സ്വന്തം ലേഖകന്‍ കോഴിക്കോട് : സംസ്ഥാന പോലീസിനുള്ളിലെ തിന്മകളെ എതിര്‍ത്ത ഐപിഎസ് ഓഫീസറുടെ സ്ഥാനകയറ്റം ആഭ്യന്തരവകുപ്പ് തടഞ്ഞു. ഉന്നതപോലീസുദ്യോഗസ്ഥര്ക്ക് സല്യൂട്ട് നല്‍കുന്നത് മുതല്‍ അമിത ജോലിക്കെതിരേ വരെ രംഗത്തെത്തിയ കോസ്റ്റല്‍ എഐജി ന്റെ സ്ഥാനകയറ്റമാണ് റദ്ദാക്കിയത്. അതേസമയം 2007 ലെ ജയനാഥിന്റെ ബാച്ചിലുള്ള മറ്റു മൂന്ന് ഐപിഎസുകാര്‍ക്കും ഡെപ്യൂട്ടി ഇന്‍സ്പക്ടര്‍ ജനറലായി (ഡിഐജി) സ്ഥാനകയറ്റം നല്കി ബുധനാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കി. 2007 ബാച്ചില്‍ കേരള കേഡറില്‍ ജയനാഥിന് പുറമേ ദേബേഷ്കുമാര്‍ ബഹ്റ, രാജ്പാല് മീണ, ഉമ ബഹ്റ എന്നിവരായിരുന്നുള്ളത്. എന്നാല്‍ സംസ്ഥാന പോലീസില്‍ തന്നെ തുടരുന്ന ജയനാഥിനെതിരേയുള്ള നീക്കം പോലീസിനുള്ളിലും ഇതിനകം ചര്‍ച്ചയായി മാറി. ഇവര്‍ മൂന്നുപേരും ഇപ്പോള്‍ കേന്ദ്രസര്‍വീസില്‍ ഡപ്യൂട്ടേഷനിലാണ്. അതേസമയം സ്ഥാനകയറ്റം റദ്ദാക്കിയതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണ് വിവരം. ഉന്നതപോലീസുദ്യോഗസ്ഥരുടെ അനീതിക്കെതിരേ പ്രതികരിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ ജയനാഥിനെതിരേ വകുപ്പ്തല അന്വേഷണത്തിന് ചീഫ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. ഈ…
Read MoreCategory: Loud Speaker
ഇനി വില്ലേജ് ഓഫീസ് കയറിയിറങ്ങേണ്ട; എസ് എസ് എൽ സി ബുക്കിൽ ജാതിയുണ്ടെങ്കിൽ അടിസ്ഥാന രേഖയായി പരിഗണിക്കും
തിരുവനന്തപുരം: അപേക്ഷകന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റ്/ വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് വില്ലേജ് ഓഫീസർ/ തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റിന് പകരം അടിസ്ഥാനരേഖയായി പരിഗണിക്കാം. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽപ്പെട്ടവരാണെങ്കിൽ അവരുടെ / അവരിലൊരാളുടെ എസ്എസ്എൽസി ബുക്ക്/ വിദ്യാഭ്യാസ രേഖയിൽ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കാം. ഭാര്യയുടെയും ഭർത്താവിന്റെയും എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ/ വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയിട്ടുള്ള വിവാഹ സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ അത് മിശ്രവിവാഹ സർട്ടിഫിക്കറ്റിന് പകരമുള്ള രേഖയായി സ്വീകരിക്കും. ഇതോടൊപ്പം സത്യവാങ്മൂലവും നിഷ്കർഷിക്കും. വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഒഴിവാക്കും. ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓണ്‍ലൈനായി സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം വിദേശത്ത് പോകുന്ന തൊഴിലന്വേഷകർക്ക് നൽകും. ഇതിനായി സർവകലാശാലകൾ, പരീക്ഷാഭവൻ, ഹയർ സെക്കൻഡറി വിഭാഗം, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവർക്ക് ലോഗിൻ സൗകര്യം നൽകും. ഇതുവഴി ബന്ധപ്പെട്ടവർക്ക് സർട്ടിഫിക്കറ്റുകളുടെ ആധികാരികത…
Read Moreഇന്ത്യക്കാർക്ക് തിങ്കൾ മുതൽ യുകെയിൽ ക്വാറന്റൈൻ ഇല്ല; നിബന്ധനകൾ അറിയാം…
ന്യൂഡൽഹി: രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ഇന്ത്യൻ യാത്രക്കാർ നിരീക്ഷണത്തിൽ ഇരിക്കണം എന്ന നിബന്ധന യുകെ പിൻവലിച്ചു. തിങ്കളാഴ്ച മുതലാണ് ഇളവ് പ്രാബല്യത്തിൽ വരുന്നത്. കോവിഷീൽഡ് അല്ലെങ്കിൽ യുകെ അംഗീകരിച്ച വാക്സിൻ ഉപയോഗിച്ചവർക്ക് മാത്രമാണ് ഈ ആനുകൂല്യം. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലീസ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ കൊവാക്സിൻ സ്വീകരിച്ചവർക്ക് നിരീക്ഷണത്തിൽ കഴിയേണ്ടി വരും.
