വൈ​റ​ലാ​യി ‘പീ ​പീ’

പാ​ട്ടു​പാ​ടി​യും വൈ​റ​ൽ ക​ണ്ട​ന്‍റു​ക​ൾ സൃ​ഷ്ടി​ച്ചും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യാ​ണ് പ​യ്യ​ന്നൂ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​റാ​യ പി.​പി. രാ​ഹു​ൽ. ക​ണ്ണൂ​ർ​ക്കാ​ര​നാ​യ രാ​ഹു​ൽ സി​നി​മ​താ​രം അ​ഖി​ല ഭാ​ർ​ഗ​വ​ന്‍റെ ഭ​ർ​ത്താ​വാ​ണ്. ടി​ക് ടോ​ക്കി​ലൂ​ടെ അ​ഭി​ന​യ മോ​ഹം വ​ള​ർ​ത്തി​യെ​ടു​ത്ത താ​ര​വും ഭാ​ര്യ​യും വി​വാ​ഹ​ത്തി​ന് ശേ​ഷം എ​ആ​ർ റീ​ൽ​സ് എ​ന്ന പേ​രി​ൽ ഇ​ൻ​സ്റ്റ​ഗ്രം അ​ക്കൗ​ണ്ട് തു​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​ഭി​ന​യ​ത്തോ​ട് കൂ​ടു​ത​ൽ താ​ത്പ​ര്യ​മു​ള്ള ഇ​രു​വ​രും ചേ​ർ​ന്ന് റീ​ലു​ക​ൾ ചെ​യ്ത് അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്താ​ണ് കാ​ണി​ക​ളെ കൈ​യി​ലെ​ടു​ത്ത​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​യ രാ​ഹു​ൽ “പീ​പീ’​എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ത​ന്‍റേ​താ​യ രീ​തി​യി​ൽ സി​നി​മാ സീ​നു​ക​ളും ട്രെ​ൻ​ഡിം​ഗ് പാ​ട്ടു​ക​ൾ​ക്ക് ലി​പ്സിം​ഗും ന​ൽ​കി​യു​മാ​ണ് ക​ണ്ട​ന്‍റു​ക​ളു​ടെ തു​ട​ക്കം. നി​ല​വി​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 150 കെ ​ഫോ​ളോ​വേ​ഴ്സു​ള്ള താ​ര​മാ​ണ് രാ​ഹു​ൽ. തു​ട​ക്ക​ത്തി​ൽ സി​നി​മാ രം​ഗ​ങ്ങ​ൾ അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ രാ​ഹു​ൽ പി​ന്നീ​ട് ത​ന്‍റെ ജോ​ലി​യെ​യും ക​ണ്ട​ന്‍റാ​ക്കി മാ​റ്റി. അ​താ​ണ് കൂ​ടു​ത​ൽ ജ​ന​ശ്ര​ദ്ധ നേ​ടി​യ​ത്. ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന വി​ധ​ത്തി​ൽ ത​ന്‍റെ…

Read More

‘ലാ​ലേ​ട്ട​ന്‍ എ​ന്ന് പ​റ​ഞ്ഞാ​ല്‍ ലാ​ലേ​ട്ട​നാ​ണ്, അ​തു​പോ​ലെ വേ​റൊ​രു ആ​ളി​ല്ല’: നി​വി​ൻ പോ​ളി

