തിരുവനന്തപുരം: കെ.പി.അനിൽകുമാർ പാർട്ടിയിൽനിന്നു സിപിഎമ്മിലേക്കു പോയതിന്റെ ക്ഷീണം ചെറിയാൻ ഫിലിപ്പിലൂടെ തീർക്കാൻ കോൺഗ്രസിന്റെ കഠിനശ്രമം. സിപിഎമ്മുമായി അകന്ന ചെറിയാൻ ഫിലിപ്പിനെ ഏതുവിധേനയും കോൺഗ്രസ് പാളയത്തിലെത്തിക്കാനുള്ള നീക്കം പാർട്ടിയിൽ സജീവമായി. അനിൽകുമാറിനെയടക്കം ഒരുപിടി നേതാക്കളെ ചാക്കിട്ടു കൊണ്ടുപോയ സിപിഎമ്മിനു കൊടുക്കാവുന്ന ഏറ്റവും നല്ല അടിയാണ് അവിടെനിന്നു ചെറിയാൻ ഫിലിപ്പിനെ അടർത്തി തിരികെ എത്തുക്കുക എന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. ചില നിബന്ധനകളോടെ കോൺഗ്രസിലേക്ക് എത്താൻ സന്നദ്ധനാണ് ചെറിയാൻ ഫിലിപ്പ് എന്നാണ് അറിയുന്നത്. അതുകൊണ്ടു തന്നെ അണിയറയിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വലിയ അടുപ്പക്കാരനായിട്ടാണ് സിപിഎമ്മിൽ ചെറിയാൻ ഫിലിപ്പ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിക്കു വ്യക്തിപരമായി കൊടുക്കുന്ന തിരിച്ചടികൂടിയാണ് ചെറിയാൻ ഫിലിപ്പിന്റെ വരവെന്നു കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. രാജ്യസഭാ സീറ്റിനെച്ചൊല്ലി ഉണ്ടായ അകൽച്ചയാണ് ഇപ്പോൾ ചെറിയാൻ ഫിലിപ്പ് ഇടതുപാളയം വിടുന്നതിലേക്ക് വരെ എത്തിച്ചിരിക്കുന്നത്. അതേസമയം, ഇടതുപക്ഷത്തോടൊപ്പം എത്തിയതുകൊണ്ട് ചെറിയാൻ…
Read MoreCategory: Loud Speaker
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ എന്ന നിലയിൽ ഒരു രൂപ പോലും ശമ്പളം വാങ്ങില്ലെന്ന്റമീസ് രാജ; മറ്റു ചില ഗുണങ്ങളാണ് ഏറെയുള്ളതെന്ന് ആമിർ
കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ എന്ന നിലയിൽ ഒരു രൂപ പോലും ശമ്പളം വാങ്ങില്ലെന്ന് പ്രഖ്യാപിച്ച റമീസ് രാജയെ പരിഹസിച്ച് പാക് മുൻ പേസർ മുഹമ്മദ് ആമിർ. പിസിബി ചെയര്മാൻ സ്ഥാനത്തിന്റെ ആകർഷണം മാസശമ്പളമല്ല. ആ സ്ഥാനത്തിരിക്കുന്നവർക്ക് മറ്റു ചില മെച്ചങ്ങളുണ്ടാകുമെന്നും ആമിർ ട്വിറ്ററിൽ പ്രതികരിച്ചു. പാക്കിസ്ഥാൻ ക്ലബ് പ്രസിഡന്റുമാരുടെ യോഗത്തിലാണ് പിസിബി ചെയർമാൻ എന്ന നിലയിൽ ശമ്പളം ഒന്നും വാങ്ങില്ലെന്ന് റമീസ് രാജ പ്രഖ്യാപിച്ചത്. അടുത്ത മൂന്നു വർഷത്തേക്ക് എനിക്ക് ഒരു രൂപ പോലും ശമ്പളമില്ല. തന്റെ ഇപ്പോഴത്തെ കരിയർ ത്യജിച്ചാണ് ഞാൻ ഈ ദൗത്യം ഏറ്റെടുത്തതെന്നും രാജ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആമിറിന്റെ മുനവച്ച മറുപടി. “എന്റെ അറിവിൽ പിസിബി ചെയർമാന് പ്രത്യേകിച്ച് മാസ ശമ്പളമൊന്നുമില്ല. പകരം മറ്റു ചില ഗുണങ്ങളാണ് ഏറെയുള്ളത്. ഒരുപക്ഷേ, എന്റെ അറിവ് തെറ്റായിരിക്കാം. ഞാൻ കേട്ടിട്ടുള്ളത് അങ്ങനെയാണ്’-…
Read Moreവനിതാ വോളിബോൾ താരത്തെ താലിബാൻ ഭീകരർ തലയറത്തു കൊന്നു; രാജ്യം വിടാൻ കഴിഞ്ഞത് രണ്ടു താരങ്ങൾക്കുമാത്രം; കോച്ചിന്റെ വെളിപ്പെടുത്തൽ…
