സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്കു കടന്നിട്ടും പ്രശ്ന പരിഹാരത്തിനു ചർച്ച പോലും നടത്താതെ സർക്കാർ. സർക്കാർ ഇതുവരെ ചർച്ചയ്ക്കു വിളിച്ചിട്ടില്ലെന്നാണ് അനിശ്ചിതകാല സമരത്തിലുള്ള ബസ് ഉടമകളുടെ യൂണിയനുകൾ പറയുന്നത്. അതേസമയം, ഇക്കാര്യത്തിൽ ഇനിയും ചർച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട്. ചാർജ് വർധന കാര്യത്തിൽ തീരുമാനമായതാണ്. അത് എപ്പോൾ, എങ്ങനെ നടപ്പിലാക്കുമെന്നും പറയാനാകില്ല. ചാർജ് വർധന എടുത്തുചാടി തീരുമാനിക്കേണ്ട ഒന്നല്ല. പല കാര്യങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ട്. ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന സമരം ശരിയാണോ എന്ന് ബസുടമകൾ ആലോചിക്കണം. നിരക്ക് വർധന 30നു ശേഷം ബസ് ചാർജ് വർധനയ്ക്കൊപ്പം ഓട്ടോ- ടാക്സി നിരക്ക് വർധിപ്പിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണ്. ഒരു പാക്കേജായി മാത്രമേ നിരക്ക് വർധന പ്രഖ്യാപിക്കൂ. 30നു ചേരുന്ന എൽഡിഎഫ് യോഗം ഇക്കാര്യം ചർച്ച ചെയ്തതിനു…
Read MoreCategory: Loud Speaker
നാലുനാൾ ബാങ്കിംഗ് ഇടപാടുകൾ തടസപ്പെടും; ബാങ്ക് ജീവനക്കാർ കൂട്ടത്തോടെ വിനോദയാത്രയിൽ; ജോലിത്തിരക്കുകളിൽനിന്നും ഒരു മോചനം വേണ്ടേയെന്ന് ജീവനക്കാർ
കോട്ടയം: ഇന്നുമുതൽ തുടർച്ചയായി നാലുനാൾ ബാങ്കിംഗ് ഇടപാടുകൾ തടസപ്പെടും. ഇന്നും നാളെയും ബാങ്ക് അവധിയാണ്. തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ ദേശീയ പണിമുടക്കും. ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനാൽ ഓണ്‍ലൈൻ ഇടപാടുകളേയും ബാധിച്ചേക്കാം. ബുധൻ, വ്യാഴം പ്രവൃത്തി ദിവസമാണെങ്കിലും സാന്പത്തിക വർഷാന്ത്യ തിരക്കുണ്ടാകും. വെള്ളി വർഷാന്ത്യ കണക്കെടുപ്പിന്റെ അവധിയാണ്. ഇടപാടുകളുണ്ടാകില്ല. ഏപ്രിൽ രണ്ട് പ്രവൃത്തിദിനമാണ്. ബാങ്ക് ഇടപാടുകൾ നാലുനാൾ തടസപ്പെടുന്പോഴും ഇന്നും നാളെയും ട്രഷറികൾ തുറന്നു പ്രവർത്തിക്കും. പണിമുടക്കിന്റെ സാഹചര്യത്തിലാണ് നാളെയും ട്രഷറി തുറക്കുന്നത്. അന്നേ ദിവസം സാന്പത്തിക ഇടപാടുകളുണ്ടാകില്ല. പെൻഡിംഗ് ബില്ലുകളും ചെക്കുകളും പാസാക്കി നൽകും. പുതിയ ചെക്കും ബില്ലും സ്വീകരിച്ച് പാസാക്കാം. ഈ സാന്പത്തിക വർഷത്തിലെ സർക്കാർ ബില്ലുകളുടെ ചെക്കുകളും 30ന് വൈകുന്നേരം അഞ്ചുവരെ ട്രഷറിയിൽ നൽകാം. ഓണ്‍ലൈനിൽ നൽകുന്ന ബില്ലുകളുടെയും ചെക്കുകളുടെയും പേപ്പർ പകർപ്പ് മാർച്ച് ഒന്‍പതിന് ധനവകുപ്പ്…