മോ​ഹ​ന്‍​ലാ​ലി​നെ​യും ത​ന്നെ​യും ത​മ്മി​ല്‍ ഒ​രി​ക്ക​ലും താ​ര​ത​മ്യ​പ്പെ​ടു​ത്ത​രു​തെ​ന്ന് നി​വി​ൻ പോ​ളി. കാ​ര​ണം ലാ​ലേ​ട്ട​ന്‍ എ​ന്ന് പ​റ​ഞ്ഞാ​ല്‍ ലാ​ലേ​ട്ട​നാ​ണ്. അ​തു​പോ​ലെ വേ​റൊ​രു ആ​ളി​ല്ല. അ​ഭി​ന​യം വ​ള​രെ കാ​ഷ്വ​ല്‍ ആ​യി എ​ടു​ക്കു​ന്ന​യാ​ളാ​ണ് ഞാ​ന്‍. തു​ട​ക്കം മു​ത​ലേ ഞാ​ന്‍ അ​ങ്ങ​നെ ശീ​ലി​ച്ച​താ​ണ്. ഞാ​ന്‍ അ​ഭി​ന​യം പ​ഠി​ച്ച ആ​ളൊ​ന്നു​മ​ല്ല. ഞാ​ൻ ചെ​യ്ത സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​ർ എ​നി​ക്കു കാ​ണി​ച്ചു​ത​ന്ന വ​ഴി​ക​ളി​ലൂ​ടെ പോ​യ ഒ​രാ​ളാ​ണ്. ഞാ​ൻ ആ ​കാ​ഷ്വ​ൽ രീ​തി​യി​ലാ​ണ് ഇ​തി​നെ എ​ടു​ക്കാ​റ്. ഒ​രു സി​നി​മ തു​ട​ങ്ങാ​ൻ പോ​കു​ന്ന​തി​ന് മു​ൻ​പ് ഒ​രു​പാ​ട് ത​യാ​റെ​ടു​പ്പു​ക​ളോ ത​ലേ​ന്ന് ഇ​രു​ന്ന് ഡ​യ​ലോ​ഗ് പ​ഠി​ക്കു​ക​യോ ഒ​ന്നും ഞാ​ൻ ചെ​യ്യാ​റി​ല്ല. ഞാ​ൻ നേ​രെ സെ​റ്റി​ൽ പോ​കു​ന്നു, സ്ക്രി​പ്റ്റ് വാ​യി​ക്കു​ന്നു. എ​ന്താ​ണോ എ​നി​ക്ക് ശ​രി എ​ന്ന് തോ​ന്നു​ന്ന കാ​ര്യ​ങ്ങ​ൾ ഞാ​ൻ ചെ​യ്യു​ന്നു. അ​ത് തി​രു​ത്തി​ത്ത​രാ​ൻ ഒ​രു സം​വി​ധാ​യ​ക​ൻ അ​വി​ടെ​യു​ണ്ടെ​ന്ന ബോ​ധം എ​നി​ക്കു​ണ്ട്. ഞാ​ൻ ചെ​യ്യു​ന്ന​ത് തെ​റ്റാ​ണെ​ങ്കി​ൽ സം​വി​ധാ​യ​ക​ൻ വ​ന്നി​ട്ട് പ​റ​യും, നി​വി​ൻ ഇ​ത് കു​റ​ച്ച് അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും…

Read More

100 കോ​ടി ക്ല​ബി​ൽ രാ​ജ​കീ​യ എ​ൻ​ട്രി​യു​മാ​യി പാ​പ്പ​നും പി​ള്ളേ​രും

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്ത “ആ​ട് 3 പാ​ർ​ട്ട് 1; വ​ൺ ലാ​സ്റ്റ് റൈ​ഡ്’ ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ 101 കോ​ടി ക​ള​ക്‌​ഷ​ൻ നേ​ടി മെ​ഗാ ബ്ലോ​ക്ക്ബ​സ്റ്റ​ർ വി​ജ​യം. 100 കോ​ടി ക്ല​ബി​ൽ ഇ​ടം പി​ടി​ക്കു​ന്ന പ​തി​നാ​ലാ​മ​ത്ത മ​ല​യാ​ള ചി​ത്ര​മാ​ണ് ആ​ട് 3. റി​ലീ​സ് ചെ​യ്ത് ഏ​ഴു​ദി​നം കൊ​ണ്ടാ​ണ് ചി​ത്രം ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ ജ​യ​സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ ആ​ദ്യ 100 കോ​ടി ചി​ത്രം കൂ​ടി​യാ​ണി​ത്. സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സി​ന്‍റെ ക​രി​യ​റി​ലെ​യും ഏ​റ്റ​വും വ​ലി​യ ഹി​റ്റാ​യ ചി​ത്രം. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ 100 കോ​ടി​യും കാ​വ്യ ഫി​ലിം​സി​ന്‍റെ ര​ണ്ടാ​മ​ത്തെ 100 കോ​ടി ക്ല​ബ് ചി​ത്ര​വു​മാ​ണ്. ബി​ഗ് ബ​ജ​റ്റ് എ​പി​ക് ഫാ​ന്‍റ​സി ചി​ത്ര​മാ​യി എ​ത്തി​യ ആ​ട് 3 വി​ജ​യ് ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്രൈ​ഡേ ഫി​ലിം ഹൗ​സ്, വേ​ണു കു​ന്ന​പ്പി​ള്ളി നേ​തൃ​ത്വം…

