ഒരുപാട് ആരാധകരുള്ള നായികാനടിമാരാണ് നയൻതാരയും തൃഷയും. ഇരുവരും താര മൂല്യത്തിലും ഏറെ മുന്നിൽ തന്നെയാണ്. ഇപ്പോൾ തമിഴിൽ ജനപ്രീതിയിൽ മുന്നിലുള്ള നായികാ താരം ആരാണ് എന്ന പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. 2023 ഡിസംബറിലെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഓർമാക്സ് മീഡിയയാണ് ഈ പട്ടിക പുറത്ത് വിട്ടത്. വിജയ് – തൃഷ ചിത്രം ലിയോ പുറത്തുവന്നതോടെ അടുത്തിടെ തൃഷയ്ക്ക് ധാരാളം ആരാധകർ കൂടിയെങ്കിലും താര റാണി നയൻതാര തന്നെയാണ്. രണ്ടാം സ്ഥാനത്ത് ആണ് തൃഷ. മൂന്നാമത് സാമന്തയാണ്. നയൻതാര നായികാവേഷം ചെയ്ത് ഒടുവിലെത്തിയ ചിത്രം അന്നപൂരണിയാണ്. ഈ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഒരു ഷെഫ് ആയിട്ടാണ് താരം എത്തിയത്. സംവിധാനം നിലേഷ് കൃഷ്ണയാണ്. ജയ് ആണ് നായകൻ. അതേ സമയം തൃഷയും കഴിഞ്ഞ വർഷം ധാരാളം നല്ല വേഷങ്ങൾ ചെയ്തിരുന്നു. വിജയ് നായകനായി എത്തിയ ലിയോ ചിത്രത്തിലെ നായിക…
Read MoreCategory: Movies
നന്ദിപൂർവം നന്ദു…
നന്ദു, നന്ദലാല്‍ കൃഷ്ണമൂര്‍ത്തിയെന്നാണ് മുഴുവന്‍ പേര്. 37 വര്‍ഷം മുമ്പ് സിനിമയിലെത്തിയെങ്കിലും രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റ് (2012) എന്ന ചിത്രമാണ് നന്ദുവിന്റെ കരിയറില്‍ വഴിത്തിരിവായത്. ടേബിള്‍ ടെന്നീസ് കോച്ചായ കൃഷ്ണമൂര്‍ത്തിയുടെയും സംഗീതജ്ഞയായ സുകുമാരിയുടെയും മകനായി തിരുവനന്തപുരത്തു ജനനം. ജനിച്ച് അറുപതാം നാള് അമ്മ മരിച്ചു. പിന്നീട് അച്ഛനൊപ്പം അമ്മാവന്റെയും അമ്മായിയുടെയും തണലിലാണ് ജീവിതത്തിലേക്കു പിച്ചവച്ചത്. മോഹന്‍ലാലിനെ നായകനാക്കി വേണു നാഗവള്ളി സംവിധാനം ചെയ്ത സര്‍വകലാശാല (1986) എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. 37 വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാല്‍ നായകനായ ‘നേരി’ല്‍ എത്തിനില്‍ക്കുന്നു നന്ദുവിന്റെ സിനിമാ ജീവിതം. ഇതിനകം ഇരുനൂറിലേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. ഇതിനിടെ സത്യം ശിവം സുന്ദരം, ദേവീമാഹാത്മ്യം, ശ്രീമഹാഭാഗവതം, സ്വാമി അയ്യപ്പന്, ചന്ദ്രോദയം എന്നീ മെഗാ ടെലിവിഷന്‍ സീരിയലുകളിലും സുപ്രധാന വേഷം ചെയ്തു. നന്ദു രാഷ്ട്രദീപികയോട്… നേരിലെത്തുമ്പോള് മോഹന്‍ലാല്‍ നായകനായ…
Read Moreഎനിക്ക് ഇപ്പോഴും പ്രണവിനോട് ഇഷ്ടമുണ്ട്
ഇപ്പോള്‍ എന്റെ വാള് പേപ്പര്‍ പ്രണവല്ല. ഒരു എലിജിബിള്‍ ബാച്ചിലര്‍ എന്ന നിലയില്‍ എനിക്ക് ഇപ്പോഴും പ്രണവിനോട് ഇഷ്ടമുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഒരു ആരാധികയാണ്. വളരെ സിനിമാറ്റിക് ആൻഡ് ഡ്രാമറ്റിക്കായിട്ടുള്ള ആളാണ് ഞാന്‍. ഒരു അഭിമുഖത്തില്‍ സെലിബ്രിറ്റി ക്രഷ് ആരാണെന്ന് ചോദിച്ചപ്പോള്‍ പ്രണവ് മോഹന്‍ലാലിനോടാണെന്ന് ഞാന്‍ പറഞ്ഞാല്‍ മതിയായിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞത്. എന്റെ മനസില്‍ ഒറ്റയാളേയുള്ളൂ അത് പ്രണവ് മോഹന്‍ലാലാണ് എന്നാണ്. അത് വൈറലായി. പിന്നീടുള്ള അഭിമുഖങ്ങളിലെല്ലാം ഇതേക്കുറിച്ച് ചോദ്യം വന്നപ്പോൾ ആ ചോദ്യത്തെ തടയുകപോലും ചെയ്യാതെ ഞാന്‍ പറഞ്ഞുകൊണ്ടേയിരുന്നു. അതാണ് ആ ട്രോൾ കൂട്ടിയത്.-ഗായത്രി സുരേഷ്
