തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ ആറ് പേർക്കും തിരുവനന്തപുരം ജില്ലയിൽ മൂന്ന് പേർക്കുമാണ് രോഗബാധ . ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി. യുകെയില്‍ നിന്നുമെത്തിയ രണ്ട് പേര്, ടാന്‍സാനിയയില്‍ നിന്നുമെത്തിയ യുവതി, ആണ്‍കുട്ടി, ഘാനയില്‍ നിന്നുമെത്തിയ യുവതി, അയര്‍ലൻഡിൽ നിന്നുമെത്തിയ യുവതി എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. നൈജീരിയയില്‍ നിന്നും വന്ന ദമ്പതികൾക്കും ഒരു സ്ത്രീയ്ക്കുമാണ് തിരുവനന്തപുരത്ത് രോഗം പിടിപെട്ടത്. ഡിസംബര്‍ 18, 19 തീയതികളില്‍ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ആറ് പേരും കോവിഡ് പോസിറ്റീവായിരുന്നു. അതിനാല്‍ അവരെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ പുറത്ത് നിന്നുള്ളവരാരുമില്ല. ഡിസംബര്‍ 10ന് നൈജീരിയയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികള്‍ക്ക് 17ന് നടത്തിയ തുടര്‍ പരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കള്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്. ഡിസംബര്‍…
Read MoreCategory: Loud Speaker
വീട്ടിലെ കാര്‍ന്നോര്‍ക്ക് അടുപ്പിലും ആകാമല്ലോ…? അമ്പലപ്പുഴയിൽ നിരോധനാജ്ഞ ലംഘിച്ച് പോലീസ് കാവലിൽ സിപിഎം സെമിനാർ
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ പോലിസ് കാവലിൽ സിപിഎമ്മിന്റെ നിരോധനാജ്ഞ ലംഘനം. ഇരട്ട കൊലപാതകവുമായി ബന്ധപെട്ടു ജില്ലാ മജിസ്ട്രേട്ടു കൂടിയായ കളക്ടർ പ്രഖ്യാപിച്ച നിരോധാനാജ്ഞ ലംഘിച്ചുകൊണ്ട്സി പി എം നടത്തിയ പരിപാടിയാണ് വിവാദത്തിലായത് . ഇന്നലെ വൈകിട്ട് വളഞ്ഞ വഴി പൊതു സ്ഥലത്താണ് നൂറിലധികം പ്രവർത്തകരെ സംഘടിപ്പിച്ചു കൊണ്ട് ഭരണകക്ഷി തന്നെ നിയമ ലംഘനം നടത്തിയത്. സി പി എം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി മലബാർ കലാപത്തിന്റെ 100 ാം വാർഷികം എന്ന സെമിനാറാണ് ഇന്നലെ ആളെ കൂട്ടി സി പി എം നടത്തിയത്. ആലപ്പുഴ ജില്ലയിൽ 23 വരെയാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്. മൂന്നു പേരിൽ കൂടുതൽ ആളുകൾ സംഘം ചേരുന്നതും ആൾക്കൂട്ടവും പോലിസ് കർശനമായി നിരോധിച്ചിരിക്കുകയാണ്. എന്നാൽ പോലിസിന്റെ സഹായത്തോടെ ഭരണകക്ഷിയായ സി പിഎം തന്നെ നിയമ ലംഘനം നടത്തിയതാണ് ആൾക്കാരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്. കരിവെള്ളൂർ മുരളിയായിരുന്നു മുഖ്യപ്രഭാഷകൻ.സി…
Read Moreകാര്‍ മതിലില്‍ ഇടിച്ചു ! സിനിമാ നടി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം…
സിനിമ -സീരിയല്‍ താരം തനിമയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. മണ്ണാര്‍ക്കാട്ടുനിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിമയുടെ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. നടിയ്ക്ക് പുറമേ വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന രമ, ബിന്ദു, മീനാക്ഷി, പ്രദീപ് കുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ശ്രീകൃഷ്ണപുരം പഞ്ചായത്ത് കല്യാണ മണ്ഡപത്തിന് സമീപത്ത് വച്ച് കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അഞ്ചുപേരെയും മണ്ണാര്‍ക്കാട് വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
