സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് സാധിക വേണുഗോപാൽ. അതുകൊണ്ടുതന്നെ ഏറെ സൈബർ ആക്രമണങ്ങളും നടിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. നടി പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾക്കാണ് മോശം കമന്റകൾ കൂടുതൽ വരാറുള്ളത്. അധിക്ഷേപങ്ങൾക്കു ചുട്ട മറുപടി നൽകാൻ സാധിക മടിക്കാറുമില്ല. അടുത്തിടെ നൽകിയ അഭിമുഖത്തിൽ സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സാധിക തുറന്ന് പറഞ്ഞിരുന്നു. വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതു കൊണ്ടു തനിക്ക് അവസരങ്ങൾ ഇല്ലാതായെന്നാണ് സാധിക പറഞ്ഞത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ മോശം പ്രവണതകളെക്കുറിച്ച് സംസാരിക്കുകയാണ് സാധിക. മൈൽസ്റ്റോൺ മേക്കേർസിലെ ചർച്ചയിലാണ് നടി തന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചത്. മോശം കമന്റുകൾ ആദ്യമൊക്കെ ശ്രദ്ധിക്കുമായിരുന്നു. പിന്നെ ഇതൊരു ശീലമായി. മനഃസമാധാനമാണ് വേണ്ടത്. കമന്റുകൾ ലിമിറ്റ് ചെയ്തിട്ടുണ്ട്. എന്നെ ഫോളോ ചെയ്യുന്നവർക്കേ കമന്റ് ചെയ്യാൻ പറ്റൂ. ഫോളോവേഴ്സിനെ പോലും എനിക്ക് പ്രശ്നമല്ല. വേണ്ടെന്നു തോന്നിയാൽ ഞാൻ റിമൂവ് ചെയ്യും. കാരണം എനിക്കിവരെ…
Read MoreCategory: Movies
നടി ലക്ഷ്മിക സജീവന്റെ സംസ്കാരം നടത്തി
കൊച്ചി: ദുബായില്‍ അന്തരിച്ച നടി ലക്ഷ്മിക സജീവന്റെ (രേഷ്മ-24) സംസ്കാരം നടത്തി. ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് പുലര്‍ച്ചെ മൂന്നിന് എയര്‍ അറേബ്യയുടെ വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. തുടര്‍ന്ന് സ്വദേശമായ പള്ളുരുത്തിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് ഒന്നര വരെ പള്ളുരുത്തി കോര്പ്പറേഷന് കമ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് രണ്ടിന് പള്ളുരുത്തി ശ്മശാനത്തിൽ സംസ്കാരം നടത്തി. മൃതദേഹം കാലതാമസം കൂടാതെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന് എംപി കേന്ദ്ര വിദേശ കാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്തയച്ചിരുന്നു. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്- ലിമിറ്റ ദമ്പതികളുടെ ഏകമകളായ ലക്ഷ്മിക കഴിഞ്ഞ ഏഴിനാണ് ദുബായില്‍ അന്തരിച്ചത്. ശ്വാസ തടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഷാര്‍ജയില്‍ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. കാക്ക എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് ലക്ഷ്മിക ശ്രദ്ധേയയായത്. യമണ്ടന്‍…
Read More‘ഏത് പ്രതിസന്ധിയിലും എനിക്കെന്റെ പിള്ളേരുണ്ടെടാ’ ആരാധകരോട് മോഹൻലാൽ
ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ എന്ന സൗഹൃദകൂട്ടായ്മയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം കൊച്ചിയില്‍ സംഘടിപ്പിച്ചു. ആഘോഷ വേളയിൽ പ്രസംഗത്തിനിടെ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ തന്റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്, ‘എനിക്കെന്റെ പിള്ളേരുണ്ടെടാ’ എന്നാണ് മോഹൻലാൽ പറഞ്ഞത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ നടുവിൽ നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘‘ഞാനുണ്ട് ഏട്ടാ കൂടെ’’ എന്ന് ഒരായിരം പേർ ഒന്നിച്ചുപറയുമ്പോൾ കിട്ടുന്ന ആഹ്ലാദവും ആത്മവിശ്വാസവും മറ്റൊന്നിനും പകര്‍ന്നു തരാനാകില്ല എന്നു ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.നേരില്‍ കാണുമ്പോൾ ഒന്നിച്ചൊരു ഫോട്ടോ അല്ലാതെ മറ്റൊന്നും ആവശ്യപ്പെടാറില്ല, സ്നേഹമില്ലാതെ മറ്റൊന്നും നിങ്ങൾ ആഗ്രഹിക്കുന്നുമില്ല എന്ന് മോഹൻലാൽ പറഞ്ഞു. പ്രിയപ്പെട്ട മമ്മൂട്ടിക്ക് എന്റെ സിനിമാ…
Read Moreകൂട്ടുകെട്ടിൽ പിറന്ന ചിത്രം; ബ്രേക്ക് ദി ചെയിൻ പ്രേക്ഷകരിലേക്ക്
ഒരു ലക്ഷത്തി നാൽപത്തിരണ്ടായിരം രൂപയ്ക്കു നിർമിച്ച ബ്രേക്ക് ദി ചെയിൻ എന്ന സിനിമ ഡിസംബർ 23 ന് ഒടിടി പ്ലാറ്റ് ഫോമിൽ പ്രദർശനത്തിനെത്തുന്നു. 2018ൽ പുറത്തിറങ്ങിയ ഒന്നാം സാക്ഷി എന്ന സിനിമയ്ക്ക് ശേഷം കോവിഡ് മഹാമാരി പ്രമേയമാക്കി കുടുംബ പശ്ചാത്തലത്തിൽ പ്രേമാലയ പിക്ച്ചേഴ്സിന്റെ ബാനറിൽ സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ വിനോദ് മണാശേരിയാണ് ചിത്രം നിർമിച്ച് സംവിധാനം ചെയ്തത്. ഗാനങ്ങൾക്ക് പ്രാധാന്യമുള്ള ഈ സിനിമയിൽ കൈതപ്രം ദാമോദരൻ എഴുതിയ ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ എന്ന് തുടങ്ങുന്ന ഗാനം മലയാളത്തിലെ തന്നെ ഏറ്റവും കൂടുതൽ പേർ ഗായകരായി പാടുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പിന്നണി ഗായകരായ നിഷാദ്, സജിത്ത്, ആതിര എന്നിവർക്കൊപ്പം സദൻ കേച്ചേരി, കിഷോർ പൊറ്റശേരി, അഭിഷ വിനോദ്, വിനോദ് മണാശേരി എന്നിവരും കോറസിൽ എട്ടോളം പുതുമുഖങ്ങളും പാടുന്നു. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവയോടൊപ്പം മൂന്നുഗാനങ്ങളുടെ രചനയും…
Read Moreസംവിധായകൻ ലിജോ അതു പറഞ്ഞപ്പോൾ ഭൂമിയിലും ആകാശത്തുമല്ലാത്ത അവസ്ഥ ആയിരുന്നു; അഭയ ഹിരൺമയി
മലയാളികളുടെ ഇഷ്ടഗായികയാണ് അഭയ ഹിരണ്മയി. നിരവധി ആരാധകരാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമായ താരത്തിന്റെ പാട്ടുകള്‍ക്കുള്ളത്. സംഗീത സംവിധായകന് ഗോപി സുന്ദറുമായി ലിവിങ് ടുഗെദറിലായിരുന്ന അഭയ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് ഗോപി സുന്ദര്‍ ഒരുക്കിയ ഗാനങ്ങളായിരുന്നു. അതേസമയം ഗോപി സുന്ദറുമായുള്ള ബന്ധം അവസാനിച്ചതോടെ അഭയ നിരന്തരം സൈബര്‍ ആക്രമണത്തിന് വിധേയയാകുകയും ചെയ്തു. ഇപ്പോഴിതാ തനിക്ക് പാട്ടു പാടിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് അഭയ. സംഗീത സംവിധായകൻ പ്രശാന്ത് പിള്ള ഒരു ദിവസം എന്നെ വിളിച്ചിട്ട് ഒരു പാട്ട് നമുക്ക് ചെയ്തു നോക്കാം എന്നു പറഞ്ഞു. ഏകദേശം ഒരുവർഷം മുന്‍പാണ്. എനിക്കിഷ്ടമുള്ള സംഗീതസംവിധായകനാണ് പ്രശാന്ത്. അങ്ങനെ പാട്ടുപാടാൻ ഞാൻ അദ്ദേഹത്തിന്റെ അടുത്തുപോയി. പാടിയപ്പോൾ നാടകഗാനം പോലെ ഒരു പാട്ടാണെന്നു തോന്നി. വളരെ ലളിതമായ, കേൾക്കുമ്പോൾ സുഖം തോന്നുന്ന ഒരു പാട്ടായിരുന്നു. പാട്ട് പാടാൻ വിളിക്കുമ്പോൾ ഏതു സിനിമയിലേക്ക്,…
