തന്റെ മകൾക്ക് ഹിപ് ഡെവലപ്മെന്റൽ ഡിസ്പ്ലാസിയ എന്ന രോഗം കണ്ടെത്തിയിരുന്നു എന്ന് വരുൺ ധവാൻ. ഹിപ്പ് ജോയിന്റ് സോക്കറ്റിൽ നിന്ന് തെറ്റിപ്പോകുന്നതാണ് ഈ രോഗം. ഒരു കാൽ മറ്റേതിനേക്കാൾ ചെറുതാകും. അതിനാൽ നടക്കുമ്പോൾ വളഞ്ഞ നിലയിലാകും. ശരിയായി നടക്കാനും ഓടാനും കഴിയില്ല. ഇതുകൊണ്ട് ആർത്രൈറ്റിസ് വേഗത്തിൽ വരാൻ സാധ്യതയുണ്ട്. സ്ലിപ് ഡിസ്ക് പോലുള്ള പ്രശ്നങ്ങളും നേരത്തെ ഉണ്ടാകാം. പാശ്ചാത്യ രാജ്യങ്ങളിൽ ഇത് ജനനസമയത്ത് തന്നെ മികച്ച രീതിയിൽ ചികിത്സിക്കുന്നു എന്ന് വരുൺ പറഞ്ഞു. ഇന്ത്യയിൽ എല്ലായിടത്തും അത്തരത്തിലുള്ള സൗകര്യം ലഭ്യമല്ലെങ്കിലും ഇവിടെ നല്ല ഡോക്ടർമാരും ഉണ്ടെന്ന് പറയണം. അവൾക്ക് ശസ്ത്രക്രിയ വേണ്ടിവന്നില്ല. ഒരു പ്രോസീജിയർ വഴി ഹിപ്പ് തിരികെ ശരിയായ സ്ഥാനത്ത് വയ്ക്കാനായി. പക്ഷെ അവൾക്ക് സ്പൈക്ക കാസ്റ്റ് ധരിക്കേണ്ടി വന്നു. ഏകദേശം രണ്ടര മാസക്കാലത്തോളം അവൾ അത് ധരിച്ചു. അത് വളരെ ബുദ്ധിമുട്ടുള്ള അനുഭവമായിരുന്നു. രണ്ടരമാസത്തോളം…
Read MoreCategory: Movies
‘സന്തോഷത്തോടെ, സമാധാനത്തോടെ ശ്വാസമെടുക്കാന്‍ പറ്റുന്നു, ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവതിയാണ്’: സമാന്ത
ഇപ്പോഴത്തെ ജീവിതത്തില്‍ താന്‍ സന്തോഷവതിയെന്ന് സമാന്ത. കാട്ടിക്കൂട്ടലുകളോ, അഭിനയമോ ആവശ്യമില്ല ഇപ്പോള്‍. സന്തോഷത്തോടെ, സമാധാനത്തോടെ ശ്വാസമെടുക്കാന്‍ പറ്റുന്നുണ്ട്. ജീവിതത്തിലും അഭിനയിക്കേണ്ട അവസ്ഥയില്‍ അല്ല ഞാന്‍ ഇപ്പോള്‍. രാജ് വന്നതോടെ ജീവിതം നന്നായി മാറി. ഡിവോഴ്സിന് ശേഷം ജീവിതം തീര്‍ന്നു എന്ന് കരുതിയതായിരുന്നു. ഇനിയൊരു ജീവിതം സാധ്യമാവുമെന്ന് അറിയില്ലായിരുന്നു. എന്നാല്‍, സഹാനുഭൂതിയോടെയുള്ള സൗഹൃദവും, പ്രണയവും എനിക്ക് ലഭിച്ചു. ഈ ബന്ധത്തിലായപ്പോള്‍ എനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നു. എല്ലാത്തിനും കാരണം രാജാണ്. അടുത്തിടെ എന്റെയൊരു സുഹൃത്തിനെ കണ്ടിരുന്നു. കാലങ്ങള്‍ക്ക് ശേഷമായിരുന്നു ഞങ്ങള്‍ കണ്ടത്. ബുദ്ധിമുട്ടുകളൊന്നുമില്ലാതെ, നീ ശ്വാസമെടുക്കുന്നത് കാണുന്നത് ഇതാദ്യമാണെന്നായിരുന്നു എന്നാണ് അന്നെനിക്ക് വന്ന മെസേജ്. അതെ, അത് ശരിയാണ് ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്നില്ല. ജീവിതത്തില്‍ ഇപ്പോള്‍ അഭിനയിക്കേണ്ടുന്ന സാഹചര്യങ്ങളൊന്നുമില്ല. വിഷമങ്ങളൊക്കെ മനസില്‍ വച്ച് കഷ്ടപ്പെട്ട് അഭിനയിച്ച് ജീവിച്ച ആ നാളുകളെല്ലാം അവസാനിച്ചു എന്ന് സമാന്ത
Read Moreഅച്യുത അവതാരം അഞ്ച് ഭാഷകളിൽ
കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘അച്യുത അവതാര’ത്തിന്റെ സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ റിലീസായി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ എത്തുന്ന ചിത്രം പാൻഇന്ത്യൻ തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ പുതിയ മോഷൻ പോസ്റ്ററിൽ നായികയായ മാളവിക നന്ദനും ചുറ്റും നിരവധി സൈബർ കുറ്റകൃത്യങ്ങളുടെ വാർത്തകളുമായുള്ള മൊബൈലുകളാണ് കാണാൻ കഴിയുന്നത്. സൈബർ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രം റെയ്റ വെഞ്ചേഴ്സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ ജി. നായർ എന്നിവർക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും…
Read Moreരശ്മികയും വിജയ്യും തായ്ലാൻഡിൽ: ഹണിമൂൺ അടിച്ച് പൊളിച്ച് താരദന്പതികൾ
ആരാധകരും സിനിമാലോകവും ഒരുപോലെ ആഘോഷമാക്കിയ വിവാഹമായിരുന്നു തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവ്രകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും. താരങ്ങൾ ഹണിമൂൺ ആഘോഷിക്കുന്ന വീഡിയോ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. തായ്ലൻഡിലെ കോ സാമുയിൽ ദ്വീപിൽ കടൽത്തീരത്തുള്ള സ്വകാര്യ വില്ലയിൽ നിന്നുള്ള വീഡിയോയാണ് രശ്മികയും വിജയ്യും പങ്കുവച്ചത്. ഇവർക്കൊപ്പം അവരുടെ സുഹൃത്തുക്കളും ട്രിപ്പിലുണ്ടെന്നതാണ് മറ്റൊരു കാര്യം. എന്റെ ഭർർത്താവ്… എന്ന് രശ്മിക വിജയ്യെ വിളിക്കുന്നതാണ് ആദ്യം വീഡിയോയിൽ ഉള്ളത്. പിന്നാലെ ഇരുവരും കൈപിടിച്ച് നടക്കുന്നതും നൃത്തം ചെയ്യുന്നതും കാണാം. അഞ്ചുവർഷത്തിന് ശേഷം നമ്മൾ എന്തായിരിക്കും ചെയ്യുകയെന്ന് വിജയ് ചോദിക്കുമ്പോൾ ലോകം മുഴുവൻ ചുറ്റുകയായിരിക്കുമെന്നാണ് രശ്മിക മറുപടി നൽകുന്നത്. ശരി അങ്ങനെ തന്നെ ചെയ്യാമെന്നും വിജയ് പറയുന്നു. ഫെബ്രുവരി 26ന് ഉദയ്പൂരിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. അതേസമയം, വിവാഹശേഷം വെള്ളിത്തിരയിൽ വിജയ് ദേവ്രകൊണ്ടയും രശ്മിക മന്ദാനയും ഒരുമിക്കുന്ന “രണബാലി’ എന്നചിത്രം പീരിയഡ്…
Read Moreഅമൽ നീരദ് ചിത്രം ‘ബാച്ചിലര്‍ പാര്‍ട്ടി 2’വിൽ നസ്ലിന്റെ നായികയായി ഹന്‍സിക കൃഷ്ണ
അമൽ നീരദ് ഒരുക്കുന്ന പുതിയ ചിത്രം ബാച്ച്ലർ പാർട്ടി D’EUX വിൽ നസ്ലിന്റെ നായികയായി എത്തുന്നത് പ്രേക്ഷകരുടെ സ്വന്തം ഹൻസിക കൃഷ്ണ. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ നാല് മക്കളിൽ ഏറ്റവും ഇളയ മകളാണ് ഹൻസിക. തന്റെ ഡിഗ്രി പഠനത്തോടൊപ്പമാണ് അഭിനയവും മുന്നോട്ട് കൊണ്ടുപോകുന്നത്. നേരത്തെ സഹോദരി അഹാന കൃഷ്ണ അഭിനയിച്ച ‘ലൂക്ക’ എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് ഹൻസികയുടെ സിനിമാ അരങ്ങേറ്റം. അഹാനയ്ക്കും ഇഷാനിക്കും ശേഷം കൃഷ്ണകുമാറിന്റെ കുടുംബത്തിൽ നിന്നും സിനിമയിൽ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്ന മൂന്നാമത്തെ ആളാണ് ഹൻസിക. 2012-ൽ പുറത്തിറങ്ങി കൾട്ട് പദവി നേടിയ ബാച്ചിലർ പാർട്ടിയുടെ തുടർച്ചയെന്നോണം എത്തുന്ന ബാച്ചിലർ പാർട്ടി D’EUX വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഉണ്ണി ആർ. സംഭാഷണം ഒരുക്കുന്ന ഈ ചിത്രത്തിൽ നസ്ലിനൊപ്പം ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി തുടങ്ങി…
