നടൻ മമ്മൂട്ടിയെയും, ജിയോ ബേബി ചിത്രം കാതലിനേയും പ്രശംസിച്ച് കോൺഗ്രസ് നേതാവ് കെ. എസ്. ശബരിനാഥൻ. കാതൽ ചിത്രത്തിലെ ഏറ്റവും മനോഹരമായി രംഗം കുടുംബകോടതി സീൻ ആണെന്നാണ് ശബരിനാഥൻ. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… ജിയോ ബേബിയുടെ കാതൽ എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമായി എനിക്ക് തോന്നിയത് കുടുംബകോടതിയിലെ ഒരു സീൻ ആണ്. ഡിവോഴ്സ് കേസ് നടക്കുന്ന സമയം മാത്യുവും( മമ്മൂട്ടി) ഭാര്യ ഓമനയും(ജ്യോതിക) അടുത്തടുത്ത് നിൽക്കുകയാണ്. ഓമനയെ വിസ്ത്തരിക്കാൻ വിളിക്കുമ്പോൾ അവർ ഹാൻഡ്ബാഗ് ഏൽപ്പിക്കുന്നത് മാത്യുവിനാണ്. വിസ്താരം കഴിയുമ്പോൾ മാത്യു ബാഗ് ഓമനയെ ഏൽപ്പിക്കുന്നു. തണുത്തുവിറങ്ങലിച്ച അവരുടെ ദാമ്പത്യത്തിലും അവർക്ക് പരസ്പരമുള്ള ബഹുമാനവും കരുതലും ഇതിലും നല്ലതായി ചിത്രീകരിക്കുവാൻ കഴിയില്ല. ചിത്രത്തിന്റെ അടിത്തറതന്നെ ദാമ്പത്യത്തിലെയും കുടുംബത്തിലെയും സമൂഹത്തിലെയും ഈ പരസ്പരബഹുമാനമാണ്, ഡിഗിനിറ്റി ആണ്. അത് മാത്യുവും ഓമനയും…
Read MoreCategory: Movies
‘സാധാരണ എനിക്ക് അമ്മയാണ് ഭക്ഷണം നൽകാറ് ഇത്തവണ എന്റെ മകളാണ് വാരി തരുന്നത്’
കലോത്സവ വേദിയിൽ മത്സരിക്കുന്ന കുട്ടികളെ പോലെ തന്നെ മാതാപിതാക്കളും ശ്രദ്ധിക്കപ്പെടാറുണ്ട്. തങ്ങളുടെ മക്കളുടെ പ്രകടനങ്ങൾ കാണുന്ന മാതാപിതാക്കളുടെ മുഖത്ത് വരുന്ന ആഹ്ലാദവും ആവലാതിയുമൊക്കെ കലോത്സവ ദിനങ്ങളിലെ സ്ഥിരം കാഴ്ചയാണ്. കൊല്ലത്ത് നടക്കുന്ന സ്കൂൾ കലോത്സവ വേദിയിൽ ഉദ്ഘാടനദിവസം ആശാ ശരത്തും ടീമും നൃത്തം അവതരിപ്പിച്ചിരുന്നു. നൃത്തത്തിന് മുമ്പുള്ള ആശാ ശരത്തിന്റെയും മകൾ ഉത്തരയുടെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ അമ്മയ്ക്ക് നൃത്തവേദിയിലെത്തുന്നതിന് മുൻപ് ഉത്തര ഭക്ഷണം വാരി കൊടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ‘സ്കൂൾ കലോത്സവ വേദിയിൽ കയറാൻ അവസരം കാത്തു നിൽക്കുന്ന കുട്ടിയുടെ അതേ എക്സൈറ്റ്മെന്റ് എനിക്കുമുണ്ട്. സാധാരണ എനിക്ക് എൻറെ അമ്മയാണ് ഭക്ഷണം നൽകാറ് ഇത്തവണ എനിക്ക് എന്റെ മകളാണ് ഭക്ഷണം വാരി തരുന്നത്. ഇത് എല്ലാ അമ്മമാർക്കും വേണ്ടി സമർപ്പിക്കുന്നു’, എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന…
Read Moreവിജയകാന്തിന്റെ ഓര്‍മകളില്‍ വികാരാധീനനായി സൂര്യ; വീഡിയോ വൈറൽ
