ആലപ്പുഴ: എച്ച്.സലാം എംഎൽഎ യുടെ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിൽ പ്രതിഷേധിച്ചാണ് സലാം ഫേസ് ബുക്കിലൂടെ പ്രകോപനപരമായ രീതിയിൽ പോസ്റ്റിട്ടത്. വി ഡി സതീശനും കെ സുധാകരനുമെതിരായി പ്രകോപനപരമായ പരാമർശമാണ് സലാം എം എൽ എ നടത്തിയത്. സതീശനും സുധാകരനും തെരുവിൽ ഞങ്ങളുടെ കൈക്കരുത്ത് അറിയരുത്. അതിര് കടന്നാൽ ബുദ്ധിമുട്ടേണ്ടി വരുമെന്ന് ചിന്തിച്ചാൽ നന്ന്. സുധാകരന്റെയും വിഡി സതീശന്റെയും സുരക്ഷ സി പി എം ഏറ്റെടുത്താൽ തീക്കളിയാകും. ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കുമെന്ന് കരുതേണ്ട. മുഖ്യമന്ത്രിക്കെതിരായുള്ള കോൺഗ്രസ് നീക്കം തീക്കൊള്ളി കൊണ്ട് തല ചൊറിയലാണെന്നുമായിരുന്നു എംഎൽഎയുടെ പരാമർശം. അക്രമങ്ങൾ നിയന്ത്രിക്കാനും ഒഴിവാക്കാനും മുൻ കൈയെടുക്കേണ്ട എം.എൽ.എ ഈ രീതിയിൽ പ്രകോപനപരമായും അക്രമത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന രീതിയിൽ പരാമർശം നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയായിൽ ഉയരുന്നത്.
Read MoreCategory: Loud Speaker
പിണറായി വിജയന് ഭീരുവാണെന്ന് കെ. സുരേന്ദ്രന്! ആരോപണവിധേയനായ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്
പത്തനംതിട്ട: കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഭരണാധികാരികളെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയനും ഭീരുവും ഏകാധിപതിയുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. സ്വര്‍ണ കള്ളക്കടത്തു കേസിലും ഡോളര്‍ കടത്തിലും ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയന് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി. എ. സൂരജ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ്, സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആര് നായര്‍, സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അശോകന് കുളനട,ജില്ലാ വൈസ് പ്രസിഡന്റ് മാരായ കെ. ബിനുമോന്, അജിത് പുല്ലാട്, ജില്ലാ സെക്രട്ടറി മാരായ ഷെന്‍ ജി. കുറുപ്പ്, ബിന്ദു പ്രകാശ്, ഐടി സെല്‍ സംസ്ഥാന കണ്‍വീനര്‍ എസ്. ജയശങ്കര്‍ തുടങ്ങിയവർ…
Read Moreവിമാനത്തിലെ പ്രതിഷേധം! വധശ്രമത്തിന് കേസെടുത്തു; വിമാനത്തിൽ പ്രതിഷേധിച്ചവർ മദ്യപിച്ചതിന് തെളിവില്ല; ഇ.പി.ജയരാജന്റെ വാദം പൊളിയുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സീന് മജീദ്, ജില്ലാ സെക്രട്ടറി ആര്.കെ.നവീന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ക്കെതിരെ വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തല്‍, എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്. കഴിഞ്ഞ ദിവസമാണ് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത്. കറുത്ത വസ്ത്രം അണിഞ്ഞാണ് ഇവർ എത്തിയത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്യാവാക്യം വിളിക്കുകയും തുടർന്ന് എൽഡിഎഫ് കൺവീൻ ഇ.പി ജയരാജൻ ഇവരെ തള്ളിമാറ്റുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിമാനത്തിൽ പ്രതിഷേധിച്ചവർ മദ്യപിച്ചതിന് തെളിവില്ല തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്ന എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജന്റെ വാദം പൊളിയുന്നു. മെഡിക്കൽ കോളജാശുപത്രിയിൽ…
