മനസിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ പറയുമ്പോൾ അത് വല്ലാതെ അലട്ടിയിരുന്ന സമയമുണ്ട്. അഹങ്കാരിയാണെന്ന് വിചാരിച്ച് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഞാൻ ഒരുപാട് പാട്ടുകൾ പാടുന്ന സമയത്ത് പ്രഗൽഭനായ ഒരു വ്യക്തി എന്നോട് വളരെ അഹങ്കാരിയല്ലേ എന്ന് ചോദിച്ചു. ഇരുപത്തിയഞ്ചോളം പ്രൊജക്ടുകൾ ഞാനില്ലാണ്ടാക്കിയെന്നും പറഞ്ഞു. നേരിട്ട് ഇങ്ങനെ പറഞ്ഞപ്പോൾ ഞെട്ടി. മനസിനകത്ത് ഒരു വിഷമം തോന്നി. വേണമെന്ന് വച്ച് ഒരാളുടെ കരിയർ ഇല്ലാതാക്കുന്നത് വിഷമകരമാണെന്ന് മഞ്ജരി പറഞ്ഞു.
Read MoreCategory: Movies
ആദ്യമായി പ്രായം വെളിപ്പെടുത്തി താരം; മൃണാൾ ഠാക്കൂർ
താരങ്ങളുടെ വയസ് സാധാരണയായി അവർ വെളിപ്പെടുത്താറില്ല. പ്രത്യേകച്ച് നടിമാർ. താരസുന്ദരിമാരുടെ വിക്കിപീഡിയയിൽ ജനനത്തീയതി പലരും ഒഴിച്ചിടുകയാണ് പതിവ്. അവരിൽനിന്നെല്ലാം വ്യത്യസ്തയാവുകയാണ് മൃണാൾ ഠാക്കൂർ.സീതാരാമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇടയിലും പ്രിയങ്കരിയായി മാറിയ താരമാണ് മൃണാൾ ഠാക്കൂർ. ഇപ്പോഴിതാ നാനിയുമായുള്ള അഭിമുഖത്തിൽ സ്വന്തം പ്രായം തുറന്നു പറയുകയാണ് നടി. ഹായ് നാനി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. താരങ്ങളുമായി ബന്ധപ്പെട്ട് ഗൂഗിളിൽ ഏറ്റവുമധികം ആളുകൾ തെരയുന്ന രണ്ട് ചോദ്യങ്ങളാണ് നടിക്കായി തയാറാക്കിയിരുന്നത്. മൃണാൾ ഠാക്കൂറിന്റെ ഉയരത്തെക്കുറിച്ചായിരുന്നു ആദ്യം അറിയേണ്ടിയിരുന്നത്. അഞ്ചടി ആറിഞ്ച് എന്നായിരുന്നു താരസുന്ദരിയുടെ ഉത്തരം. മൃണാൾ ഠാക്കൂറിന്റെ പ്രായത്തെക്കുറിച്ചായിരുന്നു പിന്നീടുള്ള ചോദ്യം. കഴിഞ്ഞ മാസം പതിനാറ് തികഞ്ഞുവെന്നാണ് മൃണാൾ ആദ്യം തമാശ രൂപേണ പറഞ്ഞത്. പിന്നീട് പ്രായം 31 ആണെന്ന് മൃണാൾ തുറന്നു പറഞ്ഞു. 1992ലാണ് താൻ ജനിച്ചതെന്നും മൃണാൾ വ്യക്തമാക്കി. സ്വന്തം…
Read Moreജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ അവസരം നൽകിയത് കാതലാണ്; ജോമോൾ
കാതൽ-ദി കോർ എന്ന സിനിമയിൽ വർക്ക് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ എനിക്ക് മടിയായിരുന്നു. ഞാൻ ശബ്ദം നൽകുന്ന കഥാപാത്രത്തിന്റെ അതിമനോഹരമായ ചിത്രീകരണത്തോട് നീതി പുലർത്താൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ടായി. ഗംഭീരമായ കഥയായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ അതീവ സന്തോഷവതിയാണ്. എന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഈ അവസരം നൽകിയതിന്, എന്നിൽ വിശ്വസിച്ചതിന്, ജിയോ ബേബിയോടും മറ്റെല്ലാവരോടും ഞാൻ നന്ദി പറയുക ആണ്. എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒന്ന് തന്നതിന് നന്ദി മമ്മൂക്കയെന്ന് ജോമോൾ പറഞ്ഞു.