കഴിഞ്ഞ ദിവസം അന്തരിച്ച നടൻ വിജയകാന്തിന്റെ സ്മാരകത്തില്‍ എത്തിയ നടന് സൂര്യയുടെ വിഡിയോ വൈറല്‍. വിജയകാന്തിന്റെ മരണ സമയത്ത് സൂര്യ വിദേശത്ത് ആയതിനാൽ ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. സഹോദരനും നടനുമായ കാര്‍ത്തിയും സൂര്യയ്ക്കൊപ്പം ഉണ്ടായിരുന്നു. വിജയകാന്തിന്റെ സ്മാരകത്തിനു മുൻപിൽ സൂര്യ പൊട്ടികരയുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘കോടിക്കണക്കിന് മനുഷ്യരെ സഹായിച്ച് അവരുടെ പുരട്ചി കലൈഞ്ജറായി മാറിയ എന്റെ സഹോദരന് വിജയകാന്തിന്റെ വിയോഗത്തില്‍ എന്റെ അനുശോചനം അറിയിക്കുകയാണ്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച, സംസാരിച്ച ദിവസങ്ങള്‍ മറക്കാൻ സാധിക്കില്ല. സഹായം ചോദിച്ചു വരുന്ന ആരോടും അദ്ദേഹം നോ പറഞ്ഞിട്ടില്ല. ഒരു കണ്ണില്‍ ധൈര്യവും മറ്റൊരു കണ്ണില്‍ അനുകമ്പയുമായി ജീവിച്ച അപൂര്‍വ്വ കലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹം ഇനിയില്ല എന്നത് എന്നെ തളര്‍ത്തിക്കളയുന്നു. ഒരു വേര്‍തിരിവുമില്ലാതെ അദ്ദേഹം എല്ലാവരെയും സഹായിച്ചു. നമ്മുടെ ഹൃദയങ്ങളില്‍ പുരട്ചി കലൈഞ്ജറും ക്യാപ്റ്റനുമായി. അണ്ണന് വിജയകാന്തിന്റെ ആത്മാവിന്…
Read Moreഅവധി ആഘോഷം കണ്ണീരിൽ മുങ്ങി; ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെണ്മക്കളും വിമാനം തകര്‍ന്ന് മരിച്ചു
ഹോളിവുഡ് നടൻ ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്മക്കളും വിമാനാപകടത്തില്‍ മരിച്ചു. ക്രിസ്റ്റ്യന്‍ ഒലിവര്‍ (51), മക്കളായ മെഡിറ്റ (10), അനിക്(12), വിമാനത്തിന്റെ പൈലറ്റ് റോബര്‍ട്ട് സാച്ച്സ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഗെനേഡിന്‍സിലെ ചെറു ദ്വീപായ ബെക്വിയയില്‍ നിന്ന് സെന്റ് ലൂസിയയിലേക്ക് പോവുന്നതിനിടെ ക്രിസ്റ്റിയന്‍ ഒലിവറും കുടുംബവും അപകടത്തിൽപെടുകയായിരുന്നു. കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാനാണ് താരം ബെക്വിയയില്‍ എത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം കരീബിയന്‍ കടലില്‍ പതിച്ചു. വിമാനം ടേക്ക് ഓഫിനു പിന്നാലെ തന്നെ കടലിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം ഉണ്ടായതിനു പിന്നാലെ തന്നെ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ഡൈവര്‍മാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ നാല് മൃതദേഹങ്ങളും കണ്ടെത്തി. 2008-ൽ പുറത്തിറങ്ങിയ ആക്ഷൻ – കോമഡി ചിത്രമായ ‘സ്പീഡ് റേസറാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രം. 60ലേറെ സിനിമകളിലും ടെലിവിഷൻ ഷോകളിലും ഒലിവർ ഭാഗമായിട്ടുണ്ട്.