Read More

സ്റ്റാ​ര്‍​ബ​ക്‌​സി​ലും തു​ണി​ക്ക​ട​യി​ലു​മൊ​ക്കെ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്: ക​യാ​ദു

വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത് 2022ൽ ​പു​റ​ത്തി​റ​ങ്ങി​യ പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ട് എ​ന്ന സി​നി​മ​യി​ലൂ​ടെ ത​ന്നെ മ​ല​യി​ക​ൾ​ക്ക് പ​രി​ചി​ത​മാ​യ ന​ടി​യാ​ണ് ക​യാ​ദു. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ങ്ക്, മ​റാ​ത്തി ചി​ത്ര​ങ്ങ​ളി​ലാ​ണ് ക​യാ​ദു അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന പ​ള്ളി​ച്ച​ട്ട​മ്പി​യി​ലൂ​ടെ ക​യാ​ദു വീ​ണ്ടും മ​ല​യാ​ള​ത്തി​ലെ​ത്തു​ക​യാ​ണ്. സി​നി​മ​യി​ൽ വ​രു​ന്ന​തി​ന് മു​ന്പ് താ​ൻ തു​ണി​ക്ക​ട​യി​ലും സ്റ്റാ​ർ​ബ​ക്സി​ലു​മൊ​ക്കെ ജോ​ലി ചെ​യ്തി​രു​ന്നു​വെ​ന്ന് തു​റ​ന്ന് പ​റ​യു​ക​യാ​ണ് ക​യാ​ദു ലോ​ഹ​ർ. സി​നി​മ​യി​ൽ വ​രു​ന്ന​തി​ന് മു​ന്പ് ഞാ​ൻ കു​റേ ജോ​ലി​ക​ൾ ചെ​യ്തി​രു​ന്നു. സ്റ്റാ​ർ​ബ​ക്സി​ലും (അ​മേ​രി​ക്ക​ൻ കോ​ഫി ഹൗ​സ് ശൃം​ഖ​ല) തു​ണി​ക്ക​ട​യി​ലു​മൊ​ക്കെ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​ടെ നി​ര​വ​ധി ഐ​ടി ക​മ്പ​നി​ക​ളി​ലും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.​ര​സ​ക​ര​മാ​യ കാ​ര്യം എ​ന്താ​ണെ​ന്നു വ​ച്ചാ​ൽ എ​നി​ക്ക് ലാ​പ്‌​ടോ​പ്പ് ന​ന്നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​റി​യി​ല്ല. പി​ന്നെ ഞാ​ൻ ഐ​ടി ക​മ്പ​നി​ക​ളി​ലെ​ല്ലാം ട്രെ​യി​നിം​ഗ് പീ​രി​ഡ് മാ​ത്ര​മേ ജോ​ലി ചെ​യ്തി​ട്ടു​ള്ളൂ-​ക​യാ​ദു ലോ​ഹ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ഡി​ജോ ജോ​സ്‌ ആ​ന്‍റ​ണി സം​വി​ധാ​നം…

Read More

‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് ’: സിനിമയുടെ പശ്ചാത്തലസംഗീതം ലൈവ് അവതരണം കൊച്ചിയിൽ

