സ്വന്തം ലേഖകന്‍കോഴിക്കോട്: തിയറ്ററുകളില്‍ ഫുള്‍ കപ്പാസിറ്റി അനുമതി നല്‍കിയശേഷം മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വത്തിന് മികച്ച സ്വീകാര്യത ലഭിച്ചതോടെ ഫാന്‍സുകാര്‍ക്കിടയില്‍ ‘കളക്ഷന്‍ യുദ്ധം’ തുടങ്ങി. ഭീഷ്മപര്‍വം ആദ്യ നാലു ദിവസം കൊണ്ട് എട്ട് കോടിക്ക് മുകളില്‍ ഷെയര്‍ നേടിയെന്ന് വാര്‍ത്ത പുറത്തുവന്നതോടെയാണ് അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ യുദ്ധം മുറുകുന്നത്. നിലവില്‍ മോഹന്‍ലാലിന്റെ വന്‍ ഹിറ്റായ ലൂസിഫറിനെ ആദ്യ നാലു ദിവസത്തെ കളക്ഷന്റെ കാര്യത്തില്‍ ഭീഷ്മപര്‍വം പിന്നിലാക്കിയെന്ന് വാര്‍ത്തകള്‍ വന്നതോടെ ഇത് ‘തള്ള്’ കണക്കാണെന്നും ലൂസിഫര്‍ തന്നെയാണ് വീക്കെന്‍ഡ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെന്നും മോഹന്‍ലാല്‍ ഫാന്‍സുകാര്‍ വാദിക്കുന്നു. കളക്ഷന്‍ കാര്യത്തില്‍ തങ്ങളുടെ ‘താര’മാണ് മുന്നിലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഫാന്‍സുകാര്‍ നടത്തുന്നത്.നിലവില്‍ ലൂസിഫര്‍, ബാഹുബലി -2 എന്നീ സിനിമകളെയാണ് മമ്മൂട്ടി ചിത്രം കളക്ഷനില്‍ പിന്നിലാക്കിയതെന്നാണ് അണിയറക്കാരുടെ വാദം. തിയറ്റര്‍ ഉടമകളുടെ സംഘടനയും ഇത് ശരിവയ്ക്കുന്നു. എന്നാല്‍ ആരാധകരുടെ വാദം…
Read MoreCategory: Loud Speaker
വർക്കലയിൽ വീടിനു തീപിടിച്ച് പിഞ്ചു കുഞ്ഞ് ഉൾപ്പെടെ അഞ്ചു മരണം; മരണം പുക ശ്വസിച്ച്; രക്ഷാ പ്രവർത്തനത്തിന് ഗേറ്റ് പൂട്ടിയിട്ടിരുന്നതും പട്ടിയും തടസ്സമായെന്ന് നാട്ടുകാർ
വർക്കല: വീടിന് തീപിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ചെറുന്നിയൂർ ബ്ലോക്ക് ഓഫീസിന് സമീപമുള്ള രണ്ടു നില വീട്ടിലാണ് ഇന്നു പുലർച്ചെ തീപിടിത്തം ഉണ്ടായത്. ഗൃഹനാഥൻ ബേബി എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഹിൽ(25), മറ്റൊരു മകനായ നിഹുലിന്റെ ഭാര്യ അഭിരാമി(24), നിഹുലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് റയാൻ എന്നിവർ ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകൻ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർപോർച്ചിൽ തീ ആളിക്കത്തുന്നതു കണ്ട അയൽവാസിയായ കെ. ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകൾ എത്തുമ്പോഴേക്കും വീടിനുള്ളിലേക്ക് തീ പടർന്നു പിടിച്ചിരുന്നു. കാർപോർച്ചിലുണ്ടായിരുന്ന നാല് ബൈക്കുകൾ കത്തിയിട്ടുണ്ട്. മരണം പുക ശ്വസിച്ച്തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ ഫയര്‍ ഫോഴ്സും പോലീസും…
Read More‘ഞാൻ ഒളിവിൽ പോയിട്ടില്ല, ഇവിടെയുണ്ട് ’; രാജ്യം വിട്ടെന്ന വ്യാജപ്രചാരണങ്ങൾക്ക് മറുപടിയുമായി വോളോഡിമർ സെലെൻസ്കി
കീവ്: യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി റഷ്യ യുടെ ആക്രമണത്തെ ഭയന്ന് രാജ്യം വിട്ടെന്ന് പ്രചാരണം. തക്ക മറുപടിയുമായി സെലൻസ്കി രംഗത്ത്.കീവിലെ തന്റെ ഓഫീസിലിരുന്ന് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സെലൻസ്കി വ്യാജപ്രചാരണങ്ങ ൾക്ക് മറുപടി നൽകിയിരിക്കുന്നത്. താനൊരിടത്തേക്കും ഒളിച്ചോടിയിട്ടില്ല. ഇപ്പോഴും താൻ തന്റെ ഒാഫീസിലുണ്ട്-സെലൻസ്കി പറയുന്നു.അതേസമയം, റഷ്യൻ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24 മുതൽ സെലൻസ്കി എവിടെയാണെന്നുള്ളത് അതീവ രഹസ്യ മാണ്. സെലൻസ്കി രാജ്യം വിട്ടെന്ന തരത്തിൽ വ്യാജപ്രചാര ണങ്ങൾ വരുന്പോഴെല്ലാം താൻ രാജ്യം വിട്ടിട്ടില്ലെന്ന വാദവുമായി സെലൻസ്കി സോഷ്യൽമീഡിയയിലൂടെ രംഗത്തുവരാറുണ്ട്.ഫെബ്രുവരി 24 മുതൽ അദ്ദേഹത്തിന്റെ സ്ഥാനം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡനിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, റഷ്യൻ ആക്രമണം തടയാൻ യുക്രെയ്നിനു മുകളിലുള്ള അവരുടെ ആകാശത്ത് ഒരു നോ ഫ്ലൈ സോണ്‍ ആവശ്യമാണെന്ന് സെലെൻസ്കി പറഞ്ഞു. ‘ധീരരായ…
