സ്വന്തം ലേഖകന്‍ കോഴിക്കോട്: അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പു നേരിടുന്നതിനു സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനു ലക്ഷ്യമിട്ട് കെപിസിസിയുടെ ദ്വിദിന ചിന്തന്‍ ശിബിരത്തിനു നാളെ കോഴിക്കോട്ട് തുടക്കമാവും. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനുള്ള പദ്ധതികളുടെ കലണ്ടര്‍ ചിന്തന്‍ ശിബിരത്തില്‍ തയാറാക്കാനാണ് സാധ്യത. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം നിലവിലില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം. 2009-ന് ശേഷം തുടര്‍ച്ചയായി ജയിച്ചുപോരുന്ന മണ്ഡലങ്ങള്‍ക്കൊപ്പം അട്ടിമറി വിജയം നേടിയ ആറ്റിങ്ങല്‍ , ആലത്തൂര്‍, പാലക്കാട്, കാസര്‍ഗോഡ് സീറ്റുകള്‍ നിലനിര്‍ത്തുകയെന്നതും പാര്‍ട്ടിക്ക് മുന്നിലുള്ളവെല്ലുവിളിയാണ്. ഇതിനായി മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കും.കഴിഞ്ഞ മൂന്ന് തവണയും ജയിച്ച തിരുവനന്തപുരം, മാവേലിക്കര, എറണാകുളം, കോഴിക്കോട്, വടകര, വയനാട് എന്നിവയും ഇടവേളയ്ക്ക് ശേഷം പിടിച്ചെടുത്ത ഇടുക്കി, ചാലക്കുടി, തൃശൂര്‍, കണ്ണൂര്‍ മണ്ഡലങ്ങളും നിലനിര്‍ത്താന്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. ആലപ്പുഴ തിരിച്ചുപിടിക്കാൻകഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട ആലപ്പുഴ തിരിച്ചുപിടിക്കാനും തന്ത്രങ്ങള്‍ ആവിഷ്കരിക്കും.…
Read MoreCategory: Loud Speaker
പിന്നിൽ നിന്നും കുത്തിയ കട്ടപ്പയാര്? രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ട് ചോർച്ച; ദ്രൗപദി മുർമുവിന് ഒരു വോട്ട് നൽകിയത് എംഎൽഎ
തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിലും വോട്ട് ചോർച്ച. 140 അംഗ നിയമസഭയിൽ മുഴുവൻ എംഎൽഎമാരുടെയും പിന്തുണ പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹയ്ക്ക് ലഭിക്കുമെന്ന് കരുതിയെങ്കിലും ഫലം വന്നപ്പോൾ ഒരു വോട്ട് ചോർന്നു. എൻഡിഎ സ്ഥാനാർഥിയായ ദ്രൗപദി മുർമുവിന് സംസ്ഥാനത്തെ ഒരു എംഎൽഎ വോട്ട് നൽകിയെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. 139 എംഎൽഎമാരുടെ പിന്തുണയാണ് കേരളത്തിൽനിന്നും യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. അതേസമയം 2,824 വോട്ടുകൾ നേടി ദ്രൗപദി മുർമു തെരഞ്ഞെടുപ്പിൽ വിജയിച്ചു. ഇതോടെ ആദിവാസി-ഗോത്ര വിഭാഗത്തിൽ നിന്നു രാജ്യത്തെ പരമോന്നത പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിത്വമാണ് ദ്രൗപദി മുർമു. രാഷ്ട്രപതിയാകുന്ന രണ്ടാമത്ത വനിതയുമാണ്.
Read Moreമുഖ്യമന്ത്രിക്കു മുന്നിൽ വച്ച് പ്രതിഷേധിയ്ക്കാറായോ ! വിമാനത്തിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസ്; എഫ്ഐആർ പുറത്ത്
തിരുവനന്തപുരം: യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന ഇ.പി. ജയരാജനെതിരെയുള്ള കേസിന്റെ എഫ്ഐആർ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ നവീന്റെ മുഖത്ത് ഇ.പി. ജയരാജൻ ഇടിച്ചുവെന്നും ഫർസീൻ മജീദിന്റെ കഴുത്ത് ജയരാജൻ ഞെരിച്ചുവെന്നും മുഖ്യമന്ത്രിക്കു മുന്നിൽ വച്ച് പ്രതിഷേധിയ്ക്കാറായോ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും എഫ്ഐആറില്‍ പരാമര്‍ശിക്കുന്നു. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെ തിരുവനന്തപുരം വലിയതുറ പോലീസാണ് കേസെടുത്തത്. ഇ.പി. ജയരാജൻ, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയാണ് കേസ്. വധശ്രമം, മനഃപൂർവമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുക്കാൻ തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്ജി ലെനി തോമസാണ് ഉത്തരവിട്ടത്.
