അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അമൃത സുഭാഷ്. സിനിമയെക്കാളുപരി വെബ് സീരീസ് മേഖലയിലാണ് അമൃതയ്ക്ക് കൂടുതല്‍ ശ്രദ്ധ ലഭിച്ചത്. അനുരാഗ് കശ്യപിനൊപ്പം സേക്രഡ് ഗെയിംസ് സീസണ് രണ്ടില്‍ ചെയ്ത വേഷം അമൃതയെ ശ്രദ്ധേയയാക്കി. ഈ സീരീസിന്റെ ഭാഗമായി അമൃതയ്ക്ക് ഒരു കിടപ്പറ രംഗം ചെയ്യേണ്ടി വന്നിരുന്നു തന്റെ അഭിനയ ജീവിതത്തിലെ ആദ്യ കിടപ്പറ രംഗം ചെയ്തത് ഈ സീരീസിന് വേണ്ടിയായിരുന്നു. നിലവില്‍ ലസ്റ്റ് സ്റ്റോറീസ് 2 എന്ന സിനിമയില്‍ തൊഴിലുടമയുടെ കിടപ്പറയില്‍ സമാന രംഗം ചെയ്യുന്ന കഥാപാത്രമായി അമൃത ഏവരെയും ഞെട്ടിച്ചു. പക്ഷേ അനുരാഗിനൊപ്പം ആ വേഷം ചെയ്യുന്നതിന് മുന്‍പ് അദ്ദേഹം ചോദിച്ച ഒരു ചോദ്യം എന്തെന്ന് അമൃത പറയുന്നു ‘എന്റെ അഭിനയജീവിതത്തിലെ ആദ്യ കിടപ്പറ രംഗമാണ് അദ്ദേഹത്തോടൊപ്പം സേക്രഡ് ഗെയിംസ് രണ്ടിന്റെ ഭാഗമായി ചെയ്തത്. ഒരു പുരുഷനോ സ്ത്രീയോ…
Read MoreCategory: Movies
പ്രമുഖ നടന്റെ മകനെക്കൊണ്ടുള്ള ശല്യം സഹിക്കാന്‍ വയ്യാതെയായി ! ഒടുവില്‍ സത്യം വെളിപ്പെടുത്തി നടി കൃതി ഷെട്ടി
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ആരാധകരുള്ള നടിമാരിലൊരാളാണ് കൃതി ഷെട്ടി. ജ്വലിക്കുന്ന സൗന്ദര്യവും മികച്ച അഭിനയശേഷിയുമാണ് കൃതിയെ യുവാക്കളുടെ പ്രിയങ്കരിയാക്കിയത്. അജയന്റെ രണ്ടാം മോഷണത്തിലൂടെ മലയാളത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് താരം ഇപ്പോള്‍. താരത്തേക്കുറിച്ചുള്ള ഒരു അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഒരു താരപുത്രന് നടിയെ ശല്യം ചെയ്യുന്നുണ്ട് എന്നായിരുന്നു പ്രചരണം. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി കൃതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നടി തന്നെ വെളിപ്പെടുത്തി എന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. പ്രമുഖ നടന്റെ മകന് നടിയെ ഏറെ നാളുകളായി ശല്യം ചെയ്യുകയാണ് എന്നാണ് പ്രചരിച്ച വാര്‍ത്തകളില്‍ പറയുന്നത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരം ശല്യം ചെയ്യപ്പെടുകയാണ്. താന്‍ പോകുന്നിടത്തേക്കെല്ലാം താരപുത്രന് വിളിക്കുകയാണെന്നും കൃതിയുമായി സൗഹൃദത്തിലാകാനാണ് ശ്രമിക്കുന്നത് എന്നുമാണ് ആരോപണം. എന്നാല്‍ ഇത് കൃതി ഇഷ്ടപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതോടെയാണ് പ്രതികരണവുമായി നടി…
Read Moreആ വാര്‍ത്തകള്‍ വ്യാജമല്ല ! വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരണവുമായി നിഹാരിക
