കോട്ടയം: കോട്ടയത്ത് വിജിലൻസിന്റെ ഓപ്പറേഷൻ ഓവർ ലോഡ് പരിശോധനയിൽ പണം വാങ്ങിയതായി കണ്ടെത്തിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ കൂടുതൽ അന്വേഷണം തുടങ്ങി. കോട്ടയം എൻഫോഴ്സ്മെന്റ് ആർടി ഓഫിസിലെ എംവിഐമാരായ വി. ഷാജൻ, അജിത്ത് ശിവൻ, അനിൽ എന്നിവരാണ് പണം വാങ്ങിയതായി വിജിലൻസ് സംഘം കണ്ടെത്തിയത്. ടോറസ് -ടിപ്പർ ലോറികളിൽ പാസില്ലാതെ അനധികൃതമായി മണ്ണും മണലും കടത്തുന്നത് സംബന്ധിച്ചുളള പരാതികൾ കണ്ടെത്തുന്നതിനായാണ് വിജിലൻസ് ഓപ്പറേഷൻ ഓവർലോഡ് എന്ന പേരിൽ എംസി റോഡിൽ പരിശോധന നടത്തിയത്. പരിശോധനയിൽ മോട്ടോർ വാഹന വകുപ്പിന്റെ ഏജന്റായായ കടപ്പൂർ സ്വദേശി രാജീവിന്റെ ടോറസ് ലോറി പിടികൂടി. ഇതോടെ വിജിലൻസ് സംഘം രാജീവിന്റെ ഫോണ്‍ പരിശോധിച്ചതോടെയാണ് കോട്ടയം എൻഫോഴ്സ്മെന്റ് ആർടി ഓഫിസിലെ എംവിഐമാരായ വി. ഷാജൻ, അജിത്ത് ശിവൻ, അനിൽ എന്നിവർ ഗൂഗിൽ പേയിലുടെ പണം വാങ്ങിയതിന്റെ രേഖകൾ ഫോണിൽനിന്നു കണ്ടെത്തിയത്. ഷാജൻ മറ്റൊരു അക്കൗണ്ടിലൂടെ…
Read MoreCategory: Loud Speaker
ജോഷിമഠില്‍ സഹായമെത്തിച്ച മലയാളി വൈദികന് മരിച്ചു! അപകടത്തില്‍ മറ്റ് രണ്ട് വൈദികര്‍ക്ക് പരിക്ക്
ഡെഹ്റാഡൂണ്‍: ജോഷിമഠിലെ ദുരന്തബാധിത മേഖല സന്ദര്‍ശിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ മലയാളി വൈദികന് മരിച്ചു. കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ഫാ. മെല്വിന്.പി.എബ്രഹാം ആണ് മരിച്ചത്. അപകടത്തില്‍ മറ്റ് രണ്ട് വൈദികര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ദുരിത മേഖലയില്‍ ഭക്ഷണം എത്തിച്ച് മടങ്ങുംവഴി ഇവര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.ഇന്ന് പുലര്‍ച്ചെയോടെ സൈനികരാണ് മൃതദേഹം പുറത്തേക്കെടുത്തത്. മൂടല്‍മഞ്ഞ് മൂലം കണ്ണിന്റെ കാഴ്ച മറഞ്ഞതാണ് അപകടകാരണമെന്നാണ് വിവരം. ബിജിനോര്‍ രൂപതയുടെ പ്രതിനിധിയായാണ് ഫാ എബ്രഹാം ഇവിടെ ശുശ്രൂഷ ചെയ്ത് വന്നിരുന്നത്. സംസ്കാര ചടങ്ങുകള്‍ ഞായറാഴ്ച നടക്കും.
