തൃശൂർ: ബെൻസ് കാർ വാങ്ങണമെന്നു സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയാകാത്തതിനെ തുടർന്ന് പഴയ ബെൻസ് കാർ ഉപേക്ഷിച്ച് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ തൃശൂരിലെ പരിപാടികളിൽ എത്തിയത് ഇന്നോവ ക്രിസ്റ്റയിൽ. താൻ ഉപയോഗിച്ചു കൊണ്ടിരുന്ന ബെൻസ് കാർ ഒന്നര ലക്ഷം കിലോമീറ്റർ ഓടിയതിനെ തുടർന്ന് പുതിയ കാർ വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഗവർണറുടെ ഓഫീസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതു വിവാദമായിരുന്നു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷനുമായി ബന്ധപ്പെട്ട് ഗവർണർ ഉന്നയിച്ച വിഷയം സർക്കാരിനെ ചൊടിപ്പിച്ചതിനു പിന്നാലെയാണ് 85 ലക്ഷം രൂപ വില വരുന്ന പുതിയ ബെൻസ് കാർ വാങ്ങണമെന്നാവശ്യപ്പെട്ട് സർക്കാരിനു കത്തു നല്‍കിയത്. ഇതു വിവാദമായതോടെ താൻ ഇങ്ങനെ കാർ ആവശ്യപ്പെട്ടത് അറിഞ്ഞില്ലെന്നും ഓഫീസാണ് ഈ നിർദേശം വച്ചതെന്നുമായിരുന്നു ഗവർണറുടെ വിശദീകരണം. സാധാരണ വിവിഐപികളുടെ കാറുകൾ ഒന്നര ലക്ഷം കിലോമീറ്ററുകൾ പൂർത്തിയാക്കി കഴിഞ്ഞാൽ മാറ്റുന്നതു സാധാരണമാണത്രേ. ആ പ്രക്രിയ…
Read MoreCategory: Loud Speaker
മോന്‍സനില്‍നിന്നു രണ്ടു സിഐമാര്‍ കൈപ്പറ്റിയത് ലക്ഷങ്ങള്‍! വകുപ്പുതല അന്വേഷണം തുടങ്ങി; ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ…
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്സന് മാവുങ്കലില്‍നിന്ന് രണ്ടു സിഐമാര്‍ പണം കൈപ്പറ്റിയ സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം തുടങ്ങി. ഡിജിപി അനില്‍കാന്താണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മെട്രോ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ. അനന്തലാലും മേപ്പാടി ഇന്‍സ്പെക്ടര്‍ എ.ബി. വിപിനും മോന്‍സനില്‍നിന്ന് പണം കൈപ്പറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നത്. അനന്തലാല്‍ ഒരുലക്ഷം രൂപയും എ.ബി. വിപിന്‍ മൂന്നു തവണയായി ഒരുലക്ഷത്തി എണ്‍പതിനായിരം രൂപയും (ഒരുലക്ഷം, അമ്പതിനായിരം, മുപ്പതിനായിരം) അക്കൗണ്ടിലൂടെ കൈപ്പറ്റിയതായാണ് ക്രൈംബ്രാഞ്ച് എഡിജിപി ഡിജിപി അനില്‍കാന്തിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് മോന്‍സന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് പണം കൈമാറിയതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. കൊച്ചി സിറ്റി ക്രൈംബ്രാഞ്ച് എസിപിക്കാണ് അന്വേഷണ ചുമതല. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സൗത്ത് സോണ്‍ ഐജിക്കു നല്‍കാനാണ് ഉത്തരവ്. മോന്‍സന്റെ സഹായിയും പോക്സോ കേസ് പ്രതിയുമായ ജോഷിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം…
Read Moreയുഡിഎഫ് എംപിമാരെ ഡൽഹി പോലീസ് തല്ലിച്ചതച്ചു; ഹൈബി ഈഡന്റെ മുഖത്തടിച്ചു; വനിതാ എംപിക്കു നേരിടേണ്ടി വന്നത്…
