അ​പ്പു എ​നി​ക്ക് ഫാ​മി​ലിത​ന്നെ​യാ​ണ്, കൂ​ട്ടു​കാ​ർ​ക്ക് അ​വ​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്… കല്ല്യാണി പ്രിയദർശൻ

കു​ട്ടി​ക്കാ​ലം തൊ​ട്ടേ ഒ​ന്നി​ച്ചു വ​ള​ർ​ന്ന​വ​രാ​ണു ഞാ​നും അ​പ്പു​വും (പ്രണവ് മോഹൻലാൽ). പ​ര​സ്പ​രം അ​ത്ര​യ്ക്ക് അ​ടു​ത്ത​റി​യാം. ഐ.​വി. ശ​ശി അ​ങ്കി​ളി​ന്‍റെ​യും ലാ​ല​ങ്കി​ളി​ന്‍റെ​യും സു​രേ​ഷ് അ​ങ്കി​ളി​ന്‍റെ​യും കു​ടും​ബ​ങ്ങ​ളു​മാ​യി​ട്ടാ​യി​രു​ന്നു ഏ​റെ അ​ടു​പ്പം. ഊ​ട്ടി​യി​ലാ​ണ് അ​പ്പു പ​ഠി​ച്ച​ത്. അ​വ​ധി​ക്കാ​ല​ത്താ​ണു ഞ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ. ഏ​തെ​ങ്കി​ലും സി​നി​മ​യു​ടെ സെ​റ്റി​ലാ​കും അ​തെ​ന്നു മാ​ത്രം. അ​പ്പു​വും അ​നി​യും കീ​ർ​ത്തി​യും ച​ന്തു​വു​മാ​ണ് എ​ന്‍റെ ടീം. ​അ​പ്പു എ​നി​ക്ക് ഫാ​മി​ലിത​ന്നെ​യാ​ണ്. വീ​ട്ടി​ലെ ആ​ൽ​ബ​ങ്ങ​ളി​ൽ ച​ന്തു​വി​നൊ​പ്പ​മു​ള്ള​തി​നെ​ക്കാ​ൾ ഫോ​ട്ടോ അ​പ്പു​വു​മൊ​ത്താ​കും. പ​ഠി​ത്തം ക​ഴി​ഞ്ഞ് അ​പ്പു ചെ​ന്നൈ​യി​ലെ​ത്തി​യ കാ​ല​ത്ത് കൂ​ട്ടു​കാ​ർ​ക്ക് അ​വ​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത് ക​സി​ൻ എ​ന്നാ​ണ്. അ​ച്ഛ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തി​ന്‍റെ മ​ക​ൻ എ​ന്നൊ​ക്കെ പ​റ​യാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്. -ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ

Read More

യുദ്ധാവേശത്തിൽ ഭാര്യയെ മറന്നുപോയി; ഡൽഹിയിൽ സംഭവിച്ചിതങ്ങനെ.., തുറന്ന് പറഞ്ഞ് മേജർ രവി

