കെ ​റെ​യി​ൽ നടപ്പിലായാൽ ജ​ന്മ​ത്ത് യു​ഡി​എ​ഫിന് അ​ധി​കാ​ര​ത്തി​ൽ വ​രാ​നാ​വി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ന്‍റെ തു​ള്ള​ൽ; കടുത്ത വിമർശനവുമായി ഏ കെ ബാലൻ​

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ൽ പ​ദ്ധ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​നെ വി​മ​ർ​ശി​ച്ച് മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ എ.​കെ. ബാ​ല​ൻ. ആ​ടി​നെ പ​ട്ടി​യാ​ക്കു​ക, പ​ട്ടി​യെ പേ​പ്പ​ട്ടി​യാ​ക്കു​ക, എ​ന്നി​ട്ട​തി​നെ ത​ല്ലി​ക്കൊ​ല്ലാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ക എ​ന്ന​താ​ണ് യു​ഡി​എ​ഫി​ന്‍റെ സ​മീ​പ​ന​മെ​ന്നു ബാ​ല​ൻ ആ​രോ​പി​ച്ചു. വി​മോ​ച​ന സ​മ​ര​ത്തി​ന്‍റെ പ​ഴ​യ സ​ന്ത​തി​ക​ൾ​ക്ക് പു​തി​യ ജീ​വ​ൻ വെ​ച്ചു എ​ന്നാ​ണ് യു​ഡി​എ​ഫ് ക​രു​തു​ന്ന​ത്. പ​ഴ​യ ച​ങ്ങ​നാ​ശേ​രി അ​നു​ഭ​വം വെ​ച്ച് ച​ങ്ങ​നാ​ശേ​രി​യി​ൽ വി​മോ​ച​ന സ​മ​രം ന​ട​ത്താ​നാ​കി​ല്ല. കെ ​റെ​യി​ൽ ന​ട​പ്പി​ലാ​ക്കി​യാ​ൽ ജ​ന്മ​ത്ത് യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രാ​നാ​വി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ന്‍റെ തു​ള്ള​ലാ​ണി​ത്. വ​യ​ൽ കി​ളി​ക​ൾ എ​വി​ടെ പോ​യെ​ന്നു ചോ​ദി​ച്ച എ.​കെ. ബാ​ല​ൻ അ​വ​രു​ടെ നേ​താ​ക്ക​ൾ ഇ​ന്ന് സി​പി​എ​മ്മി​ലാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. കെ ​റെ​യി​ൽ പ​ദ്ധ​തി​യി​ൽ വി​ദ​ഗ്ധ സ​മി​തി നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ക്കും, എ​ന്നി​ട്ടും തീ​രാ​ത്ത ആ​ശ​ങ്ക​ക​ളു​ണ്ടെ​ങ്കി​ൽ അ​ത് ദു​രീ​ക​രി​ക്കും. അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റം നി​ർ​ദേ​ശി​ച്ചാ​ൽ അ​തും ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

Read More

കോ​ട്ട​യ​ത്ത് പോ​ർ​മു​ഖം തു​റ​ന്ന് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ബി​ജെ​പി​യും; പ്രതിഷേധം അണപൊട്ടിയ തെങ്ങണയിലേക്ക് മന്ത്രി വാസവനും എൽഡിഎഫ് കൺവീനറും എത്തുമ്പോൾ…

