ഷാരൂഖ് ഖാന്-നയന്‍താര ചിത്രം ജവാന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. എന്നാല്‍ നയന്‍താരയ്ക്ക് ലഭിച്ച ആദ്യ ഷാരൂഖ് ചിത്രം ജവാന് ആയിരുന്നില്ല. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്സ്പ്രസ് ആയിരുന്നു. ആ അവസരം നയൻസ് വേണ്ടെന്നു വയ്ക്കുകയായിരുന്നു. നയൻതാരയുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളായിട്ടും ഷാരൂഖിനൊപ്പം ചെന്നൈ എക്സ്പ്രസ് ചെയ്യാന്‍ നയന്‍ തയാറാവാത്തതിന് പിന്നില്‍ ഒന്നിലധികം കാരണങ്ങളാണ് അന്നു പറഞ്ഞുകേട്ടത്. നയൻസിന്റെ ആദ്യ ബോളിവുഡ് ചിത്രം ജവാൻ തിയറ്ററുകളിലെത്തിയതോടെ താരം ചെന്നൈ എക്സ്പ്രസ് വേണ്ടെന്നുവച്ച കാര്യം വീണ്ടും ചർച്ചയാവുകയാണ്. ചെന്നൈ എക്സ്പ്രസിലേക്ക് നയന്‍താരയെ ക്ഷണിച്ചത് ദീപിക പദുക്കോണ്‍ അവതരിപ്പിച്ച മീനമ്മ എന്ന കഥാപാത്രത്തിലേക്കായിരുന്നില്ല. 1234 ഗെറ്റ് ഓണ്‍ ദ ഡാന്‍സ് ഫ്ളോർ എന്ന ഗാനത്തിനൊപ്പം നൃത്തം വയ്ക്കാനായിരുന്നു. നയൻസ് പിന്മാറിയതോടെ ആ ഗാനരംഗത്ത് ഷാരൂഖിനൊപ്പം പ്രിയാമണി എത്തുകയായിരുന്നു. ആ സമയത്ത് തന്റെ കഥാപാത്രത്തിന് പ്രാമുഖ്യം നല്കുന്ന ചിത്രങ്ങളില്‍ മാത്രം അഭിനയിക്കുക…
Read MoreCategory: Movies
ആ വേഷം നന്നായി ചെയ്യാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പിന്തുണകൊണ്ട്; വിനായകൻ
ജയിലറിലെ വർമൻ എന്ന കഥാപാത്രം ഇത്രത്തോളം ഹിറ്റായി മാറുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല. രജനികാന്ത് എന്ന മനുഷ്യന്റെ പിന്തുണകൊണ്ട് മാത്രമാണ് ഇത്രയും നന്നായി ആ വേഷം ചെയ്യാൻ കഴിഞ്ഞത്. ജയിലറിൽ വിളിക്കുന്ന സമയത്ത് താൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ഒരു കാട്ടിലായിരുന്നു. അവിടെ റേഞ്ച് ഉണ്ടായിരുന്നില്ല 10-15 ദിവസം അവിടെയായിരുന്നു. പിന്നീട് തിരിച്ചുവന്ന് നോക്കിയപ്പോഴായിരുന്നു ഒരുപാട് മിസ് കോൾ കണ്ടത്. തിരിച്ച് വിളിച്ചപ്പോഴാണ് രജനി സാറിന്റെ കൂടെ ഒരുപടം ചെയ്യുന്നതിനെപ്പറ്റി പ്രൊഡക്ഷൻനിൽനിന്നു പറയുന്നത്. നെൽസൺ ആണ് സംവിധാവനം എന്നും പറഞ്ഞു. കൂടുതൽ ഒന്നും എനിക്ക് ആലോചിക്കേണ്ടിവന്നില്ല. രജനി സാറിന്റെ പടമല്ലേ, നെൽസണെയും എനിക്കറിയാം. നെൽസൺ ആദ്യം ഒരു ഐഡിയ എനിക്ക് പറഞ്ഞതന്നു. ഞാനാണ് പ്രധാന വില്ലനെന്നും പറഞ്ഞു. അതായിരുന്നു സിനിമയിലേക്കുള്ള ആദ്യ ചുവടുവയ്പ്. രജനി സാറിനൊപ്പം അഭിനയിച്ച അനുഭവം വാക്കുകളിൽ പറയാൻ കഴിയില്ല. ഒന്ന് കാണാൻപോലും സാധിക്കാതിരുന്ന അദ്ദേഹത്തിനൊപ്പം അഭിനയിക്കുക.…
Read Moreഇപ്പോൾ കരയാറില്ല, ദേഷ്യപ്പെടാറാണ് പതിവെന്ന് ശാന്തി കൃഷ്ണ
