കോഴിക്കോട്: വർഷങ്ങൾ നീണ്ട അനിശ്ചിതത്തിനൊടുവിൽ പ്രവർത്തനസജ്ജമായ കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ചെന്നൈ ഐഐടിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഉത്തരവ്. കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലൻസിനോട് ഐഐടി റിപ്പോർട്ട് കൂടി പരിഗണിക്കാനും ഗതാഗത മന്ത്രി ആന്റണി രാജു നിർദേശം നൽകി. നിർമാണ ഘട്ടത്തിൽ തന്നെ ഒട്ടേറെ വിവാദമുണ്ടായ കെട്ടിടമാണ് കോഴിക്കോട്ടെ കെഎസ്ആർടിസി സമുച്ചയം. നിർമാണത്തിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്നാണ് ചെന്നൈ ഐഐടി പഠനം നടത്തിയത്. ഐഐടിയിലെ സ്ട്രക്ചറൽ എന്‍ജിനീയറിംഗ് വിദഗ്ധൻ അളകപ്പ സുന്ദരത്തിന്റെ നേതൃത്വത്തിലുള്ള പഠനത്തിൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കെട്ടിടം ഉടൻ ബലപ്പെടുത്തണമെന്ന് സംഘം ശിപാർശ ചെയ്തു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തിയത്. കെട്ടിടം ഒരുമാസത്തിനകം ഒഴിപ്പിക്കും. തുടർന്ന് ബലപ്പെടുത്തലിനുള്ള നിർമാണ പ്രവൃത്തികൾക്കായി പുതിയ ടെന്ഡര്വിളിക്കും. 75 കോടി രൂപ…
Read MoreCategory: Loud Speaker
ട്രെയിനിൽ കൊള്ള സംഘത്തിന്റെ തേർവാഴ്ച! സ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കി; ചെറുത്തുനിൽപ്പിന് ശ്രമച്ച ആറു യാത്രക്കാരെ ഇവർ…
മുംബൈ: ലക്നോ-മുംബൈ പുഷ്പക് എക്സ്പ്രസിൽ സ്ത്രീയെ കവർച്ചക്കാർ കൂട്ടമാനഭംഗത്തിനിരയാക്കി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. എട്ടുപേരടങ്ങുന്ന കവർച്ചാ സംഘമാണ് മഹാരാഷ്ട്രയിലെ ഇഗത്പുരിൽവച്ച് സ്ലീപ്പർ കോച്ചിൽ കയറി യാത്രക്കാരെ കൊള്ളയടിക്കുകയും സ്ത്രീയെ മാനഭംഗപ്പെടുത്തുകയും ചെയ്തത്. ആയുധങ്ങളുമായാണ് സംഘം ട്രെയിനിനുള്ളിൽ കയറിയത്. ട്രെയിൻ യാത്ര തുടരവെ ഇവര്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ തുടങ്ങി. ഓരോ യാത്രക്കാരിൽനിന്നും സ്വർണവും പണവും കവർന്നു. ചെറുത്തുനിൽപ്പിന് ശ്രമച്ച ആറു യാത്രക്കാരെ ഇവർ കത്തികൊണ്ട് കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് കോച്ചിലുണ്ടായിരുന്ന സ്ത്രീയെ ഇവർ മാനഭംഗപ്പെടുത്തിയത്. ട്രെയിൻ കസാറ റെയിൽവേ സ്റ്റേഷനിലെത്തിയതോടെ യാത്രക്കാർ ഉറക്കെ ബഹളം വച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കവർച്ചാ സംഘം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാലു പേരെ പോലീസ് പിടികൂടി. രക്ഷപ്പെട്ട നാലു പേർക്കായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പിടിയിലായവരിൽ നിന്ന് 34000 രൂപയുടെ മോഷണമുതൽ കണ്ടെത്തുകയും ചെയ്തു.