Read Moreഓടിക്കൊണ്ടിരുന്ന ‘അഖിലമോളെ’ തടഞ്ഞ് പരിശോധന ! ഡ്രൈവറുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തത് 13 പൊതി എംഡിഎംഎ
കൊടുങ്ങല്ലൂരില്‍ യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറുടെ പക്കല്‍ നിന്നും എംഡിഎംഎ പിടികൂടി. മേത്തല കുന്നംകുളം സ്വദേശി വേണാട്ട് ഷൈന്‍ (24)നെയാണ് ഡിവൈഎസ്പി സലീഷ് ശങ്കരന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്ക്വാഡും ഡാന്‍സാഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഷൈനിന്റെ പക്കല്‍ നിന്നും പതിമൂന്ന് പൊതികളിലായി സൂക്ഷിച്ച എംഡിഎംഎ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ – പറവൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അഖില മോള് എന്ന ബസിലെ ഡ്രൈവറാണ് ഷൈന്‍. ഇന്ന് ഉച്ചക്ക് പറവൂരിലേക്ക് യാത്രക്കാരുമായി പോകുമ്പോള്‍ രഹസ്യവിവരത്തെ തുടര്‍ന്ന് വടക്കെ നടയില്‍ വെച്ച് പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഡ്രൈവറുടെ പക്കല്‍ നിന്നും ഒരു പൊതി എം.ഡി.എം.എ കണ്ടെടുത്തു. തുടര്‍ന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് പന്ത്രണ്ട് പൊതികള്‍ കൂടി കണ്ടെടുത്തത്. ബാംഗ്ലൂരില്‍ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊടുങ്ങല്ലൂരില്‍ സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്ന് എംഡിഎംഎ പിടികൂടുന്നത് ഇത്…
Read More“തേടിയ വള്ളി കാലിൽ ചുറ്റി’..! ദിലീപിന്റെ ഫോണിലെ ബിജെപി നേതാവിന്റെ “വോയ്സ് മെസേജ്’; ശബ്ദസാന്പിളുകളുടെ ഫലത്തിനു കാത്ത് ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിന്റെ ഫോണിൽ നിന്ന് വീണ്ടെടുത്ത ശബ്ദ സന്ദേശത്തിന്റെ ഫോറൻസിക് പരിശോധനാഫലത്തിനായി കാത്ത് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. അന്വേഷണത്തിന്റെ ഭാഗമായി തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ ശബ്ദ സാന്പിൾ അന്വേഷണസംഘം ശേഖരിച്ചു. ഇത് ഉല്ലാസിന്റെ ശബ്ദം തന്നെയാണോ എന്ന് ഫോറൻസിക് ലാബിലെ പരിശോധനയിലൂടെ ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കും. ദിലീപിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഉല്ലാസ് ബാബുവിന്റേതെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശം വീണ്ടെടുത്തത്. ഡിലീറ്റ് ചെയ്യപ്പെട്ട സന്ദേശം വീണ്ടെടുക്കുകയായിരുന്നു. കാക്കനാടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോലിലേക്ക് വിളിച്ചുവരുത്തി കഴിഞ്ഞ 18ന് ആണ് നടപടികൾ പൂർത്തിയാക്കിയത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും തൃശൂർ മുൻ ജില്ലാ സെക്രട്ടറിയും വടക്കാൻഞ്ചേരിയിലെ എൻഡിഎ സ്ഥാനാർഥിയുമായിരുന്നു ഉല്ലാസ് ബാബു. ശബ്ദ സന്ദേശം ഉല്ലാസ് ദിലീപിന് അയച്ചതാണെന്നാണ് കരുതുന്നത്. “തേടിയ വള്ളി കാലിൽ ചുറ്റി’ എന്ന് ശബ്ദ സന്ദേശത്തിൽ…
Read Moreനീറ്റ് പരീക്ഷ നീറ്റല്ലാതാക്കിയതാര്? യഥാർഥ പ്രതികൾ പണത്തിന്റെ സ്വാധിനത്തിൽ പുറത്ത് വിലസുന്നു; നിരപരാധികൾ അകത്തും; പ്രതിഷേധിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ബന്ധുക്കൾ
