള്‍ ചമച്ച് അനധികൃതമായി താമസിച്ച പാക് പെണ്‍കുട്ടി അറസ്റ്റില്‍. 19കാരിയായ ഇഖ്‌റ ജീവനിയാണ് പിടിയിലായത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് സ്വദേശിനിയാണ് പെണ്‍കുട്ടി. ഇവരുടെ ഭര്‍ത്താവെന്ന് സംശയിക്കുന്ന യുപി സ്വദേശിയായ യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 25കാരനായ മുലായം സിംഗ് യാദവാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ലൂഡോ ഗെയിമിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാവുകയായിരുന്നു. ബെംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു മുലായം സിംഗ് യാദവ്. ബെല്ലന്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ലേബര്‍ ക്വാര്‍ട്ടേഴ്സിലാണ് ഇരുവരും താമസിച്ചിരുന്നത്. പിടിയിലായ പെണ്‍കുട്ടിയെ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസിന് (FRRO) കൈമാറി. കഴിഞ്ഞ വര്‍ഷമാണ് യുപി സ്വദേശി ഇഖ്‌റയെ ലൂഡോ ഗെയിം ആപ്പിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടതോടെ പെണ്‍കുട്ടിയെ നേപ്പാളില്‍ കാഠ്മണ്ഡുവിലൂടെ ഇയാള്‍ ഇന്ത്യയിലെത്തിക്കുകയായിരുന്നു. 2022…
Read Moreഇന്‍സ്റ്റഗ്രാമില്‍ റീലിട്ട ശേഷം മൂന്നു നില കെട്ടിടത്തില്‍ നിന്നു ചാടി കോളജ് വിദ്യാര്‍ഥിനി ! സംഭവം വയനാട്ടില്‍…
വയനാട്ടില്‍ കോളജ് വിദ്യാര്‍ത്ഥിനി മൂന്നു നിലകെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വയനാട് മുട്ടില്‍ ഡബ്ല്യഎംഒ കോളേജ് വിദ്യാര്‍ത്ഥിനിയും കല്‍പ്പറ്റ സ്വദേശിനിയുമായ ഇരുപതുകാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടിയുടെ നട്ടെല്ലിന് പൊട്ടല്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യ സൂചന നല്കുന്ന റീല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടശേഷമാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്നും ചാടിയത്. ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു.
Read Moreപോലീസുകാരുടെ മണ്ണുമാഫിയ ബന്ധം; മുപ്പത് പേരുടെ ലിസ്റ്റിൽ 14 ജില്ലകളിൽനിന്നുള്ളവരും; സ്വത്ത് വിവരങ്ങൾ അന്വേഷിച്ച് വിജിലൻസ്
തിരുവനന്തപുരം: ഗുണ്ടാ-മാഫിയ ബന്ധമുള്ള 25 പോലീസുകാര്‍ക്കെതിരേ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയതിനു പിന്നാലെ മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 30 പൊലീസ് ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നു. ഡിവൈഎസ്പിമാര്‍ മുതൽ സിവില്‍ ഓഫീസര്മാര്വരെയുള്ളവരാണ് ഈ ലിസ്റ്റിലുള്ളത്. ഉദ്യോഗസ്ഥരുടെ വസ്തു ഇടപാടുകള്‍, സാമ്പത്തിക ഇടപാടുകള്‍, ചെലവ് രീതികള്‍ എന്നിവയും വിജിലന്‍സ് പരിശോധിക്കും. കൂടാതെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും പോലീസ് ആസ്ഥാനത്തെ എന്‍ ആര് ഐ സെല്‍ എസ്പിയുടെ നേതൃത്വത്തില്‍ തയാറാക്കുകയാണ്. അതേസമയം മണ്ണ് മാഫിയയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങളെപ്പറ്റി ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. മണ്ണ് മാഫിയ ബന്ധമുള്ള പോലീസുകാരെപ്പറ്റി നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. വിജിലന്‍സിന്റെ വിവിധ യൂണിറ്റുകളാണ് അന്വേഷിക്കുന്നത്. 30 പേരുടെ ലിസ്റ്റിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു.
Read More