Read Moreസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന ! യുവാവ് പിടിയില്‍; സംഭവം കടയ്ക്കലില്‍…
കൊല്ലം കടയ്ക്കലില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. കുമ്മിള്‍ പാങ്ങലുകാട് സ്വദേശിയായ ആദര്‍ശ് ബാബുവാണ് അറസ്റ്റിലായത്. 260 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ആദര്‍ശ് കഞ്ചാവ് വില്‍പ്പനക്കായി ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. പാങ്ങലുകാട് ദര്‍ഭക്കാട് കോളനികള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വ്യാപാരം നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചടയമംഗലം എക്സൈസ് പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ചടയമംഗലം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് അനീര്ഷായുടെ നേത്യത്വത്തിലായിരുന്നു പരിശോധന. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ സജീവമായെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസും പൊലീസും വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. പിടിയിലായ ആദര്‍ശ് ബാബു നിരവധി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
Read Moreറഷ്യ യുക്രെയ്നിൽ പ്രയോഗിച്ചത് 600 മിസൈലുകൾ; കീവ് ലക്ഷ്യമാക്കി റഷ്യൻ പട; യുദ്ധത്തിലൂടെയോ അല്ലെങ്കിൽ ചർച്ചയിലൂടെയോ പ്രശ്നം പരിഹരിക്കുമെന്ന് പുടിൻ
കീവ്: യുക്രെയ്നിന് യുദ്ധവിമാനം നൽകുന്ന രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി റഷ്യ.യുക്രെയ്ൻ വ്യോമസേനയ്ക്ക് തങ്ങളുടെ എയർഫീൽഡുകൾ വാഗ്ദാനം ചെയ്യുന്ന ഏതൊരു രാജ്യവും യുദ്ധത്തിൽ പ്രവേശിച്ചതായി കണക്കാക്കുമെന്ന് റഷ്യൻ പ്രതിരോധ സൈനിക വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. അതേസമയം, യുക്രെയ്നിൽ ലക്ഷ്യം നേടുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുക്രെയ്നിലെ ആണവനിലയങ്ങൾ ആക്രമിക്കാൻ പദ്ധതിയില്ല. യുദ്ധത്തിലൂടെയും അല്ലെങ്കിൽ ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുമെന്നും പുടിൻ പറഞ്ഞു. സേവനം പൂർണമായി നിർത്തിയുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ധനകാര്യ സ്ഥാപനങ്ങൾക്ക് പിന്നാലെ ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സും ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോകും റഷ്യയിലെ സേവനം പൂർണമായും നിർത്തി. യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ സാഹചര്യത്തിൽ റഷ്യയിലെ തങ്ങളുടെ സേവനം നിർത്തുകയാണെന്ന് നെറ്റ്ഫ്ലിക്സ് വക്താവ് പറഞ്ഞതായിട്ടാണ് റിപ്പോർട്ട് വരുന്നത്. യുഎസ് ക്രഡിറ്റ് കാർഡ്, പേയ്മെന്റ്…
Read Moreകിഴക്കമ്പലത്തെ അക്രമം; ചുമത്തിയിരിക്കുന്നത് ഗുരുതരമല്ലാത്ത വകുപ്പുകൾ; ജാമ്യം ലഭിച്ച 123 തൊഴിലാളികളെ ജോലിയിൽ പ്രവേശിപ്പിക്കുമെന്നു കിറ്റെക്സ് എംഡി