Read Moreസംവിധായക ദമ്പതികൾ ഒരുക്കുന്ന ദി മിസ്റ്റേക്കര്‍ ഹൂ
സംവിധായക ദമ്പതികളായ മായ ശിവയും ശിവനായരും സംവിധാനം ചെയ്യുന്ന സസ്പെന്‍സ് ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ദി മിസ്റ്റേക്കര്‍ ഹൂ’ പൂര്‍ത്തിയായി. തന്റെ കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരായവരോടു പ്രതികാരം ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്ന നായകന് നേരിടേണ്ടി വരുന്ന സങ്കീര്‍ണമായ പ്രശ്നങ്ങളും മാനസിക സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകരായ മായയുടെയും ശിവയുടെയും മകനായ ആദിത്യദേവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഥന്, മെയ്ഡ് ഇന്‍ ട്രിവാന്‍ഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു ആദിത്യദേവ്.ആദിത്യദേവിനൊപ്പം ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവര്‍മ, ബിപിന്‍, ബിജു, വിനീഷ്, മണിയന് ശ്രീവരാഹം, സുബ്രമണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബാനര്‍ – ആദിത്യദേവ് ഫിലിംസ്, നിര്‍മാണം -മായ ശിവ, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം – മായ ശിവ, ഛായാഗ്രഹണം – മായ ശിവ, ആദിത്യദേവ്, എഡിറ്റിംഗ് –…
Read Moreസിനിമയിലെ മനുഷ്യർ തമ്മിലുള്ള ആത്മബന്ധം കുറഞ്ഞു; അശോകൻ
ഞാനിപ്പോൾ അഭിനയിക്കുന്ന ഭൂരിഭാഗം സിനിമകളും നവാഗതരായ സംവിധായകർക്കൊപ്പമാണ്. ഏറ്റവും പുതിയ ടെക്നോളജിയിലും രീതിയിലും സിനിമയെ സമീപിക്കുന്നവരാണ് അവരെല്ലാം. ആ സിനിമകളിലും നല്ല കഥാപാത്രമാകാൻ സാധിക്കുന്നു എന്നതൊരു ഭാഗ്യമാണ്. പഴയതിനെ അപേക്ഷിച്ച് സിനിമ നിർമിക്കുക എന്നത് ഇന്ന് കുറേക്കൂടി എളുപ്പമായിട്ടുണ്ട്. അത് ടെക്നോളജിയുടെ വളർച്ചകൊണ്ട് സാധ്യമായതാണ്. പലതരം കാമറകളും മറ്റുപകരണങ്ങളുമെല്ലാം ലഭ്യമായതിനാൽ ഇന്ന് ഏത് ബജറ്റിലും സിനിമയെടുക്കാം എന്ന രീതിയിലേക്ക് കാര്യംമാറി. അതൊക്കെ നല്ലതാണ്. മാറ്റങ്ങൾകൊണ്ട് ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഇന്ന് പഴയതിനെ അപേക്ഷിച്ച് സിനിമയിലെ മനുഷ്യർ തമ്മിലുള്ള ആത്മബന്ധം കുറഞ്ഞു. കാരണം കാരവാൻപോലുള്ള സൗകര്യങ്ങൾ വന്നതോടെ ഇടവേളകളിൽ ഒന്നിച്ചിരുന്നുള്ള സംസാരവും മറ്റും ഇല്ലാതായി. സീൻ കഴിഞ്ഞാൽ ആൾക്കാർ കാരവാനിൽ പോയി ഇരിക്കുന്ന രീതിയിലേക്ക് കാര്യം മാറി. അതേസമയം കാരവാൻ വന്നതോടെ മറ്റൊരു ഗുണമുണ്ടായി. ഔട്ട്ഡോർ ഷൂട്ടിംഗ് സ്ഥലങ്ങളിൽ നമ്മുടെ സ്വകാര്യ ആവശ്യങ്ങൾ നിർവഹിക്കാൻ അതൊരു മികച്ച സൗകര്യമായി…
Read Moreസ്ത്രീകൾക്ക് പ്രത്യേക പരിഗണന കൊടുക്കുന്നത് ഇൻസൾട്ട് ചെയ്യുന്നത് പോലെയാണ്; ജൂഡ് ആന്തണി ജോസഫ്
സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഇടപെടലിന് സമൂഹം സ്പേസ് കൊടുക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. സ്കൂൾ കാലം മുതൽ പെൺകുട്ടികളെയും ആൺകുട്ടികളെയും വെവേറെ ഇരുത്തുന്ന, സംസാരിക്കുന്നതു പോലും വിലക്കുന്ന സ്കൂളുകൾ നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട്. വിദേശരാജ്യങ്ങളിൽ ചെല്ലുമ്പോൾ നമ്മൾ സ്ത്രീകളോട് ആദ്യം ഇരിക്കൂ എന്ന് പറയുമ്പോൾ അതെന്തിനാണെന്ന് അവർക്ക് മനസിലാവില്ലെന്ന് ജൂഡ് ആന്തണി ജോസഫ്. നമ്മൾ അവർക്ക് പ്രത്യേക പരിഗണന കൊടുക്കുന്നത് അവരെ സംബന്ധിച്ച് ഇൻസൾട്ട് ചെയ്യുന്നത് പോലെയാണ്. നമ്മളും അവരും തുല്യരാണെന്നാണ് അവർ വിചാരിക്കുന്നതെന്ന് ജൂഡ് പറഞ്ഞു. എന്റെ സിനിമകളിൽ ഒരിക്കലും പ്രധാന കഥാപാത്രം സ്ത്രീയാണോ പുരുഷനാണോ എന്ന് ചിന്തിക്കാറില്ല. കഥ നല്ലതാണോ അല്ലയോ എന്ന് മാത്രമാണ് പരിഗണിക്കേണ്ടത്. കൂടാതെ എന്റെ സിനിമകളിലെ മറ്റ് ടെക്നിക്കൽ മേഖകളിൽ സ്ത്രീകൾ ഉണ്ടെങ്കിൽ പോലും എന്റെ അസിസ്റ്റന്റ് ഡയറക്ടർമാരായി ഒരിക്കലും സ്ത്രീകളെ വയ്ക്കാറില്ല. ഞാൻ അവരോട് ദേഷ്യപ്പെടുന്നത് അവർ ഏതു…
Read Moreസിനിമയില്‍ മേക്കപ്പ് ചെയ്യാറില്ല; അനുശ്രീ
നാടന്‍ കഥാപാത്രങ്ങള്‍ കൂടുതലായി ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ അഭിനയത്തിലേക്ക് എത്തിയ അനുശ്രീ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ വന്നകാലത്ത് കണ്ട അതേ ലുക്കിലാണ് അനുശ്രീ ഇപ്പോഴും. എങ്ങനെയാണ് ഈ സൗന്ദര്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതെന്ന് ചോദിച്ചാല്‍ രസകരമായ ഉത്തരമാണ് അനുശ്രീയ്ക്ക് പറയാനുള്ളത്. പത്തു വര്‍ഷം മുന്‍പ് സിനിമയിലേക്ക് വരുമ്പോള്‍ ഒന്നും അറിയില്ലായിരുന്നു. കാമറയെ ഫേസ് ചെയ്തിട്ടുള്ള അനുഭവങ്ങളോ അതിനുവേണ്ടിയുള്ള തയാറെടുപ്പോ ഒന്നും ചെയ്തിട്ടില്ല. സൗന്ദര്യം കുറച്ചുകൂടി സംരക്ഷിക്കണമെന്നുമൊക്കെ സിനിമയില്‍ വന്നതിനു ശേഷമാണ് മനസിലാക്കുന്നത്. കുറച്ചു കൂടി മുന്നോട്ട് വന്നപ്പോള്‍ മേക്കപ്പ് ഇടാതെ അഭിനയിക്കുന്നതാണ് കുറച്ച് കൂടി നല്ലതെന്ന് എനിക്ക് തന്നെ മനസിലായി തുടങ്ങി. കരിയര്‍ തുടങ്ങി നാലു വര്‍ഷത്തിനുശേഷം അഭിനയിച്ച സിനിമകളില്‍ ഞാന്‍ മേക്കപ്പ് ഇടാതെയാണ് പ്രവര്‍ത്തിച്ചത്. ആസിഫ് അലിയുടെ കൂടെ അഭിനയിച്ച രാജമ്മ @ യാഹു, ഓട്ടോറിക്ഷ എന്ന സിനിമയിലൊന്നും…
Read More‘ഒരാളും ഇനി എന്നെ കാണുമ്പോൾ ശോഭനയെ പോലെ ഉണ്ടെന്ന് പറയരുത്’; നടി ശോഭനക്കെതിരെ വിമർശനവുമായി ശീതൾ ശ്യാം