നടി,നിര്‍മാതാവ് എന്നീ നിലകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് നിഹാരിക കൊനിദേല. നടനും നിര്‍മ്മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളായ നിഹാരികയുടെ മാതാവ് തെലുങ്ക് ദേശത്തെ ഏറ്റവും പ്രഗത്ഭ കുടുംബമായ അല്ലു കൊനിദേലയുടെ കുടുംബത്തില്‍ അംഗമാണ്. അത് മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയിലെ യുവതാരം വരുണ്‍ തേജയുടെ സഹോദരിയാണ് നിഹാരിക. കൂടാതെ ചിരഞ്ജീവി, പവന് കല്യാണ്‍ തുടങ്ങിയവരുടെ മരുമകള്‍ കൂടിയാണ് താരം. 2020 ഡിസംബറിലായിരുന്നു താരത്തിന്റെ വിവാഹം. ബിസിനസ്മാനായ ചൈതന്യയാണ് നിഹാരികയുടെ ഭര്‍ത്താവ്. ആഡംബര വിവാഹമായിരുന്നു ഇവരുടേത്. എന്നാല്‍ ആ വിവാഹബന്ധത്തിന് അധികനാള്‍ ആയുസ്സുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്. പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. താനും ചൈതന്യയും വേര്‍പിരിയാന്‍ തീരുമാനിച്ചതായി താരം തന്നെ സമ്മതിച്ചിരിക്കുകയാണിപ്പോള്‍. സാധാരണ ജീവിതത്തിലേക്ക് തിരിച്ച് പോകാന്‍ തങ്ങള്‍ക്ക് സ്വകാര്യത നല്‍കണം. പിന്തുണയുടെ നെടുംതൂണായിരുന്ന കുടുംബത്തിനും…
Read Moreസുമലതയെ എടുത്തോണ്ട് പോകുന്നതിനിടെ ചോരകണ്ടു; സിനിമാ സൂപ്പർ ഹിറ്റ്; നിറക്കൂട്ടിലെ അനുഭവം പങ്കുവച്ച് ബാബു നമ്പൂതിരി
നിറക്കൂട്ട് എന്ന സിനിമയിൽ സുമലതയെ എടുത്ത് ഞാൻ മുറിയിലേക്ക് ഓടിക്കയറുന്ന ഷോട്ടുണ്ട്. അവർ തോളത്തിരുന്ന് തല ആട്ടിക്കൊണ്ടിരുന്നു. ഞാൻ മുറിയിൽ ഓടിക്കയറവേ ഇവരുടെ തല വാതിലിന് ഇടിച്ചു. അത് ഭയങ്കര പ്രശ്നമായി. സുമലത അന്ന് അറിയപ്പെടുന്ന നടിയാണ്. നെറ്റിയിൽ ഒരു ചെറിയ പരിക്ക് പറ്റി. ചെറുതാണെങ്കിലും സംഭവിച്ചത് സുമലതയ്ക്കായതുകൊണ്ട് ഭയങ്കര സംഭവമായി. അന്ന് ഷെഡ്യൂൾ പാക്കപ്പ് ചെയ്തു. അതിന് കാരണക്കാരൻ ഞാനാണ്. എന്നോട് നേരിട്ട് പറഞ്ഞില്ലെങ്കിലും ഞാനാണ് കാരണക്കാരൻ എന്ന സംസാരം ഉണ്ടായി. അതിൽ വിഷമം തോന്നി. അന്നൊക്കെ പ്രൊഡ്യൂസർമാർ ജ്യോത്സ്യത്തിൽ വിശ്വസിക്കുന്നവരാണ്. പ്രൊഡ്യൂസർ ജ്യോത്സ്യന്റെയടുത്ത് പോയി. ചോര കണ്ടതിനാൽ പടം സൂപ്പർഹിറ്റാകുമെന്ന് ജ്യോത്സ്യൻ പറഞ്ഞു. അപ്പോഴാണ് എനിക്ക് ശ്വാസം നേരേ വീണത്. -ബാബു നമ്പൂതിരി
Read Moreഅത് പൊതുജനങ്ങൾക്കുള്ളതല്ല; എന്റെ ജീവിതത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം അസത്യമെന്ന് അദിതി റാവു
എന്റെ വ്യക്തിജീവിതത്തിലുള്ളത്, കുടുംബം ആയാലും സുഹൃത്തുക്കളായാലും മറ്റാരായാലും അത് എനിക്ക് വളരെ പവിത്രമായതാണ്. അത് പൊതുജനങ്ങള്‍ക്കുള്ളതല്ല. അതേക്കുറിച്ച് സംസാരിക്കാന്‍ അതിന്റേതായ സമയമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അത് അങ്ങനെതന്നെ ഇരിക്കട്ടെ. ഞാനിത് ഡിപ്ലോമാറ്റിക് ആകുന്നതോ മാന്യയാകാന്‍ ശ്രമിക്കുന്നതോ അല്ല. ഞാന്‍ ശരിക്കും വിശ്വസിക്കുന്നത് ഇങ്ങനെയാണ്. എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് എഴുതുന്നതൊന്നും എന്നെ അലട്ടുന്നില്ല. എന്റെ ജീവിതത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം അസത്യമാണ്. അതിനാല്‍ താനത് പ്രധാനപ്പെട്ടതായി കരുതുന്നില്ല. ഇപ്പോള്‍ എന്റെ ശ്രദ്ധയത്രയും ജോലിയിലാണ്. പ്രിയപ്പെട്ടവരെ മാധ്യമങ്ങളുടെ അനാവശ്യമായ ചര്‍ച്ചകളില്‍ നിന്നു സംരക്ഷിച്ച് നിര്‍ത്തുക എന്നത് എനിക്ക് പ്രധാനപ്പെട്ടതാണ്. -അദിതി റാവു ഹൈദരി
