ഞാന്‍ മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത് പെരുന്തച്ചന് എന്ന ചിത്രത്തിലാണ്. നെടുമുടി വേണു ചേട്ടന്റെ ഭാര്യയായി തമ്പുരാട്ടിയുടെ വേഷമായിരുന്നു. പിന്നീട് അതേ നെടുമുടി വേണു ചേട്ടന്റെ മകളായിട്ടാണ് മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ അഭിനയിച്ചത്. തനിക്ക് ലഭിച്ച ഏറ്റവും വലിയ അവസരമായിട്ടാണ് മണിച്ചിത്രത്താഴിനെ കാണുന്നത്. ഒരു ഷോ യില്‍ വച്ചാണ് മോഹന്‍ലാല്‍ സാറിനെ കാണുന്നത്. അന്ന് സംസാരിച്ചപ്പോള്‍ മലയാളത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോന്ന് ചോദിച്ചു. തീര്‍ച്ചയായും ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഫാസില്‍ സര് വിളിച്ചു, എന്റെ പുതിയ ചിത്രത്തില്‍ വിനയ പ്രസാദ് ആ വേഷം ചെയ്താല്‍ നന്നായിരിക്കും എന്ന് മോഹന്‍ലാല്‍ പറഞ്ഞു. അത്ര ആത്മാർഥതയോടെ അയാള്‍ പറഞ്ഞത് കൊണ്ട് എനിക്ക് വേറെ ഒന്നും ചിന്തിക്കനില്ല, വിനയ തയാറാണോ എന്നും ചോദിച്ചു. എനിക്ക് അത് തന്നെ വലിയ അംഗീകാരമായിരുന്നു, റെഡി സര് എന്ന് ഞാനും മറുപടി കൊടുത്തു.– വിനയപ്രസാദ്
Read MoreCategory: Movies
പു ക സ എന്നാല്‍ പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം; ഹരീഷിനെ ഒഴിവാക്കിയതിൽ ജോയ് മാത്യുവിന് പറയാനുള്ളത്…
സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്ര്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്യൂണസത്തിന്റെ അഹന്തകളില്‍ ഒന്നാണ്. അതുകൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവര്‍ത്തകനുമായ എ. ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങില്‍ നിന്നു പു ക സ എന്ന പാര്‍ട്ടി സംഘടന ഹരീഷിനെ ഒഴിവാക്കിയത്. പു ക സ എന്നാല്‍ പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം എന്നായതിനാല്‍ ഹരീഷ് സന്തോഷിക്കുക . സ്വന്തം തീര്‍ച്ചകളുടെ സ്വാതന്ത്ര്യം എന്നത് അടിമകളുടെ പാരതന്ത്ര്യത്തേക്കാള്‍ എത്രയോ മഹത്തരമാണ് ,ആനന്ദകരവുമാണ്. – ജോയ് മാത്യു
Read Moreഎനിക്കും നൃത്തം അറിയാം! അഭിനയം കൊള്ളാം എന്ന് ഒരു സൂപ്പർ താരവും എന്നോടു പറഞ്ഞിട്ടില്ല; അതിൽ എനിക്ക് ഒരു വിഷമവും ഇല്ല; ഭീമൻ രഘു പറയുന്നു..
