മങ്കൊമ്പ്: കുട്ടനാട് താഴുന്നുവെന്ന അനാവശ്യ ഭീതിപരത്തി പലായനത്തിനു കളമൊരുക്കി മുതലെടുപ്പു നടത്താന്‍ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുള്ളതിനാൽ സര്‍ക്കാര്‍തലത്തില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും ഉണ്ടാകണമെന്നുള്ള ആവശ്യം ശക്തമാകുന്നു. ജനവാസകേന്ദ്രങ്ങളില്‍ വെള്ളക്കെട്ടു ദുരിതങ്ങള്‍ ദുസഹമാകുന്നതാണ് കുട്ടനാടു താഴുന്നു എന്ന പ്രതീതി സൃഷ്ടിക്കാനിടയാക്കുന്നത്. അനാവശ്യ ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും, മികച്ച പ്രാദേശിക ആസൂത്രണത്തിലൂടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു വിവേകപൂര്‍വം പദ്ധതികള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തിയുണ്ടായാല്‍ ദുരിതങ്ങളെയെല്ലാം മറികടക്കാനാകുമെന്നും കുട്ടനാട്ടുകാർ കരുതുന്നു. ബണ്ടുകള്‍ വീതിയും ഉയരവും കൂട്ടി ബലപ്പെടുത്തുക എന്നതാണു ഭൂമിതാഴുന്നതിനുള്ള പരിഹാരമെന്നാണ് ഇതെക്കുറിച്ചു പഠനം നടത്തിയ അന്താരാഷ്ട്ര കായല്‍കൃഷി ഗവേഷണകേന്ദ്രം കണ്ടെത്തിയിട്ടുള്ളത്. ഓരോ പാടശേഖരപ്രദേശത്തെയും ഓരോ ക്ലസ്റ്ററായി പരിഗണിച്ചു ബണ്ടുകള്‍ ബലപ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യം അനേകനാളുകളായി കുട്ടനാട്ടുകാര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണ്. സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ടിലും ഇത്തരം ശിപാര്‍ശകള്‍ ഉണ്ടായിരുന്നെങ്കിലും ജനവാസകേന്ദ്രങ്ങളിലെ പാടശേഖരങ്ങള്‍ പലതും അവഗണിക്കപ്പെട്ടതായാണ് നാട്ടുകാരുടെ പരാതി. ശൃംഖലയായി കിടക്കുന്ന പാടശേഖരങ്ങള്‍ക്കുള്ളിലൂടെയാണ് കുട്ടനാട്ടിലെ ഒട്ടുമിക്ക…
Read MoreCategory: Loud Speaker
സ്വയം സ്ഥാനാർഥിത്വ പ്രഖ്യാപനം;നേതാക്കൾ ആശയകുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണം; മുന്നറിയിപ്പ് നൽകാൻ കെപിസിസി
തിരുവനന്തപുരം: ഇന്നലെ ചേർന്ന കെപിസിസി ഭാരവാഹി യോഗത്തിൽ ശശി തരൂർ പ്രശ്നം നേതൃത്വം കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന വിമർശനത്തിനു പിന്നാലെ ഇന്നു ചേരുന്ന നിർവാഹക സമിതിയോഗത്തിലും വിഷയം ഉയർന്നു വരും. എംപിമാരായ ശശി തരൂരും ടി.എൻ.പ്രതാപനം നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കെ.മുരളീധരനും വി.ഡി.