Read Moreനടി സുബ്ബലക്ഷ്മിക്ക് വിട; സംസ്കാരം ഇന്നു ശാന്തികവാടത്തിൽ
തിരുവനന്തപുരം: സംഗീതജ്ഞയും ചലച്ചിത്രനടിയുമായ ആർ. സുബ്ബലക്ഷ്മി (87)ക്ക് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. വിദേശത്തുള്ള മകൻ കൃഷ്ണമൂർത്തി നാട്ടിലെത്തിയശേഷം ഇന്ന് വൈകുന്നേരം നാലരയ്ക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ രാത്രി 8.40ഓടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ചെറുമകൾ സൗഭാഗ്യ വെങ്കിടേഷിന്റെ മുടവൻമുഗളിലെ വസതിയിലാണ് പൊതുദർശനത്തിന് വച്ചിരിക്കുന്നത്. നേരത്തെ ശാസ്തമംഗലത്തെ ശിവജി അപ്പാർട്ട്മെന്റിലായിരുന്നു സുബ്ബലക്ഷ്മി താമസിച്ച് വന്നിരുന്നത്. മുടവൻമുഗളിലെ വീട്ടിൽ സുബ്ബലക്ഷ്മിയെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖരും ആരാധകരും എത്തിക്കൊണ്ടിരിക്കുകയാണ്. 1951 കാലയളവിൽ ഓൾ ഇന്ത്യാ റേഡിയോയിലെ ജീവനക്കാരിയായി ഒൗദ്യോഗിക ജീവിതം ആരംഭിച്ചിരുന്ന സുബ്ബലക്ഷ്മി തെന്നിന്ത്യ മേഖലയിലെ ആദ്യ വനിതാ കംപോസറായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥിരാജും നവ്യാനായരും മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച നന്ദനം എന്ന ചിത്രത്തിലൂടെയാണ് സുബലക്ഷ്മി ആദ്യമായി ചലച്ചിത്ര രംഗത്തേക്ക് ചുവട് വച്ചത്. പിന്നീട് കല്യാണ…
Read Moreഅശോകനെ ഇനി മേലാൽ അനുകരിക്കില്ലെന്ന അസീസ് നെടുമങ്ങാടിന്റെ പ്രതികരണത്തിന് മറുപടിയുമായി താരം
ചില മിമിക്രിക്കാര് തന്നെ അവതരിപ്പിക്കുന്ന രീതി ഇഷ്ടപ്പെടുന്നില്ലെന്ന് നടൻ അശോകൻ പറഞ്ഞിരുന്നു. മിമിക്രി ആർട്ടിസ്റ്റ് അസീസ് തന്നെ അവതരിപ്പിക്കുന്നത് പലപ്പോഴും ഓവറാക്കലാണെന്ന് തോന്നാറുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിനു മറുപടിയായി അസീസ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഇന്റർവ്യൂവിലാണ് ഇക്കാര്യത്തെ കുറിച്ച് അശോകൻ പറഞ്ഞത്. ആ ഇന്റര്‍വ്യൂ ഞാന്‍ കണ്ടിരുന്നു. അശോകേട്ടന്റെ ഒരു സുഹൃത്ത് തന്നെയാണ് എനിക്ക് അയച്ച് തന്നതെന്ന് അസീസ് പറഞ്ഞു. തന്നെ ആരെങ്കിലും അനുകരിക്കുമ്പോള്‍ അല്ലെങ്കില്‍ തന്നെക്കുറിച്ച് പറയുമ്പോള്‍ അത് അരോചകമായിട്ട് തോന്നിയാല്‍ തുറന്നുപറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. ഇത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. പുള്ളിക്ക് ചിലപ്പോള്‍ അങ്ങനെ തോന്നിയിരിക്കാം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു. ഇനി അദ്ദേഹത്തെ അനുകരിക്കില്ല എന്നായിരുന്നു അസീസിന്റെ പ്രതികരണം. എന്നാൽ ഇതിനെതിരെ വീണ്ടും മറുപടിയുമായി അശോകൻ രംഗത്തെത്തി. എന്നെ അനുകരിക്കുന്നതില്‍ എന്റെ കൃത്യമായ മറുപടി പറഞ്ഞതാണ്. ഇതിയും അതില്‍ വിവാദം വേണ്ട. വിവാദമായലും ഞാന്‍ പറഞ്ഞ വിഷയത്തില്‍…
