ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ത​ട​ഞ്ഞു, പ്ര​ധാ​ന​മ​ന്ത്രി 20 മി​നി​റ്റ് പെ​രു​വ​ഴി​യി​ൽ! പ​ഞ്ചാ​ബി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സു​ര​ക്ഷ​യി​ൽ വ​ൻ വീ​ഴ്ച​

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സു​ര​ക്ഷ​യി​ൽ വ​ൻ വീ​ഴ്ച​യെ​ന്ന് കേ​ന്ദ്ര അ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. പ​ഞ്ചാ​ബി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ വഴിയിൽ ത​ട​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് ബ​തിന്ദയി​ലെ മേ​ൽ​പ്പാ​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി 20 മി​നി​റ്റോ​ളമാണ് കു​ടു​ങ്ങിയത്. ഹു​സൈ​നി​വാ​ല​യി​ലെ ദേ​ശീ​യ ര​ക്ത​സാ​ക്ഷി സ്മാ​ര​കം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി രാ​വി​ലെ ബ​തിന്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ വേ​ദി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നാ​ൽ പി​ന്നീ​ട് റോ​ഡ് മാ​ർ​ഗം ര​ക്ത​സാ​ക്ഷി സ്മാ​ര​കം സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​ബ് പോ​ലീ​സി​ന്‍റെ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം റോ​ഡ് മാ​ർ​ഗം യാ​ത്ര തി​രി​ച്ച​ത്. എ​ന്നാ​ൽ സ്മാ​ര​ക​ത്തി​ന് 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ഒ​രു മേ​ൽ‌​പ്പാ​ല​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സു​ര​ക്ഷ ഒ​രു​ക്കി​യി​ല്ലെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി…

Read More

കേ​സി​ലെ ര​ണ്ടാം പ്ര​തി​! മ​രു​മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ന​ട​ൻ രാ​ജ​ൻ പി. ​ദേ​വി​ന്‍റെ ഭാ​ര്യ ശാ​ന്ത അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​രു​മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ന​ട​ൻ രാ​ജ​ൻ പി. ​ദേ​വി​ന്‍റെ ഭാ​ര്യ ശാ​ന്ത അ​റ​സ്റ്റി​ൽ. നെ​ടു​മ​ങ്ങാ​ട് എ​സ്പി ഓ​ഫി​സി​ൽ ഹാ​ജ​രാ​യ ശാ​ന്ത​യു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ ഇ​വ​ർ​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 13ന് ​ആ​ണ് രാ​ജ​ൻ പി.​ദേ​വി​ന്‍റെ മ​ക​ൻ ഉ​ണ്ണി​യു​ടെ ഭാ​ര്യ പ്രി​യ​ങ്ക​യെ വെ​മ്പാ​യ​ത്തെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വ് ഉ​ണ്ണി​യെ പോ​ലീ​സ് 2021 മേ​യ് 25ന് ​അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ പ്രി​യ​ങ്ക​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യാ​ണ് പ​രാ​തി

Read More

കൂറുമാറ്റം, പിടിവാശി! കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ…. കോ​യി​പ്രം ബ്ലോ​ക്ക് ഭ​ര​ണ​വും ന​ഷ്ട​പ്പെ​ട്ടു, യു​ഡി​എ​ഫി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ രൂ​ക്ഷം