Read Moreജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ മുനമ്പത്തെ ഹോംസ്റ്റേയിലെത്തിച്ച്..! രോഹിത് പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞത് 2 വര്‍ഷം; ഒരു സ്ത്രീ സുഹൃത്തിനെകൂടി കണ്ടെത്തണം
വൈപ്പിന്‍: ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ മുനമ്പത്തെ ഹോംസ്റ്റേയിലെത്തിച്ചു കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഇന്നലെ അറസ്റ്റിലായ ആറാം പ്രതി പറവൂര്‍ നീണ്ടൂര്‍ പതിശേരി വീട്ടില്‍ രോഹിത്താണ് (24) പോലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞത് രണ്ട് വര്‍ഷം. എറണാകുളത്തും പരിസരത്തുമൊക്കെയായി തമ്പടിച്ച് കഴിയുകയായിരുന്ന പ്രതി ഒളിവിലായതിനുശേഷം സ്വന്തം സിംകാര്‍ഡോ ഫോണോ ഉപയോഗിച്ചിരുന്നതില്ല. അത്യാവശ്യ സമയങ്ങളില്‍ ഉപയോഗിച്ചിരുന്നത് ചില സുഹൃത്തുക്കളുടെ ഫോണായിരുന്നുവത്രേ. ഇതാണ് പോലീസിനെ വട്ടം കറക്കിയത്. ഇതിനിടെ ആലുവ റൂറല്‍ എസ്പി കെ. കാര്‍ത്തികിനു പ്രതി എറണാകുളം ചേരാനെല്ലൂര്‍, ഇരുമ്പനം തുടങ്ങിയ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് എസ്പിയുടെ നിര്‍ദേശപ്രകാരം സ്പെഷല്‍ സ്ക്വാഡ് ഇയാള്‍ക്ക് വേണ്ടി നഗരത്തിലെ ഒളിസങ്കേതങ്ങളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു. ഒപ്പം ഒരു സൈബര്‍ എക്സ്പര്‍ട്ടിന്റെ സഹായവും തേടി. തുടര്‍ന്ന് ഏറെ താമസിയാതെ പ്രതിയെ എസ്പിയുടെ നേതൃത്വത്തില്‍ ഒളിസങ്കേതത്തില്‍ നിന്നും പൊക്കുകയും ചെയ്തു. പ്രതിക്ക് മൂവാറ്റുപുഴ…
Read Moreവീട്ടിലിരുന്ന് പണം സമ്പാദിക്കാം! പ്രതിദിനം 30 മിനിറ്റ് മാത്രം ജോലി ചെയ്താല്‍ മതി, 3000 രൂപ ലഭിക്കും; ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്
കോഴിക്കോട്: വീട്ടിലിരുന്ന് പണം സമ്പാദിക്കാന്‍ ജോലി വാഗ്ദാനവുമായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു. പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങള്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി, 3000 രൂപ ലഭിക്കുമെന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായാണ് തട്ടിപ്പുകാര്‍ രംഗത്തെത്തിയത്. വാട്ട്സ് ആപ് മുഖേനയാണ് ഓഫറുകള്‍ എത്തുന്നത്. മെസ്േജിന് താഴെ ഒരു ലിങ്കും തന്നിട്ടുണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് ആയാല്‍ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. ത ട്ടിപ്പുകാര്ക്ക് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ലഭിക്കുക മാത്രമല്ല, വാട്സ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ട്. ഇത്തരം പാര്‍ട്ട് ടൈം ജോലി ഓഫര്‍ ചെയ്യുന്ന സന്ദേശങ്ങള്‍ വാട്സാപ്പിലൂടെ ധാരാളം പ്രചരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാക്യങ്ങളും ശരിയായ രീതിയില്‍ ആയിരിക്കില്ല. കൃത്യമായ ഉറവിടത്തില്‍ നിന്നല്ല ഇത്തരം സന്ദേശങ്ങള്‍ വരുന്നതെന്ന് തിരിച്ചറിയണം. പ്രശസ്തരായ പല കമ്പനികളുടെയും പേരിലായിരിക്കും സന്ദേശം.…
Read Moreബിജെപി പുനഃസംഘടന; അതൃപ്തി പുറത്തേക്കും; പ്രഹ്ലാദന്റെ കഥ ഓർമിപ്പിച്ച് ശോഭ സുരേന്ദ്രൻ; പ്രതികരിക്കാതെ അൽഫോൻസ് കണ്ണന്താനം
