ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ. ജെയിംസ് ബോണ്ടിന്റെ സിനിമാ പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ മോദിയുടെ ചിത്രം ഉൾപ്പെടുത്തിയാണ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. “ദേ കോൾ മി 007′ എന്ന ടൈറ്റിലും ചിത്രത്തിൽ നൽകിയിട്ടുണ്ട്. 0. വികസനം, 0. സാമ്പത്തിക വളർച്ച, 7. ഏഴു വർഷത്തെ സാമ്പത്തിക കെടുകാര്യസ്ഥത എന്നിങ്ങനെയാണ് ഒബ്രിയാൻ സംഖ്യകളെ വ്യാഖ്യാനിക്കുന്നത്.
Read MoreCategory: Loud Speaker
പാവങ്ങളെ പിഴിയുന്ന നടപടിക്ക് അറുതി വരുത്തും! മൊത്തം അഴിമതിയായിരുന്നു; മുൻകാല കോൺഗ്രസ് സർക്കാരുകളെ വിമർശിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: മുൻകാല കോൺഗ്രസ് സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരേ ശബ്ദിക്കാൻ അന്നത്തെ സർക്കാരുകൾക്ക് ഇച്ഛാശക്തി ഇല്ലായിരുന്നു. കോൺഗ്രസ് നേതാക്കളിൽ പലരും അഴിമതികളിൽ പങ്കാളികളായിരുന്നുവെന്നും പ്രധാനമന്ത്രി വിമർശിച്ചു. രാജ്യത്ത് അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. പാവങ്ങളെ പിഴിയുന്ന നടപടിക്ക് അറുതി വരുത്തുക തന്നെ ചെയ്യും. അഴിമതിയെ അതീജീവിക്കാനുള്ള ശക്തി തന്റെ സർക്കാരിനുണ്ടെന്നും മോദി വ്യക്തമാക്കി. എയർഇന്ത്യ വിൽപനയെയും പ്രധാനമന്ത്രി ന്യായീകരിച്ചു. എയർഇന്ത്യ വിൽപന വ്യോമയാന മേഖലയ്ക്ക് ഊർജം പകരുന്ന തീരുമാനമാണെന്നും രാജ്യം കൂടുതൽ വളർച്ചയിലേക്ക് എത്തുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Read Moreസഹപാഠികളായിരുന്ന യുവാവും യുവതിയും സ്വന്തം വീടുകളില്‍ ജീവനൊടുക്കിയ നിലയില്‍ ! ദുരൂഹതകളില്ലെന്ന് പോലീസ്…
മുമ്പ് സഹപാഠികളായിരുന്ന യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ കുറമ്പക്കര ഉദയഗിരി പുത്തന്‍ വീട്ടില്‍ ജെബിന്, പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടില്‍ സോന മെറിന് മാത്യു എന്നിവരാണ് മരിച്ചത്. സ്വന്തം വീടുകളിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെയാണ് ജെബിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെയാണ് സോനയേയും സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരത്ത് മാനൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഇരുവരും ഒരേ ക്ലാസിലായിരുന്നു പഠിച്ചത്. ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഉപരിപഠനത്തിന്റെ ഭാഗമായി ജെബിന് ബാംഗ്ലൂരും സോന അടൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലുമാണ് പഠിച്ചിരുന്നത്. ഇരുവരുടേയും മരണങ്ങളില്‍ ദുരൂഹതയില്ലെന്നും പോലീസ് പറയുന്നു. മരണങ്ങള് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യണമെന്നും പോലീസ് വ്യക്തമാക്കി.
