ഞാന്‍ വോട്ട് ഇല്ലാത്ത ആളാണോ, വോട്ട് ഇതുവരെ ചെയ്യാത്ത ആളാണോ, ഇങ്ങനെയുള്ള ഒരാളാണോ മത്സരത്തിന് ഇറങ്ങുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്റുകളും കാര്യങ്ങളും ഒക്കെ കണ്ടിരുന്നു. വോട്ട് ഇല്ല എന്നതു ശരിയാണ്. അത് ഒരു അഡ്രസ് ചേഞ്ചുമായിട്ട് ബന്ധപ്പെട്ടിട്ടുള്ള ഒരു ടെക്നിക്കല്‍ എറര്‍ കൊണ്ടു സംഭവിച്ചതാണ്. 18 വയസ് പൂര്‍ത്തിയായപ്പോള്‍ തൊട്ട് ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ തൃക്കാക്കരയില്‍ വോട്ട് ചെയ്ത വ്യക്തിയാണ് ഞാൻ. എസ് ഐ ആര് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഒരു അപ്ഡേഷന് ഉണ്ടായിരുന്നു. ആ അപ്ഡേഷനില്‍ വന്ന ഒരു അഡ്രസിന്റെ എറര്‍ കൊണ്ട് അത് പെന്‍ഡിംഗ് ആയി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആ ഡോക്യുമെന്റ് ലഭിച്ചിട്ടുള്ളവര്‍ക്കു മാത്രമാണ് ഇത്തവണ നിയമസഭ ഇലക്ഷനില്‍ വോട്ട് ചെയ്യാന്‍ സാധിക്കുക. പ്രസ്തുത സര്‍ട്ടിഫിക്കറ്റ് എടുക്കാത്തവരെല്ലാം അത് എടുക്കണം. 22ാം തീയതി മാത്രമേ ആ ഡോക്യുമെന്റ് ഔദ്യോഗിക…
Read MoreCategory: Movies
ദി ഫ്ളെയിം- വ്യത്യസ്ത പ്രമേയവുമായി ചെറു ചിത്രം
കർട്ടൻ റയ്സിറിന്റെ ബാനറിൽ സതീഷ് പി. കുറുപ്പ് എഴുതി സംവിധാനം ചെയ്യുന്ന ദി ഫ്ളെയിം പൂർത്തിയായി. വളരെ വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന ചിത്രം ഒരു പെൺകുട്ടിയുടെ ആദ്യ ആർത്തവത്തിന്റെ മൂന്ന് ദിനങ്ങളിൽ കൂടി കടന്നു പോകുന്നു. ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ വളർച്ചയോട് എതിർത്തു നിൽക്കാൻ ആഗ്രഹിച്ചുപോകുന്ന അവളുടെ അവസ്ഥ ഇതിൽ ചിത്രീകരിക്കുന്നു.അനാവശ്യ കാഴ്ചപ്പാടുകളിലൂടെ സമൂഹവും നമ്മുടെ സംസ്കാരവും അവളെ മാറ്റി നിർത്തുമ്പോൾ അവൾ ജ്വലിക്കുന്നു. ഈ ചെറു ചിത്രത്തിന്റെ കഥയിൽ എലെക്ട്ര കോംപ്ലക്സ്, പൈറോഫോബിയ എന്നിവയുടെ ഘടകങ്ങൾ അലിഞ്ഞു ചേർന്നിരിക്കുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കർട്ടൻ റെയ്സറിൽ നിന്ന് അഭിനയപരിശീലനം നേടിയ ശിവഗംഗ എന്ന പന്ത്രണ്ടുകാരി സിനിമാരംഗത്തേക്ക് കടന്നു വരുന്നു. ആർ. രാജേശ്വരി, ഡോ. സിന്ധു ആർ, ഡോ. കാവ്യ തമ്പി, രാജേഷ് പുത്തൻ പറമ്പിൽ, അനാമിയ അഞ്ചൽ, രജിത മേനോൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.…
