സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ പാർട്ടി നിലപാടിനെ എതിർത്ത് ശശി തരൂർ എംപി നിലയുറപ്പിച്ചതോടെ കോൺഗ്രസിൽ ഭിന്നത രൂക്ഷം. കെ റെയിലിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവെ മന്ത്രിയെ സന്ദർശിച്ചതിനു പിന്നാലെ, ശശി തരൂരിനെ വിമർശിച്ച് കെ. മുരളീധരൻ എംപി രംഗത്തെത്തി. കെ റെയിൽ വിഷയത്തിൽ യുഡിഎഫിന് ഒറ്റ തീരുമാനമാണുള്ളതെന്നു പറഞ്ഞ മുരളീധരൻ, ശശി തരൂർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്നും പ്രതികരിച്ചു. അതേസമയം, പദ്ധതി കാര്യത്തിലുള്ള ആശയക്കുഴപ്പം പരിഹരിക്കാൻ സർക്കാർ യോഗം വിളിക്കണമെന്നാണ് ശശി തരൂരിന്റെ നിലപാട്. ഭിന്നത പരിഹരിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ചർച്ച നടത്തിയെങ്കിലും തന്റെ നിലപാടിൽ നിന്നു പിന്തിരിയാൻ തയാറായിട്ടില്ലെന്നാണ് സൂചന. പദ്ധതിയെ കുറിച്ച് ഡോ. എം.കെ. മുനീറിന്റെ നേതൃത്വത്തിലുള്ള സമിതി നടത്തിയ പഠന റിപ്പോർട്ട് ശശി തരൂരിനു നൽകാത്തതിനാലാണ് അദ്ദേഹത്തിന്റെ…
Read MoreCategory: Loud Speaker
ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം; ആർഎസ്എസ്, എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്
ആലപ്പുഴ: ആലപ്പുഴയിൽ ഇരട്ടക്കൊലപാതകങ്ങൾ നടന്നിട്ട് അഞ്ചു ദിവസം പിന്നിടുന്പോൾ സംഭവത്തിൽ നേരിട്ടു പങ്കെടുത്തവരെ പിടികൂടാൻ ആർഎസ്എസിന്റെയും എസ്ഡിപിഐയുടെയും ശക്തികേന്ദ്രങ്ങൾ വ്യാപക പോലീസ് റെയ്ഡ്. എന്നിട്ടും ഇതുവരെ ഗൂഢാലോചന നടത്തിയവരെയും കൊലപാതകങ്ങൾക്കു പല രീതിയിൽ തുണ നിന്നവരെയും മാത്രമാണ് പോലീസിനു പിടിക്കാൻ കഴിഞ്ഞിട്ടുള്ളത്. ആലപ്പുഴയിൽ എഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പോലീസ് റെയ്ഡുകൾ നടത്തിവരുന്നത്. ഇതിനിടെ, എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്ഒരാള്കൂടി അറസ്റ്റിലായി. ചേര്‍ത്തല സ്വദേശി ആംബുലന്‍സ് ഡ്രൈവര്‍ കൂടിയായ അഖിലാണ് അറസ്റ്റിലായത്. കൃത്യത്തിനു ശേഷം ആംബുലന്‍സില്‍ എത്തി പ്രതികളെ രക്ഷപ്പെടുത്തിയത് ഇയാളാണെന്നാണ് കണ്ടെത്തിയത്. ആംബുലന്‍സും പിടിച്ചിട്ടുണ്ട്. ചേര്‍ത്തല സ്വദേശികളായ മറ്റു രണ്ടുപേരും കസ്റ്റഡിയിലുണ്ട്. രണ്ടു കൊലപാതകങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വീടുകളിലും വാഹനങ്ങളിലുമടക്കം കര്‍ശന പരിശോധനയും നടക്കുന്നുമുണ്ട്. കൊലപാതകം ആസൂത്രണം…
Read Moreസ്ഥിരം യാത്രക്കാർക്ക് ആശ്വാസം; കേരളത്തിലൂടെ ഓടുന്ന നാല് ട്രെയിനുകളില്‍ കൂടി റിസര്‍വേഷനില്ലാത്ത കോച്ചുകള്‍
ചെന്നൈ: കേരളത്തിലൂടെ ഓടുന്ന നാല് ട്രെയിനുകളില്‍ കൂടി റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചു. മലബാര്‍ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, ചെന്നൈ-മംഗലാപുരം മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചത്. ജനുവരി ഒന്നുമുതലാകും ഈ ട്രെയിനുകളില്‍ ജനറല്‍ ടിക്കറ്റുകാര്‍ക്കും സീസണ് ടിക്കറ്റുകാര്‍ക്കും യാത്ര ചെയ്യാനാകുക. പകല്‍ സമയങ്ങളില്‍ ഓടുന്ന ഹ്രസ്വദൂര ട്രെയിനുകളില്‍ റെയില്‍വേ ഇതിനോടകം റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ പുനഃസ്ഥാപിച്ചിരുന്നു. മലബാർ, മാവേലി അടക്കമുള്ള രാത്രി ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കാത്തത് സ്ഥിരം യാത്രക്കാരെ ഏറെ പ്രയാസത്തിലാക്കിയിരുന്നു. ഒന്നാം