പ​ത്ത​നം​തി​ട്ട: ഭ​ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൂ​ടി ന​ഷ്ട​പ്പെ​ട്ട​ത് ജി​ല്ല​യി​ല്‍ യു​ഡി​എ​ഫി​ന് ക​ന​ത്ത ആ​ഘാ​ത​മാ​യി. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം യു​ഡി​എ​ഫി​നു ല​ഭി​ച്ച ര​ണ്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും ഇ​തോ​ടെ അ​വി​ശ്വാ​സ​ത്തി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ടു. ആ​റു​മാ​സം മു​മ്പ് കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​ഷ്ട​മാ​യ​ത് കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ പ്ര​ശ്‌​ന​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ന​ലെ കോ​യി​പ്ര​ത്തും സ​മാ​ന വി​ഷ​യ​ങ്ങ​ളാ​ണ് കാ​ര​ണ​മാ​യ​ത്. ഡി​സി​സി മെം​ബ​ര്‍​ കൂ​ടി​യാ​യ ഉ​ണ്ണി പ്ലാ​ച്ചേ​രി കൂ​റു​മാ​റി എ​ല്‍​ഡി​എ​ഫി​നൊ​പ്പം ചേ​ര്‍​ന്നാ​ണ് കോ​യി​പ്ര​ത്ത് അ​വി​ശ്വാ​സം പാ​സാ​ക്കി​യ​ത്. 13 അം​ഗ ക​മ്മി​റ്റി​യി​ല്‍ യു​ഡി​എ​ഫി​ന് ഏ​ഴും എ​ല്‍​ഡി​എ​ഫി​ന് ആ​റും അം​ഗ​ങ്ങ​ളാ​യി​രു​ന്നു. കോ​ന്നി​യി​ല്‍ നേ​ര​ത്തെ​യും കോ​ണ്‍​ഗ്ര​സി​ലെ ജി​ജി സ​ജി​യാ​ണ് കൂ​റു​മാ​റി​യ​ത്. കൂറുമാറ്റം, പിടിവാശി! കോ​യി​പ്ര​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​ന് ഉ​ണ്ണി പ്ലാ​ച്ചേ​രി ഉ​ന്ന​യി​ച്ച അ​വ​കാ​ശ​വാ​ദം കോ​ണ്‍​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട് ത​ട​ഞ്ഞ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​റു​മാ​റ്റ​ത്തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ജി​ല്ല​യി​ലെ പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​ത​ന്നെ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ര്‍​ത്തി​യാ​ണ് ഉ​ണ്ണി പ്ലാ​ച്ചേ​രി​യു​ടെ…

Read More

ഇടുക്കി ജില്ലാകമ്മറ്റിയിലേക്ക്  എം.​എം.​ മ​ണി​യു​ടെ മ​ക​ൾ;  ദേ​വി​കു​ളം മു​ൻ എം​എ​ൽ​എ എ​സ്.​രാ​ജേ​ന്ദ്ര​നെ ഒഴിവാക്കി; ഇടുക്കി ജില്ലാസമ്മേളനം സമാപിക്കുമ്പോൾ…

  ഇ​ടു​ക്കി: സി.​വി.​വ​ർ​ഗീ​സി​നെ സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. അ​നാ​രോ​ഗ്യം മൂ​ലം കെ.​കെ.​ജ​യ​ച​ന്ദ്ര​ൻ ഒ​ഴി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ല​യി​ൽ പു​തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ പാ​ർ​ട്ടി നി​യോ​ഗി​ച്ച​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ട​ഞ്ഞു​നി​ന്ന ദേ​വി​കു​ളം മു​ൻ എം​എ​ൽ​എ എ​സ്.​രാ​ജേ​ന്ദ്ര​ൻ അ​ട​ക്കം എ​ട്ട് പേ​രെ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 39 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ 10 പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. മു​തി​ർ​ന്ന നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എം.​എം.​മ​ണി​യു​ടെ മ​ക​ൾ സു​മ സു​രേ​ന്ദ്ര​നും ജി​ല്ലാ ക​മ്മി​റ്റി​യി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്. 2001 മു​ത​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​യ വ​ർ​ഗീ​സ് ര​ണ്ടു ത​വ​ണ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, കെഎസ്ആർടിസി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​എ​ൻ.​മോ​ഹ​ന​നെ പി​ന്ത​ള്ളി​യാ​ണ് വ​ർ​ഗീ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തെ​ത്തി​യ​ത്.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്! ചോ​ദ്യം​ചെ​യ്യ​ലി​ന് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ൽ​കി; നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഡ​ബ്ല്യു​സി​സി