ന്യൂഡൽഹി: യുഡിഎഫ് എംപിമാരെ പാർലെന്റ് മന്ദിരത്തിന് മുന്നിൽ വച്ച് ഡൽഹി പോലീസ് തല്ലിച്ചതച്ചു. സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധവുമായി വിജയ് ചൗക്കിൽ നിന്നും പാർലമെന്റിലേക്ക് സമാധാനമായി മാർച്ച് ചെയ്ത് വന്ന എംപിമാരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മർദിക്കുകയായിരുന്നു. ഹൈബി ഈഡന്റെ മുഖത്ത് പോലീസ് അടിച്ചു. ടി.എൻ. പ്രതാപന്റെ കോളറിന് പിടിച്ചു വലിച്ചു. ബെന്നി ബെഹന്നാൻ, മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കെ.സി. വേണുഗോപാൽ, രമ്യാ ഹരിദാസ് തുടങ്ങിയവർക്കും മർദനമേറ്റു. തന്നെ പുരുഷ പോലീസ് മർദിച്ചുവെന്ന് രമ്യാ ഹരിദാസ് ആരോപിച്ചു. വനിതാ പൊലീസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ല. വിജയ് ചൗക്ക് ഭാഗത്ത് എംപിമാർ പ്രതിഷേധം നടത്തുന്നത് സർവസാധാരണമാണ്. ഇവിടെ നിന്നും പാർലമെന്റിലേക്ക് വരുന്നതിനിടെയാണ് സംഘർഷമുണ്ടായത്. കെ.റെയിൽ അനുമതിക്കായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പുറപ്പെട്ട സമയം തന്നെയാണ് കേരള എംപിമാർക്കു നേരേ പോലീസിന്റെ കൈയേറ്റം ഉണ്ടായത്. സംഭവത്തിൽ കെ.സി.വേണുഗോപാൽ,…
Read Moreഗള്‍ഫിലെത്തി 24 മണിക്കൂറിനകം റൂംമേറ്റിനെ കൊലപ്പെടുത്തി ! പ്രവാസിയ്ക്ക് ജീവപര്യന്തം ശിക്ഷ; പെട്ടെന്നുള്ള പ്രകോപനത്തില്‍ പറ്റിപ്പോയതെന്ന് ഏറ്റുപറച്ചില്‍…
തൊഴില്‍ വിസയില്‍ ബഹ്റൈനിലെത്തി ആദ്യ ദിവസം തന്നെ റൂംമേറ്റിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ. ബഹറിനിലെത്തി 24 മണിക്കൂര്‍ പിന്നിടും മുമ്പ് തന്നെ കൊലപാതകിയായ ആഫ്രിക്കന്‍ സ്വദേശിയ്ക്കാണ് ഫോര്‍ത്ത് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. മാഅമീര്‍ പ്രദേശത്തായിരുന്നു സംഭവം. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തുമെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂഷന് മേധാവി പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി ആത്മഹത്യ ചെയ്യാനും ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടന്നതെന്നും, മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകക്കുറ്റം തന്റെ കക്ഷിക്ക് മേല്‍ ചുമത്തരുതെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. കൊല്ലപ്പെട്ടയാള്‍ മരത്തടികള്‍ കൊണ്ടും കമ്പുകള്‍ കൊണ്ടും തന്റെ കക്ഷിയെ ആക്രമിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അയാള്‍ കൊല്ലപ്പെട്ടത്. 1,600 ദിനാര്‍ ശമ്പളത്തില്‍ മൂന്ന് മാസത്തെ ജോലിക്കായാണ് തന്റെ കക്ഷി ബഹറിനിലെത്തിയത്. എന്നാല്‍ വിമാനത്താവളത്തിലെത്തി…
Read Moreദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാനൊരുങ്ങി ഫിയോക്; ഇരുവർക്കും നഷ്ടമാകുന്നത് സംഘടനയിലെ ആജീവനാന്ത അംഗത്വം
കൊച്ചി: നടന് ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിൽനിന്നു പുറത്താക്കാന്‍ നീക്കം. ഈ മാസം 31ന് ചേരുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് സംഘടനാ പ്രസിഡന്റ് വിജയകുമാർ അറിയിച്ചിരിക്കുന്നത്. ഭരണഘടന മാറ്റത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. കൂടാതെ സംഘടനയുടെ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കു തെരഞ്ഞെടുപ്പ് വേണ്ടായെന്ന വ്യവസ്ഥയിലും മാറ്റങ്ങൾ കൊണ്ടു വരാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. പുതിയ മാറ്റത്തോടുകൂടി ദിലീപിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും സംഘടനയിലെ ആജീവനാന്ത അംഗത്വവും നഷ്ടമാകും. ഫിയോക്കിന്റെ ആജീവനാന്ത ചെയര്മാൻ ദിലീപും വൈസ് ചെയര്മാൻ ആന്റണി പെരുമ്പാവൂരുമാണ്. ഈ സ്ഥാനങ്ങളിൽനിന്ന് ഇരുവരെയും മാറ്റാനാണ് പുതിയ ഭേദഗതി കൊണ്ടു വരുന്നത്.
