കോട്ടയം: സംസ്ഥാനത്ത് കുട്ടികൾക്കെതിരേയുള്ള ലൈംഗികാക്രമണകേസുകളും ആക്രമണവും വർധിക്കുന്നതായി റിപോർട്ട്. 2016 മുതൽ 2022 തുടക്കംവരെ സർക്കാരിന്റെ കണക്കുപ്രകാരം 22478 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 19759 കേസുകളിൽ വിചാരണ നടപടി പൂർത്തിയാക്കി നാളിതുവരെ കോടതി അന്തിമവിധി പുറപ്പെടുവിച്ചവയിൽ 605 പേരെ മാത്രമേ ശിക്ഷിച്ചിട്ടുള്ളൂ. ഇത്തരം കേസുകളിൽ സമയബന്ധിതമായി കേസ് തീർപ്പാക്കാൻ സാധിക്കാത്തത് കുട്ടികൾക്കെതിരേയുള്ള പീഡനക്കേസുകൾ വർധിക്കാൻ കാരണമാകുന്നു. 2016 കാലഘട്ടത്തിൽ 1845 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ഓരോ വർഷവും കേസുകൾ വർധിക്കുകയാണ്. 2017 ൽ 3493 കേസുകളും 2018ൽ 4014 കേസുകളും 2019ൽ 4522 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. കോവിഡിനെത്തുടർന്നുണ്ടായ അടച്ചുപൂട്ടലിൽ വീടുകളിലും കുട്ടികൾക്ക് സുരക്ഷിതരല്ല. 2020ൽ സ്വന്തം വീടിനുള്ളിൽ 3732 ഉം 2021ൽ 4314 ഉം കുട്ടികൾ വിവിധ കുറ്റകൃത്യങ്ങൾക്കിരയായി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാനും കടുത്ത ശിക്ഷ ഉറപ്പാക്കാനും 2012ൽ ആണ് പോക്സോ ആക്ട്…
Read MoreCategory: Loud Speaker
തെരുവിൽ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളോടു കരുണ കാട്ടി! സന്നദ്ധപ്രവർത്തകരെ റഷ്യൻ സേന വെടിവച്ചുവീഴ്ത്തി
കീവ്: യുദ്ധത്തെത്തുടർന്നു തെരുവിൽ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളോടു കാരുണ്യം കാണിച്ച്, അവയ്ക്കു ഭക്ഷണം നൽകാനായി പുറത്തിറങ്ങിയ യുക്രേനിയൻ സന്നദ്ധപ്രവർത്തകരെ റഷ്യൻ അധിനിവേശസേന വെടിവച്ചു കൊലപ്പെടുത്തി. തലസ്ഥാനനഗരമായ കീവിനു സമീപമുള്ള ബുച്ച നഗരത്തിൽനിന്നാണ് ഈ ദാരുണവാർത്ത പുറത്തുവരുന്നത്. ഈ മാസം നാലിനായിരുന്നു സംഭവം. കാർ റിപ്പയർ ഷോപ്പ് ഉടമ സെർഹി ഉറ്റ്സിമെങ്കോ (25), ഹുക്ക വിതരണക്കാരനായ മാക്സിം കുസ്മെങ്കോ (28), യുക്രെയ്നിലെ പ്രമുഖ ഐടി കന്പനിയിൽ ലീഡ് റിക്രൂട്ടറായ അനസ്താസ്യ യെലൻസ്ക (26) എന്നിവരാണു കൊല്ലപ്പെട്ടത്. ബുച്ചയുടെ ഒട്ടുമിക്ക പ്രദേശങ്ങളും റഷ്യൻ നിയന്ത്രണത്തിലായെങ്കിലും ഇതു വകവയ്ക്കാതെയാണു സന്നദ്ധപ്രവർത്തകരായ മൂന്നംഗസംഘം തെരുവിൽ അലയുന്ന മൃഗങ്ങൾക്കു ഭക്ഷണം നൽകാൻ പുറപ്പെട്ടത്. ഭക്ഷണം നൽകിയശേഷം ഉറ്റ്സിമെങ്കോയുടെ വീട്ടിലേക്കു പോകാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ വീടിനു തൊട്ടടുത്തുവച്ച്, റഷ്യൻ സേനയുടെ വാഹനം ഇവരുടെ വാഹനത്തിനു നേർക്കു തുരുതുരാ നിറയൊഴിച്ചു. ഉറ്റ്സിമെങ്കോയുടെ പിതാവിന്റെ കണ്മുന്നിലാണു സംഘത്തിനുനേരേ ആക്രമണമുണ്ടായത്.…