കൊ​ച്ചി: യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യെ സ​മീ​പി​ച്ചു. സി​നി​മാ സം​വി​ധാ​യ​ക​നും ദി​ലീ​പി​ന്‍റെ മു​ന്‍ സു​ഹൃ​ത്തു​മാ​യ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി​ട്ടാ​ണ് അ​ന്വേ​ഷ​ണ സം​ഘം സി​ജെ​എം കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ​ത്. സം​വി​ധാ​യ​ക​ന്‍റെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കേ​സി​ലെ പ്ര​തി​ക​ളെ ചോ​ദ്യം​ചെ​യ്യു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി 20-ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. വി​ചാ​ര​ണ വേ​ള​യി​ല്‍ കൂ​റു​മാ​റി​യ കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​ക​ളി​ല്‍ ചി​ല​രെ ദി​ലീ​പ് സ്വാ​ധീ​നി​ച്ച​താ​യും സം​വി​ധാ​യ​ക​ന്‍ ആ​രോ​പി​ച്ചി​രു​ന്നു. പ്ര​ത്യേ​ക വി​ചാ​ര​ണ കോ​ട​തി​യി​ല്‍ സം​വി​ധാ​യ​ക​ന്‍റെ ഈ ​മൊ​ഴി​ക​ള​ട​ങ്ങി​യ റി​പ്പോ​ര്‍​ട്ട് മു​ദ്ര​വ​ച്ച ക​വ​റി​ല്‍ ഇ​ന്ന​ലെ അ​ന്വേ​ഷ​ണ സം​ഘം ന​ല്‍​കി​യി​രു​ന്നു. അ​തേ​സ​മ​യം പ്ര​തി പ​ള്‍​സ​ര്‍ സു​നി പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ സേ​ഫ് ക​സ്റ്റ​ഡി​യി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ​ക​ര്‍​പ്പ് ല​ഭി​ക്കാ​നാ​യി ദി​ലീ​പ് ന​ല്‍​കി​യ അ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. ഫെ​ബ്രു​വ​രി 16-ന​കം കേ​സി​ന്‍റെ വി​ചാ​ര​ണ…