കൊ​​​ച്ചി: വി​​​ഖ്യാ​​​ത​​​മാ​​​യ ‘ദ ​​​പാ​​​ഷ​​​ൻ ഓ​​​ഫ് ദ ​​​ക്രൈ​​​സ്റ്റ്’ സി​​​നി​​​മ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​സം​​​ഗീ​​​തം ലൈ​​​വ് ഓ​​​ർ​​​ക്ക​​​സ്ട്ര​​​യാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു. കൊ​​​ച്ചി​​​ൻ ചേം​​​ബ​​​ർ ഓ​​​ർ​​​ക്ക​​​സ്ട്ര​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ളെ മു​​​ത​​​ൽ ഏ​​​പ്രി​​​ൽ ര​​​ണ്ടു വ​​​രെ കൊ​​​ച്ചി​​​യി​​​ലെ ഫൈ​​​ൻ ആ​​​ർ​​​ട്സ് ഹാ​​​ളി​​​ലാ​​​ണ് അ​​​വ​​​ത​​​ര​​​ണം. ഹൃ​​​ദ​​​യ​​​സ്പ​​​ർ​​​ശി​​​യാ​​​യ സി​​​നി​​​മ​​​യി​​​ലെ പ​​​ശ്ചാ​​​ത്ത​​​ല​​​സം​​​ഗീ​​​തം അ​​​തി​​​ന്‍റെ പൂ​​​ർ​​​ണ​​​ത​​​യോ​​​ടെ അ​​​നു​​​ഭ​​​വ​​​വേ​​​ദ്യ​​​മാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു പ​​​രി​​​പാ​​​ടി ഒ​​​രു​​​ക്കു​​​ന്ന​​​തെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ർ പ​​​റ​​​ഞ്ഞു.സി​​​നി​​​മ​​​യു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നൊ​​​പ്പം അ​​​മ്പ​​​തോ​​​ളം ക​​​ലാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വ്യ​​​ത്യ​​​സ്ത സം​​​ഗീ​​​തോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു ത​​​ത്‌​​​സ​​​മ​​​യം അ​​​തി​​​ലെ സം​​​ഗീ​​​തം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ദി​​​വ​​​സ​​​വും വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നാ​​​ണ് അ​​​വ​​​ത​​​ര​​​ണം. സം​​​ഗീ​​​ത​​​രം​​​ഗ​​​ത്തെ പ്ര​​​ഗ​​​ത്ഭ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ കൊ​​​ച്ചി​​​ൻ ചേം​​​ബ​​​ർ ഓ​​​ർ​​​ക്ക​​​സ്ട്ര, ശ്ര​​​ദ്ധേ​​​യ​​​മാ​​​യ പാ​​​ശ്ചാ​​​ത്യ​​​സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഫോ​​​ൺ- 91 9567259130.

Read More

ക​ള​ങ്കാ​വ​ൽ സം​വി​ധാ​യ​ക​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ നാ​യ​ക​ൻ

ക​ള​ങ്കാ​വ​ൽ എ​ന്ന ശ്ര​ദ്ധേ​യ ചി​ത്ര​ത്തി​നു​ശേ​ഷം സം​വി​ധാ​യ​ക​ൻ ജി​തി​ൻ കെ. ​ജോ​സ് ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ നാ​യ​ക​നാ​യി എ​ത്തു​ന്നു. പ്രേ​ക്ഷ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ ഓ​ർ​ഡി​ന​റി, അ​നാ​ർ​ക്ക​ലി എ​ന്നീ ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച മാ​ജി​ക് മൂ​ൺ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​ൻ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. നി​ര​വ​ധി ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച റാ​ഫി​യും ജി​തി​ൻ കെ. ​ജോ​സും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ക​ള​ങ്കാ​വ​ൽ ടീ​മി​ലെ പ്ര​ധാ​ന സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും ഈ ​ചി​ത്ര​ത്തി​ൽ വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഫൈ​സ​ൽ അ​ലി, സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് മു​ജീ​ബ് മ​ജീ​ദ്, എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത് പ്ര​വീ​ൺ പ്ര​ഭാ​ക​ർ എ​ന്നി​വ​രാ​ണ്. പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ- ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി ന​ട​ക്കു​ന്ന ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​ം. വ്യ​ത്യ​സ്ത​മാ​യ ക​ഥ​യും അ​വ​ത​ര​ണ​വും കൊ​ണ്ട് പ്രേ​ക്ഷ​ക​ർ​ക്ക് ഒ​രു മി​ക​ച്ച സി​നി​മാ​നു​ഭ​വം ന​ൽ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സി​നി​മാ​പ്രേ​മി​ക​ൾ.

