യുവതിയെ തുടര്‍ച്ചയായി 79 ദിവസം പൂട്ടിയിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്ത് മന്ത്രവാദി. ഒടുവില്‍ പോലീസെത്തിയാണ് യുവതിയെ മോചിപ്പിച്ചത്. ഒഡിഷയിലെ ബലസോറിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. മന്ത്രവാദിയാണ് യുവതിയെ മുറിയില്‍ പൂട്ടിയിട്ട് 79 ദിവസത്തോളം ബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയുടെ രണ്ടര വയസുള്ള മകന്റെ കണ്മുമ്പില് വെച്ചായിരുന്നു ഇയാളുടെ ക്രൂരത. മന്ത്രവാദിയുടെ വീട്ടില്‍ പൂട്ടിയിട്ടനിലയിലാണ് യുവതിയെ പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ 79 ദിവസമായി മന്ത്രവാദി വീട്ടില്‍ പൂട്ടിയിട്ട് നിരന്തരം ബലാത്സംഗത്തിനിരയാക്കിയെന്ന് യുവതി മൊഴി നല്കി. രണ്ടര വയസുള്ള മകന്റെ കണ്‍മുമ്പിലിട്ടാണ് ബലാത്സംഗം ചെയ്തെന്നും യുവതി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ മന്ത്രവാദിക്കെതിരേയും യുവതിയുടെ ഭര്‍ത്താവിനെതിരേയും പോലീസ് കേസെടുത്തു. ഭര്‍തൃ മാതാപിതാക്കളും കേസിലെ പ്രതികളാണ്. ദാമ്പത്യ പ്രശ്നങ്ങള്‍ പരിഹരിക്കാനെന്ന് പറഞ്ഞാണ് ഭര്‍ത്താവും ഭര്‍തൃ മാതാപിതാക്കളും യുവതിയെ മന്ത്രവാദിയുടെ വീട്ടിലെത്തിച്ചത്. 2017ലായിരുന്നു യുവതിയുടെ വിവാഹം. ഇതിനുപിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിരന്തരം ഉപദ്രവം…
Read MoreCategory: Loud Speaker
കാസർഗോട്ടെ ഭക്ഷ്യവിഷബാധ: ഷവർമയിലെ വില്ലൻ സാൽമൊണല്ലയും ഷിഗല്ലയും
തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് സാൽമൊണല്ല ബാക്ടീരിയയും ഷിഗല്ല ബാക്ടീരിയയും. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാഫലമാണ് ഇന്ന് പുറത്ത് വന്നത്. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഈ സാമ്പിളുകള്‍ “അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ മേല്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
Read Moreദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ്ബാബുവിനെതിരേ അറസ്റ്റ് വാറണ്ട് ; അഡ്രസ് കിട്ടിയാൽ റെഡ് കോര്‍ണര്‍ നോട്ടീസ്
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടന് വിജയ്ബാബുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ദുബായില്‍ ഒളിവില്‍ കഴിയുന്ന ഇയാളെ ഏതുവിധേനയും നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ച ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായിലുള്ള ഇയാളുടെ മേല്‍വിലാസം കണ്ടെത്തുന്നതിനായി ദുബായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേല്‍വിലാസം കണ്ടെത്തിയാലുടന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നു സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. വിജയ്ബാബുവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് സിറ്റി പോലീസ് ഇ-മെയില്‍ വഴി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇയാള്‍ കീഴടങ്ങാന്‍ തയാറായില്ല. ഇയാള്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു അന്വേഷണ സംഘം നല്കിയ നോട്ടീസിന് വിജയ് ബാബുവിന്റെ രേഖാമൂലമുളള മറുപടി. നിലവിലെ അവസ്ഥയില്‍ 18ന് മധ്യവേനലവധിക്കു ശേഷമേ ഹൈക്കോടതി വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കൂ. ഹര്‍ജിയില്‍…
