മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് രമ്യ നമ്പീശന്. മലയാളത്തോടൊപ്പം അന്യഭാഷാ ചിത്രങ്ങളിലും താരം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു അഭിമുഖത്തിൽ ചാപ്പാ കുരിശ് എന്ന ചിത്രത്തില്‍ ലിപ്ലോക് ചെയ്യാനുള്ള തീരുമാനം എടുത്തതിനെ കുറിച്ച് രമ്യ നമ്പീശന് തുറന്നുപറഞ്ഞതാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. കരിയറില്‍ മാറ്റം വരുന്നത് ട്രാഫിക് സിനിമ മുതലാണ്. ബോബി സഞ്ജയ്, രാജേഷ് പിള്ള, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ക്ക് നന്ദി. അവര്‍ ആ റോളിലേക്ക് എന്നെ തീരുമാനിച്ചതിനാലാണ് ചാപ്പാ കുരിശ്, ഈ അടുത്ത കാലത്ത്, പിസ, ഒക്കെ സംഭവിക്കുന്നത്. പലരും വേണ്ടെന്ന് വച്ച റോളുകള്‍ എന്നിലേക്ക് എത്തിയിട്ടുണ്ട്. അവ കരിയറിലെ ഓര്‍ക്കപ്പെടുന്ന സിനിമകളുമായി. തമിഴില്‍ സേതുപതി അങ്ങനെ ഒന്നാണ്. ചാപ്പാ കുരിശ് സിനിമയിലെ ലിപ്ലോക്ക് സീന്‍ ചെയ്യാന്‍ അല്പം ടെന്‍ഷനുണ്ടായിരുന്നു. പലരോടും ഉപദേശം തേടി. കഥയ്ക്ക് ആവശ്യമെങ്കില്‍ നീയത് ചെയ്യണം എന്ന് പറഞ്ഞത് അച്ഛനും അമ്മയുമാണ്. ഏറ്റെടുത്ത…
Read MoreCategory: Movies
നൂറ്റാണ്ടുകളിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന പ്രതിഭാസങ്ങളിൽ ഒന്നാണ് ദാസേട്ടൻ: ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന് ജൻമദിനാശംസയുമായി മോഹൻലാൽ
ഗ്രീഷ്മത്തിലും വർഷത്തിലും വേനലിലും ശിശിരത്തിലും മലയാളി കേൾക്കുന്ന ശബ്ദം ഒന്നേയുള്ളു അത് ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റേതാണെന്ന് മോഹൻലാൽ. ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന് ഇന്ന് ശതാഭിഷേകം. ശതാഭിഷിക്തനാകുന്ന അദ്ദേഹം യുഎസിലെ ടെക്സസിലുള്ള ഡാലസിലെ സ്വവസതിയിലാണ് ഇക്കുറി ജന്മദിനമാഘോഷിക്കുന്നത്. അദ്ദേഹത്തിന് ജന്മദിനാശംസയുമായി മലയാളത്തിന്റെ താര രാജാവ് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലാണ് ഗാനഗന്ധർവന് ജന്മദിനാശംസയറിയിച്ചിരിക്കുന്നത്. “ഗ്രീഷ്മത്തിലും വർഷത്തിലും വേനലിലും ശിശിരത്തിലും മലയാളി കേൾക്കുന്ന ശബ്ദം ഒന്നേയുള്ളു അത് ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റേതാണ്. നമ്മുടെ എല്ലാം പ്രിയപ്പെട്ട ദാസേട്ടൻ. നമ്മളൊക്കെ ജനിച്ച് വളർന്നത് മുതൽ കേട്ട് പാടിയ ശബ്ദം ആ നാദബ്രഹ്മത്തിനു ഇന്നും യുവത്വമാണ്. സാഗരത്തിലെന്ന പോലെ ആ നാദബ്രഹ്മത്തിന്റെ തിരകളിങ്ങനെ അവസാനിക്കാതെ നമ്മുടെ മനസിന്റെ തീരമണഞ്ഞുകൊണ്ടേയിരിക്കും. ഒരിക്കലും പുതുമ നശിക്കാതെ. ദാസേട്ടന്റെ ശബ്ദത്തിൽ എന്റെ ചില സിനിമകളിൽ ചുണ്ടനക്കി പാടാനായത് സിനിമാ ജീവിതത്തിലെ എന്റെ സുകൃതങ്ങളിലൊന്നായി ഞാൻ കരുതുന്നു. ഇതൊക്കെ…
