ജിബിൻ കുര്യൻകോട്ടയം: 22 വർഷത്തെ സൗഹൃദം ഇനി പ്രഫഷണലിലേക്കും. രാഷ്്ട്രീയത്തിന് അപ്പുറമുള്ള സൗഹൃദം യുവനേതാക്കളെ അഭിഭാഷകജോലിയിലേക്ക് എത്തിക്കുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും മുൻ എംഎൽഎ പി.സി.ജോർജിന്റെ മകൻ ഷോണ്‍ ജോർജും ഹൈക്കോടതി ചേംബറിൽ പുതിയ ലീഗൽ ഓഫീസ് തുറക്കുന്നു. അഞ്ചിന് പുതിയ വക്കീൽ ഓഫീസ് ഉദ്ഘാടനം ചെയ്യും. മുൻ ഇലക്ഷൻ കമ്മീഷൻ എൻ. മോഹൻദാസിന്റെ മകൻ നിനു എം. ദാസും ഒപ്പമുണ്ട്.നിനു സ്കൂൾ കാലഘട്ടത്തിലും നിയമ പഠനത്തിലും ഷോണിന്റെ സഹപാഠിയായിരുന്നു. മയക്കുമരുന്ന് കേസിൽ ഇഡി കുറ്റക്കാരനെന്നു കണ്ടെത്തിയ ബിനീഷ് കോടിയേരി കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പ്രീഡിഗ്രി കാലഘട്ടം മുതൽ ബിനീഷും ചാക്കോച്ചൻ എന്നു വിളിക്കുന്ന ഷോണും സൗഹൃദത്തിലാണ്. ബിനീഷ് എസ്എഫ് ഐയുടെയും ഷോണ്‍ കെഎസ്്സിയുടെയും നേതാവായിരുന്നു.തുടർന്ന് നിയമപഠനത്തിനായി ലോ അക്കാദമിയിലും ഇരുവരും ഒരുമിച്ചെത്തി.…
Read MoreCategory: Loud Speaker
ഇരുന്നുകൊണ്ട് ദേശീയഗാനം ആലപിച്ചു;മമത ബംഗാള്‍ സംസ്കാരത്തേയും, ദേശീയ ഗാനത്തേയും അപമാനിച്ചു; പരാതിയുമായി ബിജെപി
മുംബൈ: ദേശീയ ഗാനത്തെ അപമാനിച്ചെന്നാരോപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പരാതി. മുംബൈയിൽവച്ച് നടത്തിയ വാർത്താ സമ്മേളനത്തിനിടെ മമത ദേശീയഗാനത്തെ അപമാനിച്ചുവെന്നാണ് ബിജെപി നേതാവ് മുംബൈ പോലീസിൽ പരാതി നൽകിയത്. മമത ഇരുന്നുകൊണ്ടാണ് ദേശീയഗാനം ആലപിച്ചതെന്നും ദേശീയഗാനം മുഴുവനും പാടി പൂര്‍ത്തിയാക്കിയില്ലെന്നതും ബിജെപി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ മമത ബംഗാള്‍ സംസ്കാരത്തേയും, ദേശീയ ഗാനത്തേയും അപമാനിച്ചുവെന്ന് ബിജെപി ബംഗാള്‍ ഘടകം കുറ്റപ്പെടുത്തി.
Read Moreഫോട്ടോകൾക്കു മാത്രമല്ല ഫോണ്‍ നമ്പറിനും ട്വിറ്ററിൽ വിലക്ക്; മറ്റ് ചില വിലക്കുകളെക്കുറിച്ച് സിഇഒ പറയുന്നതിങ്ങനെ
മുംബൈ: സ്വകാര്യതാ നയത്തിൽ അടിമുടി മാറ്റവുമായി മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം ആയ ട്വിറ്റർ. ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ സിഇഒ ആയി ചുമതലയേറ്റതിനു പിന്നാലെയാണു കന്പനി സ്വകാര്യതാ സരംക്ഷണത്തിനായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നയപ്രകാരം സ്വകാര്യ വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്യുന്നതിനു കന്പനി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ നന്പർ, വിലാസം, തിരിച്ചറിയൽ രേഖകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും വിലക്ക് ബാധകമാണ്. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള ധനകാര്യ വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ ടിറ്ററിലൂടെ പരസ്യപ്പെടുത്തുന്നതിനും കന്പനി വിലക്കേർപ്പെടുത്തി. അതേസമയം വാർത്താഭാഗങ്ങൾ ട്വീറ്റ്ചെയ്യുന്നതിനു വിലക്ക് ബാധകമല്ല.