തീയതി മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്ന ട്രെയിനുകൾ 16603- മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ്16304-തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് 12601- ചെന്നൈ-മംഗലാപുരം- ചെന്നൈ മെയില്‍ (സൂപ്പര്‍ഫാസ്റ്റ്)12602- മംഗലാപുരം-ചെന്നൈ- ചെന്നൈ മെയില്‍ (സൂപ്പര്‍ഫാസ്റ്റ്) 16629-തിരുവനന്തപുരം-മംഗലാപുരം- മലബാര്‍ എക്സ്പ്സ്16630-മംഗലാപുരം-തിരുവനന്തപുരം-മലബാര്‍ എക്സ്പ്രസ് 22637- ചെന്നൈ-മംഗലാപുരം- വെസ്റ്റ്കോസ്റ്റ് (സൂപ്പര്‍ഫാസ്റ്റ്)22638-മംഗലാപുരം-ചെന്നൈ വെസ്റ്റ്കോസ്റ്റ് (സൂപ്പര്‍ഫാസ്റ്റ്)
Read Moreമരിക്കാൻ സമയമായിട്ടില്ല..! ഹെലികോപ്റ്റർ തകർന്നു കടലിൽ; മഡഗാസ്കർ മന്ത്രി 12 മണിക്കൂർ നീന്തി രക്ഷപ്പെട്ടു
അന്തനനാരിവോ: ഹെലികോപ്റ്റർ തകർന്നു കടലിൽ വീണ മഡഗാസ്കർ ആഭ്യന്തര സഹമന്ത്രി സെർജെ ഗെല്ലെയും ഒരു പോലീസുകാരനും 12 മണിക്കൂർ നീന്തി കരപറ്റി. ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി തെരച്ചിൽ നടത്തുകയാണ്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. അന്നേദിവസം മഡഗാസ്കറിന്റെ വടക്കുകിഴക്കൻ തീരത്ത് കപ്പൽ മുങ്ങി നിരവധിപ്പേർ മരിച്ചിരുന്നു. അപകടമേഖല സന്ദർശിക്കാനാണ് മന്ത്രിയും സംഘവും ഹെലികോപ്റ്ററിൽ പുറപ്പെട്ടത്. ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ മന്ത്രിയും സംഘവ ും പാരച്യൂട്ട് ഉപയോഗിച്ചു പുറത്തുകടന്നിരുന്നു. 57 വയസുള്ള മന്ത്രി സെർജെ പുലർച്ചെ മഹാംബോ പട്ടണതീരത്ത് നീന്തിയെത്തി. മരിക്കാൻ സമയമായിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
Read Moreതീരുമാനം ഈ ക്രിസ്മസ് കാലത്തും നടന്നില്ല! പോത്തിറച്ചിക്കു വില തോന്നുംപടി; വില 360 -380 വരെ; ചിക്കൻവിലയും കൂടി
കോട്ടയം: പോത്തിറച്ചിയുടെ വില ജില്ലയിൽ ഏകീകരിക്കുമെന്ന ജില്ല പഞ്ചായത്തിന്റെ തീരുമാനം ഈ ക്രിസ്മസ് കാലത്തും നടന്നില്ല. സമീപ ജില്ലകളിൽ കിലോയ്ക്ക് 280 രൂപയ്ക്ക് ബീഫ് ലഭിക്കുന്പോൾ ജില്ലയിൽ 380 രൂപയാണു വില. 360 മുതൽ 380 വരെ പല വിലയാണു പലയിടത്തും വാങ്ങുന്നത്. ഇനിയും വില കൂടിയോ ഇല്ലയോ എന്നറിയണമെങ്കിൽ നാളത്തെ വിപണിയിലെത്തണം. ജില്ലയിൽ പ്രവർത്തിക്കുന്ന കശാപ്പുശാലകളിൽ ബഹുഭൂരിപക്ഷവും നിയമങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നവയാണ്. അന്യസംസ്ഥാനങ്ങളിൽ കോവിഡ് പശ്ചാത്തലത്തിൽ മാംസത്തിന്റെ കയറ്റുമതിയിൽ വലിയ ഇടിവ് സംഭവിച്ചതിനാൽ ഉരുക്കളുടെ വില വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കിലോയ്ക്ക് 300 രൂപയ്ക്കു വിറ്റാൽ തന്നെ വലിയ ലാഭം ലഭിക്കുമെന്നിരിക്കേയാണ് 380 തിനു വിറ്റു കൊള്ളലാഭം ഉണ്ടാക്കുന്നത്. മുൻ കാലങ്ങളിൽ ബീഫ് വില ഏകീകരിക്കാൻ സർക്കാർ ഇടപെട്ട സാഹചര്യവുമുണ്ടായിരുന്നു. നാട്ടിൽ വളർത്തുന്ന പോത്തുകൾക്കും വില ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ഒക്ടോബർ…