Read Moreഹിന്ദി പഠിക്കൂ, എന്നിട്ട് റീഫണ്ട് ചെയ്യാം…! തമിഴ് കസ്റ്റമറെ പരിഹസിച്ചതിന് മാപ്പ് പറഞ്ഞ് സൊമാറ്റോ; പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുത്തു
ചെന്നൈ: പരാതിയുമായെത്തിയ തമിഴ് ഉപഭോക്താവിനെ ഹിന്ദി അറിയില്ലെന്ന പേരിൽ കസ്റ്റമര്‍ കെയര്‍ ഏജന്റ് അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റൊ. തമിഴിലും ഇംഗ്ലീഷിലും വിശദീകരണക്കുറിപ്പിറക്കിയാണ് സമൂഹമാധ്യമങ്ങളിൽ ആളിക്കത്തുന്ന പ്രതിഷേധം അണയ്ക്കാൻ കമ്പനിയുടെ നീക്കം. പിന്നാലെ പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുക്കുകയും ചെയ്തു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണ ഇനങ്ങളില്‍ ഒരെണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് അതിന്റെ പണം റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട തമിഴ്നാട് സ്വദേശി വികാസിനാണ് ദുരനുഭവം ഉണ്ടായത്. സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്യുകയും ഒരു ഇനം നഷ്ടപ്പെടുകയും ചെയ്തു. എനിക്ക് ഹിന്ദി അറിയാത്തതിനാൽ തുക തിരികെ നൽകാനാവില്ലെന്ന് കസ്റ്റമർ കെയർ പറയുന്നു. ഒരു ഇന്ത്യക്കാരനായ എനിക്ക് ഹിന്ദി അറിയണം എന്ന പാഠവും ഉൾക്കൊള്ളുന്നു. അയാൾക്ക് തമിഴ് അറിയാത്തതിനാൽ എന്നെ ഒരു നുണയനാണെന്ന് മുദ്രകുത്തുകയും ചെയ്തു. -വികാസ് ട്വീറ്റ് ചെയ്തു. ഈ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വികാസ്…
Read Moreകോവിഡ് ബാധിച്ചു മരിച്ചതു വീട്ടിലോ? എങ്കിൽ സർക്കാരിന്റെ കോവിഡ് മരണ ലിസ്റ്റിൽ ഉൾപ്പെടുമെന്നതു വ്യാമോഹം മാത്രം…
തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചതു വീട്ടിൽവച്ചാണോ? എങ്കിൽ സർക്കാരിന്റെ കോവിഡ് മരണ ലിസ്റ്റിൽ ഉൾപ്പെടുമെന്നതു വ്യാമോഹം മാത്രം. കോവിഡ് മരണങ്ങൾ ഉൾപ്പെടുത്താനും അപ്പീൽ നൽകാനുമായി ആരോഗ്യവകുപ്പ് തയാറാക്കിയിരിക്കുന്ന വെബ്സൈറ്റിലാണ് കെണിയൊരുക്കി വച്ചിരിക്കുന്നത്. സൈറ്റിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെങ്കിൽ ആശുപത്രി രേഖകൾ നിർബന്ധമാക്കിയതാണ് ആയിരക്കണക്കിനു പേർക്കു കുരുക്കായിരിക്കുന്നത്. ഇതുമൂലം വീട്ടിൽ തന്നെ കഴിഞ്ഞു കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്കൊന്നും സൈറ്റിൽ രജിസ്റ്റർ ചെയ്യാനോ അപ്പീൽ നൽകാനോ കഴിയാത്ത സ്ഥിതിയാണ്. ആശുപത്രി രേഖകൾ സൈറ്റിൽ സമർപ്പിച്ചെങ്കിൽ മാത്രം അപേക്ഷാ ഫോം സമ്മിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രിയിലെ ചികിത്സാ രേഖ നിർബന്ധമാക്കിയതോടെ കോവിഡും അനുബന്ധ രോഗങ്ങളും ബാധിച്ചു വീട്ടിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ഓണ്‍ലൈനിൽ അപേക്ഷിക്കാനോ അപ്പീൽ അപേക്ഷ സമർപ്പിക്കാനോ കഴിയാത്ത അവസ്ഥയായി. സാങ്കേതികത്വത്തിൽ കുടുങ്ങി സാധാരണക്കാർ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കേണ്ടവരുടെ പട്ടികയിൽനിന്നു പുറത്താകുമെന്ന സ്ഥിതിയാണ്.…
Read More“ശാഖയിൽ പഠിപ്പിക്കുന്നത് നീലച്ചിത്രം കാണലല്ലേ”; ആർഎസ്എസ് ശാഖ സന്ദർശിക്കാൻക്ഷണിച്ച നളിൻ കുമാറിനെ പരിഹസിച്ച് കുമാരസ്വാമി
ബംഗളൂരു: ആർഎസ്എസിനെതിരേ പരിഹസിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി രംഗത്ത്. നിയമസഭയിലിരുന്ന് നീലച്ചിത്രം കാണാൻ പഠിപ്പിക്കലാണ് ആർഎസ്എസ് ശാഖയിൽ ചെയ്യുന്നതെന്നാണ് കുമാരസ്വാമിയുടെ വിമർശനം. ആർഎസ്എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ശാഖ സന്ദർശിക്കണമെന്ന കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്റെ ക്ഷണത്തിനോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി. ആർഎസ്എസ് കൂട്ടുകെട്ട് എനിക്കു വേണ്ട. അവിടെ എന്താണ് പഠിപ്പിക്കുന്നതെന്ന് എല്ലാവരും കണ്ടതാണ്. നിയമസഭാ സമ്മേളനത്തിനിടെ നിലച്ചിത്രം കാണുകയാണ് അവർ. ആർഎസ്എസ് ശാഖയിൽ ഇത്തരത്തിലുള്ള കാര്യങ്ങളാകാം പഠിപ്പിച്ചിട്ടുള്ളത്. തനിക്ക് ഇതു പഠിക്കാൻ ആഗ്രഹമില്ലെന്നും കുമാരസ്വാമി പറഞ്ഞു.