Read Moreഓണ്‍ലൈനിലൂടെ ഒരു പരമ്പര ‘തേപ്പുപെട്ടി’
വ്യത്യസ്ത ശൈലിയിലുള്ള കോമഡി ഓണ്‍ലൈന്‍ സീരിയസായ തേപ്പുപെട്ടി ശ്രദ്ധേയമാകുന്നു. ലോകത്ത് ആദ്യമായി ഫുട്ബോള്‍ ഇതിഹാസമായ ഡീഗോ മാറഡോണയെ കേന്ദ്രകഥാപാത്രമാക്കിയുള്ള 3ഡി ആനിമേഷന്‍ ചിത്രം, വിശ്വസാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍, വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങിയ കൃതികളുടെ 2ഡി ആനിമേഷന്‍, ചിത്രം കുഞ്ഞുണ്ണിമാഷുടെ കൃതികളുടെ 2ഡി ആനിമേഷന്‍ സിനിമ, മലബാര്‍ തമാശ ഉള്‍പ്പെടെ നൂറോളം ആനിമേഷന്‍ ചിത്രങ്ങള്‍, കേരള സര്‍വകലാശാലക്കു വേണ്ടിയുള്ള വീഡിയോ ഡോക്യുമെന്ററിയായ ഔഷധസസ്യങ്ങള്‍ കൂടാതെ ഒട്ടേറെ വീഡിയോ പരസ്യചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ബിജുബാവോഡ് രചനയും സംവിധാനവും നിര്‍വഹിച്ച ഓണ്‍ലൈന്‍ പരമ്പരയാണ് തേപ്പുപെട്ടി. വ്യത്യസ്തമായ രീതിയില്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തു പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിധമാണ് പരമ്പര അവതരിപ്പിക്കുന്നത്. അഞ്ച് മിനിറ്റുള്ള എപ്പിസോഡുകളായി ആഴ്ചയില്‍ ഒന്നുവീതം മലയാളി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു. അനൂപ് നങ്ങാളിയാണ് എഡിറ്റര്‍. ഉണ്ണിനീലഗിരി കാമറയും, റഷീദ്നാസ് സൗണ്ട് മിക്സിംഗും സലാം വീരൊളി സംഗീതവും…
Read Moreഅടിപൊളി അന്ന; സ്റ്റെെലൻ ലുക്കിൽ അന്ന രാജൻ
സിനിമയ്ക്ക് അകത്തും പുറത്തും തിളങ്ങി നിൽക്കുന്ന താരമാണ് അന്ന രാജൻ. മോളിവുഡിൽ മികച്ച തുടക്കം ലഭിച്ച അപൂർവം നടിമാരിലൊരാളാണ് ഇവർ. സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോയിംഗാണ് താരത്തിനുള്ളത്. ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയിരിക്കുകയാണിപ്പോൾ അങ്കമാലി ഡയറീസ് നായിക. ബ്രൗൺ കളർ ലോംഗ് ഗൗണിൽ അതീവ സുന്ദരിയായാണ് അന്ന വന്നിരിക്കുന്നത്. ധാരാളം സ്റ്റോൺ വർക്കുകളുള്ള ഔട്ട്ഫിറ്റിൽ നടി ശരിക്കും തിളങ്ങുകയാണ്. മലയാളികൾക്കിടയിൽ താരത്തിന്റെ ഔട്ട്ഫിറ്റ് ഹിറ്റായിരിക്കുകയാണ്. നഴ്സായി ജോലി നോക്കുന്നതിനിടെയാണ് അന്നയ്ക്ക് സിനിമയിലേക്കുള്ള അവസരം ലഭിക്കുന്നത്. മലയാളികൾക്ക് പ്രിയങ്കരിയായതോടെ താരത്തിന് മോളിവുഡിൽ ധാരാളം അവസരങ്ങൾ ലഭിച്ചുതുടങ്ങി. സമീപകാലത്ത് നടി ഉദ്ഘാടന വേദികളിൽ സജീവമാണ്. നടിയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വിമർശനങ്ങൾക്കും മോശം കമന്റുകൾക്കൊപ്പവും താരത്തിനു വലിയ രീതിയിലുള്ള സപ്പോർട്ടും ആരാധകരിൽ നിന്നു ലഭിക്കുന്നുണ്ട്.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreകമല്‍ഹാസനുമായി ഉണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ചടക്കം പറഞ്ഞിട്ടുണ്ട്; വിശ്വസിച്ചവരെല്ലാം ശ്രീവിദ്യയെ പറ്റിച്ചു; വെളിപ്പെടുത്തലുമായി ശ്രീലത നമ്പൂതിരി