Read Moreവരാനിരിക്കുന്നതു വൻ വിലക്കയറ്റം; നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിക്കുന്നു ; സാധാരണക്കാർക്കു ജീവിക്കാൻ പറ്റാത്ത സാഹചര്യം
സ്വന്തം ലേഖകൻതൃശൂർ: വിലക്കയറ്റത്തിൽ തളർന്നതിനു പിന്നാലെ ഇനിയും ഭീഷണി. വരാനിരിക്കുന്നതു വൻ വിലക്കയറ്റം. പെട്രോൾ-ഡീസൽ വിലയിൽ വൻ കുതിച്ചുകയറ്റം ഉണ്ടാകുമെന്ന് ഉറപ്പായെങ്കിലും അതിനുമുന്‍പു തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുകയറുകയാണ്. ഇനി ഡീസൽ വില കൂടി വർധിക്കുന്നതോടെ ഇനിയുംവിലകൾ വർധിക്കുമെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. സാധാരണക്കാർക്കു ജീവിക്കാൻ പോലും പറ്റാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പലചരക്കുസാധനങ്ങളുടെ വിലയിൽ വൻ വർധനയാണ് കഴിഞ്ഞ മാസങ്ങളിൽതന്നെ ഉണ്ടായത്. പഞ്ചസാര, പയർ, പരിപ്പ്, കടല, അരി തുടങ്ങിയവയ്ക്കു വില വർധിച്ചുകഴിഞ്ഞു. രണ്ടു മുതൽ 12 രൂപ വരെയാണ് പല സാധനങ്ങൾക്കും വില ഉയർന്നത്. ഡീസൽ വില വർധിച്ചുവെന്ന പേരിൽ ലോറി വാടക കൂട്ടിവാങ്ങുന്നതും സാധനങ്ങളുടെ ലഭ്യതക്കുറവുമൊക്കെ കാരണം പറഞ്ഞാണ് പലചരക്ക്, അരി വിലകൾ കൂട്ടിയത്. ഇനി ഡീസൽ വില ലിററ്റിനു 15 രൂപവരെ വർധിക്കാമെന്നാണ് മുന്നിറിയിപ്പുകൾ. അതോടെ ഇനിയും പലചരക്കുസാധനങ്ങൾക്കും മറ്റു നിത്യോപയോഗ…
Read Moreഏഴുവയസുകാരിയുടെ നേരെ മദ്രസ അദ്യാപകന്റെ ലീലാവിലാസം! ഒടുവില്‍ അവള് എല്ലാം വെളിപ്പെടുത്തി; കിട്ടി 15 വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും
കാസർഗോഡ്: ഏഴുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 15 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കർണാടക ബണ്ട്വാൾ സ്വദേശി അബ്ദുൾ മജീദ് ലത്തീഫി(45)നെയാണ് കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. ഉണ്ണിക്കൃഷ്ണൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷം കൂടി തടവ് അനുഭവിക്കണം. കാസർഗോഡ് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ 2016 ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിലെ പഠനം കഴിഞ്ഞ് സ്കൂളിലേക്കു പോകുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്നെത്തിയ ലത്തീഫ് ഒരു അങ്കണവാടി കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്കൂളിലെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. അധ്യാപകർ ഉടൻ ചൈൽഡ് ലൈൻ കൗൺസിലറെ വരുത്തി. ലത്തീഫ് മദ്രസയിൽ വച്ച് പലതവണ പീഡനത്തിനിരയാക്കിയതായി വിദ്യാർഥിനി വെളിപ്പെടുത്തി. ഇൻസ്പെക്ടർ പി.കെ. സുധാകരൻ കേസന്വേഷിക്കുകയും ഇൻസ്പെക്ടർ എം.പി. ആസാദ് കുറ്റപത്രം…