Read Moreസൈരന്ധ്രി വനത്തിൽ കാണാതായ വാച്ചറെ കണ്ടെത്താനായില്ല; തണ്ടർബോൾട്ട് വനത്തിനകത്തേക്ക് കയറി; പ്രതീക്ഷയോടെ ബന്ധുക്കൾ
സ്വന്തം ലേഖകൻ പാലക്കാട് : സൈലന്റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചറെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്നാം തീയതി രാത്രി മുതലാണ് വനം വകുപ്പ് വാച്ചറായ പുളിക്കാഞ്ചേരി രാജനെ കാണാതായത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വനത്തിനകത്ത് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും രാജനെ കണ്ടെത്താനായില്ല.അഞ്ച് ടീമുകളിലായി 120 പേരാണ് തെരച്ചിൽ നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും, തണ്ടർ ബോൾട്ടും, പോലീസും, നാട്ടുകാരും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. രാജന്റെ വസ്ത്രവും, ടോർച്ചും കിടന്ന സ്ഥലത്ത് നിന്നും 50 മീറ്റർ ദൂരംവരെ പോലീസ് നായ മണം പിടിച്ച് പോയെങ്കിലും രാജനെ കണ്ടെത്താൻ കഴിഞ്ഞില്ല. വനവിഭവങ്ങൾ ശേഖരിക്കാൻ പോകാറുള്ള ആദിവാസികൾ അടങ്ങുന്ന സംഘവും തെരച്ചിലിനിറങ്ങിയിരുന്നു. വനത്തിനകത്തെ സൈരന്ധ്രി ഫോറസ്റ്റ് ക്യാന്പിന് സമീപത്തുവച്ചാണ് രാജനെ കാണാതായത്. 39 വനവാസി വാച്ചർമാർ ഉൾപ്പടെ 52 വനം വകുപ്പ് ജീവനക്കാരാണ് സൈരന്ധ്രി വനത്തിൽ തെരച്ചിൽ നടത്തുന്നത്. രാത്രി…
Read Moreമലയാളികളുടെ അടുക്കള ബജറ്റ് താളം തെറ്റുന്നു; പാചകവാതകത്തിന് 50 രൂപ കൂട്ടി; ആയിരവും കടന്ന് സിലണ്ടർ വില
കൊച്ചി: പാചക വാതകവില വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലണ്ടറിന്റെ പുതിയ വില 1,006.50 രൂപയാണ്. മാര്‍ച്ച് 22നായിരുന്നു നേരത്തെ ഗാര്‍ഹിക സിലണ്ടര്‍ വില കൂട്ടിയത്. അന്ന് 956.50 രൂപയായിരുന്നു വില. വാണിജ്യ സിലണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. വാണിജ്യ സിലിണ്ടറിന് 103 രൂപയാണു വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ വില 2359 രൂപയായി. നാലു മാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലിണ്ടറുകള്‍ക്കു വര്‍ധിപ്പിച്ചത്. അടിക്കടിയുണ്ടാകുന്ന പാചകവാതക വില വര്‍ധന വിലക്കയറ്റത്തില്‍ പകച്ചു നില്ക്കുന്ന ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുകയാണ്.
Read Moreപൂരനഗരിക്കുമേൽ ആശങ്കയുടെ മഴമേഘങ്ങൾ… സാമ്പിൾ വെടിക്കെട്ട് കാണാൻ എത്തുന്നവർക്ക് നിയന്ത്രണ മാർഗ നിർദേശങ്ങളുമായി പോലീസ്
സ്വന്തം ലേഖകൻതൃശൂർ: അടുത്ത അഞ്ചു ദിവസം കൂടി കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാപ്രവചനം തൃശൂർക്കാരെയും പൂരപ്രേമികളേയും ആശങ്കയിലാഴ്ത്തുന്നു. ഇന്നലെ രാവിലെ പെയ്ത കനത്ത മഴയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവുമെല്ലാം തൃശൂർ പൂരത്തിനു ഭീഷണിയാകുമോ എന്ന ചോദ്യമാണ് പൂരനഗരിയിൽ ഉയരുന്നത്. നാളെ വൈകീട്ടാണ് സാന്പിൾ വെടിക്കെട്ട്. തേക്കിൻകാട് മൈതാനത്തു തിരുവന്പാടിയും