ഞാൻ പാട്ട് പഠിച്ചിട്ടുണ്ട്. മുഴുവനായി പഠിച്ചിട്ടില്ല, എന്നാലും കുറെ സംഭവങ്ങളൊക്കെ അറിയാം. അരങ്ങേറ്റം ഒന്നും നടത്തിയിട്ടില്ല. എനിക്കും നൃത്തവും അറിയാം. പലപ്പോഴും ഭീമൻ രഘുവിന്റെ നൃത്തം എന്ന തരത്തിൽ മിമിക്രി താരങ്ങൾ സ്റ്റേജുകളിൽ തമാശ കാണിക്കാറുണ്ട്. എന്നാൽ എനിക്ക് ഒരു അവസരം ലഭിക്കാത്തതിലുള്ള വിഷമമുണ്ട്. എനിക്ക് നൃത്തം അറിയില്ല എന്ന് പറയുന്നവർ എനിക്ക് ഒരു വേഷം താ, ഞാൻ ചെയ്തു കാണിക്കാം. അഭിനയം കൊള്ളാം എന്ന് ഒരു സൂപ്പർ താരവും എന്നോടു പറഞ്ഞിട്ടില്ല. അതിൽ എനിക്ക് ഒരു വിഷമവും ഇല്ല. എന്തിനാ വിഷമിക്കുന്നെ? നമ്മൾ ചെയ്യുന്നത് നമ്മുടെ ജനങ്ങൾ ഏറ്റെടുക്കുന്നു. അല്ലാതെ നമ്മുടെ കൂടെ അഭിനയിക്കുന്നവർ പറഞ്ഞിട്ട് കാര്യമില്ല. ഫൈറ്റ് സീനുകളിൽ മൂന്നു താരങ്ങളും വ്യത്യസ്തമായാണ് അഭിനയിക്കുന്നത്. മോഹൻലാൽ ഭയങ്കര ഫ്ലെക്സിബിൾ ആണ്. മമ്മൂട്ടി അങ്ങനെ അല്ല ചിലപ്പോഴൊക്കെ കൈയൊന്നും പൊങ്ങി വരില്ല. ഇവരുടെ രണ്ടുപേരുടെയും മിക്സാണ്…
Read Moreപുരസ്കാരം ലഭിക്കാത്തതിൽ വിഷമമുണ്ട്, എന്നാൽ അവാർഡ് വേണമെന്നുള്ള പിടിവാശിയൊന്നുമില്ല; കുറുപ്പ് വളരെ ബുദ്ധിമുട്ടി ചെയ്ത ചിത്രമെന്ന് ഷൈൻ ടോം ചാക്കോ
പുരസ്കാരം ലഭിക്കാത്തതിൽ വിഷമമുണ്ട്. കുറുപ്പ് വളരെ ബുദ്ധിമുട്ടി ചെയ്ത ചിത്രമാണ്. അത് അവാർഡ് നിർണയിക്കുന്ന ജൂറി കണ്ടിട്ടുണ്ടാകില്ല എന്ന വിശ്വാസത്തിലാണ് ഞങ്ങൾ. എന്നാൽ അവാർഡ് വേണമെന്നുള്ള പിടിവാശിയൊന്നുമില്ല. ഇതിൽ രാഷ്ട്രീയമുണ്ടെന്നും കരുതുന്നില്ല. സിനിമ കാണുന്നവരുടെ ആ സമയത്തെ മാനസിക നില ഒക്കെ അനുസരിച്ചായിരിക്കും പുരസ്കാരം നിർണയിക്കുന്നത്. പുരസ്കാരം നൽകാത്തതിൽ പ്രതിഷേധമില്ല. പ്രതിഷേധിച്ചുവാങ്ങേണ്ടതല്ല പുരസ്കാരം. നല്ല രീതിയിൽ പ്രൊഡക്ഷൻ ഡിസൈൻ ചെയ്ത ചിത്രമാണ് കുറുപ്പ്. ലൊക്കേഷനുകൾ ഒക്കെ വളരെ കഷ്ടപ്പെട്ട് കണ്ടുപിടിച്ചതാണ്. കൂടുതലും റിയൽ ലൊക്കേഷനുകൾ ആണ്. സെറ്റ്വർക്ക് ആണെന്ന് തോന്നിപ്പിക്കുന്ന സിനിമകൾക്കാണ് അവാർഡ് ലഭിക്കുകയെന്ന് പണ്ട് കേട്ടിട്ടുണ്ട്. റിയൽ ആണെന്ന് തോന്നിയതുകൊണ്ടാകാം ആർട്ട് ഡയറക്ഷൻ ഇല്ലെന്ന് ജൂറിയ്ക്ക് തോന്നിയത്. വസ്ത്രാലങ്കാരവും, ഛായാഗ്രഹണവും സംഗീതവും മികച്ചതായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ അക്കാദമിക് ആയി ഓരോ വർഷവും പല മാറ്റങ്ങളും ഉണ്ടാകാറുണ്ട്.-ഷൈൻ ടോം ചാക്കോ