Read More‘ഇന്ത്യയിലെ എല്ലാ പെണ്മക്കളുടെയും അച്ഛൻ നരേന്ദ്ര മോദിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല, വാർത്തകൾ വളച്ചൊടിച്ചു, ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്ത് എന്ന് പറയുന്നത്’: ലക്ഷ്മി പ്രിയ
സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി ലക്ഷ്മിപ്രിയ. കാര്യം അറിയാതെ അധിക്ഷേപം ചൊരിയുന്നവർക്കെതിരെ അർഹമായ നിയമനടപടി സ്വീകരിക്കുമെന്ന് താരം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ‘‘ഞാൻ ജീവിച്ചിരിക്കുന്ന ചുറ്റുപാടിനോ എന്റെ ചുറ്റിലും ഉള്ള പലതരം മനുഷ്യർക്കോ നാളിതുവരെ യാതൊരു ഉപദ്രവവും എന്റെ ഓർമയിൽ എന്നെക്കൊണ്ട് ഉണ്ടായിട്ടില്ല എന്നതാണ് എന്റെ വിശ്വാസം. പകരം എല്ലാവരെയും ഉള്ള് തുറന്നു സ്നേഹിക്കുകയും ചേർത്തു പിടിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ വരുമാനത്തിൽ നിന്നും എന്നെക്കൊണ്ട് ആവും പോലെ സഹായം ആവശ്യമുള്ളവരെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ചെറുപ്പം മുതൽ സ്വർണ സ്പൂണിൽ കോരി ആരും ഒന്നും തന്നിട്ടില്ല. അതൊട്ട് ആരിൽ നിന്നും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിട്ടുമില്ല.. ആഗ്രഹം തോന്നിയതൊക്കെ സ്വയം അധ്വാനിച്ചു നേടി. ഒന്നും ഏറെ വേണം എന്ന അത്യാഗ്രഹവും ഇല്ല. ലഭിച്ച എല്ലാത്തിലും നന്ദിയും കൃതാർത്ഥതയും ഉള്ളവളാണ്. എന്റെ സൗഹൃദങ്ങളിൽ എല്ലാ…
Read More‘ഇന്നലെ 7 ലോക് കല്യാൺ മാർഗിലെത്തിയ ഒരു യുവ സുഹൃത്തിനൊപ്പം’: ഓമിയുമൊത്തുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി
നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിനു പിന്നാലെ ദിയയുടെ മകൻ ഓമിയുമൊത്തുള്ള ചിത്രം പങ്കുവച്ച് മോദി. “ഇന്നലെ 7 ലോക് കല്യാൺ മാർഗിലെത്തിയ ഒരു യുവ സുഹൃത്തിനൊപ്പം” എന്ന അടിക്കുറിപ്പോടെയാണ് മോദി ഓമിയെ ഓമനിക്കുന്ന ചിത്രം പങ്കുവച്ചത്. അതിനു പിന്നാലെ അഹാന കൃഷ്ണ, ഇഷാനി, ദിയ കൃഷ്ണ, സിന്ധു കൃഷ്ണ, അശ്വിൻ ഗണേഷ് എന്നിവരെല്ലാം അദ്ദേഹത്തിന്റെ പോസ്റ്റിന് കമന്റ് ചെയ്തു. തങ്ങളുടെ കുടുംബത്തിന് ലഭിച്ച ഈ വലിയ അംഗീകാരത്തിലും കുഞ്ഞു ഓമിയോടുള്ള പ്രധാനമന്ത്രിയുടെ വാത്സല്യത്തിലും നന്ദി പ്രകടിപ്പിച്ചു.