Read Moreബ്ലൂവിൽ തിളങ്ങി ഐമ; തരംഗമായി ഐമ റോസ്മിയുടെ ചിത്രങ്ങൾ
വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ഐമ റോസ്മി സെബാസ്റ്റ്യൻ. മലയാള സിനിമയിൽ മാത്രം അഭിനയിക്കുന്ന നടിയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്നത്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ഇൻസ്റ്റയിൽ ഏറെ സജീവമാണ് ഐമ. ടെലിവിഷന്‍ അവതാരികയായാണ് ഐമ റോസ്മി സെബാസ്റ്റ്യന്റെ കരിയര്‍ തുടങ്ങുന്നത്. 2016- ല്‍ ദൂരം എന്ന സിനിമയിലൂടെയാണ് ഐമ സിനിമയുടെ ലോകത്തേക്ക് ചുവടുവെയ്ക്കുന്നത്. ഐമ പഠിച്ചതും വളര്‍ന്നതും ദുബൈയിലായിരുന്നു. ഇപ്പോഴിതാ ഐമ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബ്ലൂവിൽ അതീവ സുന്ദരിയായെത്തി ആരാധകരുടെ സ്നേഹം നേടുകയാണ് ഐമ. അഭിനേത്രി മാത്രമല്ല, നർത്തകി കൂടിയാണ് താരം. മോലിംഗിലും സജീവമാണ്. മലയാളത്തിലെ ഈ വർഷത്തെ വലിയ ഹിറ്റായ ആർഡിഎക്സാണ് ഐമ ഒടുവിൽ അഭിനയിച്ച സിനിമ.ചിത്രത്തിൽ സിമി എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിലാണ് താരം അവതരിപ്പിച്ചത്. എംബിഎ ബിരുദം നേടിയിട്ടുള്ള…
Read More‘മകന്റെ ആ ബന്ധത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു’; സുരേഷ് ഒബ്റോയ്
സുരേഷ് ഒബ്റോയ് തന്റെ മകൻ വിവേക് ഒബ്റോയിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ബോളിവുഡിലെ സംസാര വിഷയം. വിവേക് ഒബ്റോയിയും ഐശ്വര്യ റായ് ബച്ചനുമായുള്ള മുൻകാല ബന്ധത്തെക്കുറിച്ചായിരുന്നു പരാമർശം. ലെഹ്റൻ റെട്രോയ്ക്ക് നൽകിയ അഭിമുഖത്തിൽ, വിവേക് ഒരിക്കലും തന്നെ ഈ ബന്ധത്തെക്കുറിച്ച് വ്യക്തിപരമായി അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഒബ്റോയ് വെളിപ്പെടുത്തി. പകരം സംവിധായകൻ രാം ഗോപാൽ വർമ്മയിൽ നിന്നും മറ്റൊരാളിൽ നിന്നും അദ്ദേഹം ഈ വിവരം അറിഞ്ഞതെന്നും പറഞ്ഞു. അതിന് ശേഷം സഹപ്രവർത്തകയുമായി പ്രണയത്തിലാകരുതെന്ന് മാത്രമാണ് മകനോട് താൻ ഉപദേശിച്ചതെന്ന് സുരേഷ് ഒബ്റോയ് പറഞ്ഞു. വിവേകിനോട് വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കാൻ അദ്ദേഹം മുന്നറിയിപ്പ് നൽകിയോ എന്ന ചോദ്യത്തിന് സുരേഷ് ഒബ്റോയ് പ്രതികരിച്ചത് “വീട്ടിൽ വരുമ്പോൾ പെൺകുട്ടിയെ (ഐശ്വര്യ) എനിക്ക് ശരിക്കും ഇഷ്ടമായിരുന്നു. ഇപ്പോൾ, നിങ്ങളുടെ മകന്റെ സുഹൃത്ത് വന്നാൽ, നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ അവളെ സ്നേഹിക്കും. എന്താണ്…
Read Moreബോളിവുഡ് നടൻ വരുൺ ധവാന് പരിക്ക്
മുംബൈ: പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് നടൻ വരുൺ ധവാന് പരിക്ക്. വിഡി 18 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു അപകടം. നീര് വച്ച കാലിന്റെ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇരുമ്പ് കമ്പിയിൽ കാലിടിച്ചാണ് പരിക്ക് പറ്റിയതെന്ന് താരം വ്യക്തമാക്കി. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ നേരത്തേയും വരുൺ ധവാന് പരിക്ക് പറ്റിയിരുന്നു. 2024-ൽ തിയറ്ററുകളിലെത്തുന്ന ചിത്രം കലീസ് ആണ് സംവിധാനം ചെയ്യുന്നത്.