Read Moreസാമന്ത വീണ്ടും പ്രണയത്തിൽ? ആ വാർത്തയ്ക്കായി കാതോർത്ത് ആരാധകരും
തെന്നിന്ത്യൻ സിനിമാലോകം ഏറെ ചര്‍ച്ച ചെയ്ത വിവാഹ മോചനമായിരുന്നു സമാന്തയുടെയും നാഗ ചൈതന്യയുടെ യും. ഒരുമാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് തങ്ങള്‍ പിരിഞ്ഞ വിവരം സമാന്തയും നാഗ ചൈതന്യയും അറിയിക്കുന്നത്. 2017 ല്‍ വിവാഹിതരായ ഇരുവരും അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് പിരിയാന്‍ തീരുമാനിച്ചത്. എന്നാല്‍ പിരിയാനുണ്ടായ കാരണം ഇന്നും വ്യക്തമല്ല. വിവാഹമോചനത്തിനുശേഷം അപ്രതീക്ഷിതമായി വന്ന രോഗമടക്കം നിരവധി പ്രതിസന്ധികളാണ് സാമന്തയുടെ ജീവിതത്തിൽ ഉണ്ടായത്. നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിനുശേഷം താരം സിംഗിൾ ആയി തുടരുകയാണ്. കരിയറിലെ തിരക്കിലേക്ക് പോയ നാഗ ചൈതന്യ അതിനിടെ പുതിയ പ്രണയം കണ്ടെത്തിയതായി വാർത്തകൾ വന്നിരുന്നു. നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്നാണ് അഭ്യൂഹം പരന്നത്. എന്നാൽ ഇരുവരും ഇതേക്കുറിച്ച് തുറന്നു പറയാൻ തയാറായിട്ടില്ല. അതുകൊണ്ട് തന്നെ വാർത്തകളിൽ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല. അതിനിടെ സാമന്തയും പ്രണയത്തിലാണെന്ന് അവകാശപ്പെടുകയാണ് ആരാധകരിപ്പോൾ. നേരത്തെ സാമന്ത രണ്ടാം…
Read Moreയു ആര് സൂപ്പര്‍…തന്റെ കുറെ പിക് കണ്ട്… അശ്ലീല സന്ദേശത്തിന് ചുട്ട മറുപടിയുമായി അശ്വതി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. സമൂഹ മാധ്യമങ്ങളിലൂടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുള്ള അശ്വതി ഒരു ‘ഞരമ്പന്’ ആരാധകന് നല്കിയ ചുട്ട മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്ന ‘ക്യു ആന്റ് എ’ സെഷനിലാണ് അശ്വതി ഞരമ്പന് കനത്ത മറുപടി നല്‍കിയത്. ‘ യു ആര് സൂപ്പര്‍, നല്ല വലിയ…..ആണ്. തന്റെ കുറെ പിക് കണ്ട്….. വിട്ടിട്ടുണ്ട്’. സ്മൈലി വച്ച് ചോദ്യത്തിലെ അശ്ലീല ഭാഗങ്ങള്‍ മറച്ചതിന് ശേഷമാണ് അശ്വതി ചോദ്യവും അതിന്റെ ഉത്തരവും പങ്കുവച്ചത്. ‘പാവം തലച്ചോറ് കാലിനിടയില്‍ ആയിപ്പോയി. സഹതാപമുണ്ട്’. എന്നാണ് അശ്വതി മറുപടി നല്‍കിയത്. ചോദ്യം ചോദിച്ച വ്യക്തിയെ ടാഗ് ചെയ്തു കൊണ്ടാണ് അശ്വതി മറുപടി നല്‍കിയത്. ഇതാദ്യമല്ല അശ്വതി അശ്ലീലചോദ്യങ്ങളെ നേരിടുന്നത്. മുമ്പും ഇത്തരം കമന്റുകളോട് രൂക്ഷമായ ഭാഷയില്‍ തന്നെയാണ് താരം പ്രതികരിച്ചിട്ടുള്ളത്.