Read Moreഓമിയെ ഓമനിച്ച് നരേന്ദ്ര മോദി; പ്രധാനമന്ത്രിക്കൊപ്പം കുടുംബസമേതം കൃഷ്ണകുമാർ; ഭാരതത്തിന്റെ ഈ കർമയോഗിക്ക് ദീർഘായുസും ആരോഗ്യവും നൽകട്ടെയെന്ന് പ്രാർഥിക്കുന്നു എന്ന് താരം
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാറും കുടുംബവും. പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കൃഷ്ണ കുമാറിനൊപ്പം ഭാര്യ സിന്ധു, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, ദിയയുടെ ഭർത്താവ് അശ്വിൻ, മകൻ നീയോം എന്ന ഓമി എന്നിവരും ഒപ്പമുണ്ടായിരുന്നു. ദിയയുടെ മകൻ ഓമിയെ താലോലിക്കുന്ന മോദിയുടെ ചിത്രമാണ് അതിൽ ഏറ്റവും ആകർഷണം. ‘‘ദൈവീകം ഈ ബന്ധം…ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കർമയോഗിക്ക് സർവേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു…ജയ്ഹിന്ദ്.’’കൃഷ്ണകുമാറിന്റെ വാക്കുകൾ. അഹാനയുടെ വിവാഹം ക്ഷണിക്കാൻ പോയതാണോ എന്നാണ് കമന്റുകളിലെ പ്രധാന ചോദ്യം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായൊരു വിശദീകരണം കൃഷ്ണകുമാറിന്റെ കുടുംബം നൽകിയിട്ടില്ല. പ്രധാനമന്ത്രിയുമൊത്തുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അഹാനയും ഇഷാനിയും…
Read Moreഅംഗീകാരങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ മടക്കം: അരങ്ങിന്റെ അതികായന് ഇനി അണിയറയിലില്ല
പയ്യന്നൂര്‍: അരനൂറ്റാണ്ടിലേറെക്കാലം സംഗീതമുള്‍പ്പെടെയുള്ള കലകള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച പയ്യന്നൂര്‍ കാരയിലെ എം.പി. രാഘവന് വിടവാങ്ങി. ശ്രോതാക്കളുടെ മനം കവര്‍ന്ന തബലയുടെ താളപ്പെരുക്കത്തിലൂടെയും ഹാര്മോണിയത്തിലുതിര്ത്ത ശ്രുതിമുറിയാത്ത ഈണങ്ങളിലൂടെയും ശ്രദ്ധേയനായ ഇദ്ദേഹം പിന്നീട് സംഗീത സംവിധായകനായും നാടകഗാന സംവിധായകനായും നാടക സംവിധായകനായും കഥാപ്രസംഗ പരിശീലകനായുമൊക്കെ മാറുകയായിരുന്നു. തൃക്കരിപ്പൂര്‍ കുന്നച്ചേരി സ്വദേശിയായിരുന്ന എം.പി. രാഘവന് ബീഡി തൊഴിലാളിയായും കല്പ്പണിക്കാരനുമായാണ് ജീവിതമാരംഭിച്ചത്. ഒഴിവുനേരങ്ങളില്‍ കരിമ്പില്‍ കുഞ്ഞമ്പു, കണ്ണൂര്‍ കുഞ്ഞിരാമന് ഭാഗവതര്‍ എന്നിവരില്‍നിന്നുമാണ് സംഗീതത്തിന്റെ രാഗ-താള-ലയങ്ങളുടെ മാസ്മരികതകളിലേക്ക് ഇദ്ദേഹമെത്തിയത്. കൂട്ടത്തില്‍ തബല പഠിക്കുവാനും രാഘവന് സമയം കണ്ടെത്തി. അങ്ങനെയാണ് ആദ്യകാലങ്ങളില്‍ അദ്ദേഹം തബലിസ്റ്റ് രാഘവനായി അറിയപ്പെട്ടത്. കഠിനാധ്വാനത്തോടൊപ്പം ഒഴിവുനേരങ്ങളിലെ സംഗീതപഠനമാണ് ഉത്തരമലബാറിനു മികച്ച സംഗീത സംവിധായകനെ ലഭിക്കാനിടയാക്കിയത്. ഇദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ആകാശവാണിയിലെ ലളിതഗാന പരിപാടികളില്‍ നിറഞ്ഞുനിന്ന കാലഘട്ടമുണ്ടായിരുന്നു. പിന്നീട് എം.പി. രാഘവന് എന്ന സംഗീതജ്ഞനെ നാടകലോകത്തിനു പരിചയപ്പെടുത്തിയത് മുന്‍കാല നാടക സംവിധായകന് വേമ്പു…