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ ജൂണിയർ വോളിബോൾ താരത്തെ താലിബാൻ ഭീകരർ തലയറത്തു കൊലപ്പെടുത്തി. മഹ്ജബിൻ ഹക്കീമിയാണു താലിബാന്റെ കൊടും ക്രൂരതയ്ക്കിരയായത്. വോളിബോൾ ടീം കോച്ച് പേർഷ്യൻ ഇൻഡിപെൻഡന്റിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മാസം ആദ്യമാണു മഹ്ജബിൻ കൊല്ലപ്പെട്ടത്. കൊലപാതകവിവരം പുറത്തുപറയരുതെന്നു മഹ്ജബിന്റെ കുടുംബത്തെ താലിബാൻ ഭീകരർ ഭീഷണിപ്പെടുത്തിയിരുന്നതായി കോച്ച് പറഞ്ഞു. മെഹ്ജബിന്റെ അറ്റുപോയ തലയുടെയും രക്തക്കറയുള്ള കഴുത്തിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണു കോച്ചിന്റെ വെളിപ്പെടുത്തൽ. കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ ക്ലബിലെ പ്രഗല്ഭ താരമായിരുന്നു മഹ്ജബിൻ. ഓഗസ്റ്റ് 15നു താലിബാൻ അഫ്ഗാനിസ്ഥാൻ ഭരണം പിടിക്കുന്നതിനു മുന്‍പ് രണ്ടു താരങ്ങൾക്കു മാത്രമാണ് രാജ്യം വിടാൻ കഴിഞ്ഞത്. മറ്റു താരങ്ങളെല്ലാം ഭീതിയോടെയാണു രാജ്യത്തു കഴിയുന്നത്. മുന്‍പു താരങ്ങൾ ആഭ്യന്തര, വിദേശ ടൂർണമെന്റുകളിൽ മത്സരിച്ചതും ചാനൽ പരിപാടികളിൽ പങ്കെടുത്തതുമാണു താലിബാനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞയാഴ്ച ഫിഫയും ഖത്തർ…
Read Moreഅപകട ദിവസം കനകരാജ് ബൈക്കിൽ പോവുകയായിരുന്നു അപ്പോള്‍..! , ജയലളിതയുടെ ഡ്രൈവറുടെ അപകട മരണത്തിൽ പുനരന്വേഷണം
സേലം: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഡ്രൈവർ സി. കനകരാജിന്റെ അപകട മരണത്തിൽ പുനരന്വേഷണം. സേലം എസ്പി എം. ശ്രീ അഭിനവ് ആണ് അന്വേഷണത്തിന് നിർദേശം നൽകിയത്. ആറ്റൂരിൽ 2017 ഏപ്രിലിൽ ആയിരുന്നു കനകരാജ് (36) അപകടത്തിൽ മരിക്കുന്നത്. അപകട ദിവസം കനകരാജ് ബൈക്കിൽ സേലം-ഉളുണ്ടൂർപേട്ട് ഹൈവേയിൽ തലൈവാസലിലേക്ക് പോവുകയായിരുന്നു. പെരാമ്പാലൂരിലേക്ക് പോവുകയായിരുന്ന കാർ കനകരാജിന്റെ ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. ആറ്റൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് ബംഗ്ലാവിലെ കാവൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രധാനപ്രതിയായിരുന്നു കനകരാജ്. അപകടത്തിൽ ദുരൂഹത ആരോപിച്ച് കനകരാജിന്റെ സഹോദരൻ ധനപാൽ രംഗത്തെത്തുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Read Moreനല്ല കുളിരുന്ന തണുപ്പ്; കമ്പിളിയും ചെരിപ്പും വേണമെന്ന് ജോളി ; ജയിലധികൃതര്‍ കോടതിയിലേക്ക്
കോഴിക്കോട്: ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ജയിലില്‍ കമ്പിളിയുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ അനുവദിക്കണമെന്നാവശ്യവുമായി കൂടത്തായി കൊലപാതകേസിലെ മുഖ്യപ്രതി ജോളി ജോസഫ്. ജയിലില്‍ തണുപ്പുള്ളതിനാല്‍ സോക്സും ചെരിപ്പും ധരിക്കാന്‍ അനുവദിക്കണമെന്നും കമ്പിളിപുതപ്പും തറയില്‍ കിടക്കാനുള്ള വിരിയും അനുവദിക്കണമെന്നുമാണ് സൂപ്രണ്ട് മുമ്പാകെ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും കോടതിയാണ് ഇത് അംഗീകരിക്കേണ്ടതെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു. തുടര്‍ന്ന് ജോളിയുടെ അഭിഭാഷകന് ഇന്നലെ കോടതിയിലും ഇക്കാര്യം ആവശ്യപ്പെട്ടു. ജയില്‍ സൂപ്രണ്ടിന് ലഭിച്ച ജോളിയുടെ അപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ജയിലധികൃതരും വ്യക്തമാക്കി. കൂടത്തായിലെ ഒരു കുടുംബത്തിലെ ആറ് കൊലപാതക കേസുകളില്‍ പ്രതിയായ ജോളി കോഴിക്കോട് ജില്ലാ ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്.
