കോഴിക്കോട് : ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളിൽനിന്നു ഭ്രഷ്ട് കല്പിച്ചെന്ന പരാതിയുമായി സിപിഎം പ്രവർത്തകൻ രംഗത്ത്. ഹിന്ദു ഐക്യവേദി വിട്ട് സിപിഎമ്മിൽ ചേർന്ന പ്രവർത്തകനാണ് ക്ഷേത്ര ഭരണസമിതി ഭ്രഷ്ട് കല്പിച്ചെന്ന പരാതിയുമായി രംഗത്തുവന്നത്. ശബരിമലയിലേക്കു വ്രതമെടുത്തു പോകാനൊരുങ്ങിയ തനിക്കു ക്ഷേത്രത്തില്‍ ആചാരവിലക്കു കല്പിച്ചെന്നാണ് കോഴിക്കോട് വെള്ളയില്‍ പ്രദേശത്തെ ടിയില്‍ “കാവ്യസ്മിതം’ വീട്ടില്‍ ഷിന്‍ജുപരാതിപ്പെടുന്നത്. തൊട്ടടുത്ത ക്ഷേത്രത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ ക്ഷേത്രത്തിലെ ഭാരവാഹി കൂടിയാണ് ഷിന്‍ജു. ശബരിമലയ്ക്കു പോകുന്നതിനായി ക്ഷേത്രത്തില്‍ കെട്ടുനിറയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് ഭാരവാഹികള്‍ തീരുമാനിച്ചതെന്നു ഷിന്‍ജു ദീപികഡോട്ട്കോമിനോടു പറഞ്ഞു. കെട്ട് നിറയ്ക്കുന്നതിനു മുമ്പു വഴിപാട് രസീത് നല്കരുതെന്നു ക്ഷേത്രം ജീവനക്കാരിക്കും കെട്ട് നിറയ്ക്കാന്‍ അനുവദിക്കരുതെന്നു പൂജാരിക്കും നിര്‍ദേശം നല്‍കിയതായും ഇക്കാര്യം ഇരുവരും തന്നോടു പറഞ്ഞതായും ഷിന്‍ജു പറയുന്നു. വ്രതമാരംഭിക്കുന്നതിനായി മാലയിട്ടു നല്‍കിയതിനു ക്ഷേത്രം പൂജാരിയെ ശാസിച്ചതായും ഷിന്‍ജു അറിയിച്ചു. ക്ഷേത്രത്തില്‍ തൊഴാനെത്തിയാല്‍ തീര്‍ത്ഥവും ചന്ദനവും നല്‍കരുതെന്നും…
Read MoreCategory: Loud Speaker
തേങ്ങ ഉടച്ച് റോഡ് ഉദ്ഘാടനം; തേങ്ങ ഉടഞ്ഞില്ല, റോഡ് പൊളിഞ്ഞു..! കരാറുകാരന് എട്ടിന്റെ പണികൊടുത്ത് എംഎൽഎ
ലഖ്നൗ: എംഎല്‍എ തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം ചെയ്യുന്നതിനിടെ റോഡ് പൊളിഞ്ഞു കരാറുകാരൻ വെട്ടിലായി. ഉത്തര്‍ പ്രദേശിലെ ബിജ്നോര്‍ സദര്‍ മണ്ഡലത്തിലാണ് സംഭവം. ഉദ്ഘാടകയായി എത്തിയ ബിജെപി എംഎല്‍എ സുചി മൗസം ചൗധരി തേങ്ങയുടച്ചപ്പോളാണ് റോഡ് പൊളിഞ്ഞിളകിയത്. 16 കോടി മുടക്കി നിര്‍മിച്ച ഏഴര കിലോമീറ്റര്‍ നീളമുള്ള റോഡാണ് പൊളിഞ്ഞിളകിയത്. ജലവിഭവ വകുപ്പാണ് റോഡ് നിര്‍മിച്ചത്. എന്തായാലും പൊളിഞ്ഞ റോഡിനെ അങ്ങനെ വിട്ടുപോകാന്‍ സുചി തയ്യാറായില്ല. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. ഉദ്ഘാടനം ഉപേക്ഷിച്ചതായും വിഷയം ജില്ലാ മജിസ്ട്രേട്ടുമായി സംസാരിച്ചെന്നും സുചി മൗസം പറഞ്ഞു.