Read Moreഞാൻ ചെയ്ത സിനിമകൾ എല്ലാം ഇഷ്ടമാണ്; ഇപ്പോൾ കംഫർട്ട് സോണിൽ; സിനിമകൾ ചെയ്യുന്നത് ആ രണ്ട് കാരണങ്ങൾ നോക്കിയെന്ന് ബിജു മേനോൻ
ഞാൻ സിനിമയിൽ കാണുകയും ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്ത വ്യക്തികളോടൊപ്പം അഭിനയിക്കുമ്പോൾ പലപ്പോഴും ബഹുമാനം കലർന്ന ഒരു ഭയമാണ് തോന്നിയിരുന്നത്. അതുകൊണ്ട് തന്നെ ഡയലോഗിൽ ഒക്കെ വളരെയധികം ശ്രദ്ധിച്ചിരുന്നു. സ്വയം ഒന്നൊതുങ്ങിയാണ് അന്നൊക്കെ ഓരോന്നും ചെയ്തത്. അത് അഭിനയത്തിലും പ്രകടമായിട്ടുണ്ടായിരിക്കാം. ഇന്നിപ്പോൾ നമ്മൾ ഒരു കംഫർട്ട് സോണിൽ ആണ്. മാറ്റങ്ങൾ വരുത്താൻ ടെക്നോളജി വളരെയധികം സഹായിക്കുന്നുണ്ട്. അത് അഭിനയത്തിലും പ്രകടമാക്കാൻ കഴിയുന്നു. സിനിമയെ സംബന്ധിച്ച് എല്ലാം ഒരു ടീം വർക്ക് ആണ്. അതുകൊണ്ട് തന്നെ ചെയ്ത സിനിമകൾ എല്ലാം ഇഷ്ടമാണ്. കഥയോടുള്ള ഇഷ്ടം കൊണ്ടോ, അല്ലെങ്കിൽ സംവിധായകനിലുള്ള വിശ്വാസം കൊണ്ടോ ആണ് സിനിമകൾ ചെയ്യുന്നത്. അതുകൊണ്ട് ഇതുവരെ അഭിനയിച്ച എല്ലാ ചിത്രങ്ങളും എനിക്ക് ഇഷ്ടമാണ്. ഇനിയും ഒപ്പം വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരുപാടുപേരുണ്ട്.-ബിജു മേനോൻ
Read Moreനയന്‍താര കല്യാണമൊന്നും വിളിച്ചില്ലേ? രസകരമായി ധ്യാനിന്റെ മറുപടി…
ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രം പ്രകാശന് പറക്കട്ടെയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ധ്യാന്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. “നയന്‍താര കല്യാണമൊന്നും വിളിച്ചില്ലേ’ എന്ന് മാധ്യമ പ്രവര്ത്തകന് ചോദിക്കുന്നു. “വിളിച്ചു. പക്ഷേ, ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു. തിരക്കല്ലേടാ. പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ തിരക്കുമുണ്ട്’ ധ്യാൻ ചിരിച്ചുകൊണ്ട് മറുപടി നല്കി. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ധ്യാന്‍ തന്നെയാണ്. ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാനിനൊപ്പം മാത്യു തോമസ്, ദിലീഷ് പോത്തന്, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, നിഷ സാരംഗ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
Read Moreമൂന്നു പ്രകാശന്മാർ ! പ്രകാശൻ പറക്കട്ടെ സിനിമയുടെ സംവിധായകൻ ഷഹദ് പറയുന്നു…
