കൊച്ചി: സനിയമസഭാ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രി കെ ടി ജലീൽ എന്നിവർക്ക് എതിരേ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിൽ ഈസ്റ്റ് കോളജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടു. ഇതിനായി ഷാർജയിൽ വച്ച് ഭരണാധികാരിയെ കണ്ടു. ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോണ്‍സൽ ജനറലിന് കൈക്കൂലി നൽകിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. സരിത്തിനെയാണ് പണം അടങ്ങിയ ബാഗ് ഏൽപ്പിച്ചത്. പണം കോണ്‍സൽ ജനറലിന് നൽകിയ ശേഷം ബാഗ് സരിത് എടുത്തു. ഈ ബാഗ് സരിത്തിന്റെ വീട്ടിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്ന പറയുന്നു. മുൻ മന്ത്രി കെ.ടി. ജലീലിനെതിരേ ബിനാമി ആരോപണമാണ് സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യരാണ് ജലീലിന്റെ ബിനാമിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്. മുംബൈ…
Read MoreCategory: Loud Speaker
ഹിരാബ മോദിക്കു ശനിയാഴ്ച നൂറാം പിറന്നാൾ: അമ്മയ്ക്കു പിറന്നാളാശംസകളുമായി പ്രധാനമന്ത്രി വീട്ടിലെത്തുമെന്ന പ്രതീക്ഷയിൽ കടുംബാംഗങ്ങൾ
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹിരാബ മോദിക്കു ശനിയാഴ്ച നൂറാം പിറന്നാൾ. വഡോദരയിൽ പൊതുയോഗം ഉൾപ്പെടെ നിശ്ചയിച്ചിട്ടുള്ളതിനാൽ അമ്മയ്ക്കു പിറന്നാളാശംസകളുമായി പ്രധാനമന്ത്രി വീട്ടിലെത്തുമെന്ന പ്രതീക്ഷയിലാണു കുടുംബാംഗങ്ങൾ. ഹിരാബ മോദിയുടെ ആയുരാരോഗ്യങ്ങൾക്കായി ജന്മഗ്രാമായ വഡനഗറിൽ പ്രത്യേകചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഹത്കേശ്വറിലെ മഹാദേവക്ഷേത്രത്തിൽ ഭജന, ശിവാർച്ചന തുടങ്ങിയവയ്ക്കൊപ്പം അഹമ്മദാബാദിലെ ജഗന്നാഥ് ക്ഷേത്രത്തിൽ സമൂഹസദ്യയും ഉണ്ടാകും. 1923 ജൂൺ പതിനെട്ടിനു ജനിച്ച അമ്മയുടെ നൂറാം പിറന്നാൾ ശനിയാഴ്ച ആഘോഷിക്കുമെന്നു പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദി പറഞ്ഞു. ഏകദിന സന്ദർശനത്തിനായി ശനിയാഴ്ച ഗുജറാത്തിലെത്തുന്ന മോദി വഡോദരയിലെ പാവഗഡ് ക്ഷേത്രം സന്ദർശിക്കും. തുടർന്നു നഗരത്തിൽ ഒരു റാലിയിലും പങ്കെടുക്കും. ഗാന്ധിനഗറിലെത്തി അമ്മയെകണ്ടു പിറന്നാൾ മധുരം കൈമാറാനും പ്രധാനമന്ത്രി സമയം നീക്കിവച്ചേക്കും. കഴിഞ്ഞ മാർച്ചിൽ മോദി അമ്മയെ സന്ദർശിച്ചിരുന്നു.