Read More‘ചെറുപ്പത്തിൽ ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്, അമ്മയുടെ വാക്കുകൾ എന്നെ പിന്തിരിപ്പിച്ചു’: എ. ആർ. റഹ്മാൻ
ഓക്സ്ഫഡ് യൂണിയൻ ഡിബേറ്റിംഗ് സൊസൈറ്റിയിൽ മാനസികാരോഗ്യം, ആത്മീയത എന്നിവയെ കുറിച്ച് സംസാരിക്കവെ സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലാകുന്നത്. തനിക്ക് ചെറുപ്പത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് മനസിലാക്കിയ അമ്മ തന്നോട് പറഞ്ഞു മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോൾ ഇത്തരം ചിന്തകള്‍ ഉണ്ടാകില്ലെന്ന്. അമ്മയിൽ നിന്ന് തനിക്കു ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നാണ് ഇതെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. എ.ആർ.റഹ്മാന്റെ വാക്കുകൾ… ‘എനിക്ക് ചെറുപ്പത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ അമ്മ ഒരിക്കൽ എന്നോടു പറഞ്ഞു, നീ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോൾ നിനക്ക് ഇത്തരം ചിന്തകള്‍ ഉണ്ടാകില്ല. അമ്മയിൽ നിന്ന് എനിക്കു ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നാണ് അത്. നിങ്ങൾ സ്വാർഥതയോടെയല്ല ജീവിക്കുന്നതെങ്കിൽ നിങ്ങളുടെ ജീവിതത്തിന് ഒരു അർഥമുണ്ട്. മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയതുകൊടുക്കുമ്പോഴാണ് ജീവിതം മുന്നോട്ടു നയിക്കപ്പെടുന്നത്. എല്ലാവർക്കും ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരിക്കും.…
Read Moreഅത് കാണുമ്പോൾ കൊതിയാകുന്നു…
ഞാന്‍ നാടകത്തിലൂടെയാണ് വന്നത്. ഒരു ജോലി ചെയ്യുമ്പോള്‍ അതിന്റെ തൊട്ടടുത്തുള്ള പ്രൊമോഷന് എന്ന രീതിയിലാണ് ടെലിവിഷന്‍ പരിപാടിയിൽ അഭിനയിക്കുന്നത്. അങ്ങനെയാണ് ഉപ്പും മുളകിലേക്കും എത്തുന്നത്. സിനിമയില്‍ അഭിനയിച്ചാല്‍ മാത്രമേ ഹൈ പ്രൊഫൈല്‍ കിട്ടുകയുള്ളുവെന്നാണ് പലരും കരുതുന്നത്. എന്നാല്‍ എനിക്കങ്ങനെ ഒരു തോന്നല്‍ ഇല്ല. നാടകത്തിന് കേരളത്തില്‍ സാധ്യത വളരെ കുറവാണ്. അല്ലായിരുന്നെങ്കില്‍ ഞാന്‍ നാടകത്തില്‍തന്നെ നില്ക്കുമായിരുന്നു. പുറംരാജ്യങ്ങളില്‍ നാടകത്തില്‍ അഭിനയിക്കുന്നവര്‍ക്ക് കിട്ടുന്ന പ്രശസ്തിയും ആദരവുമൊക്കെ കാണുമ്പോള്‍ കൊതിയാവുകയാണ്. അവിടെ സിനിമാ താരങ്ങളെക്കാളും ഇരട്ടി പ്രശസ്തിയാണ് നാടകത്തില്‍ അഭിനയിക്കുന്നവര്‍ക്ക് കിട്ടുന്നത്. നാടകം നല്ല രീതിയില്‍ ഉണ്ടായിരുന്ന കാലം കേരളത്തിലും ഉണ്ടായിരുന്നു. എന്റെ കുട്ടിക്കാലത്തൊക്കെ നാടകത്തിനായിരുന്നു പ്രധാന്യം. -ബിജു സോപാനം
Read Moreകുമാരനാശാന്റെ ജീവിതകഥ; ’ഗ്രാമവൃക്ഷത്തിലെ കുയിൽ’ വരുന്നു
മഹാകവി കുമാരനാശാന്റെ ജീവിതവും കവിതയും പ്രണയവും ദാമ്പത്യവും എല്ലാം ഇഴചേർന്ന കെ.പി. കുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഗ്രാമ വൃക്ഷത്തിലെ കുയിൽ’. സിനിമരംഗത്തെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയൽ അവാർഡിന് അർഹനായ സംവിധായകനാണ് കെ.