Read Moreകുറുവാസംഘത്തിന്റെ സാന്നിധ്യം! സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ ഫോട്ടോയെടുത്ത് വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കും; ഇതരദേശത്തൊഴിലാളി ക്യാമ്പുകള്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: തമിഴ്നാട്ടില്‍ നിന്നുള്ള അതീവ അക്രമകാരികളായ കുറുവ മോഷണസംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ നഗരത്തില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഇതരദേശതൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ ക്യാമ്പുകളില്‍ പുറത്തു നിന്നുള്ളവര്‍ താമസിക്കുന്നുണ്ടോയെന്ന് സ്പെഷല്‍ ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. രാത്രികാല പരിശോധനക്കായി കണ്ട്രോള് റൂം വാഹനങ്ങളുള്‍പ്പെടെ 40 വാഹനങ്ങളാണ് പട്രോളിംഗ് നടത്തുന്നത്. സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ ഫോട്ടോയെടുത്ത് വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കും. ഇവ പിന്നീട് ക്രൈംറിക്കാര്‍ഡ് ബ്യൂറോയില്‍ പരിശോധിക്കും. നേരത്തെ മോഷണകേസുകളില്‍ ഉള്‍പ്പെട്ടവരാണോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. അനാവശ്യമായി രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. എലത്തൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കവര്‍ച്ചാകേസുകളില്‍ കുറുവാസംഘത്തിന് പങ്കുണ്ടെന്ന് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പാലക്കാട്ട് നെന്മാറയില് അറസ്റ്റിലായ കുറുവ സംഘത്തെ ഇവിടത്തെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. മൂന്നുപേരാണ് നെന്മാറയില് അറസറ്റിലായത്. ഇവരെ എലത്തൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കോഴിക്കോട്ടെത്തിയ കുറുവ…
Read Moreപ്രതികളും യുവതിയും തമ്മില്‍ നേരത്തെ പരിചയമുണ്ടോ? യുവതിയെ അടുത്ത ഫ്ളാറ്റിലെ യുവാക്കൾ പീഡിപ്പിച്ചെന്നു പരാതി, ദുരൂഹത
കോഴിക്കോട്: ഫ്ളാറ്റില്‍വച്ചു യുവതിയെ രണ്ടു പേര് ചേര്‍ന്നു പീഡിപ്പിച്ചതായി പരാതി. പാലാഴിയിലെ ഫ്്ളാറ്റില്‍ താമസിക്കുന്ന 30 വയസുള്ള യുവതിയാണ് പീഡനത്തിനിരയായത്. രണ്ടു ദിവസം മുമ്പാണ് സംഭവം. സംഭവത്തില്‍ പന്തീരാങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയും ഭര്‍ത്താവും കുഞ്ഞുമാണ് ഫ്ളാറ്റില്‍ താമസിക്കുന്നത്. അതിക്രമിച്ചു കയറിയ തൊട്ടടുത്ത ഫ്ളാറ്റിലെ യുവാക്കള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതികള്‍ നേരത്തെയും പല കേസുകളിലും ഉള്‍പ്പെട്ടതാണെന്നാണ് പോലീസ് പറയുന്നത്. പ്രതികളും യുവതിയും തമ്മില്‍ നേരത്തെ പരിചയമുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരികയാണ്. വയനാട് സ്വദേശിയായ 25 വയസുകാരനാണ് യുവതിയെ വിവാഹം ചെയ്തത്. ഇവരെക്കുറിച്ചും പോലീസ് വിശദമായി പരിശോധിച്ചു. സംഭവത്തിനു പിന്നില്‍ ചില ദുരൂഹതകളുള്ളതായും പോലീസ് പറഞ്ഞു.