Read More‘പിഷാരടിയുടെ സ്ഥാനാര്‍ഥിത്വം ആകാംക്ഷയോടെ നോക്കിക്കാണുന്നു, അദ്ദേഹം വിളിച്ചാല്‍ പ്രചാരണത്തിന് പോകും’: ആസിഫ് അലി
കൊച്ചി: രമേശ് പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകുമെന്ന് നടന് ആസിഫ് അലി. പിഷാരടിയുടെ സ്ഥാനാര്‍ഥിത്വം വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. തെരഞ്ഞടുപ്പ് പ്രചാരണത്തിനായി നിരവധി പേര് തന്നെ വിളിക്കുന്നുണ്ടെന്നും ആസിഫ് അലി കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഈദ് ഗാഹില്‍ പങ്കെടുത്ത ശേഷം നടന് മാധ്യമങ്ങളോട് പ്രതികരിച്ചു. പിഷാരടിയെ ഒരുപാട് നാളായിട്ട് അറിയാം. വളരെ നന്നായി സംസാരിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്റ്റാന്‍ഡിനെ കുറിച്ചും നന്നായിട്ട് അറിയാം. പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകും. പിഷാരടിയുടെ സ്ഥാനാര്‍ഥിത്വം വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. വളരെ സീരിയസ് ആയ, വളരെ പക്വതയോടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് പിഷാരടി ഉന്നം വയ്ക്കുന്നതെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒത്തിരി പേര് വിളിക്കുന്നുണ്ട്. ഒത്തിരി പ്രിയപ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. വളരെ ആകാംക്ഷ തരുന്നൊരു തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്റെ സഹപ്രവര്‍ത്തകര്‍ ആയതിനാല്‍ എല്ലാവരുടെയും കൂടെ പ്രചാരണത്തിന് നില്‍ക്കണമെന്നുണ്ട്. രാഷ്ട്രീയത്തേക്കാള്‍ ഉപരി…
Read Moreസർവൈവലിന്റെ ഭാഗമായിട്ട് മനുഷ്യരിൽ വന്ന് ചേർന്നിരിക്കുന്ന വികാരമാണ് പ്രണയം: മീനാക്ഷി അനൂപ്
എല്ലാ കാലത്തും പ്രണയം ഒന്ന് തന്നെയാണ്. നമുക്ക് മറ്റൊരാളോട് തോന്നുന്ന ഇഷ്ടം, പ്രണയം തന്നെയാണ് അത് എല്ലാ കാലത്തും എന്ന് മീനാക്ഷി അനൂപ്. സർവൈവലിന്റെ ഭാഗമായിട്ട് മനുഷ്യരിൽ വന്ന് ചേർന്നിരിക്കുന്ന വികാരം കൂടിയാണ് അത്. എത്രകാലം കഴിഞ്ഞാലും അത് നിന്ന് പോകാനും പോകുന്നില്ല. എല്ലാ കാലത്തും ഒരു പുതിയ തലമുറയും ഒരു പഴയ തലമുറയുമുണ്ട്. നമ്മൾ വരും കാലത്തിന്റെ പഴയ തലമുറയാണ്. നമുക്ക് വളരെ മോഡേൺ എന്ന് തോന്നുന്നത് അടുത്ത തലമുറയ്ക്ക് വളരെ പഴഞ്ചനായി തോന്നും. അത് തന്നെയാണ് വിവാഹത്തിന്റെയും പ്രണയത്തിന്റെയും കാര്യമൊക്കെ പറയുമ്പോൾ ഇപ്പോൾ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രണയിച്ചോ അറേഞ്ച്ഡായോ വിവാഹം ചെയ്താലും അതിൽ ബുദ്ധിമുട്ട് തോന്നിയാലും മറ്റുള്ളവർ എന്ത് കരുതുമെന്ന് വിചാരിച്ച് ആ ബന്ധം തുടരുന്ന ആളുകൾ ഒരുപാട് പഴയ തലമുറയിലുണ്ട്. പക്ഷെ ഇന്നത്തെ തലമുറയിലെ ആളുകൾക്ക് അങ്ങനെയല്ല. അവർക്ക് വിവാഹമെന്നാൽ പാർട്ണർഷിപ്പാണ്. അത്…
