ഏതൊരു ഭാഷയിൽ അഭിനയിക്കുമ്പോഴും അവിടെയുള്ള ഭാഷ പഠിക്കുന്നതും സംസ്കാരം ഉൾക്കൊള്ളുന്നതും അവിടത്തുകാർക്ക് ഞാൻ നൽകുന്ന ബഹുമാനമാണ്. മലയാളവും തമിഴും തെലുങ്കും കന്നടയും അറിയാം. കേരളത്തിൽനിന്ന് എനിക്ക് വളരെയധികം സ്നേഹവും സപ്പോർട്ടും കിട്ടിയിട്ടുണ്ട്. കേരളം ഒരു പീസ് ഫുൾ സ്ഥലം ആണ്. വളരെ മനോഹരമായ ഒരുപാട് കാഴ്ചകൾ ഇവിടെ കാണാനുണ്ട്. എനിക്ക് ഇവിടെ കിട്ടിയ സ്വീകരണം മുന്നോട്ടുള്ള യാത്രയ്ക്ക് ഒരുപാട് പിന്തുണ നൽകിയിട്ടുണ്ട്. –നേഹ സക്സേന
Read MoreCategory: Movies
‘രജനികാന്ത് ഒരു പാവമാടാ, വിട്ടേക്ക്’ എന്ന് അച്ഛന് പറഞ്ഞു ! തന്റെ ‘ജയിലറി’ന്റെ റീലിസ് മാറ്റിയതിനെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന് പറയുന്നതിങ്ങനെ…
ബോക്സ് ഓഫീസ് ഇളക്കിമറിച്ചു കൊണ്ട് 500 കോടി ക്ലബിലേക്ക് കുതിക്കുകയാണ് രജനികാന്ത്-നെല്‍സണ്‍ ചിത്രം ജയിലര്‍. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാലിന്റേയും വിനായകന്റേയും പ്രകടനം കേരളക്കരയിലും വലിയ ഓളമാണ് ഉണ്ടാക്കുന്നത്. ഇതിനിടെ ജയിലര്‍ സിനിമയുമായി ബന്ധപ്പെട്ട് വിവാദവും ഉയര്‍ന്നിരുന്നു. ഇതേ പേരില്‍ തന്നെ ധ്യാന്‍ ശ്രീനിവാസന് നായകനായ ചിത്രം ഒരുക്കിയിരുന്നു. രണ്ട് സിനിമകളും ഒരേ ദിവസമാണ് റിലീസ് പ്രഖ്യാപിച്ചത്. പേരിനെ ചൊല്ലി മലയാളം ജയിലര്‍ അണിയറ പ്രവര്‍ത്തകര്‍ കേസിന് പോകാനും ഒരുങ്ങിയിരുന്നു. ഇപ്പോഴിതാ ഈ വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ധ്യാനിന്റെ പ്രതികരണം. പ്രൊമോഷന് ഒന്നും ഇല്ലാതെ തന്നെ തന്റെ സിനിമ ജയിലര്‍ ഇപ്പോള്‍ എല്ലാവര്ക്കും അറിയാമെന്നാണ് ധ്യാന്‍ പ്രതികരിക്കുന്നത്. ജയിലര്‍ എന്ന പേരുകള്‍ വന്നത് ചിലപ്പോള്‍ കോയിന്‍സിഡന്‍സ് ആകാമെന്നും താരം പറഞ്ഞു. കൂടാതെ തന്റെ അച്ഛന് ശ്രീനിവാസനും…
Read Moreഓര്‍മകൾ നഷ്ടപ്പെട്ട് ആറു മാസം; തുറന്നുപറഞ്ഞ് ദിഷ പഠാണി
ബോളിവുഡിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ദിഷ പഠാനി. തന്റെ ഫിറ്റനസിന്റെ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ദിഷ. താരം പങ്കുവയ്ക്കുന്ന വര്‍ക്കൗട്ട് വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. എംഎംഎയിലും (മിക്സഡ് മാർഷ്യൽ ആർട്സ്) മറ്റും താല്പര്യമുള്ള താരം കൂടിയാണ് ദിഷ പഠാനി. ദിഷയെക്കുറിച്ച് പലര്‍ക്കും അറിയാത്ത ഒന്നാണ് താരത്തിന് ഓര്‍മകള്‍ നഷ്ടമായൊരു അനുഭവം. ഒരിക്കല്‍ ദിഷതന്നെയാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. ജീവിതത്തിലെ ആറ് മാസമാണ് തനിക്ക് നഷ്ടമായതെന്നാണ് ദിഷ പഠാനി ഒരു മാധ്യമത്തോടു പറഞ്ഞത്. എനിക്കൊന്നും ഓര്‍മയില്ലായിരുന്നു. ആറ് മാസമാണ് എനിക്ക് നഷ്ടമായത്. ജിംനാസ്റ്റിക് പരിശീലനത്തിനിടെയായിരുന്നു ഈ അനുഭവമുണ്ടായത്. ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ ഞാന്‍ ജിംനാസ്റ്റിക്സും എംഎംഎയും പരിശീലിക്കാറുണ്ട്. എംഎംഎ കൂട്ടത്തില്‍ എളുപ്പമുള്ളതാണ്. പക്ഷെ ജിംനാസ്റ്റിക്സ് ആണെങ്കില്‍ ഒരേസമയം ധൈര്യവും സ്ഥിരതയും വേണം. ഞാന്‍ ഇപ്പോഴുള്ള അവസ്ഥയിലെത്താന്‍ സമയമെടുത്തു. എല്ലാ ദിവസവും ചെയ്യണം. എല്ലുകളും മുട്ടുമൊക്കെ ഒടിയുമ്പോഴാണ്…
Read Moreവിജയ്യും തൃഷയും പ്രണയത്തിൽ? വിദേശത്ത് കാമറയിൽ കുടുങ്ങി താരങ്ങൾ
തെന്നിന്ത്യൻ സിനിമയിലെ താര റാണിയാണ് തൃഷ കൃഷ്ണൻ. രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമാ രംഗത്ത് തുടരുന്ന തൃഷയ്ക്ക് നാൽപതാം വയസിലും കൈ നിറയെ അവസരങ്ങളാണ്. പൊന്നിയിൻ സെൽവന് ശേഷം താരത്തിന്റെ മൂല്യം വീണ്ടും വർധിച്ചു. നിലവിൽ വിജയ് നായകനായ ലിയോ അടക്കം ഗംഭീര പ്രോജക്ടുകളാണ് തൃഷയുടേതായി അണിയറയിൽ ഉള്ളത്. സിനിമയിൽ സജീവമാക്കുന്നതിനൊപ്പം തൃഷയുടെ പേരിൽ പുതിയ ഗോസിപ്പുകളും തല പൊക്കുകയാണ്. മുൻപും നിരവധി ഗോസിപ്പുകൾ നടിയുടെ പേരിൽ വന്നിട്ടുണ്ട്. ചിമ്പു, റാണ ദഗുബതി തുടങ്ങിയ നടന്മാരുമായുള്ള പ്രണയവും ബ്രേക്കപ്പും, വ്യവസായി വരുൺ മന്യനുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയതും തുടങ്ങി പല സംഭവങ്ങളുടെ പേരിലും ഗോസിപ്പുകൾ ഉയർന്നിരുന്നു. അതുപോലെ സൂപ്പര്‍ താരം വിജയിയുമായി ചേർത്തും ഗോസിപ്പുകൾ പ്രചരിക്കുകയുണ്ടായി. അത് വീണ്ടും ആവർത്തിക്കുകയാണ് ഇപ്പോൾ. വിദേശത്ത് ഇരുവരും ഒരുമിച്ചു കണ്ടത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇവർ വീണ്ടും പ്രണയത്തിലായോ എന്ന…
Read Moreമക്കളൊന്നും ഇപ്പോള്‍ കൂടെയില്ല…ഇനി സിനിമ മാത്രം ! മടങ്ങിവരവിനെക്കുറിച്ച് വാണി വിശ്വനാഥ് പറയുന്നതിങ്ങനെ…
തെന്നിന്ത്യന്‍ സിനിമയിലെ ആക്ഷന്‍ റാണിയായി ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു നടി വാണി വിശ്വനാഥ്. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മംഗല്യ ചാര്‍ത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. കരുത്തുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് നിരവധി വേഷങ്ങള്‍ മലയാള സിനിമയില്‍ കൈകാര്യം ചെയ്ത നടി ആരാധകരുടെ ഉള്ളില്‍ സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു. മലയാള സിനിമയിലെ തന്നെ വില്ലന്‍ നടന് ആയിരുന്ന ബാബുരാജിനെ ആണ് വാണി വിശ്വനാഥ് വിവാഹം ചെയ്തത്. നേരത്തെ ബാബുരാജ് മറ്റൊരു വിവാഹം ചെയ്തിരുന്നു. അതില്‍ രണ്ട് മക്കളുണ്ട്. വാണിക്കും ബാബുരാജിനും രണ്ടുമക്കളാണുള്ളത്. മൂത്തമകള്‍ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെ മകന് ഹൈ സ്കൂളിലാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്…
Read Moreമോഹൻലാലിന്റെ മാത്യു അണിഞ്ഞപോലുള്ള ഷർട്ട് ഉണ്ടോ..! ഓണവിപണിയിൽ താരമാകാൻ “ജയിലർ” ഷർട്ടുകൾ
തൃശൂർ: ‘ജയിലർ’ സിനിമയിൽ മോഹൻലാൽ ധരിച്ച വ്യത്യസ്ത ഫാഷനിലുള്ള ഷർട്ടുകൾ വൈറൽ. സിനിമയിറങ്ങി ഒരാഴ്ച ആകുമ്പോഴേക്കും മോഹൻലാലിന്റെ മാത്യു അണിഞ്ഞപോലുള്ള ഷർട്ട് ഉണ്ടോ എന്ന് ആരാഞ്ഞ് യുവാക്കളും കുട്ടികളും അടക്കമുള്ളവർ എത്തുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. രണ്ടേ രണ്ട് സീനുകളിൽ മാത്രമാണ് മോഹൻലാൽ ഇത്തരം ഷർട്ട് ധരിച്ച് പ്രത്യക്ഷപ്പെടുന്നതെങ്കിലും ആ ഷർട്ടുകളുടെ മാസ് ലുക്കാണ് യുവാക്കളെ ആകർഷിക്കുന്നത്. ജയിലർ ഷർട്ടുകൾ തേടി കൂടുതൽ പേർ എത്തുന്നതിനാൽ ഇത്തവണ ഓണക്കോടി വിപണിയിൽ യുവതലമുറയെ ആകർഷിക്കാൻ ജയിലർ ഷർട്ടുകൾ അണിനിരത്താനുള്ള ഒരുക്കത്തിലാണ് പല ടെക്സ്റ്റൈൽ ഷോപ്പുകാരും. ജയിലറിൽ മാത്യു എന്ന കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ സീനിൽ മോഹൻലാൽ ധരിക്കുന്ന ലെപെർഡ് ഡിസൈനോടു കൂടിയ ഷർട്ട് പുലിത്തോലിന്റെ ഡിസൈനിൽ ഉള്ളതാണ്. തൃശൂരിന്റെ തനത് കലയായ പുലിക്കളിയുടെ ഡ്രസ് ഡിസൈനിലുള്ള ഷർട്ടാണിത്. സിനിമയുടെ ക്ലൈമാക്സിൽ മോഹൻലാൽ അണിയുന്ന ഫ്ലോറൽ പ്രിന്റ് ഉള്ള കിടിലൻ ഷർട്ടും സിനിമയിറങ്ങി…
Read Moreഇപ്പോള്‍ എല്ലാവര്ക്കും സന്തോഷമായില്ലേ ! വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മീര നന്ദന്
നടി, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് മീര നന്ദന്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. രണ്ട് വര്‍ഷമായി ദുബായിലെ റേഡിയോ കമ്പനികളില്‍ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചുവരുന്നു. എപ്പോഴാണ് വിവാഹം എന്നതാണ് മീര പലപ്പോഴും നേരിടുന്ന ഒരു ചോദ്യം. ഇപ്പോള്‍ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. തന്റെ കാര്യങ്ങള്‍ എല്ലാം തനിച്ച് നോക്കാന്‍ പറ്റുന്നുണ്ട് എന്ന് പറഞ്ഞ നടി , വിവാഹത്തിന് പൂര്‍ണമായി റെഡിയായിട്ടില്ല എന്നാണ് ഇപ്പോഴും പറയുന്നത്. എന്റെ കാര്യങ്ങള്‍ നോക്കാനെല്ലാം പഠിച്ചു എന്നത് സത്യമാണ്. പക്ഷെ കല്യാണം കഴിക്കാന്‍ ഞാന്‍ റെഡിയായിട്ടില്ല. മാനസികമായി ഒരാള്‍ കല്യാണത്തിന് റെഡിയാവുമ്പോള്‍ മാത്രമേ വിവാഹം ചെയ്യാന്‍ പാടുള്ളൂ. ഒരാളെ ഇംപ്രസ് ചെയ്യിപ്പിക്കുന്ന കാര്യത്തില്‍ താന്‍ അമ്പേ പരാജയമാണെന്നും മീര പറഞ്ഞു. 2015ല്‍ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്റ്റേഷനില്‍ റേഡിയോ ജോക്കിയായി…
Read Moreസിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഏകവ്യക്തി ഞാന്‍ മാത്രമാണോ? എന്തുകൊണ്ടാണ് എല്ലാവരെപ്പറ്റിയും പറയാത്തത്; ശ്രീനാഥ് ഭാസി
യുവനടന്മാരില് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളില്‍ ഇടം നേടിയ നടനായിരുന്നു ശ്രീനാഥ് ഭാസി. സഹനടനായാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും അധികം വൈകാതെ തന്നെ നായകനായി ഹിറ്റുകള്‍ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞു. സിനിമയിലെന്നത് പോലെ വിവാദങ്ങളിലും ശ്രീനാഥ് ഭാസിയുടെ പേര് മുന്നില്‍തന്നെ ഉണ്ടായിരുന്നു. മയക്ക് മരുന്ന് ആരോപണം, സെറ്റിലെ അച്ചടക്കമില്ലാത്ത പെരുമാറ്റ രീതി എന്നിങ്ങനെയുള്ള വിവാദ പരാമര്‍ശങ്ങളും ശ്രീനാഥിന്റെ പേരിൽ വന്നു. എന്നാല്‍ തനിക്കെതിരെയുള്ള വിവാദങ്ങള്‍ക്ക് പ്രതികരണവുമായെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. മാധ്യമങ്ങളെ വിളിച്ചുകൂട്ടി ഇത്തരം കാര്യങ്ങള്‍ പറഞ്ഞവര്‍ ഇന്ന് സിനിമ ചെയ്യുന്നവരാണോ എന്ന് അന്വേഷിക്കണം. എന്നെവച്ച് സിനിമ ചെയ്തവരോ ചെയ്യുന്നവരോ അല്ല ഇവരാരും. എന്റെ ജോലി അഭിനയമാണ്. ജോലിയായിട്ട് മുന്നോട്ട് പോകുന്നതു കൊണ്ട് തന്നെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കാത്തതും. മലയാള സിനിമയില്‍ എന്നെ നിര്‍ത്തില്ലെന്ന പ്രഖ്യാപനം ഈയിടെ കേള്‍ക്കുകയുണ്ടായി. അതൊക്കെ തീരുമാനിക്കുന്നത് ഇവരാണോ എന്നും ശ്രീനാഥ്…
Read Moreഎനിക്ക് കല്യാണം കഴിക്കേണ്ടത് അങ്ങനെയൊരാളെ ! തന്റെ സ്വപ്നപുരുഷനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പങ്കുവെച്ച് കല്യാണി