Read Moreമണിച്ചന്റെ മോചനത്തിന് മണി തടസ്സമാകുന്നു; കോടതി ശിക്ഷിച്ച പിഴത്തുകയായ 30 ലക്ഷം അടയ്ക്കണം; ഇത്രയുംതുകയില്ലെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യദുരന്തക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി മണിച്ചന്റെ മോചനം വൈകും. കോടതി ശിക്ഷിച്ച പിഴത്തുക കൂടി അടച്ചെങ്കിൽ മാത്രമേ മണിച്ചന് ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കുകയുള്ളു. 30 ലക്ഷം രൂപ മണിച്ചൻ പിഴയായി അടയ്ക്കണമെന്നായിരുന്നു കൊല്ലം സെഷൻസ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഈ പിഴ തുക ഇരകളാക്കപ്പെട്ടവരുടെ കുടുംബത്തിന് നൽകണമെന്നായിരുന്നു കോടതി ഇത്രയും തുക പിഴയായി അടയ്ക്കാൻ കൈവശമില്ലെന്നാണ് മണിച്ചന്റെ ബന്ധുക്കൾ പറയുന്നത്. അഭിഭാഷകരുമായി ആലോചിച്ച് നിലവിലെ സാഹചര്യം കോടതിയെ ബോധിപ്പിച്ച് പിഴത്തുക അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിത്തരുവാൻ അഭ്യർഥിക്കാനാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആലോചിക്കുന്നത്. മണിച്ചന്റെയും കുടുംബത്തിന്റെയും വസ്തുവകകൾ റവന്യൂറിക്കവറി നേരിടുകയാണ്. പിഴതുക അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിതരണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് ബന്ധുക്കൾ ആലോചിക്കുന്നത്. നെട്ടുകാൽതേരി തുറന്ന ജയിലിലാണ് മണിച്ചൻ ഇപ്പോൾ കഴിയുന്നത്.
Read Moreഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ചെടുത്ത ഇറച്ചി ആയിരുന്നു, അതുകൊണ്ട് കുഴപ്പമില്ല ! റിയാസിന് മറുപടിയുമായി ചാണ്ടി ഉമ്മന്‍…
മന്ത്രി മുഹമ്മദ് റിയാസിന്റെയും വീണാ വിജയന്റെയും വിവാഹവാര്‍ഷികമായിരുന്നു കടന്നു പോയത്. വിവാഹ വാര്‍ഷിക ദിനത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ച് പോസ്റ്റ് ശ്രദ്ധേയമായിരുന്നു. എന്നാല്‍ പോസ്റ്റിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടേത് മാറിനേറ്റ് ചെയ്ത വേവിച്ചെടുത്ത ഇറച്ചിയായിരുന്നുവെന്നും അതുകൊണ്ട് കുഴപ്പമില്ല എന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘ഇന്ന് വിവാഹ വാര്‍ഷികം…അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍.’- എന്ന അടിക്കുറിപ്പോടെയാണ് വീണയ്ക്കൊപ്പമുള്ള ചിത്രം റിയാസ് പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വൈറലായതോടെയാണ് ചാണ്ടി ഉമ്മനും പരോക്ഷമായ മറുപടി പോസ്റ്റുമായെത്തിയത്. ‘ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്) ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല! ‘ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. റിയാസിന്റെ പോസ്റ്റിന് താഴെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍…
Read Moreആഹാരമായി ഉള്ളിൽ ചെന്നിരുന്നെങ്കിൽ..! അങ്കണവാടിയിൽ നിന്നും കുട്ടികൾക്കു നൽകുന്ന പോഷകാഹാരമായ അമൃതംപൊടിയിൽ ചത്ത പല്ലി
കൊട്ടാരക്കര: അങ്കണവാടിയിൽ നിന്നും കുട്ടികൾക്കു നൽകുന്ന പോഷകാഹാരമായ അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. കൊട്ടാരക്കര ഇ റ്റി സിയിലെ 28 -ാം നമ്പർ അങ്കണവാടിയിൽ നിന്നും വിതരണം ചെയ്ത അമൃതം പൊടിയുടെ പായ്ക്കറ്റിലാണ് വീട്ടുകാർ ചത്ത പല്ലിയെ കണ്ടെത്തിയത്. ഉണങ്ങിയ നിലയിലായിരുന്നു പല്ലി. കുട്ടിയ്ക്ക് കാച്ചി കൊടുക്കാനായി മുത്തശി അമൃതം പൊടിയുടെ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്ത പല്ലിയും പുറത്തുവന്നത്.ഇവരിത് പൊതുപ്രവർത്തകരെയും അയൽവാസികളെയും അറിയിക്കുകയായിരുന്നു. ഇത് ആഹാരമായി ഉള്ളിൽ ചെന്നിരുന്നെങ്കിൽ കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ കാരണമാകുമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. വിവിധയിനം ധാന്യങ്ങൾ പൊട്ടിച്ചുണ്ടാക്കുന്നതാണ് അമൃതം പൊടി. ഇത് ഓരോ മേഖലയിലും സ്വകാര്യ കമ്പനികൾ കരാറ് ഏറ്റെടുത്താണ് നടത്തി വരുന്നത്. തഴവയിലുള്ള ഒരു കമ്പനിയാന്ന് കൊട്ടാരക്കര മേഖലയിലെ അങ്കണവാടികളിൽ അമൃതം പൊടി വിതരണം ചെയ്യുന്നത്. സാമൂഹ്യക്ഷേമ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റേയും പരിശോധനകളുടെ പോരായ്മയാണ് ഇത്തരം അപാകതകൾക്ക്…
