വേ ടു ഫിലിംസ് എന്റർടെയ്ൻമെന്റ്സ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ കെ. ഷെമീർ രചനയും സംവിധാനവും നിർവഹിച്ച് പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് മുറിവ്. ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. യൂനസിയോ സംഗീതം പകർന്നിരിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് സ്വന്തമാക്കിയിരുന്നു. സുഹൈൽ സുൽത്താന്റെ മനോഹരമായ വരികൾ സിത്താര കൃഷ്ണകുമാർ, ശ്രീജിഷ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിർമാതാവുമായ നിഷാദ് കോയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിരവധി പുതുമുഖങ്ങൾക്കൊപ്പം ചിത്രത്തിൽ ഷാറൂഖ് ഷമീർ, റിയാദ് മുഹമ്മദ്, കൃഷ്ണ പ്രവീണ, സോന ഫിലിപ്പ്, അൻവർ ലുവ, ശിവ, ഭഗത് വേണുഗോപാൽ, ദീപേന്ദ്ര, ജയകൃഷ്ണൻ, സൂര്യകല, ലിജി ജോയ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രം ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു. ഹരീഷ് എ.വി കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ്…
Read MoreCategory: Movies
ഒരുപാട് തിരക്കുകൾ മാറ്റിവച്ചാണ് നേര് എന്ന സിനിമ ചെയ്തത്; പ്രിയാമണി
ഏറെക്കാലത്തിനുശേഷം ‘നേര്’ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പ്രിയാമണി. മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമയിൽ ശ്രദ്ധേയ വേഷമാണ് പ്രിയാമണിക്ക്. പ്രിയാമണിയുടെ കരിയറിന് വലിയ പിന്തുണ നൽകിക്കൊണ്ട് ഭർത്താവ് മുസ്തഫ രാജ് ഒപ്പമുണ്ട്. ഒരഭിമുഖത്തിൽ കരിയറിലെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് പ്രിയാമണി. നേരിലേക്ക് എത്തിയതിനേക്കുറിച്ചും പ്രിയാമണി പറഞ്ഞു. ക്വട്ടേഷൻ ഗ്യാംഗ് എന്ന എന്റെ തമിഴ് സിനിമയുടെ പോസ്റ്റർ ജിത്തു സാറിന് നടി മീന വഴി ഞാൻ അയച്ചിരുന്നു. മീന ഫോട്ടോ അയച്ചപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അദ്ദേഹം എന്നെ ടാഗ് ചെയ്തു. താങ്ക് യു സർ എന്ന് പറഞ്ഞ് ഞാനത് ഷെയർ ചെയ്തു. പെട്ടെന്ന് അദ്ദേഹം എനിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചു. ഇതാണ് എന്റെ നമ്പർ, പെട്ടെന്ന് വിളിക്കാമോ എന്ന് ചോദിച്ചു. ഞാനന്ന് ഹൈദരാബിലാണ്. ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കുകയാണ്. ഇങ്ങനെയൊരു സിനിമ ചെയ്യുന്നുണ്ട്, മോഹൻലാൽ സാറാണ് നായകൻ എന്ന്…
Read Moreതൃഷയ്ക്കെതിരായ കേസ് തള്ളി; മൻസൂർ അലി ഖാൻ ഒരുലക്ഷം പിഴ അടയ്ക്കണം
ചെന്നൈ: സിനിമാതാരങ്ങളായ തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവർക്കെതിരേ നടൻ മൻസൂർ അലി ഖാൻ നൽകിയ മാനനഷ്ടക്കേസ് മദ്രാസ് ഹൈക്കോടതി തള്ളി. പ്രശസ്തിക്കു വേണ്ടിയാണ് മൻസൂറിന്റെ കേസെന്നു വിമർശിച്ച കോടതി, ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പിഴസംഖ്യ അടയാർ കാൻസർ സെന്ററിന് കൈമാറാനും കോടതി നിർദേശിച്ചു. തൃഷയെക്കുറിച്ചു താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നുമായിരുന്നു മൻസൂറിന്റെ ഹർജിയിലെ ആരോപണം. ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. അതേസമയം, തൃഷയ്ക്കെതിരേ മൻസൂർ നടത്തിയതു സ്ത്രീവിരുദ്ധ പരാമർശമാണെന്നും കേസ് നൽകേണ്ടത് തൃഷയാണെന്നുമായിരുന്നുകോടതിയുടെ നിലപാട്. “ലിയോ’ സിനിമയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറ രംഗമുണ്ടാവുമെന്നു പ്രതീക്ഷിച്ചുവെന്നായിരുന്നു മൻസൂർ അലിഖാന്റെ വിവാദമായ പ്രസ്താവന.
