ല​ത​യും ആ​ശ​യും അ​വ​ശേ​ഷി​പ്പി​ച്ച ‘ആ​ലാ​പ​ന നി​ധി​ശേ​ഖ​രം’

ആ​ശ ഭോ​സ്‌​ലെ​യു​ടെ വി​യോ​ഗ​ത്തോ​ടെ ഇ​ന്ത്യ​ന്‍ സം​ഗീ​ത ച​രി​ത്ര​ത്തി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രു അ​ധ്യാ​യ​ത്തി​നു തി​ര​ശീ​ല വീ​ഴു​ക​യാ​ണ്. മു​ഹ​മ്മ​ദ് റാ​ഫി, കി​ഷോ​ര്‍ കു​മാ​ര്‍ തു​ട​ങ്ങി​യ പ്ര​തി​ഭ​ക​ള്‍​ക്കൊ​പ്പം ആ​ശ വെ​ട്ടി​ത്തെ​ളി​ച്ച പാ​ത​യി​ല്‍ എ​ന്നും പ്ര​കാ​ശ​മാ​യും നി​ഴ​ലാ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത് സ​ഹോ​ദ​രി ല​ത മ​ങ്കേ​ഷ്‌​ക​ര്‍ ആ​യി​രു​ന്നു.

വി​ധി വൈ​പ​രീ​ത്യ​മെ​ന്നു പ​റ​യ​ട്ടെ, ഇ​രു​വ​രും ഈ ​ലോ​ക​ത്തോ​ടു വി​ട​പ​റ​ഞ്ഞ​ത് 92-ാം വ​യ​സി​ലാ​ണെ​ന്ന​തും, ഞാ​യ​റാ​ഴ്ച ദി​ന​ത്തി​ലാ​ണെ​ന്ന​തും ആ​രാ​ധ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ഒ​രു യാ​ദൃ​ശ്ചി​ക​ത​യാ​ണ്.

ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​സം​ഗീ​ത​ലോ​ക​ത്ത് ഏ​റ്റ​വും ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട ഒ​ന്നാ​യി​രു​ന്നു ആ​ശ​യും ല​ത​യും ത​മ്മി​ലു​ള്ള ബ​ന്ധം. പ്രൊ​ഫ​ഷ​ണ​ല്‍ ശ​ത്രു​ത​യും വ്യ​ക്തി​പ​ര​മാ​യ പി​ണ​ക്ക​ങ്ങ​ളും മു​ത​ല്‍ പ​ര​സ്പ​ര ബ​ഹു​മാ​ന​വും അ​ങ്ങേ​യ​റ്റ​ത്തെ സ്‌​നേ​ഹ​വും വ​രെ ആ ​ബ​ന്ധ​ത്തി​ല്‍ ഇ​ഴ​ചേ​ര്‍​ന്നു​നി​ന്നു.

ല​ത​യു​ടെ പേ​ഴ്‌​സ​ണ​ല്‍ സെ​ക്ര​ട്ട​റി ഗ​ണ​പ​ത്റാ​വു ഭോ​സ്‌​ലെ​യു​മാ​യു​ള്ള ആ​ശ​യു​ടെ വി​വാ​ഹ​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​രു​വ​രും ദീ​ര്‍​ഘ​കാ​ലം ഇ​രു​വ​രും സം​സാ​രി​ക്കു​ക പോ​ലു​മു​ണ്ടാ​യി​ല്ല. (ആ​ശ​യു​ടെ ഈ ​വി​വാ​ഹ​ബ​ന്ധം പ​തി​നൊ​ന്നു​വ​ര്‍​ഷ​ത്തോ​ളം നീ​ണ്ടു​നി​ന്നു. പി​ന്നീ​ട് 1980-ല്‍ ​അ​വ​ര്‍ വി​ഖ്യാ​ത സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ ആ​ര്‍.​ഡി. ബ​ര്‍​മ​നെ വി​വാ​ഹം ക​ഴി​ച്ചു.)

എ​ന്നാ​ല്‍ ഈ ​പി​ണ​ക്ക​ങ്ങ​ളെ​ല്ലാം മ​റ​ന്നു പി​ല്‍​ക്കാ​ല​ത്ത് അ​വ​ര്‍ ഒ​ന്നി​ച്ചു. മും​ബൈ​യി​ലെ പെ​ഡ​ര്‍ റോ​ഡ് ഫ്‌​ളൈ​ഓ​വ​ര്‍ വി​ഷ​യ​ത്തി​ല്‍ ല​ത​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ല്‍ ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് ആ​ശ സ​ഹോ​ദ​രി​ക്കു താ​ങ്ങാ​യി നി​ല​കൊ​ണ്ട​ത് ഇ​രു​വ​രും ത​മ്മി​ലു​ള്ള ഇ​ഴ​പി​രി​യാ​ത്ത ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​യി​രു​ന്നു.