ശ്രീവിദ്യ വളരെ സെന്‍സിറ്റീവായിരുന്നു. ആത്മാര്‍ഥമായി എല്ലാ കാര്യങ്ങളും വിശ്വസിക്കും. ഒരുപാടുപേരെ ജീവിതത്തില്‍ വിശ്വസിച്ചിട്ടുണ്ട്. എല്ലാവരും പറ്റിച്ചു. അതാണ് വിദ്യയുടെ ജീവിതത്തില്‍ സംഭവിച്ചത്. കമല്‍ ഹാസനുമായി ഉണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ചടക്കം എന്നോട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ശ്രീവിദ്യയുടെ അമ്മ വലിയൊരു പാട്ടുകാരിയാണ്. എന്നാല്‍ വിദ്യ പാടും എന്നല്ലാതെ പാട്ടിനോട് അത്ര താത്പര്യം കാണിച്ചിരുന്നില്ല. പിന്നെ അസുഖങ്ങളൊക്കെ വന്നതിനുശേഷം എന്നെ വിളിച്ച് സംസാരിച്ചിരുന്നു. ഉറക്കം വരുന്നില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. ആ സമയത്ത് ഞങ്ങള്‍ ശ്രീകുമാരന്‍ തമ്പി സാറിന്റെ ഒരു സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ഉറക്കം വരുന്നില്ലെങ്കില്‍ വിദ്യയ്ക്ക് പാട്ട് അറിയാമല്ലോ, അതിലേക്കു ശ്രദ്ധിക്കാന്‍ പറഞ്ഞു. പാട്ടു പാടാനും എഴുതാനുമൊക്കെ തുടങ്ങി. ഇടയ്ക്കിടെ രാഗങ്ങളെക്കുറിച്ചു ചോദിക്കുമ്പോള്‍ ഞാന്‍ പറഞ്ഞുകൊടുക്കുമായിരുന്നു. അങ്ങനെയാണ് ശ്രീവിദ്യ സമാധാനം കണ്ടെത്തിയതെന്ന് ശ്രീലത നമ്പൂതിരി.
Read Moreമൃണാൾ വീണ്ടും പ്രണയത്തിലോ; ആകാംക്ഷയോടെ ആരാധകർ
സിനിമാ ലോകത്ത് ആരും പ്രതീക്ഷിക്കാത്ത കുതിച്ചുചാട്ടമാണ് നടി മൃണാൽ ഠാക്കൂറിന്റെ കരിയറിനുണ്ടായത്. ബോളിവുഡിൽ വലിയ ശ്രദ്ധ നേടാതെ ഒതുങ്ങിപ്പോകുമായിരുന്ന മൃണാലിനു വഴിത്തിരവാകുന്നത് തെലുങ്ക് ചിത്രം സീതാരാമം ആണ്. ദുൽഖർ സൽമാൻ നായകനായ സിനിമ മികച്ച വിജയം നേടി. തെന്നിന്ത്യൻ സിനിമാരംഗത്തു തരംഗം സൃഷ്ടിക്കാൻ മൃണാലിനു കഴിഞ്ഞു. വലിയ ആരാധകവൃന്ദമാണ് മൃണാലിന് ഇന്നുള്ളത്. കരിയറിലെ പ്രശസ്തിക്കൊപ്പം മൃണാലിന്റെ വ്യക്തി ജീവിതവും വലിയ തോതിൽ ജനശ്രദ്ധയാകർഷിച്ചു. ഒന്നിലേറെ ഗോസിപ്പുകൾ ഇതിനകം മൃണാലിനെക്കുറിച്ച് വന്നിട്ടുണ്ട്. താരം വിവാഹിതയാകാൻ പോകുന്നെന്ന ഗോസിപ്പാണ് അടുത്തിടെ വന്നത്. ഇക്കാര്യം നിഷേധിച്ച് മൃണാൽ രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ മൃണാലിനെക്കുറിച്ചുള്ള പ്രണയവാർത്തയാണ് പുറത്തുവരുന്നത്. ഗായകൻ ബാദ്ഷയുമായി മൃണാൽ പ്രണയത്തലാണെന്ന വാർത്തയാണു പ്രചരിക്കുന്നത്. അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്ന ചില സംഭവങ്ങളും കഴിഞ്ഞ ദിവസം നടന്നു. മൃണാലിനെ പുകഴ്ത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന ഒരു കമന്റ് ബദ്ഷാ ലൈക്ക് ചെയ്തിട്ടുണ്ട്. ഇതിന്റെ…