ജോണ്സണ് വേങ്ങത്തടം കോട്ടയം: ബിജെപി പുനഃസംഘടനയിൽ കടുത്ത അതൃപ്തി പുകയുന്നു. ദേശീയ നിർവാഹകസമിതിയിൽ നിന്നും പുറത്താക്കപ്പെട്ട ശോഭാസുരേന്ദ്രൻ പരസ്യമായി രംഗത്തിറങ്ങി കഴിഞ്ഞു. എന്നാൽ അൽഫോൻസ് കണ്ണന്താനം പ്രതികരണത്തിനു തയാറാകാത്തതും ശ്രദ്ധേയമാണ്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനു മേൽക്കോയ്മ ലഭിച്ചപ്പോൾ ന്യൂനപക്ഷവിഭാഗത്തെ പൂർണമായും വെട്ടിനിരത്തിയെന്ന പ്രതീതി വ്യാപകമാണ്. കോട്ടയം ജില്ലയിൽ നോബിൾ മാത്യുവിനെ ഒരു സ്ഥാനം പോലും നൽകാതെ മാറ്റിയപ്പോൾ സുരേന്ദ്രന്റെ സ്വന്തം ആൾ ജി. ലിജിൻലാൽ ജില്ല പ്രസിഡന്റായി. സംസ്ഥാന സമിതിയിൽ ഭൂരിപക്ഷം കരസ്ഥമാക്കിയ ഒൗദ്യോഗികവിഭാഗം കൃഷ്ണദാസ് പക്ഷത്തെ പൂർണമായും ഒതുക്കി എന്ന നിലപാടുയരുന്നു. തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള റിപ്പോർട്ടിൽ ചർച്ച പോലും നടത്താതെയുള്ള പുനസംഘടനക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാനാണ് നീക്കം. ഏകപക്ഷീയമായാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചതെന്നും പരാതിയുണ്ട്.ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും ഉണ്ടെന്ന്…
Read Moreഓരോ ഫയലിലും ഓരോ ജീവിതമുണ്ട്… ജനന മരണ രജിസ്ട്രേഷൻ ഫയലിനടിയില്‍ പാമ്പ്; പരക്കംപാഞ്ഞ് മട്ടാഞ്ചേരി ജനസേവനകേന്ദ്രത്തിലെ ജീവനക്കാര്‍
കൊച്ചി: ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ പതിയിരുന്ന പാമ്പിനെ കണ്ട് പരിഭ്രാന്തരായി ജീവനക്കാര്‍. കൊച്ചി കോര്‍പറേഷന്റെ മട്ടാഞ്ചേരി സോണല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജനസേവനകേന്ദ്രത്തിലെ ജനന മരണ രജിസ്ട്രേഷൻ വിഭാഗത്തിലാണ് ഇന്നലെ വൈകുന്നേരം നാലോടെ പാമ്പ് കടന്നുകൂടിയത്. ജീവനക്കാരന് ഫയല്‍ എടുക്കാന്‍ തുടങ്ങുമ്പോള്‍ അനക്കം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റു ജീവനക്കാരെ കൂടി വിളിച്ച് ഫയല്‍ പൊക്കിയ നോക്കിയപ്പോഴാണ് പാമ്പാണെന്നു മനസിലായത്. രണ്ടരയടിയോളം നീളമുള്ള പാമ്പിനെ കണ്ട് പരിഭ്രാന്തരായ ജീവനക്കാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയും അവരെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടൻ പാന്പായിരുന്നു ഇത്. ഓഫീസിന്റെ പിൻവശം കാടുകയറി കിടക്കുകയാണ്. ഇതിനു മുമ്പും സോണല്‍ ഓഫീസില്‍ പാമ്പ് കയറിയിട്ടുണ്ട്. അന്ന് പാമ്പിനെ പിടികൂടാഞ്ഞതിനെ തുടർന്നു ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകാതിരുന്ന സംഭവവും ഉണ്ടായിരുന്നു.
Read Moreഅമ്മയും മകനും വീടിനുള്ളിൽ മരിച്ചനിലയിൽ; കിടപ്പുരോഗിയായ അമ്മ മരിച്ച വിഷമത്തിൽ മകൻ ആത്മഹത്യ ചെയ്തതാമെന്ന് പോലീസ്
ചെറുപുഴ(കണ്ണൂർ): പാടിയോട്ടുചാൽ ഉമ്മിണിയാണത്ത് അമ്മയേയും മകനേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഉമ്മിണിയാണത്തെ പടിഞ്ഞാറെപുരയിൽ ശ്രീധരന്റെ ഭാര്യ ചന്ദ്രമതി (55), മകൻ പ്രത്യുഷ് (24) എന്നിവരാണ് മരിച്ചത്. ചന്ദ്രമതിയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും പ്രത്യുഷിനെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലുമാണ് കാണപ്പെട്ടത്. ചന്ദ്രമതി കിടപ്പ് രോഗിയാണ്. അമ്മ മരിച്ച വിഷമത്തിൽ പ്രത്യുഷ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം. മൃതദേഹങ്ങൾ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read Moreകഞ്ചാവ് തോട്ടം തേടിപ്പോയ സംഘത്തിന് വഴി തെറ്റി; പോലീസുകാരെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുന്നു
പാലക്കാട്: മലമ്പുഴയിൽ വഴി തെറ്റി ഉൾവനത്തിൽ കുടുങ്ങിയ പോലീസ് സംഘം സുരക്ഷിതരെന്ന് റിപ്പോർട്ട്. ഇവരെ ഫോണിൽ ബന്ധപ്പെടാനായെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ രാത്രി മുതൽ 14 പേരടങ്ങുന്ന സംഘം ഉൾവനത്തിൽ ഒരു പാറയുടെ മുകളില്‍ തുടരുകയാണെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിനായി ഇവിടേക്ക് തിരിച്ചിട്ടുണ്ട്. കഞ്ചാവ് തോട്ടം തിരയാൻ പോയ തണ്ടര്‍ ബോള്‍ട്ട് സംഘമാണ് വഴിതെറ്റി ഉൾവനത്തില്‍ കുടുങ്ങിയത്. വാളയാര്‍ വനമേഖലയില്‍നിന്നും എട്ട് കിലോമീറ്റര്‍ ഉള്‍വനത്തില്‍ ഇവരുണ്ടെന്നാണ് പോലീസ് പറയുന്നത്.
