തന്റെ ഫേവറൈറ്റ് മലയാളം ആക്ടര്‍ ദിലീപ് ആണെന്ന് വേദിക. എന്റെ ഫസ്റ്റ് കോ- സ്റ്റാറാണ് അദ്ദേഹം. ഹീ ഈസ് ദ ബെസ്റ്റ്. ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹം അദ്ഭുതകരമാണ്. എന്നോട് വളരെ ദയാലുവായിരുന്നു, വിനീതനായിരുന്നു, അക്ഷരാർഥത്തിൽ അദ്ദേഹം എന്നോടു പറഞ്ഞത്, ഒരു ആര്‍ട്ടിസ്റ്റിനെ റോസാപുഷ്പം പോലെയാണ് നോക്കിക്കാണേണ്ടത് എന്നാണ്. കാരണം സംവിധായകനും ടീമിനും അവരിൽ നിന്ന് വളരെയധികം വികാരങ്ങൾ പുറത്തെടുത്തെടുക്കേണ്ടതുണ്ട്. അതിനാൽ ആ കലാകാരനെ ഒരു പുഷ്പം പോലെ പരിപാലിക്കേണ്ടതുണ്ട്. അത്രയും ഭദ്രമായി അവരെ കരുതണം. വളരെ മധുരമായിരുന്നു ആ ചിന്ത. അദ്ദേഹം വളരെ ശാന്തനായ വ്യക്തിയാണ്. ‘സെന്‍’ എന്നൊക്കെ പറയാറില്ലേ, അതാണ് അദ്ദേഹം എന്ന് വേദിക പറഞ്ഞു.
Read MoreCategory: Movies
ഐറ്റം നമ്പറുമായി മൃണാൾ ഠാക്കൂർ
രാം ചരൺ നായകനായ പെദ്ധി എന്ന ചിത്രത്തിൽ ഐറ്റം നമ്പരുമായി മൃണാൾ താക്കൂർ എത്തുന്നതായി റിപ്പോർട്ടുകൾ. ഐറ്റം നമ്പർ സീനിൽ രാംചരണും മൃണാളിനുമൊപ്പം ചിത്രത്തിലെ നായിക ജാൻവി കപൂറും പങ്കെടുക്കുന്നുണ്ട്. പെദ്ധിയുടെ ഹൈലൈറ്റുകളിലൊന്നായിരിക്കും ഐറ്റം നമ്പർ. ഇതാദ്യമായാണ് മൃണാൾ താക്കൂർ ഒരു ഐറ്റം നമ്പർ അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന ആണ് പെദ്ധി സംവിധാനം ചെയ്യുന്നത് . പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന പെദ്ധിയിലെ ഗാനങ്ങൾ എല്ലാം ഇതിനകം സൂപ്പർ ഹിറ്റാണ്. വാ വാ വീര…, ചികിരി ചികിരി… എന്നീ ഗാനങ്ങളിൽ രാം ചരണിന്റെ നൃത്തച്ചുവടുകൾ വൻ സ്വീകാര്യത നേടിയിരുന്നു. എ.ആർ. റഹ്മാൻ ആണ് സംഗീതം. കന്നട സൂപ്പർ താരം ശിവരാജ് കുമാർ, ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു ശർമ എന്നിവരാണ് മറ്റു താരങ്ങൾ.വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാതു…
Read More‘ആന്റണി രാജുവിന് പരിഭവമില്ല, നേരിട്ട് കണ്ട് സംസാരിച്ചു, വിജയത്തിനായി അദ്ദേഹം ഒപ്പമുണ്ട്’: സുധീര്‍ കരമന
തിരുവനന്തപുരം: ആന്റണി രാജു തന്റെ വിജയത്തിനായി ഒപ്പമുണ്ടെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ കരമന. തെരഞ്ഞെടുപ്പു കണ്വന്ഷന് ആന്റണി രാജു പങ്കെടുക്കാത്തത് അദ്ദേഹത്തിന് വ്യക്തിപരാമായ അസൗകര്യങ്ങള്‍ ഉള്ളതിനാലാണെന്നും സുധീര്‍ കരമന വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആന്റണി രാജുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ സീറ്റാണ് തിരുവനന്തപുരം. തൊണ്ടിമുതല്‍ കേസില്‍ അയോഗ്യത നേരിട്ടതിനെ തുടര്‍ന്ന് മത്സരിക്കാന്‍ സാധിക്കാത്തതിനാല്‍ ആന്റണി രാജു പിന്‍ഗാമികളുടെ പേര് സിപിഎം നേതൃത്വത്തിന് നല്‍കിയിരുന്നു. എന്നാല്‍ ആന്റണി രാജു നിര്‍ദേശിച്ച പേരുകാരെ സിപിഎമ്മിന് താല്‍പ്പര്യമില്ലായിരുന്നു. വിജയസാധ്യതയില്ലാത്തവരെന്നു പറഞ്ഞാണ് ആന്റണി രാജുവിന്റെ നിര്‍ദേശം സിപിഎം തള്ളിയത്. ഇതേ തുടര്‍ന്നാണ് സിപിഎം മുന്‍കൈയെടുത്ത് പൊതു സ്വതന്ത്രന് എന്ന നിലയില്‍ സുധീര്‍ കരമനയെ സ്ഥാനാര്‍ഥിയാക്കിയത്. സിപിഎമ്മിന്റെ ഈ തീരുമാനത്തോട് ആന്റണി രാജുവിന് കടുത്ത നീരസം ഉണ്ടായിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹം തെരഞ്ഞെടുപ്പുഗോദയില്‍ ഇറങ്ങാതെ മാറി…
Read Moreദുരുദ്ദേശ്യത്തോടെ ദേഹത്ത് സ്പര്‍ശിച്ചു: സംവിധായകൻ സനോജ് മിശ്രയ്ക്കെതിരേ മൊണാലിസ
തന്റെ ആദ്യസിനിമയുടെ സംവിധായകന് സനോജ് മിശ്രയില്‍നിന്ന് ദുരനുഭവം ഉണ്ടായെന്ന ആരോപണവുമായി കുംഭമേള വൈറല്‍താരം മൊണാലിസ ഭോസ്ലെ. ദുരുദ്ദേശ്യത്തോടെ ദേഹത്ത് സ്പര്‍ശിച്ചെന്നും നേപ്പാളിലും മുംബൈയിലും വച്ച് ദുരനുഭവം നേരിട്ടുവെന്നും അവർ പറഞ്ഞു. വീട്ടുകാരോട് പറഞ്ഞെങ്കിലും ആദ്യ സിനിമയല്ലേ, പുറത്തുപറയേണ്ടെന്നാണ് ഉപദേശിച്ചത്. ഈ സനോജ് മിശ്രയാണ് ഇപ്പോള്‍ തങ്ങള്‍ക്കെതിരേ നുണ പ്രചരിപ്പിക്കുന്നത്. ഇയാള്‍ക്കെതിരേ പരാതി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചനയിലാണെന്നും അവർ വ്യക്തമാക്കി. ഭര്‍ത്താവ് ഫര്മാന് ഖാനെതിരേ യുപി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് പറയാന്‍ എറണാകുളം പ്രസ്ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു പ്രതികരണം. മൊണാലിസയ്ക്ക് 18 വയസായിട്ടില്ലെന്നും മകളെ തട്ടിക്കൊണ്ടുപോയതാണെന്നും കാട്ടി വീട്ടുകാര്‍ നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് യുപി പോലീസ് ഫര്മാന് ഖാനെതിരേ കേസെടുത്തത്. മാര്‍ച്ച് 11ന് തിരുവനന്തപുരം അരുമാനൂര്‍ നയിനാര്‍ ദേവ ക്ഷേത്രത്തിലായിരുന്നു ഇന്‍ഡോര്‍ സ്വദേശിയായ മൊണാലിസ ഭോസ്ലെയും കാമുകന് ഫര്മാന് ഖാനും…
Read Moreമലയാള ഹൃദയത്തിൽ മഴവില്ലിന്റെ തൂവൽ കൊഴിച്ചിട്ട വയലാർ രാമവർമ: ഗന്ധർവകവി വയലാറിന്റെ 98-ാം ജയന്തി 25ന്