കോ​ട്ട​യം: കെ-​റെ​യി​ൽ പ്ര​തി​ഷേ​ധം സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​കു​ന്ന​തി​നി​ട​യി​ൽ കോ​ട്ട​യ​ത്ത് എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും യു​ഡി​എ​ഫും പോ​ർ​മു​ഖം തു​റ​ന്നു. മാ​ട​പ്പ​ള്ളി​ക്കു പി​ന്നാ​ലെ ന​ട്ടാ​ശേ​രി കു​ഴി​യാ​ലി​പ്പ​ട​യി​ലും ഇ​ന്ന​ലെ കെ-​റെ​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും നേ​രി​ട്ട് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ട​പ്പ​ള്ളി​യി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത ദി​വ​സം പെ​രു​ന്പ​ന​ച്ചി​യി​ൽ നി​ന്നും തെ​ങ്ങ​ണ​യി​ലേ​ക്ക് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​ദ​യാ​ത്ര ന​ട​ത്തും. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ.​സി. ജോ​സ​ഫ്, ജോ​ഷി ഫി​ലി​പ്പ് എ​ന്നി​വ​ർ ജാ​ഥ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ​ത്തെ നേ​രി​ടാ​ൻ എ​ൽ​ഡി​എ​ഫും രം​ഗ​ത്ത് എ​ത്തി. കെ ​റെ​യി​ലി​നെ​തി​രെ ഉ​യ​രു​ന്ന ജ​ന​കീ​യ ചെ​റു​ത്തു നി​ൽ​പ്പും അ​തു​ണ്ടാ​ക്കു​ന്ന ആ​ഘാ​ത​വും മ​റി​ക​ട​ക്കാ​ൻ ഇ​ന്ന് വ​ൻ പ്ര​ക​ട​ന​വും വി​ശ​ദീ​ക​ര​ണ യോ​ഗ​വു​മാ​ണ് എ​ൽ​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് തെ​ങ്ങ​ണ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ് പൊ​തു​യോ​ഗം. എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന…

Read More

പണിയൊന്നുമില്ലെങ്കിൽ സതീശൻ കുറ്റിപറിച്ച് നടക്കട്ടെ; സമരം ചെയ്യുന്നത് തെ​ക്കും വ​ട​ക്കു​മി​ല്ലാ​ത്ത വി​വ​ര​ദോ​ഷി​ക​ളെന്ന് ഇ.​പി. ജ​യ​രാ​ജ​ൻ

കോ​ഴി​ക്കോ​ട്: കെ ​റെ​യി​ൽ സ​മ​ര​ക്കാ​ർ​ക്കെ​തി​രേ പ​രി​ഹാ​സ​വു​മാ​യി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ. തെ​ക്കും വ​ട​ക്കു​മി​ല്ലാ​ത്ത വി​വ​ര​ദോ​ഷി​ക​ളാ​ണ് സ​മ​രം ചെ​യ്യു​ന്ന​ത്. ഈ ​സ​മ​ര​ത്തി​ന് ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റു​വ​ഷ​ള​ന്മാ​രു​ടെ കൈ​യി​ലാ​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷം കെ ​റെ​യി​ല്‍ വി​യ​ത്തി​ല്‍ ചി​ല റെ​ഡി​മെ​യ്ഡ് ആ​ളു​ക​ളെ കൊ​ണ്ട് വ​ന്ന് സ​മ​രം ന​ട​ത്തു​ക​യാ​ണ്. പ​ദ്ധ​തി​ക്ക് സ്ഥ​ലം ന​ല്‍​കാ​ന്‍ ജ​ന​ങ്ങ​ള്‍ ത​യാ​റാ​യി ഇ​ങ്ങോ​ട്ട് വ​രി​ക​യാ​ണ്. കോൺഗ്രസ് വളരുന്നത് ലീഗിന്‍റെ തണലിലാണ്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് പ​ണി​യൊ​ന്നു​മി​ല്ലെ​ങ്കി​ല്‍ കു​റ്റി പ​റി​ച്ച് ന​ട​ക്ക​ട്ടെ​യെ​ന്നും എ​ന്നാ​ല്‍ കെ ​റെ​യി​ലു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് ത​ന്നെ പോ​കു​മെ​ന്നും ജ​യ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

