പി​ടി​മു​റു​ക്കി എ​ൻ​ഐ​എ; പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ​തി​രേ വീ​ണ്ടും രാ​ജ്യ​വ്യാ​പ​ക റെ​യ്ഡ്;എട്ട്സം​സ്ഥാ​ന​ങ്ങ​ളിലെ റെയ്ഡിൽ നി​ര​വ​ധി നേ​താ​ക്ക​ൾ പി​ടി​യി​ൽ


ന്യൂ​ഡ​ല്‍​ഹി: പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ​തി​രേ പി​ടി​മു​റു​ക്കി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ). ഇ​ന്നും പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ​തി​രെ ‌രാ​ജ്യ​വ്യാ​പ​ക റെ​യ്ഡ് ന​ട​ക്കു​ക​യാ​ണ്.

ഉ​ത്ത​ർ​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, അ​സം, മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ക​ര്‍​ണാ​ട​ക, ഡ​ല്‍​ഹി അ​ട​ക്ക​മു​ള്ള എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലി​ലാ​ണ് ര​ണ്ടാം ഘ​ട്ട റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

അ​ത​തു സം​സ്ഥാ​ന​ത്തെ പോ​ലീ​സാ​ണ് റെ​യ്ഡ് ന​ട​ത്തു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ ല​ഭി​ച്ച നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ എ​ന്‍​ഐ​എ സം​സ്ഥാ​ന പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു. ഈ ​രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് തു​ട​രു​ന്ന​ത്. ‌

നി​ര​വ​ധി നേ​താ​ക്ക​ളെ അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക​യി​ൽ മാ​ത്രം 45 പേ​ർ പി​ടി​യി​ലാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ൽ​നി​ന്ന് ആ​റു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

അ​സ​മി​ലെ ന​ഗ​ർ​ബേ​ര​യി​ൽ ‌പ​ത്തു പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ബി​ജെ​പി ഓ​ഫീ​സി​നു ബോം​ബെ​റി​ഞ്ഞ കേ​സി​ൽ ത​മി​ഴ്നാ​ട്ടി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

നി​ര​വ​ധി പേ​ർ ക​രു​ത​ൽ ത​ട​ങ്കി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച എ​ന്‍​ഐ​എ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ല്‍ 100-ല​ധി​കം പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. 15 സം​സ്ഥാ​ന​ങ്ങ​ളി​ലെ 93 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​ന്ന് റെ​യ്ഡ് ന​ട​ന്ന​ത്.

പോ​പ്പു​ല​ർ ഫ്ര​ണ്ട് ഹ​ർ​ത്താ​ൽ: സംസ്ഥാനമൊട്ടാകെ 1404 പേർ അറസ്റ്റിൽ
തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ർ ഫ്ര​ണ്ട ് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ലെ അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​മൊ​ട്ടാ​കെ 1404 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

309 കേ​സു​ക​ൾ ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തു. 834 പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫീ​സു​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ 23നാ​യി​രു​ന്നു ഹ​ർ​ത്താ​ൽ.

Related posts

Leave a Comment