Read Moreനയൻതാരയും ഭർത്താവും പരുമലയിൽ എത്തി ! ചുരിദാർ അണിഞ്ഞ് തലയിലൂടെ ഷാൾ ഇട്ട് വന്നതിനാൽ അധികമാരും തിരിച്ചറിഞ്ഞുമില്ല
ഡൊമനിക് ജോസഫ് മാന്നാർ: തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും ഭർത്താവ് സംവിധായകനായ വിഘ്നേഷ് ശിവനും പുണ്യവാന്റെ അനുഗ്രഹം തേടി പരുമലയിൽ എത്തി.കഴിഞ്ഞ വ്യാഴാഴ്ചയാണ് തമിഴ്നാട്ടിലെ മഹാബലിപുരത്ത് ഇവരുടെ വിവാഹം നടന്നത്. നയൻതാരയുടെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുക്കാത്തതിനാൽ ഇവരുടെ അനുഗ്രഹം വാങ്ങുവാനായി ഞായറാഴ്ച കേരളത്തിലേക്ക് വരുകയായിരുന്നു. ഇരുവരും കൊച്ചിയിൽ നയൻതാരയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം കേരളത്തിലെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 ഓടെയാണ് ഇവർ പരുമല പള്ളിയിൽ എത്തിയത്. പള്ളിമുറ്റത്ത് മെഴുകുതിരി വിൽക്കുന്നവരുടെ പക്കൽ നിന്നും തിരി വാങ്ങി കബറിങ്കൽ കത്തിച്ചു.തുടർന്ന് പ്രാർത്ഥന നടത്തി പെട്ടെന്ന് തന്നെ മടങ്ങുകയായിരുന്നു. വളരെ രഹസ്യമായിട്ടാണ് ഇവിടെ എത്തിയത്. ചുരിദാർ അണിഞ്ഞ് തലയിലൂടെ ഷാൾ ഇട്ട് വന്നതിനാൽ അധികമാരും തിരിച്ചറിഞ്ഞുമില്ല. ഭർത്താവ് പാന്റ്സും ടീഷർട്ടും ധരിച്ചാണ് എത്തിയത്.10 മിനിറ്റിനുള്ളിൽ തിരികെ പോകുകയും ചെയ്തു. തിരുവല്ല സ്വദേശിനിയായ നയൻതാര ചെറുപ്പം…
Read Moreമദ്യപിച്ചതിനു ശേഷമുണ്ടായ വാക്കുതർക്കം ! യുവാവിനെ കല്ലിനിടിച്ചു കൊലപ്പെടുത്തി; സംഭവം തൊടുപുഴയില്‍…
തൊടുപുഴ: വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ സുഹൃത്ത് കല്ലിനിടിച്ച് കൊലപ്പെടുത്തി. തൊടുപുഴ ഒളമറ്റം ഉറവപ്പാറ മുണ്ടയ്ക്കൽ മജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തായ പാറടിയിൽ നോബിൾ തോമസിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11.30ഓടെ ഒളമറ്റം ലൂണാർ ഫാക്ടറി ഒൗട്ട്ലെറ്റിനു സമീപമായിരുന്നു സംഭവം. മദ്യപിച്ചതിനു ശേഷമുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മജുവും നോബിളും കിണറിന് റിംഗിറക്കുന്ന ജോലി ചെയ്യുന്നവരായിരുന്നു. നോബിൾ ഡ്രൈവർജോലിക്കും പോയിരുന്നു. സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ചാണ് ഇന്നലെ രാവിലെയും ജോലിക്കു പോയതെന്ന് നാട്ടുകാർ പറഞ്ഞു. തിരികെ വീട്ടിലെത്തുന്നതിനു മുന്‍പാണ് സംഭവമുണ്ടായത്. ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്ന് നോബിൾ മജുവിനെ കല്ലിനും കന്പിനും തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ പരിസരവാസികൾ വിവരം പോലീസിനെ വിളിച്ചറിയിച്ചു. പോലീസെത്തി മജുവിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നോബിളിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ…
Read Moreഷാജഹാന്റെ കുളിസീൻ പ്രണയം…! പാർട്ടി പ്രവർത്തകയുടെ കുളിസീൻ പകർത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒളിവിൽതന്നെ