ടി.ജി.ബൈജുനാഥ് വർഷം 2009. സ്ഥലം മലപ്പുറം നിലന്പൂരിലെ പൂക്കോട്ടുംപാടം ഗേറ്റിങ്ങൽ എന്ന ഉൾനാടൻ ഗ്രാമം. കല്യാണ വീഡിയോ ഷൂട്ട് ചെയ്യുന്ന കാമറയിൽ പത്താംക്ലാസുകാരൻ ഷഹദിന്റെ ഷോർട്ട് ഫിലിം പിടിത്തം നാട്ടുകാരിൽ കൗതുകമുണർത്തി: ഇവനെന്താ പിരാന്താണോ! ആ ഷോർട്ട് ഫിലിം ‘മൊട്ട’ എന്ന ടൈറ്റിലിൽ യൂട്യൂബിലെത്തി. യൂട്യൂബിൽ ഷോർട്ട് ഫിലിമുകൾ വന്നുതുടങ്ങിയ കാലമായിരുന്നു അത്. അവിടെ നിന്ന് ഫീച്ചർ ഫിലിം എന്ന സ്വപ്നത്തിലേക്ക് എത്താൻ പിന്നെയും 13 വർഷങ്ങളുടെ യാത്രാദൂരം. ഷഹദിന്റെ ആദ്യ സിനിമ ‘പ്രകാശൻ പറക്കട്ടെ’ തിയറ്ററുകളിലെത്തുകയാണ്. ഷഹദ് പറയുന്നു- ‘ജീവിതത്തിൽ ഞാൻ ആകെ ആഗ്രഹിച്ചത് ഒന്നേയുള്ളൂ…സിനിമ!’ പതിവ് ഫീൽഗുഡ് അല്ല നമ്മളെ രസിപ്പിക്കുന്ന നോട്ടങ്ങൾ, ഡയലോഗുകൾ, കാഴ്ചകൾ, ഇടങ്ങൾ, ഈണങ്ങൾ, വാക്കുകൾ…. ചേരുംപടി ചേർത്ത് പതിവു ഫീൽഗുഡ് സിനിമകളിൽ നിന്നു വേറിട്ടു നിൽക്കുന്ന അനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് ആദ്യ സിനിമയിലൂടെ ഷഹദ്. ‘നമുക്കു ബന്ധപ്പെടുത്താനാകുന്ന ഒരുപാടു സംഭവങ്ങൾ,…
Read Moreമുഖംമറച്ച് കൈപൊക്കിക്കാട്ടുന്ന പെൺകുട്ടി; ആരാധികയുടെ അടുത്ത് ചെന്നപ്പോൾ കണ്ടത് തെന്നിന്ത്യൻ താരസുന്ദരിയെ; കീർത്തിയെ ആദ്യം കണ്ടതിനെക്കുറിച്ച് ടോവിനോ
സൈമ അവാർഡ് ചടങ്ങില്‍ കീര്‍ത്തിയെ കണ്ടിരുന്നു. അന്ന് കീര്‍ത്തിയുടെ അച്ഛനെ എനിക്ക് നല്ല പരിചയമുണ്ട്. പിന്നെ എയര്‍പോര്‍ട്ടില്‍ വച്ചു കണ്ടു. അന്ന് ഞങ്ങള്‍ സംസാരിച്ചിട്ട് പോലുമില്ല. കേരള ടൂറിസത്തിന്റെ ഭാഗമായി 2019ല്‍ തിരുവനന്തപുരത്ത് വലിയൊരു പരിപാടിയുണ്ടായിരുന്നു. വണ്ടിയില്‍ നിന്ന് ഇറങ്ങിയിട്ട് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന ബസില്‍ കയറി. അപ്പോള്‍ പുറകീന്ന് ഒരാള്‍ കൈ പൊക്കി കാണിക്കുന്നുണ്ട്. ഈ ഫാന്‍സിനെ കൊണ്ട് തോറ്റല്ലോ എന്ന് പറഞ്ഞ് നോക്കുമ്പോള്‍ മെലിഞ്ഞൊരു പെണ്‍കുട്ടി. ഷാളൊക്കെ തലയിലിട്ടിട്ടുണ്ട്. മുഖം മുഴുവന്‍ മറച്ചിട്ട് ഈ കുട്ടി എന്തിനാണ് ഫോട്ടോ എടുക്കുന്നത് എന്ന് വിചാരിച്ച്… ഒകെ ഫോട്ടോ എടുത്തോട്ടേന്ന് കരുതി അടുത്ത് ചെന്നു. അപ്പോള്‍ മുഖത്തെ തുണി മാറ്റി ഞാനാണ് എന്ന് പറഞ്ഞു. ആ… തെന്നിന്ത്യന്‍ താരസുന്ദരി കീർത്തി. ആദ്യം കണ്ടപ്പോള്‍ അധികം സംസാരിക്കാത്ത കുട്ടിയായിരിക്കുമെന്നാണ് വിചാരിച്ചത്. പിന്നെ ഇങ്ങോട്ട് വിളിച്ച് സംസാരിച്ചപ്പോള്‍ അതൊക്കെ മാറി. ബസില്‍…
Read Moreതാൻ ഇഷ്ടപ്പെടുന്ന നടിക്കൊപ്പം ഒരു ഫോട്ടോ; തന്റെ ആഗ്രഹം സാധിച്ച് തന്നത് അഭിയും; രാധിക ഇഷ്ടപ്പെടുന്ന ആ നടി ആരെന്ന് കണ്ടോ!