പി. കുമാരൻ. കുമാരനാശാന്റെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് ജനുവരി 16നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഫാർ സൈറ്റ് മീഡിയയുടെ ബാനറിൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആശാന്റെ പഴയകാല കവിതയും പ്രണയവും എല്ലാം ഗദ്യമായും പദ്യമായും ആസ്വദിച്ച പ്രേക്ഷകർക്ക് ഒരു നവ്യ അനുഭൂതി നൽകുന്ന ചിത്രമായിരിക്കും ഇത്. പല്ലനയാറ്റിലെ ബോട്ടപകടത്തിൽ മുങ്ങിപ്പോയ ആ മഹാന്റെ ജീവിതം ഏവർക്കും ഒരു തുറന്ന പുസ്തകമാണ്. സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോൻ ആണ് മഹാകവി കുമാരനാശാന്റെ വേഷം അവിസ്മരണീയമാക്കിയത്. ശ്രീനാരായണഗുരുവും മഹാകവിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും ആശാൻ കൃതികളുടെ കാവ്യാലാപനവുമെല്ലാം എല്ലാം ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കെ. പി. കുമാരന്റെ ഭാര്യ…
Read Moreഇതൊക്കെ എന്ത്! ഹെവി വെയിറ്റ് ലിഫ്റ്റിംഗുമായി സാമന്ത
ഫിറ്റ്നസിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏത് താരസുന്ദരിമാരോടും മത്സരിക്കാന്‍ പോന്ന നടിയാണ് തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭു. സിനിമയുടെ തിരക്കിലാണെങ്കിലും ആരോഗ്യകാര്യത്തില്‍ സാമന്ത അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട്. മയോസൈറ്റിസ് രോഗബാധിതയാതിന് പിന്നാലെ ഇപ്പോൾ വെല്‍നസ് ട്രെയ്നിംഗിനായി യോഗയും ധ്യാനവും ഒക്കെ പരിശീലിക്കുന്നുണ്ട് സമാന്ത. കൂടാതെ ജിമ്മിലും കഠിന പരിശീലനം നടത്തുന്നു. അടുത്തിടെ ജിമ്മില്‍ ഹെവി വെയിറ്റ് ലിഫ്റ്റിംഗ് ട്രെയിനിംഗ് നടത്തുന്ന ഒരു വീഡീയോ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇത് വൈറലായി മാറി. പത്തു കിലോയോളം ഭാരം അനായാസം എടുത്ത് ഉയര്‍ത്തുന്ന താരം ഏവരെയും അമ്പരപ്പിച്ചു. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ദൈനംദിന ജീവിത പ്രചോദനമാകാൻ ഇതിലൂടെ കഴിഞ്ഞുവെന്ന് സമാന്ത പറയുന്നു. കൂടാതെ ഇന്‍സ്റ്റഗ്രാം ബ്രോഡ്കാസ്റ്റില് സജീവമായ സമാന്ത, ആരാധകരുമായി നിരന്തരം സംവദിക്കുന്നുണ്ട്. മാനസികാരോഗ്യത്തെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചും നിരവധി സന്ദേശങ്ങള്‍ താരം പങ്കുവയ്ക്കുകയും ചെയ്യുന്നു. വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പം അഭിനയിച്ച ഖുഷിയാണ്…
Read Moreചുള്ളന് ലുക്കില്‍ ദളപതി; ദ ഗോട്ട് ലുക്ക് വൈറല്‍
കോഴിക്കോട്: ലിയോ എന്ന സൂപ്പര്‍ഹിറ്റിനുശേഷം വിജയ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗോട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടക്കം ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിജയ്യുടെ ഒരു വീഡിയോ ആരാധകരെ അമ്പരപ്പിക്കുകയാണ്. ക്ലീൻ ഷേവ് ചെയ്ത്, ചെറിയ നരയൊക്കെയായുള്ള പുതിയ ലുക്കിൽ ആരാധകർക്ക് ഫ്ലൈയിംഗ് കിസ് നൽകുന്നതാണ് വീഡിയോയിലുള്ളത്.വീഡിയോ സമൂഹ മാധ്യമത്തിൽ പ്രാചാരം നേടുകയാണ്. നിരവധി കമന്റുകളും നിറയുന്നുണ്ട്. താരത്തിന്റെ ലുക്ക് സിനിമയ്ക്കായാണെങ്കിൽ എന്തദ്ഭുതമാണ് ദളപതി പ്രേക്ഷകർക്കായി കാത്തുവച്ചിരിക്കുന്നത് എന്നാണ് ഫാൻസിന്റെ ചോദ്യം. വെങ്കഡ് പ്രഭു സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ഡി ഏജിംഗ് ടെക്നോളജി ഉപയോഗിച്ചാണ് ചെറുപ്പക്കാരനാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഗോട്ടിൽ നായികയായെത്തുന്നത് സ്നേഹയാണ്. 21 വർഷങ്ങൾക്കു ശേഷമാണ് സ്നേഹ-വിജയ് കോംബൊ എത്തുന്നത്.