Read Moreമോന്സന് കേസ്; കെട്ടുകഥകളുടെ ഉള്ളറകള്തേടി എസ്ഐടി ; ദാവൂദ് ബന്ധം മുതല്‍ മുംബൈ മെട്രോയുടെ പില്ലര്‍ വരെ “പൊളിക്കും’!
കോഴിക്കോട്: കോടികളുടെ പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കു മുന്നിലെത്തിയ പരാതി ഇഴകീറി പരിശോധിച്ചു ക്രൈംബ്രാഞ്ച് . പത്തുകോടി രൂപ നഷ്ടപ്പെട്ടന്നു ചൂണ്ടിക്കാട്ടി ആറ് പേര് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച പരാതിയിലെ ഓരോ ഭാഗവും വിശദമായി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് ഡിഐജി ജി.സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള എസ്ഐടി തീരുമാനിച്ചത്. ശാസ്ത്രീയമായ രീതിയില്‍ ചോദ്യം ചെയ്തു മോന്‍സനില്‍നിന്നു പരമാവധി വസ്തുതകള്‍ അറിയാനും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനുമാണ് തീരുമാനം. വിവാദങ്ങള്‍ ഏറെ നിലനില്‍ക്കുന്ന കേസില്‍ യഥാര്‍ഥ്യവും കെട്ടുകഥകളും ഏതെന്നു കണ്ടെത്തേണ്ട അവസ്ഥയിലാണ് പോലീസ്. മുന്‍ ഡിജിപി ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിലേയും സംസ്ഥാന പോലീസിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുമായുള്ള ബന്ധത്തിന്റെ ആഴവും പോലീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്വേഷണം എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ ക്രൈംബ്രാഞ്ചിനു സാധിക്കുന്നില്ല. ഇതിനെല്ലാം പുറമേ അധോലോക ബന്ധമുണ്ടെന്ന അവകാശവാദവും മോന്സന് ഉന്നയിച്ചിരുന്നു. കോടികള്‍ വായ്പ നല്‍കിയതിനു പിന്നാലെ പരാതിക്കാര്‍ സമീപിച്ചപ്പോള്‍ മോന്സന്…
Read Moreപ്ലസ് വൺ: വീടിനടുത്ത് പ്രവേശനം ബുദ്ധിമുട്ട്; പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി
സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥികൾക്ക് ഇഷ്ട വിഷയങ്ങളും വീടിനടുത്തെ സ്കൂളുകളിലുള്ള പ്രവേശനവും ബുദ്ധിമുട്ടുള്ള കാര്യമാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സപ്ലിമെന്ററി അലോട്മെന്റിനു ശേഷം ജില്ലാ അടിസ്ഥാനത്തിൽ വിഷയത്തിൽ പരിശോധന നടത്തും. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. വിദ്യാർഥികൾക്ക് മനഃപൂർവം എ പ്ലസ് നൽകിയതല്ല. കഴിഞ്ഞ തവണ 45,000 പേർക്ക് ഫുൾ എ പ്ലസ് കിട്ടിയതെങ്കിൽ ഇത്തവണ ഒന്നേകാൽ ലക്ഷം വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ് കിട്ടിയിട്ടുണ്ട്. കോവിഡ് കാലമായതിനാൽ വിദ്യാർഥികൾക്ക് പഠിക്കാൻ ഫോക്കസ് ഏരിയ നൽകിയിരുന്നു. ഫോക്കസ് ഏരിയ കേന്ദ്രീകരിച്ച് വിദ്യാർഥികൾ പഠിച്ചതിനാലാണ് കൂടുതൽ മാർക്ക് നേടാനായതെന്നും ചോദ്യോത്തര വേളയിൽ മന്ത്രി മറുപടി നൽകി.