Read Moreമൂന്ന് കാര്യങ്ങള്‍…! മോഹന്‍ലാലിനെ ഒരു ഗുണ്ടയെന്ന് വിളിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നത് ? അടൂരിനെതിരെ മേജര്‍ രവി
മോഹന്‍ലാലിനെതിരായ നല്ല ഗുണ്ട പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന് മേജര്‍ രവി. മേജര്‍ രവിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.. ഈയടുത്ത കാലത്ത് മിസ്റ്റര്‍ അടൂര്‍ ഗോപാലകൃഷ്ണന് കൊടുത്ത ഒരു ഇന്റര്‍വ്യൂ കാണാനിടയായി. അതില്‍ മൂന്ന് കാര്യങ്ങള്‍… കൃത്യമായി ചില ചോദ്യങ്ങള്‍ എനിക്ക് ചോദിക്കാനുണ്ട്. നമ്പര്‍ വണ്‍,താങ്കള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു മലയാള സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്ന് 2007 ല്‍ താങ്കള്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. 2006 ല്‍ ഇറങ്ങിയ ക്ലാസ്മേറ്റ്സ് ആന്‍ഡ് കീര്‍ത്തിചക്ര എന്നീ രണ്ട് സിനിമകള്‍ നൂറിലധികം ദിവസം തിയേറ്ററുകളില്‍ നിറഞ്ഞു ഓടി. ഒരു സിനിമയെക്കുറിച്ച് പറയുന്നതിനു മുന്നേ ആദ്യം താങ്കള്‍ മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സുമായി ടിക്കറ്റ് എടുത്ത് തിയേറ്ററില്‍ പോയി സിനിമകള്‍ കാണണം. താങ്കളുടെ സിനിമകള്‍ ആരും സ്വന്തം കാശു മുടക്കി തിയേറ്ററില്‍ പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകള്‍…
Read Moreക്യൂബ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍!ജനങ്ങള്‍ നിവൃത്തിയില്ലാതെ രാജ്യം വിടുന്നു; അഭ്യര്‍ത്ഥനയുമായി ചെഗുവേരയുടെ മകള്‍
കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയാണെന്ന് ചെഗുവേരയുടെ മകള്‍ അലൈഡ ഗുവേര. കോവിഡ് മഹാമാരിയും അമേരിക്ക ഉപരോധവും രാജ്യത്തെ പ്രതിസന്ധി രൂക്ഷമാക്കി. ക്യൂബന്‍ സര്‍ക്കാര്‍ എല്ലാ വിഭവങ്ങളും ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിച്ചു. എങ്കിലും പ്രതിസന്ധിയുണ്ടെന്നത് യാഥാര്‍ഥ്യമാണ്. കഴിഞ്ഞ വര്‍ഷം ക്യൂബക്കാരായ നിരവധി പേര് രാജ്യം വിട്ടത് വേദനജനകമാണ്. പ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തിക്കണം. ജനങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷ്യസാധനങ്ങള്‍ കൂടുതലായി ഉല്പാദിപ്പിക്കണമെന്നും അലൈഡ ഗുവേര പറഞ്ഞു. ക്യൂബക്ക് ലോകത്തിന്റെ ഐക്യദാര്‍ഢ്യം വേണമെന്നും വിജയം വരെ പോരാട്ടം തുടരുമെന്നും അവര്‍ ബംഗളൂരുവില്‍ നടക്കുന്ന സി.ഐ.ടി.യു അഖിലേന്ത്യ സമ്മേളനത്തില്‍ സംസാരിച്ചുകൊണ്ട് അഭ്യര്‍ത്ഥിച്ചു. അനീതികള്‍ക്കെതിരെ പൊരുതാനും സമൂഹത്തില്‍ മാറ്റംകൊണ്ടുവരാനും ജനങ്ങളുടെ ഐക്യമാണ് ഏറ്റവും വലിയ ശക്തിയെന്ന് പ്രതിനിധികളെ അഭിവാദ്യംചെയ്ത അലെയ്ഡ പറഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ 90 മൈല്‍ അകലെ ക്യൂബ എന്ന ചെറുദ്വീപില്‍ സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുത്തത് ജനങ്ങളുടെ ഐക്യം കൊണ്ടാണെന്ന്…
Read Moreപോപ്പുലര്‍ ഫ്രണ്ട് ഹർത്താൽ അക്രമം; സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യാൻ ഉത്തരവ്
