സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ൾ​ക്കി​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര ജ​മ്മു കാഷ്മീ​രി​ൽ; 30ന് ​ശ്രീ​ന​ഗ​ർ ഷെ​ർ ഇ ​കാ​ഷ്മീ​രി സ്റ്റേ​ഡി​യ​ത്തിൽ സ​മാ​പ​നം

ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷ മു​ന്ന​റി​യി​പ്പു​ക​ൾ​ക്കി​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര ഇ​ന്നു ജ​മ്മു ക​ാഷ്മീ​രി​ലേ​ക്ക്. വൈ​കീ​ട്ട് ആ​റി​ന് കാ​ഷ്മീ​ർ അ​തി​ർ​ത്തി​യാ​യ ല​ഖ​ൻ​പു​രി​ൽ കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഫ​റൂ​ക്ക് അ​ബ്ദു​ള്ള യാ​ത്ര​യെ സ്വീ​ക​രി​ക്കും. 23ന് ​പൊ​തു​റാ​ലി​യെ രാ​ഹു​ൽ ഗാ​ന്ധി അ​ഭി​സം​ബോ​ധ​ന ചെ​യ്യും. റി​പ്പ​ബ്ളി​ക് ദി​ന​ത്തി​ൽ ബ​നി ഹാ​ളി​ൽ രാ​ഹു​ൽ പ​താ​ക​യു​യ​ർ​ത്തും. 30ന് ​ശ്രീ​ന​ഗ​ർ ഷെ​ർ ഇ ​കാ​ഷ്മീ​രി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സ​മാ​പ​ന ച​ട​ങ്ങ്. മെ​ഹ്ബൂ​ബ മു​ഫ്തി, ഒ​മ​ർ അ​ബ്ദു​ള്ള, എം.​കെ. സ്റ്റാ​ലി​ൻ, ഉ​ദ്ദ​വ് താ​ക്ക​റെ യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഇ​ട​ത് പാ​ർ​ട്ടി​ക​ളി​ൽ സി​പി​ഐ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. കാ​ഷ്മീ​രി​ലേ​ക്ക് ക​യ​റു​ന്ന​തി​ന് തൊ​ട്ടു മു​ൻ​പ് പാ​ർ​ട്ടി വ​ക്താ​വും ക​ത്വ കേ​സി​ലെ അ​ഭി​ഭാ​ഷ​ക​യു​മാ​യ ദീ​പി​ക ര​ജാ​വ​ത്ത് രാ​ജി​വ​ച്ച​ത് കോ​ൺ​ഗ്ര​സി​ന് ക്ഷീ​ണ​മാ​യി. ക​ത്വ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് ആ​ക്ഷേ​പം നേ​രി​ട്ടു​ന്ന മു​ൻ മ​ന്ത്രി ചൗ​ധ​രി ലാ​ല്‍ സിം​ഗി​നെ യാ​ത്ര​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​നം.

Read More

അ​ന്ന് സ​മ്പ​ത്ത് ഇ​ന്ന് കെ ​വി തോ​മ​സ് ! ‘ഡ​ല്‍​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി’ ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം വി​ഴു​ങ്ങാ​നു​ള്ള പ​ദ​വി​യെ​ന്ന് ആ​ക്ഷേ​പം…

കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട മു​തി​ര്‍​ന്ന നേ​താ​വ് കെ​വി തോ​മ​സി​നെ ഡ​ല്‍​ഹി​യി​ല്‍ കേ​ര​ള​ത്തി​ന്റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി നി​യ​മി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. കാ​ബി​ന​റ്റ് റാ​ങ്കോ​ടെ​യാ​ണ് നി​യ​മ​നം. ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ മു​ന്‍ എം.​പി സ​മ്പ​ത്തി​നെ ഇ​തേ പ​ദ​വി​യി​ല്‍ നി​യ​മി​ച്ചി​രു​ന്നു. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ വ​ന്ന​പ്പോ​ള്‍ സ​മ്പ​ത്തി​നെ മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​ന്റെ സ്റ്റാ​ഫി​ല്‍ നി​യ​മി​ച്ചു. പൊ​തു ഖ​ജ​നാ​വ് മു​ടി​പ്പി​ക്കാ​നു​ള്ള പ​ദ​വി എ​ന്നു​ള്ള ആ​ക്ഷേ​പം സ​മ്പ​ത്തി​ന്റെ നി​യ​മ​ന കാ​ല​യ​ള​വി​ല്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ഈ ​പ​ദ​വി കൊ​ണ്ട് കേ​ര​ള​ത്തി​ന് പ്ര​ത്യേ​കി​ച്ച് യാ​തൊ​രു ഗു​ണ​വു​മി​ല്ലെ​ന്നും ച​ര്‍​ച്ച​ക​ളു​ണ്ടാ​യി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി തെ​റ്റി​യ കെ​വി തോ​മ​സ് ഇ​ട​ക്കാ​ല​ത്ത് എ​ല്‍​ഡി​എ​ഫു​മാ​യി അ​ടു​ത്തി​രു​ന്നു. സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സെ​മി​നാ​റി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്റെ വി​ല​ക്കു മ​റി​ക​ട​ന്നു പ​ങ്കെ​ടു​ത്ത കെ​വി തോ​മ​സ്, തൃ​ക്കാ​ക്ക​ര ഉ​പ​ത​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് പ്ര​ചാ​ര​ണ വേ​ദി​യി​ലു​മെ​ത്തി. എ​ഐ​സി​സി അം​ഗ​മാ​യ തോ​മ​സി​നെ പു​റ​ത്താ​ക്കി​യ​താ​യി പി​ന്നീ​ട് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ ​സു​ധാ​ക​ര​ന്‍…

Read More

കോൺക്രീറ്റിൽ കമ്പിക്ക് പകരം തടി; ആ ​പ​ണി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റേ​ത​ല്ലെന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ലെ റാ​ന്നി​യി​ല്‍ റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി ക​മ്പി​ക്ക് പ​ക​രം ത​ടി​ക്ക​ഷ​ണം ഉ​പ​യോ​ഗി​ച്ചു​വെ​ന്ന വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം വൈ​റ​ലാ‍​യി​രു​ന്നു. ബ​ണ്ടു പാ​ലം റോ​ഡി​ല്‍ പാ​ല​ത്തി​ന്‍റെ ഡി​ആ​ര്‍ കെ​ട്ടു​ന്ന​തി​നാ​യു​ള്ള കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളി​ൽ ക​മ്പി​ക്കു പ​ക​രം ത​ടി ക​ണ്ടെ​ത്തി​യ​ത് നാ​ട്ടു​കാ​രാ​ണ്. പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യും വി​ഷ​യം ഏ​റ്റെ​ടു​ത്തു. ഇ​പ്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ.​ മു​ഹ​മ്മ​ദ് റി​യാ​സ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട റോ​ഡ് പ​ണി​യ​ല്ല ഇ​തെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.ക​മ്പി​ക്ക് പ​ക​രം ത​ടി​ക്ക​ഷ്ണം ഉ​പ​യോ​ഗി​ച്ചു എ​ന്ന​ത് കൗ​തു​ക​ക​ര​മാ​യ ഒ​രു വാ​ര്‍​ത്ത​യാ​ണ്. മ​ന​സില്‍ പ്ര​തി​ഷേ​ധം ഉ​യ​രു​ക സ്വാ​ഭാ​വി​ക​വു​മാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​തി​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ര്‍​ച്ച​യാ​യ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​രു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട റോ​ഡ് പ്ര​വൃ​ത്തി അ​ല്ല ഇ​ത് എ​ന്ന വ​സ്തു​ത ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ന്നു- മ​ന്ത്രി പ​റ​യു​ന്നു. ചി​ല തെ​റ്റാ​യ പ്ര​വ​ണ​ത​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലും ഉ​ണ്ടാ​കാ​റു​ണ്ട്. അ​വ​യെ…

Read More

പാ​ല​ക്കാ​ട് ‘ലൈം ​ബോ​ബ് ‘ ക​ഴി​ച്ച അ​ഞ്ചു വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ !

‘ലൈം ​ബോ​ബ്’​മി​ഠാ​യി ക​ഴി​ച്ച വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ത​ള​ര്‍​ച്ച​യും മ​യ​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പാ​ല​ക്കാ​ട് മൂ​ലം​കോ​ട് എ​യു​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​ണ് ത​ള​ര്‍​ച്ച ഉ​ണ്ടാ​യ​ത്. മി​ഠാ​യി ക​ഴി​ച്ച അ​ഞ്ച് വി​ദ്യാ​ത്ഥി​ക​ള്‍​ക്കാ​ണ് അ​സ്വ​സ്ഥ​ത. തു​ട​ര്‍​ന്ന് വി​ദ്യാ​ത്ഥി​ക​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read More

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; പാ​ലാ​യി​ൽ സി​പി​എം മു​ട്ടു​മ​ട​ക്കി; സ്വ​ത​ന്ത്ര അം​ഗം ജോ​സി​ൻ ബി​നോ ചെ​യ​ർ​പേ​ഴ്സ​ൺ; കറുപ്പണിഞ്ഞ് ബി​നു​പു​ളി​ക്ക​ക​ണ്ടം

ജി​ബി​ൻ കു​ര്യ​ൻ കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ​യും ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യു​ടെ​യും നി​ർ​ദേ​ശ​ത്തി​നു മു​ന്നി​ൽ സി​പി​എം മു​ട്ടു​മ​ട​ക്കി​യ​തോ​ടെ പാ​ലാ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച ഏ​ക കൗ​ണ്‍​സി​ല​ർ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ ത​ഴ​ഞ്ഞ് സി​പി​എ​മ്മി​ന്‍റെ സ്വ​ത​ന്ത്രാം​ഗം ജോ​സി​ൻ ബി​നോ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി പ്ര​ഖ്യാ​പി​ച്ചു. സി​പി​എം പാ​ലാ ഏ​രി​യാ ക​മ്മ​റ്റി ഓ​ഫീ​സി​ൽ ഇ​ന്നു രാ​വി​ലെ ചേ​ർ​ന്ന സി​പി​എം ഏ​രി​യാ ക​മ്മ​റ്റി യോ​ഗ​വും തു​ട​ർ​ന്നു ചേ​ർ​ന്ന ന​ഗ​ര​സ​ഭ എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​വു​മാ​ണ് ജോ​സി​ൻ ബി​നോ​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. രാ​വി​ലെ ന​ട​ന്ന സി​പി​എം ഏ​രി​യാ ക​മ്മ​റ്റി യോ​ഗ​ത്തി​ൽ ബി​നു​പു​ളി​ക്ക​ക​ണ്ട​ത്തി​ന്‍റെ പേ​രി​നാ​യി ഏ​രി​യാ ക​മ്മ​റ്റി ഒ​ന്ന​ട​ങ്കം ശ​ബ്ദ​മു​യ​ർ​ത്തി​യെ​ങ്കി​ലും ജോ​സ് കെ. ​മാ​ണി​യെ പി​ണ​ക്കി ബി​നു​വി​ന സ്ഥാ​നാ​ർ​ഥി​യാ​ക്കി​യാ​ൽ അ​തു മു​ന്ന​ണി ബ​ന്ധ​ത്തെ ബാ​ധി​ക്കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം​ങ്ങ​ൾ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഒ​ടു​വി​ൽ സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ നി​ർ​ദേ​ശം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് സ്വ​ത​ന്ത്രാം​ഗ​മാ​യ ജോ​സി​ൻ…

Read More

കാ​ണു​ന്നി​ല്ലേ, നാ​യ്ക്ക​ളു​ടെ​പോ​ലും ക​ല്യാ​ണം ക​ഴി​ഞ്ഞു..! ത​വ​ള​ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹ​ബ​ന്ധം ഒ​ടു​വി​ൽ വേ​ര്‍​പെ​ടു​ത്തി!