Read More“ഇവിടെ ആണ്പിള്ളേര് ഉണ്ട്, സ്ഥലം വിട്ടോ’..! എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ സുരക്ഷയ്ക്കെത്തിയ പോലീസുകാരെ പറപ്പിച്ച് മുഹമ്മദ് ഷിയാസ്
കൊച്ചി: സംസ്ഥാനത്ത് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നതിനിടെ എറണാകുളം ഡിസിസി ഓഫീസിന് സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരോട് കയര്‍ത്ത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പാര്‍ട്ടി ഓഫീസ് സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ ആണ്പിള്ളേര് ഉണ്ട്. ഞങ്ങള്‍ നെഞ്ചുവിരിച്ചു നിന്നാല്‍ മാത്രം മതി. സിപിഎമ്മിന്റെ കേരളഘടകമായ പോലീസിന്റെ സുരക്ഷ കോണ്‍ഗ്രസ് ഓഫീസിന് ആവശ്യമില്ലെന്നും എത്രയും വേഗം സ്ഥലംവിട്ടോളനും ഷിയാസ് പോലീസുകാരോട് പറഞ്ഞു. തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്ത് കെപിസിസി ഓഫീസിനുനേരെ ആക്രമണമുണ്ടായപ്പോള്‍ എറണാകുളം ഡിസിസി ഓഫീസിനുനേരേയും അക്രമസാധ്യതയുണ്ടെന്ന് പറഞ്ഞ് മുഹമ്മദ് ഷിയാസ് ഡിസിപിയെ നേരില്‍ വിളിച്ച് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അര്‍ധരാത്രി സിപിഎം പ്രവർത്തകർ ഡിസിസിക്ക് മുന്നില്‍ നാശനഷ്ടങ്ങള്‍ വരുത്തിയപ്പോൾ ഒരു പോലീസുകാരൻ പോലുമില്ലായിരുന്നു. ഇന്നലെ പകല്‍സമയത്ത് ഡിസിസി ഓഫീസിന് മുന്നില്‍ സുരക്ഷയ്ക്കെത്തിയ പോലീസ് വാഹനം കണ്ടതോടെയാണ് പ്രസിഡന്റ് പ്രകോപിതനായത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഡിസിസി ഓഫീസില്‍ പത്രസമ്മേളനം കഴിഞ്ഞു മടങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം.…
Read Moreഇ.പി.ജയരാജൻ വായ തുറന്നാൽ വിടുവായത്തവും കള്ളവും പറയുന്ന നേതാവ്..! സിപിഎം അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഭവിഷ്യത്തുകൾ ഗുരുതരമാകും; മുന്നറിയിപ്പുമായി കെ. സുധാകരൻ
തിരുവനന്തപുരം: എൽഡിഎഫ് സംസ്ഥാനത്ത് വ്യാപകമായി കോണ്‍ഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെയും പ്രവർത്തകർക്ക് നേരെയും ആക്രമണം വ്യാപിപ്പിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. അക്രമം അവസാനിപ്പിക്കാൻ സിപിഎമ്മും എൽഡിഎഫും തയാറായില്ലെങ്കിൽ ഭവിഷ്യത്തുകൾ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇങ്ങനെ മുന്നോട്ടുപോയാൽ സിപിഎമ്മുകാർ കോണ്‍ഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ നടത്തുന്നത് പോലെ തിരിച്ച് ആക്രമണം നടത്താൻ കഴിയാഞ്ഞിട്ടല്ല. രാഷ്ട്രീയ മര്യാദയും അന്തസും പുലർത്തുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എന്നാൽ ഇനിയും അക്രമം തുടർന്നാൽ ഗുരുതര ഭവിഷ്യത്തുകൾ എൽഡിഎഫ് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് അക്രമരാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരും. കേരളത്തിലെ ജനങ്ങൾ ഇതൊന്നും വക വച്ച് കൊടുക്കില്ല. ജനങ്ങളുടെ മുന്നിൽ സിപിഎം തലകുനിക്കേണ്ടി വരും. മുഖ്യമന്ത്രി ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയപതനം ആസന്നമായിരിക്കുകയാണ്. പ്രതിഷേധിച്ച രീതി… വായ് തുറന്നാൽ വിടുവായത്തവും കള്ളവും പറയുന്ന നേതാവാണ് ഇ.പി.ജയരാജൻ. ഇയാളെ പോലുള്ള…