Read More

എ​ന്‍റെ പേ​രി​ന് മു​ന്നി​ല്‍ സ​ഖാ​വെ​ന്ന് വ​യ്ക്ക​രു​ത്

എ​നി​ക്ക് ഇ​ട​ത് ചാ​യ്‌​വും ഇ​ല്ല വ​ല​ത് ചാ​യ്‌​വു​മി​ല്ല. നേ​ർ ചാ​യ്‌​വ് മാ​ത്ര​മെ ഉ​ള്ളൂ. ഞാ​ന്‍ എ​ന്‍റെ വ​ഴി. അ​തി​ല്‍ ഞാ​ന്‍ ആ​ര്‍​ക്കും പ്ര​ശ്ന​മാ​കി​ല്ല. ഞാ​ന​ത് ചെ​യ്യാം ഇ​ത് ചെ​യ്യാം എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് അ​ട​വാ​ണ്. രാ​ഷ്‌​ട്രീ​യം ന​ന്നാ​യി ക​ളി​ച്ചി​ട്ടാ​ണ് ഞാ​ന്‍ വേ​ണ്ടെ​ന്ന് വ​ച്ച​ത്. ഞാ​ന്‍ ഇ​ൻ​ക്വി​ലാ​ബ് വി​ളി​ച്ചി​ട്ടി​ല്ല.യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ല്‍ ചെ​യ​ര്‍​മാ​നാ​യി മ​ത്സ​രി​ക്കു​മ്പോ​ള്‍, എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ഇ​ങ്ങോ​ട്ട് വ​ന്ന് റി​ക്വ​സ്റ്റ് ചെ​യ്യു​ക​യാ​ണ്. കാ​ര​ണം ആ ​സ​മ​യ​ത്ത് ഞാ​ന്‍ വ​ള​രെ പോ​പ്പു​ല​റാ​യി​രു​ന്നു. എ​ന്നെ നി​ര്‍​ത്തി​യാ​ല്‍ ജ​യി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. കാ​ര​ണം ജ​ന​ങ്ങ​ളു​ടെ വോ​ട്ട് ഞാ​ന്‍ ആ​ദ്യം ഉ​റ​പ്പാ​ക്കി​യി​രു​ന്നു. ഞാ​ന്‍ പ​റ​ഞ്ഞു ചെ​യ​ര്‍​മാ​നാ​യി​ട്ട് നി​ല്‍​ക്കാം. ഒ​രു ക​ണ്ടീ​ഷ​നു​ണ്ട്. എ​ന്‍റെ പേ​രി​ന് മു​ന്നി​ല്‍ സ​ഖാ​വെ​ന്ന് വ​യ്ക്ക​രു​ത്. പ​റ്റി​ല്ലെ​ന്ന് ത​ന്നെ പ​റ​ഞ്ഞു. ഇ​പ്പോ​ൾ ഇ​ല​ക്‌​ഷ​ന്‍റെ വാ​ര്‍​ത്ത​ക​ള്‍ വാ​യി​ക്കു​മ്പോ​ള്‍ കാ​ണു​ന്ന​ത്, ബി​ജെ​പി​യി​ല്‍ നി​ന്ന് കോ​ണ്‍​ഗ്ര​സി​ല്‍ പോ​കു​ന്നു. കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് ക​മ്യൂ​ണി​സ്റ്റി​ലേ​ക്ക് വ​രു​ന്നു എ​ന്ന​താ​ണ്. എ​ന്ത് എ​ളു​പ്പ​മാ​ണ് രാ​ഷ്‌​ട്രീ​യം. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ…