സതീശനും വിമർശനവുമായി രംഗത്തു വന്നിരുന്നു. നേതാക്കൾ ആശയകുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ഇന്നു ചേരുന്ന നിർവ്വഹക സമിതി നിർദേശം നൽകുമെന്നറിയുന്നു. അതേസമയം അനാവശ്യ വിവാദങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുമെന്നും ശശി തരൂരിനെ ഭിന്നമായി ചിത്രീകരിച്ച് പ്രചാരണം നടത്തുന്നത് ഗുണം ചെയ്യില്ലെന്നുമുള്ള അഭിപ്രായവും കഴിഞ്ഞ ദിവസം ഉയർന്നിരുന്നു. മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന രീതിയിൽ ശശി തരൂർ നടത്തിയ പ്രസ്താവനയ്ക്കെതിരെയും ഇന്നത്തെ നിർവാഹക സമിതിയോഗത്തിലും വിമർശനമുയരും. കെപിസിസി പുനസംഘടനാ വൈകുന്നതും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
Read Moreതരൂർ ഇല്ലെങ്കിൽ തിരുവനന്തപുരം പിടിക്കാൻ സുരേഷ് ഗോപി; 2024ലും തരൂർ തിരുവനന്തപുരത്ത് മത്സരിക്കാൻ സാധ്യത
തിരുവനന്തപുരം: നിയമസഭയിൽ മത്സരിക്കാൻ ശശി തരൂർ താൽപ്പര്യം പ്രകടിപ്പിച്ചതോടെ തിരുവനന്തപുരം ലോക്സഭാ മണ്ഡലം ഏതുവിധത്തിലും കൈക്കലാക്കാൻ ഒരുങ്ങി ബിജെപി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തൂർ തിരുവനന്തപുരത്തു മത്സരിക്കുന്നില്ലെങ്കിൽ സുരേഷ് ഗോപിയെ രംഗത്തിറക്കാനാണ് ബിജെപി ആലോചിക്കുന്നത്. തിരുവനന്തപുരവും തൃശൂരുമാണ് ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമായും ശ്രദ്ധ വയ്ക്കുന്നത്. മുന്‍പ് നടന്ന തെരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരത്ത് ബിജെപി ശക്തമായ മത്സരം കാഴ്ച വച്ചിരുന്നു. പത്തനംതിട്ടയും മാവേലിക്കരയും പാലക്കാടും ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ്. തിരുവനന്തപുരത്ത് ബിജെപിക്ക് നല്ല വോട്ട് വിഹിതമുണ്ട്. അതേസമയം ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. നിലവിലെ യുഡിഎഫ് എംപി അടൂർ പ്രകാശ് മണ്ഡലം മാറിയേക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്നാണ് വി.മുരളീധരനെ ആറ്റിങ്ങലിൽ മത്സരിപ്പിക്കാൻ നീക്കമെന്നറിയുന്നു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പുവരെ പാർലമെന്ററി രംഗത്തു നിന്ന് മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ശശി തരൂർ തിരുവനന്തപുരത്തു…
Read Moreഡല്‍ഹി വിമാനത്താവളത്തില്‍ പരസ്യമായി മൂത്രമൊഴിച്ചു; മറ്റ് യാത്രക്കാരോട് നഗ്നത പ്രദര്‍ശനം നടത്തി! യാത്രക്കാരന് അറസ്റ്റില്‍
ഡല്‍ഹി വിമാനത്താവളത്തില്‍ പരസ്യമായി മൂത്രമൊഴിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 3 ലാണ് യാത്രക്കാരന് പരസ്യമായി മൂത്രമൊഴിച്ചത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ജനുവരി എട്ടിനാണ് സംഭവം നടന്നത്. ബിഹാര്‍ സ്വദേശിയായ ജൗഹര്‍ അലി ഖാന് എന്ന യാത്രക്കാരനാണ് മറ്റ് യാത്രക്കാരോട് നഗ്നത പ്രദര്‍ശനം നടത്തുകയും ഡിപ്പാര്‍ച്ചര്‍ ഗേറ്റില്‍ മൂത്രമൊഴിക്കുകയും ചെയ്തത്. ഇയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്കുള്ള വിമാനത്തിലാണ് ഇയാള്‍ പുറപ്പെടേണ്ടിയിരുന്നത്. മദ്യപിച്ചതായി സംശയിക്കുന്ന യാത്രക്കാരന് മറ്റ് യാത്രക്കാരെ അസഭ്യം പറഞ്ഞതായും പോലീസ് പറഞ്ഞു. സിഐഎസ്എഫ് ന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐജിഐ എയര്‍പോര്‍ട്ട് പോലീസ് ഐപിസി 294, 510 വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ മേല്‍…