ക​ല്യാ​ണം ക​ഴി​ഞ്ഞ് ഡ​ല്‍​ഹി​യി​ലെ​ത്തി​യ സ​മ​യ​ത്ത് ഞാ​ന്‍ ക​മാ​ന്‍​ഡോ ആ​യി​രു​ന്നു. എ​ന്‍റെ ക്യാമ്പി​ന​ട​ത്ത് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ല​ഭി​ച്ചി​രു​ന്നി​ല്ല. 45 കി​ലോ മീ​റ്റ​റു​ണ്ട് എ​ന്‍റെ ക്യാമ്പി​ലേ​ക്ക്. അ​വി​ടെ പോ​യ​പ്പോ​ഴാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന വി​വ​രം ല​ഭി​ക്കു​ന്ന​ത്. അ​തു​കേ​ട്ട​പ്പോ​ള്‍ത​ന്നെ ത്രി​ല്ലാ​യി ഞാ​ന്‍ അ​ങ്ങോ​ട്ട് പോ​യി. ഭാ​ര്യ കാ​ത്തി​രി​ക്കു​ന്ന വി​വ​ര​മൊ​ക്കെ ഞാ​ന്‍ മ​റ​ന്നു​പോ​യി. പി​റ്റേ​ദി​വ​സ​മാ​ണ് ഒ​രു സു​ഹൃ​ത്ത് വി​ളി​ച്ച് ഭാ​ര്യ​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച​ത്. അ​പ്പോ​ഴാ​ണ് താ​ൻ അ​ക്കാ​ര്യം ഓ​ർ​ത്ത​ത്. അ​വ​ളോ​ട് പ​റ​ഞ്ഞി​ട്ടാ​ണോ പോ​യ​തെ​ന്നാ​യി​രു​ന്നു സു​ഹൃ​ത്ത് ചോ​ദി​ച്ച​ത്. നീ​യൊ​രു കാ​ര്യം ചെ​യ്യ്, അ​വ​ളെ നി​ന്‍റെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കോ​യെ​ന്ന് ഞാ​ന്‍ സു​ഹൃ​ത്തി​നോ​ട് പ​റ​ഞ്ഞു. ഒ​രു​മാ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​വ​ളു​ടെ അ​ച്ഛ​നും അ​മ്മ​യും അ​ങ്ങോ​ട്ടേ​ക്കു വ​ന്നു. ഞാ​ന്‍ ആ​രോ​ടും പ​റ​യാ​തെ പോ​യ​താ​യി​രു​ന്നു പ്ര​ശ്‌​നം. എ​ന്‍റെ ഓ​ഫീ​സ​റോ​ടൊ​ക്കെ പ​രാ​തി പ​റ​ഞ്ഞു. അ​വ​ന്‍ ജൂ​ണി​യ​ര്‍ ഓ​ഫീ​സ​റാ​ണെ​ങ്കി​ലും എ​ന്നെ​ക്കൊ​ണ്ടുപോ​ലും അ​വ​നെ ക​ണ്‍​ട്രോ​ള്‍ ചെ​യ്യാ​ന്‍ പ​റ്റി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. -മേ​ജ​ർ ര​വി

Read More

അ​ന്ന് തു​റ​ന്ന് പ​റ​യാ​ൻ മീ​ഡി​യ​ക​ളി​ല്ല; ദുരനുഭവം പങ്കുവെച്ച് സാധിക

സി​നി​മാ രം​ഗ​ത്തും ടെ​ലി​വി​ഷ​ൻ രം​ഗ​ത്തും വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ധി​ക സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.​സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​രു​ന്ന മോ​ശം വ​രു​ന്ന ക​മ​ന്‍റു​ക​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​ൻ സാ​ധി​ക മ​ടി​ക്കാ​റി​ല്ല. തു​ട​ക്ക​ക്കാ​ല​ത്ത് താ​ൻ സി​നി​മ​ക​ൾ വേ​ണ്ടെ​ന്ന് വയ്ക്കാ​നു​ണ്ടാ​യ കാ​ര​ണ​മെ​ന്തെ​ന്ന് തു​റ​ന്ന് പ​റ​യു​ക​യാ​ണി​പ്പോ​ൾ സാ​ധി​ക. ഒ​ര​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ടി. സി​നി​മ​യി​ൽ അ​വ​സ​രം തേ​ടു​മ്പോ​ൾ അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ത​ന്നെ സം​ബ​ന്ധി​ച്ച് ബു​ദ്ധി​മു​ട്ടാ​യി​രു​ന്നെ​ന്ന് സാ​ധി​ക തു​റ​ന്ന് പ​റ​ഞ്ഞു. സാ​ധി​ക​യു​ടെ വാ​ക്കു​ക​ളി​ലേ​ക്ക്… പ​ത്ത് വ​ർ​ഷം മു​മ്പാ​ണ് സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​ത്. അ​ന്ന് മോ​ശം അ​നു​ഭ​വ​ങ്ങ​ൾ തു​റ​ന്ന് പ​റ​യാ​ൻ ഇ​ന്ന​ത്തെപ്പോ​ലെ മീ​ഡി​യ​ക​ളി​ല്ല. ത​മി​ഴി​ലും ഇ​തേ സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. സി​നി​മാ ലോ​കം മൊ​ത്ത​ത്തി​ൽ ഇ​ങ്ങ​നെ​യാ​ണെ​ന്ന് ക​രു​തി. ന​ല്ല കു​ടും​ബ​ത്തി​ൽ നി​ന്ന് വ​ന്ന ആ​ളാ​ണ്. ഇ​ത്ത​രം സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ൽ സി​നി​മ​യേ വേ​ണ്ട എ​ന്ന് അ​ന്ന് തോ​ന്നി. നേ​രി​ട്ട് എ​ന്നോ​ട് ആ​രും അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഫോ​ൺ കോ​ളി​ലൂ​ടെ​യാ​ണ് ചോ​ദ്യ​ങ്ങ​ൾ. ഒ​രി​ക്ക​ൽ നോ ​പ​റ​ഞ്ഞാ​ൽ ഇ​വ​രെ ക​ണ​ക്ട്…