Read Moreവിഐപി തടവുകാരെ പൂട്ടാന്‍ മിന്നല്‍ പരിശോധന ! രണ്ടാഴ്ചയ്ക്കിടെ ഡിഐജിയുടെ മൂന്ന് പരിശോധന; “ഇളവുകള്‍’ റദ്ദാക്കി അധികൃതർ
കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകളിലെ വിഐപി തടവുകാര്‍ക്ക് കൂച്ചുവിലങ്ങുമായി ജയില്‍വകുപ്പ് ! രാഷ്ട്രീയ സ്വാധീനമുള്ള തടവുകാരും ജയിലുദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തായതോടെയാണ് ജയില്‍ മേധാവി ഓരോ ജയിലുകളിലും മിന്നല്‍ സന്ദര്‍ശനം നടത്താന്‍ ഡിഐജിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇപ്രകാരം സന്ദര്‍ശനം നടത്തിയതിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ടായി നല്‍കണമെന്നും നിര്‍ദേശിച്ചതായാണ് വിവരം.സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് സോണുകളിലായുള്ള ഡിഐജിമാര്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ജയിലുകളില്‍ പരിശോധനകള്‍ നടത്തും. സൂപ്രണ്ടുമാരോടും അവരവരുടെ ജയിലുകളിലെ സെല്ലുകളില്‍ അപ്രതീക്ഷിതമായി പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കോടതികളില്‍ നിന്നെത്തുന്ന തടവുകാരുടെ ദേഹപരിശോധന കര്‍ശനമാക്കണമെന്നും യാതൊരു വിധത്തിലും ലഹരി വസ്തുക്കള്‍ ജയിലില്‍ എത്തരുതെന്നും സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയില്‍ ഡിഐജിമാര്‍ അവരുടെ അധികാര പരിധിയിലുള്‍പ്പെടുന്ന ജയിലുകളില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പരിശോധന നടത്തും. ഉത്തരമേഖലയില്‍ രണ്ടാഴ്ചക്കിടെ മൂന്ന് ജയിലുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയതായി ജയില്‍ ഡിഐജി വിനോദ്കുമാര്‍ പറഞ്ഞു. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്…
Read Moreദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരെന്നു ധരിക്കരുത്; സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരാണെന്നു സര്‍ക്കാര്‍ ധരിക്കരുതെന്നു ഹൈക്കോടതി.എപിഎല്‍ (ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള) വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡനന്തര രോഗചികിത്സയ്ക്കു പ്രതിദിനം 750 രൂപ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്. എപിഎല്‍ വിഭാഗത്തില്‍പെടുന്ന സാധാരണക്കാരെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നോയെന്ന് ചോദിച്ച ഡിവിഷന് ബെഞ്ച് ഇവരില്‍നിന്ന് 750 രൂപ ദിനംപ്രതി ചികിത്സയ്ക്ക് ഈടാക്കുന്നത് പുനഃപരിശോധിക്കണമെന്നു വാക്കാല്‍ നിർദേശിച്ചു. കോവിഡ് ചികിത്സയ്ക്ക് നിശ്ചയിച്ച നിരക്ക് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് നല്കിയ റിവ്യു ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോവിഡനന്തര ചികിത്സാനിരക്ക് സര്‍ക്കാര്‍ വ്യക്തമാക്കിയത്. കോവിഡ് നെഗറ്റീവായി ഒരുമാസം കഴിഞ്ഞുള്ള മരണവും കോവിഡ് മരണമായി കണക്കാക്കുമ്പോള്‍ ഇക്കാലയളവിലുള്ള കോവിഡനന്തര രോഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കോവിഡ് നിരക്കില്‍ ചികിത്സ നല്കാനാവാത്തത് എന്തുകൊണ്ടെന്ന് ഡിവിഷന് ബെഞ്ച് ആവർത്തിച്ചു ചോദിച്ചു.…
Read Moreകൊലപാതകത്തിലൂടെ കർഷകരെ നിശബ്ദമാക്കാനാകില്ല; കേന്ദ്ര സർക്കാരിനു മുന്നറിയിപ്പുമായി വരുൺ ഗാന്ധി
ന്യൂഡൽഹി: ലഖിംപുർ ഖേരിൽ കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ കേന്ദ്ര സർക്കാരിനും യോഗി സർക്കാരിനും മുന്നറിയിപ്പുമായി ബിജെപി എംപി വരുൺ ഗാന്ധി. കൊലപാതകത്തിലൂടെ കർഷക പ്രതിഷേധം നിശബ്ദമാക്കാനാകില്ലെന്ന് വരുൺ ട്വിറ്ററിൽ കുറിച്ചു. കർഷകർക്ക് നേരെ മന്ത്രിപുത്രന്റെ വാഹനം ഇടിച്ചു കയറ്റുന്ന വീഡിയോയും വരുൺ ട്വീറ്റ് ചെയ്തിട്ടുണ്ട്. ക്രൂരതയും അഹങ്കാരവും പ്രതിഫലിക്കുന്ന ഈ ദൃശ്യങ്ങള്‍ ഓരോ കര്‍ഷകന്റെ മനസിലേക്കും വ്യാപിക്കുന്നതിന് മുമ്പ് നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ത്തിയവര്‍ ഉത്തരവാദിത്വം ഏൽക്കണമെന്ന് വരുൺ പറയുന്നു.