Read Moreവീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ വിമാനക്കൂലി ചോദിച്ചു വാങ്ങി ! കൂടാതെ അഞ്ചു ലക്ഷം രൂപയും ആവശ്യപ്പെട്ടു;എഎസ്ഐയ്ക്ക് സസ്പെന്ഷന്…
വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ ഉത്തരേന്ത്യക്കാരായ മാതാപിതാക്കളില്‍നിന്നു വിമാനയാത്രാക്കൂലി ചോദിച്ചു വാങ്ങിയ സംഭവം കേരള മനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതായിരുന്നു. സംഭവത്തില്‍ കുറ്റക്കാരനായ എസ്എസ്ഐയെ സസ്പെന്‍ഡ് ചെയ്തുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എറണാകുളം നോര്‍ത്ത് എ.എസ്.ഐ. വിനോദ് കൃഷ്ണയെയാണു സസ്പെന്‍ഡ് ചെയ്തത്. വിമാനക്കൂലിക്കൊപ്പം അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ആണ്മക്കളെ കേസില്‍ കുടുക്കിയെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. കേസൊതുക്കാന്‍ ഡല്‍ഹി സ്വദേശിയായ പ്രതി സുബൈറിന്റെ ബന്ധുക്കള്‍ പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. രണ്ടു പെണ്‍കുട്ടികളെ ഡല്‍ഹിയിലേക്കു കടത്തികൊണ്ടു പോകുകയും ഒരാളെ ബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ ഡല്‍ഹി പോലീസ് രണ്ടു പേരെയാണു പിടികൂടിയത്. ഇവരില്‍ ഒരാളെ നോര്‍ത്ത് പോലീസ് കേസില്‍നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. തുടര്‍ന്ന് ആരോപണ വിധേയനായ എ.എസ്.ഐ. വിനോദ് കൃഷ്ണയെ എ.ആര്. ക്യാമ്പിലേക്കു സ്ഥലം മാറ്റിയിരുന്നു. ഹൈക്കോടതി ഇടപെടലുണ്ടായിട്ടുള്ള സംഭവത്തില്‍ ബാലാവകാശ…
Read Moreആര്യൻ പുറത്തിറങ്ങുന്നതുവരെ മന്നത്തിൽ മധുരം വിളമ്പരുത്..! നിർദേശിച്ച് ഗൗരി ഖാൻ; ഷാരൂഖ് ഖാന്റെ കുടുംബം കടുത്ത നിരാശയില്‍
മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് ഇതുവരെ ജാമ്യം ലഭിക്കാത്തതിൽ ഷാരൂഖ് ഖാന്റെ കുടുംബം കടുത്ത നിരാശയിലെന്ന് റിപ്പോർട്ടുകൾ. ആര്യനെ ജയിലിൽനിന്ന് മോചിപ്പിക്കുന്നതുവരെ മന്നത്തിൽ മധുരം വിളമ്പരുതെന്ന് ഗൗരി ഖാൻ ജീവനക്കാർക്ക് നിർദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദീപാവലിക്ക് മുമ്പ് മകനെ പുറത്തിറക്കാനാകുമെന്നാണ് ഷാരൂഖും കുടുംബവും പ്രതീക്ഷിക്കുന്നത്. ആര്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഷാരൂഖ് പുറംലോകവുമായി തീരെ ബന്ധം പുലർത്തുന്നില്ല. വീട്ടിൽതന്നെ അദ്ദേഹം കഴിഞ്ഞു കൂടുകയാണെന്നും ബോളിവുഡ് വൃത്തങ്ങൾ പറയുന്നു. ഈ മാസം മൂന്നിനാണ് എൻസിബി ആര്യനെ അറസ്റ്റ് ചെയ്തത്.
Read More