Read Moreസംസ്ഥാനത്തെ തടവുകാരുടെ ജയില്മാറ്റത്തില് നിബന്ധനകള്‍ കര്‍ശനമാക്കി ഡിജിപി ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ്
കെ.ഷിന്റുലാല്‍ കോഴിക്കോട്: സംസ്ഥാനത്തെ തടവുകാരുടെ ജയില്മാറ്റത്തില് നിബന്ധനകള്‍ കര്‍ശനമാക്കി ഡിജിപി. തടവുകാരുടെ അപേക്ഷകളിന്മേല് തീരുമാനമെടുക്കുന്നത് ജയില്‍ ചട്ടങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കണമെന്ന് ഡിജിപി ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ് ഉത്തരവിട്ടു. സ്ഥലമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ നിലവിലുള്ള ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് എല്ലാ സ്ഥാപന മേധാവികളും ഉറപ്പുവരുത്തേണ്ടതാണ്. ജയിലിലെ അച്ചടക്കവും ക്രമസമാധാനവും നിലനിര്‍ത്തുന്നതിന് അനിവാര്യമാണെന്ന് സൂപ്രണ്ട് കരുതുകയാണെങ്കില്‍ ഒരേ കേസില്‍ ശിക്ഷിക്കപ്പെട്ട തടവുകാരെ വ്യത്യസ്ത ജയിലുകളിലേക്ക് മാറ്റാവുന്നതാണെന്നും ഉത്തരവിലുണ്ട്. രാഷ്്ട്രീയ തടവുകാരുടെ സംഗമവേദികളായി സംസ്ഥാനത്തെ ചില ജയിലുകൾ മാറുന്നുണ്ട്. തടവുകാരെ അവരുടെ അപേക്ഷകളിന്മേല് മറ്റു കാര്യങ്ങളൊന്നും നോക്കാതെതന്നെ ഇത്തരത്തിലുള്ള ജയിലുകളിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്. ഇത് ജയിലിലെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതക -സംഘര്‍ഷ കേസുകളിലെ കൂട്ടുപ്രതികള്‍ ഒരുമിച്ചാണ് ചില ജയിലുകളില്‍ കഴിയുന്നത്. ഇത് പലവിധത്തിലുള്ള പ്രശ്നങ്ങള്ക്കിടിവരുത്തുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ നിര്‍ദേശവുമായി ഡിജിപി ഉത്തരവിറക്കിയത്.ഒരു ജയിലില്‍നിന്ന് മറ്റൊരു…
Read Moreവിലക്കയറ്റത്തിന് തടയിടാൻ ഹോർട്ടി കോർപ്പ്; കർഷക സംഘങ്ങളിൽ നിന്ന് ഇടനിലക്കാരില്ലാതെ പച്ചക്കറികൾ വാങ്ങും; ആദ്യമെത്തുന്നത് മൂന്ന് ജില്ലകളിൽ
തിരുവനന്തപുരം: പച്ചക്കറി വിലക്കയറ്റത്തിന് തടയിടാൻ അന്യസംസ്ഥാനത്ത് നിന്നും കുടുതൽ പച്ചക്കറികൾ അടുത്തയാഴ്ച മുതൽ സംസ്ഥാനത്തെത്തും . ഹോർട്ടികോർപ്പ് അധികൃതർ തെങ്കാശിയിലെ കർഷകസംഘങ്ങളിൽ നിന്നും ഇടനിലക്കാരില്ലാതെ പച്ചക്കറികൾ വാങ്ങാൻ ധാരണയായ സാഹചര്യത്തിലാണ് കൂടുതൽ പച്ചക്കറികൾ കേരളത്തിലെത്തുന്നത്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യ ലോഡുകൾ എത്തുന്നത്. പിന്നീട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിലെ ഹോർട്ടികോർപ്പിന്റെ സെന്ററുകളിൽ നിന്നും സംസ്ഥാനത്തെ എല്ലാ ഒൗട്ട് ലെറ്റുകളിലേക്കും എത്തിക്കാനാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ദിനംപ്രതി പത്ത് ടണ്‍ പച്ചക്കറികൾ അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പച്ചക്കറികൾ എത്തിക്കുന്നത്. വെണ്ട യ്ക്ക, അമരക്ക, ചെറിയ ഉള്ളി, സവാള, പയർ വർഗങ്ങൾ, വെള്ളരി ഉൾപ്പെടെയുള്ള പച്ചക്കറികൾ വ്യാപകമായി കൃഷി ചെയ്യുന്ന പ്രദേശമാണ് തെങ്കാശി. അവിടുത്തെ കർഷക സംഘങ്ങളുമായി നേരിട്ടാണ് ഹോർട്ടികോർപ്പ് പച്ചക്കറികൾ വാങ്ങുന്നത്. തമിഴ്നാട് സർക്കാരിന്റെ വില…
Read Moreകോവിഷീൽഡ് വാക്സിനേഷന്റെ ഇടവേള 84 ദിവസം തന്നെ; ഹൈക്കോടതി വിധി റദ്ദാക്കി
കൊച്ചി: കോവിഷീല്‍ഡ് വാക്സിനേഷന് ഇടവേള കുറച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 28 ദിവസമാക്കി കുറച്ച ഹൈക്കോടതി സിംഗ് ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ചാണ് റദ്ദാക്കിയത്. കേന്ദ്രസര്‍ക്കാര്‍ നല്കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് വിധി. ഇതോടെ കോവിഷീല്‍ഡ് വാക്സിന് സ്വീകരിക്കുന്നതിന് രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 84 ദിവസമായിരിക്കും. താത്പര്യമുള്ളവര്‍ക്ക് 28ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
Read Moreമുങ്ങുന്ന കുട്ടനാടിനെ രക്ഷിക്കാൻ; കേന്ദ്രത്തിന് കേരള സർക്കാർ 10 പദ്ധതികൾ സമർപ്പിച്ചു; പരിശോധിച്ച ശേഷം സഹായമെന്ന് ബിശ്വേശ്വർ
ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി കേരള സർക്കാർ പത്തുപുതിയ പ്രോജക്ടുകൾ ജലവകുപ്പ് മന്ത്രാലയത്തിനു നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ജലവകുപ്പ് മന്ത്രി ബിശ്വേശ്വർ ടുഡു. സമർപ്പിച്ച പദ്ധതികൾക്ക് സാമ്പത്തിക സഹായം പരിശോധിച്ചശേഷം മാത്രമേ നൽകാൻ കഴിയുകയുള്ളുവെന്ന് അദ്ദേഹം അറിയിച്ചു. എ.എം. ആരിഫ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രി രേഖാമൂലം മറുപടി നൽകിയത്. കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്കത്തിൽ നഷ്ടം സംഭവിച്ചവർക്കു നഷ്ടപരിഹാരം നൽകുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം മന്ത്രി നൽകിയില്ല. കുട്ടനാട് പാക്കേജ് 2016 ൽ അവസാനിച്ചതിനാൽ അധിക സാമ്പത്തിക സഹായം കുട്ടനാട് പാക്കേജിന്റെ പേരിൽ നൽകാൻ കഴിയില്ലെന്നും മന്ത്രി എംപിയെ അറിയിച്ചു.