Read Moreഇരുട്ടടി വീണ്ടും! അടുക്കള ബജറ്റ് തകിടംമറിച്ചു വീണ്ടും പാചകവാതക വില വര്‍ധിപ്പിച്ചു; ഇന്ധനവില ഇന്നലെ വര്‍ധിച്ചിരുന്നു
കൊച്ചി: അടുക്കള ബജറ്റ് തകിടംമറിച്ചു വീണ്ടും പാചക വാതക വില വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. 14.2 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 906.50 രൂപയാണ്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇത് 1,728 രൂപയായി തുടരുന്നു. ഈ വര്‍ഷം ഗാര്‍ഹിക സിലിണ്ടറിന് 205.50 രൂപയാണ് വര്‍ധിച്ചത്. വാണിജ്യ ആവശ്യത്തിനുളള സിലിണ്ടറിന് ഈ വര്‍ഷം 409 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്ധനവില ഇന്നലെ വര്‍ധിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ 14.2 കിലോ സിലിണ്ടര്‍ വീടുകളില്‍ എത്തിക്കുമ്പോള്‍ 950 രൂപയ്ക്കു മുകളില്‍ ചെലവാകും. വില വര്‍ധനയ്ക്കു മുമ്പേതന്നെ പല ജില്ലകളിലും സിലിണ്ടര്‍വില 900 രൂപയ്ക്കടുത്തെത്തിയിരുന്നു. അതിനിടെ, കോവിഡിനെ മറയാക്കി പല ഏജന്‍സികളും തട്ടിപ്പുകള്‍ നടത്തുന്നതായും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. ബില്ലില്‍ കാണിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ പണം ചില ഏജന്‍സികള്‍ വാങ്ങുമ്പോള്‍ മറ്റു ചിലര്‍ ബില്ലില്ലാതെയാണു പാചകവാതകം എത്തിച്ചുനല്കുന്നതെന്നാണു…
Read Moreനിർമാണ മേഖലയ്ക്ക് തിരിച്ചടി; കുതിച്ചുയർന്ന് സിമന്റ് വില; രണ്ട് ദിവസത്തിനിടെ കൂട്ടിയത് 125 രൂപ; വില കൂടാൻ കാരണം ആ രണ്ട് കാരണങ്ങളെന്ന് സിമന്റ് കമ്പനിക്കാർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികളിൽ നിന്നു നിർമാണ മേഖല തിരിച്ചുവരുന്നതിനിടെ, ജനങ്ങളെ ദുരിതത്തിലാക്കി സംസ്ഥാനത്ത് സിമന്റിന്റെ വില കുതിച്ചുയരുന്നു. രണ്ടു ദിവസത്തിനിടെ മാത്രം ചാക്കിനു 125 രൂപയോളമാണ് വില വർധിച്ചത്. ഇന്ധന വിലക്കയറ്റവും അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവുമാണ് വില കൂടാൻ കാരണമെന്നാണ് സിമന്റ് കന്പനികളുടെ വാദം. എന്നാൽ കന്പനികൾ അന്യായമായി വില കൂട്ടുകയാണെന്നു വ്യാപാരികളും കുറ്റപ്പെടുത്തുന്നു. കോവിഡ് പ്രതിസന്ധി തുടങ്ങുന്നതിനു മുന്‍പ് ഒരു ചാക്ക് സിമന്റിനു 390 രൂപ വരെയായിരുന്നു പരമാവധി വില. മാസങ്ങൾ പിന്നിട്ടതോടെ ഇത് 440 രൂപയായി. കന്പനികൾ വ്യാപാരികൾക്ക് നൽകുന്ന ഇളവുകൾ കുറച്ച് ചാക്കിനു 400 രൂപ വരെയുള്ള നിരക്കിലായിരുന്നു വ്യാപാരികൾ ഇതുവരെ വിറ്റിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഇത് 525 രൂപയായി വർധിക്കുകയായിരുന്നു. നിലവിലുള്ള സ്റ്റോക്ക് പഴയ വിലയ്ക്ക് തന്നെ വിൽക്കാനാകുമെങ്കിലും രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പുതിയ വിലയ്ക്കു…
Read More