Read Moreതാങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല; അഭയ ഹിരണ്മയി
മലയാളിക്ക് പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. സോഷ്യൽ മീഡിയ വഴി തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളെല്ലാം അഭയ ഹിരൺമയി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. അതിനു താഴെ വന്ന കമന്റും അതിനുള്ള മറുപടിയുമാണ് ശ്രദ്ധ തേടുന്നത്. ഒരു ഷോയില്‍ അഭയ പാടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. നിങ്ങള്‍ പാടുക ചുറ്റും എത്ര പ്രശ്നങ്ങള്‍ ഉണ്ടായാലും. എല്ലാവര്ക്കും ഒരോ ഗാനമുണ്ട് ആത്മവിശ്വാസത്തോടെ നിങ്ങളുടെ സമാധാനത്തിന് അത് പാടുക എന്ന കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ആ ഫോട്ടോയിൽ അഭയ ധരിച്ച വേഷത്തെ വിമർശിച്ച് ഒരാൾ കമന്റ് ചെയ്തു. ചില മോശം പദപ്രയോഗത്തിലൂടെയാണ് അയാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇതിനുള്ളതാരത്തിന്റെ മറുപടിയാണ് വെെറലാകുന്നത്. താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല. ജാനകിയമ്മയും ചിത്രാമ്മയുടെയും വാല്യൂ നിങ്ങൾ ഡ്രെസ്സിലാണല്ലോ…
Read Moreഡേർട്ടി പിക്ചർ ചെയ്യാൻ പലരും വിലക്കിയിരുന്നു; വെളിപ്പെടുത്തലുമായി വിദ്യാ ബാലൻ
“”എനിക്ക് ചെയ്യാൻ കഴിയുമെന്ന് ആളുകൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാനുള്ള തീവ്രമായ ആഗ്രഹം മനസിൽ എപ്പോഴും ഉണ്ടായിരുന്നു. നടി സിൽക്ക് സ്മിതയുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമായ ഡേർട്ടി പിക്ചർ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിൽനിന്ന് എന്നെ പലരും വിലക്കിയിരുന്നു. വ്യത്യസ്തമായ ചിത്രങ്ങളിൽ ആഭിനയിക്കണം എന്ന എന്റെ ആഗ്രഹത്തിന് അനുസരിച്ചാണ് മുന്നോട്ട് പോയത്. അതിനാൽ മാത്രമാണ് ഞാനിപ്പോഴും അഭിനയരംഗത്ത് തുടരുന്നത്.”വിദ്യ ബാലൻ
Read Moreയുദ്ധം ബാധിക്കുന്ന മനുഷ്യരുടെ കഥ; ടോവിനോ കേന്ദ്രകഥാപാത്രമായ ‘അദൃശ്യജാലകങ്ങ’ളുടെ വിശേഷങ്ങള്‍