Read Moreഭര്‍തൃമാതാവിന്റെയും ആണ്‍സുഹൃത്തിന്റെയും സ്വകാര്യനിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്തു ! യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മായിയമ്മയുടെ ആണ്‍സുഹൃത്ത്…
തൃശൂര്‍ കൊരട്ടിയില്‍ ഭര്‍തൃമാതാവിന്റെ ആണ്‍സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. മുഖത്ത് ഇടിയേറ്റ പെരുമ്പാവൂര്‍ സ്വദേശിനി എം.എസ്.വൈഷ്ണവി അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിന്റെ അമ്മയുടെ ആണ്‍സുഹൃത്ത് സത്യവാനാണ് തന്നെ മര്‍ദിച്ചതെന്ന് യുവതി പറഞ്ഞു. മര്‍ദനത്തില്‍ യുവതിയുടെ മുഖത്തും എല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. സിവില്‍ എന്‍ജിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് വൈഷ്ണവി. ആറുമാസം മുന്‍പു വിവാഹം കഴിച്ചു കൊരട്ടിയിലെ ഭര്‍തൃവീട്ടിലെത്തിയ യുവതിക്കാണ്ഈ ദുരനുഭവം.. അമ്മായിയമ്മയും ആണ്‍സുഹൃത്തും തന്നെ മര്‍ദിച്ചിരുന്നതായും പട്ടിണിക്കിട്ടെന്നും യുവതി പറയുന്നു. കഴിഞ്ഞ ദിവസം അമ്മായി അമ്മയും ആണ്‍സുഹൃത്തും വാതില്‍ പൂട്ടി മുറിയിലിരുന്ന് സംസാരിക്കുന്നത് യുവതി ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഇതായിരുന്നു മര്‍ദനത്തിന് കാരണമെന്ന് യുവതി പറയുന്നു. അമ്മായിയമ്മയും ആണ്‍സുഹൃത്തുമായുള്ള പുറത്ത് അറിയാതിരിക്കാന്‍ വേണ്ടി വിവാഹം കഴിഞ്ഞത് മുതല്‍ ഇവര്‍ തന്നെ മര്‍ദിച്ചുകൊണ്ടിരിക്കുകയാണെന്ന് യുവതി ആരോപിച്ചു. രണ്ടാം തവണയാണ് യുവതി ആശുപത്രിയിലാകുന്നത്. നേരത്തെയും ഇത്തരത്തില്‍ പ്രശ്നങ്ങള്‍…
Read Moreബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് ഒരു കാര്യവും പോലീസിനോട് പറയരുത്; വീട്ടുജോലിക്കാരൻ ദാസന്റെ വെളിപ്പെടുത്തല്‍; ദിലീപ് വീണ്ടും കുരുക്കിൽ
കൊച്ചി: ദിലീപിനെ കുരുക്കിലാക്കുന്ന വെളിപ്പെടുത്തലുമായി വീട്ടുജോലിക്കാരൻ ദാസൻ. ദിലീപിനെതിരേ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് ഒരു കാര്യവും പോലീസിനോട് പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ദാസന്റെ വെളിപ്പെടുത്തിയിട്ടുള്ളത്. ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമുളള വെളിപ്പെടുത്തല്‍ നടത്തിയത് സംവിധായകന് ബാലചന്ദ്രകുമാറായിരുന്നു. പള്‍സര്‍ സുനിയെ കണ്ട കാര്യം ബാലചന്ദ്രകുമാര്‍ ദാസനോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പോലീസ് ചോദിച്ചാല്‍ തനിക്ക് ഒന്നും ഓര്‍മയില്ലെന്ന് പറയണമെന്ന് അഭിഭാഷകരും ദിലീപിന്റെ സഹോദരന് അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ആവശ്യപ്പെട്ടതായാണ് ദാസന്റെ മൊഴി. പള്‍സര്‍ സുനിയെ ജയിലില്‍നിന്ന് ഇറങ്ങുമ്പോള്‍ കൊലപ്പെടുത്തണമെന്ന് സുരാജ് പറയുന്നത് കേട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ദിലീപിനെ കൂടുതല്‍ കുരുക്കിലാക്കും. ഫോണില്‍ കൃത്രിമംകാണിച്ചു നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ്…