പാലക്കാട്: പാർട്ടിപ്രവർത്തകയും അയൽവാസിയുമായ വീട്ടമ്മ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊടുന്പ് അന്പലപ്പറന്പ് ഷാജഹാനായി അന്വേഷണം ഉൗർജിതമാക്കി. ഇതിനിടെ ഒളിവിൽ കഴിയുന്ന ഷാജഹാൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഷാജഹാന്റെ അടുത്തബന്ധുക്കളും ഒളിവിലാണെന്ന് പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷാജഹാൻ മൊബൈൽ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയും പാർട്ടി പ്രവർത്തകയുമായ വീട്ടമ്മ കുളിക്കുന്നതിനിടെയാണ് ഷാജഹാൻ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടമ്മ നിലവിളിച്ചതോടെ ഷാജഹാൻ ഓടിരക്ഷപ്പെട്ടു. ഇതിനിടെ മൊബൈൽ ഫോണ്‍ താഴെ വീഴുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പറയുന്നതിനായി വീട്ടമ്മയും കുടുംബാംഗങ്ങളും ഷാജഹാന്റെ നന്പറിലേക്ക് വിളിച്ചപ്പോഴാണ് വീണുപോയ മൊബൈൽ ഫോണ്‍ അടിച്ചത്. തുടർന്ന് പാലക്കാട് സൗത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയായ വീട്ടമ്മയും,…
Read Moreചിക്കൻ തീർന്നാൽ മാത്രമാണ് ഷട്ടർ താഴ്ത്തിയിടാറുള്ളൂ..! ചിക്കൻ സെന്ററിൽനിന്ന് നാല് ലക്ഷം കവർന്ന സംഭവം; ഒളിവിൽപ്പോയ ജീവനക്കാർക്കായി പോലീസ് അന്വേഷണം
തൃപ്പൂണിത്തുറ: മാർക്കറ്റിനകത്തെ ചിക്കൻ സെന്ററിൽ നിന്നു നാലു ലക്ഷത്തിലധികം രൂപ കവർന്ന സംഭവത്തിൽ ഒളിവിൽപ്പോയ ജീവനക്കാർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കടയിലെ ജീവനക്കാരും അസം സ്വദേശികളായ അസ്മത്ത് അലി, ഷംസുദ്ദീൻ, ഇമ്രാൻ എന്നിവർക്കെതിരേ ഉടമ അനിൽ ഹിൽപാലസ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കോൾഡ് സ്റ്റോറേജും ചിക്കൻ സെന്ററും നടത്തുന്ന ടൗൺ ചിക്കൻ സെന്റർ എന്ന കടയിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് പണം നഷ്ടപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടോടെ ഭക്ഷണം കഴിക്കാനായി പുറത്തുപോയ ഉടമകളിലൊരാൾ വൈകിട്ട് നാലോടെ തിരികെയെത്തിയപ്പോൾ കടയുടെ ഷട്ടർ താഴ്ത്തിയിട്ട നിലയിലായിരുന്നു. സാധാരണ ചിക്കൻ തീർന്നാൽ മാത്രമാണ് ഷട്ടർ താഴ്ത്തിയിടാറുള്ളത്. ഉടമ ഷട്ടർ ഉയർത്തി നോക്കിയപ്പോൾ ചിക്കൻ സ്റ്റോക്കുള്ളതായി കണ്ടതിനെ തുടർന്ന് ജോലിക്കാർ താമസിക്കുന്ന മുറിയിൽ ചെന്ന് നോക്കിയെങ്കിലും അവിടെയും ആരെയും കണ്ടില്ല. ഭക്ഷണം പാകം ചെയ്ത നിലയിൽ തന്നെ അവിടെയുണ്ടായിരുന്നു. മൊബൈൽഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും…
Read Moreസ്വര്‍ണക്കടത്ത് കേസില്‍ പങ്കില്ലെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുക്കുന്നില്ല; പിണറായി സംഘപരിവാറിന്റെ ഇഷ്ടക്കാരനെന്ന് പ്രതിപക്ഷനേതാവ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് സംഘപരിവാറിന്റെ ഇഷ്ടക്കാരനാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരേ അതീവ ഗുരുതര ആരോപണമുണ്ടായി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇഡിക്ക് അനക്കമില്ല. ബിജെപിയുമായി ഉണ്ടാക്കിയിരിക്കുന്ന രാഷ്ട്രീയ ധാരണപ്രകാരമാണിതെന്നും