സി​ൽ​വ​ർ ലൈ​ൻ സ​മ​രം; സം​യ​മ​ന​ത്തോ​ടെ പെ​രു​മാ​റ​ണം; ‌പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു പ്ര​കോ​പ​ന​മു​ണ്ടാ​ക​രു​തെ​ന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ സ​മ​ര​ത്തെ നേ​രി​ടു​ന്പോ​ൾ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും പ്ര​കോ​പ​ന​മു​ണ്ടാക​രു​തെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്തി​ന്‍റെ നി​ർ​ദേ​ശം. പോ​ലീ​സ് സം​യ​മ​ന​ത്തോ​ടെ പെ​രു​മാ​റ​ണം. പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്ത​ണം. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​മ​ര​ക്കാ​ർ​ക്കെ​തി​രെ പോ​ലീ​സ് ന​ട​ത്തി​യ ന​ട​പ​ടി​ക​ൾ വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കാ​ണ് ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം മ​ട​പ്പ​ള്ളി​യി​ലെ കെ ​റെ​യി​ൽ സ​മ​ര​ത്തി​നി​ടെ പ്ര​തി​ഷേ​ധ​വു​മാ​യ​ത്തി​യ ക​ണ്ടാ​ല​റി​യാ​വു​ന്ന 150 പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. സ​മ​ര​മു​ഖ​ത്ത് കു​ട്ടി​യു​മാ​യെ​ത്തി​യ ജി​ജി ഫി​ലി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ആ​ണ് കേ​സെ​ടു​ത്ത​ത്. പൊ​ലീ​സി​നെ​തി​രെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച​തി​നും വ​നി​താ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നു​മാ​ണ് കേ​സ്.

Read More

ജ​ന​ങ്ങ​ളെ കേ​സി​ൽ കു​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല; യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ജ​യി​ലി​ൽ പോ​കുമെന്ന് വി.​ഡി. സ​തീ​ശ​ൻ; കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് പി​ഴു​തെ​റി​യാ​ൻ വേറെ ക​ല്ലു​ക​ൾ കൊ​ടു​ക്കാമെന്ന് കോ​ടി​യേ​രി

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ൽ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ കേ​സി​ൽ കു​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​രും സി​പി​എ​മ്മും ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ ക​ല്ലു​ക​ൾ പി​ഴു​തെ​റി​ഞ്ഞ് ത​ങ്ങ​ൾ ജ​യി​ലി​ൽ പോ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ​മ​രം ചെ​യ്യു​ന്ന ജ​ന​ങ്ങ​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ സി​പി​എം നേ​താ​ക്ക​ളും സ​ർ​ക്കാ​രും ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​ണ്.   പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നാ​ണെ​ങ്കി​ൽ ക​ല്ലു പി​ഴു​തെ​റി​യു​ന്ന സ​മ​ര​ത്തി​ന്‍റെ മു​ന്നി​ലേ​ക്കു യു​ഡി​എ​ഫ് നേ​താ​ക്ക​ളെ​ത്തും. പാ​വ​പ്പെ​ട്ട സാ​ധാ​ര​ണ​ക്കാ​രെ കേ​സി​ൽ കു​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. സ​ർ​ക്കാ​രി​ന്‍റെ ധാ​ർ​ഷ്ട്യ​ത്തി​നു വ​ഴ​ങ്ങി​ല്ല. സ​മ​രം ഏ​റ്റെ​ടു​ത്ത് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ജ​യി​ലി​ൽ പോ​കു​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് പി​ഴു​തെ​റി​യാ​ൻവേറെ ക​ല്ലു​ക​ൾ കൊ​ടു​ക്കാം: കോ​ടി​യേ​രി തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​നി​നെ​തി​രെ ന​ട​ക്കു​ന്ന സ​മ​രം അ​പ​ഹാ​സ്യ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. രാ​ഷ്ട്രീ​യ​സ​മ​ര​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. സ്ത്രീ​ക​ളെ സ​മ​ര​മു​ഖ​ത്ത് നി​ന്നും മാ​റ്റ​ണം. ക​ല്ലെ​ടു​ത്ത് ക​ള​ഞ്ഞാ​ൽ പ​ദ്ധ​തി…

Read More

ലോ​ക​മ​റി​യ​ണം അ​വ​രു​ടെ ക​ഥ​ക​ൾ; യു​ക്രെ​യ്ൻ ഡോ​ക്ട​ർ​ക്ക് സോ​ഷ്യ​ൽ​മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ കൈ​മാ​റി ബെ​ക്കാം