ര​ണ്ടു ദി​വ​സം മു​മ്പ്, ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ന​ട​ന്ന വ​ള​ര്‍​ത്തു​നാ​യ്ക്ക​ളു​ടെ വി​വാ​ഹ​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ വി​വി​ധ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ ത​രം​ഗ​മാ​യി. ശ്വാ​ന​വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​നു​ഷ്യ​രു​ടെ വി​വാ​ഹം ന​ട​ത്താ​റു​ള്ള പ​ര​മ്പ​രാ​ഗ​ത ച​ട​ങ്ങു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു ആ​ണ്‍​പ​ട്ടി​യാ​യ ടോ​മി​യു​ടെ​യും പെ​ണ്‍​പ​ട്ടി​യാ​യ ജൈ​ലി​യു​ടെ​യും വി​വാ​ഹം. അ​ലി​ഗ​ഡി​ല്‍ ജ​നു​വ​രി 15നാ​യി​രു​ന്നു ശ്വാ​ന​വി​വാ​ഹം. ഭ​ക്ഷ​ണ​വും പാ​ര്‍​ട്ടി​യു​മെ​ല്ലാം ഉ​ണ്ടാ​യി​രു​ന്നു. നാ​യ്ക്ക​ളു​ടെ ഉ​ട​മ​യു​ടെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും അ​യ​ല്‍​വാ​സി​ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. പ​ശു​വി​ന്‍ നെ​യ്യി​ല്‍ ത​യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ളാ​ണ് പാ​ര്‍​ട്ടി​യി​ല്‍ വി​ള​മ്പി​യ​ത്. പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ന്‍ വി​വാ​ഹ​ത്തി​ന് ധ​രി​ക്കാ​റു​ള്ള വ​സ്ത്ര​ങ്ങ​ളാ​ണ് ആ​ളു​ക​ള്‍ ധ​രി​ച്ചി​രു​ന്ന​ത്. വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളി​ലെ നൃ​ത്തം ആ​രെ​യും ആ​ക​ര്‍​ഷി​ക്കു​ന്ന​താ​യി. ടോ​മി​യു​ടെ​യും ജൈ​ലി​യു​ടെ​യും ഉ​ട​മ​യാ​യ ദി​നേ​ഷ് ഇ​രു​നാ​യ്ക്ക​ളെ​യും ചേ​ര്‍​ത്തു​പി​ടി​ച്ചു​ള്ള ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ലു​ണ്ട്. വി​ല​കൂ​ടി​യ വ​ര​ണ​മാ​ല്യ​ങ്ങ​ളാ​ണ് നാ​യ്ക്ക​ളെ ധ​രി​പ്പി​ച്ചി​രു​ന്ന​ത്. പൂ​ക്ക​ള്‍ ദേ​ഹ​ത്തേ​ക്കെ​റി​ഞ്ഞ് അ​തി​ഥി​ക​ള്‍ നാ​യ്ക്ക​ളെ അ​നു​ഗ്ര​ഹി​ക്കു​ന്ന​തും കാ​ണാം. ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച ശ്വാ​ന​വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ നാ​ല്‍​പ്പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ ക​ണ്ട​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ക​മ​ന്‍റു​ക​ളും ല​ഭി​ച്ചു.…