Read Moreമകൻ ഇഷ്ടപ്പെട്ട് കൊണ്ടുവരുന്ന കുട്ടിയായതുകൊണ്ട് അതിൽ അഭിപ്രായം പറയാൻ ഇല്ല : ജയറാം
മലയാളികളുടെ പ്രിയനടനാണ് ജയറാം. ഇപ്പോഴിതാ മകൻ കാളിദാസന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ചക്കിയാണ് കണ്ണന്റെ പ്രണയം കണ്ടുപിടിച്ചത്. അപ്പാ കുഴപ്പമാണ്. കണ്ണന് എവിടെയോ കുഴപ്പത്തിലാണെന്ന് പറഞ്ഞു. അങ്ങനെയിരിക്കെ കണ്ണന് ഒരു ദിവസം മുംബൈയിലേക്ക് പോകാന്‍ ഒരുങ്ങുന്നു. എന്താണ് അവിടെ ഷൂട്ടിംഗുണ്ടോന്ന് ചോദിച്ചപ്പോള്‍ ഷൂട്ടിംഗല്ല, അവിടെ എന്റെയൊരു ഫ്രണ്ടിനെ കാണാന്‍ പോവുകയാണന്ന് പറഞ്ഞു. ഏത് ഫ്രണ്ടാണെന്ന് ചോദിച്ചെങ്കിലും പറയാതെ പോയി. അപ്പോഴാണ് ചക്കി പറഞ്ഞത് അപ്പാ, പേര് താരിണിയെന്നാണ്. ആ കുട്ടി മോഡലാണ്. ഇന്ന് മുംബൈയില്‍ മിസ് ഇന്ത്യ മത്സരത്തില്‍ ആ കുട്ടി റാംപ് വാക്ക് എന്തോ നടത്തുന്നുണ്ട്. അതിന് വേണ്ടിയാണ് കണ്ണന് പോയതെന്ന് പറഞ്ഞു. പിന്നെ ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ എനിക്കും അശ്വതിക്കും കാര്യം മനസിലായി. എങ്കിലും കണ്ണനായിട്ട് തന്നെ പറയട്ടെ എന്ന് വിചാരിച്ച് ഒന്നും ചോദിച്ചില്ല. ഒരാഴ്ച കഴിഞ്ഞപ്പോഴെക്കും അപ്പാ, അമ്മാ ഇന്ന്…
Read More‘കെടാവിളക്ക്’ ചിത്രീകരണം ആരംഭിച്ചു
യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി. ബി കഥ എഴുതി നിർമ്മിച്ച ചിത്രമാണ് കെടാവിളക്ക്. നവാഗതനായ ദർശൻ ചിത്രം സംവിധാനം ചെയ്യുന്നു. ബിബിൻ പോലുക്കര, ഉണ്ണികൃഷ്ണൻ തെക്കേപ്പാട് എന്നിവരാണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. സംഭാഷണം രചിച്ചിരിക്കുന്നത് ജീവ, ബിപിൻ പോലുക്കര എന്നിവരാണ്. ഡിഒപി തമ്പി സ്വാതികുമാർ. പാർത്ഥിപ് കൃഷ്ണൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖം സനീഷ് മേലെ പാട്ട് നായകനാകുന്ന ചിത്രത്തിൽ നായികമാരാകുന്നത് പുതുമുഖം ഭദ്ര, ആതിര എന്നിവരാണ്. ദേവൻ ഗൗരവ പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ കൈലാഷ്, ശിവജി ഗുരുവായൂർ, ലിഷോയ്, സുനിൽ സുഗത, സുധീർ( ഡ്രാക്കുള ), ചെമ്പിൽ അശോകൻ, നന്ദകിഷോർ, മനുമോഹിത്. മഞ്ജു സതീഷ്, ആശ, രമാദേവി, അംബിക മോഹൻ, നിരാമയ്, ഗംഗാലക്ഷ്മി എന്നിവരെ കൂടാതെ സംവിധായകൻ വിജി തമ്പി, സംഗീത സംവിധായകൻ മോഹൻ സിത്താര എന്നിവരും അഭിനയിക്കുന്നു. പ്രശസ്തവും പുരാതനവുമായ…
Read More