Read More

ജയിലർ എ സർട്ടിഫിക്കറ്റ് നൽകേണ്ട സിനിമ; ഹർജിയുമായി അഭിഭാഷകൻ

ചെ​ന്നൈ: സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നീ​കാ​ന്തി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ജ​യി​ല​റി​ന് “എ’ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. ‌അ​ഭി​ഭാ​ഷ​ക​നാ​യ എം.​എ​ൽ. ര​വി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. സി​നി​മ​യി​ൽ തലവെട്ടിമാറ്റുന്നതുൾപ്പെടെ അ​തി​ക്രൂ​ര​മാ​യ ദൃ​ശ്യ​ങ്ങ​ളു​ണ്ടെ​ന്നും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​ന്ന​തി​നോ അ​നു​ക​രി​ക്കു​ന്ന​തി​നോ കാ​ര​ണ​മാ​യേ​ക്കു​മെ​ന്നും ഹ​ർ​ജി​യി​ൽ ചൂണ്ടിക്കാട്ടുന്നു. നി​ല​വി​ൽ ചി​ത്ര​ത്തി​ന് U/A സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണു​ള്ള​ത്. 12 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​നി​മ കാ​ണാ​ൻ അ​നു​വ​ദി​ക്കു​ന്ന​താ​ണ് U/A സ​ർ​ട്ടി​ഫി​ക്ക​റ്റ്. കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് വ​രെ സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം നി​ർ​ത്തി വെ​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് അ​ട​ങ്ങു​ന്ന ബെ​ഞ്ച് അ​ടു​ത്ത​യാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കും.

Read More

മികച്ച പ്രതികരണവുമായി അനക്ക് എന്തിന്‍റെ കേടാ…

വ്യ​ത്യ​സ്തമാ​യ പ്ര​മേ​യ​വു​മാ​യി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ ഷ​മീ​ര്‍ ഭ​ര​ത​ന്നൂ​ര്‍ സം​വി​ധാ​നം ചെ​യ്ത സി​നി​മ അ​ന​ക്ക് എ​ന്തി​ന്‍റെ കേ​ടാ മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്നേ​റു​ന്നു. കോ​ഴി​ക്കോ​ടി​ന്‍റെ മ​ധു​ര​വും ന​ന്മക​ളും പ്ര​ണ​യ​വും സ​വി​ശേ​ഷ​മാ​യ മു​ഹൂ​ര്‍​ത്ത​ങ്ങ​ളും നി​റ​ഞ്ഞ ഈ സിനിമ വ്യ​ത്യ​സ്തമാ​യ ഒ​രു കു​ടും​ബ​ചി​ത്ര​മാ​ണ്. ബി​എം​സി ബാ​ന​റി​ല്‍ ഫ്രാ​ന്‍​സി​സ് കൈ​താ​ര​ത്ത് നി​ര്‍​മി​ക്കു​ന്ന ഈ ​സി​നി​മ ഒ​സാ​ന്‍ എ​ന്ന ബാ​ര്‍​ബ​ര്‍ വി​ഭാ​ഗം നേ​രി​ടു​ന്ന വി​വേ​ച​ന​ങ്ങ​ളും സാ​മൂ​ഹി​ക​മാ​യ പ്ര​ശ്‌​ന​ങ്ങ​ളു​മാ​ണ് വ​ര​ച്ചു​കാ​ട്ടു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യി​ല്‍ ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത പ്ര​മേ​യ​മാ​ണ് ഈ ​ചി​ത്ര​ത്തി​ന് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.എ​ല്ലാ പ്രാ​യ​ക്കാ​ര്‍​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന പു​തു​മ​യു​ള്ള സി​നി​മ​യാ​ണ് ഇ​തെ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. സി​നി​മ​യി​ലെ മാ​നാ​ഞ്ചി​റ മൈ​താ​ന​ത്ത്… എ​ന്ന ഗാ​ന​ത്തി​ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ലി​യ വ​ര​വേ​ല്‍​പ്പാ​ണ് ല​ഭി​ച്ച​ത്. പൂ​ര്‍​ണ​മാ​യും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം. മാ​നാ​ഞ്ചി​റ മൈ​താ​നം, ബീ​ച്ച്, മു​ക്കം, ചേ​ന്ന​മം​ഗ​ലൂ​ര്‍, കൊ​ടി​യ​ത്തൂ​ര്‍, ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​യ​ര്‍​കു​ഴി, കൂ​ളി​മാ​ട് പാ​ഴൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.…