സതീശന് കൊച്ചിയില്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളെയൊന്നും വിശ്വാസമില്ലാത്തത് കൊണ്ടാണ് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പിണറായി വിജയനെതിരായ കേസും സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ കേസും ഒരേ തരത്തില്‍ കാണാന്‍ പിണറായി വിജയനും സിപിഎമ്മും ശ്രമിക്കേണ്ട. ഇടയ്ക്കിടെ കേരളത്തില്‍ വരുന്ന ഒരു കേന്ദ്രമന്ത്രിയാണ് ബിജെപിക്കും സര്‍ക്കാരിനുമിടയിലെ പ്രധാന ഇടനിലക്കാരന്. തുടര്‍ഭരണവും കോണ്‍ഗ്രസ് മുക്തഭാരതവുമെന്ന മുദ്രാവാക്യങ്ങള്‍ യഥാര്‍ഥത്തില്‍ ഒന്നാണ്. സ്വര്‍ണക്കടത്ത് കേസില്‍ പങ്കില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് മാനനഷ്ടക്കേസുള്പ്പെടെ നല്‍കാം. എന്തുകൊണ്ട് ഇത് ചെയ്യുന്നില്ല? ഞങ്ങളുടെ പ്രവര്‍ത്തകരെ തെരുവു ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കും. ഇതു വേണോ വേണ്ടയോ എന്ന് സര്‍ക്കാര്‍…
Read Moreമുഖ്യമന്ത്രിയുടെ രോമത്തെ തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ല ! ഭരണമുള്ളതു കൊണ്ടു മാത്രമാണ് മര്യാദയ്ക്കിരിക്കുന്നതെന്ന് എംഎം മണി…
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തുന്ന സമരത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ മന്ത്രി എംഎം മണി. മുഖ്യമന്ത്രിയുടെ രോമത്തെ തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ല. പെപ്പടിയും ഉമ്മാക്കിയും കാട്ടി ആരും പേടിപ്പിക്കാന്‍ നേക്കണ്ട, മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിയ്ക്ക് അറിയാം. ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും എംഎം മണി പറഞ്ഞു.ഭരണമുള്ളതുകൊണ്ടാണ് ഞങ്ങള്‍ മര്യാദയ്ക്ക് ഇരിക്കുന്നത്. അല്ലെങ്കില്‍ വിഡി സതീശനെ നേരിടാന്‍ ഞങ്ങള്‍ മുണ്ടും മടക്കി കുത്തിയിറങ്ങുമെന്നും മണി പറഞ്ഞു.
Read Moreഗൂഢാലോചന കേസ് റദ്ദാക്കാൻ ഹൈക്കോടതിലേക്ക്; കേരള പോലീസിന്റെ സുരക്ഷ വേണ്ട, സ്വന്തമായി സുരക്ഷയൊരുക്കി സ്വപ്ന
കൊച്ചി: മുൻ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിൽ കന്റോണ്‍മെന്റ് പോലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സ്വപ്ന സുരേഷ് ഇന്നു ഹൈക്കോടതിയെ സമീപിക്കും. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പി.സി. ജോർജ്, സ്വപ്ന സുരേഷ് എന്നിവരെ പ്രതികളാക്കി പോലീസ് കേസ് എടുത്തിട്ടുള്ളത്. ജീവനു ഭീഷണി; മറ്റൊരു ഹർജിയും ഇന്ന് പരിഗണിക്കുംജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷ് നൽകിയ മറ്റൊരു ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജലീലിന്റെ പങ്ക് വെളിപ്പെടുത്തുമെന്ന് സ്വപ്നസ്വർണക്കടത്ത് കേസിൽ മുൻ മന്ത്രി കെ.ടി. ജലീലിന്റെ പങ്ക് ഉടൻ വെളിപ്പെടുത്തുമെന്നാണ് സ്വപ്ന സുരേഷ് വ്യക്തമാക്കുന്നത്. കെ.ടി. ജലീലിനെതിരേ 164 സ്റ്റേറ്റ്മെന്റ് പ്രകാരം കോടതിയോട് പറഞ്ഞ എല്ലാ കാര്യങ്ങളും രണ്ടു ദിവസത്തിനകം പൊതുസമൂഹത്തോട് വെളിപ്പെടുത്തുമെന്നു സ്വപ്ന കഴിഞ്ഞ ദിവസം കൊച്ചിയിൽ മാധ്യമങ്ങളെ അറിയിക്കുകയുണ്ടായി. ഗൂഢാലോചന നടത്തിയെന്ന് തനിക്കെതിരേ കെ.ടി. ജലീൽ പരാതി…
Read More