Read More‘മിനിസ്റ്റര്‍ മരുമകനില്‍ ‘ കരാറുകാര്‍ക്ക് നെഞ്ചിടിപ്പ് ! റോഡ് നിര്‍മാണത്തില്‍ അലംഭാവം കാട്ടുന്നവര്‍ക്കെതിരേ പണി തുടങ്ങി മന്ത്രി
സ്വന്തം ലേഖകന്‍ കോഴിക്കോട്: റോഡ് നിര്‍മാണത്തില്‍ അലംഭാവം കാട്ടുന്നവര്‍ക്കെതിരേ പണി തുടങ്ങി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ വിവാദം കൊഴുക്കുന്നതിനിടെ ആദ്യ ഡോസായി ദേശീയ പാത 766ല്‍ നടക്കുന്ന പ്രവൃത്തിയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് നാഥ് ഇന്‍ഫാസ്ട്രക്ചര്‍ കമ്പനിയില്‍ നിന്നും പിഴ ഈടാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കരാറില്‍ അലംഭാവം കാണിച്ചെന്നും മന്ത്രി നേരിട്ട് എത്തി നിര്‍ദേശിച്ചിട്ടും നിര്‍മാണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെന്നുമാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ദേശീയപാത 766 തിരുവമ്പാടിക്കടുത്ത് പുല്ലാഞ്ഞിമേട് വളവിലെ നവീകരണ പ്രവര്‍ത്തിയിലാണ് കരാറുകാരായ നാഥ് കണ്‍സ്ട്രക്ഷന്‍സ് അലംഭാവം വരുത്തിയത്. മന്ത്രി സെപ്തംബര്‍ മാസത്തില്‍ ഈ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശവും മന്ത്രി നല്‍കിയിരുന്നു.ഒരു ഭാഗത്ത പ്രവര്‍ത്തി ഒക്ടോബര്‍ 15 നകം തീര്‍ക്കണം എന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് മന്ത്രി തിരിഞ്ഞിരിക്കുന്നത്. സമയബന്ധിതമായി പ്രവര്‍ത്തി…
Read Moreഒറ്റക്കണ്ണനാവില്ല, പ്രതികരിക്കും; സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന ചെറിയാൻ ഫിലിപ്പ് യുട്യൂബ് ചാനൽ തുടങ്ങുന്നു
സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന ചെറിയാൻ ഫിലിപ്പ് യുട്യൂബ് ചാനലുമായി രംഗത്തെത്തുന്നു. ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ തുടങ്ങുന്ന കാര്യം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചാനൽ ജനുവരി ഒന്നു മുതൽ ആരംഭിക്കും. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഒറ്റക്കണ്ണനാവില്ലെന്നും നയം തികച്ചും സ്വതന്ത്രമായിരിക്കുമെന്നും വ്യക്തമാക്കിയാണ് പുതിയ ചാനൽ സംബന്ധിച്ച് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്. രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കുമെന്നും ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടുമെന്നും പോസ്റ്റിൽ പറയുന്നു. രാജ്യസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കാതിരുന്നതിനെ തുടർന്ന് സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്കു മടങ്ങുന്നതിനായി നീക്കം നടത്തുന്നെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് നടക്കുന്ന ചർച്ചകൾ തുടരുന്നതിനിടെ കേരള സഹൃദയ വേദിയുടെ അവുക്കാദർകുട്ടി നഹ പുരസ്കാരം ചെറിയാൻ ഫിലിപ്പിനു സമ്മാനിക്കുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഇത് ചെറിയാൻ കോൺഗ്രസിലേക്കു മടങ്ങുന്നതിന്റെ…
Read Moreഇ ബുൾ ജെറ്റിന് തിരിച്ചടി;സര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടാന്‍ കാരണമില്ല; രജിസ്ട്രേഷൻ റദ്ദാക്കിയതിന് എതിരായ ഹർജി തള്ളി