Read More

കാ​ത്തി​രു​ന്നി​ട്ടും വ​നി​താ എ​സ്‌​ഐ​മാ​ര്‍ ട്രെ​യി​ന്‍ ക​യ​റി​യി​ല്ല! റെ​യി​ല്‍​വേ​യി​ല്‍ സ്ത്രീ​സു​ര​ക്ഷ അ​വ​ഗ​ണ​ന​യു​ടെ ട്രാ​ക്കി​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ്ത്രീ ​സു​ര​ക്ഷ​യെ​കു​റി​ച്ച് വാ​തോ​രാ​തെ സം​സാ​രി​ക്കു​മ്പോ​ഴും റെ​യി​ല്‍​വേ​യി​ല്‍ സ്ത്രീ​യാ​ത്ര​ക്കാ​ര്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ വ​ള​യി​ട്ട കൈ​ക​ളി​ല്ല. ട്രെ​യി​നി​ലെ​യും പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ​യും സ്ത്രീ​സു​ര​ക്ഷ​യ്ക്ക് മേ​ല്‍​നോ​ട്ടം ന​ല്‍​കാ​ന്‍ വ​നി​താ എ​സ്‌​ഐ​മാ​രെ നി​യ​മി​ക്കു​മെ​ന്ന വാ​ഗ്ദാ​നം ഇ​തു​വ​രെ ന​ട​പ്പി​ലാ​യി​ല്ല. കേ​ര​ള​ത്തി​ലെ അ​ഞ്ച് പ്ര​ധാ​ന റെ​യി​ല്‍​വേ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ വ​നി​താ എ​സ്‌​ഐ​മാ​രെ നി​യ​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ഷൊ​ര്‍​ണൂ​ര്‍, ക​ണ്ണൂ​ര്‍ എ​ന്നി​വ​യാ​യി​രു​ന്നു അ​ത്. ഇ​തു​വ​രെ ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം മ​റ്റ് വ​നി​താ പോ​ലീ​സു​കാ​ര്‍​ക്കാ​ക​ട്ടെ പി​ടി​പ്പ​ത് പ​ണി​യും. കേ​ര​ള​ത്തി​ലെ 13 റെ​യി​ല്‍​വേ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍​ക്ക് പ്ലാ​റ്റ്‌​ഫോ​മി​ലെ​യും തീ​വ​ണ്ടി​യി​ലെ​യും സ്ത്രീ​സു​ര​ക്ഷ നോ​ക്ക​ണം. 13 സ്റ്റേ​ഷ​നു​ക​ളി​ല്‍ തു​ട​ങ്ങി​യ വ​നി​താ ഹെ​ല്‍​പ്പ് ഡെ​സ്‌​കും ആ​ളി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​പ്പോ​ള്‍ നോ​ക്കു​കു​ത്തി​യാ​യി. റെ​യി​ല്‍​വേ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​താ അം​ഗ​ബ​ലം കൂ​ട്ട​ണ​മെ​ന്നു​ള്ള നി​ര്‍​ദേ​ശം ഇ​പ്പോ​ഴും ന​ട​പ്പാ​യി​ട്ടി​ല്ല. കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​പി സ്റ്റേ​ഷ​നി​ല്‍ ഒ​രു വ​നി​താ പോ​ലീ​സ് മാ​ത്ര​മാ​ണു​ള്ള​ത്. ക​ണ്ണൂ​ര്‍-​മൂ​ന്ന്, കോ​ഴി​ക്കോ​ട്-​അ​ഞ്ച്,…

Read More

ഒ​ന്നു​കി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ത്ഥി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണം, അ​ല്ലാ​ത്ത​പ​ക്ഷം..! ഹൈക്കമാൻഡ് ചർച്ചകൾ തുടരുന്നു; തീരുമാനം ഉടൻ

നിയാസ് മുസ്തഫ വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ന​വ്ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​നെ പഞ്ചാബ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ആ​യി ഉ​യ​ർ​ത്തി​ക്കാ​ട്ട​ാൻ ഹൈ​ക്ക​മാ​ൻ​ഡി​നു​മേ​ൽ സ​മ്മ​ർ​ദ​മേ​റു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് പ​ല ത​ര​ത്തി​ലു​മു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്ക​വേ ഇ​ന്ന​ലെ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ഖ്ജീ​ന്ദ​ർ സിം​ഗ് ര​ൺ​ധാ​വ​യും മൂ​ന്ന് കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും ഒ​രു എം​പി​യും ഡ​ൽ​ഹി​യി​ലെ​ത്തി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ​.സി. വേ​ണു​ഗോ​പാ​ലി​നെ ക​ണ്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് അ​ടു​ക്ക​വേ ന​വ്ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​നെ മാ​ന്യ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ക​ന​ത്ത വി​ല പാ​ർ​ട്ടി ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും അ​ഞ്ചം​ഗ​സം​ഘം ഹൈ​ക്ക​മാ​ൻ​ഡ് നേ​തൃ​ത്വ​ത്തെ ധ​രി​പ്പി​ച്ചതായാണ് വിവരം. ന​വ്ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​നെ മു​ഖ്യ​മ​ന്ത്രി ആ​യി പ്ര​ഖ്യാ​പി​ക്ക​ണോ, അ​തോ ആ​രെ​യും മു​ഖ്യ​മ​ന്ത്രി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് ആ​ലോ​ച​ന തു​ട​രു​ക​യാ​ണ്. മു​ന്നോ​ട്ടു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച ചെ​യ്യാ​നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് ഇ​ന്ന​ലെ നാ​ല് കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രെ​യും ഒ​രു എം​പി​യെ​യും ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. ര​ൺ​ധാ​വ​യോ​ടൊ​പ്പം കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രി​ൽ…

