തോ​ക്കു​മാ​യി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക അ​റ​സ്റ്റി​ല്‍ ! പോ​ലീ​സ് യു​വ​തി​യെ പി​ടി​കൂ​ടി​യ​ത് ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന്…

നാ​ട​ന്‍ തോ​ക്കു​മാ​യി അ​ധ്യാ​പി​ക അ​റ​സ്റ്റി​ല്‍.​ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മെ​യി​ന്‍​പു​രി​യി​യി​ലാ​ണ് സം​ഭ​വം. ഫി​റോ​സാ​ബാ​ദി​ലെ സ്‌​കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യ ക​രി​ഷ്മ സി​ങ് യാ​ദ​വി​നെ​യാ​ണ് തോ​ക്കു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഒ​രു സ്ത്രീ ​ന​ഗ​ര​ത്തി​ല്‍ തോ​ക്കു​മാ​യി സ​ഞ്ച​രി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ യു​വ​തി​യെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ ദേ​ഹ​പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി​യു​ടെ പാ​ന്റ്സി​ന്റെ പോ​ക്ക​റ്റി​ല്‍​നി​ന്ന് തോ​ക്ക് ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യും ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഫി​റോ​സാ​ബാ​ദി​ല്‍ അ​ധ്യാ​പി​ക​യാ​യ ക​രി​ഷ്മ ചി​ല ജോ​ലി​ക​ള്‍​ക്കാ​യാ​ണ് മെ​യി​ന്‍​പു​രി​യി​ല്‍ വ​ന്ന​തെ​ന്നാ​ണ് മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. എ​ന്തി​നാ​ണ് യു​വ​തി തോ​ക്ക് കൈ​വ​ശം വെ​ച്ച​ത് എ​ന്ന​ത​ട​ക്കം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും മെ​യി​ന്‍​പു​രി എ​സ്.​പി. അ​ജ​യ്കു​മാ​ര്‍ പ​റ​ഞ്ഞു. യ ​യു​വ​തി​യെ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്റെ​യും തോ​ക്ക് ക​ണ്ടെ​ടു​ക്കു​ന്ന​തി​ന്റെ​യും വീ​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി ! അധ്യാപകനെതിരേ പോക്‌സോ കേസ്…

കണ്ണൂര്‍ പിണറായിയില്‍ സ്‌കൂള്‍ അധ്യാപകനെതിരേ പോക്‌സോ കേസ്. കോട്ടപ്പള്ളി സ്വദേശി നൗഷാദിനെതിരേയാണ് പോലീസ് കേസെടുത്തത്. ഇയാള്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ തന്നെയാണ് സംഭവം. പെണ്‍കുട്ടികളുടെ ശുചിമുറിയ്ക്കു സമീപത്ത് ഒളിച്ചു നിന്ന് ശുചിമുറി ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയെന്നാണ് കേസ്.നവംബര്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം.

Read More