Read More

ഒ​രു​വ​ർ​ഷം കാ​ണാ​തെ പ്ര​ണ​യി​ച്ചു

ചേ​ട്ട​ന്മാ​രു​മാ​യി എ​നി​ക്ക് ന​ല്ലൊ​രു ബോ​ണ്ടിംഗ് ഉണ്ടാ​യി​രു​ന്നു. ഞാ​ൻ ക​ണ്ടു​പി​ടി​ക്കു​ന്ന ആ​ളെ​യാ​ണോ അ​തോ അ​ച്ഛ​ൻ ക​ണ്ടു​പി​ടി​ക്കു​ന്ന ആ​ളെ​യാ​ണോ നീ ​വി​വാ​ഹം ക​ഴി​ക്കു​ക​യെ​ന്ന് ചേ​ട്ട​ൻ എ​ന്നോ​ട് ചോ​ദി​ക്കു​മാ​യി​രു​ന്നു. ചേ​ട്ട​ൻ ക​ണ്ടു​പി​ടി​ക്കു​ന്ന ആ​ളെ എ​ന്ന​താ​യി​രു​ന്നു എ​പ്പോ​ഴും എ​ന്‍റെ മ​റു​പ​ടി. അ​തു​പോ​ലെ ത​ന്നെ സം​ഭ​വി​ച്ചു. അ​ദ്ദേ​ഹം ക​ണ്ടു​പി​ടി​ച്ച​യാ​ളാ​ണ് ശ​ര​ത്തേ​ട്ട​ൻ. ഗ​ൾ​ഫി​ൽ ഒ​രു റ​സ്റ്റ​റ​ന്‍റി​ൽ വ​ച്ചാ​ണ് ശ​ര​ത്തേ​ട്ട​നെ എ​ന്‍റെ ചേ​ട്ട​ൻ വേ​ണു ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. മ​ല​യാ​ളി​ക​ൾ എ​ന്ന രീ​തി​യി​ൽ സം​സാ​രി​ച്ച് തു​ട​ങ്ങി. അ​ങ്ങ​നെ പ​രി​ച​യം സൗ​ഹൃ​ദ​മാ​യി വ​ള​ർ​ന്നു. ചേ​ട്ട​നൊ​പ്പ​മാ​ണ് ആ​ദ്യ​മാ​യി എ​ന്‍റെ ഒ​രു ഡാ​ൻ​സ് ശ​ര​ത്തേ​ട്ട​ൻ കാ​ണു​ന്ന​ത്. അ​ന്ന് 24 വ​യ​സേ അ​ദ്ദേ​ഹ​ത്തി​നു​ള്ളു. ഒ​രു പെ​ൺ​കു​ട്ടി​യെ ക​ണ്ടു​വെ​ന്നും അ​വ​ളെ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​മ്മ​യോ​ട് അ​ദ്ദേ​ഹം വി​ളി​ച്ച് പ​റ​ഞ്ഞു. ഇ​രു​പ​ത്തി​നാ​ലു​കാ​ര​ന്‍റെ തോ​ന്ന​ൽ എ​ന്ന രീ​തി​യി​ലാ​ണ് അ​മ്മ അ​ന്ന് അ​തി​നെ സ്വീ​ക​രി​ച്ച​ത്. പ​ക്ഷേ, പി​ന്നീ​ട് അ​ദ്ദേ​ഹം എ​ന്നെ വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള ആ​ഗ്ര​ഹം എ​ന്‍റെ ചേ​ട്ട​നോ​ട് പ​റ​ഞ്ഞു.…

Read More

ഗ്ലാ​മ​ർ ലു​ക്കി​ൽ ശ്രു​തി ഹാ​സ​ൻ

ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ന്‍റെ​യും സ​രി​ത​യു​ടേ​യും മ​ക​ളാ​ണ് ശ്രു​തി ഹ​ാസൻ. അ​ച്ഛ​ന്‍റെ പേ​രും പ്ര​ശ​സ്തിയും ഒ​രി​ക്ക​ലും ആ​ശ്ര​യി​ക്കാ​തെ​യാ​ണ് ശ്രുതി ത​ന്‍റെ വ​ഴി​ത്താ​ര തെ​ളി​ച്ച​ത്. അ​ച്ഛ​നും അ​മ്മ​യും വേ​ര്‍​പി​രി​ഞ്ഞ​തി​ന് ശേ​ഷം ഇ​ൻ​ഡി​പെ​ന്‍​ഡ​ന്‍റ് ആ​യി​ട്ടാ​ണ് ശ്രു​തി വ​ള​ര്‍​ന്ന​ത്.സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ള​രെ സ​ജീ​വ​മാ​ണ് ശ്രു​തി. വി​വി​ധ സ്റ്റൈ​ലു​ക​ളി​ലും വ്യ​ത്യ​സ്ത ഔ​ട്ട്‌​ഫി​റ്റു​ക​ളി​ലു​മുള്ള നി​ര​വ​ധി ഫോ​ട്ടോ ഷൂ​ട്ടു​ക​ൾ താ​രം അ​തി​ലൂ​ടെ പ​ങ്കി​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ പുതിയൊരു ലക്കി​ലൂ​ടെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. ന​ക്ഷ​ത്ര​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ച ക​റു​ത്ത ക്രോ​പ്പ് ടോ​പ്പും പു​ഷ്പ ഡെ​നിം സ്ക​ർ​ട്ടും ധ​രി​ച്ചാ​ണ് താ​രം ബോ​ൾ​ഡ് ലു​ക്കി​ൽ ചി​ത്ര​ങ്ങ​ളി​ൽ തി​ള​ങ്ങു​ന്ന​ത്. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഓ​ഡ് ബോ​ൾ ബാ​ക്ക് ബെ​ഞ്ച​ർ വി​ചി​ത്ര​ൻ എ​ന്ന് അ​വ​ർ പ​റ​ഞ്ഞ​തി​ൽ നി​ന്ന് അ​വ​ൾ വ​ള​രും… എ​ന്ന ക്യാ​പ്ഷ​ൻ ന​ൽ​കി​യാ​ണ് ശ്രു​തി ചി​ത്ര​ങ്ങ​ൾ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. ബാ​ല​താ​ര​മാ​യും ഗാ​യി​ക​യാ​യു​മാ​യി​ട്ടാ​ണ് ശ്രു​തി ത​ന്‍റെ ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. ല​ക്ക് എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലൂ​ടെ താ​രം നാ​യി​ക​യാ​യി. 2011ൽ ​തെ​ലു​ങ്ക്…