പാറമേക്കാവും വെടിക്കെട്ടിനുള്ള കുഴികൾ കുത്തിത്തുടങ്ങിയിരുന്നു. മഴ വന്നതോടെ കുത്തിയ കുഴികളെല്ലാം ടാർപോളിനിട്ടു മൂടി. പന്തൽപണിയേയും മഴ തടസപ്പെടുത്തി. എന്നാൽ, രാവിലെ വെയിൽ തെളിഞ്ഞതോടെ പണികൾ പൂർവാധികം ഉഷാറാക്കി. രണ്ടുവർഷം കോവിഡ് മഹാമാരി മൂലം പൂരം മുടങ്ങിയതിനു ശേഷം ഇക്കുറി പൂരം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്കു കടക്കുന്പോഴാണ് മഴ വീണ്ടും പൂരത്തിനു ഭീഷണിയുയർത്തുന്നത്. സാന്പിൾ വെടിക്കെട്ട്: ഗതാഗത നിയന്ത്രണം; കാണികൾക്കു പ്രവേശനം ഫയർലൈനിനു 100 മീറ്റർ ദൂരെ മാത്രംതൃശൂർ: സാന്പിൾ വെടിക്കെട്ട് ദിവസമായ നാളെ നഗരത്തിൽ ഗതാഗത നിയന്ത്രണവും സാന്പിൾ…
Read Moreആക്രിക്കടയില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത് എംഡിഎംഎയും കഞ്ചാവും ! ഇതിനൊപ്പം കണ്ടെടുത്ത ‘മറ്റു ചില സാധനങ്ങള്‍’ കണ്ട് പോലീസുകാര്‍ ഞെട്ടി…
കുട്ടമശേരിയിലെ ആക്രിക്കടയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 14 ഗ്രാം എംഡിഎംഎ, 400 ഗ്രാം കഞ്ചാവ്, എയര്‍ പിസ്റ്റള്‍, മയക്കുമരുന്ന് അളക്കുന്ന മൂന്ന് ഡിജിറ്റല്‍ ത്രാസ്, പൊതിയുന്നതിനുളള പേപ്പറുകള്‍ എന്നിവ കണ്ടെടുത്തു. പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി അജ്നാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. കഴിഞ്ഞ ദിവസം ഇയാളെയും ചൊവ്വര തെറ്റാലി പത്തായപ്പുരയ്ക്കല്‍ വീട്ടില്‍ സുഫിയാന്, കാഞ്ഞിരക്കാട് തരകുപീടികയില്‍ അജ്മല്‍ അലി എന്നിവരെയും 11.200 ഗ്രാം എം.ഡി.എം.എ, 8.6 കിലോ കഞ്ചാവ് എന്നിവയുമായി മാറമ്പിള്ളി പാലത്തിന് സമീപത്ത് കാര്‍ തടഞ്ഞ് കാലടി പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആക്രിക്കടയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. ആക്രക്കടയുടെ മറവില്‍ ലഹരി വില്‍പ്പനയാണ് നടത്തിയിരുന്നത്. യുവാക്കള്‍ക്കായിരുന്നു വില്‍പ്പന. പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പലിവാല്‍, ഐ.പി.എസ്. ട്രയ്നി അരുണ്‍ കെ…
Read Moreതൃക്കാക്കര മണ്ഡലത്തിൽ മത്സരിക്കാനില്ല; ജോ ജോസഫ് എന്റെ സ്വന്തം ആൾ; ബിജെപി ദേശീയ അധ്യക്ഷനെ നേരിൽകാണുമെന്ന് പിസി ജോർജ്
കൊച്ചി: തൃക്കാക്കര മണ്ഡലത്തിൽ താൻ സ്ഥാനാർഥിയാകുമെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളെ തള്ളി പി.സി.ജോർജ്. താൻ ഒരു കാരണവശാലും സ്ഥാനാർഥിയാകില്ലെന്നു ജോർജ് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയായി വന്ന ഡോ.ജോ ജോസഫ് മിടുക്കനായ ചെറുപ്പക്കാരനാണെന്നു ജോർജ് പറഞ്ഞു. എന്റെ സ്വന്തം ആളാണ്. കണ്ടപ്പോൾത്തന്നെ ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ തന്നിരുന്നു. ജോ ജോസഫിന്റെ കുടുംബം മുഴുവൻ കേരള കോൺഗ്രസുകാരാണ്. അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോൺഗ്രസിന്റെ അടുത്ത ബന്ധുവാണെന്നും ജോർജ് പറഞ്ഞു. ജോ ജോസഫ് മറ്റേതെങ്കിലും പാർട്ടിയിൽ പ്രവർത്തിച്ചതായി അറിവില്ല. കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയെ ഇന്നു നേരിൽ കാണും. അതേസമയം, തൃക്കാക്കരയിൽ രണ്ടു മുന്നണികളും വർഗീയ കാർഡ് ഇറക്കിയാണ് കളിക്കുന്നതെന്നും ജോർജ് ആരോപിച്ചു. തൃക്കാക്കരയിൽ ബിജെപിക്കു വലിയ സ്വാധീനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഅഡ്വാന്‍സ് തുക തിരികെ ചോദിച്ചപ്പോള്‍ വീട്ടമ്മയെ കൈയ്യേറ്റം ചെയ്തു ! സിപിഎം കൗണ്‍സിലര്‍ക്കെതിരേ കേസ്…