Read Moreബിജെപി പുനഃസംഘടനയിലെ വെട്ടിനിരത്തൽ! സംസ്ഥാന നേതൃത്വത്തിൽ പുകച്ചിൽ രൂക്ഷം; നേതാക്കളുടെ ആക്ഷേപം ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിജെപി സംസ്ഥാന, ദേശീയ പുനഃസംഘടനകളിലെ വെട്ടിനിരത്തലിനെ ചൊല്ലി പാർട്ടിക്കുള്ളിൽ പുകച്ചിൽ രൂക്ഷം. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നെന്നും വെട്ടിനിരത്തൽ നടത്തുന്നെന്നുമാണ് നേതാക്കളുടെ ആക്ഷേപം. ദേശീയ നിർവാഹക സമിതിയിൽ നിന്നു സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭ സുരേന്ദ്രനെ ഒഴിവാക്കിയതും പി.കെ. കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവ് മാത്രമാക്കി ഒതുക്കിയതും സംസ്ഥാന നേതൃത്വം അറിഞ്ഞുള്ള വെട്ടിനിരത്തലാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുന്നതിനെതിരേ ശോഭ സുരേന്ദ്രൻ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ കണ്ട് പരാതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ദേശീയ നിർവാഹക സമിതിയിൽ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കിയത്. ഇത് സംസ്ഥാന പ്രസിഡന്റിന്റെയും കേന്ദ്രമന്ത്രി വി. മുരളീധരന്റെയും നീക്കമാണെന്നാണ് ആരോപണം. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷാണ് വെട്ടിനിരത്തൽ നടത്തിയതെന്നും നേതാക്കൾ ആരോപിക്കുന്നു.…
Read Moreഒരു കുടുംബത്തിലെ നാലു പേരെ അവശനിലയിൽ കണ്ടെത്തിയ സംഭവം ! ആഹാരത്തിൽ വിഷം കലർന്നതായി സംശയം; തങ്ങൾ പ്രത്യേകിച്ച് ഒന്നും കഴിച്ചില്ലെന്ന് കുടുംബം
കൊട്ടാരക്കര: വിലങ്ങറയിൽ ഒരു കുടുംബത്തിലെ നാലുപേരെ അവശനിലയിൽ കണ്ടെത്തിതിയ സംഭവത്തിൽ വിഷം ഉള്ളിൽച്ചെന്നതായി സംശയം. വിലങ്ങറ ചരുവിള പുത്തൻവീട്ടിൽ സുദർശനൻ(45), ഭാര്യ ഗീതാകുമാരി(39), മക്കൾ നീതു(18), നിതീഷ്(13) എന്നിവരെയാണ് അവശനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടാവസ്ഥയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. അഡ്മിഷനുമായി ബന്ധപ്പെട്ട് ഐ.ടി.ഐയിൽ പോയിട്ടുവന്നതാണ് ഗീതാകുമാരിയും നീതുവും. ഇവർ തിരികെയെത്തി അധികം വൈകാതെ നിതീഷിന് ശാരീരിക അസ്വസ്ഥതകൾ കണ്ടുതുടങ്ങുകയും ഛർദ്ദിക്കുകയും ചെയ്തു. നിതീഷിനെയും കൂട്ടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയ ഗീതാകുമാരിയ്ക്കും അവശതയുണ്ടായി. തൊട്ടുപിന്നാലെ വീട്ടിലുണ്ടായിരുന്ന സുദർശനനും നീതുവും അവശരായതോടെയാണ് വിഷം ഉള്ളിൽ ചെന്നതായ സംശയം ഉടലെടുത്തത്. കഴിച്ച ആഹാരത്തിൽ നിന്നും സംഭവിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്. പോലീസ് മൊഴിരേഖപ്പെടുത്താൻ ആശുപത്രിയിൽ എത്തിയെങ്കിലും തങ്ങൾ പ്രത്യേകിച്ച് ഒന്നും കഴിച്ചില്ലെന്നാണ് നാലുപേരും പറഞ്ഞത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ സുദർശനൻ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ…
Read More