Read Moreആ പ്രതീക്ഷയും പാളി! വീടു വയ്ക്കാൻ വയല്‍ വാങ്ങി നികത്താനാവില്ല; തണ്ണീര്‍ത്തട സംരക്ഷണനിയമത്തിൽ ഹൈക്കോടതി
കൊച്ചി: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം നിലവില്‍ വന്നശേഷം നെല്‍വയല്‍ വാങ്ങിയവര്‍ക്ക് വീടു വയ്ക്കാനായി സ്ഥലം നികത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വീടുവയ്ക്കാന്‍ മറ്റു ഭൂമിയില്ലെങ്കില്‍ കൈവശമുള്ള പാടത്തിന്റെ നിശ്ചിതഭാഗം നികത്തി വീടുവയ്ക്കാന്‍ അനുമതി നല്കുന്ന നിയമവ്യവസ്ഥയുണ്ടെങ്കിലും തണ്ണീര്‍ത്തട സംരക്ഷണനിയമം നിലവില്‍ വരുന്നതിനു മുമ്പേ നിലമുടമകളായവര്ക്ക് മാത്രമാണ് ഇതു ബാധകമെന്നും ഹൈക്കോടതി ഫുള്‍ബെഞ്ച് വ്യക്തമാക്കി. 2008 ഓഗസ്റ്റ് 12 നാണ് വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ നിയമം കൊണ്ടുവന്നത്. ഈ നിയമം നിലവില്‍ വന്നശേഷം നിലം വാങ്ങുന്നവര്‍ക്കും ഇത്തരത്തില്‍ നിലം നികത്താന്‍ അനുമതി നല്‍കാമെന്ന ഡിവിഷന് ബെഞ്ച് വിധി നിയമപരമല്ലെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി, ജസ്റ്റീസ് സതീഷ് നൈനാന് എന്നിവരുള്‍പ്പെട്ട ഫുള്‍ബെഞ്ച് മുന്‍ ഉത്തരവ് റദ്ദാക്കി.
Read Moreവീണ്ടും അവർ വരുന്നു, വളവിൽ പതുങ്ങിയിരിക്കാൻ..! പ്രതിദിനം കേസ് കാല് സെഞ്ചുറി അടിക്കണം; ഓരോ സ്ക്വാഡിനും ടാര്‍ജറ്റ് നല്കി ഏമാന്മാര്
കോഴിക്കോട്: വളവിലും തിരിവിലും ഒളിഞ്ഞും തെളിഞ്ഞും വാഹനയാത്രക്കാരെ പിടികൂടുന്ന ട്രാഫിക്ക് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മാരും സംഘവും ഇനി കൂടുതല്‍ ഉഷാറാകും. മറ്റൊന്നും കൊണ്ടല്ല…ടാര്‍ജറ്റ് മുകളില്‍ നിന്നും നല്കികഴിഞ്ഞു. പ്രതിദിനം 25 കേസ് എങ്കിലും വേണമെന്നാണ് നിര്‍ദേശം. എകദേശം ഇപതോളം വാഹനങ്ങള്‍ നിയമലംഘകരെ പിടികൂടാന്‍ നഗരത്തില്‍ കറങ്ങി തിരിയുന്നുണ്ട്. ഇനി മുഖത്ത് മാസ്കില്ലാത്തതിന്റെ പേരില്‍ കേസ് എടുക്കാനാവില്ലെന്നതിനാല് മറ്റ് നിയമലംഘനങ്ങളില്‍ പിടിമുറുക്കാനാണ് തീരുമാനം. സീറ്റ് ബെല്റ്റിടാതിരിക്കല്, ഹെല്‍മറ്റില്ലാതെ യാത്രചെയ്യല്‍, യാത്രാ മധ്യേ ഫോണ്‍ ഉപയോഗം തുടങ്ങി എല്ലാ നിയമലംഘനങ്ങളും ഇനി കയ്യോടെ പൊക്കും. ഇതിനായി നഗര വീഥികളില്‍ നിരീക്ഷണകണ്ണുകളുമായി പോലീസ് ഏമാന്മാരെ നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ ട്രാഫിക്ക് നിയന്ത്രിക്കാൻ രണ്ട് അസി. കമ്മീഷണർ മാരാണ് നിലവിൽ ഉള്ളത്.
