കോട്ടയം: ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാനെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള നീക്കം തകൃതിയിൽ. ഔദ്യോഗിക നേതൃത്വത്തിന്റെ താല്പര്യം ഷിജുഖാനെ ഡിവൈഎഫ്ഐ നേതൃത്വത്തിലേക്കു കൊണ്ടുവരണമെന്നാണ്. വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ഡിവൈഎഫ്ഐ സംസ്ഥാന ഫ്രാക്ഷൻ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ.സനോജ്, ട്രഷറർ സനീഷ് എന്നിവരെയും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ആക്ടിംഗ് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും യോഗത്തിൽ പങ്കെടുക്കും. ദത്ത് വിവാദത്തിൽപ്പെട്ട ഷിജുഖാൻ ശിശുക്ഷേമ സമിതി സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിയുന്നതോടെ ഇതുമായി ഉയർന്ന വിവാദങ്ങൾ ശമിപ്പിക്കാനാവുമെന്നാണ് പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നത്. പിണറായി പക്ഷക്കാരനായ ഷിജുഖാൻ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഡിഫി നേതൃസ്ഥാനത്തേക്ക് എത്തുന്നത്. നിലവിലെ ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിലുള്ള ഒരാൾ ശിശുക്ഷേമ സമിതിയുടെ ചുമതലയിലേക്ക് എത്തിയേക്കും. നിലവിലെ സംസ്ഥാന സെക്രട്ടറി എ.എ.റഹിം അഖിലേന്ത്യാ…
Read MoreCategory: Loud Speaker
ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ചിത്രങ്ങളും പുറത്തുവിട്ടു ! അനിത പുല്ലയിലിനെതിരേ കേസെടുത്തു…
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെതിരേ പോലീസ് കേസെടുത്തു. ബലാത്സംഗക്കേസിലെ ഇരയുടെ പേര് പുറത്തുവിട്ടതിനാണ് അനിതയ്ക്കെതിരേ കേസെടുത്തത്. മോന്‍സനെതിരേ ബലാത്സംഗ പരാതി നല്കിയ യുവതിയുടെ പേരും ചിത്രങ്ങളും അനിത പുറത്തുവിട്ടെന്നാണ് ആരോപണം. യുവതി തന്നെയാണ് അനിതക്കെതിരേ പരാതി നല്‍കിയത്. ഐ.പി.സി. 228 എ(1) പ്രകാരമാണ് അനിത പുല്ലയിലിനെതിരേ കേസെടുത്തിരിക്കുന്നത്. രണ്ടുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്ത് ഉദ്ദേശ്യത്തോടെയാണ് ഇരയുടെ പേരും ചിത്രങ്ങളും പുറത്തുവിട്ടത്, യുവതിയോട് എന്തെങ്കിലും വൈരാഗ്യമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയില്‍ വരുമെന്നാണ് പോലീസ് നല്‍കുന്നവിവരം. മോന്സണ് മാവുങ്കലിന്റെ തട്ടിപ്പ് പുറത്തറിഞ്ഞതിന് പിന്നാലെയാണ് ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ അനിതയുടെ പേരും ഉയര്‍ന്നുവന്നത്. മുന്‍ ഡി.ജി.പി. ലോക്നാഥ് ബെഹ്റ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ മോന്സന് പരിചയപ്പെടുത്തിയത് അനിത പുല്ലയിലാണെന്നും മുമ്പ് ആരോപണങ്ങളുയര്‍ന്നിരുന്നു.