ചുരുങ്ങിയ ചിത്രങ്ങളിലൂടെത്തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് കല്യാണി പ്രിയ ദര്ശന്. ഇന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന്റെ മകള്‍ കൂടിയാണ് കല്യാണി. താരപുത്രി എന്ന ലേബലില്‍ നിന്നും തെന്നിന്ത്യയിലെ ഏറ്റവും ക്യൂട്ട് നായികയായി മാറിയിരിക്കുകയാണ് കല്യാണി. മലയാളത്തിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നായികയായി നിരവധി സിനിമകളിലാണ് കല്യാണി അഭിനയിച്ചത്. പ്രണവിനൊപ്പമുള്ള ചിത്രമാണ് ഇനി താരത്തിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം. ഇപ്പോഴിതാ തന്റെ വിവാഹസങ്കല്‍പ്പങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ബിബിഷിന്റെ വ്യക്തമുണ്ടായിരിക്കണമെന്നും ഹൃദയത്തിലെ അരുണിന്റെ നിഷ്കളങ്കതയും ബ്രോ ഡാഡിയിലെ ഈശോയുടെ ആത്മവിശ്വാസവും തല്ലുമാലയിലെ വസീഗിന്റെ സ്വാഗും ഉള്ള ഒരാളെ കിട്ടിയാല്‍ കെട്ടുമെന്ന് കല്യാണി പറയുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ വിവാഹത്തെ കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും അടുത്തിടെയായിരുന്നു അനിയന് ചന്തുവിന്റെ വിവാഹമെന്നും യുഎസില്‍ നിന്നുള്ള മെലാനിയാണ് ചന്തുവിന്റെ ഭാര്യയെന്നും കല്യാണി പറയുന്നു. കരിയറായാലും…
Read Moreഒരാള്‍ പോയാല്‍ മറ്റൊരാള്‍…ഇപ്പോള്‍ അത്രേയുള്ളൂ ! ജീവിതം മുഴുവന്‍ നശിപ്പിച്ചാണ് തന്റെ കാമുകന്മാര് പോയതെന്ന് ദിയ കൃഷ്ണ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ കുടുംബം. നടനും നാലു പെണ്മക്കളും ഭാര്യയുമെല്ലാം കലാരംഗത്ത് സജീവമാണ്. മൂത്തമകള്‍ അഹാന മലയാള സിനിമയിലെ ശ്രദ്ധേയയായ യുവനടിയാണ്. മറ്റു രണ്ടു മക്കളും ഇതിനോടകം സിനിമയില്‍ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. എന്നാല്‍ സിനിമയുമായി അകന്നു നില്‍ക്കുന്നയാളാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്സ് ഉള്ള താരമാണ് ദിയ. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. ഇപ്പോഴിതാ ദിയയുടെ പുതിയ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ജീവിതം ഒന്നേയുള്ളൂവെന്നും ഒരു ബോയ്ഫ്രണ്ടുണ്ടെന്ന് കരുതി അയാള്‍ പറയുന്നതെല്ലാം കേട്ട് സഹിച്ച് ജീവിക്കേണ്ട ആവശ്യമില്ലെന്നും അതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടെന്നും ദിയ പറയുന്നു. അവനേക്കാള്‍ നല്ലൊരാളെ കിട്ടിയാല്‍ അയാള്‍ക്കൊപ്പം വേണം ജീവിക്കാന്‍. താന്‍ ഇതുവരെ ഒരാളെ ബോറടിക്കുന്നുവെന്ന് പറഞ്ഞ് ഒരു റിലേഷന്‍ഷിപ്പില്‍ നിന്നും ഇറങ്ങിപ്പോന്നിട്ടില്ലെന്നും 100ശതമാനം സിന്സിയറായിരുന്നുവെന്നും ദിയ പറയുന്നു. തനിക്ക് കുറേ…
Read More