Read Moreമാംഗോ മുറി തിയറ്ററുകളിലേക്ക്
ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പി.ആർ (തിങ്കളാഴ്ച നിശ്ചയം ഫെയിം), ശ്രീകാന്ത് മുരളി, സിബി തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാംഗോ മുറി. ബ്ലസി, രഞ്ജിത്, ലിജോജോസ് പെല്ലിശേരി എന്നിവരോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചയാളാണ് വിഷ്ണു രവി. ചിത്രം ജനുവരി അഞ്ചിനു തിയറ്ററുകളിലെത്തും. ചിത്രത്തിൽ ലാലി അനാർക്കലിയും അജിഷ പ്രഭാകരനും പ്രധാന വേഷത്തിൽ എത്തുന്നു. ഇവരെ കൂടാതെ റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സംവിധായകന്റെ കഥയ്ക്കു തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും കൂടി ചേർന്നാണ്. സതീഷ് മനോഹർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ഫോർ മ്യൂസിക്സ്, എഡിറ്റിംഗ് ലിബിൻ ലീ,…
Read More20 വർഷമായി ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്; വെളിപ്പെടുത്തലുമായി ബാല
ഞാൻ ആരും കാണാതെ കരയാറുണ്ട്. ചില സമയം അറിയാതെ കരച്ചിൽ വരും. ഞാൻ ജീവിക്കുന്ന ഈ ജീവിതം വളരെ കഷ്ടമാണ്. ഒറ്റപ്പെടലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദ്രോഹം. 20 വർഷമായി ഞാൻ ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. നിറയെ പേർ ചുറ്റും ഉണ്ടെങ്കിൽ തനിച്ചെന്നു തോന്നിയാൽ നിങ്ങൾ തനിച്ച് ആണ്. ഇതൊരു സൈഡ്. പക്ഷെ എത്ര പേരെ എനിക്കു സഹായിക്കാൻ സാധിച്ചിട്ടുണ്ട്. ഞാൻ ദൈവത്തിന്റെ മകനാണ്. രാഷ്ട്രീയത്തിലേക്ക് എന്നെ ചിലർ ക്ഷണിച്ചിരുന്നു. എന്നാൽ എനിക്കു പോകാൻ താത്പര്യമില്ല. കാരണം ഞാൻ ചിലപ്പോൾ ചീത്തയായാലോ. മതത്തിന്റെയും പാർട്ടിയുടെയും പേരു പറഞ്ഞു പലരും എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഞങ്ങളുടെ സമുദായമാണു നിങ്ങളാരാണ് അവർക്കു വേണ്ടി സഹായം ചെയ്യാൻ എന്നു ചോദിച്ചിട്ടുണ്ട്.ഇവിടെ മനുഷ്യൻ എന്ന ജാതിയേ ഉള്ളൂ. നന്മ ചെയ്യുന്ന ഒരുത്തനെ തടയാൻ ആർക്കും സാധിക്കില്ല. ബാലയുടെ നാൽപ്പത്തിയൊന്നാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചതിന്റെ വീഡിയോയാണ് ഇപ്പോൾ…
Read More