Read Moreസൂക്ഷിച്ചോ… പത്ത് വര്‍ഷം പോകും..! സെന്റോഫിന്റെ പേരില്‍ കാമ്പസില്‍ കുട്ടികൾ ആറാടുകയാണ്; കേസെടുത്ത് പണികൊടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്
സ്വന്തം ലേഖകന്‍കോഴിക്കോട്: അതിരുവിട്ട ആഘോഷങ്ങള്‍ക്ക് മുന്നില്‍ കണ്ണടച്ച് കാമ്പസ് അധികൃതര്‍. ഇന്നലെ കോഴിക്കോട് നടന്നത്കാര് -ബൈക്ക് റൈസിംഗ് മല്‍സരങ്ങളെ പോലും തോല്‍പ്പിക്കുന്ന രീതിയിലുള്ള സിനിമാ സ്റ്റൈല്‍ കാര്യങ്ങളാണ്. മലബാർ ക്രിസ്ത്യന്‍ കോളജ് ഹയർ സെക്കന്‍ഡറി സ്കൂളിലെയും മുക്കം കള്ളന്തോട് എംഇഎസ് കോളജിലെയും ആഘോഷപരിപാടികളാണ് അതിരുകടന്നത്. ക്രിസ്ത്യന്‍ കോളജില്‍ കാര്‍ -ബൈക്ക് സ്റ്റണ്ടായിരുന്നു നടന്നതെങ്കില്‍ , മുക്കത്ത് ജെസിബിയുടെ ‘വായില്‍’ കയറിയിരുന്നായിരുന്നു ആഘോഷം. അതിരുവിട്ട ആഘോഷം സ്കൂള്‍ മൈതാനത്ത് നടന്നിട്ടും സ്കൂള്‍ അധികൃതര്‍ ഇടപെട്ടില്ല. തലനാരിഴയ്ക്കാണ് ക്രിസ്ത്യന്‍ കോളജില്‍ വലിയ അപകടം ഒഴിവായത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കകത്ത് ഇത്തരം അതിരുവിട്ട ആഘോഷപരിപാടികള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും കര്‍ശനമായി ഇടപെടണമെന്നും മേട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കോളജ് ഗ്രൗണ്ടില്‍ കാറുകളും ബൈക്കുകളും അമിത വേഗതയില്‍ ഓടിക്കുന്നതിനിടെ അപകടവും ഉണ്ടാവുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ച് വീണെങ്കിലും വിദ്യാര്‍ഥികളുടെ പരിക്ക് സാരമുള്ളതല്ല. അമിത വേഗതയില്‍…
Read Moreവാഹന രജിസ്ട്രേഷന് ഇനി കൊള്ളനിരക്ക്; നിലവിലെ നിരക്കിന്റെ മൂന്നിരട്ടി മുതല്‍ എട്ടിരട്ടി വരെ വർധിപ്പിച്ച് മോട്ടോര്‍വാഹന വകുപ്പ്
ഷാജിമോന്‍ ജോസഫ് കൊച്ചി: വാഹനങ്ങളുടെ രജിസ്ട്രേഷന്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടി മോട്ടോര്‍വാഹന വകുപ്പിന്റെ പ്രഹരം. നിലവിലെ നിരക്കിന്റെ മൂന്നിരട്ടി മുതല്‍ എട്ടിരട്ടി വരെയാണ് വര്‍ധന. അധിക ഫീസ് നിരക്കിലും പിഴത്തുകയിലും ഞെട്ടിക്കുന്ന വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. പുതിയ നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. കേരള രജിസ്ട്രേഷനിലുള്ള കാറുകളുടെ രജിസ്ട്രേഷന് പുതുക്കുന്നതിന് ഇനി നിലവിലുള്ളതിന്റെ എട്ടിരട്ടി ചാര്‍ജ് നല്‍കേണ്ടിവരും. നിലവില്‍ 600 രൂപയായിരുന്നത് 5,000 ആകും. അതായത് 750 ശതമാനത്തോളം വര്‍ധന. ഇരുചക്രവാഹന രജിസ്ട്രേഷന്റെ നിലവില്‍ 300 രൂപയായിരുന്ന ഫീസ് 1,000 ആയാണ് ഉയര്‍ത്തിയിട്ടുള്ളത്. ഓട്ടോറിക്ഷകള്‍ക്ക് 600 ല്‍ നിന്ന് 2500 ആയും ഫീസ് ഉയര്‍ത്തി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത കാറുകള്‍ക്കാണെങ്കില്‍ തുക ഇതിലും ഭീമമാകും. ഇപ്പോള്‍ 500 രൂപ നല്കുന്ന സ്ഥാനത്ത് ഇനി 40,000 രൂപയാകും ചെലവ്. ഇറക്കുമതി ബൈക്കുകള്‍ക്ക്…