കിഴക്കമ്പലം : കഴിഞ്ഞ ക്രിസ്മസ് രാത്രിയില്‍ കിഴക്കമ്പലത്തുണ്ടായ അക്രമ സംഭവത്തില്‍ അറസ്റ്റിലായ 174 പേരില്‍ കോടതി ജാമ്യം അനുവദിച്ച 123 തൊഴിലാളികളെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കിറ്റെക്സ് കമ്പനി തീരുമാനിച്ചതായി എംഡി സാബു.എം.ജേക്കബ് പറഞ്ഞു. ഇവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് തടസങ്ങളൊന്നുമില്ല എന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് പോലീസ് ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ 123 പേര്‍ക്കെതിരെ ഗുരുതരമല്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്, കൂടാതെ ജാമ്യം ലഭിച്ച തൊഴിലാളികളുടേയും കുടുംബങ്ങളുടെയും ദയനീയ സാഹചര്യം നേരിട്ട് ബോധ്യമായ സാഹചര്യത്തിലാണ് ഇവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. തിരികെ ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് ഓരോരുത്തര്‍ക്കും 2,000 രൂപയും അവരുടെ കുടുബങ്ങള്‍ക്ക് 10,000 രൂപ വീതവും അടിയന്തിര ധനസഹായമായും നല്‍കും. ഇവയൊന്നും തൊഴിലാളികളുടെ ശമ്പളത്തില്‍നിന്നു തിരിച്ചു പിടിക്കില്ല. താത്പര്യമുള്ളവര്‍ക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും കമ്പനിയൊരുക്കും.…
Read More’ചിറകുള്ള പൂ’വരയ്ക്കണം..! പരാതിക്ക് പിന്നില്‍ തന്നെ തകര്‍ക്കാനുള്ള ശ്രമം; ആരോപണങ്ങള്‍ നിഷേധിച്ച് ടാറ്റു ആര്‍ട്ടിസ്റ്റ് സുജീഷ്; പരാതിക്കാരുടെ എണ്ണം കൂടുന്നു
കൊച്ചി: ടാറ്റു സ്റ്റുഡിയോയില്‍ യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ പരാതിക്കാരുടെ ആരോപണങ്ങള്‍ നിഷേധിച്ച് ടാറ്റു ആര്‍ട്ടിസ്റ്റ് സുജീഷ്. പരാതിക്ക് പിന്നില്‍ തന്നെ തകര്‍ക്കാനുള്ള ശ്രമമാണുള്ളതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വ്യക്തമാക്കി. കേസുമായി ബന്ധമില്ലെന്നും പരാതികള്‍ അടിസ്ഥാനരഹിതവുമാണെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ ഇയാള്‍ക്കെതിരെ തെളിവുണ്ടെന്നും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുമാണ് പോലീസിന്റെ നീക്കം. ശനിയാഴ്ച രാത്രിയാണ് ഇയാൾ പോലീസിനു മുന്‍പാകെ കീഴടങ്ങിയത്. ഇന്നലെ രാവിലെ ചേരാനെല്ലൂരിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള ടാറ്റു സ്റ്റുഡിയോയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് 11 ഓടെ അറസ്റ്റ് രേഖപ്പെടു ത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ചേരാനെല്ലൂരിലെ സ്റ്റുഡിയോയില്‍ വച്ചാണ് രണ്ടു യുവതികള്‍ ചൂഷണത്തിന് ഇരയായത്. നിലവില്‍ പ്രതിക്കെതിരെ ആറു പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ നാലു പേര് പ്രതിയുടെ ടാറ്റു സ്റ്റുഡിയോ പാലാരിവട്ടത്ത് പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ നേരിട്ട അതിക്രമം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ…
Read Moreഡിജിപി അനില്‍കാന്തിന്റെ പേരില്‍ തട്ടിപ്പ് ! അധ്യാപികയ്ക്ക് നഷ്ടമായത് 14 ലക്ഷം രൂപ; സംഭവമിങ്ങനെ…
ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിലൂടെ കൊട്ടാരക്കരയിലെ അധ്യാപികയ്ക്ക് നഷ്ടമായത് 14 ലക്ഷം രൂപ. ഡിജിപി അനില്‍ കാന്തിന്റെ പേരില്‍ വാട്സാപ്പ് സന്ദേശമയച്ചാണ് തട്ടിപ്പ്. ലോട്ടറിത്തുകയ്ക്ക് ടാക്സ് അടച്ചില്ലെങ്കില്‍ കേസെടുക്കുമെന്നായിരുന്നു വാട്സാപ്പിലെ ഭീഷണി കലര്‍ന്ന മുന്നറിയിപ്പ്. ഇതോടെ ഭയപ്പെട്ടു പോയ അധ്യാപിക പണം അടയ്ക്കുകയായിരുന്നു. തട്ടിപ്പിനു പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പോലീസിന്റെ അനുമാനം.