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണ് ഡോ. ബിജു രചനയും സംവിധാനവും നിര്‍വഹിച്ച അദൃശ്യജാലകങ്ങൾ. യുദ്ധവുമായി ബന്ധപ്പെട്ടു സാധാരണ മനുഷ്യര്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും ആശങ്കകളുമാണു പ്രമേയം. ടോവിനോ, നിമിഷ സജയന്, ഇന്ദ്രന്‍സ് എന്നിവര്‍ മുഖ്യവേഷങ്ങളില്‍. എസ്റ്റോണിയയിലെ താലിന് ബ്ലാക്ക് നൈറ്റ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സിനിമ. ഡോ. ബിജു സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു. അദൃശ്യജാലകങ്ങള്‍… ഫാന്റസിയും സറിയലിസവുമൊക്കെ കൂടിക്കുഴഞ്ഞ ജോണറാണു സിനിമയുടേത്. സാധാരണ ജാലകങ്ങള്‍ എല്ലാവര്ക്കും കാണാനാകുന്നതും പ്രകാശവും കാറ്റുമൊക്കെ കടത്തിവിടുകയും ചെയ്യുന്ന ഒന്നാണ്. അത് ഒരിക്കലും അദൃശ്യമാകുന്നില്ല. അദൃശ്യജാലകങ്ങള്‍ ഈ സിനിമയുടെ മൊത്തത്തിലുള്ള പ്രമേയത്തോടു യോജിച്ചുപോകുന്ന കോൺസെപ്റ്റാണ്. അത് യഥാര്‍ഥത്തിലുള്ള ഒന്നല്ല. അതുകൊണ്ടാണ് സറിയലിസ്റ്റിക് കോൺസെപ്റ്റായി ഈ സിനിമയുടെ പേരിനെത്തന്നെ ഉപയോഗിച്ചിരിക്കുന്നത്. യുദ്ധം ബാധിക്കുന്ന മനുഷ്യരുടെ അനുഭവം ലോകത്തെവിടെയും ഒരുപോലെയാണല്ലോ. അതിനാൽ ഈ കഥ ആർക്കും ബോധ്യമാകും. യുദ്ധസമയത്തു ദേശീയ ഭീഷണിയെന്നു മുദ്രകുത്തപ്പെടുന്ന…
Read Moreവിജയകാന്തിന്റെ ആരോഗ്യനില ഗുരുതരം; ശസ്ത്രക്രിയവേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ
ചെന്നൈ: തമിഴ് നടൻ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. വിജയകാന്തിനെ ഉടൻതന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കടുത്ത ജലദോഷവും ചുമയും കാരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു വിജയകാന്ത്.
Read Moreമമ്മൂക്ക പറഞ്ഞത് സത്യമായി; ജോണി ആന്റണി
മമ്മൂക്കയുമായി ആദ്യം ഒന്നിക്കുന്നത് തുറപ്പുഗുലാനിലൂടെയാണ്. 2006 ജനുവരി 25 നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്. അന്ന് രാവിലെയാണ് എന്റെ ഇളയ മകള്‍ പിറക്കുന്നത്. അതു കേട്ടപ്പോള്‍ മമ്മൂക്ക പറഞ്ഞത് അവള് ഭാഗ്യവുമായിട്ടായിരിക്കും വന്നിരിക്കുന്നത് എന്നായിരുന്നു. പറഞ്ഞതുപോലെ അവള് ഭാഗ്യവുമായിട്ടായിരുന്നു വന്നത്. തുറപ്പുഗുലാന്‍ വലിയ വിജയമായി. അടുത്ത ഒരു സിനിമ സംവിധാനം ചെയ്യാന്‍ തിരക്കൊന്നുമില്ല. അഭിനയം നല്ല രീതിയില്‍ ആസ്വദിച്ചുതന്നെ മുന്നോട്ട് പോകുന്നുണ്ട്. അത് അങ്ങോളം തുടരട്ടേയെന്നാണ് ആഗ്രഹം. അതിനുള്ള സാഹചര്യം ഒരുങ്ങട്ടെയെന്ന് പ്രാർഥിക്കുന്നു. സംവിധാനം നമുക്ക് എപ്പോള്‍ വേണമെങ്കിലും ചെയ്യാമല്ലോ. സിഐഡി മൂസയുടെ രണ്ടാം ഭാഗം എന്തായാലും വരുമെന്നാണ് പ്രതീക്ഷ.
Read More