Read Moreബലാത്സംഗം ചെയ്തത് ദൃശ്യങ്ങള്‍ പകര്‍ത്തിയത് നൂറിലേറെ സ്ത്രീകളെ! ജിലേബി ബാബ ഇനി അഴിയെണ്ണും
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ഹരിയാനയിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ജിലേബി ബാബയെന്ന് അറിയപ്പെടുന്ന അമര്‍പുരിക്ക് 14 വര്‍ഷം തടവ് ശിക്ഷ. ഫത്തേഹാബാദിലെ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. നൂറിലേറെ സ്ത്രീകളെ ഇയാള്‍ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു. സഹായം തേടി വരുന്ന സ്ത്രീകളെ പ്രതി മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്യാറുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ബ്ലാക്ക് മെയില്‍ ചെയ്യും. ഏറ്റവുമൊടുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് തവണ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ. പോക്സോ സെക്ഷന്‍ 6 പ്രകാരമാണ് 63 കാരനായ അമര്‍പുരിക്ക് അഡീഷണല്‍ ജില്ലാ ജഡ്ജി ബല്‍വന്ത് സിംഗ് 14 വര്‍ഷം തടവ് വിധിച്ചത്. സെക്ഷന്‍ 376 പ്രകാരം രണ്ട് ബലാത്സംഗ കേസുകളില്‍ 7 വര്‍ഷം തടവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ -സി, ഐടി ആക്ടിലെ സെക്ഷന്‍ 67-എ പ്രകാരം…
Read Moreജോലി ‘പൈലറ്റ്’, വിവാഹ സൈറ്റുകളിൽ പരസ്യം; താൽപര്യം പ്രകടിപ്പിച്ചാൽ ഉടൻ പൈസ ചോദിക്കും! തട്ടിപ്പുവീരൻ അറസ്റ്റിൽ
ആമ്പല്ലൂർ (തൃശൂർ): വൈവാഹിക സൈറ്റുകളിൽ വ്യാജ പേരിൽ വിവാഹ പരസ്യം നൽകി സ്ത്രീകളിൽ നിന്ന് പണം തട്ടിയയാൾ അറസ്റ്റിൽ. മലപ്പുറം ഒഴുകൂർ താഴത്തയിൽ വീട്ടിൽ മുഹമ്മദ് ഫസലാണ് (32) അറസ്റ്റിലായത്. നിരവധി പേരിൽ നിന്ന് ലക്ഷങ്ങളാണ് ഇയാൾ തട്ടിയത്. അമൽ കൃഷ്ണ എന്ന പേരിലാണ് ഇയാൾ കേരളത്തിലെ പ്രശസ്ത വൈവാഹിക സൈറ്റുകളിൽ വിവാഹ പരസ്യം നൽകിയിരുന്നത്. ആധാറും പാസ്പോർട്ടും വ്യാജമായി നിർമിക്കുന്ന ഇയാൾ ജോലി പൈലറ്റാണെന്നാണ് വൈവാഹിക സൈറ്റുകളിൽ നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വിവാഹത്തിന് താൽപര്യം പ്രകടിപ്പിക്കുന്ന വീട്ടുകാരിൽ നിന്ന് പണം തട്ടുന്നതാണ് രീതി. വരന്തരപ്പിള്ളി സ്വദേശിയായ യുവതിയിൽനിന്ന് 1,10,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. സംസ്ഥാനത്ത് പലയിടങ്ങളിലും ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. എറണാകുളത്ത് പറവൂർ സ്വദേശിനിയിൽനിന്ന് ഏഴ് ലക്ഷവും കൊണ്ടോട്ടി സ്വദേശിയായ സ്ത്രീയിൽ നിന്ന് 50 ലക്ഷവും തട്ടിച്ചതായും കൊല്ലം,…