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് സംഘടനയുടെ ഭാരവാഹികളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ഉൾപ്പെടെ റവന്യൂ റിക്കവറി നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്. റവന്യൂ റിക്കവറി നിയമത്തിലെ 35-ാം വകുപ്പ് പ്രകാരം ജപ്തി ചെയ്ത് ലേല നടപടികൾ കൈക്കൊള്ളാനാണ് നിർദേശം. നാളെ വൈകിട്ട് അഞ്ചിനു മുന്‍പായി ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് ഇമെയിൽ മുഖേനയോ പ്രത്യേക എത്തിക്കണമെന്നും നിർദേശിക്കുന്നു. പിടിച്ചെടുക്കുന്ന സ്വത്തുക്കള്‍ ലേലം ചെയ്യും. ആഭ്യന്തര വകുപ്പില്‍ നിന്ന് നേതാക്കളുടെ പേരുവിവരങ്ങള്‍ ലഭിച്ചാലുടന്‍ ജപ്തി നടത്തുമെന്ന് ഉത്തരവിൽ പറയുന്നു. ജപ്തി നടപടികളിൽ സമയക്രമം പാലിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കിയത്. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ജനുവരി 23നകം നല്‍കണമെന്നാണ് സര്‍ക്കാരിനോട് കോടതി…
Read Moreഒത്തുപിടിച്ചാൽ കൂടെപ്പോരും..! ത്രിപുരയിൽ ഭരണത്തിൽ തിരിച്ചുവരാൻ കോൺഗ്രസിനൊപ്പം ചേർന്ന് സിപിഎം; സംയുക്തറാലിയിൽ പാര്‍ട്ടി പതാകകള്‍ക്ക് പകരം ദേശീയ പതാക
അഗര്‍ത്തല: ത്രിപുരയിൽ ഭരണത്തിൽ തിരിച്ചുവരാൻ പതിനെട്ടടവും പയറ്റുന്ന സിപിഎം, കോണ്‍ഗ്രസിനൊപ്പം ചേർന്നു സംയുക്തറാലി നടത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ അഗര്‍ത്തലയിൽ നടത്തുന്ന റാലിയില്‍ പാര്‍ട്ടി പതാകകള്‍ക്ക് പകരം ദേശീയ പതാകയായിരിക്കും ഉപയോഗിക്കുക. ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണമെന്ന ആവശ്യമാണ് റാലിയിൽ ഉയർത്തുന്നത്.സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്പരധാരണയോടെ മത്സരിക്കാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം. സീറ്റു ധാരണയ്ക്കുള്ള ഒരു റൗണ്ട് ചർച്ച പൂർത്തിയായി. ത്രിപുരയിലെ പ്രധാന കക്ഷികളിലൊന്നായ തിപ്ര മോത പാര്‍ട്ടി സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം സഹകരിക്കുമോ എന്നതില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് കഴിയുന്നിടത്ത് മത്സരിക്കില്ലെന്ന് തിപ്ര മോത പാര്‍ട്ടി സൂചന നല്‍കിയിട്ടുണ്ട്. ഇതിനിടെ ത്രിപുരയില്‍ തെരഞ്ഞെുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സംഘർഷം ഉണ്ടായത് വോട്ടിംഗിനെ ബാധിക്കുമോയെന്ന ആശങ്ക പാര്‍ട്ടികള്‍ പങ്കുവയ്ക്കുന്നുണ്ട്. ഫെബ്രുവരി 16നാണ് നിയമസഭാ വോട്ടെടുപ്പ്. കഴിഞ്ഞെ തെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്ത ഭരണം തിരിച്ചു പിടിക്കുകയെന്ന…
Read Moreഏതെങ്കിലും ഗുസ്തി താരത്തിന് എന്തെങ്കിലും സംഭവിച്ചാല്‍…! ലൈംഗീക പീഡന ആരോപണം: ബ്രിജ് ഭൂഷണ് രാജിവച്ചേക്കും
ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) അധ്യക്ഷൻ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് രാജിവച്ചേക്കും. വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗീക പീഡന ആരോപണത്തിനു പിന്നാലെയാണ് ബിജെപി നേതാവ് കൂടിയായ ബ്രിജ് ഭൂഷണ് രാജിയ്ക്കൊരുങ്ങുന്നത്. ഞായറാഴ്ച വിളിച്ചുചേർത്ത അടിയന്തര ജനറൽ കൗൺസിൽ യോഗത്തിൽ ബ്രിജ് ഭൂഷണ് രാജിവച്ചേക്കുമെന്നാണ് സൂചന. ഏതു തരത്തിലുള്ള അന്വേഷണത്തിനും താൻ തയാറാണെന്ന് ഡബ്ല്യുഎഫ്ഐ അധ്യക്ഷൻ പറഞ്ഞിരുന്നു. ലൈംഗികാതിക്രമം ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു കായികതാരം പോലും മുന്നോട്ട് വന്ന് ഇത് തെളിയിച്ചാൽ തൂങ്ങിമരിക്കുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്, ഒളിമ്പിക് മെഡൽ ജേതാക്കളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുൾപ്പെടെയുള്ള മുൻനിര ഗുസ്തി താരങ്ങളാണ് ആരോപണവുമായി രംഗത്തെത്തിയത്. ഡബ്ല്യുഎഫ്ഐ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് വനിതാ കായിക താരങ്ങളെ ലൈ ഗീകമായി ചൂഷണം ചെയ്തെന്നാണ് ആരോപണം. ബ്രിജ് ഭൂഷണ്…