Read Moreപി.ടി.തോമസ് എംഎൽഎ അന്തരിച്ചു; വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം
കൊച്ചി: തൃക്കാക്കര എംഎൽഎയും കെപിസിസി വർക്കിംഗ് പ്രസിഡന്റും എഐസിസി അംഗവുമായ പി.ടി.തോമസ് (70) അന്തരിച്ചു. വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. അർബുദ ബാധിതനായിരുന്ന അദ്ദേഹം അടുത്തകാലത്തായി ക്ഷീണിതനായിരുന്നു. ഇതേതുടർന്നാണ് വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചു ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ 10.15-നാണ് മരിച്ചത്. തുടർച്ചയായ രണ്ടാം തവണ തൃക്കാക്കര മണ്ഡലത്തിൽ നിന്നും വിജയിച്ച പി.ടി നിലവിൽ കോണ്‍ഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറിയാണ്. തൊടുപുഴയെ പ്രതിനിധീകരിച്ച് മുൻപ് രണ്ടു തവണ എംഎൽഎയായ അദ്ദേഹം ഇടുക്കിയിൽ നിന്നും ഒരുതവണ പാർലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മാനേജിംഗ് ഡയറക്ടറായും എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഉപ്പുതോട്ടിൽ 1950 ഡിസംബർ 12ന് ജനിച്ച അദ്ദേഹം വിദ്യാർഥി സംഘടനയായ കെഎസ്യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. 1980-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ പി.ടി 1980 മുതൽ കെപിസിസി,…
Read Moreരാത്രികർഫ്യൂ വീണ്ടും വന്നേക്കും; ഒമിക്രോൺ ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി;വാർ റൂം സജ്ജമാക്കണമെന്ന് കേന്ദ്രം
ന്യൂഡൽഹി: ഒമിക്രോൺ വകഭേദത്തിനു ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വാർ റൂമുകൾ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേശഷ് ഭൂഷൺ നിർദേശം നല്കി. രാത്രികർഫ്യൂ പോലെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, വലിയ ജനക്കൂട്ടം ഒഴിവാക്കുക, വിവാഹങ്ങൾക്കും മരണത്തിനും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറയ്ക്കുക, പരിശോധന കൂട്ടുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ളത്. പ്രാദേശിക അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും തയാറെടുപ്പുകൾ ക്രമീകരിക്കാനാണു നിർദേശം. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 10 ശതമാനമോ അതിൽ കൂടുതലോ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അല്ലെങ്കിൽ ഐസിയു കിടക്കകളിൽ 40 ശതമാനത്തിൽ അധികം രോഗികൾ ഉള്ള സ്ഥലങ്ങളിലും കർശനനിയന്ത്രണം വേണം. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സമ്പർക്കപ്പട്ടിക തയാറാക്കണം. ക്ലസ്റ്റർ അണുബാധകളിൽ നിന്നുള്ള സാമ്പിളുകൾ ഉടൻ തന്നെ ജനിതക ശ്രേണീകരണത്തിനായി ലാബുകളിലേക്ക് അയയ്ക്കണമെന്നും ആരോഗ്യമന്ത്രാലയം കത്തിൽ വ്യക്തമാക്കുന്നു.