Read Moreലോകത്ത് ആദ്യമായി കാലുകൾ കഥാപാത്രങ്ങളായ ചിത്രം
ലോകത്ത് ആദ്യമായി മനുഷ്യരുടെ കാലുകൾ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട ചിത്രമാണ് ചുവട്. ഉപ്പുമാവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്യാം ശിവരാജൻ, കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം കൊല്ലത്ത് നടന്നു. യാളം ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വൈറ്റ് ഫ്രെയിം ആണ് നിർമിക്കുന്നത്. ലോകത്ത് ആദ്യമാണ് മനുഷ്യരുടെ കാലുകൾ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ഒരു ചിത്രം പുറത്തു വരുന്നത്. ഒരു കുട്ടി ജനിച്ചു വീഴുന്നത് മുതൽ, അവൻ പിച്ചവച്ച് ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതും, സാമൂഹ്യ വിരുദ്ധരുടെ പിടിയിൽപ്പെട്ട്, ലഹരിക്ക് അടിമയാകുന്നതും, നാടിനും വീട്ടുകാർക്കും വിനയായി സ്വയം നശിക്കുന്നതും, മനുഷ്യരുടെ കാലുകളുടെ ചലനങ്ങളിലൂടെ, ശക്തമായാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. ലോകത്ത് ആദ്യമാണ് ഇത്തരമൊരു പരീക്ഷണം. യുവ തലമുറയെ വഴി തെറ്റിക്കുന്ന മദ്യത്തിനും, മയക്കുമരുന്നിനുമെതിരേ ശക്തമായ മെസേജ് നൽകുകയാണ് ചുവട് എന്ന ചിത്രം. നിരവധി…
Read Moreസാരിയില്‍ ഗ്ലാമര്‍ എലഗന്റ് ലുക്കില്‍ സണ്ണി ലിയോണ്‍
പോൺ സ്റ്റാറിൽനിന്നു ബോളിവുഡിലേക്ക് ചേക്കേറി തന്റേതായ ഇടം നേടിയെടുത്ത താരമാണ് സണ്ണി ലിയോൺ. പോൺ സ്റ്റാർ എന്നതില്‍ നിന്ന് സണ്ണി ലിയോൺ എന്ന താരത്തിലേക്കുള്ള യാത്ര ശരിക്കും അമ്പരപ്പിക്കുന്നതായിരുന്നു. പൂജ ബട്ട് സംവിധാനം ചെയ്ത ജിസം 2 എന്ന ഹിന്ദി സിനിമയിലൂടെയാണ് സണ്ണി ലിയോൺ ഇന്ത്യൻ ചലച്ചിത്ര രംഗത്ത് എത്തുന്നത്. അതിനു മുന്‍പ് പോൺ സിനിമകളിൽ സജീവമായിരുന്ന സണ്ണി മോഡലിംഗ് രംഗത്തും ചുവടുറപ്പിച്ചിരുന്നു. മധുരരാജ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെ സണ്ണി മലയാളത്തിലും എത്തിയിരുന്നു. ഇപ്പോഴിതാ ഡിസൈനര്‍ സാരിയില്‍ എലഗന്റ് ഗ്ലാമര്‍ ലുക്കില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് സണ്ണി ലിയോണ്‍. ഹോള്‍ട്ടര്‍ നെക്ക് ബ്ലൗസിനൊപ്പം കോക്ക്ടെയിൽ സാരിയിലാണ് താരം തിളങ്ങുന്നത്. പേള്‍ എംബ്രോയ്ഡറി വര്‍ക്കുള്ള ക്രീം കോക്ക് ടെയ്ല് സാരിയില്‍ ആരെയും ആകര്‍ഷിക്കുന്ന ലുക്കിലാണ് സണ്ണി തിളങ്ങുന്നത്. താരം പങ്കുവച്ച ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി…
Read More