Read Moreപഠിക്കാൻ വയ്യ, ഗെയിം മതി! അമ്മ വഴക്കുപറഞ്ഞ വിഷമത്തിൽ 10 വയസുകാരി തൂങ്ങിമരിച്ചു
ലക്നോ: മൊബൈലില്‍ ഗെയിം കളിച്ചതിന് അമ്മ വഴക്ക് പറഞ്ഞ വിഷമത്തില്‍ പത്ത് വയസ്സുകാരി ജീവനൊടുക്കി. ആറാം ക്ലാസ്സുകാരിയായ ഹര്‍ഷിത വാജ്പേയിയാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവിലെ പാരായിലാണ് സംഭവം. പാരായിലെ ബല്‍ദേവ് ഖേഡയില്‍ അമ്മ നീതുവിനോടൊപ്പം താമസിച്ച് വരികയായിരുന്നു ഹര്‍ഷിത. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന് മരിച്ചിരുന്നു. ആറാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന കുട്ടി പഠനത്തില്‍ തീരം താല്പര്യം കാണിച്ചിരുന്നില്ല. മിക്കപ്പോഴും മൊബൈലില്‍ ഗെയിമുകള്‍ കളിക്കുമായിരുന്നു. ഇതിനെ ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം അമ്മ മറ്റ് വീടുകളില്‍ വീട്ടുജോലി ചെയ്താണ് ഉപജീവന മാര്‍ഗം കണ്ടെത്തിയത്. ചൊവ്വാഴ്ച ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നത് അമ്മ വിലക്കി. ഹര്‍ഷിതയെ വഴക്ക് പറഞ്ഞ ശേഷം ജോലിക്ക് പോയി. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ മകള്‍ തൂങ്ങി നില്‍ക്കുന്നതാണ് അമ്മ കണ്ടത്. ഉടന്‍ തന്നെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം ഏറ്റുവാങ്ങി…
Read Moreആരാണാ ഭാഗ്യശാലി? ക്രിസ്മസ്-ന്യൂഇയർ ബമ്പർ ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഒന്നാം സമ്മാനം XD 236433 നമ്പറിന്. 16 കോടിയാണ് ഇത്തവണ ക്രിസ്മസ്-പുതുവത്സര ബമ്പർ ഒന്നാം സമ്മാനം.കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്. കോഴിക്കോട് താമരശേരിയിലാണ് ടിക്കറ്റ് വിറ്റത്. P 4289 ഏജൻസിയാണ് ഈ ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്കാണ്. XA 107077, XB 158053, XC 398288 ,XD 422823 , XE 213859, XG 323942, XH 226052, XJ 349740, XK 110254, XL 310145 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.
Read Moreസൺ ടിവിയുടെ ഉടമയാണെന്നും ജയലളിത അമ്മായിയാണെന്നും പറഞ്ഞ് പറ്റിച്ചു! സുകേഷിനെതിരെ ജാക്വിലിൻ
ന്യൂഡല്‍ഹി: 200 കോടിയുടെ തട്ടിപ്പുകേസിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി ജാക്വിലിൻ ഫെർണാണ്ടസ്. സുകേഷ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ജീവിതം നരകമാക്കിയെന്നും അവർ ഡൽഹി പട്യാല ഹൗസ് കോടതിയിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞു. സുകേഷിന്റെ സഹായി പിങ്കി ഇറാനിയാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനെന്നുപറഞ്ഞ് അദ്ദേഹത്തെ പരിചയപ്പെടുത്തിയതെന്നും ജാക്വിലിൻ പറഞ്ഞു. സൺ ടി.വിയുടെ ഉടമയാണെന്നും അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത അമ്മായിയാണെന്നുമാണ് സുകേഷ് തന്നോട് പറഞ്ഞതെന്ന് ജാക്വിലിന്റെ പ്രസ്താവനയിലുണ്ട്. തന്റെ വലിയ ആരാധകനാണെന്ന് സുകേഷ് പറഞ്ഞു. ദക്ഷിണേന്ത്യൻ ഭാഷാ സിനിമകളിലും ശ്രദ്ധകേന്ദ്രീകരിക്കണം. സൺ ടിവിയുടെ ഉടമയെന്ന നിലയിൽ ഈ ബാനറിന്റേതായി ഒരുപാട് ചിത്രങ്ങൾ ചെയ്യാനുണ്ട്. തെന്നിന്ത്യൻ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിക്കാമെന്നും സുകേഷ് പറഞ്ഞതായി ജാക്വിലിൻ കോടതിയെ അറിയിച്ചു. “സുകേഷ് എന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അയാളെന്റെ ജീവിതവും തൊഴിലും തകർത്തു. അയാളുടെ യഥാർത്ഥമുഖമെന്താണെന്ന് പിങ്കിക്ക് അറിയാമായിരുന്നു. പക്ഷേ അവരത്…
Read More