Read Moreമുട്ടക്കുള്ളിൽ വിരിയാറായ ദിനോസർ ഭ്രൂണം; വിരിയുന്നതിന് തൊട്ടുമുമ്പുള്ള ഭാവം പക്ഷിയെപ്പോലെ; പഴക്കം 66 ദശലക്ഷം വർഷം
ബെയ്ജിംഗ്: മുട്ടിക്കുള്ളിൽനിന്ന് വിരിയാൻ തയാറെടുക്കുന്ന ദിനോസർ ഭ്രൂണം കണ്ടെത്തി. തെക്കൻ ചൈനയിലെ ഗൗൻഷൗവിലെ ക്രിറ്റേഷ്യസ് പാറകളിൽനിന്നാണ് 66 ദശലക്ഷം വർഷം പഴക്കമുള്ള ഭ്രൂണം കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പൂർണമായ ദിനോസർ ഭ്രൂണമാണിതെന്ന് ഗവേഷകർ പറഞ്ഞു.ദിനോസറുകൾ വിരിയിക്കുന്നതിന് തൊട്ടു മുൻപുള്ള പക്ഷിയെപ്പോലെയുള്ള ഭാവങ്ങളാണ് ഭ്രൂണത്തിനുള്ളത്. പല്ലില്ലാത്ത തെറോപോഡ് ദിനോസർ അല്ലെങ്കിൽ ഓവിറാപ്റ്റോറോസർ വിഭാഗത്തിൽപ്പെടുന്നതാണ് ഇതെന്നാണ് കരുതപ്പെടുന്നത്. “ബേബി യിംഗ്ലിയാംഗ്’ എന്നാണ് ഭ്രൂണത്തിന് ഗവേഷകർ പേരിട്ടിരിക്കുന്നത്. ദിനോസറുകളും ആധുനിക പക്ഷികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകർക്ക് കൂടുതൽ ധാരണയും വ്യക്തതയും വരുത്താൻ ഈ കണ്ടെത്തൽ സഹായിക്കും. ഭ്രൂണം “ടക്കിംഗ്’ എന്നറിയപ്പെടുന്ന ചുരുണ്ട നിലയിലായിരുന്നുവെന്നും ആധുനിക പക്ഷികളിലെ ഇത്തരം സ്വഭാവം ആദ്യം പരിണമിച്ചത് അവയുടെ ദിനോസർ പൂർവികരിൽനിന്നുമാകാമെന്നും ഗവേഷകർ പറയുന്നു.
Read Moreപ്രതിഷേധങ്ങളെല്ലാം സ്ത്രീകൾ കാണുന്നുണ്ട്; വിവാഹപ്രായം ഉയർത്തലിൽ മോദി
പ്രയാഗ്രാജ്: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കുന്നതിനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് മോദി പ്രശംസിച്ചത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ രണ്ടു ലക്ഷത്തിലധികം സ്ത്രീകൾ പങ്കെടുത്ത മഹാറാലിയിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. “കേന്ദ്രസർക്കാർ ഒരു നിർണായക നടപടി സ്വീകരിച്ചു. നേരത്തേ സ്ത്രീകളുടെ വിവാഹപ്രായം 18 വയസായിരുന്നു. പെൺകുട്ടികളും കൂടുതൽ സമയം പഠിക്കാൻ ആഗ്രഹിക്കുന്നു. അതു കൊണ്ടാണ് വിവാഹപ്രായം 21 ആക്കി ഉയർത്താൻ ശ്രമിക്കുന്നത്. ആർക്കെങ്കിലും അതിൽ പ്രശ്നമുണ്ടെങ്കിൽ, സ്ത്രീകൾ ഇതെല്ലാം കാണുന്നുണ്ടെന്ന് ഓർക്കണമെന്നും മോദി പറഞ്ഞു. ഒരു പാർട്ടിയുടെയും പേര് പരാമർശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
Read Moreസ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി ! സഹികെട്ട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി പത്താംക്ലാസുകാരികള്‍…
സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി നിരന്തരം ഭീഷണിപ്പെടുത്തിയ യുവാവിനെ കൊന്നു കുഴിച്ചുമൂടി രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ റെഡ്ഹില്‍സിനടുത്ത് ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സംഭവം. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ യുവാവിനെ കൊന്നത്. കോളജ് വിദ്യാര്‍ഥിയായ പ്രേംകുമാര്‍ ആണു കൊല്ലപ്പെട്ടത്. കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാള്‍ ഒരു വര്‍ഷത്തിലേറെയായി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഏകദേശം ഒന്നര ലക്ഷത്തിലേറെ രൂപ ഭീഷണിയിലൂടെ ഇയാള്‍ കൈക്കലാക്കി. ശല്യം സഹിക്കാന്‍ കഴിയാതായതോടെ സുഹൃത്തിന്റെ സഹായത്തോടെ കുട്ടികള്‍ പണം നല്‍കാനെന്ന വ്യാജേന പ്രേംകുമാറിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന സ്ഥലത്ത് രക്തക്കറ കണ്ട ഗ്രാമത്തിലെ കര്‍ഷകരാണ് പൊലീസില്‍ വിവരം നല്‍കിയത്. പിന്നാലെ പ്രേംകുമാറിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലയുടെ ചുരുളഴിഞ്ഞത്. പോലീസ് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.…