Read Moreതാത്കാലിക വെടിനിർത്തൽ; സുമിയിൽനിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾ പോൾട്ടോവയിൽ; റഷ്യയിൽ നിന്നുള്ള എണ്ണ, പ്രകൃതി വാതക ഇറക്കുമതി വിലക്കി ജോ ബൈഡൻ
കീവ്: മാനുഷിക ഇടനാഴി ഒരുക്കാൻ ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് വെടിനിർത്തൽ. കീവ്, ചെർണിവ്, സുമി, ഖാർകിവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് താത്കാലിക വെടിനിർത്തൽ. അതേസമയം, സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ പോൾടാവയിൽ എത്തി. 694 വിദ്യാർഥികളെ 12 ബസുകളിലാണ് സുരക്ഷിത മേഖലയായ പോൾട്ടോവയിൽ എത്തിച്ചത്. ഇവരെ ട്രെയിൻ മാർഗം പടിഞ്ഞാറൻ യുക്രെയ്നിൽ എത്തിക്കും. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ട്.സുമിയിൽ നിന്ന് സുരക്ഷാ ഇടനാഴി ഒരുക്കാൻ റഷ്യ തയാറായതാണ് ഒഴിപ്പിക്കൽ സാധ്യമാക്കിയത്. പോളണ്ടിൽ നിന്ന് പ്രത്യേക വിമാനങ്ങളിൽ വിദ്യാർഥികളെ രാജ്യത്ത് എത്തിക്കാനാണ് പദ്ധതി. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്ട്രോൾ റൂമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. പോളണ്ടിന്റെ നീക്കത്തിൽ ആശങ്കയുക്രെയ്നിന് മിഗ്29 യുദ്ധവിമാനങ്ങൾ നൽകാനുള്ള പോളണ്ടിന്റെ തീരുമാനത്തെ എതിർത്ത് യുഎസ്. പോളണ്ടിന്റെ തീരുമാനം ആശങ്കാജനകമാണ്. നാറ്റോ നയത്തിന് ചേർന്നതല്ലെന്നും പെന്റഗണ്‍ പ്രതികരിച്ചു.…
Read Moreതട്ടിപ്പ് അങ്ങ് കാനനവാസന്റെ നടയ്ക്കലും; ശബരിമലയിൽ ഭക്ഷണ ബില്ലിൽ തട്ടിപ്പ്; ആരോപണം അന്വേഷിക്കാൻ ദേവസ്വം വിജിലസ്
കൊച്ചി: ശബരിമലയിൽ ഭക്ഷണബില്ലിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണം ദേവസ്വം വിജിലസ് അന്വേഷിക്കും. ദേവസ്വം ബോര്‍ഡിന്റെ വിജിലസ് വിഭാഗം അന്വേഷിച്ച് നാലുമാസത്തിനകം ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ട് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ മുഖേന ഹൈക്കോടതിക്ക് നല്‍കാനും ജസ്റ്റീസ് അനില്‍. കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ഗസ്റ്റ്ഹൗസില്‍ താമസത്തിനെത്തുന്ന വിഐപികളുടെ പേരില്‍ വ്യാജ ഭക്ഷണ ബില്ലുകള്‍ തയാറാക്കി പണം തട്ടുന്നുണ്ടെന്നും ഇതന്വേഷിക്കാനൊരുങ്ങിയ ദേവസ്വം ബോര്‍ഡ് വിജിലന്‍സിലെ ഉദ്യോഗസ്ഥരെ മാറ്റിയെന്നുമുള്ള വാര്‍ത്തകളെത്തുടര്‍ന്ന് ദേവസ്വം ബെഞ്ച് സ്വമേധയാ പരിഗണിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ബയോ ടോയ് ലെറ്റുകളുടെ നിർമാണത്തില്‍ ക്രമക്കേടുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.