Read Moreഒമിക്രോൺ ഭീതി: വിദേശ രാജ്യങ്ങൾ സന്ദർശിച്ച ശേഷം ആന്ധ്രയിയിൽ തിരിച്ചെത്തി കാണാതായ 30 യാത്രികർക്കായി തെരച്ചിൽ
വിശാഖപട്ടണം: വിദേശത്തുനിന്ന് ആന്ധ്രയിൽ എത്തിയ ശേഷം കാണാതായ മുപ്പതോളം യാത്രികർക്കായി ഊർജിത തെരച്ചിൽ. കഴിഞ്ഞ പത്തു ദിവസത്തിനകം അറുപതോളം പേരാണ് വിദേശ രാജ്യങ്ങൾ സന്ദർശിച്ച ശേഷം ആന്ധ്രപ്ര ദേശിലെ വിവിധ വിമാനത്താവളങ്ങളിൽ ഇറങ്ങിയത്. ഇതിൽ മുപ്പതു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഒമിക്രോൺ മുന്നറിയിപ്പിന്റെ പശ്ചാലത്തലത്തിൽ ഇവരെ കണ്ടെത്തി ആർടിപിസിആർ ടെസ്റ്റ് നടത്തി ഒമിക്രോൺ ബാധിതരല്ലെന്ന് ഉറപ്പാക്കാനാണ് ഇവർക്കായി തെരച്ചിൽ നടത്തുന്നത്. കണ്ടെത്താനുള്ളവരിൽ ഒന്‍പതു പേര് ആഫ്രിക്കയില്‍നിന്നു വന്നവരാണ്. എത്തിയവരില്‍ മുപ്പതുപേർ വിശാഖപട്ടത്തു തന്നെയാണ് തങ്ങിയിട്ടുള്ളതെന്നു കണ്ടെത്തി. അതേസമയം, ബാക്കി മുപ്പതു പേർ വിവിധ പ്രദേശങ്ങളിലേക്കു പോയി എന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലര്‍ ടെലിഫോണ്‍ വിളികളോടും പ്രതികരിക്കുന്നില്ല. ഇവര്‍ക്കായിട്ടാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. വിശാഖപട്ടണം ജില്ലാ അധികൃതര്‍ വിവിധ കളക്ടർമാര്‍ക്കും മറ്റും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ രാജ്യത്തുവന്നിറങ്ങിയ വിദേശ യാത്രികരെ ഉടന്‍ കണ്ടെത്തണമെന്നാണ് നിര്‍ദേശം.…
Read Moreകേരളത്തിന്റെ സൗന്ദര്യറാണിയെ ഇന്നറിയാം; ഫൈനല്‍ റൗണ്ടില്‍ 25 മല്സരാര്ഥികൾ
കൊച്ചി: ഇംപ്രസാരിയോ മിസ് കേരള മല്‍സരത്തിന്റെ ഫൈനല്‍ റൗണ്ട് ഇന്നു വൈകിട്ട് ആറിന് ലേ മെറിഡിയന് കണ്വന്ഷന് സെന്ററില്‍ നടക്കും. 25 മല്‍സരാര്‍ഥികളാണ് ഫൈനല്‍ റൗണ്ടില്‍ ഇടംപിടിച്ചത്. കേരളീയം, ലെഹംഗ, ഗൗണ്‍ എന്നിങ്ങനെ മൂന്നു റൗണ്ടുകളിലായാണ് മല്‍സരം. ഗ്രൂമിംഗ് സെഷനുകള്‍ക്കു പിന്നാലെ മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മിസ് ബ്യൂട്ടിഫുള്‍ അയ്സ്, മിസ് ഫോട്ടോജനിക്, മിസ് കണ്‍ജീനിയാലിറ്റി, മിസ് ടാലന്റഡ് എന്നിവരെ തെരഞ്ഞടുക്കും. കോവിഡിനെതുടര്‍ന്ന് ക്യു ആര് കോഡ് രേഖപ്പെടുത്തിയ പാസ് ഉള്ളവര്‍ക്കു മാത്രമേ ഹാളിലേക്ക് പ്രവേശിക്കാനാവൂ. എറണാകുളം ലെ മെറിഡിയന് കണ്വന്ഷന് സെന്ററില്‍ ഇന്ന് നടക്കുന്ന മിസ് കേരള മല്‍സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ ഇടംപിടിച്ചവര്‍ ഫോട്ടോസെഷനില്‍ പങ്കെടുത്തപ്പോള്‍.