ജീവിച്ചിരുന്നപ്പോൾ നിഴലായും, വിട പറഞ്ഞശേഷം വയലാറിന്റെ ഓർമകൾ സാന്ദ്രമാക്കിയും നിന്ന ആത്മസുഹൃത്താണ് സി.വി. ത്രിവിക്രമൻ. വയലാർ സ്മാരക ട്രസ്റ്റ് സെക്രട്ടറിയായി നീണ്ട വർഷങ്ങൾ പ്രവർത്തിച്ചിരുന്ന അദ്ദേഹം വയലാർ സാഹിത്യ അവാർഡിന്റെ ചാലക ശക്തിയായിരുന്നു. 2013 ജൂൺ ആദ്യം വയലാറിന്റെ ജീവിതത്തിലെ കുറേ അനർഘ നിമിഷങ്ങളുടെ ഫോട്ടോ പ്രദർശനം തിരുവനന്തപുരം വിജെടി ഹാളിൽ (ഇന്നത്തെ അയ്യങ്കാളി ഹാൾ) സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ചിരുന്നു. സി.വി. ത്രിവിക്രമന്റെ സ്വകാര്യ ഫോട്ടോ ശേഖരത്തിൽ നിന്നുള്ള ചിത്രങ്ങൾ ആയിരുന്നു അത്. അവയിൽ വയലാറും സലിൽ ചൗധരിയുമായുള്ള ഒരു ഗാഢ സൗഹൃദ നിമിഷം ഉണ്ട്… ഏതോ അതുല്യ ഗാന സൃഷ്ടിയുടെ നിമിഷത്തിൽ ഹോട്ടൽ മുറിയിൽ ചൗധരിയുമായി ചേർന്നിരിക്കുന്ന ചിത്രം. സൗഹൃദങ്ങൾ എന്നും വയലാറിന് ഒരു ദൗർബല്യമായിരുന്നു. സിനിമാ ലോകത്തെ ഗാന ശില്പികളോടും അതിരുകവിഞ്ഞ സ്നേഹമായിരുന്നു വയലാറിന്. സിനിമാ ഗാനലോകത്തിന് ഉള്ളിലും പുറത്തും ആ ആത്മസൗഹൃദം നീണ്ടു.…
Read More’20 ദിവസത്തെ ഷൂട്ട്, സിനിമ കണ്ടപ്പോള്‍ ഞെട്ടിപ്പോയി, കടുത്ത നിരാശ തോന്നി, പക്ഷെ എന്റെ വേദന ആര് കാര്യമാക്കാനാണ്?’; പുഷ്പ 2 വിനെക്കുറിച്ച് നടി ദിവി വാഥ്യ
അല്ലു അര്ജുന് ചിത്രം പുഷ്പ 2 ദ റൂളിനെതിരെ നടി ദിവി വാഥ്യ. കഥ പറഞ്ഞപ്പോള്‍ തന്റെ കഥാപാത്രം വലുതും പ്രാധാന്യമുള്ളതുമായിരുന്നു. എന്നാല്‍ ചിത്രം സ്ക്രീനില്‍ കണ്ടപ്പോള്‍ നിരാശ തോന്നിയെന്നാണ് ദിവി പറയുന്നത്. ‘എന്നോട് കഥ പറഞ്ഞപ്പോള്‍ വലിയ വേഷമാണെന്നാണ് പറഞ്ഞത്. വേര് ഈസ് പുഷ്പ 2 ദി റൂളിന്റെ ടീസര്‍ വന്നപ്പോള്‍ എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ സിനിമ കണ്ടപ്പോള്‍ പ്രതീക്ഷകള്‍ തകര്‍ന്നു. അതെന്നെ ഏറെ വേദനിപ്പിച്ചു. അതെ, എനിക്ക് സങ്കടം തോന്നി. പക്ഷേ, എന്റെ വേദന ആര് കാര്യമാക്കാനാണ്? തോളില്‍ തട്ടി മുന്നോട്ട് പോവുക മാത്രമേ ചെയ്യാനുള്ളൂ. ഏറെ പ്രതീക്ഷയോടെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സിനിമ കാണാന്‍ പോയത്. പത്ത് ദിവസമാണ് സിനിമയ്ക്കായി ഡബ്ബ് ചെയ്തത്. 20 ദിവസം അഭിനയിക്കുകയും ചെയ്തു. ഞാന്‍ നന്നായി അഭിനയിച്ചെന്നും അറിയാം. പക്ഷേ, സിനിമ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. അല്ലു അര്ജുന് അവതരിപ്പിച്ച…
Read Moreഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിന് തുടക്കം കുറിക്കാൻ പേട്രിയറ്റ്