മലയാളികളുടെ ഇഷ്ട നടിയാണ് ശോഭന. കഴിഞ്ഞ ദിവസം തൃശൂർ തേക്കിൻകാട് മൈതാനത്ത് ബിജെപിയുടെ മഹിളാ സമ്മേളനത്തിൽ ശോഭന പങ്കെടുത്തിരുന്നു. എന്നാൽ അതിനു പിന്നാലെ താരത്തിനെതിരേ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഒരു പരിപാടിയിൽ ഇത്രയധികം സ്ത്രീകൾ പങ്കെടുക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ് താൻ കാണുന്നതെന്നും, പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ അനുവദിച്ചതിന് സംഘാടകർക്ക് നന്ദി പറയുകയും ചെയ്തു. അതിനു ശേഷമാണ് താരത്തിനെതിരേ ശോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നത്. എന്നാൽ നവംബറിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള പിണറായി സർക്കാരിന്റെ കേരളീയം പരിപാടിയിൽ മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ എന്നിവർക്കൊപ്പം ശോഭന പങ്കെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് താരത്തെ എല്ലാവരും വിമർശിക്കുന്നത്. ഇപ്പോഴിതാ ശീതൾ ശ്യാം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു പോസ്റ്റാണ് വൈറലാകുന്നത്. “ഒരാളും ഇനി എന്നെ കാണുമ്പോൾ ശോഭനയെ പോലുണ്ടെന്ന് പറയരുത്’ എന്നാണ് ശീതൾ ശ്യാമിന്റെ പോസ്റ്റ്. പോസ്റ്റ് കാണാൻ…
Read Moreഅമ്മയാകാൻ ആഗ്രഹമില്ലേ? മറുപടിയുമായി ദീപിക പദുക്കോൺ
ബോളീവുഡിലെ ജനപ്രിയ താരജോഡികളാണ് ദീപിക പദുക്കോണും രൺവർ സിംഗും. നീണ്ട ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ 2018-ലാണ് ഇരുവരും വിവാഹിതരായത്. രാം ലീല എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ദീപിക പദുക്കോണും രൺവീർ സിംഗും പ്രണയത്തിലാകുന്നത്. ഇക്കഴിഞ്ഞ അഞ്ച് വർഷക്കാലമായി തങ്ങളുടെ സന്തോഷകരമായ ദാമ്പത്യം ആഘോഷിക്കുകയാണിവർ. എപ്പോഴാണ് ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥിയെ സ്വാഗതം ചെയ്യുന്നതെന്ന് പലരും ഇവരോട് ചോദിക്കാറുണ്ട്. ഇപ്പോൾ ആ ചോദ്യങ്ങൾക്ക് ഉത്തരവുമായെത്തിയിരിക്കുകയാണ് ദീപിക. താനും രൺവീറും തങ്ങളുടേതായ ഒരു കുടുംബം തുടങ്ങുന്നതിനായി കാത്തിരിക്കുകയാണെന്ന് ദീപിക പറഞ്ഞു. വോഗിന് നൽകിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം തുറന്നുപറഞ്ഞത്. അമ്മയാകാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം ‘തീർച്ചയായും, രൺവീറും ഞാനും കുട്ടികളെ സ്നേഹിക്കുന്നു. ഞങ്ങൾ സ്വന്തം കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്’ എന്നാണ് ദീപിക പറഞ്ഞത്. തന്റെ മാതാപിതാക്കൾ തന്നെ വളർത്തിയത് പോലെ കുഞ്ഞിനെ വളർത്താൻ ആഗ്രഹിക്കുന്നുവെന്നും ദീപിക വ്യക്തമാക്കി. …
Read More