Read More

വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളെ പ​രി​ശീ​ല​ക​ർ വ​ർ​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ക്കു​ന്നു! ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഫോ​ഗ​ട്ട്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഗു​സ്തി ഫെ​ഡ​റേ​ഷ​നെ​തി​രെ (ഡ​ബ്ല്യു​എ​ഫ്‌​ഐ) ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് വ​നി​താ ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട്. ഗു​സ്തി ദേ​ശീ​യ പ​രി​ശീ​ല​ക​ർ വ​നി​താ താ​ര​ങ്ങ​ളെ വ​ർ​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും വ​ധ​ഭീ​ഷ​ണി വ​രെ ഉ​യ​ർ​ത്തി​യി​രു​ന്ന​താ​യും ഫോ​ഗ​ട്ട് ആ​രോ​പി​ച്ചു. ഡ​ബ്ല്യു​എ​ഫ്‌​ഐ പ്ര​സി​ഡ​ന്‍റ് ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ ഗു​സ്തി താ​ര​ങ്ങ​ൾ ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ലും ഏ​ഷ്യ​ൻ ഗെ​യിം​സി​ലും സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​താ ഗു​സ്തി താ​ര​മാ​ണ് വി​നേ​ഷ് ഫോ​ഗ​ട്ട്. ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ പു​റ​ത്താ​ക്കാ​തെ ഒ​രു രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ലും ത​ങ്ങ​ൾ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ഒ​ളി​മ്പി​ക്സി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ബ​ജ്ര​രം​ഗ് പൂ​നി​യ പ​റ​ഞ്ഞു.

Read More

സ്വിഗിയേന്തിയ വനിത! ദിവസേന ഏഴു കിലോ മീറ്ററോളം നടന്നാല്‍ ഇവര്‍ക്ക് ലഭിക്കുക 60 രൂപ ഒരു ജീവിതചിത്രം കാണാം

സോഷ്യല്‍ മീഡിയയുടെ വരവോടെ ലോകത്തിന്‍റെ വിവിധ ഭാഗത്തുള്ളവരുടെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ച നമുക്ക് മനസിലാക്കാന്‍ കഴിയുന്നു. അവയില്‍ ചിലത് നമ്മെ അസ്വസ്ഥപ്പെടുത്തും. ചിലപ്പോള്‍ ഒരു ചിത്രത്തിന്‍റെ രൂപത്തിലാകാം ഒരാളുടെ ജീവിതം നമ്മെ ചിന്തിപ്പിക്കുന്നത്. അത്തരമൊരു കാര്യമാണിത്. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്; സ്വിഗിയുടെ ബാഗുമായി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുനീങ്ങുന്ന ഒരു സ്ത്രീ. അവര്‍ ഒരു പര്‍ദയാണ് ധരിച്ചിട്ടുള്ളത്. എന്നാല്‍ അവരൊരു സ്വിഗി ജീവനക്കാരി അല്ല. ഉത്തര്‍പ്രദേശിലെ ലക്‌നോ സ്വദേശിനിയായ റിസ്‌വാന എന്ന സ്ത്രീയാണത്. റിക്ഷ ഓടിച്ചിരുന്ന ഭര്‍ത്താവ് മൂന്നുവര്‍ഷം മുമ്പ് അവരെ ഉപേക്ഷിച്ചു പോയി. നാല് മക്കളുടെ അമ്മയായ റിസ്‌വാന വീടുകള്‍ തോറും ഡിസ്‌പോസിബിള്‍ സ്പൂണും മറ്റ് ഉപകരണങ്ങളും വിറ്റാണ് ജീവിക്കുന്നത്. ഒരു മകളെ വിവാഹം കഴിപ്പിച്ചിരുന്നു. തനിക്കും മറ്റ് മൂന്ന് കുട്ടികള്‍ക്കും ഉപജീവനം കണ്ടെത്താനായി ഇവര്‍ വീടുകള്‍തോറും ഡിസ്‌പോസിബിള്‍ കട്ട്‌ലറികളുമായി കയറിയിറങ്ങും. ദിവസേന ഏഴു കിലോ…