Read Moreയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കണ്ണ് അടിച്ചു തകര്‍ത്ത് പോലീസ് ! കാഴ്ചയ്ക്കു തകരാര്‍ സംഭവിക്കാന്‍ സാധ്യതയെന്ന് വിവരം…
ഇടുക്കിയില്‍ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കണ്ണു തകര്‍ന്നു. ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിനെ കാര്‍ തടഞ്ഞ് മര്‍ദിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് തൊടുപുഴയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഭവം. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്കും രണ്ടു പോലീസുകാര്‍ക്കും പരുക്കേറ്റു.പോലീസിന്റെ ലാത്തികൊണ്ടുള്ള അടിയിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിലാല്‍ സമദിന്റെ കണ്ണു തകര്‍ന്നത്. കാഴ്ചയ്ക്ക് തകരാര്‍ സംഭവിക്കാന്‍ ഇടയുള്ളതിനാല്‍ ബിലാല്‍ സമദിനെ വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എബി മുണ്ടയ്ക്കല്‍, ബ്ലോക്ക് സെക്രട്ടറി ഷാനു ഖാന്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.എ. ഷഫീഖ് എന്നിവര്‍ക്കും പരുക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നടത്തിയ ഉന്തിലും തള്ളിലുമാണ് രണ്ടു പോലീസുകാര്‍ക്കു പരുക്കേറ്റത്. എസ്.ഐ: നസീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സക്കീര്‍ എന്നിവരെയും ആശുപത്രിയില്‍…
Read Moreമുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും..! സ്വപ്നയ്ക്കെതിരേ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെന്നു സർക്കാർ
കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ വെളിപ്പെടുത്തലുകളുടെ പേരില്‍ തനിക്കെതിരെ ഗൂഢാലോചന ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ സ്വപ്ന സുരേഷ് നല്കിയ ഹര്‍ജിയില്‍ കേസിലെ പരാതിയുടെ പകര്‍പ്പും പ്രഥമവിവര മൊഴിയും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി ഹര്‍ജി 21നു പരിഗണിക്കാന്‍ മാറ്റി. ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജി പരിഗണിക്കവേ സര്‍ക്കാരിനെതിരെ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും മാധ്യമങ്ങളിലൂടെ ലഹളയുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നുമാരോപിച്ചാണ് കേസെടുത്തതെന്ന് സ്വപ്നയുടെ അഭിഭാഷകന് അഡ്വ. ആര്. കൃഷ്ണരാജ് കോടതിയില്‍ വ്യക്തമാക്കി. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തതെന്നും ഹര്‍ജിയില്‍ വിശദീകരണം നല്‍കാമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി വ്യക്തമാക്കി. മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമാണ് സ്വപ്ന നടത്തിയതെന്നും വ്യാജപ്രചാരണമാണിതെന്നും ചൂണ്ടിക്കാട്ടി മുന്‍മന്ത്രി കെ.ടി. ജലീല്‍ നല്കിയ…
Read Moreസംസ്ഥാനത്ത് ശനിയാഴ്ചവരെ വ്യാപക മഴ; 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യത; 24 മണിക്കൂറിനുള്ളിൽ 11 സെന്റീമീറ്റർ മഴ പെയ്തേക്കും
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ശനിയാഴ്ചവരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും. വടക്ക് മധ്യകേരളത്തിൽ കൂടുതൽ മഴ ലഭിക്കും. ഇന്നു കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് ഭാഗത്തും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ഈ ഭാഗങ്ങളിൽ കടലിൽ പോകരുത്.ശനിയാഴ്ചവരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും അലർട്ട് പ്രഖ്യാപിച്ച ജില്ലകൾക്കു പുറമേ നാളെ കാസർഗോഡ് ജില്ലയിലും വെള്ളിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലും യെല്ലോഅലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ ആറുമുതൽ 11 വരെ സെന്റീമീറ്റർ മഴയാണു പ്രവചിച്ചിട്ടുള്ളത്.
Read More