അഞ്ചല്‍: ആയൂര്‍ മാര്‍ത്തോമ കോളജില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ചടയമംഗലത്തെ ഇടനിലക്കാരന് ജോബി ജീവന്. കരുനാഗപ്പള്ളിയിലെ തന്റെ സുഹൃത്ത് ആവശ്യപ്പെട്ടതുപ്രകാരമാണ് എട്ടുപേരെ താന്‍ നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എത്തിച്ചത്. അഞ്ഞൂറ് രൂപ വേതനം പറഞ്ഞു സമ്മതിച്ച് തന്റെ മകള്‍ അടക്കം നാലു സ്ത്രീകളെയും നാലു പുരുഷന്മാരെയും ഇവിടെ എത്തിക്കുകയായിരുന്നു. മെറ്റല്‍ ഡിക്റ്റക്ടര്‍ ഉപയോഗിച്ച് കുട്ടികളുടെ പരിശോധന നടത്തുക മാത്രമാണ് ഇവര്‍ ചെയ്തത്.മറ്റുള്ളവയെല്ലാം നടത്തിയത് കോളജില്നിന്നുള്ളവരാണ്. പോലീസ് കേസെടുത്തിരിക്കുന്നതും അറസ്റ്റ് ചെയ്തിരിക്കുന്നതും നിരപരാധികളെയാണ്. കോളജിലുള്ള ഉന്നതര്‍ക്ക് അടക്കം ഇക്കര്യത്തില്‍ പങ്കുണ്ട്. അതൊന്നും അന്വേഷിക്കാതെ യഥാര്‍ഥ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് അറിയിച്ച പോലീസ്, മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തി മകളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്നും ജോബി ജീവന് പറഞ്ഞു. ഇപ്പോള്‍ അറസ്റ്റിലായവരുടെ രക്ഷിതാക്കളും ബന്ധുക്കളും പോലീസ് സ്റ്റേഷനു മുന്നില്‍ പ്ലക്കാര്‍ഡുകളുമായി…
Read Moreമുഖ്യമന്ത്രി തലയിൽവച്ചു നടക്കുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി 40 കേസുള്ള ക്രിമിനൽ; പ്രോഗ്രസ് കാർഡ് കളികൾ പിആർഏജൻസി വഴിയെന്ന് വിഡി സതീശൻ
തിരുവനന്തപുരം: എഐഎസ്എഫ് വനിതാ നേതാവിനെ പിന്നിൽ നിന്ന് ചവിട്ടി നിലത്തിട്ട് അശ്ലീലം പറഞ്ഞ കേസിലെ പ്രതി മൂന്നുമാസം കഴിഞ്ഞപ്പോൾ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായെന്നും 42 കേസുള്ള അദ്ദേഹത്തെ മുഖ്യമന്ത്രി തലയിൽ വച്ചു കൊണ്ടുനടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിൽ 16 കേസുകൾ മാരകായുധം ഉപയോഗിച്ച് സഹപാഠികളെ പരിക്കേൽപ്പിച്ചതിനും മൂന്ന് കേസുകൾ വധശ്രമത്തിനുമാണ്. ഒരു കേസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി മഹാരാജാസ് ഹോസ്റ്റലിൽ പൂട്ടിയിട്ട് നേരം വെളുക്കും വരെ ഇടിച്ചതിന്. മറ്റൊരു കേസ് സ്ത്രീത്വത്തെ അപമാനിച്ചതിനുള്ളതാണ്. നാലിലധികം വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റൊരു കേസ് ജാമ്യം എടുത്തുകൊടുത്ത വക്കീലിനെ വീട് കയറി ആക്രമിച്ചതിന്. എന്നിട്ടാണ് ഒരു കേസ് മാത്രമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഒക്കത്ത് ഇരുത്തുകയാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചത്. നാൽപ്പത് കേസുള്ള ഈ ക്രിമിനലിനെ മുഖ്യമന്ത്രി തലയിലാണോ എടുത്ത് വച്ചിരിക്കുന്നത്? ചോദിക്കുന്പോൾ ഓർക്കണമായിരുന്നു. സർക്കാരിന്റെ പ്രോഗ്രസ് കാർഡിൽ 600-ൽ…
Read Moreകുഞ്ഞിനെ ആശുപത്രിയിലാക്കി യുവതി കാമുകനൊപ്പം മുങ്ങി ! ഇരുവരും കോളജില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍…
കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയ 35കാരി കുഞ്ഞിനെ അവിടെ ഏല്‍പ്പിച്ച് കാമുകനോടൊപ്പം മുങ്ങിയതായി പരാതി. ഇന്നലെ രാവിലെ മുങ്ങിയ യുവതിയെ വൈകുന്നേരത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു. വാരത്തിന്നടുത്ത് താമസിക്കുന്ന സഹോദരി കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ പോയി തിരിച്ചു വന്നില്ലെന്ന് സഹോദരന് ടൗണ്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ പയ്യാമ്പലത്തിന്നടുത്ത് വെച്ച് ബര്‍ണ്ണശ്ശേരി സ്വദേശിക്കൊപ്പം കണ്ടെത്തിയത്. കോളേജില്‍ ഒരുമിച്ച് പഠിച്ചിരുന്നവരാണിവരെന്ന് പറഞ്ഞതായി പോലീസ് പറഞ്ഞു. പിടിയിലായ യുവതിക്കും കാമുകനുമെതിരെ ജുവൈനല്‍ ആക്ടു പ്രകാരം കേസെടുത്തിട്ടുണ്ട്.