മലയാളികളുടെ സ്വകാര്യ അഹങ്കാരം, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന, പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. 18 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരേസ്ക്രീനിൽ എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ, 24-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിന് തുടക്കം കുറിച്ച് എത്തുകയാണ് പേട്രിയറ്റ്. ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ 27 സിനിമകളാണ് പ്രദർശിപ്പിക്കുക. ഇതിൽ ഏഴ് ഫീച്ചർ ഫിലിമുകളും രണ്ട് ഡോക്യുമെന്ററികളും 18 ഹ്രസ്വചിത്രങ്ങളും ആണ് ഉൾപ്പെടുത്തുക. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, മലേഷ്യ, ഫിലിപ്പീൻസ്, ജപ്പാൻ, ഫ്രാൻസ്, യുകെ, നെതർലൻഡ്സ്, ജർമനി, സൗദി അറേബ്യ, യുഎസ്എ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഫെസ്റ്റിവെലിൽ ഉണ്ടാകുക. ഏപ്രിൽ 23 മുതൽ 26 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റിൽ, രാജ്യത്തെ സംരക്ഷിക്കാനുള്ള ദൗത്യത്തിനിറങ്ങുന്ന വിരമിച്ച ജെഎജി ഓഫീസറായിട്ടാണ് മമ്മൂട്ടി എത്തുന്നത്.…
Read More‘ലോംഗ് ഡിസ്റ്റന്‍സ് പ്രണയം മാത്രമേ പറ്റൂ, മി ടൈം ആസ്വദിക്കുമ്പോള്‍ ഡേറ്റിംഗിന് പോകാന്‍ പറ്റില്ല’: ശ്രുതി ഹസൻ
തന്റെ പ്രണയസങ്കല്പങ്ങളെക്കുറിച്ച് മനസുതുറന്ന് നടി ശ്രുതി ഹാസൻ. തനിക്ക് ലോംഗ് ഡിസ്റ്റന്‍സ് പ്രണയം മാത്രമേ പറ്റൂ എന്നും ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് പ്രണയിക്കാന്‍ പറ്റില്ല എന്നാണ് തന്റെ വിശ്വാസം എന്നും നടി പറഞ്ഞു. ഞാന്‍ പ്രണയിക്കുമ്പോള്‍ നല്ല അസലായിട്ട് പ്രണയിക്കും, നൂറ് ശതമാനം ആത്മാര്‍ഥമായി പ്രണയിക്കും, എന്റെ പങ്കാളിയെ നല്ല രീതിയില്‍ പരിഗണിക്കുകയും പരിപാലിക്കുകയുമൊക്കെ ചെയ്യും. ആദ്യം ആള്‍ക്ക് വിളമ്പിക്കൊടുത്തിട്ടൊക്കെ മാത്രമേ ഞാന്‍ കഴിക്കുകയുള്ളൂ. അത്രയധികം ശ്രദ്ധ ചെലുത്തും. പക്ഷേ ഒറ്റ പ്രശ്നമേയുള്ളൂ, എനിക്ക് ലോംഗ് ഡിസ്റ്റന്‍സ് പ്രണയം മാത്രമേ പറ്റൂ. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് പ്രണയിക്കാന്‍ പറ്റില്ല എന്നാണ് എന്റെ വിശ്വാസം. ആള് ഡേറ്റിംഗിന് പോകാം എന്ന് പറയുമ്പോള്‍ ഞാന്‍ ഷൂട്ടിംഗിന്റെയോ,റിക്കോര്ഡിംഗിന്റെയും തിരക്കിലായിരിക്കും. അത് കഴിഞ്ഞ് അല്പം സ്വസ്ഥമായി എന്റെ മി ടൈം ആസ്വദിക്കുമ്പോള്‍ ഡേറ്റിംഗിന് പോകാന്‍ പറ്റില്ല, അതുകൊണ്ടാണ് ലോംഗ് ഡിസ്റ്റന്‍സ് പ്രണയം മാത്രമേ…
Read Moreവിവാഹത്തിനു ക്ഷണിച്ചില്ലെന്നു പരിഭവം; കുഞ്ഞാരാധികയ്ക്ക് വിരുന്നൊരുക്കി താരദന്പതികൾ