എനിക്ക് ഒരിക്കലും എന്റെ ജീവിതം പ്ലാൻ ചെയ്തുകൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. നമ്മൾ വിഷമിച്ചിരുന്നാലും കരഞ്ഞാലും നമ്മുടെ ആരോഗ്യമാണ് ഇല്ലാതാവുക. മറ്റാർക്കും ഒരു പ്രശ്നവും ഉണ്ടാകണമെന്നില്ല. പിന്നെ എന്തിനു നമ്മൾ വിഷമഘട്ടങ്ങളെ കുറിച്ചോർത്തു ദുഃഖിച്ചിരിക്കണം. ജീവിതത്തിൽ പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് ഞാൻ. ഷോർട്ട് ടെംപേർഡ് ആണോ എന്ന് ചോദിച്ചാൽ ഇപ്പോൾ കുറച്ചു ഇംപേഷ്യന്റ് ആണ്. സത്യസന്ധത കാണിക്കാത്ത ആളുകളെ തിരിച്ചറിയാൻ ആയാൽ എനിക്ക് വലിയ ഇറിറ്റേഷൻ തോന്നാറുണ്ട്. അതേപോലെ മറ്റൊരു കാര്യം കൃത്യനിഷ്ഠ പാലിക്കുന്നതിലാണ്. അത് മക്കളോടും അങ്ങനെതന്നെ ആയിരുന്നു, അതിലൊക്കെ ഇറിറ്റേറ്റ് ആകാറുണ്ട്. പണ്ടൊക്കെ വിഷമം വന്നാൽ ഒരിടത്ത് ഇരുന്ന് കരയും. പക്ഷെ ഇപ്പോൾ ഞാൻ ദേഷ്യപ്പെടാറാണ് പതിവ്. -ശാന്തി കൃഷ്ണ
Read More‘പഠാനെ’ മലര്‍ത്തിയടിച്ച് ‘ജവാന്’ ! സ്വന്തം റിക്കാര്‍ഡ് മെച്ചപ്പെടുത്തി കിംഗ് ഖാന്
ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത ജവാന് ബോക്സ് ഓഫീസില്‍ തരംഗമാവുകയാണ്. ആദ്യ ദിനം 75 കോടിയോളമാണ് ചിത്രം നേടിയത്. ഹിന്ദിയില്‍ നിന്ന് 65 കോടിയും തമിഴ് തെലുങ്ക് ഡബ്ബിങില്‍ നിന്ന് 10 കോടിയോളവും സ്വന്തമാക്കി. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം ഇത്രയും വരുമാനം നേടുന്നത്. ഈ വര്‍ഷം റിലീസ് ചെയ്ത പഠാന്റെ റെക്കോഡാണ് ജവാന് തകര്‍ത്തത്. ഷാരൂഖിനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന് ആദ്യദിനം 57 കോടിയാണ് നേടിയത്. അതേ സമയം തിയേറ്ററുകളിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ജവാന്റെ വ്യാജ പതിപ്പ് പൈറസി വെബ്സൈറ്റുകളില്‍ എത്തി. എന്നിരുന്നാലും രണ്ടാം ദിനത്തിലെ ബുക്കിംഗില്‍ ഇടിവ് സംഭവിച്ചിട്ടില്ല എന്നതാണ് ആശ്വാസം നല്‍കുന്നത്. ഒട്ടുമിക്ക ഷോകളും ഹൗസ്ഫുള്ളാണ്. നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാമണി, യോഗി…
Read Moreഎന്റെ ഭാര്യയ്ക്ക് പിന്തുണയുമായി ഞാനുണ്ടാകണം ! കുട്ടികളെ കേരളത്തില്‍ വളര്‍ത്താനാണ് താല്പര്യമെന്ന് അപര്‍ണ
മലയാളികള്‍ക്ക് സുപരിചിതയായ വിദേശ വനിതായാണ് അപര്‍ണ മള്‍ബറി. മലയാളം പറഞ്ഞ് ഏവരെയും ഞെട്ടിച്ച വിദേശിയായ അപര്‍ണ സമൂഹ മാധ്യമങ്ങളിലും സജീവമാണ്. താനൊരു ലെസ്ബിയന്‍ ആണെന്ന് നേരത്തെ അപര്‍ണ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പങ്കാളിയെ കുറിച്ചും ജീവിതത്തെ പറ്റിയുമെല്ലാം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് അപര്‍ണ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അപര്‍ണ വിശേഷങ്ങള്‍ പങ്കുവച്ചത്. അപര്‍ണയുടെ വാക്കുകള്‍ ഇങ്ങനെ…പതിനഞ്ചു വയസ്സായ ശേഷമാണ് ഞാന്‍ ഇവിടെ നിന്ന് അമേരിക്കയിലേക്ക് ആദ്യമായി പോകുന്നത്. എന്നും എന്റെ മനസ്സില്‍ ഞാനൊരു പ്യുവര്‍ മലയാളിയാണ്. ഫ്രാന്‍സിലേക്ക് ഞാന്‍ പോകുന്നതും, നിക്കുന്നതും എന്റെ ഭാര്യയെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണ്. അവള് ഒരു കാര്‍ഡിയോളജിസ്റ്റ് ആണ്. ഞാന്‍ കൂടെ ഉണ്ടാകേണ്ടതാണ്. അവളല്ലാതെ എനിക്ക് അവിടെ ഒന്നും ഇല്ല. ഞാനും അമൃത ശ്രീയും സിംപിള്‍ ലൈഫ് ഫോളോ ചെയ്യുന്നവരാണ്. ഫ്രാന്‍സിലെത്തുമ്പോള്‍ ഫുള്‍ ഫാമിലി ഓറിയന്റഡ് ആണ്. ലൈഫില്‍…