ല​ണ്ട​ൻ: യു​ക്രെ​യ്നി​ലെ യു​ദ്ധ​മു​ഖ​ത്തെ മു​ന്ന​ണി​പോ​രാ​ളി​യാ​യ വ​നി​താ ഡോ​ക്ട​ർ​ക്ക് സോ​ഷ്യ​ൽ​മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ കൈ​മാ​റി ഇം​ഗ്ലീ​ഷ് ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ഡേ​വി​ഡ് ബെ​ക്കാം. ഖാ​ർ​കി​വി​ലെ റീ​ജി​യ​ണ​ൽ പെ​രി​നാ​റ്റ​ൽ സെ​ന്‍റ​ർ മേ​ധാ​വി ഐ​റി​ന​യ്ക്കാ​ണ് ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ കൈ​മാ​റി​യ​തെ​ന്ന് ബെ​ക്കാം വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. ഫേ​സ്ബു​ക്കി​ൽ 56 മി​ല്യ​ണും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 71.5 മി​ല്യ​ണും ഫോ​ളോ​വേ​ഴ്സ് ബെ​ക്കാ​മി​നു​ണ്ട്.യു​ക്രെ​യ്നി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഐ​റി​ന​യും മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തു​ന്ന അ​ത്ഭു​ത​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള സ്റ്റോ​റി​ക​ൾ പ​ങ്കു​വ​യ്ക്കാ​ൻ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ ചാ​ന​ലു​ക​ൾ കൈ​മാ​റു​ക​യാ​ണ്. യു​ണി​സെ​ഫി​നെ​യും ഐ​റി​ന​യെ പോ​ലു​ള്ള​വ​രെ​യും സ​ഹാ​യി​ക്ക​ണ​മെ​ന്നും ഡോ​ണേ​ഷ​ൻ ലി​ങ്ക് അ​ട​ക്കം പ​ങ്കു​വ​ച്ചു​കൊ​ണ്ട് ബെ​ക്കാം പ​റ​ഞ്ഞു.

Read More

ചീ​നി​ക്കു​ഴി കൂ​ട്ട​ക്കൊ​ല; മ​ക​നെ​യും കു​ടും​ബ​ത്തെ​യും ഇ​ല്ലാ​യ്മ ചെ​യ്യു​മെ​ന്ന് ഹ​മീ​ദ് പ​ല​രോ​ടും പ​റ​ഞ്ഞുനടന്നു; രക്ഷപെടാനുള്ള എല്ലാപഴുതുമടച്ച് പോലീസ് അന്വേഷണം

തൊ​ടു​പു​ഴ: ചീ​നി​ക്കു​ഴി​യി​ൽ മ​ക​നെ​യും കു​ടും​ബ​ത്തെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ആ​ലി​യ​ക്കു​ന്നേ​ൽ ഹ​മീ​ദി(79)​നെ നാ​ലു ദി​വ​സ​ത്തേ​യ്ക്ക് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ പോ​ലീ​സ് ഇ​ന്നു കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. ഹ​മീ​ദി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നു പു​റ​മെ കൂ​ടു​ത​ൽ പേ​രി​ൽ നി​ന്നും മൊ​ഴി​യെ​ടു​ക്കാ​നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. എല്ലാം പഴുതുകളും അടയ്ക്കാൻപോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ല​ഭി​ക്കാ​നു​ണ്ട്. മ​ക​നെ​യും കു​ടും​ബ​ത്തെ​യും ഇ​ല്ലാ​യ്മ ചെ​യ്യു​മെ​ന്ന് ഹ​മീ​ദ് പ​ല​രോ​ടും പ​റ​ഞ്ഞി​രു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്ത​തി​നു ശേ​ഷം ഇ​തി​ന്‍റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രി​ക്കും പ്ര​തി​യെ ചോ​ദ്യം ചെ​യ്യു​ക. പ്ര​തി​യ്ക്ക് കേ​സി​ൽ നി​ന്നും ര​ക്ഷ​പ്പെടാ​നു​ള്ള എ​ല്ലാ പ​ഴു​തു​ക​ളും അ​ട​യ്ക്കു​ക​യാ​ണ് പോ​ലീ​സി​ന്‍റെ ല​ക്ഷ്യം. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എ.​ജി.​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത ഹ​മീ​ദ് പീ​രു​മേ​ട് സ​ബ് ജ​യി​ലി​ലാ​ണ്. ചീ​നി​ക്കു​ഴി ആ​ലി​യ​ക്കു​ന്നേ​ൽ മു​ഹ​മ്മ​ദ് ഫൈ​സ​ൽ (ഷി​ബു-45), ഭാ​ര്യ ഷീ​ബ…