Read Moreതീര്‍ഥാടകരുടെ എണ്ണം കൂടി വരുന്നു; ശബരിമലയില്‍ കൂടുതല്‍പേര്‍ക്ക് ദര്‍ശന സൗകര്യം; ക്രമീകരണങ്ങളായി
ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിന് കൂടുതല്‍ തീര്‍ഥാടകരെ വരവേല്‍ക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി എഡിഎം അര്ജുന് പാണ്ഡ്യന് അറിയിച്ചു. തീര്‍ഥാടകരുടെ എണ്ണം കൂടി വരികയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ തീര്‍ഥാടകരെ പ്രതീക്ഷിക്കുന്നു. നീലിമല അപ്പാച്ചിമേട് പാതയിലൂടെ തീര്‍ഥാടകരെ പ്രവേശിപ്പിക്കുകയാണെങ്കില്‍ അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. നീലിമല പാതയില്‍ പോലീസിനെയും ഡോക്ടര്‍മാരെയും നിയോഗിക്കാനുള്ള ക്രമീകരണങ്ങള്‍ തയ്യാറായി. സന്നിധാനത്ത് വിരി വെക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാവുന്നതായി അദ്ദേഹം അറിയിച്ചു. ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്സര് നീലിമല അപ്പാച്ചിമേട് പാത പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയതായി സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ആര്. ആനന്ദ് അറിയിച്ചു. സന്നിധാനത്ത് പോലീസിന്റെ നേതൃത്വത്തില്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്സര് സ്ഥാപിക്കും. തീര്‍ഥാടകര്‍ മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നുണ്ട്. നടപ്പന്തലില്‍ മാസ്ക് വിതരണവും ചെയ്യുന്നു. കടകളില്‍ ജോലി ചെയ്യുന്നവര്‍ മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കര്‍ശനമായ പരിശോധന പോലീസ് നടത്തും. സുരക്ഷാ പരിശോധനകൾ ഭസ്മക്കുളത്തില്‍ വെള്ളം നിറയ്ക്കാനും…
Read Moreമതവികാരം വ്രണപ്പെടുത്തി മുദാവാക്യം: തലശേരിയിൽ 20 ബിജെപി പ്രവർത്തകർക്കെതിരെ കേസ്
തലശേരി: കെ.ടി. ജയകൃഷ്ണൻ ബലിദാൻ ദിനാചരണത്തോടനുബന്ധിച്ച് നഗരത്തിൽ നടത്തിയ പ്രകടനത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ച 20 ബിജെപി പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തലശേരി ടൗൺ പോലീസ് കേസെടുത്തു. പ്രതികൾക്കായി ശിവപുരം, പടുപാറ പ്രദേശങ്ങളിൽ ഇന്ന് രാവിലെ അഞ്ച് വരെ പോലീസ് വ്യാപകമായ റെയ്ഡ് നടത്തി. മോഹൻലാൽ നായകനായ മരക്കാർ സിനിമയുടെ ഫാൻസ് ഷോ കാണാൻ പ്രതികൾ നഗരത്തിലെ തിയേറ്ററിലുണ്ടെന്ന വിവരത്തെ തുടർന്ന് പുലർച്ചെ നാലിന് പോലീസ് നഗരത്തിലെ തിയറ്റർ വളഞ്ഞെങ്കിലും പ്രതികളെ പിടികൂടാനായില്ല. പുലർച്ചെ മൂന്നര മണിക്കാണ് മരക്കാറിന്റെ ഫാൻസ് ഷോ ആരംഭിച്ചത്.ഇന്നലെ വൈകുന്നേരം നഗരത്തിൽ നടന്ന റാലിയിലാണ് അത്യന്തം പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ടൗൺ സിഐ കെ.സനിൽ കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ സംഭവം നടന്ന ഉടൻ തന്നെ…
Read More