Read Moreമലയാളി മാധ്യമപ്രവർത്തക ജീവനൊടുക്കിയ സംഭവം; ഭർതൃപീഡനം മൂലമെന്ന് പോലീസ്
ബംഗളൂരു: ബംഗളൂരുവിലെ മലയാളി മാധ്യമപ്രവര്‍ത്തകയുടെ മരണം ഭര്‍തൃപീഡനത്തെ തുടര്‍ന്നെന്ന് പോലീസ്. റോയിട്ടേഴ്സിലെ ജീവനക്കാരി ശ്രുതിയെ ആണ് ബംഗളൂരുവിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ശ്രുതിയെ ഭര്‍ത്താവ് അനീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ശ്രുതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. ഓഫീസിലും പുറത്തും ശ്രുതിയെ അനീഷ് പിന്തുടര്ന്നു. മുറിക്കുള്ളില്‍ സിസിടിവി സ്ഥാപിച്ച് നിരീക്ഷിച്ചു. നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നും ബംഗളൂരു പോലീസ് പറഞ്ഞു. കാസര്‍ഗോഡ് സ്വദേശിയാണ് ശ്രുതി. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി റോയിട്ടേഴ്സിൽ ശ്രുതി ജോലി ചെയ്ത് വരുകയായിരുന്നു. ഐടി ജീവനക്കാരനായ ഭര്‍ത്താവ് അനീഷ് കോറോത്തിനൊപ്പമാണ് ബംഗളൂരു വൈറ്റ് ഫീല്‍ഡിലെ ഫ്ലാറ്റില്‍ കഴിഞ്ഞിരുന്നത്. രണ്ട് ദിവസമായി ശ്രുതിയെ ഫോണില്‍ വിളിച്ച് കിട്ടാഞ്ഞതോടെ സഹോദരന് ഫ്ലാറ്റില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. കാസര്‍ഗോഡ് വിദ്യാനഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ചാലാ…
Read Moreസിൽവർ ലൈൻ: പ്രധാനമന്ത്രിക്ക് അനുകൂല നിലപാട്; പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ…
ന്യൂഡല്‍ഹി: സിൽവർ ലൈൻ പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുകൂല നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ചയ്ക്കു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ച ആരോഗ്യകരമായിരുന്നു. സില്‍വര്‍ ലൈന്‍ കേന്ദ്രാനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിന് കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചർച്ചയിൽ പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരമായിരുന്നു. നല്ല ചര്‍ച്ചയാണ് നടന്നത്. റെയില്‍വേ മന്ത്രിയുമായി കാര്യങ്ങള്‍ വിശദമായി സംസാരിക്കാമെന്നും എന്താണ് ചെയ്യാനാവുക എന്ന് പരിശോധിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്ര അനുമതി വേഗത്തില്‍ ലഭ്യമാകുന്നതിന് ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയോട് അനുഭാവപൂര്‍ണമായ നിലപാട് തന്നെയാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. അക്കാര്യത്തിലുള്ള നന്ദി അദ്ദേഹത്തെ അറിയിക്കുകയാണ്. അനൗദ്യോഗികമായി റെയില്‍വേ മന്ത്രിയേയും കണ്ടിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ധരിപ്പിച്ചെന്നും പിണറായി അറിയിച്ചു.