Read Moreനഷ്ടപരിഹാരം നൽകിയ ശേഷം മാത്രമെ ഭൂമി ഏറ്റെടുക്കുകയുള്ളു, ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ല! ബഫർസോൺ ഉണ്ടാകുമെന്ന് കോടിയേരി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ ബഫർ സോണ്‍ ഉണ്ട ാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബഫർ സോണിന്റെ കാര്യത്തിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞതല്ല കെ റെയിൽ എംഡി പറഞ്ഞതാണ് ശരിയെന്നും കോടിയേരി പറഞ്ഞു. നഷ്ടപരിഹാരം നൽകിയ ശേഷം മാത്രമെ ഭൂമി ഏറ്റെടുക്കുകയുള്ളു. ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ല. ഹൈ സ്പീഡ് ട്രെയിനിനായി യുഡിഎഫും കല്ലിട്ടിരുന്നു അന്ന് എൽഡിഎഫ് ഒരു എതിർപ്പും ഉയർത്തിയിരുന്നില്ലെന്ന് കോടിയേരി പറഞ്ഞു. കല്ലിടലിനെതിരെ കോണ്‍ഗ്രസിന്റെ കരുതൽപട രംഗത്ത് വരുമെന്ന പ്രഖ്യാപനത്തെ കോടിയേരി പരിഹസിച്ചു. എല്ലാ പടയും വരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിൽ പദ്ധതിയുണ്ടെ ന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനൊപ്പം സമരം ചെയ്യില്ലെന്ന് ബിജെപി പറഞ്ഞിരുന്നു. എന്നാൽ കോഴിക്കോട് അതുണ്ട ായെന്നും കോടിയേരി പറഞ്ഞു.
Read Moreനാളെ മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം! സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന സമരവുമായി ബസ് ഉടമകൾ മുന്നോട്ടു പോകരുതെന്ന് ഗതാഗത മന്ത്രി
കണ്ണൂർ: സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. മുഴുവൻ സർവീസുകളും നിർത്തിവച്ചാണ് പണിമുടക്ക് നടത്തുകയെന്ന് ബസുടമകളുടെ സംയുക്ത സമരസമിതി അറിയിച്ചു. ചാർജ് വർധന അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. മിനിമം ചാർജ് 12 രൂപയായി ഉയർത്തണമെന്നും വിദ്യാർഥികളുടെ കൺസെഷൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നുമാണ് ബസുടമകളുടെ പ്രധാന ആവശ്യം. പണിമുടക്ക് പ്രഖ്യാപിച്ച് ഗതാഗതമന്ത്രിക്ക് ബസുടമകൾ നോട്ടീസ് നൽകിയിട്ടുണ്ട്. ചാർജ് വർധനവ് നടപ്പിലാക്കിയില്ലെങ്കിൽ ബസ് വ്യവസായം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് ബസുടമ സംഘം പ്രതിനിധികൾ പറഞ്ഞു. പിന്മാറണം: ബസ് ഉടമകളോടു മന്ത്രി സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന സമരവുമായി ബസ് ഉടമകൾ മുന്നോട്ടു പോകരുതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാർഥികളുടെ പരീക്ഷാ കാലം പരിഗണിച്ച് സമരത്തിൽ നിന്നു പിന്മാറണം. ബസ്, ഓട്ടോ-ടാക്സി സമരവുമായി മുന്നോട്ടുപോയാൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസിനിറക്കുമെന്നും ഗതാഗത…
Read Moreകെ-റെയില്‍! കല്ലിടൽ തടയാൻ ‘കരുതൽപ്പട’; വിളിച്ചാൽ ഉടനെത്തും; പുതിയ തന്ത്രവുമായി കോൺഗ്രസ്