Read More

പ്ര​തി​ദി​നം 20 കോ​ടി ന​ഷ്ടം; എ​യ​ർ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി കൂ​ടു​ത​ൽ പൊ​തു പ​ണം പാ​ഴാ​ക്കാനില്ല; കേ​ന്ദ്രം ഡ​ൽഹി ഹൈ​ക്കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ ന​ഷ്ട​ത്തി​ലാ​ണെ​ന്നും സ​ർ​ക്കാ​രി​ന് കൂ​ടു​ത​ൽ ബാ​ധ്യ​ത താ​ങ്ങാ​നാ​കി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​ൽ. പ്ര​തി​ദി​നം 20 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് സ​ർ​ക്കാ​രി​ന് ഉ​ണ്ടാ​കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി കൂ​ടു​ത​ൽ പൊ​തു പ​ണം പാ​ഴാ​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും സ​ർ​ക്കാ​ർ അ ​റി​യി​ച്ചു. എ​യ​ർ ഇ​ന്ത്യ​യു​ടെ ഓ​ഹ​രി വി​റ്റ​ഴി​ക്ക​ൽ ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​സ​ഭാ എം​പി സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്ര വി​ശ​ദീ​ക​ര​ണം. ത​ലേ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് പൂ​ർ​ണ​മാ​യും ടാ​റ്റ സ​ൺ​സി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്നും എ​യ​ർ ഏ​ഷ്യ​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വാ​ദി​ച്ചു. നി​ക്ഷേ​പം വി​റ്റ​ഴി​ക്കു​ന്ന​ത് ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും ക​ന​ത്ത ന​ഷ്ടം കാ​ര​ണം 2017ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​ർ​ജി​യി​ൽ ഉ​ത്ത​ര​വ് മാ​റ്റി​വെ​ച്ച കോ​ട​തി ഇ​ത് സം​ബ​ന്ധി​ച്ച് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ക​ക്ഷി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

മീനച്ചിലാറും മണിമലയാറും വറ്റിക്കൊണ്ടേയിരിക്കുന്നു; വ​രാ​നി​രി​ക്കു​ന്ന​ത് അ​തി തീ​വ്ര വേ​ന​ലി​ന്‍റെ നാ​ളു​ക​ളെന്ന് സൂചന