Read Moreയൂട്യൂബ് കണ്ടന്റ് അപ്ലോഡ് ചെയ്യുന്നവർക്ക് സന്തോഷവാർത്ത; ഇങ്ങനെയും പണമുണ്ടാക്കാം! പുതിയ അപ്ഡേറ്റെത്തി
യൂട്യൂബ് കണ്ടന്റ് അപ്ലോഡ് ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത. കൂടുതൽ പണമുണ്ടാക്കാനുള്ള അവസരവുമായി എത്തിയിരിക്കുകയാണ് ആപ്പ്. യൂട്യൂബ് ഷോർട്ട്സിൽ നിന്നും വരുമാനം ലഭിക്കാനുള്ള സംവിധാനമാണ് നിലവിലൊരുക്കുന്നത്. ഹ്രസ്വ വിഡിയോ കണ്ടന്റ് അപ്ലോഡ് പ്രോഗ്രാമിൽ നിന്ന് പണം സമ്പാദിക്കുന്ന എല്ലാ സ്രഷ്ടാക്കളും കമ്പനി പുറത്തിറക്കുന്ന പുതിയ ഉടമ്പടി അംഗീകരിക്കേണ്ടത് അനിവാര്യമാണ്. ധനസമ്പാദനം തുടരുന്നതിന് ജൂലൈ 10-നകം ഉടമ്പടിയിൽ ഒപ്പിടണം. ഫെബ്രുവരി ഒന്നു മുതൽ മോണിറ്റൈസ് ചെയ്യപ്പെടുന്ന ഷോർട്ട്സ് വിഡിയോകൾക്കും പ്ലേ ചെയ്യുന്ന പരസ്യങ്ങളിൽ നിന്നും എങ്ങനെൊക്കെ പണം സമ്പാദിക്കാൻ കഴിയുമെന്ന് ഗൂഗിൾ തങ്ങളുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നുണ്ട്. ഷോർട്ട്സിനുള്ള പുതിയ ഇൻകം മോഡൽ യൂട്യൂബ് ഷോർട്ട്സിന്റെ ഫണ്ടിന്റെ ബദലാകുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. നിലവിൽ ഷോർട്ട്സിന് പ്രതിഫലം നൽകാൻ യൂട്യൂബ് പാർട്ണർ പ്രോഗ്രാം (YPP) ഉപയോഗിക്കുന്നവരുണ്ട്. എല്ലാ സ്രഷ്ടാക്കളും “അടിസ്ഥാന നിബന്ധനകളിൽ” ഒപ്പിടണം, അതിൽ ഉള്ളടക്ക നയങ്ങളും മറ്റ് മൂന്ന് വിഭാഗങ്ങളും ഉൾപ്പെടുന്നു.…
Read Moreകുട്ടനാട്ടില്‍ കൂട്ടരാജി ! ഇതുവരെ സിപിഎം വിട്ടത് 250 പേര്; അടിമുടി അഴിമതിയെന്ന് ആരോപണം…
ആലപ്പുഴ സിപിഎമ്മില്‍ കൂട്ടരാജി തുടരുന്നു. പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും രാജിക്കത്ത് സമര്‍പ്പിച്ചു. ഏരിയ നേതൃത്വവും തമ്മിലുള്ള ഭിന്നതയാണ് കൂട്ടരാജിയില്‍ കലാശിച്ചത്. ഒരുമാസത്തിനിടെ കുട്ടനാട്ടില്‍ നിന്ന് 250ല്‍ ഏറെപ്പരാണ് പാര്‍ട്ടി വിട്ടത്. കാവാലം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് 50പേര് നേരത്തെ രാജിക്കത്ത് നല്‍കിയിരുന്നു. വെളിയനാട്ടില്‍ ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ 30പേരാണ് രാജിക്കത്ത് നല്‍കിയത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ നാളെ കുട്ടനാട്ടില്‍ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരും. കഴിഞ്ഞ സമ്മേളനകാലത്താണ് കുട്ടനാട്ടിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പമ്പ് സെറ്റ് നല്കിയപ്പോള് പാര്‍ട്ടിയിലെ ഒരു വിഭാഗം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സിഡിഎസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, കുമരങ്കരി സഹകരണ ബാങ്ക്…