Read More72-ാം പിറന്നാളിന് ആരാധകര്‍ക്ക് ഇരട്ടിമധുരം നല്കി മമ്മൂട്ടി
കോഴിക്കോട്:എഴുപത്തി രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ പുതിയ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിംഗ് ഇന്ന്. ഇന്ന് വൈകുന്നേരം ആറിനാണ് മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കണ്ണൂര്‍ സ്ക്വാഡ്’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുക. മമ്മൂട്ടിതന്നെയാണ് ജന്മദിനത്തില് ഫേസ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിനുശേഷം ഈവര്‍ഷം എത്തുന്ന മമ്മൂട്ടി ചിത്രമാണിത്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കണ്ണൂര്‍ സ്ക്വാഡ്’. മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം. ഏപ്രിലില്‍ പാക്കപ്പ് പറഞ്ഞ ചിത്രത്തിന്റെ കഥ മുഹമ്മദ് ഷാഫിയാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന് റോണി ഡേവിഡ് രാജാണ്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. ഇതോടൊപ്പം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന രാഹുല്‍ സദാശിവന്റെ ആദ്യസംവിധാന ചിത്രമായ ‘ഭ്രമയുഗ’ത്തിന്റെ മമ്മൂട്ടിയുടെ കാരക്ടര്‍ പോസ്റ്ററും ഇന്ന് പുറത്തിറക്കും. ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി…
Read Moreമമ്മൂട്ടിയുടെ ജന്മദിനം;രക്തം നല്‍കുന്നത് കാല്‍ലക്ഷം പേർ
കൊച്ചി: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള രക്തദാന യജ്ഞത്തില്‍ പങ്കാളികളാകുന്നത് കാല് ലക്ഷം പേര്. പതിനെട്ടു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മമ്മൂട്ടിയുടെ ആരാധകരുടെ കൂട്ടായ്മയായ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന് ഇന്റര്‍നാഷണല്‍ ആണ് രക്തദാന പദ്ധതി നടപ്പിലാക്കുന്നത്. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലില്‍ ഈ ഉദ്യമത്തിന് വേണ്ടി പ്രത്യേകം തുറന്ന ബ്ലഡ് ബാങ്കില്‍ രക്തദാനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവത്തനങ്ങളില്‍ ആദ്യകാലഘട്ടം മുതല്‍ പങ്കാളി ആയിരുന്ന അങ്കമാലി ലിറ്റില്‍ ഫ്ളര്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ പ്രത്യേകം എര്‍പ്പെടുത്തി സംവിധാനത്തില്‍ “കാല് ലക്ഷം രക്തദാനം’ എന്ന പരിപാടിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍, ചലച്ചിത്ര സംവിധായകന് അജയ് വാസുദേവ്, എറണാകുളം എസിപി രാജ്കുമാര് തുടങ്ങിയവര്‍ രക്തദാനം നടത്തി. മുന്‍ മന്ത്രിയും ഇടതു മുന്നണി…
Read Moreഅങ്ങനെ 15കാരിയുടെ അമ്മയായി ! തന്റെ ജീവിതം തുറന്നു പറഞ്ഞ് അനുമോള്‍