Read Moreഎത്രയും വേഗം ജർമനിയിലേക്ക് പോകാം! മലയാളി നഴ്സുമാരെ ജർമനി വിളിക്കുന്നു; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക…
സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാളി നഴ്സുമാർക്ക് ജർമനിയിൽ വലിയ അവസരമൊരുക്കി നോർക്ക റൂട്ട്സ്. നോർക്ക റൂട്ട്സ് ജർമനിയിലെ ആരോഗ്യമേഖലയിൽ വിദേശ റിക്രൂട്ട്മെന്റ് നടത്തുന്ന സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി കൈകോർത്താണ് നഴ്സുമാർക്ക് ജർമനിയിൽ തൊഴിൽ അവസരമൊരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഇന്ന് ഒപ്പുവയ്ക്കും. ട്രിപ്പിൾ വിൻ എന്നു നാമകരണം ചെയ്തിരിക്കുന്ന ജർമൻ റിക്രൂട്ട്മെന്റ് പദ്ധതി ഇന്ത്യയിൽത്തന്നെ സർക്കാർ തലത്തിൽ ജർമനിയിലേക്കുള്ള ആദ്യത്തെ കുടിയേറ്റ പദ്ധതിയാണ്. കോവിഡാനന്തരം ആഗോളതൊഴിൽ മേഖലയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ജർമനിയിൽ പതിനായിരക്കണക്കിന് നഴ്സിംഗ് ഒഴിവുകളാണ് ഉണ്ടാകുമെന്നു കരുതുന്നത്. ജർമനിയിൽ നഴ്സിംഗ് ലൈസൻസ് ലഭിച്ച് ജോലി ചെയ്യണമെങ്കിൽ ജർമൻ ഭാഷാ വൈദഗ്ധ്യവും ഗവണ്മെന്റ് അംഗീകരിച്ച നഴ്സിംഗ് ബിരുദവും ആവശ്യമാണ്. ജർമൻ ഭാഷയിൽ ബി 2 ലെവൽ യോഗ്യതയാണ് ജർമനിയിൽ നഴ്സ് ആയി ജോലി ചെയ്യേണ്ടതിനുള്ള അടിസ്ഥാന ഭാഷായോഗ്യത. എന്നാൽ…
Read Moreരുചിയുള്ള ഭക്ഷണത്തിനു വേണ്ടി ഏറെ കൊതിച്ചിട്ടുള്ള ആ പഴയകാലം! തടവറ ഓർമകൾ പങ്കുവച്ച് ബ്രദർ മാത്യു ആൽബിൻ; സബ് ജയിലിൽ നിന്ന് ബിരിയാണി ഏറ്റുവാങ്ങി
അമ്പലപ്പുഴ: തടവറ ജീവിതത്തിന്റെ ഓർമകൾ പങ്കുവച്ച് ബ്രദർ മാത്യു ആൽബിൻ ആലപ്പുഴ സബ് ജയിലിൽ നിന്ന് ബിരിയാണി ഏറ്റുവാങ്ങി. ജയിലിലെ അന്തേവാസികൾ പാകം ചെയ്ത 180 ഓളം ബിരിയാണിയാണ് പുന്നപ്ര ശാന്തിഭവനിൽ വിതരണം ചെയ്തത്. ജീവകാരുണ്യ സംഘടനയായ ഫാ.ഡേവിസ് ചിറമ്മേൽ ഫൗണ്ടേഷനാണ് ഭക്ഷണത്തിനുള്ള പണം നൽകിയത്. രുചിയുള്ള ഭക്ഷണത്തിനു വേണ്ടി ഏറെ കൊതിച്ചിട്ടുള്ള പഴയകാല തടവറ ജീവിതം ആൽബിൻ ജയിൽ അധികൃതരുമായി പങ്കുവച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് ആർ. ശ്രീകുമാർ ബിരിയാണി പൊതികൾ കൈമാറി. ചിറമേൽ ഫൗണ്ടേഷൻ ചുമതലയുള്ള വൈഎംസിഎ ജനറൽ സെക്രട്ടറി മോഹൻ ജോർജ്, മാർട്ടിൻ , കൈനകരി അപ്പച്ചൻ , ജയിൽ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി
Read Moreഇനിയാണു യുദ്ധം! കോൺഗ്രസിലെ തമ്മിലടി: ഗ്രൂപ്പുകൾ ഒന്നിച്ചു; പരോക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മുന്നണി യോഗ ബഹിഷ്കരണത്തിന്റെ പേരിൽ തുടങ്ങിയ കോൺഗ്രസിലെ തമ്മിലടി വിഷയത്തിൽ പരാതികളുമായി ഇരുഭാഗവും ഹൈക്കമാൻഡിനു മുന്‍പിലേക്ക്. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരേ പരാതി നൽകാൻ കെപിസിസി നേതൃത്വം നടപടി തുടങ്ങിയതിനു പിന്നാലെ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമെതിരേ പരാതി നൽകാൻ എ, ഐ ഗ്രൂപ്പുകളും നീക്കം തുടങ്ങി. യുഡിഎഫ് യോഗ ബഹിഷ്കരണത്തിലൂടെ മുതിർന്ന നേതാക്കൾ നടത്തിയത് പാർട്ടിയെ പിന്നോട്ടു നയിക്കാനും ദുർബലപ്പെടുത്താനുമുള്ള ആസൂത്രിത നീക്കമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ ആരോപണം. അണികളുടെ വീര്യം കെടുത്തുന്ന ഗ്രൂപ്പുകളുടെ പ്രവർത്തനം ഹൈക്കമാൻഡ് നിയന്ത്രിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഹൈക്കമാൻഡിനു മുന്നിൽ നേരിട്ട് അവതരിപ്പിക്കാനാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ശ്രമിക്കുന്നത്. എന്നാൽ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അവഗണിക്കുന്നുവെന്നാണ് എ, ഐ ഗ്രൂപ്പുകൾ പരാതിപ്പെടുന്നത്. നേതാക്കളെ പരസ്യമായി അപമാനിക്കുന്നു. മുതിർന്ന നേതാക്കൾക്കെതിരേയുള്ള നീക്കമായാണ്…
Read Moreഒമിക്രോൺ ആശങ്ക! അന്താരാഷ്ട്ര വിമാനയാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക…
ന്യൂഡൽഹി: ഒമിക്രോണ്‍ ആശങ്ക വ്യാപകമാകുന്നതിനിടെ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ യാത്രയ്ക്ക് 14 ദിവസം മുന്‍പുവരെ നടത്തിയ യാത്രയെക്കുറിച്ചു വ്യക്തമാക്കണം. എയര്‍ സുവിധ പോര്‍ട്ടലില്‍ കയറി സ്വയം സാക്ഷ്യപത്രം നല്‍കുകയാണ് ചെയ്യേണ്ടത്. യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവായതിന്റെ രേഖകളും ഇതില്‍ അപ്ലോഡ് ചെയ്യണം. അറ്റ് റിസ്ക് വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് പരിശോധനയും പ്രത്യേക നിരീക്ഷണവുമുണ്ട്. ഇന്ത്യയിലെത്തിയതിനു ശേഷം ഇവര്‍ കോവിഡ് പരിശോധന നടത്തണം. ഇതിന്റെ ഫലം ലഭിക്കുന്നതുവരെ ഇവര്‍ വിമാനത്താവളം വിടാനോ അടുത്ത വിമാനത്തില്‍ കയറാനോ പാടില്ല. പരിശോധനഫലം പോസിറ്റീവ് ആണെങ്കില്‍ ആശുപത്രിയിലേക്കു മാറ്റും. ഇവരുടെ സാമ്പിള്‍ ജീനോം സിക്വന്സിംഗിനായി അയക്കും. പരിശോധനഫലം നെഗറ്റീവ് ആണെങ്കില്‍ ഏഴു ദിവസം വീട്ടില്‍ ക്വാറൻന്റൈനില്‍ കഴിയാം. എട്ടാം ദിവസം വീണ്ടും പരിശോധിക്കണം. ഫലം…
Read Moreപീപ്പിള്‍ റസ്റ്റ് ഹൗസ് സൂപ്പര്‍ ഹിറ്റ്! ഒരുമാസം വരുമാനം 27,84,213 രൂപ; സാധാരണക്കാരന് റസ്റ്റ് ഹൗസില്‍ ഒരു മുറി വേണമെങ്കില്‍ ചെയ്യേണ്ടത് ഇങ്ങനെ…