Read Moreകെഎസ്ആർടിസിക്ക് ഡിസംബറിൽ റിക്കാർഡ് വരുമാനം; 225 കോടി പിന്നിടുന്നു; ജോലി എടുത്തവരുടെ ശമ്പളത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി കഴിഞ്ഞ ഡിസംബർ മാസത്തിൽ റിക്കാർഡ് വരുമാനം നേടിയെങ്കിലും ജീവനക്കാരുടെ ശമ്പളം അനിശ്ചിതത്വത്തിൽ. ജനുവരിയിലെ ആദ്യ പത്ത് ദിവസങ്ങൾ കഴിഞ്ഞെങ്കിലും എന്ന് ശമ്പളം നല്കാൻ കഴിയുമെന്ന് മാനേജ്മെന്റിന് ഒരു പിടിയുമില്ല. സർക്കാർ സഹായത്തിന് വേണ്ടി കാത്തിരിക്കുകയാണ്. പക്ഷേ സംസ്ഥാന ധനകാര്യ വകുപ്പ് ഇനിയും കണ്ണു തുറന്നിട്ടില്ല. ഡിസംബർ മാസത്തെ ടിക്കറ്റ് വരുമാനം 225 കോടിയിലധികമാണ്. ശബരിമലമണ്ഡലകാലമായിരുന്നതിനാൽ വരുമാനത്തിൽ വൻ വർദ്ധനയായിരുന്നു. ശബരിമലയിലെ വരുമാനത്തിന്റെ കൃത്യമായ കണക്കുകൾ ചീഫ് ഓഫീസിൽ എത്തുമ്പോൾ വരുമാനം ഇതിലുമേറെ വരും. 225 കോടി എന്നത് തന്നെ റെക്കോർഡ് വരുമാനമാണെന്ന് കെ എസ് ആർ ടി സി ഫിനാൻസ് വിഭാഗം വ്യക്തമാക്കുന്നു. വരുമാനത്തിലുമേറെ അധികരിച്ച ചിലവുകളാണ് ശമ്പളത്തിന് തുക നീക്കിവയ്ക്കാൻ കഴിയാത്തതിന് കാരണമെന്നാണ് വിശദീകരണം. ശമ്പള വിതരണത്തിനായി സർക്കാരിനോട് പതിവു പോലെ സഹായം ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമാണ് സർക്കാർ അനുവദിച്ചത്.…
Read Moreഇടതുമുന്നണിയിൽ മന്ത്രിപദ ചർച്ചകൾ സജീവം; മൂന്ന് പേരുകൾ സജീവ ചർച്ചയിൽ; എൻസിപിയിൽ അടി തുടങ്ങി
നവാസ് മേത്തർ തലശേരി: ഇടതുമുന്നണി സർക്കാർ രണ്ടരവർഷം പിന്നിടുമ്പോൾ മന്ത്രി പദത്തിലെത്താൻ സാധ്യതയുള്ള മൂന്നുപേരെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദ്യഘട്ടത്തിൽ മന്ത്രിയാകുമെന്ന് കരുതിയിരുന്ന മൂന്ന് പേരുകളാണ് ഇപ്പോൾ വീണ്ടും സജീവ ചർച്ചയാകുന്നത്. കോൺഗ്രസ്-എസിലെ കടന്നപ്പളളി രാമചന്ദ്രൻ, എൻസിപിയിലെ തോമസ് കെ.തോമസ്, ലോക് താന്ത്രിക് ജനതാദളിൽനിന്നു കെ.പി. മോഹനൻ എന്നീ എംഎൽഎമാർ മന്ത്രി പദത്തിൽ എത്തുമോ എന്നതു സംബന്ധിച്ചാണ് സജീവ ചർച്ചകളും അണിയറ നീക്കങ്ങളും ഇപ്പോഴേ ആരംഭിച്ചിട്ടുള്ളത്. മന്ത്രിപദം സംബന്ധിച്ച വിവാദങ്ങൾ ഏറ്റവും കൂടുതൽ കത്തി നിൽക്കുന്നത് എൻസിപിയിലാണ്. കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിന് ലഭിക്കാനിടയുള്ള മന്ത്രിപദം തെറിപ്പിക്കാൻ എൻസിപിയിൽ അണിയറ നീക്കമെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. രണ്ടര വർഷം പിന്നിട്ടുമ്പോൾ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പദവി ഒഴിയുകയും തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുമായിരുന്നു രണ്ടാം പിണറായി…
Read More