Read More

സി​നി​മ​യി​ൽ ഞാ​ൻ ന​ല്ല രീ​തി​യി​ൽ വ​രണമെന്ന്​ ആ​ഗ്ര​ഹിച്ചിരുന്ന സൂപ്പർസ്റ്റാറിന്‍റെ പേര് പറഞ്ഞ് പ്രവീണ

ഡി​ഗ്രി പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് ക​ളി​യൂ​ഞ്ഞാ​ൽ എ​ന്ന സി​നി​മ വ​രു​ന്ന​ത്. വെ​ക്കേ​ഷ​ൻ സ​മ​യ​ത്താ​ണ് ഓ​ഫ​ർ വ​ന്ന​ത്. ആ​ദ്യ​മാ​യി​ട്ട് മ​മ്മൂ​ട്ടി സ​ർ, ശോ​ഭ​ന ചേ​ച്ചി എ​ന്നി​വ​രെ​യൊ​ക്കെ പ​രി​ച​യ​പ്പെ​ട്ടു. എ​ന്ത് ചെ​യ്യു​ന്നു എ​ന്ന് ചോ​ദി​ച്ചു. ബി​എ മ്യൂ​സി​ക് ആ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ പാ​ട്ടൊ​ക്കെ പാ​ടു​മോ, എ​ന്നാ​ൽ ഇ​വി​ടെ ഇ​രു​ന്നൊ​രു പാ​ട്ട് പാ​ടി​ക്കേ എ​ന്ന് മ​മ്മൂ​ട്ടി സ​ർ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ സ്നേ​ഹ​മാ​യി​രു​ന്നു. സി​നി​മ​യി​ൽ ഞാ​ൻ ന​ല്ല രീ​തി​യി​ൽ വ​ര​ണം എ​ന്ന് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടാ​ക​ണം. അ​ദ്ദേ​ഹം ഇ​പ്പോ​ൾ അ​ത് ഓ​ർ​ക്കു​ന്നു​ണ്ടാ​വി​ല്ല. എ​ന്നെ​പ്പോ​ലെ ഒ​രു​പാ​ട് കു​ട്ടി​ക​ൾ​ക്ക് ഉ​പ​ദേ​ശം ന​ൽ​കി​യി​രി​ക്കാം. വ​ന്ന​തേ ഉ​ള്ളൂ, ഇ​നി ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ അ​വ​സ​രം വ​രും. ന​ല്ല സം​വി​ധാ​യ​ക​ർ, ക​ഥാ​പാ​ത്രം, ടീം ​എ​ന്നി​വ​യൊ​ക്കെ നോ​ക്കി സി​നി​മ​ക​ൾ‌ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​ഞ്ഞു. -പ്ര​വീ​ണ