Read Moreടൊവിനോ ചിത്രം ‘പള്ളിച്ചട്ടമ്പി’ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തും
ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രം പള്ളിച്ചട്ടന്പി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തും. വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഡിനോ ജോസ് ആന്റണി സംവിധാനംചെയ്യുന്ന ചിത്രം വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രജോഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ചാണക്യ, ചരൺ, ചൈതന്യ എന്നിവരുമാണ് നിർമിക്കുന്നത്. 1957-58 കാലഘട്ടത്തിൽ കേരളത്തിൽ നിലനിന്നിരുന്ന രാഷ്ടീയ-സാമൂഹ്യ പശ്ചാത്തലത്തിൽ ഒരു മലയോര ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അഞ്ചു ഭാഷകളിലാണ് ചിത്രമൊരുക്കുന്നത്. കയാദു ലോഹറാണ് നായിക. വിജയരാഘവൻ, ബാബുരാജ്, സുധീർ കരമന, തെലുങ്കു നടൻ ശിവകുമാർ, അജയ് (കന്നഡ), ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, അലക്സ് ഇ. കുര്യൻ, വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈചിത്രത്തിൽ അണിനിരക്കുന്നു. ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ…
Read More‘ആന്റപ്പന്റെ അത്ഭുതപ്രവർത്തികൾ’ ഒരുങ്ങുന്നു
വിപിൻ ആറ്റ്ലീ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഉടൻ പ്രദർശനത്തിനെത്തുന്നു. കേരള സെൻസർ ബോർഡ് നിരസിച്ച ഈ ചിത്രത്തിന് മുംബൈയിലെ റിവ്യൂ കമ്മിറ്റിയിൽ നിന്നു എ സർട്ടിഫിക്കറ്റോടെയാടെയാണ് പ്രദർശനാനുമതി ലഭിച്ചിട്ടുള്ളത്. വിപിൻ ആറ്റ്ലി, സാജിദ് യാഹിയ, ഡോമിനിക് ഡോo, കലേഷ് കണ്ണാട്ട്, ജെറി ജേക്കബ്, സൂരജ് ടോം, രഞ്ജിനി മേനോൻ, ശർമാജി, ജോസ് മുനമ്പം,മോസപ്പൻ, ഡിക്സൺ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാൽ, സെബാൻ അഗസ്റ്റിൻ, മഞ്ജുശ്രീ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. മാക്രോം പിക്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അണിമ നിർവഹിക്കുന്നു. സംഗീതം-ഗോപി സുന്ദർ, ഗാനരചന-വിപിൻ ആറ്റ്ലീ, സെന്തിൽ കുമാർ ഗോവിന്ദ് രാജ്, ദീപക് ശങ്കർ, എഡിറ്റർ-രാജേഷ് കോടോത്ത്, മേക്കപ്പ്-രാജേഷ് നെടുങ്കണ്ടം, കോസ്റ്റ്യൂംസ്-സുനിൽ ജോർജ്, പരസ്യകല-ആർട്ടോ കാർപ്പസ്. പിആർഒ – എ.എസ്. ദിനേശ്.