കോഴിക്കോട് : പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍ റസ്റ്റ് ഹൗസുകളാക്കി മാറ്റിയതിനു പിന്നാലെ സര്‍ക്കാരിന് ഒരു മാസം ലഭിച്ചത് 27,84,213 രൂപ . പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ട് ഇന്നേക്ക് ഒരു മാസം തികയുമ്പോഴാണ് ഇത്രയും തുക വരുമാനമായി ലഭിച്ചത്. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച നവംമ്പര്‍ ഒന്നു മുതല്‍ 30 വരെ 4604 ബുക്കിംഗ് ആണ് ഉണ്ടായതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. റസ്റ്റ് ഹൗസില്‍ ഒരു മുറി വേണമെങ്കില്‍ സാധാരണക്കാരന് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്. ഇതുവഴി റസ്റ്റ് ഹൗസുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കി മാറ്റുകയെന്നതായിരുന്നു ലക്ഷ്യമിട്ടത്. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കിയത്. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കൊമെഡേഷന്‍ സൗകര്യം സ്വന്തമായി ഉള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികളാണുള്ളത്. പലതും…
Read Moreവ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി; നടി പ്രവീണയുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചു; ഒരാൾ കൂടി അറസ്റ്റിൽ
തിരുവനന്തപുരം: സിനിമ താരം പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഡല്‍ഹി സാഗര്‍പുര്‍ സ്വദേശി ഭാഗ്യരാജ്(22)ആണ് പിടിയിലായത്. പ്രത്യേക അന്വേഷണസംഘം ഡല്‍ഹിയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എജിജിപി മനോജ് ഏബ്രഹാമിന്റെ നിര്‍ദേശാനുസരണം സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. നേരത്ത, സംഭവവുമായി ബന്ധപ്പെട്ടു തമിഴ്നാട് കന്യാകുമാരി സ്വദേശി മണികണ്ഠന് ശങ്കറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreപെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി ! അധ്യാപകനെതിരേ പോക്സോ കേസ്…
കണ്ണൂര്‍ പിണറായിയില്‍ സ്കൂള്‍ അധ്യാപകനെതിരേ പോക്സോ കേസ്. കോട്ടപ്പള്ളി സ്വദേശി നൗഷാദിനെതിരേയാണ് പോലീസ് കേസെടുത്തത്. ഇയാള്‍ പഠിപ്പിക്കുന്ന സ്കൂളില്‍ തന്നെയാണ് സംഭവം. പെണ്‍കുട്ടികളുടെ ശുചിമുറിയ്ക്കു സമീപത്ത് ഒളിച്ചു നിന്ന് ശുചിമുറി ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയെന്നാണ് കേസ്.നവംബര്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം.
Read More