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയെന്ന പേരില്‍ വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിനെതിരേ ട്രാവല്‍ വ്ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാര് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കണ്ണൂര്‍ കിളിയന്തറ സ്വദേശി എബിന് വര്‍ഗീസും സഹോദരന് ലിബിന് വര്‍ഗീസും നല്കിയ ഹര്‍ജി ജസ്റ്റീസ് സതീഷ് നൈനാനാണ് തള്ളിയത്. ടെമ്പോ ട്രാവലര്‍ കാരവാനാക്കി രൂപം മാറ്റിയാണ് ഇവര്‍ യാത്ര നടത്തിയിരുന്നത്. അനധികൃതമായി വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തിയതു കണ്ടെത്തിയ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു. അനധികൃതമായി നിരവധി ലേസര്‍ ലൈറ്റുകള്‍ ഘടിപ്പിച്ചതും ടയര്‍ സ്പേസില്‍ മാറ്റം വരുത്തിയതും നമ്പര്‍ പ്ലേറ്റില്‍ വ്യതിയാനം വരുത്തിയതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയത്. ഇതിനെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്. മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍ക്കാരിന്റെ നടപടിയില്‍…
Read Moreമകനെ ഒന്നുകാണാൻ ഷാരൂഖ് മന്നത്തിൽനിന്ന് പുറത്തിറങ്ങി; കുടിക്കാഴ്ച മിനിറ്റുകൾ മാത്രം; മകന്റെ അറസ്റ്റിനെ തുടർന്ന് വീടിന് പുറത്തിറങ്ങാതെ കഴിയുകയായിരുന്നു ഷാരൂഖ്
മുംബൈ: മയക്കുമരുന്ന് കേസിൽ മുംബൈ ആർതർ റോഡ് ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ എത്തി. വ്യാഴാഴ്ച രാവിലെയാണ് ഷാരൂഖ് ജയിലിലെത്തിയത്. ഏതാനും മിനിറ്റുകൾ മാത്രമായിരുന്നു സന്ദർശനം. ഉടൻതന്നെ അദ്ദേഹം ഇവിടെനിന്നും മടങ്ങുകയും ചെയ്തു. ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ കഴിഞ്ഞ മൂന്നാഴ്ചയായി മുംബൈ ആർതർ റോഡ് ജയിൽ വിചാരണ തടവുകാരനായി കഴിയുകയാണ്. ഇതിനിടെ, ലഹരിമരുന്ന് കേസുകൾ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേകകോടതി ആര്യന് ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അര്യന്റെ അഭിഭാഷകർ. ആര്യൻ ഖാന്റെ സുഹൃത്ത് അർബാസ് മർച്ചന്റ്, ഫാഷൻ മോഡൽ മുൺ മുൺ ധമാച്ചേ എന്നിവരുടെ ജാമ്യാപേക്ഷയും വിചാരണക്കോടതി നിരാകരിച്ചിരുന്നു. നിരോധിത ലഹരിമരുന്നുകളുമായി കഴിഞ്ഞ മൂന്നിനാണു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ പ്രതികളെ അറസ്റ്റ്ചെയ്തത്. ആര്യന്റെ അറസ്റ്റിന് പിന്നാലെ ഷാരൂഖ് മന്നത്തിൽനിന്ന് പുറത്തിറങ്ങിയിരുന്നില്ല.
Read Moreകന്യാസ്ത്രീകൾക്ക് നേരെ ആക്രമണം; നിലത്തുകൂടി വലിച്ചിഴച്ചു; സംഭവത്തിന് പിന്നില്‍ തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു യുവവാഹിനി
ലക്നോ: ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ വീണ്ടും ആക്രമണം. മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് മിർപുർ കാത്തലിക് മിഷൻ സ്കൂൾ പ്രിൻസിപ്പാളിനും അധ്യാപികയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു യുവവാഹിനിയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ഈ മാസം 10ന് നടന്ന ആക്രമണം സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി മോണ്ടീറോയും അധ്യാപിക സിസ്റ്റര്‍ റോഷ്നി മിന്‍ജുമാണ് ആക്രമിക്കപ്പെട്ടത്. മിർപുരിൽനിന്ന് വാരാണസിയിലേക്ക് പോകാൻ ഇരുവരും ബസ് കാത്തു നിൽക്കവെയാണ് മതപരിവർത്തനം ആരോപിച്ച് ഹിന്ദു യുവവാഹിനി പ്രവർത്തകർ എത്തിയത്. തുടർന്ന് കന്യാസ്ത്രീകളെ ഇവർ തടഞ്ഞുവയ്ക്കുകയും വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഏറെ നേരെ പോലീസ് സ്റ്റേഷനിൽ ഇരുന്ന കന്യാസ്ത്രീകളെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപട്ടതിന് ശേഷമാണ് മോചിപ്പിച്ചത്. സംഭവത്തിൽ കന്യാസ്ത്രീകൾ പോലീസിൽ പരാതി നൽകി. ഹിന്ദു സംഘടനകളുടെ ഭീഷണിയെ തുടർന്നാണ് ആദ്യം പരാതി നൽകാതിരുന്നതെന്നാണ് ഇവർ പറയുന്നത്.
Read More