Read More‘വിവാഹം എന്നത് വളരെ ദൂരെയുള്ള ഒരു സ്വപ്നമായിട്ടാണ് തോന്നിയിരുന്നത്, വിവാഹിതരായിട്ട് ഒരു മാസമായി’: രശ്മിക മന്ദാന
വിവാഹം എന്നത് വളരെ ദൂരെയുള്ള ഒരു സ്വപ്നമായിട്ടാണ് തോന്നിയിരുന്നത്, എന്നാല്‍, ഇപ്പോള്‍ തങ്ങള്‍ വിവാഹിതരായിട്ട് ഒരു മാസമായിരിക്കുന്നു എന്ന് രശ്മിക മന്ദാന. ഇത് വിശ്വസിക്കാനാകാത്ത കാര്യമാണ്. പക്ഷേ, വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച നിമിഷം മുതല്‍ ഇന്നുവരെ, ഈ സ്ത്രീകള്‍ എനിക്ക് കവചമായി കൂടെയുണ്ടായിരുന്നു. അവരോട് ഞാന്‍ എന്നെന്നും കടപ്പെട്ടിരിക്കും. ഇത് എന്നെന്നേക്കുമുള്ള സ്നേഹമാണ് എന്ന് രശ്മിക മന്ദാന പറഞ്ഞു.
Read Moreചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും
പ്രേക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ഭീഷ്മർ തിയറ്ററുകളിൽ മുന്നേറുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ഭീഷ്മർ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറുകയാണ്. ഡ്രീംബിഗ് ഫിലിംസാണ് ചിത്രത്തിന്റെ നിർവഹിക്കുന്നത്. മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മർ. സൂപ്പർ ഹിറ്റായ “കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി,…
Read Moreസിബിഐ 6 ഉറപ്പിച്ച് സംവിധായകൻ കെ. മധു
മലയാളത്തിലെ പ്രശസ്ത കുറ്റാന്വേഷണ സിനിമയായ സിബിഐയുടെ ആറാം ഭാഗം ഉടൻ വരുമെന്ന് സംവിധായകൻ കെ. മധു സ്ഥിരീകരിച്ചു. എസ്.എൻ. സ്വാമിയുടെ തിരക്കഥയിലുള്ള ഈ പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. മലയാള സിനിമയുടെ സ്വന്തം ജയിംസ് ബോണ്ട് ആരെന്ന് ചോദിച്ചാൽ ഒരുത്തരമേ കാണാൻ സാധ്യതയുള്ളു. സേതുരാമയ്യർ. സിബിഐ ഫ്രാഞ്ചൈസികളിലൂടെ മലയാളത്തിന്റെ മഹാനടൻ നിറഞ്ഞാടിയ ഈ വേഷത്തിന് ഇന്നും ആരാധകർ ഏറെയാണ്. അയ്യരുടെ മുഖ്യ ആയുധം കൂര്‍മ ബുദ്ധിയാണ്. ആ ബുദ്ധി ഉപയോഗിച്ച് ഏറെ രസകരമായി അണിയിച്ചൊരുക്കിയത് അഞ്ച് സിനിമകളാണ്. മലയാളത്തില്‍ കുറ്റാന്വേഷണ സിനിമകളുടെ തലവര തന്നെ മാറ്റിമറിച്ച സിനിമയുടെ ആറാം ഭാഗം വരുന്നുവെന്ന വിവരം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇപ്പോഴിതാ ഈ ഊഹാപോഹങ്ങൾക്ക് അറുതി വരുത്തിയിരിക്കുകയാണ് സംവിധായകൻ കെ. മധു. സിബിഐ 6 ഉടനെ വരുമെന്നാണ് കെ. മധു ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് കൊണ്ട് പറഞ്ഞിരിക്കുന്നത്.…
Read More