Read Moreനയൻതാരയെ അനുകരിക്കുന്നു എന്ന വിമർശനം; മറുപടിയുമായി അനിഖ സുരേന്ദ്രൻ
ബാലതാരമായെത്തി പിന്നീട് നായിക നടിയായി മാറിയ നിരവധി താരങ്ങളുണ്ട് മലയാള സിനിമയിൽ. അക്കൂട്ടത്തിലെ ഏറ്റവും പുതിയ താരമാണ് നടി അനിഖ സുരേന്ദ്രന്. വളരെ ചെറുപ്പത്തിൽ സിനിമയിലെത്തിയ അനിഖ മലയാളത്തിലും തെലുങ്കിലുമെല്ലാം നായികയായി തിളങ്ങി നിൽക്കുകയാണ്. അൻവർ റഷീദ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈയിലൂടെയാണ് അനിഖ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ഒരു ചെറിയ സീനിൽ മാത്രമാണ് അനിഖ വന്നു പോയത്. പിന്നീട് അഭിനയിച്ച കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ ശ്രദ്ധനേടുന്നത്. അതിനു ശേഷം തമിഴിൽ നിന്നടക്കം അവസരങ്ങൾ അനിഖയെ തേടിയെത്തി. അജിത് നായകനായ യെന്നെ അറിന്താൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു തമിഴിലെ അരങ്ങേറ്റം. ചിത്രം സൂപ്പർ ഹിറ്റായതോടെ അനിഖയും താരമായി മാറി. ഒരുപിടി സിനിമകളിൽ നയൻതാരയുടെ മകളായും നയൻതാരയുടെ കുട്ടിക്കാലം അവതരിപ്പിച്ചും അനിഖ എത്തിയിട്ടുണ്ട്. നയൻതാരയുമായുള്ള…
Read Moreഞാൻ അത്രയും വലിയ നടനല്ല, ഞാന്‍ വിനയംകൊണ്ടു പറയുന്നതല്ലെന്ന് സുരേഷ് ഗോപി
ഞാനൊരു വലിയ നടനല്ലാത്തതിനാല്‍ പ്രണവ് മോഹന്‍ലാലിനോ ദുല്‍ഖര്‍ സല്‍മാനോ മേലുള്ള ഭാരം എന്റെ മകനുമേല്‍ ഉണ്ടാകില്ല. ഞാന്‍ വിനയംകൊണ്ടു പറയുന്നതല്ല. യേശുദാസിന്റെ മകന് പാടുന്നു എന്ന് പറയുമ്പോള്‍ വിജയ്ക്ക് ഉണ്ടാകുന്ന ഭാരം, മമ്മൂട്ടിയുടെ മകന് അഭിനയിക്കുന്നു എന്ന് പറയുമ്പോള്‍ ദുല്‍ഖറിനുള്ള ഭാരം, പ്രണവിനുള്ള ഭാരം അതെന്തായാലും ഗോകുലിനുണ്ടാകില്ല. കാരണം അത്രയും വലിയ നടനല്ല ഞാന്‍. -സുരേഷ് ഗോപി
Read Moreപരാതി പറയാൻ പറ്റില്ല; ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് സൂററൈ പോട്രെന്ന് അപർണ ബാലമുരളി
എനിക്ക് ഇനിയും എന്താെക്കെയോ മിസിംഗ് ആയി തോന്നുന്നുണ്ട്. ഒരു സിനിമ ശ്രദ്ധിക്കപ്പെട്ടാൽ പിന്നീട് വരുന്ന റോളുകൾക്ക് എല്ലാം സാമ്യം ഉണ്ടാകും. അത് തിരിച്ചറിയാതെ സ്ക്രിപ്റ്റുകൾ തെരഞ്ഞെടുക്കും. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് സൂററൈ പോട്ര് എന്ന സിനിമയും അതിന് ലഭിച്ച ദേശീയ അവാർഡും. അതിന് വേണ്ടിയെടുത്ത ശ്രമങ്ങളുടെ ഫലമായിരുന്നു അത്. എല്ലാ സിനിമകളിലും പെർഫെക്ഷന് ശ്രമിക്കും. പക്ഷെ ചില സാഹചര്യങ്ങളാൽ നടക്കണമെന്നില്ല. സൂററൈ പോട്രിന് ഭയങ്കരമായ പ്ലാനിംഗ് ആയിരുന്നു. എല്ലാ സിനിമയിലും അങ്ങനെയൊരു പ്രോസസ് ആകണമെന്നില്ല. നമുക്ക് പരാതി പറയാൻ പറ്റില്ല. ചില സമയത്ത് സെറ്റിൽ വന്നശേഷം ആയിരിക്കും ബാക്കി ആൾക്കാരെ പരിചയപ്പെടുന്നത്. സന്തോഷകരമല്ലാത്ത ചില സാഹചര്യങ്ങൾ സിനിമകളുടെ പകുതിക്ക് വച്ചായിരിക്കും തിരിച്ചറിയുന്നത്. അപ്പോൾ നന്നായി പെർഫോം ചെയ്യാൻ പറ്റില്ല. എന്തെങ്കിലുമൊരു പ്രശ്നമുണ്ടെങ്കിൽ അത് ഓൺസ്ക്രീനിൽ കാണും. ടീം എന്നത് വളരെ പ്രധാനമാണ്. -അപർണ ബാലമുരളി
Read More