Read Moreമോഡലുകളുടെ മരണം; സൈജുവിനെതിരേ പതിനെട്ടര ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസും
സ്വന്തം ലേഖികകൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നു പേര് വാഹനാപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു എം. തങ്കച്ചന്റെ പേരില്‍ സാന്പത്തിക തട്ടിപ്പു കേസും. തിരുവനന്തപുരത്തെ ഹീര കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് 18.5 ലക്ഷം രൂപ സൈജു തട്ടിച്ചെടുത്തതായാണ് കേസ്. 2015-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ തിരുവനന്തപുരത്തെ രണ്ടു ഫ്ളാറ്റുകളില്‍ ഇന്റീരിയര്‍ വര്‍ക്ക് സൈജു ഏറ്റെടുത്തിരുന്നു. 48 ലക്ഷം രൂപയ്ക്കാണ് ഇയാള്‍ ഓര്‍ഡര്‍ ഏറ്റെടുത്തത്. തുടര്‍ന്ന് അഞ്ചു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി. അതിനുശേഷം സീലിംഗില്‍ ചെറിയ ജോലികള്‍ മാത്രമാണ് ചെയ്തത്. ഈ പണികളുടെ ഫോട്ടോകള്‍ കമ്പനി എംഡിക്ക് അയച്ചു നല്കി 18.5 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റി. പണി പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് കമ്പനി അധികൃതര്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സൈജു ഫോണ്‍ എടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന 2016-ല്‍ കമ്പനി ജനറല്‍…
Read Moreഇനി പാലായിൽ വികസനം നേർക്കുനേർ ഏറ്റുമുട്ടും; ആവശത്തിൽ പാർട്ടി പ്രവർത്തകർ; ജോസ് കെ.മാണി വീണ്ടും എംപി ആകുമ്പോൾ കോട്ടയത്തിന് പ്രതീക്ഷകൾ ഏറെ
കോട്ടയം: ഒരേ ടേമിൽ രണ്ടു മുന്നണിയുടെയും രാജ്യസഭാംഗം എന്ന അപൂർവത കൈവരിച്ച് വീണ്ടും എംപിയായി ജോസ് കെ.മാണി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇനി പാലായിൽ വികസനം നേർക്കു നേർ ഏറ്റുമുട്ടും. നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട ജോസ് കെ.മാണിക്ക് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് തിരിച്ചുവരവാണ്. പാർട്ടി ചെയർമാൻ എന്ന നിലയിൽ കേരള കോണ്‍ഗ്രസ് എം പാർട്ടിയെ സെമി കേഡർ പാർട്ടിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ചെയർമാന് എംപി സ്ഥാനം ലഭിച്ചത് പാർട്ടി പ്രവർത്തകരെയും ആവേശത്തിലാക്കിയിട്ടുണ്ട്. കെ.എം.മണി അരങ്ങ് ഒഴിഞ്ഞതിനെത്തുടർന്നുള്ള ഭിന്നിപ്പിന്റെ കാലത്തിനു ശേഷം പാർട്ടിയെ ഭദ്രമായി നിലനിർത്തിയ ജോസ് കെ.മാണിക്ക് ഒദ്യോഗിക സ്ഥാനങ്ങളില്ലാത്തതിനാൽ അണികൾക്ക് പരിഭവമുണ്ടായിരുന്നു. എംപി സ്ഥാനം കിട്ടിയതോടെ ചെയർമാന് അഭിവാദ്യം അർപ്പിച്ച് സോഷ്യൽ മീഡിയയിൽ പാർട്ടി പ്രവർത്തകരുടെ അഭിനന്ദനം വൈറലായി. മാണി സി. കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ പാലായിൽ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇനി ജോസ് കെ.മാണി എംപി…
Read Moreബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദ സാധ്യത;സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; ഇന്നും കനത്ത മഴ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദം രൂപപ്പെട്ടാൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആഡമാൻ കടലിൽ ഇന്നു വൈകുന്നേരത്തോടെ പുതിയ ന്യുനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. ബുധനാഴ്ചയോടെ മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കന്യാകുമാരി ഭാഗത്തും ശ്രീലങ്ക തീരത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും ബുധനാഴ്ചയും സാധാരണ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ…