Read Moreഒരു ബൈക്ക് മാത്രം… ബൈക്കിൽ രക്തക്കറയും! രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തില്‍ പത്തു പേർ കസ്റ്റഡിയിൽ; ഷാന്‍ വധക്കേസില്‍ പിടിയിലായത് രണ്ടുപേര്‍
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പത്തുപേർ പോലീസ് കസ്റ്റഡിയിൽ. അക്രമികളുടേതെന്നു സംശയിക്കുന്ന രണ്ടു ബൈക്കും കണ്ടെടുത്തിട്ടുണ്ട്. മണ്ണഞ്ചേരി ഭാഗത്ത് ഉപേക്ഷിച്ച നിലയിലാണ് ബൈക്കുകൾ കണ്ടെത്തിയത്. ബൈക്കിൽ രക്തക്കറയുള്ളതായും പറയുന്നു. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് രഞ്ജിത്തിനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഇവരുടെ വരവെന്നാണ് പോലീസ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാനുള്ള സാധ്യതയും വിരളമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഒരു ബൈക്ക് മാത്രം… ജില്ലയില്‍ നിന്നുള്ള എസ്ഡിപിഐ പ്രവര്‍ത്തകര്‍ തന്നെയാണ് കൃത്യത്തിന്റെ പിന്നിലെന്നാണ് കരുതുന്നത്. കൊലയാളികളെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നുണ്ട്. വീടിനു പുറത്തുനിന്ന സംഘം രഞ്ജിത്തിന്റെ അമ്മ പി.വി. വിനോദിനിയോടു രഞ്ജിത്ത് വക്കീലിന്റെ വീടല്ലേ ഇതെന്നു ചോദിച്ചു ഉറപ്പിക്കുകയും ചെയ്തിരുന്നുവത്രെ. പിന്നീടാണ് ഇവര്‍ അകത്തേക്കു കയറിയതും ആക്രമിച്ചതും. വടിവാളുകൊണ്ടും കൂടം കൊണ്ടുമായിരുന്നു…
Read Moreബൈക്കിനു നമ്പര്‍ പ്ലേറ്റ് ഇല്ല! വ്യാപാരിയുടെ ഓട്ടോറിക്ഷ തടഞ്ഞ് വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി 40,000 രൂപ തട്ടിയെടുത്ത സംഭവം; സിസിടിവി ദൃശ്യങ്ങൾ കിട്ടി
കറുകച്ചാൽ: വ്യാപാരിയുടെ ഓട്ടോറിക്ഷ തടഞ്ഞു വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി 40,000 രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾക്കു വേണ്ടി അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 11.30ന് മുണ്ടത്താനം-ഇടയിരിക്കപ്പുഴ റോഡിൽ ഇലവുങ്കൽ ഭാഗത്തെ തിരക്കൊഴിഞ്ഞ സ്ഥലത്തായിരുന്നു സംഭവം. വാകത്താനം സ്വദേശി പണിക്കപ്പുരയിടം ബൈന്നി നൈനാന്റെ (52) പണമാണ് നഷ്്ടമായത്. സിഗരറ്റ് അടക്കമുള്ള ഉത്പന്നങ്ങൾ കടകളിൽ മൊത്തവിൽപ്പന നടത്തുന്നയാളാണ് നൈനാൻ. കങ്ങഴ, ഇടയിരിക്കപ്പുഴ ഭാഗത്ത് കച്ചവടം നടത്തിയ ശേഷം മുണ്ടത്താനത്തേക്ക് പോകുകയായിരുന്നു ഇദ്ദേഹം. ഇലവുങ്കൽ ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഹെൽമറ്റ് ധരിച്ച് ബെക്കിലെത്തിയ രണ്ടു പേർ ഓട്ടോറിക്ഷയ്ക്ക് മുന്പിൽ ബൈക്ക് കുറുകെ നിർത്തിയ ശേഷം വടിവാളും കത്തിയുമായെത്തി നൈനാനെ ഭീഷണിപ്പെടുത്തി. കൈയിലുണ്ടായിരുന്ന ബാഗ് ബലമായി പിടിച്ചുവാങ്ങിയ ശേഷം മുണ്ടത്താനം ഭാഗത്തേക്ക് ബൈക്കിൽ രക്ഷപ്പെട്ടു. ബൈക്കിനു നന്പർ പ്ലേറ്റ് ഇല്ലായിരുന്നു. സംഭവത്തിൽ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി പോലീസ്…
Read More