തെന്നിന്ത്യന്‍ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും കഴിഞ്ഞമാസമാണ് വിവാഹിതരായത്. ആരാധകര്‍ താരവിവാഹം ആഘോഷമാക്കിയപ്പോള്‍ ഒരാള്‍ മാത്രം പരിഭവത്തിലായിരുന്നു. വിജയ് ദേവ്രകൊണ്ടയുടെ കുഞ്ഞാരാധികയായിരുന്നു അത്. വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതായിരുന്നു കുഞ്ഞാരാധികയുടെ പരിഭവത്തിന് കാരണം. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് കുട്ടി തന്റെ പരിഭവം പങ്കുവെച്ചത്. അന്ന് വീഡിയോയ്ക്ക് താഴെ വിജയ് ദേവ്രകൊണ്ടയും കമന്റ് ചെയ്തിരുന്നു. മധുരപലഹാരങ്ങളും ഉച്ചഭക്ഷണവുമെല്ലാം ഒരുക്കി വീട്ടിലേക്ക് വിളിക്കാമെന്നാണു തന്റെ കുഞ്ഞാരാധികയോട് വിജയ് അന്ന് പറഞ്ഞത്. കുട്ടിയുടെ വീഡിയോ രശ്മികയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അന്ന് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് വിജയ് ദേവ്രകൊണ്ടയും രശ്മിക മന്ദാനയും. ഹൈദരാബാദിലെ തങ്ങളുടെ വീട്ടിലേക്കാണ് ഇരുവരും കുഞ്ഞാരാധികയെ ക്ഷണിച്ചത്. urs lucky thalli എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കുഞ്ഞാരാധിക തന്നെയാണ് താരങ്ങളുടെ വീട്ടില്‍ പോയ കാര്യം പങ്കുവച്ചത്. റീലില്‍ നിന്ന് റിയല്‍ ലൈഫിലേക്ക് എന്നാണ് വീഡിയോയ്ക്കൊപ്പം കുട്ടി കുറിച്ചത്. വിജയ് ദേവരകൊണ്ടയെ…
Read Moreമോഹൻലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ ഡയലോക് മറന്നുപോകുമെന്ന് അപ്പ ഹാജ
കാണാതെ പഠിച്ച് ഡയലോഗ് പറയുന്നത് എനിക്ക് ഭയങ്കര പാടാണ്. ബാക്ക്ഗ്രൗണ്ടിൽനിന്ന് ആരെങ്കിലും പറഞ്ഞ് തരുന്നതു പറയും. സേതുരാമയ്യർ സിബിഐയിൽ ഒരു വലിയ സീൻ ഉണ്ടായിരുന്നു. അന്ന് മമ്മൂക്കയ്ക്ക് ആ സീൻ എടുത്തിട്ട് വേണം ഒരു ഫംഗ്ഷന് പോകാൻ. അദ്ദേഹം മുകേഷിനോട് പറഞ്ഞു, അവനോട് മര്യാദയ്ക്ക് ഡയലോഗ് പഠിക്കാൻ പറയണം , എനിക്ക് പോകണമെന്ന്. ഞാൻ എന്തായാലും അങ്ങ് പോകും എന്നൊക്കെ പറയുണ്ട്. എന്തോ ഫസ്റ്റ് ടേക്കിൽ എല്ലാം ഓക്കെ ആയി. മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ അങ്ങനെ ഡയലോഗ് പ്രശ്നം വരാറില്ല. പക്ഷേ, മോഹൻലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ വരാറുണ്ട്. പുള്ളിയുടെ ആക്റ്റിങ് ഡിഫറന്റ് അല്ലേ. പുള്ളി ബിഹേവ് ചെയ്യണതല്ലേ. ഞാൻ പെട്ടെന്നു വിചാരിക്കും എന്റെ അടുത്ത് എന്തോ കാര്യമായിട്ട് പറയുകയാണെന്ന്. പുള്ളി ഡയലോഗ് പറയുമ്പോൾ നമ്മുടെ ഡയലോഗ് മറന്നിട്ട് പുള്ളി എന്താ പറയുന്നത് എന്ന് നമ്മൾ ശ്രദ്ധിച്ചു പോകും.…
Read More