Read More‘ഡേറ്റ് ചോദിച്ച് ഇനി നടക്കില്ല’
വലിയ താരങ്ങള്‍ക്കും പുതുതാരങ്ങള്ക്കും പിന്നാലെ ഡേറ്റ് ചോദിച്ചുപോകില്ലെന്നും കഴിവുള്ള കലാകാരന്മാര്ക്കും ടെക്നീഷ്യന്മാര്ക്കും സിനിമയിലേക്കു വഴിയൊരുക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്നും സംവിധായകന് ആലപ്പി അഷ്റഫ്. ‘സിനിമയിലുള്ളവരെക്കാൾ കഴിവുള്ള ധാരാളംപേര്‍ പുറത്തുണ്ട്. അവരെ കണ്ടെത്തി ചാന്‍സ് കൊടുക്കുകയാണ്. പുതിയ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ അനുരാഗത്തില്‍ അതാണു ചെയ്തത്. അതു സാമൂഹിക ഉത്തരവാദിത്വമായി കരുതുന്നു’- ആലപ്പി അഷ്റഫ് രാഷ്്ട്രദീപികയോടു പറഞ്ഞു. രാഷ്ട്രീയ ചിത്രമല്ല അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം രാഷ്ട്രീയ ചിത്രമല്ല, 1975-82 കാലഘട്ടത്തിലെ പ്രണയകഥയാണ്. ഇതില്‍ അടിയന്തരാവസ്ഥക്കാലമുണ്ട്, ഒപ്പം ഒരു പ്രണയത്തിലെ അടിയന്തരാവസ്ഥയുമുണ്ട്. കൊല്ലം അകത്തുമുറി എന്ന ഗ്രാമത്തിലായിരുന്നു ചിത്രീകരണം. പിക്നിക് സിനിമ റിലീസായതു മുതല്‍ മാരുതി 800 ഇറങ്ങിയതു വരെയുള്ള കാലഘട്ടത്തിലൂടെയാണു കഥാസഞ്ചാരം. നിഹാലും ഗോപികയും കാമറാമാന്, ആര്‍ട്ട് ഡയറക്ടര്‍, നായകന്, നായിക.. എല്ലാവരും പുതുമുഖങ്ങള്‍. നിഹാലാണ് നായകന്. ഇതിൽ ഡ്യൂപ്പില്ലാതെ ഫൈറ്റ് സീക്വന്‍സുകള്‍ ഗംഭീരമായി ചെയ്തിട്ടുണ്ട്. ഗോപികയാണു നായിക. ചിത്രത്തിലെ വൈദിക കഥാപാത്രമായി…
Read More‘നല്ലവിശേഷം’ സംവിധായകനും നായകനും വീണ്ടും…
മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ നല്ലവിശേഷം എന്ന ചിത്രത്തിന്റെ സംവിധായകന് അജിതനും ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീജി ഗോപിനാഥനും വെട്ടം എന്ന ടെലിസിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു. അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിന്റെയും ഒപ്പം അച്ഛന്റെ രോഗാവസ്ഥയില്‍ തുണയായി നില്ക്കുന്ന വ്യക്തിയുമായുള്ള ആത്മബന്ധത്തിന്റെയും കഥ പറയുന്ന ടെലിസിനിമ ഏപ്രില്‍ അവസാനം മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യും. ദില്ലിയും അനുബ്ബന്ധ പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടക്കുക. ശ്രീജി ഗോപിനാഥനു പുറമെ ചന്ദ്രന്‍ചേരി, ദീപ ജോസഫ്, ലത, സാബു എടപ്പാള്‍, വിജയകുമാര്‍, മാസ്റ്റര്‍ ആഞ്ജിത് ആര് നമ്പിയാര്, ബേബി ആര്‍സിയ എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനര്‍ -പ്രവാസി ഫിലിംസ്, രചന, സംവിധാനം – അജിതന്, എഡിറ്റിംഗ്, ഛായാഗ്രഹണം-ഷോബി മൈക്കിള്‍, ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടര് – സജീഷ് എം, കല-സാബു എടപ്പാള്‍, ഗാനരചന -ശ്രീരേഖ പ്രിന്‍സ്, ഉഷാമേനോന്‍ മാഹി, സംഗീതം-ജിജി തോംസണ്‍,…
Read More‘തീർച്ചയായും അതിന് ആഗ്രഹമുണ്ട്’
ബോളിവുഡിലെ സ്റ്റൈലിഷ്, ക്യൂട്ട് ദമ്പതിമാരാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. സൂപ്പര്‍ താര ജോഡിയായ രണ്‍വീറിനും ദീപികയ്ക്കും ഓണ്‍ സ്ക്രീനിലും ഓഫ് സ്ക്രീനിലും ആരാധകര്‍ ഏറെയാണ്. ഇവര്‍ക്കിടയിലുള്ള പ്രണയം ചിലപ്പോഴൊക്കെ ആരാധകരെ അസൂയപ്പെടുത്താറുണ്ട്. രണ്‍വീര്‍-ദീപിക ജോഡിയെ ജനപ്രിയമാക്കുന്നത് ഇവര്‍ക്കിടയിലുള്ള ആരും കൊതിക്കുന്ന പ്രണയമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി സന്തോഷകരമായ ദാമ്പത്യം നയിക്കുന്ന ഇവര്‍ ഒരു കുഞ്ഞിനെക്കു റിച്ച് ചിന്തിക്കാത്തത് എന്നത് പലപ്പോഴും ആരാധകരെ ആശ്ചര്യപ്പെടുത്താറുണ്ട്. എപ്പോഴാണ് ജീവിതത്തിലേക്ക് പുതിയ ഒരാളെ സ്വാഗതം ചെയ്യുക എന്നത് പലരും ഇവരോട് ചോദിക്കാറുണ്ട്. ഇപ്പോഴിതാ ആ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദീപിക പദുക്കോൺ. അമ്മയാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ദീപികയുടെ മറുപടി. തീര്‍ച്ചയായും. രണ്‍വീറും ഞാനും കുട്ടികളെ സ്നേഹിക്കുന്നു. ഞങ്ങള്‍ ഞങ്ങളുടേതായ ഒരു കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. എന്നെ എന്റെ മാതാപിതാക്കള്‍ വളര്‍ത്തിയ രീതിയില്‍ ഞാനും കുഞ്ഞിനെ വളര്‍ത്താൻ ആഗ്രഹിക്കുന്നു.…
Read Moreഭാവിയിൽ എന്തും സംഭവിക്കാം…
ഞാൻ ജീവിതത്തിൽ ഇതുവരെ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. ഞാൻ ഇത്രയും വലിയ നടിയാകുമെന്ന് ഒരിക്കലും കരുതിയതല്ല. ഇപ്പോൾ എന്റെ പ്രഥമ പരിഗണന എന്റെ മകളാണ്. എനിക്ക് എന്റെ മകളേക്കാൾ പ്രാധാന്യമുള്ള ഒന്നുമില്ല. സിംഗിൾ മദറായിരിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഞാൻ തനിച്ചായിരിക്കുമോ എന്ന് പോലും എനിക്കറിയില്ല. ഞാൻ എന്റെ സുഖം മാത്രമല്ല നോക്കുന്നത്. വിവാഹം കഴിക്കുമോ ഇല്ലയോ എന്നൊന്നും ഒരു പ്രസ്താവന നടത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഉടനെയൊന്നും ഞാൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ അവിവാഹിതയായി തന്നെ തുടരാം. അതേസമയം ഭാവിയിൽ എന്തും സംഭവിച്ചേക്കാം. -മീന
Read More