വീട്ടമ്മയെ ആക്രമിച്ചെന്ന പരാതിയില്‍ സിപിഎമ്മിന്റെ പെരുമ്പാവൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി.എസ്. അഭിലാഷിനെതിരേ പോലീസ് കേസ്. വീട് വാങ്ങുന്നതിന് അഡ്വാന്‍സായി നല്കിയ തുക തിരിച്ചുചോദിച്ചപ്പോള്‍ തന്നെ അഭിലാഷ് കൈയ്യേറ്റം ചെയ്തെന്നായിരുന്നു പട്ടിക വിഭാഗത്തില്‍പ്പെടുന്ന വീട്ടമ്മയുടെ പരാതി. അഭിലാഷിന്റെ അമ്മയുടെ പേരിലുള്ള വീടും സ്ഥലവും വാങ്ങുന്നതിനായി പരാതിക്കാരി നാലുവര്‍ഷം മുമ്പ് അമ്പതിനായിരം രൂപ നല്‍കിയിരുന്നു. എന്നാല്‍, ഈട് വസ്തു വെള്ളം കയറുന്ന സ്ഥലമായതിനാല്‍ ബാങ്ക് വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് ഇവര്‍ വീട് വാങ്ങുന്നത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വീട് വില്ക്കുമ്പോള് പണം നല്‍കാമെന്നാണ് അഭിലാഷ് പറഞ്ഞിരുന്നത്. വീട് വിറ്റുവെന്നറിഞ്ഞ്, പലതവണ പണം ആവശ്യപ്പെട്ടിട്ടും അഭിലാഷ് നല്കാന് തയ്യാറായില്ല. ചികിത്സയ്ക്കായി പണം അത്യാവശ്യമായിരുന്നതിനാല്‍ തിങ്കളാഴ്ച രാത്രി പണം ആവശ്യപ്പെട്ട് അഭിലാഷിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. മര്‍ദിക്കുകയും ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തെന്നും വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍,…
Read Moreനഗരം പൂരത്തിരക്കിൽ ആറാടിയാൽ പണി പാളും..! പൂരം നാളിലെ പരീക്ഷ മാറ്റണമെന്ന് പൂരപ്രേമിസംഘം; ചമയംകാണാൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ
തൃശൂർ: പൂരം ദിവസങ്ങളിൽ ആരോഗ്യ സർവകലാശാല നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ മാറ്റണമെന്നു പൂരപ്രേമിസംഘം ആവശ്യപ്പെട്ടു. 10,11 തീയതികളിൽ സർവകലാശാല നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷയ്ക്ക് എത്തിച്ചേരാൻ വിദ്യാർഥികൾക്കു പൂരം നിയന്ത്രണങ്ങൾമൂലം ബുദ്ധിമുട്ടുണ്ടാകുമെന്നും അതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പൂരപ്രേമി സംഘം ട്രഷറർ പി.വി. അരുണ്‍ ആരോഗ്യസർവകലാശാല വൈസ് ചാൻസലർക്കു കത്തു നൽകി. ചമയംകാണാൻ ഗവർണറെത്തുംതൃശൂർ: ഇത്തവണ തൃശൂർ പൂരത്തിനു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ എത്തും. ചമയപ്രദർശനം കാണാനാണ് ഗവർണറെത്തുക. പൂരം നേരിൽ കാണാനുള്ള സാഹചര്യവും നോക്കുന്നുണ്ട്. പക്ഷേ, വലിയ സുരക്ഷ ഒരുക്കേണ്ടതിനാൽ ചമയപ്രദർശനം കണ്ടുമടങ്ങാനാണ് സാധ്യത. പ്രതീക്ഷിക്കുന്നത് ഇതുവരെ കാണാത്ത ജനത്തിരക്കെന്ന് മന്ത്രി മുഹമ്മദ് റിയാസ് തൃശൂർ: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ലോകം ശ്രദ്ധിക്കുന്ന ദൃശ്യവിസ്മയമായി തൃശൂർ പൂരം മാറും. ഇതുവരെ കാണാത്ത ജനത്തിരക്കാണ് പൂരത്തിനു പ്രതീക്ഷിക്കുന്നതെന്നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ…
Read More