Read Moreഅമേരിക്കയിൽ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു; രണ്ടു മാസത്തിനുള്ളിൽ അമേരിക്കയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഇന്ത്യൻ സ്വദേശി
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യൂ (19) ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 8.30ന് അലബാമ മോണ്ട്ഗോമറിയിലായിരുന്നു സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു പെൺകുട്ടി. വീടിന്റെ മുകളിലെ നിലയിൽ താമസിച്ചിരുന്ന ആളിന്റെ തോക്കിൽനിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച് സുസന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളിപ്പറന്പിൽ ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ്. നാല് മാസം മുൻപാണ് ഇവർ ഗൾഫിൽനിന്നും അമേരിക്കയിലെത്തിയത്. സൂസന് രണ്ട് സഹോദരങ്ങൾ കൂടി ഉണ്ട്. നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകാംഗമായ ബോബൻ മാത്യൂ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗമാണ്. മസ്ക്കറ്റ് സെന്റ് ഓർത്തോഡോക്സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ…
Read Moreഒമിക്രോൺ ഭീതി: യുപിയിലെത്തിയ മറ്റൊരു വിദേശിക്ക് കൂടി കോവിഡ്; രോഗബാധിതരായ വിദേശികളുടെ എണ്ണം ഞെട്ടിക്കുന്നത്…
ലക്നോ: വിവിധ ലോക രാജ്യങ്ങളിൽ ഒമിക്രോൺ ഭീതി വർധിക്കുന്നതിനിടെ ഇന്ത്യയിൽ എത്തിയ ഒരു വിദേശിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ വൃന്ദാവൻ സന്ദർശിക്കാനെത്തിയ ഓസ്ട്രിയയിൽനിന്നുള്ള 41 കാരിക്കാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ മഥുരയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദേശികളുടെ എണ്ണം നാലായി. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയുമായി സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാവരും വൃന്ദാവൻ സന്ദർശിക്കാൻ എത്തിയവരാണ്. രോഗം സ്ഥിരീകരിച്ച എല്ലാവരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. വൃന്ദാവനിലെ ശീതൾ ഛായയിലെ ഗിരിധർ ആശ്രമത്തിലാണ് ഇവർ താമസിപ്പിച്ചിരുന്നതിനാൽ പ്രദേശം കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചതായും അധികൃതർ അറിയിച്ചു.
Read Moreകാസര്‍ഗോഡ് ജില്ലയിലെ എച്ച്ഐവി രോഗികളുടെ എണ്ണം കേട്ട് ഞെട്ടരുത്..! അമ്മയില്‍നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക് പകര്‍ന്നത് മാത്രം 59 എണ്ണം
കാസർഗോഡ്: ജില്ലയില്‍ നിലവില്‍ 857 എച്ച്ഐവി രോഗബാധിതരാണുള്ളത്. ഇതില്‍ 430 പേര് സ്ത്രീകളും 397 പേര് പുരുഷന്മാരും 14 പേര് ആണ്‍കുട്ടികളും 16 പേര് പെണ്‍കുട്ടികളുമാണ്. ജില്ലയില്‍ 59 എച്ച്ഐവി കേസുകളിലും അമ്മയില്‍നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക് അണുബാധ പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഏഴ് ജ്യോതിസ് കേന്ദ്രങ്ങളും 19 ഫെസിലിറ്റേറ്റഡ് ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് പരിശോധനാ കേന്ദ്രങ്ങള്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ലൈംഗികരോഗ ചികിത്സാ കേന്ദ്രമായ പുലരി, എച്ച്ഐവി ബാധിതരുടെ ചികിത്സക്കായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ഉഷസ്, സ്വവര്‍ഗാനുരാഗികള്‍, സ്ത്രീ ലൈംഗിക തൊഴിലാളികള്‍, ട്രാന്‍സ്ജെന്‍ഡര്‍സ്, അന്യസംസ്ഥാന തൊഴിലാളികള്‍, ട്രക്കേര്സ് എന്നീ ലക്ഷ്യ വിഭാഗങ്ങള്‍ക്കിടയില്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്ന അഞ്ച് സുരക്ഷാ പ്രോജക്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്. എച്ച്ഐവി പരിശോധന, എആര്‍ടി ചികിത്സ എന്നിവ സൗജന്യമാണ്. എച്ച്ഐവി ബാധിതനായി ഒരു കുട്ടിപോലും ജനിക്കരുത് എന്ന ലക്ഷ്യത്തോടെ ജില്ലയിലെ…