Read More

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഇ.​എ. രാ​ജേ​ന്ദ്ര​ൻ അ​ന്ത​രി​ച്ചു

കൊ​ല്ലം: പ്ര​ശ​സ്ത ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഇ ​എ രാ​ജേ​ന്ദ്ര​ൻ (71) അ​ന്ത​രി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ കൊ​ല്ലം പ​ട്ട​ത്താ​ന​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. അ​സു​ഖ ബാ​ധി​ത​നാ​യി ഏ​റെ നാ​ളാ​യി ചി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. സം​സ്കാ​രം ജ​ന്മ​നാ​ടാ​യ തൃ​ശൂ​ർ തൃ​ത്ത​ല്ലൂ​രി​ൽ നാ​ളെ ന​ട​ക്കും. ക​ളി​യാ​ട്ടം, പ​ട്ടാ​ഭി​ഷേ​കം, ത​ച്ചി​ലേ​ട​ത്ത് ചു​ണ്ട​ൻ, ന​ര​സിം​ഹം, മീ​ശ​മാ​ധ​വ​ന്‍ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി സി​നി​മ​ക​ളി​ൽ രാ​ജേ​ന്ദ്ര​ൻ കാ​ര​ക്ട​ർ റോ​ളു​ക​ളി​ലും, വി​ല്ല​ൻ റോ​ളു​ക​ളി​ലും അ​ഭി​ന​യി​ച്ചു. നാ​ട​കം, സി​നി​മ എ​ന്നി​വ​യോ​ടൊ​പ്പം ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. പ്ര​ശ​സ്ത നാ​ട​കാ​ഭി​നേ​താ​ക്ക​ളാ​യി​രു​ന്നു ഓ ​മാ​ധ​വ​ന്‍റെ​യും വി​ജ​യ​കു​മാ​രി​യു​ടെ​യും മ​ക​ളാ​യ സ​ന്ധ്യ​യാ​ണ് രാ​ജേ​ന്ദ്ര​ന്‍റെ ഭാ​ര്യ. അ​വ​രു​ടെ മ​ക​ൻ ദി​വ്യ​ദ​ർ​ശ​ൻ സി​നി​മാ​ഭി​നേ​താ​വാ​ണ്. ന​ട​നും എം​എ​ൽ​എ​യു​മാ​യ എം. ​മു​കേ​ഷി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​ണ് രാ​ജേ​ന്ദ്ര​ൻ. കൊ​ല്ലം കാ​ളി​ദാ​സ ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ര​വ​ധി നാ​ട​ക​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്യു​ക​യും അ​തി​ൽ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ റെ​യി​ൻ​ബോ എ​ന്ന നാ​ട​ക​ത്തി​ന് മി​ക​ച്ച നാ​ട​ക​ത്തി​നു​ള്ള സം​സാ​ന അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന ഹോ​ർ​ട്ടി കോ​ർ​പ്പ​റേ​ഷ​ന്‍റെ…

Read More