Read Moreകേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 86 ശതമാനം പേരും വാക്സിനെടുത്തവർ! എന്നാല്‍ 860 പേര്‍ക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല; കണക്കുകൾ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 86.33 ശതമാനം പേരും വാക്സിനെടുത്തവർ. ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം 3,205 പുതിയ രോഗികളില്‍ 2,767 പേര് വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 243 പേര് ഒരു ഡോസ് വാക്സിനും 1,664 പേര് രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 860 പേര്‍ക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 97.4 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,60,28,362), 75.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,01,89,808) നല്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (12,94,646). ഡിസംബര്‍ 15 മുതല്‍ 21 വരെയുള്ള കാലയളവില്‍, ശരാശരി 31,591 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍…
Read Moreപുതിയ റോഡിലേക്കു തിരിയാനായി ലോറി വേഗം കുറച്ചപ്പോള്‍..! വൈറ്റിലയിൽ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍, ലോറിയില്‍ ഇടിച്ചു അപകടം! പത്തു പേര്‍ക്കു പരിക്ക്
കൊച്ചി: വൈറ്റില പുതിയ റോഡില്‍ ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെന്പോ ട്രാവലര്‍ ചരക്കു ലോറിയില്‍ ഇടിച്ചു കയറി പത്തു പേര്‍ക്ക് പരിക്ക്. ഇന്നു പുലര്‍ച്ചെ പന്ത്രണ്ടിനായിരുന്നു സംഭവം. ലോറിയില്‍ ഇടിച്ചു കയറിയ ട്രാവലറില്‍ ഉണ്ടായിരുന്ന അയ്യപ്പ ഭക്തരെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. പരിക്കേറ്റ രണ്ടു കുട്ടികള്‍ അടക്കം പത്തുപേരെ ആദ്യം പാലാരിവട്ടം മെഡിക്കല്‍ സെന്ററിലാണ് പ്രവേശിപ്പിച്ചത്. ഇതില്‍ ഡ്രൈവര്‍ അടക്കം നാലുപേരെ വിദഗ്ധ ചികിത്സയ്ക്കായി ആസ്റ്റര്മെഡ്സിറ്റിയിലേക്ക് മാറ്റി. ഡ്രൈവറുടെ കാലിന് സാരമായ പരിക്കുണ്ട്. അഭിലാഷ്(11), ഉദയ്(28), സെന്തില്‍(30), ഗോവിന്ദന്(30) എന്നിവരെയാണ് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പാലാരിവട്ടം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചവരുടെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ആശുപത്രി വിട്ടു. 16 പേരാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്. വാഹനത്തിന്റെ മുൻനിരയിലെ സീറ്റുകള്‍ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. പാലാരിവട്ടം പോലീസും ഫര് ഫോഴ്സ് ഉദ്യോഗസ്ഥരും എത്തി ട്രാവലറിന്റെ മുന്നിലത്തെ…
Read Moreഅരിയും ചതിക്കുന്നു, വില മേലോട്ട്..! പച്ചക്കറിക്കൊപ്പം സംസ്ഥാനത്ത് അരിവിലയും സാധാരണക്കാരനെ കുഴയ്ക്കുന്നു
കോഴിക്കോട്: പച്ചക്കറിക്കൊപ്പം സംസ്ഥാനത്ത് അരിവിലയും സാധാരണക്കാരനെ കുഴയ്ക്കുന്നു.10 ദിവസത്തിനിടെ അഞ്ച് മുതല്‍ എട്ടുവരെ രൂപയാണ് കൂടിയത്. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഇടനിലക്കാരാണ് വിലവര്‍ധനയ്ക്കു പിന്നിലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. മൊത്തവിപണന കേന്ദ്രമായ കോഴിക്കോട് വലിയങ്ങാടിയിൽ 32 രൂപയുടെ വെള്ളക്കുറുവ അരിയുടെ വില 38 ആയി ഉയര്‍ന്നു. മഞ്ഞക്കുറുവ 30ല്‍നിന്ന് 36 ആയി. 30 രൂപയുണ്ടായിരുന്ന പൊന്നിക്ക് 34 മുതല്‍ 38 വരെ കൊടുക്കണം. കര്‍ണാടകയില്‍ നിന്നുള്ള വടിമട്ടയ്ക്ക് 15 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. വില 33ല്‍നിന്ന് 48 ആയി.വില വര്‍ധനവ് തുടര്‍ ദിവസങ്ങളിലും ഇതേ രീതിയില്‍ തന്നെ നില്‍ക്കാനാണ് സാധ്യതയെന്നാണ് വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചന.