Read Moreമുന്‍ വനിതാ നേതാവിനെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ! പീഡനക്കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരേ കേസ്; പ്രതികളെ രക്ഷിക്കാന്‍ ശ്രമമെന്ന് ഡിസിസി
തിരുവല്ല: മുന്‍ വനിതാ നേതാവിനെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 12 പേര്‍ക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു. തിരുവല്ല, കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.റ്റി. സജിമോന്‍, ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നാസര്‍ എന്നിവര്‍ ഉള്‍പ്പടെ 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സജിമോനും നാസറിനുമെതിരെ പീഡനത്തിനും ദൃശ്യങ്ങള്‍ പകര്ത്തിയതിനുമുള്പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയി ട്ടുള്ളത്. ദൃശ്യങ്ങള്‍ സമൂഹമാ ധ്യമങ്ങളിലൂടെ പുറത്തുവിട്ടതിനാണ് പത്തുപേര്‍ക്കെതിരെ കേസ്. പീഡനത്തിനിരയായ വീട്ടമ്മ നല്കിയ പരാതിയിലാണ് കേസെടുത്തത്. 2021 മാര്‍ച്ചിലായിരുന്നു ആയിരുന്നു സംഭവം. പത്തനംതിട്ടയ്ക്ക് പോകുന്നതിനായി നിന്ന വീട്ടമ്മയെ ഒന്നും രണ്ടും പ്രതികള്‍ കാറില്‍ കയറ്റിയ ശേഷം മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്കി ബോധരഹിതയാക്കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പണം ആവശ്യപ്പെട്ടുവെന്നുമാണ് പരാതി. ബലാത്സംഗം, നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു, ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി…
Read Moreഎന്റെ പെൻസിൽ മോഷ്ടിച്ചു, ചിലപ്പോഴൊക്കെ അവന് പണവും മോഷ്ടിക്കാറുണ്ട്…! ..! പരാതിയുമായി മൂന്നാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനില്‍
പെൻസിൽ മോഷണവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകാനെത്തിയ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ വീഡിയോ വൈറലാകുന്നു. ഹന്‍മന്തു എന്ന് പേരുള്ള ബാലന് പോലീസിനെ സമീപിച്ചത്. കുര്‍ണൂല്‍ ജില്ലയിലെ പെദ്ദകടബുര് സ്വദേശിയായ ഹന്‍മന്തു ഒരു സ്വകാര്യ സ്കൂളിലാണ് പഠിക്കുന്നത്. തന്റെ വീടിനടുത്ത് താമസിക്കുന്ന ഹന്‍മന്തു എന്ന് തന്നെ പേരുള്ള മറ്റൊരു കുട്ടി ദിവസവും തന്റെ പെന്‍സില്‍ മോഷ്ടിക്കുമെന്നും ചിലപ്പോഴൊക്കെ പണവും മോഷ്ടിക്കാറുണ്ടെന്നുമായിരുന്നു ഹന്‍മന്തുവിന്റെ പരാതി. കൂട്ടുകാരും ഒപ്പം ഹൻമന്തുവുമായാണ് മൂന്നാം ക്ലാസുകാരന് പോലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. തനിക്ക് നീതി ലഭ്യമാക്കണമെന്നും അവന് പോലീസുകാരോട് ആവശ്യപ്പെട്ടു. ഒടുവില്‍ രംഗം ശാന്തമാക്കിയ പോലീസുകാര്‍ രണ്ട് കുട്ടികളോടും നന്നായി പഠിക്കാന്‍ ഉപദേശിക്കുകയും ഇരുവരും തമ്മില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ സംഭവം നടന്നത്. . ഈ വിദ്യാര്‍ത്ഥികള്‍ വെള്ളം കുടിക്കാനായി പോലീസ് സ്റ്റേഷനില്‍ പോകാറുണ്ട്. അതിനാല്‍ പോലീസുകാരും വിദ്യാര്‍ത്ഥികളും തമ്മില്‍…
Read More