Read More

ക​ണ്ണ് ചു​വ​പ്പി​ച്ച്, കൈ​ലി മു​ണ്ടു​ടു​ത്ത് വ​ശ​പ്പി​ശ​കാ​യി ഒ​രാ​ള്‍ വേ​ലി​ക്ക​രി​കി​ല്‍ നി​ന്ന് സി​ഗ​ര​റ്റ് വ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു ! സെ​റ്റി​ല്‍ ക​ണ്ട​യാ​ളെ​ക്കു​റി​ച്ച് ബി​ന്ദു പ​ണി​ക്ക​ര്‍ പ​റ​യു​ന്ന​തി​ങ്ങ​നെ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​മാ​രി​ലൊ​രാ​ളാ​ണ് ബി​ന്ദു പ​ണി​ക്ക​ര്‍. കോ​മ​ഡി വേ​ഷ​ങ്ങ​ളി​ലും സ്വ​ഭാ​വ ന​ടി​യാ​യു​മെ​ല്ലാം പ​തി​റ്റാ​ണ്ടു​ക​ളാ​യി താ​രം മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ട നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നി​ന്റെ സെ​റ്റി​ല്‍ എ​ത്തി​യ​പ്പോ​ഴ​ത്തെ ത​ന്റെ അ​നു​ഭ​വം ബി​ന്ദു അ​ടു​ത്തി​ടെ ന​ല്‍​കി​യ ഒ​ര​ഭി​മു​ഖ​ത്തി​ല്‍ പ​റ​യു​ക​യു​ണ്ടാ​യി കു​ഞ്ഞി​ക്കൂ​ന​ന്‍ സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ ബി​ന്ദു പ​ണി​ക്ക​ര്‍ ആ​ണ്. ദി​ലീ​പ്, ന​വ്യ നാ​യ​ര്‍, മാ​ന്യ എ​ന്നി​വ​ര്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി. ഒ​രു ദി​വ​സം ന​വ്യ​യും ഒ​ത്തു​ള്ള ഒ​രു ഷോ​ട്ട് എ​ടു​ക്ക​വേ ബി​ന്ദു തീ​ര്‍​ത്തും പ​ന്തി​കേ​ടാ​യി ഒ​രാ​ള്‍ സെ​റ്റി​ന്റെ കോ​ണി​ല്‍ നി​ല്‍​ക്കു​ന്ന​ത് ക​ണ്ടു ഒ​രാ​ള്‍ ക​ണ്ണ് ചു​വ​പ്പി​ച്ച്, കൈ​ലി മു​ണ്ടു​ടു​ത്ത് വേ​ലി​ക്ക​രി​കി​ല്‍ നി​ല്‍​ക്കു​ന്നു. ഷോ​ട്ട് എ​ടു​ത്തു തി​രി​ച്ചു വ​രു​മ്പോ​ഴും അ​യാ​ള്‍ അ​വി​ടെ നി​ന്നും നോ​ക്കു​ന്നു. ര​ണ്ടാ​മ​തും പോ​യി വ​ന്ന​പ്പോ​ള്‍ അ​യാ​ള്‍ അ​വി​ടെ ത​ന്നെ നി​ന്ന് സി​ഗ​ര​റ്റ് വ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു ‘വ​ശ​പി​ശ​കാ​യി’ ക​ണ്ട​യാ​ള്‍ സാ​യ് കു​മാ​ര്‍ ആ​ണെ​ന്ന് ബി​ന്ദു പ​ണി​ക്ക​ര്‍​ക്ക് മ​ന​സി​ലാ​ക്കാ​ന്‍ പി​ന്നെ​യും…

Read More

തമന്നയുടെ ആസ്തി കാമുകനേക്കാൾ ആ​റി​ര​ട്ടി; സിനിമ കൂടാതെ തമന്നയുടെ വരുമാന സ്രോതസുകൾ ഇങ്ങനെ…

സി​നി​മ​യി​ലെ​ത്തി 18 വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും തെ​ന്നി​ന്ത്യ​യി​ലെ മു​ൻ​നി​ര നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യി തു​ട​രു​ക​യാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. മോ​ഡ​ലിം​ഗി​ൽനി​ന്നു സി​നി​മ​യി​ലേ​ക്ക് ക​ട​ന്നുവ​ന്ന ത​മ​ന്ന​യ്ക്ക് തു​ട​ക്ക കാ​ലം മു​ത​ൽ കൈ ​നി​റ​യെ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചു. പ​തി​മൂ​ന്നാം വ​യ​സി​ലാ​ണ് ത​മ​ന്ന ത​ന്‍റെ ക​രി​യ​ർ തു​ട​ങ്ങു​ന്ന​ത്. ഹി​ന്ദി സി​നി​മാ രം​ഗ​ത്ത് തി​ള​ങ്ങാ​നാ​ണ് മും​ബൈ​ക്കാ​രി​യാ​യ ത​മ​ന്ന ആ​ഗ്ര​ഹി​ച്ച​തെ​ങ്കി​ലും ഭാ​ഗ്യം തു​ണ​ച്ച​ത് ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ലാ​ണ്. ചാ​ന്ദ് സെ ​റോ​ഷ​ൻ ചെ​ഹ്ര എ​ന്ന ഹി​ന്ദി സി​നി​മ​യാ​ണ് ത​മ​ന്ന​യു​ടെ ആ​ദ്യ ചി​ത്രം. പ​ക്ഷെ ഈ ​സി​നി​മ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല. ഇ​തോ​ടെ തെ​ലു​ങ്കി​ലേ​ക്ക് ന​ടി ചു​വ​ട് മാ​റി. പി​ന്നീ​ട് ത​മ​ന്ന​യ്ക്ക് തി​രി​ഞ്ഞ് നോ​ക്കേ​ണ്ടി വ​ന്നി​ല്ല. സി​നി​മ​ക​ളി​ലൂ​ടെ ത​മ​ന്ന​യു​ണ്ടാ​ക്കി​യ സ​മ്പാ​ദ്യം ചെ​റു​ത​ല്ല. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം 120 കോ​ടി​യാ​ണ് ന​ടി​യു​ടെ ആ​സ്തി. സി​നി​മ, പ​ര​സ്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന വ​രു​മാ​ന​സ്രോത​സു​ക​ൾ. ഒ​രു സി​നി​മ​യ്ക്ക് അ​ഞ്ച് കോ​ടി​യ്ക്ക​ടു​ത്താ​ണ് ന​ടി ഇ​ന്ന് വാ​ങ്ങു​ന്ന പ്ര​തി​ഫ​ലം. 16.60 കോ​ടി രൂ​പ​യു​ടെ…

Read More

അടുത്ത ആളെ പിടിച്ചോ, നിങ്ങള്‍ ഡേറ്റിംഗില്‍ ആണോ ! പ്രിയയെ നെഞ്ചോടു ചേര്‍ത്ത ഗോപിയെക്കണ്ട് ആരാധകര്‍ ചോദിക്കുന്നതിങ്ങനെ…

ഗോപിസുന്ദറിനെ മലയാളികള്‍ക്ക് ഇഷ്ടമാണ്. സംഗീത സംവിധായകന്‍ എന്ന നിലയിലും ഗോസിപ്പ് നായകന്‍ എന്ന നിലയിലും മലയാളികളുടെ ചര്‍ച്ചയില്‍ എന്നും ഗോപിയുണ്ട്. താരത്തിന്റെ വ്യക്തിജീവിതമാണ് മിക്കവാറും ചര്‍ച്ചാവിഷയം. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് ഗായിക അഭയാ ഹിരണ്‍മഴിയുമായി ഗോപി സുന്ദര്‍ ലിവിംങ് ടുഗതര്‍ ആരംഭിച്ചത്. എന്നാല്‍ ഏറെനാള്‍ ഒന്നിച്ചു കഴിഞ്ഞശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നാലെ ഗായിക അമൃത സുരേഷുമായി ഒന്നിക്കുകയായിരുന്നു ഗോപി സുന്ദര്‍. ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു തങ്ങളുടെ പ്രണയം താരങ്ങള്‍ പുറത്തു പറഞ്ഞത്. ഇതിന് പിന്നാലെ അമൃതയും ഗോപി സുന്ദറും നിരവധി വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. എന്നാല്‍ ഈ അടുത്ത് അമൃതയും ഗോപിയും പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തയും അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിനിടെ അമൃതയ്ക്കൊപ്പം ഉള്ള ഒരു ഫോട്ടോ പങ്കുവെച്ച് ഗോപിസുന്ദര്‍ എത്തിയതോടെ ഗോസിപ്പുകള്‍ക്ക് തെല്ല് ശമനമുണ്ടായി. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ മറ്റൊരു ഫോട്ടോയാണ് സോഷ്യല്‍…