കോഴിക്കോട്: കെ-റെയിലിന്റെ ഭാഗമായി കല്ലിടാനും സര്‍വെയ്ക്കും എത്തുന്ന സംഘത്തെ പ്രതിരോധിക്കാന്‍ ‘കരുതൽ പട’ രൂപവത്കരിച്ച് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി . കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെ-റെയില്‍ ഇരകളെ സഹായിക്കാനും സംരക്ഷിക്കാനും ഒരു 11 അംഗ ‘കരുതല്‍ പട’ രൂപവത്കരിച്ചതായി ഡിസിസി നേതാക്കൾ തന്നെയാണ് അറിയിച്ചത്. ഇതിന്റെ ഭാഗമായി കോൾ സെന്ററും . (93875 55656, 98479 42333)ഡിസിസി ആരംഭിച്ചിട്ടുണ്ട്. ‘കരുത്തേകാന്‍ കരുതലാവാന്‍’ എന്നതാണ് കരുതൽ പടയുടെ രൂപവത്കരണത്തിന് പിന്നിലെ ഉദ്ദേശം. സർവേയ്ക്കും കല്ലിടാനും വരുന്ന ഉദ്യോഗസ്ഥ സംഘത്തെ പ്രതിരോധിക്കാൻ കെ-റെയിൽ ഇരകളോടൊപ്പം കരുതൽ പടയിലെ അംഗങ്ങളുണ്ടാവും.
Read Moreപൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി കേസെടുക്കില്ല; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം
ന്യൂഡൽഹി: പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി കേസെടുക്കില്ല. ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ആൾക്കൂട്ടം, കോവിഡ് നിയന്ത്രണലംഘനം എന്നിവയ്ക്കും ഇനി കേസുണ്ടാകില്ല. കഴിഞ്ഞ ഏഴാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകൾ കുറയുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർണായക തീരുമാനം. അതേസമയം, കേസെടുക്കില്ലെങ്കിലും ജനങ്ങൾ മാസ്ക് ധരിക്കുന്നത് തുടരണമെന്നും കോവിഡിനെതിരേ ജാഗ്രത കൈവിടാൻ പാടില്ലെന്നും കേന്ദ്രം അറിയിച്ചു.
Read Moreഎടിഎം കുത്തിത്തുറന്ന് പണം അപഹരിക്കാന്‍ ശ്രമം; അന്യസംസ്ഥാനക്കാരനായ യുവാവിനെ കുടുക്കിയത് പോലീസിന്റെ തന്ത്രം
അടൂര്‍: ഹൈസ്കൂള്‍ ജംഗ്ഷന് സമീപമുള്ള ഫെഡറല്‍ ബാങ്ക് എടിഎം കുത്തിതുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ ഒഡീഷ സ്വദേശിയെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് പോലീസ്. ഒഡിഷ ബാലേഷര്‍ ജില്ലയില്‍ ഗജിപൂര്‍ ചന്ദനേശ്വര്‍ സ്വദേശി ഗൗര ഹരി മാണായാണ് (36) അടൂര്‍ പോലീസിന്റെ പിടിയിലായത്. 19നു രാത്രിയാണ് അടൂരില്‍ മോഷണശ്രമം നടന്നത്. എടിഎമ്മിന്റെ മുന്‍വശത്തെ സിസിടിവി കാമറകളും അലാറവും വിച്ഛേദിച്ച ശേഷം ഉള്ളില്‍ കടന്ന ഇയാള്‍ മെഷീന്റെ മുന്‍വശം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഇയാള്‍ അവിടം വിട്ടുപോകുകയായിരുന്നു. പിന്നീട് എടി എമ്മിലെത്തിയ ആളുകള്‍ മെഷീന്റെ വാതില്‍ പൊളിഞ്ഞുകിടക്കുന്നത് പോലീസില്‍ വിവരമറിയിക്കുകയും, പോലീസ് ബാങ്ക് അധികൃതരെ ഉടനെതന്നെ ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എടിഎമ്മിനുള്ളിലെ സിസിടിവിയില്‍ മുഴുവന്‍ സംഭവങ്ങളും പതിഞ്ഞിരുന്നതിനാല്‍ പ്രതിയെ പിടികൂടാന്‍ സഹായകരമായി. അടൂരില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. സിസി…
Read More