Read Moreസുരേഷേട്ടൻ മികച്ച മനുഷ്യരില്‍ ഒരാൾ
ഡോള്‍ഫിൻ എന്ന സിനിമ നിന്നുപോകും എന്നൊരു അവസ്ഥ വന്ന സമയത്ത്, എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്തുതന്നു. എന്നിട്ട് പടം തീര്‍ക്കാൻ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കഥാപാത്രമാണത്. ഒരിക്കലും ചിത്രം നിന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപയാണ് കൈയില്‍ തന്നത്. ഒരിക്കലും മറക്കാനാകാത്ത കാര്യമാണത്. ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളാണ് അദ്ദേഹം. നല്ലൊരു രാഷ്ട്രീയക്കാരനാണ് സുരേഷേട്ടൻ. സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ എല്ലാവരും ബഹുമാനിക്കുന്നൊരു രാഷ്ട്രീയക്കാരന് ആയേനെ സുരേഷ് ഗോപി. -അനൂപ് മേനോൻ
Read Moreരശ്മിക മന്ദാനയുടെ ഡീപ് ഫേക് വീഡിയോ; ഇന്റർനെറ്റിൽ വീഡിയോ അപ്ലോഡ് ചെയ്തവർ പിടിയിൽ
നടി രശ്മി മന്ദാനയുടെ ഡീപ് ഫേക് വീഡിയോ പ്രചരിപ്പിച്ച കേസിൽ നാലു പേരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്. വീഡിയോ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തവരെയാണ് പിടികൂടിയത്. മെറ്റ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാലുപേരെ തിരിച്ചറിഞ്ഞതെന്നും പോലീസ്. വ്യാജപ്പേരുകളിലായിരുന്നു നാലു പേർക്കും സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടായിരുന്നത്. വീഡിയോ നിർമിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഒരു മാസം മുൻപാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് രശ്മിക മന്ദാനയുടെ ഡീപ് ഫേക് ദൃശ്യങ്ങൾ പ്രതികള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. രശ്മിക മന്ദാനയുടെ വിവാദ ഡീപ് ഫേക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് കഴിഞ്ഞ നവംബർ പത്തിനാണ് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ കേസ് എടുത്തത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ബിഹാറില്‍ നിന്നു കൗമാരക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ ഡിവൈസില്‍ നിന്ന് വീഡിയോ ഡീപ് ഫേക് ആയി തയാറാക്കി ആദ്യമായി അപ്ലോഡ്…
Read Moreനേര് സിനിമയുടെ റിലീസ് വിലക്കണമെന്ന ഹര്‍ജി വീണ്ടും ഹൈക്കോടതിയിൽ
കൊച്ചി: മോഹന്‍ലാല്‍ മുഖ്യ കഥാപാത്രമായ നേര് സിനിമയുടെ റിലീസ് വിലക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേര് എന്ന സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്നാരോപിച്ച് തിരക്കഥാകൃത്ത് ദീപു കെ. ഉണ്ണിയാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ സിനിമയുടെ റിലീസ് വിലക്കാനാവില്ലെന്ന് കോടതി ഇന്നലെ അറിയിക്കുകയുണ്ടായി. സിനിമയുടെ കഥ ഹര്ജിക്കാരന്റേതാണെന്ന് സിനിമയില്‍ സൂചിപ്പിച്ച് ക്രെഡിറ്റ് നല്‍കിയിട്ടില്ല. ഹര്ജിക്കാരന് പ്രതിഫലവും നല്‍കിയിട്ടില്ലെന്നാണ് പരാതിയുള്ളത്. അതിന്റെ പേരില്‍ സിനിമയ്ക്ക് വിലക്കേര്പെടുത്താനാവില്ലെന്ന് ജസ്റ്റീസ് ദേവന്‍രാമചന്ദ്രന്‍ വ്യക്തമാക്കുകയുണ്ടായി. ട്രെയിലര്‍ മാത്രമാണ് കണ്ടിട്ടുള്ളതെന്നും അതില്‍ തന്റെ കഥയിലെ കഥാപാത്രങ്ങളുണ്ടെന്നുമാണ് ഹര്‍ജിക്കാരനായ കഥാകൃത്ത് ദീപു കെ. ഉണ്ണി വാദിച്ചത്. മോഹന്‍ലാല്‍ ജിത്തു ജോസഫ്, അഡ്വ. ശാന്തിമായാദേവി, ആന്റണി പെരുന്വാവൂര്‍ തുടങ്ങിയ എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നേരത്തെ നോട്ടീസയച്ചിരുന്നു. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമയില്‍ സംവിധായകന് ജീത്തു ജോസഫും സിനിമയുടെ സഹ തിരക്കഥാകൃത്തും അഭിനേതാവും അഭിഭാഷകയുമായ ശാന്തിപ്രിയ എന്ന ശാന്തി മായാദേവിയും…
Read More“2018” ഓസ്കറില് നിന്ന് പുറത്ത്
വാഷിംഗ്ടണ്‍ ഡിസി: ഓസ്കര് പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രം “2018′ പുറത്ത്. പ്രളയകാലത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന് പുരസ്കാരത്തിന്റെ അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം നേടാനായില്ല. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ 2018 വിദേശ ഭാഷ വിഭാഗത്തിലായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അക്കാദമി പ്രഖ്യാപിച്ച 15 സിനിമളുടെ പട്ടികയില്‍ ചിത്രത്തിന് ഇടം നേടാനായില്ല. ഗുരു, ആദാമിന്റെ മകന് അബു, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക്ശേഷം ഓസ്കാര്‍ എന്‍ട്രി നേടിയ മലയാള ചിത്രമായിരുന്നു 2018. കേരളം നേരിട്ട പ്രളയം പശ്ചാത്തലമായ ചിത്രത്തില്‍ ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന് എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്.മലയാളത്തില്‍ നിന്നും ആദ്യമായി 200 കോടി ക്ലബില്‍ എത്തിയ ചിത്രമായിരുന്നു 2018.
Read Moreഎന്തു ഭംഗി നിന്നെ കാണാൻ… പുതിയ ചിത്രങ്ങളുമായി ആരാധകരുടെ മനം മയക്കി മാളവിക മേനോൻ
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക മേനോൻ. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ വളർന്നുവന്ന താരമാണ് മാളവിക മേനോൻ. അഭിനയത്തിലും മോഡലിംഗിലും നടി സജീവമാണ്. മാളവികയുടെ പുത്തൻ ലുക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹിറ്റായിരിക്കുന്നത്. 2012 മുതല്‍ ചലച്ചിത്രരംഗത്ത് സജീവമാണ് താരം. 2012ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം നിദ്രയില്‍ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടി. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. മോഡേൺ ലുക്കിലും നാടൻ ലുക്കിലും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ള മാളവിക ലാവൻഡർ കളർ ഡിസൈനർ സാരിയിൽ തിളങ്ങുകയാണിപ്പോൾ. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഎനിക്കിത് പറയാതെ വയ്യ; തെന്നിന്ത്യയിലെ യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ആണ്; ജ്യോതിക