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനുമോള്‍. മിനിസ്ക്രീന്‍ അവതാരകയായി കരിയര്‍ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് ശ്രദ്ധേയയാവുകയായിരുന്നു. ഇവന് മേഘരൂപന്‍ ആയിരുന്നു ആദ്യ ചിത്രം. അകം, വെടിവഴിപാട്, ചായില്യം, ഞാന്‍, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് താരം. തന്റെ ബോള്‍ഡ് ഫോട്ടോ ഷൂട്ടുകളും പുതിയ വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയില്‍ കൂടി നടി ആരാധകരുമായി പങ്കെടുക്കാറുണ്ട്. അനുയാത്ര എന്ന പേരിലുള്ള അനുവിന്റെ യൂട്യൂബ് ചാനല്‍ ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. തന്റെ വിശേഷങ്ങളും യാത്രയും ഒക്കെ അനുമോള്‍ ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. 36കാരിയായ അനുമോള്‍ പക്ഷേ ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. തനിക്ക് മുമ്പ് സിനിമാബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും വളരെ യാദൃശ്ചികമായിട്ടാണ് താന്‍…
Read Moreസൈക്കോളജി പഠിച്ചത് വെറുതെയായില്ല; ലെന
കോവിഡ് വന്ന സമയം ഒരു ജോലിയുമില്ലാതെ വീട്ടിലിരിക്കുമ്പോഴാണ് ക്ലബ് ഹൗസില്‍ സംഭാഷണത്തിനായി ഒരു റൂം തുടങ്ങിയത്. ഒരുപാട് പേര് ജോയിന്‍ ചെയ്തു. പല ആശയങ്ങളും പങ്കുവച്ചു. പലരും അവരുടെ തിരിച്ചറിയലുകള്‍ പറഞ്ഞു. ചിലരൊക്കെ പിന്നീട് ആ സംഭാഷണം അവസാനിച്ചപ്പോള്‍ മെസേജ് അയച്ചിരുന്നു. ആത്മഹത്യ ചെയ്യാനിരിക്കുകയായിരുന്നു. ജീവിതം ഒരു ചര്‍ച്ചയിലൂടെ മാറിയെന്നും ചിലര്‍ പറഞ്ഞു. സൈക്കോളജി പഠിച്ചത് വെറുതെയായില്ല എന്നും ഇടയ്ക്ക് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും ആ സമയം എനിക്ക് തോന്നി. -ലെന
Read Moreപിടിച്ച് നിന്നെങ്കിലും കരഞ്ഞു പോയി, അവര്‍ വളരെ മോശമായാണ് പെരുമാറിയത്; കൃതി സനോൺ
താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ കടന്നു വന്നു ബോളിവുഡിലെ മുൻനിര നായികയായി മാറിയ നടിയാണ് കൃതി സനോൺ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമടക്കം നേടിയെടുത്ത കൃതി സനോണ്‍ അഭിനയത്തിന് പുറമെ നിര്‍മാണത്തിലും സാന്നിധ്യം അറിയിക്കുകയാണ്. സ്വന്തമായൊരു കോസ്മെറ്റിക് ബ്രാൻഡും കൃതിക്കുണ്ട്. മോഡലിംഗിലൂടെയാണ് കൃതി സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ തന്റെ ആദ്യ ഫോട്ടോഷൂട്ടിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് കൃതി സനോൺ. തന്റെ ആദ്യത്തെ ഫോട്ടോഷൂട്ട് വളരെ മോശമായിരുന്നുവെന്നും താന്‍ കരഞ്ഞു പോയെന്നുമാണ് കൃതി പറയുന്നത്. ഞാന്‍ അന്ന് അറിയപ്പെടുന്ന മോഡലായിരുന്നില്ല. ഞാന്‍ മോഡലിംഗ് തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. വളരെ മാന്യമായി പെരുമാറുന്ന വളരെ വലിയൊരു ഫോട്ടോഗ്രഫറാണ് അന്ന് ചിത്രങ്ങളെടുത്തത്. പക്ഷെ എനിക്ക് അറിയാമായിരുന്നു ഞാനൊട്ടും നന്നായിട്ടല്ല ചെയ്യുന്നതെന്ന്. അത് അദ്ദേഹത്തിന് എന്റെ മുഖത്ത് കാണാമായിരുന്നു. ഇത് നിന്റെ ആദ്യത്തെ ഷൂട്ട് ആണോ എന്നദ്ദേഹം ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. പോര്‍ട്ട്ഫോളിയോ…
Read More