Read More

എ​തി​ര്‍​ത്താ​ല്‍ കെ ​സു​ധാ​ക​ര​ന്റെ നെ​ഞ്ച​ത്തു​കൂ​ടെ ട്രെ​യി​ന്‍ ഓ​ടി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കും ! ഭീ​ഷ​ണി​യു​മാ​യി സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി

സി​ല്‍​വ​ര്‍ ലൈ​നി​നെ എ​തി​ര്‍​ത്താ​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്റ് കെ.​സു​ധാ​ക​ര​ന്റെ നെ​ഞ്ച​ത്തു​കൂ​ടെ ട്രെ​യി​ന്‍ ഓ​ടി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി സി​വി വ​ര്‍​ഗീ​സ്. കെ ​റെ​യി​ല്‍ സ​മ​ര​ത്തി​നെ​ത്തു​ന്ന ആ​ളു​ക​ളെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് കൊ​ല്ലാ​നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍ സ​മ​ര​ത്തി​നി​ടെ ശ്ര​മി​ക്കു​ന്ന​തെ​ന്നും സി​വി വ​ര്‍​ഗീ​സ് നെ​ടു​ങ്ക​ണ്ട​ത്ത് പ​റ​ഞ്ഞു. അ​തി​വേ​ഗ റെ​യി​ല്‍​വേ ഓ​ടി​ച്ചു​കൊ​ണ്ടാ​കും സി​പി​എം അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ പോ​കു​ന്ന​ത്. ത​ട​യാ​ന്‍ വ​ന്നാ​ല്‍ കെ ​സു​ധാ​ക​ര​ന്റെ നെ​ഞ്ച​ത്തു കൂ​ടി ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ഓ​ടി​ക്കേ​ണ്ടി വ​രും. കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​ര്‍ വി​ക​സ​ന രം​ഗ​ത്ത് മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ആ ​മു​ന്നേ​റ്റ​ത്തി​ന്റെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് നി​ന്നും ഒ​രാ​ള്‍​ക്ക് നാ​ലു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്താം. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും നാ​ലു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് കാ​സ​ര്‍​ഗോ​ട്ടെ​ത്താം. അ​വി​ടെ ആ​വ​ശ്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക. അ​പ്പോ​ള്‍ സു​ധാ​ക​ര​ന്‍ പ​റ​യു​ന്നു, ക​ല്ല് ഞ​ങ്ങ​ള്‍ പി​ഴു​തെ​ടു​ക്കു​മെ​ന്ന്. സു​ധാ​ക​ര​ന്റെ മാ​ത്ര​മ​ല്ല, കോ​ണ്‍​ഗ്ര​സി​നെ ആ​കെ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍ പി​ഴു​തെ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​നി…

Read More

മ​സാ​ജി​നെ​ത്തി​യ യൂ​റോ​പ്യ​ന്‍ യു​വ​തി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! മ​ല​യാ​ളി യു​വാ​വ് അ​റ​സ്റ്റി​ല്‍…

മ​സാ​ജി​നെ​ത്തി​യ വി​ദേ​ശ​വ​നി​ത​യെ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ മ​ല​യാ​ളി യു​വാ​വ് പി​ടി​യി​ല്‍. ജ​യ്പു​രി​ലെ സി​ന്ദി ക്യാ​മ്പി​നു​സ​മീ​പം ഒ​രു ഹോ​ട്ട​ലി​ല്‍​വെ​ച്ച് ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​താ​യി ഡ​ച്ച് യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​യു​ര്‍​വേ​ദ മ​സാ​ജ് ചെ​യ്യാ​ന്‍ വ​ന്ന​യാ​ളാ​ണ് ബ​ലാ​ത്സം​ഗം​ചെ​യ്ത​തെ​ന്നും 31-കാ​രി പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് മ​ല​യാ​ളി​യാ​യ ബി​ജു മു​ര​ളീ​ധ​ര​നെ അ​റ​സ്റ്റു​ചെ​യ്തു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്ന് സി​ന്ദി ക്യാ​മ്പ് പൊ​ലീ​സ് അ​റി​യി​ച്ചു. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് വി​ദേ​ശ യു​വ​തി ജ​യ്പൂ​രി​ലെ​ത്തി​യ​ത്.