Read Moreസംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി ഒമിക്രോൺ! ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ ആറ് പേർക്കും തിരുവനന്തപുരം ജില്ലയിൽ മൂന്ന് പേർക്കുമാണ് രോഗബാധ . ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി. യുകെയില്‍ നിന്നുമെത്തിയ രണ്ട് പേര്, ടാന്‍സാനിയയില്‍ നിന്നുമെത്തിയ യുവതി, ആണ്‍കുട്ടി, ഘാനയില്‍ നിന്നുമെത്തിയ യുവതി, അയര്‍ലൻഡിൽ നിന്നുമെത്തിയ യുവതി എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. നൈജീരിയയില്‍ നിന്നും വന്ന ദമ്പതികൾക്കും ഒരു സ്ത്രീയ്ക്കുമാണ് തിരുവനന്തപുരത്ത് രോഗം പിടിപെട്ടത്. ഡിസംബര്‍ 18, 19 തീയതികളില്‍ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ആറ് പേരും കോവിഡ് പോസിറ്റീവായിരുന്നു. അതിനാല്‍ അവരെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ പുറത്ത് നിന്നുള്ളവരാരുമില്ല. ഡിസംബര്‍ 10ന് നൈജീരിയയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികള്‍ക്ക് 17ന് നടത്തിയ തുടര്‍ പരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കള്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്. ഡിസംബര്‍…
Read Moreവീട്ടിലെ കാര്‍ന്നോര്‍ക്ക് അടുപ്പിലും ആകാമല്ലോ…? അമ്പലപ്പുഴയിൽ നിരോധനാജ്ഞ ലംഘിച്ച് പോലീസ് കാവലിൽ സിപിഎം സെമിനാർ
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ പോലിസ് കാവലിൽ സിപിഎമ്മിന്റെ നിരോധനാജ്ഞ ലംഘനം. ഇരട്ട കൊലപാതകവുമായി ബന്ധപെട്ടു ജില്ലാ മജിസ്ട്രേട്ടു കൂടിയായ കളക്ടർ പ്രഖ്യാപിച്ച നിരോധാനാജ്ഞ ലംഘിച്ചുകൊണ്ട്സി പി എം നടത്തിയ പരിപാടിയാണ് വിവാദത്തിലായത് . ഇന്നലെ വൈകിട്ട് വളഞ്ഞ വഴി പൊതു സ്ഥലത്താണ് നൂറിലധികം പ്രവർത്തകരെ സംഘടിപ്പിച്ചു കൊണ്ട് ഭരണകക്ഷി തന്നെ നിയമ ലംഘനം നടത്തിയത്. സി പി എം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി മലബാർ കലാപത്തിന്റെ 100 ാം വാർഷികം എന്ന സെമിനാറാണ് ഇന്നലെ ആളെ കൂട്ടി സി പി എം നടത്തിയത്. ആലപ്പുഴ ജില്ലയിൽ 23 വരെയാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്. മൂന്നു പേരിൽ കൂടുതൽ ആളുകൾ സംഘം ചേരുന്നതും ആൾക്കൂട്ടവും പോലിസ് കർശനമായി നിരോധിച്ചിരിക്കുകയാണ്. എന്നാൽ പോലിസിന്റെ സഹായത്തോടെ ഭരണകക്ഷിയായ സി പിഎം തന്നെ നിയമ ലംഘനം നടത്തിയതാണ് ആൾക്കാരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്. കരിവെള്ളൂർ മുരളിയായിരുന്നു മുഖ്യപ്രഭാഷകൻ.സി…
Read More