Read Moreപ്രേമിച്ചു വിവാഹം കഴിച്ച ഭാര്യയെയും ഒരുവയസുള്ള കുഞ്ഞിനെയും വേണ്ട ! അയല്ക്കാരിയ്ക്കൊപ്പം ഒളിച്ചോടി യുവാവ്…
പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയെയും ഒരു വയസുള്ള സ്വന്തംകുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവ് പിടിയില്‍. ആലുവ യു.സി കോളജ് വി.എച്ച് കോളനിയില്‍ ആലമറ്റം വീട്ടില്‍ അജ്മലാണ് (26) പിടിയിലായത്. സംരക്ഷണച്ചുമതലയുള്ള അച്ഛന് കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാള്‍ക്ക് എതിരെ കേസ് എടുത്തത്. മകളെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ 23ന് യുവതിയുടെ പിതാവ് ആലുവ പോലീസില്‍ പരാതി നല്കി. ഇതിന് പിന്നാലെ അജ്മലിനെ കാണാനില്ലെന്ന് കാട്ടി ഭാര്യയും പോലീസില്‍ പരാതി നല്കി. ഈ രണ്ട് കേസുകളും അന്വേഷിച്ച് വരുന്നതിനിടെയാണ് ഇരുവരും വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ മാറി മാറി താമസിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചത്. കോട്ടയത്ത് എത്തി ആലുവ പോലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. ഒളിച്ചോടിയ യുവതിയുടെ വീട് അജ്മലും ഭാര്യയും വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ്. പ്രതിയെ മൂവാറ്റുപുഴ ജയിലിലാണ്…
Read More‘എത്ര ഫ്രണ്ടായാലും ഒറ്റയ്ക്ക് ഉറങ്ങുമ്പോള്‍ സൂക്ഷിക്കണ്ടേ’; വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; കൂടുതല്‍ ശബ്ദ സന്ദേശങ്ങള്‍ പുറത്തുവിടാനൊരുങ്ങി ബന്ധുക്കള്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹ്നുവിന്റെആത്മഹത്യയുമായി ബന്ധപ്പെട്ട് ശബ്ദ സന്ദേശം പുറത്തായതോടെ സംഭവത്തിലെ ദുരൂഹത ഏറുന്നു. ഫ്ളാറ്റ് പങ്കിട്ട് താമസിക്കുന്ന ജംഷാദ് എന്നയാളെ കുറിച്ച് റിഫ കുടുംബത്തിലെ മറ്റൊരാള്‍ക്ക് അയച്ച ശബ്ദ സന്ദേശമാണ് പുറത്തായിരിക്കുന്നത്. ഇതോടെ ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെ കുറിച്ചുള്ള അന്വേഷണം കൂടുതല്‍ ശക്തമായി തുടരാനാണ് തീരുമാനം. റിഫയും ഭര്‍ത്താവ് മെഹ്നാസും മറ്റു കുടുംബങ്ങളോടൊപ്പം ഫ്ളാറ്റ് പങ്കിട്ടാണു താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്ന ഒരാള്‍ക്കെതിരെയുള്ള ആരോപണങ്ങളാണ് ശബ്ദ സന്ദേശത്തിലുള്ളത്. “ജംഷാദ് എത്ര ഫ്രണ്ടായാലും, ഒറ്റയ്ക്കൊക്കെ കിടന്നുറങ്ങുമ്പോള്‍ ഏതൊരാള്‍ക്കും എന്തെങ്കിലും തോന്നും. ഞാന്‍ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. നോക്കുമ്പോള്‍ മെഹ്നു പോയിരിക്കുന്നു. എനിക്കു നല്ല ദേഷ്യം വന്നു. പുലര്‍ച്ചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വന്നു. കാരണം ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു. ആര്‍ക്കാ എപ്പോഴാ മനസു മാറുക എന്നറിയില്ലല്ലോ. ഇതിന്റെ ഒന്നും ചിന്ത മെഹ്നുവിന് ഇല്ല’എന്നാണ് റിഫ…
Read More