ല​ത എ​ന്ന വ​ന്‍​മ​ര​ത്തി​നു താ​ഴെ പ​ല​പ്പോ​ഴും താ​ന്‍ നി​ഴ​ലാ​യി ക​ണ​ക്കാ​ക്ക​പ്പെ​ട്ടു​വെ​ന്ന് ആ​ശ തു​റ​ന്നു സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ച​ല​ച്ചി​ത്ര​ലോ​കം തു​ട​ക്ക​കാ​ല​ത്ത് ത​ന്നെ അ​വ​ഗ​ണി​ച്ച​താ​യും അ​വ​ര്‍ പ​റ​ഞ്ഞി​രു​ന്നു. ല​ത​യു​ടെ ശൈ​ലി​യി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ത​ന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്താ​ന്‍ ആ​ശ നി​ര​ന്ത​രം പ​രി​ശ്ര​മി​ച്ചു.

പോ​പ്പ്, ഗ​സ​ല്‍, ഭ​ജ​ന്‍, ഖ​വ്വാ​ലി, നാ​ട​ന്‍ പാ​ട്ടു​ക​ള്‍ തു​ട​ങ്ങി സം​ഗീ​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ത​ന്‍റെ കൈ​മു​ദ്ര പ​തി​പ്പി​ക്കാ​ന്‍ ആ​ശ​യെ പ്രേ​രി​പ്പി​ച്ച​ത് ഈ ​പോ​രാ​ട്ട​വീ​ര്യ​മാ​യി​രു​ന്നു. ല​ത​യെ “മെ​ല​ഡി​യു​ടെ രാ​ജ്ഞി’ എ​ന്ന് വി​ളി​ക്കു​മ്പോ​ള്‍, ആ​ശ​യെ സം​ഗീ​ത​ലോ​കം ആ​ദ​രി​ക്കു​ന്ന​ത് അ​വ​രു​ടെ അ​പാ​ര​മാ​യ വൈ​വി​ധ്യ​മാ​ണ്.

ത​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മ​ത്സ​ര​മു​ണ്ടെ​ന്ന വാ​ര്‍​ത്ത​ക​ളെ ല​ത മ​ങ്കേ​ഷ്‌​ക​ര്‍ പ​ല​പ്പോ​ഴും ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടു​ണ്ട്. “ആ​ശ പാ​ടു​ന്ന​ത് പോ​ലെ ‘പി​യാ തൂ ​അ​ബ് തോ ​ആ​ജാ’ അ​ല്ലെ​ങ്കി​ല്‍ “ചു​രാ ലി​യാ ഹേ ​തും​നേ’ പോ​ലു​ള്ള പാ​ട്ടു​ക​ള്‍ പാ​ടാ​ന്‍ എ​നി​ക്ക് ക​ഴി​യി​ല്ല’ എ​ന്ന് ല​ത ഒ​രി​ക്ക​ല്‍ തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. ത​ങ്ങ​ള്‍ ര​ണ്ടു​പേ​ര്‍​ക്കും സി​നി​മ​യി​ല്‍ വ്യ​ക്ത​മാ​യ ഇ​ട​മു​ണ്ടെ​ന്ന് അ​വ​ര്‍ വി​ശ്വ​സി​ച്ചു. ഇ​രു​വ​രും ചേ​ര്‍​ന്ന് ആ​ല​പി​ച്ച “മേ ​ച​ലി മേ ​ച​ലി’, “മ​ന്‍ ക്യൂ​ന്‍ ബെ​ഹ്കാ രേ ​ബെ​ഹ്കാ’ തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ള്‍ ഇ​ന്നും ആ​സ്വാ​ദ​ക​ർ​ക്കു പ്രി​യ​പ്പെ​ട്ട​താ​ണ്.

ഭാ​ര​തീ​യ സം​ഗീ​ത​ത്തി​ന്‍റെ സു​വ​ര്‍​ണ കാ​ല​ഘ​ട്ടം ഈ ​സ​ഹോ​ദ​രി​മാ​രി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​യ​ത്. ഇ​രു​വ​രും ഓ​ര്‍​മ​യാ​കു​മ്പോ​ള്‍, അ​വ​ര്‍ അ​ന​ശ്വ​ര​മാ​ക്കി​യ ഗാ​ന​ങ്ങ​ള്‍ വ​രും​ത​ല​മു​റ​ക​ള്‍​ക്കു വ​ലി​യൊ​രു ആ​ലാ​പ​ന നി​ധി​ശേ​ഖ​ര​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു.

Related posts

Leave a Comment