Read More

എ​ന്റെ ബാ​ഗി​ല്‍ എ​പ്പോ​ഴു​മു​ണ്ടാ​കു​ന്ന ഒ​രു സാ​ധ​നം ! സാ​യ് പ​ല്ല​വി കാ​ണി​ച്ച ആ ​സാ​ധ​നം ക​ണ്ട് ഞെ​ട്ടി ആ​രാ​ധ​ക​ര്‍

സൂ​പ്പ​ര്‍​ഹി​റ്റ് മ​ല​യാ​ള ചി​ത്രം പ്രേ​മ​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ര്‍​ന്ന ത​മി​ഴ് സു​ന്ദ​രി​യാ​ണ് സാ​യ് പ​ല്ല​വി. മ​ല​ര്‍ എ​ന്ന ക​ഥാ​പാ​ത്രം ഇ​ന്നും യു​വാ​ക്ക​ളു​ടെ രോ​മാ​ഞ്ച​മാ​ണ്. ഇ​പ്പോ​ള്‍ മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മൊ​ക്കെ ഏ​റെ ആ​രാ​ധ​ക​രു​ള്ള നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ് സാ​യ് പ​ല്ല​വി. സി​നി​മ​ക​ളി​ലെ താ​ര​ത്തി​ന്റെ നൃ​ത്ത രം​ഗ​ങ്ങ​ള്‍ പ​ല​പ്പോ​ഴും ട്രെ​ന്‍​ഡി​ങ്ങാ​യി മാ​റാ​റു​ണ്ട്. സി​നി​മ​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വ​ള​രെ സെ​ല​ക്ടീ​വാ​ണ് സാ​യ് പ​ല്ല​വി. എ​ന്നാ​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് പ​ല നി​ബ​ന്ധ​ന​ക​ളും താ​രം വെ​ക്കാ​റു​ണ്ട്. കം​ഫ​ര്‍​ട്ട് അ​ല്ലാ​ത്ത വ​സ്ത്രം ധ​രി​ക്കി​ല്ല, മു​ടി മു​റി​ക്കി​ല്ല, മേ​ക്ക​പ്പി​ടി​ല്ല എ​ന്നൊ​ക്കെ​യാ​ണ് താ​ര​ത്തി​ന്റെ നി​ബ​ന്ധ​ന​ക​ള്‍. വി​വാ​ഹ​ത്തെ കു​റി​ച്ചും താ​രം പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ടാ​യി​രു​ന്നു. ത​നി​ക്ക് വി​വാ​ഹ​മേ ഉ​ണ്ടാ​വി​ല്ലെ​ന്നാ​യി​രു​ന്നു സാ​യ് പ​ല്ല​വി പ​ല​ത​വ​ണ പ​റ​ഞ്ഞ​ത്. ഇ​പ്പോ​ഴി​താ ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ ബാ​ഗി​ല്‍ എ​പ്പോ​ഴും ഉ​ണ്ടാ​വു​ന്ന സാ​ധ​ന​ങ്ങ​ള്‍ എ​ന്തൊ​ക്കെ എ​ന്ന അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​ത്തി​ന് താ​രം പ​റ​ഞ്ഞ മ​റു​പ​ടി​യാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. മേ​ക്ക​പ്പ് ഐ​റ്റം​സ് ഒ​ന്നും ത​ന്റെ ബാ​ഗി​ല്‍…

Read More