അന്ന് ഭർത്താവായ അഭി (അഭില്‍ കൃഷ്ണ) എന്നെയും കമ്പനിയിലേക്കു കൂട്ടി. അഭി വര്‍ക്ക് ചെയ്യുന്ന കമ്പനിയുടെ ഒരു ഇവന്റ് നടക്കുന്നുണ്ടായിരുന്നു. ജന്മദിനമായതുകൊണ്ട് ഒപ്പം കൂട്ടിയതായിരിക്കുമെന്നാണ് കരുതിയത്. അവിടെ ചെന്നപ്പോഴാണ് ആ പരിപാടിയിലെ വിശിഷ്ടാതിഥികളായി എത്തിയിരിക്കുന്നത് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും സല്മാൻ ഖാനുമാണെന്ന് അറിയുന്നത്. ഐശ്വര്യാറായിയുടെ കടുത്ത ഫാനാണ് ഞാനെന്ന് അഭിക്ക് നന്നായി അറിയാം. എനിക്കൊരു സര്‍പ്രൈസ് തരാന്വേണ്ടിയായിരുന്നു വിശിഷ്ടാത്ഥികളെക്കുറിച്ചൊന്നും എന്നോട് പറയാതിരുന്നത്. അവരെ നേരില്‍ കണ്ടപ്പോള്‍ ഷോക്ക്ഡ് ആയി. ഒരിക്കല്‍പോലും നേരില്‍ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചതല്ല. അടുത്ത് കണ്ടപ്പോള്‍ സംസാരിക്കാന്‍പോലും ഞാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഒടുവില്‍ ഒരു ഫോട്ടോ എടുക്കട്ടെയെന്ന് അനുവാദം ചോദിച്ചു. സന്തോഷത്തോടെ അവര്‍ സമ്മതിച്ചു. അവരെ കണ്ടതിന്റെ സന്തോഷം ഫോട്ടോ എടുക്കുമ്പോഴും എന്റെ മുഖത്തുണ്ടായിരുന്നു. അങ്ങനെ ഇത്തവണത്തെ ജന്മദിനം എന്തുകൊണ്ടും എനിക്ക് വിശേഷപ്പെട്ടതായി. ഇതെനിക്ക് അഭി തന്ന സര്‍പ്രൈസാണ് അല്ലെങ്കില്‍ ദൈവം നല്കിയ മഹാഭാഗ്യം.…
Read Moreചാവുകടലിലെ സൂര്യാസ്തമയം വൈറലായി! ചിത്രങ്ങൾ പകർത്തിയത് ഭാര്യ സുപ്രിയ
മലയാളി നടൻ പൃഥ്വിരാജ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായി. ചാവുകടലിൽ ഇറങ്ങിനിൽക്കുന്ന പൃഥ്വിരാജിനെയാണ് ചിത്രത്തിൽ കാണുന്നത്. ഭാര്യ സുപ്രിയ ആണ് ചിത്രങ്ങൾ പകർത്തിയത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് പൃഥ്വിരാജ് ജോർദാനിലുള്ളത്. ഭാര്യ സുപ്രിയയും മകൾ അലംകൃതയും പൃഥ്വിരാജിനോടൊപ്പമുണ്ട ്. ചാവുകടലിലെ സൂര്യാസ്തമയം എന്ന അടിക്കുറിപ്പിൽ പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായിരിക്കുന്നത്. ഷോർട്ട്സ് മാത്രം ധരിച്ച് കടലിൽ ഇറങ്ങി നിൽക്കുന്ന പൃഥ്വിരാജിനെയാണ് ചിത്രത്തിൽ കാണുന്നത്. മകൾ അലംകൃതയെ തോളിലേറ്റി ജോർദാനിലൂടെ നടക്കുന്ന പൃഥ്വിരാജിന്റെ വീഡിയോ സുപ്രിയയും പങ്കുവച്ചിട്ടുണ്ട ്. ജോർദാനിലെ പെട്രയിൽ നിന്നുള്ളതാണ് ഈ വീഡിയോ. ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നായി പെട്ര ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട ്.
Read More