Read Moreആര്ഭാടത്തിൽ ആറാടി സുനിൽ; കിട്ടുന്ന ആയുധംവച്ച് വാതില്‍ പൊളിക്കും; സ്വര്‍ണവും ഇലക്ട്രിക്കൽ സാധനങ്ങളും ഇഷ്ടം
കൊച്ചി: വൈറ്റില മൊബിലിറ്റി ഹബിന് സമീപം വീട് കുത്തിത്തുറന്ന് എട്ട് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച പ്രതി തിരുവനന്തപുരം നെയ്യാറ്റിന്‍കര മലയന്‍കീഴ് മേപ്രക്കുഴി വടക്കേതില്‍ സുനില്‍ ഗുപ്ത (42) മോഷണം നടത്തുന്നത് കൈയിൽ കിട്ടുന്ന ആയുധം ഉപയോഗിച്ച് വാതിൽ കുത്തിത്തുറന്ന്. മോഷണം നടത്തി സര്‍വസാധനങ്ങളും എടുത്തുകൊണ്ടുപോകുന്നതാണ് ഇയാളുടെ രീതി. ആര്‍ഭാട ജീവിതം നയിച്ചിരുന്ന പ്രതി കൂടുതലും സ്വര്‍ണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണ് വീടുകളില്‍ നിന്നും മോഷ്ടിക്കുക. മരട് പോലീസ് ഇന്നലെ പളനിയില്‍നിന്നും സുനിലിനെ അറസ്റ്റു ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. വൈറ്റില ഹബിനടുത്ത് ആര്‍എസ്എസി റോഡിലുള്ള വിദേശമലയാളിയുടെ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും, വിദേശകറന്‍സികളും, വിദേശവാച്ചുകളും ഉള്‍പ്പടെ എട്ടു ലക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 50 ഓളം മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കേസുകളില്‍ പിടിക്കപ്പെട്ട്…
Read Moreഅധിനിവേശത്തിന്റെ പത്താം ദിനം; മരിയുപോൾ നഗരം തകർത്തു; കീവിലും ഖാർകീവിലും സുമിയിലും റഷ്യ ആഞ്ഞടിക്കുന്നു
കീവ്: അധിനിവേശത്തിന്റെ പത്താം ദിനത്തിലും ആക്രമണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് റഷ്യ. മരിയുപോൾ നഗരം റഷ്യൻ സേന പൂർണമായും തകർത്തതായാണ് റിപ്പോർട്ടുകൾ. കീവിലും ഖാർകീവിലും സുമിയിലും തുടർച്ചയായി ഷെല്ലാക്രമണം ഉണ്ടായി.റഷ്യൻ സേനയുടെ നിയന്ത്രണത്തിലായ കിഴക്കൻ യുക്രെയ്നിലെ എനർഹോദാർ നഗരത്തിലുള്ള സപ്പോറിക്ഷ്യ ആണവനിലയത്തിന് നേരേ വെടിയുതിർത്തതായുള്ള റിപ്പോർട്ടുകൾ റഷ്യ തള്ളി. കൂടുതൽ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള തയാറെടുപ്പുകൾ റഷ്യ നടത്തുന്നതായി യുഎസ് ആരോപിക്കുന്നു. രൂക്ഷ വിമർശനംയുക്രെയ്നിൽ വ്യോമ നിരോധന മേഖല പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളിയ നാറ്റോയുടെ തീരുമാനത്തിനെതിരേ രൂക്ഷവിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യൻ മിസൈലുകളിൽ നിന്നും യുദ്ധ വിമാനങ്ങളിൽ നിന്നും യുക്രെയ്ന്റെ വ്യോമ മേഖലയെ സംരക്ഷിക്കാനായിരുന്നു യുക്രെയ്ൻ നാറ്റോയോട് സഹായമഭ്യർത്ഥിച്ചത്. എന്നാൽ യുക്രെ യ്ൻ ആവശ്യം നാറ്റോ തള്ളി. നാറ്റോയുടെ തീരുമാനത്തെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പിന്തുണച്ചു. ‘നോ ഫ്ളൈ സോണ്‍’ കൊണ്ട്…
Read More