Read More

കൊ​ടു​ങ്ങ​ല്ലൂ​രിലെ വീട്ടമ്മയുടെ കൊലപാതകം; സ്വകാര്യ ആശുപത്രിയിൽ പ​ണം അ​ട​യ്ക്കാനായില്ല; വെ​ട്ടേ​റ്റ വീ​ട്ട​മ്മ​യ്ക്കു വി​ദ​ഗ്ധ ചി​കി​ത്സ​ വൈകിയതായി പരാതി

കൊ​ടു​ങ്ങ​ല്ലൂ​ർ: പ​ണം അ​ട​യ്ക്കാ​ത്ത​തുകൊ​ണ്ട് വെ​ട്ടേ​റ്റ വീ​ട്ട​മ്മ​യെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാൻ ആ​ശു​പ​ത്രി​യി​ൽ നി​ന്നുവി​ട്ടുകി​ട്ടാ​ൻ താ​മ​സം നേ​രി​ട്ട​താ​യി ആ​രോ​പ​ണം. ച​ന്ത​പ്പു​ര​യി​ലു​ള്ള എ.​ആ​ർ. ആ​ശു​പ​ത്രി​ക്കെ​തി​രെ​യാ​ണ് ആ​രോ​പ​ണം.​ റി​ൻ​സി​യെ വി​ദ​ഗ്ധ ചി​കി​ത്സയ്​ക്കു തൃ​ശൂ​രി​ലേ​ക്കു മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാണു 25,000 രൂ​പ അ​ട​ച്ചാ​ൽ മാ​ത്ര​മേ ഡി​സ്ചാ​ർ​ജ് ചെ​യ്യാ​ൻ ക​ഴി​യൂവെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞെ​ന്നാ​ണ് ആ​രോ​പ​ണം. ബ​ന്ധു​ക്ക​ളും പ​ഞ്ചാ​യ​ത്ത് അം​ഗം പി.കെ. മു​ഹ​മ്മ​ദും യുഡിഎ​ഫ് ക​ണ്‍​വീ​ന​ർ പി.​എ​സ്. മു​ജീ​ബ് റ​ഹ്മാ​നും നാ​ളെ പ​ണം അ​ട​യ്ക്കാമെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യി​ട്ടും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ​ഴ​ങ്ങി​യി​ല്ലത്രേ.​ ത​ർ​ക്കം തു​ട​ർ​ന്ന​പ്പോ​ൾ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ ഡിവൈഎ​സ്പി ​സ​ലീ​ഷ് പോ​ക്ക​റ്റി​ൽ നി​ന്നും ക്രെ​ഡി​റ്റ് കാ​ർ​ഡ് എ​ടു​ത്ത് ആ​ശു​പ​ത്രി​ക്കാ​ർ​ക്കു ന​ൽ​കി പ​ണം എ​ടു​ത്ത് എ​ത്ര​യും പെ​ട്ടെ​ന്ന് യു​വ​തി​യെ വി​ട്ടുകൊ​ടുക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​ ഇ​തി​നു ശേ​ഷ​മാ​ണ് റി​ൻ​സി​യെ മാ​റ്റാ​ൻ ക​ഴി​ഞ്ഞ​ത്. 15 മി​നി​റ്റോ​ളം ഇ​തു മൂ​ലം വൈ​കി​.മ​നു​ഷ്യ​ത്വ​ര​ഹി​ത നി​ല​പാ​ട് എ​ടു​ത്ത ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ ക​ർ​ശന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്…

Read More