Read More14 വർഷത്തോളം..! കള്ളനോട്ട് കേസിന്റെ തെളിവെടുപ്പിനിടയിൽ മുങ്ങിയ പ്രതി ഒളിവിൽ കഴിഞ്ഞത് വിവിധ സംസ്ഥാനങ്ങളിൽ
കോട്ടയം: കള്ളനോട്ട് കേസിന്റെ തെളിവെടുപ്പിനിടയിൽ പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ പ്രതി 14 വർഷത്തോളം ഒളിവിൽ താമസിച്ചതു വിവിധ സംസ്ഥാനങ്ങളിൽ. ആർപ്പൂക്കര സ്വദേശി മിഥുനെയാണു ഇന്നലെ ഡൽഹിയിൽ നിന്നും സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. 2008 ഒക്ടോബർ 24നാണ് 500 രൂപയുടെ നാലു കള്ളനോട്ടുകളുമായി നാട്ടകം കോളജിൽ വിദ്യാർഥിയായിരുന്ന മിഥുൻ പിടിയിലാകുന്നത്. ഈ കേസിൽ അറസ്റ്റ് ചെയ്തശേഷം പ്രതിയെയുമായി ഗാന്ധിനഗർ പോലീസ് സംഘം ഗാന്ധിനഗറിലെ പെട്രോൾ പന്പിനുസമീപം തെളിവെടുപ്പിന് എത്തി. ഈ സമയം ഇവിടെനിന്നും പ്രതി പോലീസിന്റെ കസ്റ്റഡിയിൽനിന്നും കൈവിലങ്ങുമായി ചാടി രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ പോയ മിഥുൻ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ ചെറിയ ജോലികൾ ചെയ്താണ് ഒടുവിൽ ഡൽഹിയിൽ എത്തിയത്. ഒരു സ്ഥലത്തും ഇയാൾ അധികകാലം തങ്ങിയിരുന്നില്ല. നാളുകൾ കഴിഞ്ഞതോടെ കേസ്…
Read Moreകൂട്ടിക്കലിലെ ബൈക്ക് മോഷണങ്ങൾ…! പിന്നിൽ സഹോദരങ്ങൾ; പുറത്തുവന്നത്, തൊടുപുഴ, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി ബൈക്ക് മോഷണങ്ങള്‍
കൂട്ടിക്കൽ: കൂട്ടിക്കലിൽ നിന്നും സിനിമക്കഥയെ വെല്ലുന്ന രീതിയിൽ ബൈക്കുകൾ മോഷണം നടത്തിയതു സഹോദരങ്ങൾ. ഇവരെ ഇന്നലെ മുണ്ടക്കയം പോലീസ് പിടികൂടി. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും തൊടുപുഴ, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി ബൈക്ക് മോഷണങ്ങളാണ് പുറത്തുവന്നത്. ബൈക്കുകളുടെ പൂട്ടുകൾ തകർക്കുന്നതിൽ ഇവർ അതിവിദഗ്ധരാണ്. റോഡ് സൈഡിലും വീട്ടുമുറ്റത്തും പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകൾ പൂട്ടുതകർത്ത് മോഷണം നടത്തുകയാണ് ഇവരുടെ രീതി. തുടർന്നു ഈ ബൈക്കിൽ സഞ്ചരിക്കും. പെട്രോൾ തീരുന്പോൾ ഇവ റോഡ് സൈഡിൽ പാർക്ക് ചെയ്തശേഷം സമീപത്ത് കാണുന്ന മറ്റൊരു ബൈക്ക് മോഷ്ടിച്ചുശേഷം യാത്ര തുടരുകയാണ് ചെയ്യുന്നത്. പെട്രോൾ തീർന്നാൽ ബൈക്ക് ഉപേക്ഷിക്കുകയല്ലാതെ പെട്രോൾ നിറയ്ക്കില്ല. കാരണം പന്പുകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇവരെ തിരിച്ചറിഞ്ഞു പോലീസ് പിടികൂടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പ്രായപൂർത്തിയാകാത്ത പ്രതി ജില്ലയിലെ ഒരു സ്റ്റേഷനിൽ സമാനമായ രീതിയിൽ…
Read More