തെന്നിന്ത്യന്‍ സിനിമയിലെ യഥാര്‍ത്ഥ ഹീറോ യഥാര്‍ത്ഥ സൂപ്പര്‍ താരം മമ്മൂട്ടിയാണെന്ന് പറഞ്ഞിരിക്കുകയാണ് തമിഴ് ചലച്ചിത്ര താരം ജ്യോതിക. ഞാന്‍ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. എങ്കിലും എനിക്കിത് പറയാതിരിക്കാന്‍ വയ്യ. മമ്മൂട്ടി ആണ് യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍. കാതലില്‍ അഭിനയിക്കാന്‍ പോയ സമയത്ത് ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. സര് അങ്ങ് എങ്ങനെയാണ് ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തത്? അദ്ദേഹം എന്നോട് തിരിച്ചൊരു ചോദ്യം ചോദിച്ചു. ആരാണ് യഥാര്‍ഥ നടന്? യഥാര്‍ഥ നായകന് വില്ലനെപോയി ഇടിക്കുകയോ, ആക്ഷന്‍ ചെയ്യുകയോ, പ്രണയരംഗങ്ങളില്‍ അഭിനയിക്കുകയോ മാത്രം ചെയ്യുന്ന ആളായിരിക്കരുത്. പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് വിടവുകള്‍ നികത്തുന്ന വ്യക്തി കൂടി ആയിരിക്കണം യഥാര്‍ഥ നായകന് എന്ന്. അദ്ദേഹത്തിന് കൈയടി കൊടുത്തേ മതിയാകൂ. കാരണം ഈ കഥാപാത്രം വിജയിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിരുന്നു. കാരണം അത്തരമൊരു ഉന്നതിയിലാണ് അദ്ദേഹം ഇപ്പോഴുളളതെന്ന് ജ്യോതിക പറഞ്ഞു. ഫിലിം കംപാനിയന്…
Read Moreവാക്ക് പറഞ്ഞാൽ വാക്കായിരിക്കണം; ജിത്തു ജോസഫ്
സിനിമാ പ്രേക്ഷകർക്ക് ജിത്തു ജോസഫിന്റെ സിനിമകളിൽ എപ്പോഴും കൗതുകമുണ്ടാകാറുണ്ട്. ദൃശ്യം എന്ന സിനിമയ്ക്ക് ശേഷമാണ് ജിത്തു ജോസഫിന്റെ കരിയർ ഗ്രാഫ് ഉയർത്തിയത്. ഇപ്പോഴിതാ ജിത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എന്റെ അച്ഛൻ (വി. ജോസഫ്) മൂവാറ്റുപുഴ എംഎൽഎയായിരുന്നു. റബ്ബർ കർഷകരായിരുന്നു ഞങ്ങൾ. അമ്മ എന്നെ സംബന്ധിച്ച് മികച്ച മോട്ടിവേറ്ററാണ്. തോട്ടത്തിന്റെ ഒരു മൂല വിറ്റ് നമ്മൾ സിനിമ പിടിക്കും, നമ്മൾ ചെയ്തിരിക്കും എന്ന് അമ്മച്ചി പണ്ട് പറഞ്ഞിരുന്നു. ഇന്ന് ഞാൻ അധ്വാനിച്ചുണ്ടാക്കിയത് കാണുമ്പോൾ ഒരു സന്തോഷം തോന്നും. ഞാനൊരു നാട്ടിൻപുറത്തുകാരനാണ്. അച്ഛൻ കൈപ്പുണ്യമുള്ള കൃഷിക്കാരനാണെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്. അദ്ദേഹം വളമിട്ടാൽ മഴ പെയ്തിരിക്കും. കർഷക പശ്ചാത്തലത്തിൽ നിന്നു വന്ന എനിക്ക് സിനിമാ ഫീൽഡിൽ വരുമ്പോൾ ചില പൊരുത്തക്കേടുകൾ ഉണ്ട്. നമ്മൾ ഒരു വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം. സിനിമയിൽ അങ്ങനെയല്ല. ഞാൻ ഇറിറ്റേറ്റഡ് ആകും. ഒരു…
Read More