Read More

യു​ക്രെ​യ്നി​ൽ ഹെ​ലി​കോപ്റ്റ​ര്‍ ത​ക​ര്‍​ന്നു​വീ​ണു; 18 മ​ര​ണം! മ​രി​ച്ച​വരി​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും; സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

കീവ്: യു​ക്രെ​യ്ന്‍ ത​ല​സ്ഥാ​ന​മാ​യ കീ​വി​ല്‍ നഴ്സറിക്ക് സമീപം ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു​വീ​ണ് മൂ​ന്നു കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 18 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. മ​രി​ച്ച​വ​രി​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഡെ​നി​സ് മൊ​ണാ​സ്റ്റി​ര്‍​സ്‌​കി​യും സ​ഹ​മ​ന്ത്രി യെ​വ്​ഗെ​നി എ​നി​നു​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. യു​ക്രെയ്​നി​യ​ന്‍ എ​മ​ര്‍​ജ​ന്‍​സി സ​ര്‍​വീ​സി​ന്‍റെ​ ഹെ​ലി​കോപ്റ്ററാണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ബ്രോ​വ​റി​യി​ലെ ഒ​രു ന​ഴ്‌​സ​റി​ക്ക് സ​മീ​പ​മാ​ണ് കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു​വീ​ണ​ത്. ന​ഴ്‌​സ​റി​യി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും അ​പ​ക​ട​ത്തി​ല്‍ ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​ട്ടു​ണ്ട്. 15 കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 29 പേ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ള്‍​പ്പെ​ടെ എ​ട്ട് പേ​രാ​ണ് കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പൈ​ല​റ്റി​ന്‍റെ അ​ശ്ര​ദ്ധ​മൂ​ല​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നും ഇ​തി​ന് പി​ന്നി​ല്‍ ദു​രൂ​ഹ​ത​യൊ​ന്നു​മി​ല്ലെന്നുമാ​​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വം! ശ​സ്ത്ര​ക്രി​യ​യ്ക്ക് പ്ര​ധാ​ന ഡോ​ക്ട​ര്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല; അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ള്‍

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ഇ​ര​ട്ട​കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ള്‍. ചൊ​വ്വാ​ഴ്ച ഉ​ച്ച​വ​രെ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​മു​ള്ള​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചില്ലെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 16ന് ​സി​സേ​റി​യ​ന്‍ നി​ശ്ച​യി​ച്ച​താ​ണ്. എ​ന്നാ​ല്‍ വേ​ദ​ന​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ഒ​രു കു​ഞ്ഞി​ന് അ​ന​ക്കം ഇ​ല്ലാ​തെ​യാ​യി. എ​ന്നാ​ല്‍ തൊ​ട്ടു​മു​മ്പ് സ​ജി​ത ഭ​ക്ഷ​ണം ക​ഴി​ച്ചെ​ന്ന് പ​റ​ഞ്ഞ് സി​സേ​റി​യ​ന് ത​യാ​റാ​യി​ല്ല. ര​ണ്ട് മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ് ചെ​യ്യാം എ​ന്നാ​ണ് അ​റി​യി​ച്ച​ത്. പ്ര​ധാ​ന ഡോ​ക്ട​ര്‍​ക്ക് പ​ക​രം ഡ്യൂ​ട്ടി ഡോ​ക്ട​റാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് അ​ബ്ദു​ള്‍ സ​ലാം അ​റി​യി​ച്ചു. ഒ​രു മ​റു​പി​ള്ള​യി​ല്‍​നി​ന്ന് ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ സം​ഭ​വി​ക്കു​ന്ന സ​ങ്കീ​ര്‍​ണ​ത​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. ഹ​രി​പ്പാ​ട് മ​ഹാ​ദേ​വി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ സൂ​പ്ര​ണ്ട് റി​പ്പോ​ര്‍​ട്ട് തേ​ടി.

Read More