Read Moreകോവിഡ് നിയമലംഘനം! കേരളത്തിൽ നടപടി നേരിട്ടത് 66 ലക്ഷത്തോളം പേർ, പിഴിഞ്ഞെടുത്ത തുക കേട്ടാൽ ഞെട്ടും
തിരുവനന്തപുരം: കോവിഡ് നിയമലംഘനത്തിന് ഇതുവരെ സംസ്ഥാനത്തു നിയമ നടപടി നേരിട്ടത് 66 ലക്ഷത്തോളം പേർ. നിയമ ലംഘനങ്ങളിൽ പിഴയായി ഇതുവരെ ഈടാക്കിയത് മുന്നൂറ്റിയന്പത് കോടിയോളം രൂപ. മാസ്ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ നടപടിയെടുത്തത്. മാസ്ക് ധരിക്കാതിരുന്ന 42,73,735 പേരിൽനിന്നു മാത്രം 213 കോടി 68 ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്തതായും കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തു ലോക്ഡൗൺ പ്രഖ്യാപിച്ചു രണ്ടു വർഷത്തിനു ശേഷമുള്ള കണക്കാണിത്. അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കാൻ ദുരന്ത നിവാരണ നിയമം പ്രയോഗിക്കുന്നത് അവസാനിപ്പിക്കാമെന്നു സംസ്ഥാനങ്ങൾക്കു കേന്ദ്രം നിർദേശം നൽകിയിരുന്നു. പുതിയ നിർദേശ പ്രകാരം മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കണമെന്നില്ല. എന്നാലും മാസ്ക് പൂർണമായും ഒഴിവാക്കിയിട്ടില്ലെന്നു കേന്ദ്രം പിന്നീടു വിശദീകരിച്ചു. കോവിഡ് കുറഞ്ഞതോടെ മാസ്ക് ധരിക്കാത്തതിനു കേസ് എടുക്കുന്നതും കുറച്ചിരുന്നു. കേന്ദ്ര നിർദേശമനുസരിച്ചു സംസ്ഥാനം ഇനി പുതിയ ഉത്തരവിറക്കും. ഏതൊക്കെ കാര്യങ്ങളിൽ ഇളവെന്നതിനു വ്യക്തത കിട്ടാൻ സംസ്ഥാനത്തെ…
Read More85 ലക്ഷത്തിന്റെ ബെൻസ് ചോദിച്ചിട്ട് സർക്കാർ നൽകിയില്ല; തൽക്കാലം ഇന്നോവ ക്രിസ്റ്റയിൽ അഡ്ജസ്റ്റ് ചെയ്ത് ഗവർണറുടെ യാത്ര
തൃശൂർ: ബെൻസ് കാർ വാങ്ങണമെന്നു സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയാകാത്തതിനെ തുടർന്ന് പഴയ ബെൻസ് കാർ ഉപേക്ഷിച്ച് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ തൃശൂരിലെ പരിപാടികളിൽ എത്തിയത് ഇന്നോവ ക്രിസ്റ്റയിൽ. താൻ ഉപയോഗിച്ചു കൊണ്ടിരുന്ന ബെൻസ് കാർ ഒന്നര ലക്ഷം കിലോമീറ്റർ ഓടിയതിനെ തുടർന്ന് പുതിയ കാർ വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഗവർണറുടെ ഓഫീസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതു വിവാദമായിരുന്നു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷനുമായി ബന്ധപ്പെട്ട് ഗവർണർ ഉന്നയിച്ച വിഷയം സർക്കാരിനെ ചൊടിപ്പിച്ചതിനു പിന്നാലെയാണ് 85 ലക്ഷം രൂപ വില വരുന്ന പുതിയ ബെൻസ് കാർ വാങ്ങണമെന്നാവശ്യപ്പെട്ട് സർക്കാരിനു കത്തു നല്‍കിയത്. ഇതു വിവാദമായതോടെ താൻ ഇങ്ങനെ കാർ ആവശ്യപ്പെട്ടത് അറിഞ്ഞില്ലെന്നും ഓഫീസാണ് ഈ നിർദേശം വച്ചതെന്നുമായിരുന്നു ഗവർണറുടെ വിശദീകരണം. സാധാരണ വിവിഐപികളുടെ കാറുകൾ ഒന്നര ലക്ഷം കിലോമീറ്ററുകൾ പൂർത്തിയാക്കി കഴിഞ്ഞാൽ മാറ്റുന്നതു സാധാരണമാണത്രേ. ആ പ്രക്രിയ…
Read More