കോ​ട്ട​യം: വേ​ന​ൽ ചൂ​ട് ശ​ക്ത​മാ​യ​തോ​ടെ ജി​ല്ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ൾ വ​റ്റി തു​ട​ങ്ങി. വ​രാ​നി​രി​ക്കു​ന്ന​ത് അ​തി തീ​വ്ര വേ​ന​ലി​ന്‍റെ നാ​ളു​ക​ളാ​ണെ​ന്ന സൂ​ച​ന ന​ൽ​കി​യാ​ണ് ജ​ലാ​ശ​യ​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ് ഓ​രോ ദി​വ​സ​വും താ​ഴു​ന്ന​ത്. മീ​ന​ച്ചി​ലാ​റ്റി​ലും മ​ണി​മ​ല​യാ​റ്റി​ലും പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം ഇ​ട​മു​റി​ഞ്ഞു. മീ​ന​ച്ചി​ലാ​റ്റി​ൽ പ​ല​യി​ട​ത്തും മ​ണ​ൽ​തി​ട്ട​ക​ൾ തെ​ളി​ഞ്ഞു. മ​ണി​മ​ല​യാ​റ്റി​ൽ മു​ണ്ട​ക്ക​യം ഭാ​ഗ​ത്ത് ആ​റ്റി​ലൂ​ടെ ഇ​റ​ങ്ങി ന​ട​ക്കാ​വു​ന്ന സ്ഥ​തി​യാ​ണ്. ര​ണ്ടു മാ​സം മു​ന്പ് ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ ആ​റ്റി​ൽ ഇ​പ്പോ​ൾ ക​ല്ലി​ൻ​കൂ​ട്ട​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്.മീ​ന​ച്ചി​ലാ​റ്റി​ൽ ഈ​രാ​റ്റു​പേ​ട്ട മു​ത​ൽ ഭ​ര​ണ​ങ്ങാ​നം​വ​രെ പ​ല​യി​ട​ത്തും മ​ണ​ൽ​തി​ട്ട​ക​ൾ തെ​ളി​ഞ്ഞു. പ​ന​യ്ക്ക​പ്പാ​ലം, കീ​ഴ​ന്പാ​റ, മേ​ല​ന്പാ​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വെ​ള്ളം ഇ​ട​മു​റി​ഞ്ഞ് മ​ണ​ൽ​തി​ട്ട​ക​ൾ രൂ​പ​പ്പെ​ട്ട​ത്. മേ​ല​ന്പാ​റ, കീ​ഴ​ന്പാ​റ, പ​ന​യ്ക്ക​പ്പാ​ലം, ദീ​പ്തി എന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ണ​ൽ​തി​ട്ട​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ര​ണ്ടു മാ​സം മു​ന്പു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ മീ​ന​ച്ചി​ലാ​ർ റോ​ഡി​നൊ​പ്പം ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​യി​രു​ന്നു. വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ ക​ട​ത്തു വ​ള്ളം ഒ​ഴി​വാ​ക്കി ന​ട​ന്നാ​ണ് ആ​റി​ന് അ​ക്ക​രെ ക​ട​ക്കു​ന്ന​ത്. മ​ഹാ​പ്ര​ള​യ​ത്തി​ന് പി​ന്നാ​ലെ അ​തി​ശ​ക്ത​മാ​യ വേ​ന​ൽ ചൂ​ടാ​ണ് മ​ല​യോ​ര​മേ​ഖ​ല​യി​ൽ…

Read More

പ്രണയാഭ്യര്‍ഥന നിരസിച്ചു ! 15 വയസുകാരിയുടെ വായില്‍ കീടനാശിനി ഒഴിച്ച് യുവാവ്; പിന്നീട് ജീവനൊടുക്കാന്‍ ശ്രമിച്ചു…

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ പതിനഞ്ചുകാരിയുടെ വായില്‍ കീടനാശിനിയൊഴിച്ച് യുവാവിന്റെ ക്രൂരകൃത്യം. പിന്നീട് ഇയാള്‍ സ്വയം കീടനാശിനി കുടിക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്തു. തൂത്തുക്കുടി പുതിയം പുത്തൂരിനടുത്ത് സെവല്‍കുളം ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവം നടന്ന് ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേല്‍മുരുകന്‍ (22) ആണ് തന്റെ ഗ്രാമത്തില്‍ത്തന്നെയുള്ള പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടത്തിയത്. കുറേനാളായി പെണ്‍കുട്ടിയെ ശല്യംചെയ്തിരുന്ന യുവാവ് കഴിഞ്ഞദിവസം വീട്ടിലെത്തി പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. തന്നെ പ്രണയിക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് കൈവശം കരുതിയിരുന്ന കീടനാശിനിയെടുത്ത് വേല്‍മുരുകന്‍ ബലമായി കുട്ടിയുടെ വായില്‍ ഒഴിച്ചത്. ഇതിനുപിന്നാലെ കീടനാശിനി കുടിച്ച യുവാവ് കത്തികൊണ്ട് കൈയില്‍ മുറിവുണ്ടാക്കുകയും ചെയ്തു. മയങ്ങിവീണ ഇരുവരെയും കണ്ട അയല്‍ക്കാര്‍ ഉടനെ തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കടമ്പൂര്‍ ഓള്‍ വുമണ്‍ പോലീസ് വേല്‍മുരുകനെതിരേ വധശ്രമത്തിനും പോക്സോ വകുപ്പുകളിലും കേസ്…

Read More